” അഭിമന്യുവിന്റെ ഓര്‍മ്മകളുമായി കൂടുതല്‍ കരുത്തോടെ അവന്‍ തിരിച്ചെത്തി… ”

” അഭിമന്യുവിന്റെ ഓര്‍മ്മകളുമായി കൂടുതല്‍ കരുത്തോടെ അവന്‍ തിരിച്ചെത്തി… ”

കൊച്ചി: അഭിമന്യുവിന്റെ ഓര്‍മ്മകളും തളരാത്ത മനസുമായി അര്‍ജുന്‍ മഹാരാജാസ് കോളേജിലേക്ക് വീണ്ടുമെത്തി. അഭിമന്യുവിനൊപ്പം കുത്തേറ്റ അര്‍ജുന്‍ ആശുപത്രി വിട്ടശേഷം ആദ്യമായിട്ടാണ് കോളേജിലേക്ക് എത്തിയത്. യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ട് ചെയ്യാനാണ് അര്‍ജുന്‍ ഇന്നലെ കോളേജിലേക്കെത്തിയത്. വീട്ടില്‍ നിന്നും കാറില്‍ കോളേജിലേക്കെത്തിയ അര്‍ജുന്‍ കൃഷ്ണയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയായിരുന്നു സ്വീകരിച്ചത്. കഴിഞ്ഞു പോയ കാര്യങ്ങളോര്‍ത്ത് നിരാശനാകാതെ കൂടുതല്‍ കരുത്തോടെ ക്യാമ്പസിലേക്കും സംഘടനാ പ്രവര്‍ത്തനത്തിലേക്കും തിരിച്ചു വരുമെന്ന് അര്‍ജുന്‍ പറഞ്ഞു. അഭിമന്യു ഇല്ലാത്ത ഈ കലാലയത്തിലേക്ക് വീണ്ടും വരുന്നതില്‍ സങ്കടമുണ്ട്. അന്നുണ്ടായ സംഭവങ്ങളെ യാതൊരു വിധത്തിലും ഭയക്കുന്നില്ല. കൂടുതല്‍ കരുത്തോടെ കലാലയത്തിലും സംഘടനാ പ്രവര്‍ത്തനത്തിലും മുന്നോട്ട് വരുമെന്നും അര്‍ജുന്‍ പറഞ്ഞു. ആരോഗ്യസ്ഥതി പൂര്‍ണ്ണമായും മെച്ചപ്പെട്ട നിലയിലെത്തിയിട്ടില്ലെങ്കിലും ഇന്ന് മുതല്‍ ക്ലാസില്‍ വരാനാണ് തീരുമാനം.

Read More

മഹാരാജാസ് ചുവന്നു.., ഇരട്ടി മധുരമായി അഭിമന്യുവിനോടൊപ്പം കുത്തേറ്റ് ചികിത്സയിലായിരുന്ന അര്‍ജുനും തിരിച്ചെത്തി

മഹാരാജാസ് ചുവന്നു.., ഇരട്ടി മധുരമായി അഭിമന്യുവിനോടൊപ്പം കുത്തേറ്റ് ചികിത്സയിലായിരുന്ന അര്‍ജുനും തിരിച്ചെത്തി

