പഴകും തോറും വീര്യം കൂടുന്ന വൈന്‍ കുടിച്ചിട്ടുണ്ടോ; മുന്തിരവള്ളികള്‍ തളിര്‍ക്കുന്നതും പൂവിടുന്നതും കായ്ക്കുന്നതും കണ്ടിട്ടുണ്ടോ!… ഇല്ലെങ്കില്‍ വണ്ടി വിട്ടോ ഗൂഡല്ലൂര്‍ക്ക്

പഴകും തോറും വീര്യം കൂടുന്ന വൈന്‍ കുടിച്ചിട്ടുണ്ടോ; മുന്തിരവള്ളികള്‍ തളിര്‍ക്കുന്നതും പൂവിടുന്നതും കായ്ക്കുന്നതും കണ്ടിട്ടുണ്ടോ!… ഇല്ലെങ്കില്‍ വണ്ടി വിട്ടോ ഗൂഡല്ലൂര്‍ക്ക്

ജീനിയസ് ഗ്രേപ്പ് എന്ന മുന്തിരിത്തോട്ടത്തിലൂടെ ഒരു മനോഹര യാത്ര ഈ മുന്തിരി ഫാമില്‍ പ്രവേശനം സൗജന്യമാണ്. ‘ആഗതന്‍’ എന്ന മലയാള സിനിമയുടെ മുക്കാല്‍ ഭാഗവും ചിത്രീകരിച്ചത് ഈ തോട്ടത്തിനുള്ളിലാണ്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള കമ്പം എന്ന സ്ഥലത്തിനു സമീപമുള്ള ഗൂഡല്ലൂര്‍ ഗ്രാമം മുന്തിരി കൃഷി കൊണ്ട് സമൃദ്ധമായ പ്രദേശമാണ്. കുമളിയില്‍ നിന്നും തമിഴ്‌നാട് ബോഡര്‍ കഴിഞ്ഞു ഹീംലൃ ക്യാമ്പും കഴിഞ്ഞു കുറച്ചു ദൂരം യാത്ര ചെയ്യുമ്പോള്‍ കാണാന്‍ സാധിക്കുന്നത് റോഡിനിരുവശവും ഉള്ള മുന്തിരിത്തോട്ടങ്ങളാണ്… ഇവിടെ ധാരാളം തോട്ടങ്ങളുണ്ടെങ്കിലും എല്ലായിടത്തും ആളുകള്‍ക്ക് പ്രവേശനമില്ല… ഇവിടുത്തെ മുന്തിരിപ്പന്തലില്‍ എപ്പോഴും പഴുത്തതും പഴുക്കാത്തതുമായ മുന്തിരി കുലകള്‍ ഉണ്ടാകും… അതിനു കാരണം പല പ്ലോട്ടുകളായി തിരിച്ചു പല സമയത്ത് ഇവിടെ മുന്തിരി കൃഷി ചെയ്യുന്നതുകൊണ്ടാണ്. അതുകൊണ്ട്തന്നെ കമ്പത്ത് ഫുള്‍ ടൈം മുന്തിരി സീസനാണ്. ‘ആഗതന്‍’ സിനിമയിലെ വൈന്‍ ഉണ്ടാക്കുന്ന വലിയ വീടും ചുറ്റും…

Read More

ഒന്നുങ്കില്‍ അച്ചായത്തിവേഷം, അല്ലെങ്കില്‍ പ്രതിനായികയുടെ നിഴലാട്ടമുള്ള ഗ്ലാമര്‍ കാമുകിവേഷം; റോമ സിനിമയില്‍ നിന്ന് മാറിയത് വിവാഹം കഴിഞ്ഞത് കൊണ്ട്, റോമ മനസു തുറക്കുന്നു

ഒന്നുങ്കില്‍ അച്ചായത്തിവേഷം, അല്ലെങ്കില്‍ പ്രതിനായികയുടെ നിഴലാട്ടമുള്ള ഗ്ലാമര്‍ കാമുകിവേഷം; റോമ സിനിമയില്‍ നിന്ന് മാറിയത് വിവാഹം കഴിഞ്ഞത് കൊണ്ട്, റോമ മനസു തുറക്കുന്നു

