ജലധന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗക്കേസ് : കന്യാസ്ത്രീകളുടെ സമരത്തോട് സഹകരിക്കരുതെന്ന് സിഎംസി സിസ്റ്റേഴ്‌സിന് നിര്‍ദേശം

ജലധന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗക്കേസ് : കന്യാസ്ത്രീകളുടെ സമരത്തോട് സഹകരിക്കരുതെന്ന് സിഎംസി സിസ്റ്റേഴ്‌സിന് നിര്‍ദേശം

കൊച്ചി: ജലന്തര്‍ ബിഷപ്പിനെതിരായ പീഡന പരാതിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തോട് സഹകരിക്കരുതെന്ന് സിഎംസി സിസ്റ്റേഴ്‌സിന് നിര്‍ദേശം. സിഎംസി സുപ്പീരിയര്‍ ജനറല്‍ സഭയിലെ കന്യാസ്ത്രീകള്‍ക്കായാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. പ്രതിഷേധ ധര്‍ണകളുമായി സഹകരിക്കരുതെന്നും പ്രതികരണങ്ങള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. സമരത്തിനു പിന്തുണയേറിയ സാഹചര്യത്തിലാണ് സര്‍ക്കുലര്‍. ഇതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജംക്ഷനില്‍ സേവ് ഔവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന സമരത്തിനു പിന്തുണയേറി. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയായ സ്റ്റീഫന്‍ മാത്യു നിരാഹാരം തുടരുകയാണ്. സമരം ബുധനാഴ്ച അഞ്ചാം ദിനത്തിലേക്കു കടന്നു. സഭാവിരുദ്ധരാണ് പരാതിക്കു പിന്നിലെന്ന് ഇന്നലെ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കല്‍ പറഞ്ഞിരുന്നു. ബ്ലാക്ക് മെയിലിങ്ങാണ് പരാതിക്കാരുടെ ലക്ഷ്യമെന്നും ആരോപിച്ച ബിഷപ്പ് പൊലീസിന്റെ അന്വേഷണത്തോടു പൂര്‍ണമായും സഹകരിക്കുമെന്നും വ്യക്തമാക്കി. എന്നാല്‍ സമരത്തിനു പിന്നില്‍ ഗൂഢാലോചനയെന്ന ബിഷപ്പിന്റെ പ്രസ്താവന സമരത്തിലുള്ള കന്യാസ്ത്രീകള്‍ നിഷേധിച്ചു. നീതിക്കു വേണ്ടിയാണ് സമരം. പീഡനത്തിനിരയായ…

Read More

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിനു പിന്തുണ കൂടുന്നു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിനു പിന്തുണ കൂടുന്നു

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരായ കന്യാസ്ത്രീകളുടെ സമരം കൂടുതല്‍ ശക്തി പ്രാപിക്കുന്നു. കൊച്ചിയ്ക്ക് പുറമെ സെക്രട്ടേറിയേറ്റിന് മുന്നിലേക്കും ഇന്ന് സമരം വ്യാപിപ്പിക്കും. കേസിന്റെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വെകും തോറും പ്രതിഷേധം ശക്തമാകുകയാണ്. കൊച്ചിയ്ക്ക് പുറമെ സെക്രട്ടറിയേറ്റിനു മുന്നിലും സമരം തുടങ്ങുകയാണ് സന്യാസിസമൂഹ സംരക്ഷണ വേദി. സമരം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന പ്രതിഷേധസംഗമത്തില്‍ കുറവിലങ്ങാട് നിന്നുള്ള കന്യാസ്ത്രീകള്‍ പങ്കെടുക്കില്ല. പകരം സമരത്തെ പിന്തുണയ്ക്കുന്ന തിരുവനന്തപുരത്ത് നിന്നുള്ളവരാകും സംഗമത്തില്‍ പങ്കെടുക്കുക. കൊച്ചിയിലെ സമരപന്തലിലേക്കും ഐക്യദാര്‍ഡ്യമര്‍പ്പിച്ച് ഇന്ന് നിരവധി പേരെത്തും. കണ്ണൂരില്‍ നിന്ന് തുടങ്ങുന്ന ഐക്യദാര്‍ഢ്യയാത്രയില്‍ കല്‍പ്പറ്റ നാരായണന്‍, ഹമീദ് ചേന്നമംഗലൂര്‍,ഡോ.ആസാദ് തുടങ്ങിയവര്‍ പങ്കെടുക്കും. ഇവര്‍ക്ക് പുറമെ സിനിമാമേഖലയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ പ്രവര്‍ത്തകരും കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായും എത്തും. അതിനിടെ സമരത്തെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ നടപടി…