കൊച്ചി: മഹാരാജാസ് ചുവന്നു.., കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും ബഹുഭൂരിപക്ഷത്തോടെ വിജയിച്ച് എസ്എഫ്ഐ. 14 സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഇരട്ടി മധുരമായി അഭിമന്യുവിനോടൊപ്പം കുത്തേറ്റ് ചികിത്സയിലായിരുന്ന അര്‍ജുന്‍ മഹാരാജാസ് ക്യാമ്പസില്‍ തിരിച്ചെത്തി. കോളേജ് ഇലക്ഷന്റെ ഭാഗമായി വോട്ട് രേഖപ്പെടുത്തിയാണ് അര്‍ജുന്‍ മടങ്ങിയത്. അഭിമന്യു ബാക്കിവെച്ച സ്വപ്നങ്ങളെ പൂര്‍ത്തീകരിക്കുമെന്നും അര്‍ജുന്‍ പറഞ്ഞു. മുദ്രാവാക്യം വിളികളോടെ സഹപ്രവര്‍ത്തകര്‍ അര്‍ജുനെ വരവേറ്റു. അക്രമങ്ങളെ ഭയന്ന് നിലപാടില്‍നിന്ന് പിന്നോട്ടില്ലെന്ന് അര്‍ജുന്‍ വ്യക്തമാക്കി. ഒന്നിച്ചു നടക്കാറുള്ള അഭിമന്യു ഇല്ലാതെയാണ് അര്‍ജുന്‍ വീണ്ടും മഹാരാജാസില്‍ എത്തിയത്. വര്‍ഗീയവാദികള്‍ക്ക് ആശയങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് വോട്ട് രേപ്പെടുത്തി അര്‍ജുന്‍ മടങ്ങി.

Read More

‘ ഓറല്‍ സെക്‌സ്… അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം… ‘

‘ ഓറല്‍ സെക്‌സ്… അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം… ‘

സെക്സ് കേവലം ശാരീരിക സുഖം നല്‍കുന്ന ഒന്നല്ല. പ്രത്യുല്‍പാദന പരമായ ആവശ്യത്തിനു വേണ്ടി മാത്രവുമല്ല. ആരോഗ്യ ഗുണങ്ങളും ആരോഗ്യകരമല്ലാത്ത സെക്സല്ലെങ്കില്‍ അനാരോഗ്യവും നല്‍കുന്ന ഒന്നു കൂടിയാണ് സെക്സ്. സെക്സില്‍ തന്നെ വകഭേദങ്ങള്‍ പലതുണ്ട്. ഇതിലൊന്നാണ് ഓറല്‍ സെക്സ്. സാധാരണ സെക്സിനെപ്പോലെ തന്നെ സ്ത്രീ പുരുഷന്മാര്‍ക്ക് ലൈംഗിക സംതൃപ്തി നല്‍കുന്ന ഒന്നാണ് ഓറല്‍ സെക്സും. നല്ല രീതിയില്‍, അതായത് കൃത്യമായ വൃത്തിയും ആരോഗ്യവും പാലിച്ചാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്ന്. ഓറല്‍ സെക്സ് പുരുഷനും സ്ത്രീയ്ക്കും പൊതുവായി നല്‍കുന്ന ചില ആരോഗ്യ ഗുണങ്ങളുണ്ട്. ഇവയല്ലാതെ സ്ത്രീകള്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ പല ഗുണങ്ങളും ഓറല്‍ സെക്സിലൂടെ ലഭിയ്ക്കുന്നുവെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഓറല്‍ സെക്സ് സഹായിക്കുന്നുണ്ടെന്നതാണ് വാസ്തവം. ഗര്‍ഭകാലത്ത് സാധാരണ സെക്സില്‍ ഏര്‍പ്പെടാന്‍ ഗര്‍ഭകാലത്ത് ബുദ്ധിമുട്ടെങ്കില്‍ ഇതിനുളള വഴിയാണ് ഓറല്‍ സെക്സ്. ഇത്…

Read More

” മൂത്രമൊഴിക്കുമ്പോള്‍ മൂത്രത്തിന്റെ നിറം ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? എന്നാല്‍ ഇനി ശ്രദ്ധിക്കണം.. ഇല്ലെങ്കില്‍… ”

” മൂത്രമൊഴിക്കുമ്പോള്‍ മൂത്രത്തിന്റെ നിറം ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? എന്നാല്‍ ഇനി ശ്രദ്ധിക്കണം.. ഇല്ലെങ്കില്‍… ”

