ഇത് വേറെ ലൈവലാ; അമലാ പോളിന്റെ ഞെട്ടിക്കുന്ന അഭ്യാസ പ്രകടനം

ഇത് വേറെ ലൈവലാ; അമലാ പോളിന്റെ ഞെട്ടിക്കുന്ന അഭ്യാസ പ്രകടനം

കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ ആരാധകരെ ഞെട്ടിക്കുകയാണ് അമലാ പോള്‍. തന്റെ യാത്രകളും ഫാഷന്‍ ഭ്രമങ്ങളും ഗ്ലാമര്‍ ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതില്‍ മുന്‍നിരയിലുള്ള താരമാണ് അമലാ പോള്‍. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം അടിക്കടി പുതിയ ഫോട്ടോകളും വീഡിയോകളും പങ്കുവെക്കാറുണ്ട്. ഫിറ്റ്നസ് കോണ്‍ഷ്യസായ അമല യോഗയിലും പരിശീലിക്കുന്നുണ്ട്. യോഗ പരിശീലനത്തിന്റെ തുടക്കത്തില്‍ ചില വീഴ്ചകളുടെ വീഡിയോ പങ്കുവെച്ചിരുന്ന താരം പിന്നീട് തന്റെ മികവും വ്യക്തമാക്കി. https://instagram.com/amalapaul/?utm_source=ig_embed ഇപ്പോഴിതാ തന്റെ ഫിറ്റ്നസ് ലെവലും അഭ്യാസ വൈഭവവും വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന ഒരു ഫോട്ടോ അമല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നു. ഭക്ഷണം കഴിക്കാല്‍ കാലുമടക്കി ഇരിക്കുന്ന തരത്തില്‍ തലകുത്തി നിന്നാണ് അമലയുടെ അഭ്യാസം.

Read More

സൈബര്‍ സെക്യൂരിറ്റി , എത്തിക്കല്‍ ഹാക്കിങ് എന്നീ രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനം ആപ്പിന്‍ ടെക്‌നോളജി കോഴിക്കോടും..

സൈബര്‍ സെക്യൂരിറ്റി , എത്തിക്കല്‍ ഹാക്കിങ് എന്നീ രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനം ആപ്പിന്‍ ടെക്‌നോളജി കോഴിക്കോടും..

സൈബര്‍ സെക്യൂരിറ്റി , എത്തിക്കല്‍ ഹാക്കിങ് എന്നീ രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനം ആപ്പിന്‍ ടെക്‌നോളജി ലാബ് കോഴിക്കോട് ഈസ്റ്റ്ഹില്ലിലും. ഡല്‍ഹി ഐ ഐടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ്പിന്‍ ടെക്‌നോളജി ലാബ് ഇന്നലെ മുതല്‍ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. ബഹുമാനപ്പെട്ട കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ കജട ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രശസ്ത സിനിമ താരം വിനയ്‌ഫോര്‍ട്ട് ക്ലാസ്സ് റൂം ഉദഘാടനവും ലാബ് ഉദ്ഘാടനവുംനിര്‍വഹിച്ചു ആപ്പിന്‍ ടെക്‌നോളജി ലാബിന്റെ ദില്ലി ഡയറക്ടര്‍ സുഭാഷ് ബാബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രളയ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് ആപ്പിന്‍ ടെക്‌നോളജി ലാബ് പ്രളയ മേഖലകളിലെ വീടുകളില്‍ പോയി സാധനങ്ങള്‍ നല്‍കുന്ന പദ്ധതിയുടെ ഫ്‌ലാഗ് ഓഫ് ഇന്‍കം ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍ ജയദേവന്‍ വി എം കഞട നിര്‍വഹിച്ചു . പ്രശസ്ത സിനിമ താരം സുബീഷ് സുധി ,…

Read More

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ എത്രയും വേഗം നടപടിയെടുക്കണം – വിനയന്‍

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ എത്രയും വേഗം നടപടിയെടുക്കണം – വിനയന്‍

