പ്രളയം; പഞ്ചായത്തുകളിൽ കണക്കെടുപ്പ് പുരോഗമിക്കുന്നു

പ്രളയം; പഞ്ചായത്തുകളിൽ കണക്കെടുപ്പ് പുരോഗമിക്കുന്നു

കൊച്ചി: പ്രളയക്കെടുതിയിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പഞ്ചായത്തുകളിൽ പുരോഗമിച്ച് വരുന്നു. കോളേജ് വിദ്യാർത്ഥികളായ വോളണ്ടിയർമാർ ഐടി മിഷന്റെ റീബിൽഡ് കേരള എന്ന മൊബൈൽ ആപ്പിന്റെ സഹായത്തോടെയാണ് വിവര ശേഖരണം നടത്തുന്നത്. മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരാണ് വോളണ്ടിയർമാർക്ക് കണക്കെടുപ്പിനായുള്ള പരിശീലനം നൽകിയത്. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ, ക്ലർക്ക് എന്നിവർ അതത് പഞ്ചായത്തുകളിൽ കണക്കെടുപ്പിന് നേതൃത്വം കൊടുക്കുന്നു. പ്രളയം ഏറെ ബാധിച്ച ചേന്ദമംഗലം പഞ്ചായത്തിൽ 260 വിദ്യാർത്ഥികളാണ് വോളണ്ടിയർമാരായി എത്തിയിട്ടുള്ളത്. ഇവർ കോട്ടപ്പുറം കിഡ്സ് ക്യാമ്പസ്, മാഞ്ഞാലി എസ്.എൻ.ജി.ഐ.എസ്.ടി ആർട്ട്സ് ആന്റ് സയൻസ് കോളേജ്, പറവൂർ ലക്ഷ്മി കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ്. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (വി.ഇ.ഒ) മാരായ വിജയ വി.എം, സീമ ടി.ആർ എന്നിവരുൾപ്പെടെ ഒൻപത് പഞ്ചായത്ത് ഉദ്യോഗസ്ഥർ വോളണ്ടിയർമാർക്കുള്ള സഹായത്തിനായി കൂടെയുണ്ട്. ചേന്ദമംഗലം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിജയമാലിനി പി.ആറിന്റെ നേതൃത്വത്തിലാണ്…

Read More

‘ കിടു ഗെറ്റപ്പുകളില്‍ ആസിഫ് അലി.. ‘; മന്ദാരം ഈ മാസമെത്തും…

‘ കിടു ഗെറ്റപ്പുകളില്‍ ആസിഫ് അലി.. ‘; മന്ദാരം ഈ മാസമെത്തും…

സൂപ്പര്‍ ഹിറ്റ് ചിത്രം ബി ടെക്കിനു ശേഷം ആസിഫ് അലി നായകനാകുന്ന മന്ദാരം പ്രദര്‍ശനത്തിനൊരുങ്ങുന്നു. വിജേഷ് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എം സജാസ് തിരക്കഥ ഒരുക്കുന്ന ചിത്രം സെപ്റ്റംബര്‍ 28നു സിനിമാനിയ പ്രദര്‍ശനത്തിനെത്തിക്കും. മാജിക് മൗണ്ടെയ്ന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. മുജീബ് മജീദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വര്‍ഷ, അനാര്‍ക്കലി മരിക്കാര്‍, മേഘ മാത്യു, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, വിനീത് വിശ്വം, ഇന്ദ്രന്‍സ്, ഗണേശ് കുമാര്‍, നന്ദിനി എന്നിവരാണ് മറ്റു താരങ്ങള്‍. മന്ദാരത്തിന്റെ ട്രെയ്ലര്‍ മികച്ച പ്രതികരണം നേടുകയും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം പിടിക്കുകയും ചെയ്തു. ചിത്രത്തിന്റെ പുറത്തു വിട്ട പോസ്റ്ററുകളിലെ ആസിഫ് അലിയുടെ വ്യത്യസ്ത ഗെറ്റപ്പുകള്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

Read More

” കുടിക്കാം… നല്ല മാതളനാരങ്ങാ ജ്യൂസ് ”

” കുടിക്കാം… നല്ല മാതളനാരങ്ങാ ജ്യൂസ് ”