മൂത്രമൊഴിക്കുമ്പോള്‍ മൂത്രത്തിന്റെ നിറം ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? എന്നാല്‍ ഇനിയൊന്ന് ശ്രദ്ധിച്ച് നോക്കൂ. കാരണം മൂത്രമൊഴിക്കുമ്പോള്‍ അതിന്റെ നിറത്തിലുള്ള മാറ്റം പറയും നമ്മുടെ ആന്തരാവയവങ്ങള്‍ പ്രവര്‍ത്തന ക്ഷമമാണോ എന്ന്, പ്രത്യേകിച്ച് കിഡ്നി. കിഡ്നി പ്രവര്‍ത്തന രഹിതമായിക്കൊണ്ടിരിക്കുയാണോ അതോ പ്രവര്‍ത്തനക്ഷമമാണോ എന്നെല്ലാം നമുക്ക് മൂത്രത്തിന്റെ നിറവ്യത്യാസത്തിലൂടെ മനസ്സിലാക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒരു കണ്ടെത്തലാണ്. പലപ്പോഴും രോഗങ്ങള്‍ അതിന്റെ അവസാന ഘട്ടത്തിലാണ് പുറത്തേക്ക് വരുന്നത്. ലക്ഷണങ്ങള്‍ പലതും ശരീരം കാണിക്കുന്നുണ്ടെങ്കിലും അതെല്ലാം അവഗണിച്ചാണ് പലരും മുന്നോട്ട് നീങ്ങുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഡോക്ടറെ കാണുന്നതിന് മുന്‍പ് വീട്ടില്‍ തന്നെ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. എന്തൊക്കെ കാര്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. പച്ചവെള്ളത്തിന്റെ നിറം പച്ചവെള്ളത്തിന്റെ നിറം പോലെയാണ് മൂത്രത്തിന്റെ…

Read More

‘ ആദ്യരാത്രി ക്യാമറക്കണ്ണുകളില്‍ പകര്‍ത്തണം… ഞെട്ടണ്ട ആവശ്യം സത്യമാണ്…. ‘

‘ ആദ്യരാത്രി ക്യാമറക്കണ്ണുകളില്‍ പകര്‍ത്തണം… ഞെട്ടണ്ട ആവശ്യം സത്യമാണ്…. ‘

വിവാഹദിനവും വിവാഹവേളയും വ്യത്യസ്തവും ആനന്ദകരവുമാക്കാന്‍ ശ്രമിക്കാത്തവര്‍ ആരാണുള്ളത്. പുരുഷനായാലും സ്ത്രീയായാലും ആ മുഹൂര്‍ത്തങ്ങള്‍ അവരുടെ ജീവിതത്തിലെ മറ്റേത് സംഭവങ്ങളുമായി തട്ടിച്ച് നോക്കിയാലും അതിനോളം വലുതായി അവര്‍ക്ക് മറ്റൊന്നും പകരം വെക്കാനുണ്ടാകില്ല. മനസിന്റെ എതോ ഒളിഞ്ഞ കോണുകളില്‍ ആ ശുഭമുഹൂര്‍ത്തങ്ങള്‍ ഒരു അലയായ് വീശിയടിച്ചുകൊണ്ടിരിക്കും. വിവാഹം വ്യത്യസ്തമാക്കണമെന്ന് കരുതുന്നവരാണ് പുതിയ തലമുറ. അതില്‍ വിവാഹ ഫോട്ടോഗ്രഫിക്ക് ചെറുതല്ലാത്ത പങ്കും ഉണ്ട്. എന്നും ഓര്‍ത്തിരിക്കേണ്ട നിമിഷങ്ങള്‍ മാനോഹരമായി പകര്‍ത്താന്‍ പല വ്യത്യസ്ത മാര്‍ഗങ്ങളും നമ്മള്‍ സ്വീകരിക്കും. എന്നാല്‍ വ്യത്യസ്തയ്ക്ക് വേണ്ടി ഏതറ്റം വരെ പോകാനും ചിലര്‍ തയ്യാറാണന്ന് ലണ്ടനിലെ ബാര്‍ക് ഡോട് കോമില്‍ വന്ന പരസ്യം സൂചിപ്പിക്കുന്നു. 2016ല്‍ വിവാഹ നിശ്ചയം കഴിഞ്ഞ വധുവും വരനും ഇപ്പോള്‍ വിശ്വാസ്തരായ വിഡിയോഗ്രഫറെ തിരയുകയാണ്. തങ്ങളുടെ ആദ്യ രാത്രി ഷൂട്ട് ചെയ്യാന്‍. സെപ്റ്റംബറിലാണ് ഇരുവരുടെയും വിവാഹം. 2016 ല്‍ വിവാഹ നിശ്ചയം കഴിഞ്ഞപ്പോള്‍…