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്ന് സംവിധായകന്‍ വിനയന്‍. കൊച്ചിയില്‍ നടക്കുന്ന കന്യാസ്ത്രീമാരുടെ സമരത്തിന് സമരപന്തലിലെത്തി വിനയന്‍ പിന്തുണ അറിയിച്ചു. ഫ്രാങ്കോയെപ്പോലുള്ള ക്രിമനലുകളെ മുളയിലേ നുള്ളിയിരുന്നെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കില്ലായിരുന്നു. ഫ്രാങ്കോയെ സംരക്ഷിക്കുന്ന സഭാനിലപാടില്‍ പ്രതിഷേധമുണ്ട്. എന്നാല്‍, കന്യാസ്ത്രീമാരെ സര്‍ക്കാര്‍ അവഗണിച്ചിട്ടില്ലെന്നും വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും വിനയന്‍ പറഞ്ഞു. സഭയുടെയും സമൂഹത്തിലെയും ഉന്നതന്‍ എന്നു കരുതിയിരുന്ന വ്യക്തിയില്‍ നിന്നുണ്ടായ മോശമായ പ്രവര്‍ത്തി സാംസ്‌കാരിക കേരളത്തിന്റെ മുഖത്ത് ചെളിവാരി എറിയുന്നതാണ്. സഭാവസ്ത്രമണിഞ്ഞ അമ്മമാര്‍ തങ്ങളെ അപമാനിക്കരുതെന്നാവശ്യപ്പെട്ട് കേഴുന്നത് കണ്ട് പകച്ചുനില്‍ക്കുകയാണ് കേരളം. അതിനാല്‍ ഈ അനീതിക്കെതിരെ നടപടിയെടുക്കാന്‍ വൈകരുതെന്നും അദ്ദേഹം പറഞ്ഞു.

Read More

ഇതാണ് ബംഗ്ലാദേശിന്റെ സണ്ണി ലിയോണ്‍; ഫോട്ടോസ് വൈറല്‍

ഇതാണ് ബംഗ്ലാദേശിന്റെ സണ്ണി ലിയോണ്‍; ഫോട്ടോസ് വൈറല്‍

  ഇതാണ് ബംഗ്ലാദേശിന്റെ സണ്ണി ലിയോണ്‍; ഫോട്ടോസ് വൈറല്‍ !!! പോണ്‍ സിനിമ രംഗത്ത് നിന്നും മുഖ്യധാരാ സിനിമകളിലേക്ക് എത്തി നിരവധി ആരാധകരെ കയ്യിലെടുത്ത താരമാണ് സണ്ണി ലിയോണ്‍. സണ്ണി ലിയോണിന്റെ ആകാര വടിവും ഭംഗിയും ഇന്ത്യ ഒട്ടാകെ അവര്‍ക്ക് ആരാധകരെ സമ്മാനിച്ചു . സണ്ണി ലിയോണിനെ പോലൊരാള്‍ നമ്മുടെ അയല്‍രാജ്യത്തിനും സ്വന്തമായുണ്ട്. ബംഗ്ലാദേശിന്റെ സണ്ണി ലിയോണായ നൈല നയീം എന്ന സുന്ദരിയാണിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.   View this post on Instagram Risky! A post shared by Naila Nayem (@therealnailanayem) on Mar 5, 2018 at 8:24am PST 23 കാരിയായ നൈല നയീമിനും ആരാധകരേറെയാണ്. സണ്ണിയെ പോലെ ബോള്‍ഡ് വേഷങ്ങള്‍ ചെയ്യാന്‍ മടി കാണിക്കാത്ത നൈലയ്ക്ക് വന്‍ ആരാധക പിന്തുണയാണ് ബംഗ്ലാദേശിലുള്ളത്. റാംപ്മോഡലിങ്ങിലൂടെയാണ് നൈല നയീം സിനിമാ…

Read More

പൃഥ്വിരാജിന്റെ ‘നയന്‍’ – റിലീസ് തിയ്യതി പുറത്ത് വിട്ടു

പൃഥ്വിരാജിന്റെ ‘നയന്‍’ – റിലീസ് തിയ്യതി പുറത്ത് വിട്ടു

പൃഥ്വിരാജ് സോണി പിക്ചര്‍സുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ആദ്യ ചിത്രമാണ് നയന്‍ . മലയാള സിനിമയുടെ പതിവ് മുഖങ്ങള്‍ ഭേദിച്ച് പുതിയ തലത്തിലേക്കുയര്‍ത്തുന്ന പൃഥ്വരാജിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് നയന്‍. ചിത്രത്തിന്റെ റിലീസ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. നവംബര്‍ 16 നാണു നയന്‍ തിയേറ്ററുകളില്‍ എത്തുന്നത്. നയനില്‍ നായികയായി എത്തുന്നത് പഞ്ചാബി നടി വാമിഖ ഗബ്ബിയാണ്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മംമ്ത മോഹന്‍ദാസാണ്. ആനി എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് ‘നയന്‍’. അടുത്തിടെ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പൃഥ്വിരാജ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പങ്കു വച്ചിരുന്നു. ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുളള വിവരങ്ങള്‍ അധികം വൈകാതെ അറിയിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്.