അതിഥികളെ സത്കരിക്കാന്‍ വ്യത്യസ്തമായ ജ്യൂസ് ആഗ്രഹിക്കുന്നവര്‍ക്കായി അനാറും (മാതളനാരങ്ങ) മുസംബിയും കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാനാവുന്ന ഒരു ജ്യൂസ് രുചിക്കൂട്ട്. രക്തത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ച് നിങ്ങളുടെ സൗന്ദര്യം തിളങ്ങാന്‍ ഈ ജ്യൂസ് സഹായിക്കുന്നു…. ചേരുവകള്‍ മാതളനാരങ്ങ 2 മുസംബി 2 പഞ്ചസാര 2 വലിയ സ്പൂണ്‍ വെള്ളം 2 വലിയ സ്പൂണ്‍ തയ്യാറാക്കുന്ന വിധം നന്നായി പഴുത്ത മാതളനാരങ്ങയുടെ അല്ലികള്‍ അടര്‍ത്തിയെടുത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. മുസംബിയുടെ നീര് പിഴിഞ്ഞെടുക്കുകയോ ജ്യൂസറില്‍ അടിച്ചെടുക്കുകയോ ചെയ്യാം. വെള്ളവും പഞ്ചസാരയും ചേര്‍ത്ത് ചൂടാക്കി സിറപ്പ് തയ്യാറാക്കി ചൂടാറാന്‍ വെക്കണം. അനാര്‍ ജ്യൂസും മുസംബി ജ്യൂസും യോജിപ്പിച്ച ശേഷം പാകത്തിന് സിറപ്പ് ചേര്‍ക്കുക. ജ്യൂസ് ഗ്ലാസിലേക്ക് പകര്‍ത്തി ഐസ്‌ക്യൂബ് ചേര്‍ത്തിളക്കി അലങ്കരിച്ച് വിളമ്പാം.

Read More

” പുതിയ 650 സിസി ബൈക്ക്.., മണിക്കൂറില്‍ 241.40 കിലോമീറ്റര്‍ വേഗത.. ; റെക്കോര്‍ഡിട്ട് പതിനെട്ടുകാരി ”

” പുതിയ 650 സിസി ബൈക്ക്.., മണിക്കൂറില്‍ 241.40 കിലോമീറ്റര്‍ വേഗത.. ; റെക്കോര്‍ഡിട്ട് പതിനെട്ടുകാരി ”

മണിക്കൂറില്‍ 241.40 കിലോമീറ്റര്‍ വേഗതയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ പറന്ന് റെക്കോര്‍ഡിട്ട് പതിനെട്ടു വയസുകാരി. പുതിയ 650 സിസി ബൈക്കായ കോണ്ടിനെന്റല്‍ ജിടിയുടെ മോഡിഫൈഡ് വേര്‍ഷനില്‍ പറന്നാണ് കൈല റിവസ് എന്ന 18 കാരി റെക്കോര്‍ഡിട്ടത്. യു എസിലെ ബോണ്‍വില്ലയിലെ സാള്‍ട്ട് ഫ്‌ലാറ്റിലാണ് റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. എഏകദേശം 20 പ്രാവശ്യം കൈല ബൈക്കില്‍ പറന്നു. നിലവില്‍ 12 അധികം സ്പീഡ് റെക്കോര്‍ഡ് സ്വന്തം പേരിലുള്ള റൈഡറാണ് കൈല.ഷറിന്റെ ഉടമസ്ഥതയിലുള്ള ഹാരിസ് പെര്‍ഫോമന്‍സ് കമ്പനിയാണ് ബൈക്കിനെ മോഡിഫൈ ചെയ്തത്. കോണ്ടിനെന്റല്‍ ജിടി 650 ന്റെ പ്രൊഡക്ഷന്‍ പതിപ്പില്‍ നിന്ന് ധാരാളം മാറ്റങ്ങളുണ്ട് റിക്കോര്‍ഡിട്ട ബൈക്കിന്. പരമാവധി വേഗം ആര്‍ജിക്കാന്‍ വേണ്ടി ഭാരം കുറഞ്ഞ ഷാസിയും സസ്‌പെന്‍ഷനുമാണ് നല്‍കിയത്. പുതിയ രണ്ടു ബൈക്കുകളാണ് റോയല്‍ എന്‍ഫീല്‍ഡ് ഉടന്‍ പുറത്തിറക്കുന്നത്. 650 സിസി എന്‍ജിന്‍…

