പ്രണയിച്ച് വിവാഹം കഴിച്ചു; തെലങ്കാനയില്‍ യുവാവിനെ വെട്ടിക്കൊന്നു

പ്രണയിച്ച് വിവാഹം കഴിച്ചു; തെലങ്കാനയില്‍ യുവാവിനെ വെട്ടിക്കൊന്നു

ഹൈദരാബാദ്: പ്രണയിച്ച് വിവാഹം കഴിച്ചതിന് തെലങ്കാനയില്‍ യുവാവിനെ വെട്ടിക്കൊന്നു. 23കാരനായ പ്രണയ് കുമാര്‍ ആണ് ഗര്‍ഭിണിയായ ഭര്യയുടെ കണ്‍മുന്നില്‍ വെച്ച് കൊല്ലപ്പെട്ടത്.കഴിഞ്ഞ ദിവസം പ്രണയിയും ഭാര്യ അമൃത വര്‍ഷിണിയും ആശുപത്രിയില്‍ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയപ്പോഴാണ് സംഭവം. ഒരാള്‍ പിറകില്‍ നിന്ന് പ്രണയിയെ വെട്ടുകയായിരുന്നു. സംഭവം കണ്ട് ബോധമറ്റ് വീണു ഭാര്യ അമൃതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പട്ടിക ജാതിയില്‍പെട്ട മഡിഗ വിഭാഗക്കാരനാണ് പ്രണയ്. എന്നാല്‍ അമൃത വൈശ്യ വിഭാഗത്തില്‍ നിന്നുള്ളവരാണ്. പഠനകാലത്ത് തുടങ്ങിയ ബന്ധമാണ് എട്ടുമാസം മുമ്പ് വിവാഹത്തിലേക്ക് വഴിമാറിയത്. ഇരു വീട്ടുകാരും ബന്ധത്തിന് എതിരായിരുന്നെങ്കിലും ഒടുവില്‍ പ്രണയുടെ കുടുംബക്കാര്‍ വിവാഹത്തിന് സമ്മതം മൂളിയിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് ബിസിനസുകാരനായ മൂര്‍ത്തി റാവു, അമ്മാവന്‍ ശരവണ്‍ എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പിതാവും അമ്മാവനുമാണ് സംഭവത്തിന് പിറകിലെന്ന് പെണ്‍കുട്ടി ആരോപിച്ചിരുന്നു.പ്രണയുടെ കൊലപാതകത്തില്‍ പട്ടിക ജാതി വിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി…

Read More

ക്രിക്കറ്റ് ദൈവം ഇനി ബ്ലാസ്റ്റേഴ്‌സിനു വേണ്ടിയില്ല.. ഉടമസ്ഥാവകാശം ലുലു ഗ്രൂപ്പിന്

ക്രിക്കറ്റ് ദൈവം ഇനി ബ്ലാസ്റ്റേഴ്‌സിനു വേണ്ടിയില്ല.. ഉടമസ്ഥാവകാശം ലുലു ഗ്രൂപ്പിന്

കൊച്ചി: കേരളത്തിന്റെ ഫുട്‌ബോള്‍ തുടിപ്പുകള്‍ക്ക് വീണ്ടും ജീവന്‍ നല്‍കിയതില്‍ ഐഎസ്എല്ലിനും കേരള ബ്ലാസ്റ്റേഴ്‌സിനും വലിയ പങ്കാണുള്ളത്. മഞ്ഞപ്പടയെ കേരളം നെഞ്ചേറ്റാന്‍ ഫുട്‌ബോളിന് പുറമെ മറ്റൊരു കാരണം കൂടെയുണ്ടായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുക്കറുടെ ടീമിലുള്ള ഉടമസ്ഥാവകാശം, കായിക പ്രേമികകള്‍ വലിയ ഉത്സവമാക്കി മാറ്റി. സച്ചിന്റെ ടീമെന്ന ഖ്യാതി ഐഎസ്എല്ലില്‍ മറ്റ് ടീമുകളേക്കാള്‍ ബ്ലാസ്റ്റേഴ്‌സിനെ ആരാധക പ്രീതിയില്‍ വളരെ മുന്നിലെത്തിച്ചു. എന്നാല്‍, ഐഎസ്എല്‍ അഞ്ചാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കേ കേരള ബ്ലാസ്റ്റേഴ്‌സും സച്ചിനും വഴി പിരിഞ്ഞിരിക്കുകയാണ്. ടീമിന്റെ ഉടമസ്ഥാവകാശം മലയാളി വ്യവസായി എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഏറ്റെടുത്തു. 2014ല്‍ ഐഎസ്എലിന്റെ ആദ്യ സീസണ്‍ മുതല്‍ സച്ചിന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഒപ്പമുണ്ട്. അന്ന് പ്രസാദ് വി. പോട്ട്‌ലുരിയും സച്ചിനും ചേര്‍ന്നാണ് ടീം വാങ്ങിയത്. 2015ല്‍ പോട്ടലുരിയുടെ പിവിപി വെന്‍ച്വേഴ്‌സ് ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ വിറ്റു. നാഗാര്‍ജുന,…