Read More

” വരുന്നു… മഹാപ്രളയത്തിന്റെ കഥയുമായി ജൂഡ് ആന്റണിയുടെ ‘2403 ഫീറ്റ്’ ”

” വരുന്നു… മഹാപ്രളയത്തിന്റെ കഥയുമായി ജൂഡ് ആന്റണിയുടെ ‘2403 ഫീറ്റ്’ ”

കേരളം നേരിട്ട നൂറ്റാണ്ടിലെ മഹാപ്രളയവും മലയാളികളുടെ ഒരുമിച്ചുള്ള അതിജീവനവും പ്രമേയമാക്കി സിനിമയൊരുക്കാന്‍ ജൂഡ് ആന്റണി ജോസഫ്. ‘2403 ഫീറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയാണ്. അപ്രതീക്ഷിത നായകരുടെ കഥ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. ജൂഡ് ആന്റണി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് ‘പ്രളയത്തില്‍ എന്റെ നാട്ടില്‍ വെള്ളം കയറിയ ദിവസം, രാവിലെ വീട്ടിലേക്ക് വന്ന് അപ്പന്‍ വാടകയ്ക്ക് കൊടുക്കുന്ന ചെമ്പും വട്ടകയും എടുത്തുകൊണ്ട് പോയി രക്ഷാപ്രവര്‍ത്തനം നടത്തിയത് നാട്ടുകാരാണ്. ചങ്കുറപ്പുള്ള നാട്ടുകാര്‍. എനിക്കുറപ്പാണ് കേരളം മുഴുവന്‍ ഇത്തരത്തില്‍ അനേകം കാഴ്ചകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകാം. ഇതവരുടെ കഥയാണ്. ആയിരക്കണക്കിന് ആളുകളെ ജീവന്‍ പണയം വച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ, ഊണും ഉറക്കവുമില്ലാതെ ഓടി നടന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വീരമൃത്യു വരിച്ച ധീരന്മാരുടെ, കുടുംബം പോലും വേണ്ടെന്നു വച്ച് രാപ്പകല്‍ റിപ്പോര്‍ട്ടിംഗ് നടത്തിയ മാദ്ധ്യമപ്രവര്‍ത്തകരുടെ, എവിടന്നോ വന്നു…

Read More

‘ ക്യാപ്റ്റന്‍ രാജുവിന്റെ വേര്‍പാട് മലയാളസിനിമയ്ക്ക് വലിയൊരു നഷ്ടം… ‘ : മമ്മൂട്ടി

‘ ക്യാപ്റ്റന്‍ രാജുവിന്റെ വേര്‍പാട് മലയാളസിനിമയ്ക്ക് വലിയൊരു നഷ്ടം… ‘ : മമ്മൂട്ടി

ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ അനുസ്മരിച്ച് നടന്‍ മമ്മൂട്ടി. മലയാള സിനിമയില്‍ നികത്താന്‍ കഴിയാത്ത നഷ്ടമാണ് ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തിലൂടെ ഉണ്ടായതെന്ന് നടന്‍ മമ്മൂട്ടി അനുസ്മരിച്ചു. ക്യാപ്റ്റന്‍ രാജുവിന്റെ വേര്‍പാട് മലയാളസിനിമയ്ക്ക് വലിയൊരു നഷ്ടം തന്നെയാണെന്നും കുടുംബാംഗങ്ങളും സങ്കടത്തില്‍ ഒപ്പംചേരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. അഭിനയമികവും രൂപഭംഗിയും കൊണ്ട് വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയെയാണ് നഷ്ടമായത്. തൊഴിലിനോടും സുഹൃത്തുകളോട് ഏറെ ആത്മാര്‍ത്ഥ കാത്തുസൂക്ഷിച്ച ഒരാളായിരുന്നു ക്യാപ്റ്റന്‍ രാജു എന്നും മമ്മൂട്ടി പ്രതികരിച്ചു. ‘ഇത്രയും ബഹുഭാഷ ചിത്രങ്ങളില്‍ അഭിനയിച്ച നടന്‍ മലയാളസിനിമയില്‍ ഉണ്ടോ എന്നറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ രൂപഭംഗിയും അഭിനയചാതുര്യവുമാണ് മറ്റുഭാഷകളിലും സ്വീകാര്യനാക്കി മാറ്റിയത്. എല്ലാവരോടും പ്രത്യേകരീതിയിലാണ് സംസാരിക്കുന്നത്. രാജുച്ചായന്‍ എന്നാണ് സ്വയം പരിചയപ്പെടുത്തുക.’മമ്മൂട്ടി പറഞ്ഞു. ‘അവസാനമായി അഭിനയിച്ചതും എനിക്കൊപ്പം മാസ്റ്റര്‍പീസിലായിരുന്നു. അടുത്തുകാലത്താണ് അദ്ദേഹം അസുഖബാധിതനായത്. അതിനു മുമ്പ് അപടകത്തില്‍ സ്‌ട്രോക്ക് ഉണ്ടായി കാലിന് പരുക്കേറ്റിരുന്നു. വടക്കന്‍ വീരഗാഥ, ആവനാഴി അങ്ങനെ പ്രസിദ്ധമായ നിരവധി സിനിമകളില്‍…

Read More

” മുട്ടിന്മേല്‍ നിര്‍ത്തി; ചേട്ടന്മാര്‍ വന്ന് വിളിച്ചാല്‍ കൂടെപ്പോകണമെന്നു പറഞ്ഞു, കട്ടില്‍ തള്ളിയിട്ടു മര്‍ദ്ദിച്ചു; എസ്എഫ്‌ഐ റാഗിങ്ങിനിരയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍… ”

” മുട്ടിന്മേല്‍ നിര്‍ത്തി; ചേട്ടന്മാര്‍ വന്ന് വിളിച്ചാല്‍ കൂടെപ്പോകണമെന്നു പറഞ്ഞു, കട്ടില്‍ തള്ളിയിട്ടു മര്‍ദ്ദിച്ചു; എസ്എഫ്‌ഐ റാഗിങ്ങിനിരയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍… ”

ആലപ്പുഴ: ”അന്നു രാത്രി ഹോസ്റ്റല്‍ മുറിയില്‍ എട്ടു സീനിയര്‍ പെണ്‍കുട്ടികള്‍ റാഗിങ് എന്ന പേരില്‍ മുട്ടിന്മേല്‍ നിര്‍ത്തി. കട്ടിലില്‍ തള്ളിയിട്ടു മര്‍ദിച്ചു… കൈ പിടിച്ചു തിരിച്ചു. തോളില്‍ ഇടിച്ചു. മേട്രണു മുന്നിലെത്തി, അച്ഛനെ വിളിച്ചു വിവരം പറയണമെന്നു കരഞ്ഞപ്പോള്‍ ഇതൊക്കെ സ്വാഭാവികമല്ലേ, വീട്ടില്‍ വിളിച്ചു പരാതി പറയരുതെന്നായിരുന്നു ഉപദേശം. വിവരമറിഞ്ഞു ഹോസ്റ്റലിലെത്തിയ കോളജിലെ ഒരു അധ്യാപികയും ഇതൊക്കെത്തന്നെ ആവര്‍ത്തിച്ചു.” വണ്ടിപ്പെരിയാര്‍ ഗവ. പോളിടെക്‌നിക് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ റാഗിങ്ങിന് ഇരയാകുകയും പിന്നീടു കോളജില്‍നിന്നു പുറത്താക്കപ്പെടുകയും ചെയ്ത പെണ്‍കുട്ടി ആലപ്പുഴ പൂങ്കാവിലെ വീട്ടിലിരുന്ന് ആ ഭീകരദിനം ഓര്‍ത്തെടുക്കുന്നു. ”ഈ മാസം മൂന്നിന് ആദ്യമായി ക്ലാസിലെത്തിയപ്പോള്‍ സീനിയര്‍ പെണ്‍കുട്ടികള്‍ വന്ന്, ചേട്ടന്മാര്‍ വിളിച്ചാല്‍ കൂടെപ്പോകണമെന്നു പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞിട്ടും എന്നെ സമരത്തിന്റെ ഭാഗമായുള്ള പ്രകടനത്തിനു മുന്നില്‍ ഉന്തിത്തള്ളി നിര്‍ത്തി. മലയിറങ്ങുമ്പോള്‍ മുന്നോട്ട് ഉന്തി എന്നെ വീഴ്ത്തി. വഴിയില്‍ സീനിയര്‍…