Read More

” ദേ.. അടുത്ത കണ്ണിറുക്കല്‍ വീഡിയോ എത്തി… ”

” ദേ.. അടുത്ത കണ്ണിറുക്കല്‍ വീഡിയോ എത്തി… ”

തിരുവനന്തപുരം: കല്ല്യാണ വീഡിയോകളില്‍ പലതരം രസകരമായ മുഹൂര്‍ത്തങ്ങളുമുണ്ടാകാറുണ്ട്. പ്രത്യേകിച്ച് ന്യൂജെന്‍ വീഡിയോകളില്‍. പലതും അറിയാതെ പകര്‍ത്തപ്പെടുന്നവയാണ്. ഇതും അങ്ങനെയൊരു വീഡിയോ ആണ്. ഒരു സുന്ദരിക്കുട്ടിയാണ് വീഡിയോയിലെ താരം. കൈ നുണഞ്ഞുകൊണ്ട് കൂട്ടുകാരിയുടെ നേര്‍ക്ക് തിരിയുകയാണ് ആള്. വീഡിയോ എടുക്കുന്നത് അപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. അതോടെ ആളാകെ ചമ്മി. ഒരു സൂപ്പര്‍ കണ്ണിറുക്കിക്കാണിക്കലുമുണ്ടായി ചമ്മലിനു പിന്നാലെ. ഏതായാലും വീഡിയോ വളരെ പെട്ടെന്നാണ് അങ്ങ് വൈറലായത്. https://www.facebook.com/varietymedia.in/videos/1939231306194504/  

Read More

പതിനാറ് വയസ്സുകാരിയെ കൂട്ടബലാംത്സംഗം ചെയ്തു; നാല് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

പതിനാറ് വയസ്സുകാരിയെ കൂട്ടബലാംത്സംഗം ചെയ്തു; നാല് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ഡെറാഡൂണ്‍: ഡെറാഡൂണില്‍ 16 വയസ്സുകാരിയെ കൂട്ടബലാംത്സംഗം ചെയ്ത കേസില്‍ 4 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. പീഡന വിവരം ഒളിപ്പിക്കുകയും പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ച സ്‌കൂളിലെ 5 ജീവനക്കാരേയും പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പലും ഡയറക്ടറും ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് പിടിയില്‍ ആയിരിക്കുന്നത്. പോസ്‌കോ നിയമം അനുസരിച്ചാണ് അറസ്റ്റ്. സ്വാതന്ത്ര ദിനാഘോഷ പരിപാടികളുടെ ഒരുക്കത്തിന് ഇടയിലാണ് സംഭവം നടക്കുന്നത്. പത്താം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിന് പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഗര്‍ഭിണിയാണെന്നും വൈദ്യ പരിശോധനയില്‍ വ്യക്തമായി. സംഭവത്തെക്കുറിച്ച് അധ്യാപകരോട് പരാതിപ്പെട്ടിട്ടും നടപടിയില്ലാതിരുന്നതിനെ കുട്ടിയുടെ മാതാപിതാക്കള്‍ തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്. വിദ്യാര്‍ത്ഥിനിയെ ഗര്‍ഭഛിദ്രം നടത്താന്‍ അധ്യാപകര്‍ പ്രേരിപ്പിച്ചു. അതിനായി ആശുപത്രിയില്‍ കൊണ്ടു പോയെന്നും പൊലീസ് വിശദമാക്കി.

Read More

” പച്ചമുളകും.. ഉപ്പും.. ശകലം ഇഞ്ചിയും… നല്ല തണുത്ത സംഭാരം റെഡി… ”

” പച്ചമുളകും.. ഉപ്പും.. ശകലം ഇഞ്ചിയും… നല്ല തണുത്ത സംഭാരം റെഡി… ”

