” ഉടനെത്തും ഐഫോണിന്റെ ഏറ്റവും പുതിയ മോഡല്‍ ”

” ഉടനെത്തും ഐഫോണിന്റെ ഏറ്റവും പുതിയ മോഡല്‍ ”

സന്‍ഫ്രാന്‍സിസ്‌കോ: ഐഫോണിന്റെ ഏറ്റവും പുതിയ മോഡല്‍ പുറത്തിറക്കാനുള്ള ഒരുക്കങ്ങള്‍ ആപ്പിള്‍ പൂര്‍ത്തിയാക്കി. കാലിഫോര്‍ണിയയിലെ സന്‍ഫ്രാന്‍സിസ്‌കോയിലായിരിക്കും പുതിയ ഐഫോണുകള്‍ വരുന്ന ബുധനാഴ്ച അവതരിപ്പിക്കുക. നേരത്തെ തന്നെ ഈവന്റിന്റെ ഓഫീഷ്യല്‍ ലെറ്റര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. ആപ്പിള്‍ പുറത്തിറക്കാനിരിക്കുന്ന പുതിയ മോഡലുകളുടെ പേരും ചിത്രങ്ങളും എല്ലാം സ്ഥിരം ‘ലീക്കു’കാര്‍ പുറത്തു വിട്ടിട്ടുണ്ട്. ഐഫോണ്‍ 8ന്റെ പിന്‍ഗാമിയായി ഐഫോണ്‍ 9, ഐഫോണ്‍ എക്‌സിന്റെ പിന്‍ഗാമിയായി ഐഫോണ്‍ എക്‌സ്എസ് എന്നിവ എത്തുമെന്നാണ് വാര്‍ത്ത.

Read More

‘ ഈ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ പെര്‍മിറ്റ് ആവശ്യമില്ല ‘

‘ ഈ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ പെര്‍മിറ്റ് ആവശ്യമില്ല ‘

ബാറ്ററിയും ബദല്‍ ഇന്ധനങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ വാണിജ്യ ഉപയോഗത്തിന് ഇനിമുതല്‍ പ്രത്യേക പെര്‍മിറ്റ് ആവശ്യമില്ല. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ, ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ വാഹന നിര്‍മാതാക്കളുടെ സൊസൈറ്റിയായ സയാമിന്റെ വാര്‍ഷിക കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബയോ സി എന്‍ ജി വാഹനങ്ങളെയും ഇതേ ഇളവിന് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ട്രാക്ട് കാരിയേജ് ബസ് പെര്‍മിറ്റ്, കാരിയര്‍ പെര്‍മിറ്റ്, ഗുഡ്‌സ് കാരിയര്‍, കാബ്, ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് തുടങ്ങിയ പെര്‍മിറ്റുകളാണു വിവിധ വാണിജ്യ വാഹനങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കുന്നത്. എന്നാല്‍ ഇത്തരം പെര്‍മിറ്റുകള്‍ കിട്ടണമെങ്കില്‍ ഏറെ പണച്ചെലവും സമയനഷ്ടവുമുണ്ട്. ദീര്‍ഘമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വേണം ഇത്തരം പെര്‍മിറ്റുകളും ലൈസന്‍സുകളും കരസ്ഥമാക്കാന്‍. അതിനാല്‍ ഉദാര വ്യവസ്ഥയില്‍ പെര്‍മിറ്റ് അനുവദിക്കുന്നതോടെ ബാറ്ററിയിലും ബദല്‍ ഇന്ധനങ്ങളിലും ഓടുന്ന വാഹനങ്ങളുടെ സ്വീകാര്യതയും ഉപഭോഗവും വര്‍ധിക്കുമെന്നാണ്…