Read More

” രണ്ട് ക്യാപ്റ്റന്‍സും ഡക്കായി, ഇത് അതിശയം… ” ; പക്ഷെ വിഹാരി പൊളിച്ചു…

” രണ്ട് ക്യാപ്റ്റന്‍സും ഡക്കായി, ഇത് അതിശയം… ” ; പക്ഷെ വിഹാരി പൊളിച്ചു…

കെന്‍സിംഗ്ടണ്‍ ഓവല്‍: രണ്ടര മാസം നീണ്ട ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഗോള്‍ഡന്‍ ഡക്കായതോടെ പിറന്നത് അപൂര്‍വ റെക്കോര്‍ഡ്. ഈ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടും നേരിട്ട മൂന്നാം പന്തില്‍ പൂജ്യനായി പുറത്തായിരുന്നു. ഇതാദ്യമായാണ് ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റില്‍ ഇരു ടീമിന്റെയും ക്യാപ്റ്റന്‍മാര്‍ പൂജ്യത്തിന് പുറത്താവുന്നത്. പൂജ്യത്തിന് പുറത്തായതിലൂടെ റൂട്ടിനും കോലിക്കും നാണക്കേടിന്റെ റെക്കോര്‍ഡാണ് സ്വന്തമായതെങ്കില്‍ അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഹനുമാ വിഹാരി സ്വന്തമാക്കിയത് ഇതുവരെ മറ്റൊരു താരവും സ്വന്തമാക്കാത്ത നേട്ടമാണ്. ഒരോവറില്‍ അലിസ്റ്റര്‍ കുക്കിനെയും ജോ റൂട്ടിനെയും മടക്കിയ വിഹാരി അരങ്ങേറ്റത്തില്‍ അര്‍ധസെഞ്ചുറിയും ഒരോവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ വിക്കറ്റും നേടുന്ന ആദ്യ കളിക്കാരനായി. അതേസമയം, അരങ്ങേറ്റ ടെസ്റ്റിലും വിടവാങ്ങല്‍ ടെസ്റ്റിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് അലിസ്റ്റര്‍ കുക്ക് സ്വന്തം പേരിലെഴുതി. രണ്ടാം ഇന്നിംഗ്‌സില്‍ 15…

Read More

” നയന്‍ താരയുടെ പുത്തന്‍ പടങ്ങള്‍ !!! ”

” നയന്‍ താരയുടെ പുത്തന്‍ പടങ്ങള്‍ !!! ”

മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശേഷം അന്യഭാഷകളില്‍ തിളങ്ങുകയും , തമിഴിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവി സ്വന്തമാക്കുകയും ചെയ്ത നടിയാണ് നയന്‍താര. 2018 ലെ വമ്പന്‍ വിജയങ്ങള്‍ക്കു ശേഷം .2019 ലും കൈ നിറയെ ചിത്രങ്ങളാണ് നയന്‍താരയ്ക്ക്… വിശ്വാസം അജിത്തിനൊപ്പം നാലാം തവണ നയന്‍താര ഒന്നിക്കുന്ന ചിത്രമാണ് വിശ്വാസം . പൊങ്കല്‍ റിലീസായി എത്തും എന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്യേ രാ നരസിംഹ റെഡ്ഡി ചിരഞ്ജീവി തുടങ്ങിയ മുന്‍ നിര താരങ്ങള്‍ അണിനിരക്കുന്ന തെലുങ്ക് ചിത്രമാണ് സ്യേ രാ നരസിംഹ റെഡ്ഡി . സുന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്ധ്രയിലെ സ്വാതന്ത്ര്യ സമരസേനാനിയുടെ കഥയാണ് ചിത്രം പറയുന്നത്. 150 കോടി രൂപ മുതല്‍മുടക്കില്‍ വരുന്ന ചിത്രം നിര്‍മ്മിക്കുന്നത് രാം ചരണ്‍…