Read More

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണം: കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഒന്‍പതാം ദിവസത്തിലേക്ക്

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണം: കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഒന്‍പതാം ദിവസത്തിലേക്ക്

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക ചുമതലകളില്‍ നിന്ന് ബിഷപ്പ് ഒഴിഞ്ഞത്. പക്ഷേ നീതി കിട്ടും വരെ സമരം തുടരാനാണ് കന്യാസ്ത്രീകളുടേയും സമരസമിതിയുടേയും തീരുമാനം. ഒന്‍പതാം ദിവസത്തിലേക്ക് കടന്ന സമരത്തിന് വിവിധ സംഘടനകളുടെയും വ്യക്തികളുടെയും ഐക്യദാര്‍ഢ്യം ലഭിച്ചുകഴി്ഞ. ഇന്നലെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്ക് പുറമേ മാര്‍ത്തോമ സഭയിലെ വൈദികരും സമരത്തിനെത്തി. ബിഷപ്പിന്റെ അറസ്റ്റുണ്ടാകും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൌണ്‍സില്‍. ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ തന്റെ ചില ഔദ്യോഗിക ചുമതലകള്‍ മറ്റ് ചിലര്‍ക്ക് നല്‍കിയത് പ്രതിഷേധങ്ങള്‍ വിജയിക്കുന്നതിന്റെ സൂചനയായാണ് സമരമുഖത്തുള്ളവര്‍ കാണുന്നത്. ഇന്ന് ജനകീയ സമര പോരാളികളുടെ സംഗമം സമരപന്തലില്‍ നടക്കും.

Read More

മോഹന്‍ലാല്‍ തിരുവനന്തപുരത്ത്, ന്യൂഡല്‍ഹിയില്‍ അക്ഷയ് കുമാര്‍, മുംബൈയില്‍ മാധുരി ദീക്ഷിത്, ഗുര്‍ദാസ്പുരില്‍ സണ്ണി ഡിയോള്‍ ; 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രമുഖരെ അണിനിരത്താന്‍ ബിജെപി

മോഹന്‍ലാല്‍ തിരുവനന്തപുരത്ത്, ന്യൂഡല്‍ഹിയില്‍ അക്ഷയ് കുമാര്‍, മുംബൈയില്‍ മാധുരി ദീക്ഷിത്, ഗുര്‍ദാസ്പുരില്‍ സണ്ണി ഡിയോള്‍ ; 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രമുഖരെ അണിനിരത്താന്‍ ബിജെപി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായി രാഷ്ട്രീയക്കാരല്ലാത്ത പ്രമുഖരെ അണിനിരത്താന്‍ ബിജെപി. സിനിമ, കായികം, കല, സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള പ്രമുഖരെയാണ് 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുള്ളതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സിനിമാ താരങ്ങളായ മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, സണ്ണി ഡിയോള്‍, മാധുരി ദീക്ഷിത്, ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ് തുടങ്ങിയവരെയാണു സ്ഥാനാര്‍ഥികളായി തീരുമാനിച്ചിട്ടുള്ളതെന്നു പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തില്‍നിന്നാകും മോഹന്‍ലാല്‍ മല്‍സരിക്കുക. ന്യൂഡല്‍ഹിയില്‍ അക്ഷയ് കുമാര്‍, മുംബൈയില്‍ മാധുരി ദീക്ഷിത്, ഗുര്‍ദാസ്പുരില്‍ സണ്ണി ഡിയോള്‍ തുടങ്ങിയവരെ മത്സരിപ്പിക്കാനുള്ള സാധ്യതയാണു ബിജെപി പരിശോധിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശമനുസരിച്ചാണു കൂടുതല്‍ പ്രഫഷനലുകളെയും ജനസമ്മതിയുള്ള പ്രമുഖരെയും മത്സരിപ്പിക്കുന്നത്. ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ഥിയാക്കാവുന്ന അഞ്ചു പ്രമുഖരുടെ പേരുകള്‍ നിര്‍ദേശിക്കാന്‍ ബിജെപി എംപിമാരോടു മോദി നേരത്തേ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിനും പാര്‍ട്ടി…

Read More