Read More

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നു: കന്യാസ്ത്രീയുടെ സഹോദരി ഇന്ന് നിരാഹാരസമരം തുടങ്ങും

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നു: കന്യാസ്ത്രീയുടെ സഹോദരി ഇന്ന് നിരാഹാരസമരം തുടങ്ങും

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി ഇന്ന് നിരാഹാരസമരം തുടങ്ങും. സാമൂഹ്യപ്രവര്‍ത്തക പി ഗീതയും ഇന്ന് നിരാഹാരം തുടങ്ങും. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. അറസ്റ്റ് സംബന്ധിച്ച് വ്യക്തത ഇല്ലാത്ത സാഹചര്യത്തില്‍ രാവിലെ 11 മുതല്‍ കന്യാസ്ത്രീയുടെ സഹോദരി സമരപ്പന്തലില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങും. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പി ഗീതയും നിരാഹാരം അനുഷ്ടിക്കുന്നുണ്ട്. ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടാകുംവരെ നിരാഹാരം തുടരാണ് തീരുമാനം. നിലവില്‍ ജോയിന്റെ ക്രിസ്ത്യന്‍ കൗണ്‍സില്‍ അംഗങ്ങളായ സ്റ്റീഫന്‍ മാത്യു, അലോഷ്യ ജോസഫ് എന്നിവര്‍ നിരാഹാരത്തിലാണ്, നാളെയും മറ്റന്നാളുമായി കൂടുതല്‍ സ്ത്രീകളും നിരാഹാരസമരത്തിലേക്ക് കടക്കും. സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് എംഎന്‍ കാരശേരിയുടെ നേതൃത്വത്തില്‍ ഇന്ന് കുത്തിയിരിപ്പ് സമരവും വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധസംഗമങ്ങളും ഉണ്ടാകും. കുറവിലങ്ങാട് ബഹുജന കണ്‍വന്‍ഷന്‍…

Read More

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: മുന്‍കൂര്‍ ജാമ്യത്തിന് പദ്ധതിയിട്ട് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: മുന്‍കൂര്‍ ജാമ്യത്തിന് പദ്ധതിയിട്ട് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

ഡല്‍ഹി: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് തിരക്കിട്ട നീക്കങ്ങളുമായി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. മുന്‍കൂര്‍ ജാമ്യത്തിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ മുതിര്‍ന്ന അഭിഭാഷകരുമായി കൂടിയാലോചന നടത്തിയെന്ന് റിപ്പോര്‍ട്ട്. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. ഹര്‍ജി കൊച്ചിയില്‍ തയാറാക്കി, അറസ്റ്റ് തടയണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് സൂചന. ജലന്ധര്‍ കോടതിയെ സമീപിക്കാമെന്നും ബിഷപ്പിന് സുപ്രീം കോടതി അഭിഭാഷകരുടെ നിയമോപദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിന് സാധ്യതയേറിയതോടെയാണ് തിരക്കിട്ട നീക്കങ്ങള്‍. അതേസമയം ബിഷപ്പ് ചോദ്യം ചെയ്യലിനായി ഹാജരാകുമെന്ന് അടുത്ത വൃത്തങ്ങള്‍ വിശദമാക്കിയത്. നേരത്തെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു.തത്ക്കാലം ഭരണച്ചുമതലയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അനുമതി ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മാര്‍പ്പാപ്പയക്ക് കത്തയച്ചു. ജലന്ധര്‍ രൂപതയില്‍ വത്തിക്കാന്‍ അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ വത്തിക്കാന്‍ ബിഷപ്പിനെതിരെ നടപടി എടുക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് ബിഷപ്പിന്റെ നീക്കമെന്നാണ്…

Read More