Read More

‘ സത്യം അറിയുന്നതു വരെ കാത്തു നില്‍ക്കുക.., അല്ലാതെ ഹാഷ്ടാഗുകള്‍ ഇട്ട് കളിക്കാനും ഗാലറിയിലിരുന്ന് കൂവാനും ഞാനില്ല… ‘ ; മുരളി ഗോപി

‘ സത്യം അറിയുന്നതു വരെ കാത്തു നില്‍ക്കുക.., അല്ലാതെ ഹാഷ്ടാഗുകള്‍ ഇട്ട് കളിക്കാനും ഗാലറിയിലിരുന്ന് കൂവാനും ഞാനില്ല… ‘ ; മുരളി ഗോപി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ശേഷം മലയാള സിനിമയില്‍ താരങ്ങള്‍ രണ്ടു ചേരിയിലാണ്. പലരും അവള്‍ക്കൊപ്പമാണോ ദിലീപിനൊപ്പമാണോ എന്നത് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെ സംഭവത്തില്‍ ആരുടേയും പക്ഷം പിടിക്കാതെ നിന്ന മുരളി ഗോപി ,ഇപ്പോള്‍ തന്റെ നയം വ്യക്തമാക്കിയിരിക്കുകയാണ്. ‘ഞാന്‍ ന്യായത്തിനൊപ്പം മാത്രമാണ്. കോടതിയുടെ പരിഗണനയിലുള്ള ഒരു കേസാണ് ഇത്. ബ്രസീല്‍-അര്‍ജന്റീന മാച്ചല്ല സൈഡ് ചേര്‍ന്ന് സംസാരിക്കാന്‍. ഇവിടെ നടന്നത് അതിദാരുണമായ ഒരു കുറ്റകൃത്യമാണ്. സത്യം അറിയുന്നതു വരെ കാത്തു നില്‍ക്കുക എന്നത് മാത്രമാണ് വഴി. അല്ലാതെ ഹാഷ്ടാഗുകള്‍ ഇട്ട് കളിക്കാനും ഗാലറിയിലിരുന്ന് കൂവാനും ഞാനില്ല’ അദ്ദേഹം പറഞ്ഞു. സിനിമയിലെ താരാരാധനയെ ഒരുപരിധിവരെ ന്യായീകരിക്കാമെങ്കിലും രാഷ്ട്രീയത്തിലെ താരാരാധന ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്നും മുരളീ ഗോപി പറഞ്ഞു. ‘താരാരധന ഇരുതല മൂര്‍ച്ചയുള്ള വാളു പോലെയാണ്. ഒരു ഭാഗത്ത് സിനിമയെന്ന വ്യവസായത്തെ നിലനിര്‍ത്തിപ്പോരുന്ന വലിയ ശക്തിയാണ്. എന്നിരിക്കെ ദൂഷ്യവശങ്ങളുമുണ്ട്. പണ്ടൊക്കെ…

Read More

‘ ചേച്ചി ടൊവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാല്‍ മതി..’ ; കമന്റിന് പൊളപ്പന്‍ മറുപടിയുമായി അനു സിത്താര

‘ ചേച്ചി ടൊവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാല്‍ മതി..’ ; കമന്റിന് പൊളപ്പന്‍ മറുപടിയുമായി അനു സിത്താര