Read More

ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനു ഹാജരാകാന്‍ നോട്ടിസ് അയയ്ക്കും, അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനം ഇന്ന്

ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനു ഹാജരാകാന്‍ നോട്ടിസ് അയയ്ക്കും, അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനം ഇന്ന്

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുമെന്ന് സൂചന. ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടിസ് അയയ്ക്കും. ഇ-മെയില്‍ വഴിയും ജലന്തര്‍ പൊലീസ് മുഖേനയും നോട്ടിസ് എത്തിക്കുന്നതിനാണു നീക്കം. അറസ്റ്റില്‍ ഇന്നു തീരുമാനമുണ്ടാകുമെന്ന് വൈക്കം ഡിവൈഎസ്പി അറിയിച്ചു. ഇന്നു ചേരുന്ന യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെടുക. ബിഷപ്പിന്റെയും പരാതിക്കാരിയായ കന്യാസ്ത്രീയുടെയും മൊഴിയില്‍ ചില വൈരുദ്ധ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ബിഷപ്പിന്റെ മൊഴിയില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ തെറ്റാണെന്നും അന്വേഷണ സംഘം കണ്ടെത്തി. കന്യാസ്ത്രീയെ പരിചയമില്ലെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. എന്നാല്‍ ഇരുവരും ഒപ്പമുള്ള ചിത്രം കണ്ടെത്തിയതോടെ ഇതു തെറ്റാണെന്നു തെളിഞ്ഞിരുന്നു. അതേസമയം, കന്യാസ്ത്രീ നല്‍കിയ പരാതിയില്‍, ബിഷപ്പിനെ ചോദ്യംചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിശ്ചയിക്കാന്‍ പൊലീസ് സംഘം ഇന്നു രാവിലെ 11ന് യോഗം ചേരും. ഐജി വിജയ് സാക്കറെ, ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, കേസ് അന്വേഷിക്കുന്ന…

Read More

‘ ഋഷഭ് പന്ത് സൂപ്പറാ… ‘ ; ഒരൊറ്റ സിക്‌സിലൂടെ ടെസ്റ്റ് കരിയറിനു തുടക്കം കുറിച്ചു.., ദാ.. ഇപ്പോ മറ്റൊരു സിക്‌സിലൂടെ തന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയും

‘ ഋഷഭ് പന്ത് സൂപ്പറാ… ‘ ; ഒരൊറ്റ സിക്‌സിലൂടെ ടെസ്റ്റ് കരിയറിനു തുടക്കം കുറിച്ചു.., ദാ.. ഇപ്പോ മറ്റൊരു സിക്‌സിലൂടെ തന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയും

ലണ്ടന്‍: ഒരു സിക്‌സിലൂടെയായിരുന്നു റിഷഭ് പന്ത് തന്റെ ടെസ്റ്റ് കരിയര്‍ തുടങ്ങിയത്. മറ്റൊരു സിക്‌സിലൂടെ തന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയും കണ്ടെത്തി. ഇതോടെ പന്ത് സ്വന്തമാക്കിയത് ഒരു അപൂര്‍വനേട്ടം കൂടിയാണ്. ഇംഗ്ലണ്ടില്‍ സെഞ്ചുറി അടിക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന ചരിത്ര നേട്ടം. ഇന്ത്യ ജയിച്ച ട്രെന്റബ്രിഡിജ് ടെസ്റ്റില്‍ ദിനേശ് കാര്‍ത്തിക്കിന് പകരം അരങ്ങേറിയ പന്ത് മികച്ച തുടക്കത്തിനുശേഷം 24 റണ്‍സെടുത്ത് പുറത്തായി. ആദില്‍ റഷീദിനെ സിക്‌സറിന് പറത്തിയായിരുന്നു പന്ത് ആദ്യ ടെസ്റ്റ് റണ്ണെടുത്തത്. രണ്ടാം ഇന്നിംഗ്‌സിലാകട്ടെ ആന്‍ഡേഴ്‌സന്റെ സ്വിംഗിന് മുന്നില്‍ രു റണ്‍ മാത്രമെടുത്ത് പുറത്തായി. നാലാം ടെസ്റ്റിലാകട്ടെ ആദ്യ ഇന്നിഗ്‌സില്‍ പൂജ്യത്തിനും രണ്ടാം ഇന്നിംഗ്‌സില്‍ 18 ഉം റണ്‍സ് മാത്രമാണെടുത്തത്. ഇതോടെ പന്തിന് പകരം കാര്‍ത്തിക്കിനെ തിരിച്ചുവിളക്കണമെന്ന ആവശ്യം ശക്തമായി. എന്നാല്‍ അവസാന ടെസ്റ്റിലും സെലക്ടര്‍മാര്‍ പന്തില്‍ വിശ്വാസമര്‍പ്പിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ നിരാശപ്പെടുത്തി പന്ത്…

Read More

സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ തയ്യാറെന്ന് കാസര്‍ഗോഡ് ജില്ലാ ഭരണകൂടം

സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ തയ്യാറെന്ന് കാസര്‍ഗോഡ് ജില്ലാ ഭരണകൂടം

കാസര്‍ഗോഡ്: സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ തയ്യാറായി കാസര്‍ഗോഡ് ജില്ലാ ഭരണകൂടം. മറ്റു ജില്ലകള്‍ പ്രളയവും ദുരിതങ്ങളും അനുഭവിക്കുന്നതിനാല്‍ ഇത്തവണത്തെ കലോത്സവം കാസര്‍ഗോഡിന് അനുവദിക്കണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കാനൊരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത് ഭരണ സമിതി. ആലപ്പുഴയിലാണ് ഇത്തവണത്തെ സ്‌കൂള്‍ കലോത്സവം നടക്കേണ്ടത്. പ്രളയക്കെടുതിയില്‍ നിന്നും ഇപ്പോഴും കരകയറിയിട്ടില്ലാത്തതിനാല്‍ എങ്ങിനെ കലോത്സവം നടത്തുമെന്ന് ആശങ്കയുണ്ട്. കൂടെ സാമ്പത്തിക പ്രതിസന്ധിയും. സംസ്ഥാനത്ത് മഴക്കെടുതിയും പ്രളയവും ഒട്ടും ബാധിക്കാത്ത ജില്ലയാണ് കാസര്‍ഗോഡ്. അതു കൊണ്ട് തന്നെ ഇത്തവണത്തെ കലോത്സവം കാസര്‍ഗോട്ടേക്ക് മാറ്റണമെന്നാണാവശ്യം. ബഹുജന പങ്കാളിത്തത്തോടെ പൊലിമ ഒട്ടും കുറയാതെ കലോത്സവം നടത്താമെന്നാണ് വാഗ്ദാനം. സംസ്ഥാന കലോത്സവം നടത്താന്‍ തയ്യാറാണെന്ന് കാണിച്ച് പ്രമേയം അവതരിപ്പിക്കാനൊരുങ്ങുകയാണ് ജില്ലാപഞ്ചായത്ത്. ജില്ലയില്‍ നിന്നുള്ള എം.എല്‍.എമാര്‍ സര്‍ക്കാറിന് കത്ത് നല്‍കും. കലോത്സവം ചര്‍ച്ച ചെയ്യുന്നതിനായി 17ന് മാന്വല്‍ കമ്മിറ്റി ചേരുന്നുണ്ട്. ഇതിന് മുമ്പ് ഇക്കാര്യം സര്‍ക്കാറിന്റെ…

Read More

” വായ മൂടെടാ പിസി.. ” , കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി പാര്‍വതിയും

” വായ മൂടെടാ പിസി.. ” , കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി പാര്‍വതിയും