പച്ചമുളകും ഉപ്പും ഇഞ്ചിയുമൊക്കെയിട്ട് മോര് കുടിക്കാനിഷ്ടമില്ലാത്ത ആരുമില്ല. രുചിക്കപ്പുറം മോരില്‍ നിരവധി ആരോഗ്യപ്രദമായ കാര്യങ്ങള്‍ നല്‍കുന്നുണ്ട്.. തൈര് കടഞ്ഞ് വെണ്ണയെടുത്ത ശേഷം കിട്ടുന്ന കൊഴുപ്പ് കുറഞ്ഞ പാനീയമാണ് മോര്. എത്ര വലിയ ക്ഷീണവും തളര്‍ച്ചയും ഉണ്ടെങ്കിലും അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. മോര് ഓരോ ദിവസം ചെല്ലുന്തോറും പുളി കൂടി വരുന്നു. ഇത് ആരോഗ്യം വര്‍ദ്ധിപ്പിക്കും. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മോര് ഉത്തമമാണ്… ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മോര്. മോര് ഭക്ഷണ ശേഷം കുടിക്കുന്നത് എത്ര വലിയ ദഹന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു… മോരിനോടൊപ്പം അല്‍പം ഇഞ്ചിയും പച്ചമുളകും ചേരുമ്പോള്‍ അത് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു…. നെഞ്ചിരിച്ചിലിനും നല്ല മാര്‍മാണ് മോര്….. പാലിനേക്കാള്‍ കൊഴുപ്പ് കുറവാണെന്നതും മോരിന്റെ പ്രത്യേകതയാണ്. മാത്രമല്ല വിറ്റാമിന്‍ ബി…

Read More

” ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ആഹാരപദാര്‍ത്ഥങ്ങള്‍… ”

” ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ആഹാരപദാര്‍ത്ഥങ്ങള്‍… ”

ഇന്നത്തെ കാലത്ത് ഫ്രിഡ്ജില്ലാത്ത വീടില്ല. ഭക്ഷണം ഒരു നിശ്ചിത താപനിലയില്‍ ശീതികരിച്ച് സൂക്ഷിച്ചാണ് ഫ്രിഡ്ജുകള്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണഗതിയില്‍ ഒരു ഡിഗ്രി സെല്‍ഷ്യസിനും അഞ്ചു ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് ഫ്രിഡ്ജിനുള്ളിലെ താപനില. അഞ്ചു ഡിഗ്രി സെല്‍ഷ്യസില്‍ കൂടിയാല്‍ ബാക്ടീരിയകളും സൂക്ഷ്മാണുകളും പെരുകാനും ഫ്രിഡ്ജിനുള്ളില്‍ വച്ചിരിക്കുന്ന ഭക്ഷണം കേടാകാനും ഇടയാകും. ശരിയായ താപനിലയില്‍ ആയിരിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഫ്രിഡ്ജിനുള്ളിലെ ശുചിത്വവും. ഫ്രിഡ്ജ് ഉളളതുകൊണ്ട് ഭക്ഷണസാധനങ്ങള്‍ ചീത്തയാകില്ലെന്നാണ് നമ്മുടെ വിചാരം. ചിലര്‍ ഫ്രിഡ്ജില്‍ ഭക്ഷണം വലിച്ചുവാരിവയ്ക്കാറുണ്ട്. അത് നല്ല ശീലമല്ല. ചില ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അവയുടെ രുചിയില്‍ മാറ്റം വരുത്തും. പ്രത്യേകിച്ച് പഴങ്ങള്‍,പച്ചക്കറികള്‍ പോലുള്ള ഭക്ഷണ സാധനങ്ങള്‍ . ഫ്രിഡ്ജില്‍ വയ്ക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ കുറിച്ചാണ് തെഴ പറയുന്നത്… 1.തക്കാളി മിക്കവരും ഫ്രിഡ്ജില്‍ തക്കാളി സൂക്ഷിക്കാറുണ്ട്. തക്കാളി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ സ്വാദു നഷ്ടപ്പെടും. തക്കാളി പേപ്പറിലോ അല്ലെങ്കില്‍ പ്ലാസ്റ്റിക്…