സോഷ്യല്‍ മാധ്യമത്തില്‍ പരിഹസിച്ച് കമന്റിട്ടയാള്‍ക്ക് മറുപടിയുമായി അനുസിത്താര. പുതിയ സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്താണ് അനു സിത്താര മറുപടി നല്‍കിയത്. അനു സിത്താര തന്റെ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോഴാണ് ആരാധകന്‍ കമന്റിട്ടത്. ചേച്ചി ടൊവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാല്‍ മതിയെന്നായിരുന്നു കമന്റ്. എന്നാല്‍ തന്റെ പുതിയ സിനിമയായ ഒരു കുപ്രസിദ്ധ പയ്യന്റെ പോസ്റ്റര്‍ പോസ്റ്റ് ചെയ്ത് അനു സിത്താര മറുപടിയും നല്‍കുകയായിരുന്നു. ഇത്രേം ഗ്യാപ് മതിയായിരുന്നോ എന്നായിരുന്നു അനു സിത്താരയുടെ ചോദ്യം മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനില്‍ ടൊവിനോയാണ് നായകന്‍. അനു സിത്താരയും നിമിഷയുമാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More

” ആ ചരിത്ര വിധിയ്ക്ക് പിന്നാലെ വിവാഹിതയാകാനൊരുങ്ങി ഒഡീഷയിലെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ ഐശ്വര്യ ഋതുപര്‍ണ പ്രതാന്‍ ”

” ആ ചരിത്ര വിധിയ്ക്ക് പിന്നാലെ വിവാഹിതയാകാനൊരുങ്ങി ഒഡീഷയിലെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ ഐശ്വര്യ ഋതുപര്‍ണ പ്രതാന്‍ ”

ഭുവനേശ്വര്‍: സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതിയുടെ ചരിത്ര വിധിയ്ക്ക് പിന്നാലെ വിവാഹിതയാകാനൊരുങ്ങുകയാണ് ഐശ്വര്യ ഋതുപര്‍ണ പ്രതാന്‍. ഒഡീഷയിലെ ട്രാന്‍സ്‌ജെന്റര്‍ ആയ ആദ്യ ഗസറ്റഡ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥയാണ് ഐശ്വര്യ. ഐശ്വര്യയുടെ ജീവിത പങ്കാളിയുമായി തന്നെ അവളുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ട്രാന്‍സ് സമൂഹം. തുല്യനീതി ഉറപ്പാക്കുന്നതിനൊപ്പം സ്വവര്‍ഗ വിവാഹത്തിനും സ്വത്ത് കൈമാറ്റത്തിനുള്ള അവകാശത്തിനും കോടതി അനുമതി നല്‍കണമെന്ന് ഐശ്വര്യ പറഞ്ഞു. 2017 ലാണ് ഗസറ്റ് നോട്ടിഫിക്കേഷനിലൂടെ ഒഡീഷ സര്‍ക്കാര്‍ ഐശ്വര്യയെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിച്ചത്. ഇന്ന് വിവാഹം സ്ത്രീയ്ക്കും പുരുഷനും ഉള്ളതാണ്. എല്‍ജിബിടി സമൂഹത്തിനും തങ്ങള്‍ ഇഷ്ടപ്പെടുന്ന ആളെ നിയമപരമായി വിവാഹം ചെയ്യാന്‍ കഴിയുന്നതിന് കോടതി ഇടപെടണമെന്നും ഐശ്വര്യ പറഞ്ഞു. ”പ്രത്യേക വിവാഹ നിയമം നടപ്പിലാക്കുന്നത് കാത്തിരിക്കുകയാണ് ഞങ്ങള്‍. ഒപ്പം എല്‍ജിബിടിക്യൂ സമൂഹത്തിനായി പുതിയ നിയമവും വരുമെന്ന് പ്രത്യാശിക്കുന്നു. എന്റെ പങ്കാളിയ്‌ക്കൊപ്പമുള്ള നല്ല കുടുംബ ജീവിതം ഞാന്‍ ആഗ്രഹിക്കുന്നുണ്ട്….

Read More