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അപമാനിച്ച് പ്രസ്താവന നടത്തിയ പിസി ജോര്‍ജ് എംഎല്‍എക്കെതിരായ ഹാഷ്ടാഗ് കാമ്പയിനിന് പിന്തുണയുമായി നടി പാര്‍വതിയും. വായ് മൂടെടാ പി സി കാമ്പയിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നതായും സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിച്ചും തന്റെ ട്വിറ്റര്‍ പേജിലാണ് പാര്‍വതി ജോര്‍ജിനെതിരെ രംഗത്ത് വന്നത്. കാമ്പയിനിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നു. പി സി ജോര്‍ജിന്റെ വൃത്തികെട്ട പരാമര്‍ശങ്ങള്‍ ഇതോടെ അവസാനിപ്പിക്കണമെന്നും പാര്‍വതി ആവശ്യപ്പെടുന്നു. അതേസമയം, നീതിക്ക് വേണ്ടി പോരാടുന്ന കന്യാസ്ത്രീകളെ അഭിവാദ്യം ചെയ്യുന്നു. അവരുടെ പോരാട്ടവീര്യം മികച്ചതാണെന്നും താരം തന്റെ ട്വിറ്ററില്‍ കുറിച്ചു. ഭയപ്പെടാതെ പോരാട്ടങ്ങളുമായി മുന്നോട്ട് പോണമെന്നും പാര്‍വതി ആവശ്യപ്പെടുന്നു. Proud of this campaign! #pottymouthpc Enough of this man’s DISGUSTING WORD VOMIT #VaayaMoodalCampaign #VaayaMoodedaPC Saluting our sister and her…

Read More

കുല്‍സൂം നവാസിന്റെ മരണം: നവാസ് ഷെരീഫിനും മകള്‍ക്കും മരുമകനും പരോള്‍

കുല്‍സൂം നവാസിന്റെ മരണം: നവാസ് ഷെരീഫിനും മകള്‍ക്കും മരുമകനും പരോള്‍

ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും മകള്‍ക്കും മരുമകനും പരോള്‍ അനുവദിച്ചു. ഷെരീഫിന്റെ ഭാര്യയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് പരോള്‍. ഇന്നലെ ലണ്ടനില്‍ വച്ചാണ് ഷെരീഫിന്റെ ഭാര്യ കുല്‍സൂം നവാസ് അന്തരിച്ചത്. കഴിഞ്ഞ വര്‍ഷമാണ് കുല്‍സൂമിന് തൊണ്ടയില്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. അഴിമതിക്കേസില്‍പ്പെട്ട് കഴിഞ്ഞ വര്‍ഷം നവാസ് ഷറീഫിന് രാജിവെക്കേണ്ടി വന്നപ്പോള്‍ അദ്ദേഹത്തിന്റെ മണ്ഡലമായ ലാഹോറില്‍ നിന്നും കുല്‍സൂം മത്സരിച്ച് വിജയിച്ചിരുന്നു. എന്നാല്‍ പ്രചാരണ വേളയില്‍ ചികിത്സക്ക് ലണ്ടനിലേക്ക് തിരിക്കേണ്ടി വന്നതിനാല്‍ എം.പിയായി സത്യപ്രതിജ്ഞ ചെയ്യാനായില്ല. 1999ല്‍ പട്ടാള അട്ടിമറിയേത്തുടര്‍ന്ന് നവാസിനെ നാടുകടത്തിയപ്പോള്‍ മൂന്ന് വര്‍ഷം പി.എം.എല്‍- എന്‍ നയിച്ചത് കുല്‍സൂമായിരുന്നു.