മലയാള സിനിമയിലെ മുന്‍നിര നായികമാരുടെ ശ്രേണിയിലേക്ക് ഉയരുന്നതിനിടെയാണ് നടി റോമ പൊടുന്നനെ മലയാള സിനിമയില്‍ നിന്നും അപ്രത്യക്ഷമായത്. പൊതുവെ നായികമാര്‍ വിവാഹം കഴിയുമ്പോഴാണ് സിനിമയില്‍ നിന്നു വിട്ടു നില്‍ക്കാറുള്ളത് എന്നതിനാല്‍ റോമയുടെ വിവാഹം കഴിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കും പഞ്ഞമുണ്ടായില്ല. പക്ഷെ മോഹന്‍ലാല്‍, പൃഥ്വിരാജ്, ദിലീപ് തുടങ്ങി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം സിനിമയില്‍ തിളങ്ങി നിന്നിരുന്ന റോമയ്ക്ക് സംഭവിച്ചതെന്തെന്ന് ആരാധകര്‍ ചോദിക്കുമ്പോള്‍ ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് റോമ തന്നെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. സിനിമയില്‍ വളരെ നീണ്ട ഗ്യാപ്പാണ് എനിക്കുണ്ടായത്. ഒരു പരിധിവരെ അത് മനപൂര്‍വ്വമായിരുന്നു എന്ന് റോമ പറയുന്നു. ഒരേ ജനുസ്സില്‍പ്പെട്ട അച്ചായത്തിവേഷം അല്ലെങ്കില്‍ പ്രതിനായികയുടെ നിഴലാട്ടമുള്ള ഗ്ലാമര്‍ കാമുകിവേഷം. ഇവ മാത്രമാണ് എന്നെത്തേടി എത്തിക്കൊണ്ടിരുന്നത്. പ്രകടനത്തിലെ ആവര്‍ത്തനം എനിക്കുതന്നെ മടുപ്പുളവാക്കി. പ്രേക്ഷകരുടെ കാര്യം പറയേണ്ടതില്ലല്ലോ. അപ്പോള്‍ ഒരു ഗ്യാപ്പ് വേണമെന്നുതോന്നി. ഞാന്‍ ബാംഗ്ലൂരിലേക്കുതന്നെ തിരിച്ചുപോന്നു. സിനിമയെ പൂര്‍ണ്ണമായും ഉപേക്ഷിക്കുവാന്‍ പറ്റാത്തതുകൊണ്ടാണ്…

Read More

എന്നെ അറസ്റ്റ് ചെയ്യാതിരിക്കാമോ!… ചോദ്യം ചെയ്യുന്നതിനു നോട്ടീസ് കിട്ടിയിലെന്ന് ജലന്തര്‍ ബിഷപ്പിന്റെ അഭിഭാഷകന്‍, കേസില്‍ ആവശ്യമെങ്കില്‍ മുന്‍കൂര്‍ ജാമ്യം തേടും

എന്നെ അറസ്റ്റ് ചെയ്യാതിരിക്കാമോ!… ചോദ്യം ചെയ്യുന്നതിനു നോട്ടീസ് കിട്ടിയിലെന്ന് ജലന്തര്‍ ബിഷപ്പിന്റെ അഭിഭാഷകന്‍, കേസില്‍ ആവശ്യമെങ്കില്‍ മുന്‍കൂര്‍ ജാമ്യം തേടും

ന്യൂഡല്‍ഹി: ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യുന്നതിനു ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള നോട്ടിസ് കിട്ടിയിട്ടില്ലെന്നു അഭിഭാഷകന്‍. കേസില്‍ ആവശ്യമെങ്കില്‍ മുന്‍കൂര്‍ ജാമ്യം തേടും. ചോദ്യം ചെയ്യാന്‍ മാത്രമാണെങ്കില്‍ നോട്ടിസ് ലഭിച്ചാല്‍ ഹാജരാകും. അല്ലെങ്കില്‍ എന്തുവേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും ബിഷപ്പിന്റെ അഭിഭാഷകനായ മന്ദീപ് സിങ് പറഞ്ഞു. എന്നാല്‍ അഭിഭാഷകന്റെ വാദം തള്ളി ജലന്തര്‍ രൂപത പിന്നീടു രംഗത്തെത്തി. നിലപാടു പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജലന്തര്‍ രൂപത വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കുമെന്നും രൂപത അറിയിച്ചു. ഇമെയില്‍ വഴിയും ജലന്തര്‍ പൊലീസ് മുഖേനയുമാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനുള്ള നോട്ടിസ് കേരള പൊലീസ് അയച്ചത്. സിആര്‍പിസി 41 എ വകുപ്പു പ്രകാരമാണ് ബിഷപ്പിന് നോട്ടിസ് അയച്ചത്. ചോദ്യം ചെയ്യുന്നതിനു ബിഷപ് ഹാജരായാല്‍ വൈക്കം ഡിവൈഎസ്പി ആയിരിക്കും നേതൃത്വം നല്‍കുക. ബിഷപ്പിന്റെയും കന്യാസ്ത്രീകളുടെയും സാക്ഷികളുടെയും മൊഴികളില്‍ വൈരുദ്ധ്യങ്ങളുള്ളതായാണ് പൊലീസിന്റെ വിലയിരുത്തല്‍. സഭയുടെ പുതിയ പ്രസ്താവന ബിഷപ്പിനെതിരേയുള്ള…

Read More