Read More

‘ മുരിങ്ങാക്കായ കൊണ്ടുള്ള ഗുണങ്ങള്‍.. ‘

‘ മുരിങ്ങാക്കായ കൊണ്ടുള്ള ഗുണങ്ങള്‍.. ‘

നമ്മുടെ വീട്ടുവളപ്പില്‍ സുലഭമായി കണ്ടുവരുന്ന ഒരു ഭക്ഷണപഥാര്‍ത്ഥമാണ് മുരിങ്ങക്കായ. കഴിക്കാന്‍ മാത്രമല്ല പല രോഗങ്ങള്‍ക്കും മരുന്നായി മുരിങ്ങക്കായയും മുരിങ്ങയിലയും ഉപയോഗിക്കുന്നു. മുരിങ്ങക്കായ കഴിച്ചാലുള്ള ഗുണം പലതാണ്… 1.ആസ്തമ പോലുള്ള ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ തടയാനും മുരിങ്ങ നല്ലതാണ്. മുരിങ്ങയിലയും മുരിങ്ങാക്കായയും ഇതിനായി ഉപയോഗിക്കാം. 2.ശക്തിയുള്ള എല്ലുകള്‍ക്ക് മുരിങ്ങ കഴിയ്ക്കുന്നത് നല്ലതാണ്. ഇതില്‍ അയേണ്‍, വൈറ്റമിന്‍, കാല്‍സ്യം ്എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. 3.രക്തം ശുദ്ധീകരിക്കാനുള്ള ഒരു വഴിയാണ് മുരിങ്ങക്കായയും മുരിങ്ങയിലയും കഴിയ്ക്കുക എന്നത്. ഇതിനായി മുരിങ്ങയില ചതച്ച് പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ മതിയാകും. 4.ഗര്‍ഭിണികള്‍ക്ക് കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണവസ്തുവാണ് മുരിങ്ങയില. ഗര്‍ഭകാലത്ത് ഛര്‍ദിയും ക്ഷീണവും കുറയ്ക്കാനും പ്രസവവേദന കുറയ്ക്കാനും മുരിങ്ങയില കഴിയ്ക്കുന്നത് നല്ലതാണ്. 5.മുലയൂട്ടുന്ന അമ്മമാരും മുരിങ്ങ കഴിയ്ക്കുന്നത് നല്ലതാണ്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനുള്ള തികച്ചും സ്വാഭാവിക രീതിയാണ് ഇത്. 6.മുരിങ്ങയ്ക്ക് അണുബാധകളെ തടയാനുള്ള കഴിവുണ്ട്. വയര്‍, നെഞ്ച്, തൊണ്ട എന്നിവിടങ്ങിലുണ്ടാകുന്ന…

Read More

‘ ഇതാണ്… പാവയ്ക്ക കഴിക്കണമെന്ന് പറയുന്നത്… ‘

‘ ഇതാണ്… പാവയ്ക്ക കഴിക്കണമെന്ന് പറയുന്നത്… ‘

പാവയ്ക്ക കഴിക്കാന്‍ ഇഷ്ടമുളള ആരെങ്കിലും ഉണ്ടോ? ഇല്ല എന്നായിരിക്കും പലരുടെയും ഉത്തരം. പാവയ്ക്ക കയ്പ്പുളളതുകൊണ്ടാകാം പലര്‍ക്കും കഴിക്കാന്‍ ഇഷ്ടമല്ല. എന്നാല്‍ ഈ പാവയ്ക്കയുടെ ഗുണങ്ങളറിഞ്ഞാല്‍ നിങ്ങള്‍ ഇത് കഴിച്ചുപോകും. നിങ്ങള്‍ക്കറിഞ്ഞൂടാത്ത പാവയ്ക്കയുടെ ഗുണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ജീവകം ബി1, ബി2, ബി3 ജീവകം സി, മഗ്‌നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകള്‍, കാല്‍സ്യം എന്നിവയും പാവയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പാവയ്ക്ക ജ്യൂസായും തോരനായും ദിവസവും കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്…. 1. രക്തം ശുദ്ധീകരിക്കാന്‍ പാവയ്ക്കയിലുളള ആന്റി മൈക്രോബിയല്‍, ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ രക്തം ശുദ്ധമാക്കാന്‍ സഹായിക്കും. പാവയ്ക്ക ദിവസവും കഴിക്കുന്നത് ചര്‍മ്മ രോഗങ്ങള്‍ക്കും നല്ലതാണ്. 2. സോറിയാസിസ് രോഗത്തിന് സോറിയാസിസ് രോഗത്തിന് പാവയ്ക്ക കഴിക്കുന്നത് നല്ലതാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാനും…

Read More