Read More

‘ മൗഗ്ലിയില്‍ ഇന്ത്യക്കാര്‍ക്കൊരു സര്‍പ്രൈസുണ്ട്….!!! ‘

‘ മൗഗ്ലിയില്‍ ഇന്ത്യക്കാര്‍ക്കൊരു സര്‍പ്രൈസുണ്ട്….!!! ‘

ജംഗിള്‍ ബുക്കിനെ ആസ്പദമാക്കിയുള്ള സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. മൗഗ്ലിയെന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ആന്‍ഡി സെര്‍കിസ് ആണ്. സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഫ്രീദ പിന്റോയാണ്. ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് അദ്ഭുതകരമായ ഒരു കാര്യം സിനിമയിലുണ്ടെന്നാണ് ഫ്രീദ പിന്റോ പറയുന്നത്. ഇന്ത്യന്‍ വനങ്ങളിലാണ് മൗഗ്ലി ചീത്രീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ നടന്‍ രോഹന്‍ ചന്ദ് ആണ് മൗഗ്ലിയെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ റിലീസ് ചെയ്യാന്‍ കാത്തിരിക്കുകയാണെന്ന് ഫ്രീദ പിന്റോ പറയുന്നു. ഒരു പ്രതിഭാസമായിരിക്കും ചിത്രം. രോഹന്‍ ചന്ദിന്റെ പ്രകടനം എല്ലാവരെയും അമ്പരിപ്പിക്കും. ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഒരു അദ്ഭുതവവും ചിത്രത്തിലുണ്ടാകും. അത് വെളിപ്പെടുത്തി അതിന്റെ ആകാംക്ഷ കളയാന്‍ ഞാനില്ല. ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് എന്തായാലും സിനിമ ഇഷ്ടപ്പെടും. ഫ്രീദ പിന്റോ പറയുന്നു.

Read More

തീര വളര്‍ച്ചയില്ല, വളര്‍ച്ച കൂട്ടാന്‍ വല്ല വഴിയുമുണ്ടോ ഡോക്ടറേ, സൈസ് തീരയില്ല; ഞെട്ടിച്ച് അപര്‍ണ ബാലമുരളി

തീര വളര്‍ച്ചയില്ല, വളര്‍ച്ച കൂട്ടാന്‍ വല്ല വഴിയുമുണ്ടോ ഡോക്ടറേ, സൈസ് തീരയില്ല; ഞെട്ടിച്ച് അപര്‍ണ ബാലമുരളി

[embedyt] https://www.youtube.com/watch?v=dT7HJUZVQCE[/embedyt] സോഷ്യല്‍ മീഡിയയില്‍ വയറലായി കൊണ്ടിരിക്കുന്ന കാമുകിയിലെ രംഗം

Read More

” സന്തോഷ് ശിവന്റെ ‘കുഞ്ഞാലി മരക്കാറി’ല്‍ നിന്ന് മമ്മൂട്ടി പിന്മാറി… ? ”

” സന്തോഷ് ശിവന്റെ ‘കുഞ്ഞാലി മരക്കാറി’ല്‍ നിന്ന് മമ്മൂട്ടി പിന്മാറി… ? ”

ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന സിനിമയാണ് സന്തോഷ് ശിവന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന കുഞ്ഞാലി മരക്കാര്‍. ഓഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന സിനിമ ഉടന്‍ തന്നെ ആരംഭിക്കും എന്ന അണിയറപ്രവര്‍ത്തകര്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയില്‍ നിന്ന് മമ്മൂട്ടി പിന്മാറി എന്ന വാര്‍ത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കുഞ്ഞാലിമരക്കാര്‍ എന്ന ബിഗ്ബജറ്റ് ചിത്രത്തില്‍ നിന്ന് മമ്മൂട്ടി പിന്മാറിയെന്നും, ഇതാണ് പുതിയ മലയാള ചിത്രവുമായി സന്തോഷ് ശിവന്‍ വരാന്‍ കാരണമെന്നുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. മമ്മൂട്ടി കുഞ്ഞാലിമരക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും ‘മരക്കാര്‍; അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ അനൗണ്‍സ് ചെയ്തിരുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ചിത്രം തുടങ്ങാന്‍ ആറ് മാസത്തെ സമയം നല്‍കിയ പ്രിയദര്‍ശന്‍, എന്നിട്ടും സിനിമ തുടങ്ങിയില്ലെങ്കില്‍ മോഹന്‍ലാല്‍ സിനിമയുമായി മുന്നോട്ട് പോകുമെന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി സിനിമയില്‍ നിന്ന് പിന്മാറിയതോടെ മോഹന്‍ലാല്‍ സിനിമ…

Read More