Read More

‘ ഹോണടിച്ച് ചെവി പൊട്ടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്… ‘

‘ ഹോണടിച്ച് ചെവി പൊട്ടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്… ‘

ഹോണുകളുടെ ശബ്ദപരിധി 100 ഡെസിബലായി(ഡിബി) പരിമിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മോട്ടോര്‍ വാഹന നിയമപ്രകാരം 93 ഡിബി മുതല്‍ 112 ഡിബി വരെ ശബ്ദമാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍, ഇതില്‍ നിന്ന് പത്ത് ശതമാനം കുറച്ച് 88 ഡിബി മുതല്‍ 100 ഡിബി വരെയായി ഹോണുകളുടെ ശബ്ദം പരിമിതപെടുത്താനാണ് റോഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച് വാഹന നിര്‍മാതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോണ്‍ ശബ്ദം കേള്‍വി ശക്തിയെ ദോഷകരമായി ബാധിക്കുന്നുവെന്ന വിലയിരുത്തലും രാജ്യത്തെ നഗരങ്ങളും ഗ്രാമങ്ങളിലും ശബ്ദമലിനീകരണം രൂക്ഷമായതുമാണ് ഈ തീരുമാനത്തിനു പിന്നില്‍. കമ്പനി നല്‍കുന്ന ഹോണിന് പുറമെ, മ്യൂസിക് ഹോണുകളും എയര്‍ ഹോണുകളും ഇന്ന് വാഹനങ്ങളില്‍ സജീവമാണ്. നിയമം അനുവദിച്ചിട്ടുള്ളതിലും ഉയര്‍ന്ന ശബ്ദമാണ് ഈ ഹോണുകള്‍ക്കുള്ളത്. ഇത്തരം ഹോണുകള്‍ക്കും ഇനി പിടിവീഴും. ഉയര്‍ന്ന ശബ്ദത്തെ തുടര്‍ന്ന് എയര്‍ ഹോണുകളും ഏതാനും മ്യൂസിക്…

Read More

” ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചാല്‍.. ”

” ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചാല്‍.. ”

അടുക്കളയില്‍ ഉപയോഗിക്കുന്ന പല ഭക്ഷ്യവസ്തുക്കളും ശ്രദ്ധയോടെ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ആരോഗ്യത്തിന് പകരം അനാരോഗ്യമാകും പ്രദാനം ചെയ്യുക. അത്തരത്തിലൊരു ഭക്ഷ്യ വസ്തുവാണ് എണ്ണ. പ്രത്യേകിച്ച് ആധുനിക യുഗത്തില്‍ മായം കലര്‍ത്താത്ത എണ്ണകളൊന്നും തന്നെ വിപണിയില്‍ ലഭിക്കില്ല എന്നതും പ്രധാനമാണ്. അതിനാല്‍ എണ്ണ വാങ്ങുമ്പോള്‍ തന്നെ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. പണ്ടുക്കാലത്ത് കൊപ്രയാട്ടി ശുദ്ധമായ വെളിച്ചെണ്ണയാക്കി ഉപയോഗിച്ചിരുന്നവരാണ് നമ്മള്‍. എന്നാല്‍, ആ ശീലമെല്ലാം വിട്ട് പോയി കഴിഞ്ഞിരിക്കുന്നു. എണ്ണ പാചകത്തിനായി ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ആദ്യമായി ഡാല്‍ഡ പോലുള്ള ഹൈഡ്രോജനേറ്റഡ് എണ്ണകള്‍ ഉപയോഗിക്കാത്രിക്കുക എന്നതാണ് പ്രദാനം. എണ്ണ പുകയുന്നതുവരെ ചൂടാക്കാതിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഇത്തരത്തില്‍ പുകയുന്ന അളവിലേക്ക് എണ്ണ ചൂടാകുമ്പോള്‍ കാന്‍സറിന് കാരണമാകുന്ന വിഷപദാര്‍ത്ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടും. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്ന രീതയാണ് പലര്‍ക്കും. എന്നാല്‍, ഈ രീതി പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്….

Read More

” നന്നായി പഴുക്കാത്ത പഴങ്ങള്‍ കഴിച്ചാല്‍… ! ”

” നന്നായി പഴുക്കാത്ത പഴങ്ങള്‍ കഴിച്ചാല്‍… ! ”

ആരോഗ്യസംരക്ഷണത്തിന് ഫലവര്‍ഗ്ഗങ്ങള്‍ ശീലമാക്കാറുണ്ട് നമ്മളില്‍ പലരും. ഡയറ്റ് ചെയ്യുന്നവര്‍ പോലും അവരുടെ ഭക്ഷണക്രമത്തില്‍ പലതരത്തിലുള്ള പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്. കാരണം ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും, മറ്റും പഴങ്ങളിലൂടെ ലഭിക്കും. എന്നാല്‍, നന്നായി പാകമാകാത്ത ഫലങ്ങള്‍ കഴിക്കുന്നുവെങ്കില്‍ അല്‍പ്പമൊന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. പാകമാകാത്ത പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്ന ശീലം നന്നല്ല എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കാരണം അത് ശരീരത്തെ ദോഷകരമായി ബാധിക്കും. നന്നായി പഴുക്കാത്ത ഫലവര്‍ഗ്ഗങ്ങള്‍ കഴിച്ചാലുണ്ടാകാവുന്ന ദോഷഫലത്തെക്കുറിച്ച് അറിയൂ… ദഹനപ്രശ്നം : നന്നായി പാകമാകാത്ത പഴവര്‍ഗ്ഗങ്ങള്‍ കഴിച്ചാല്‍ ദഹിക്കാന്‍ താമസിക്കും. ഇത് ചിലപ്പോള്‍ ദഹനപ്രക്രിയയെ തകരാറിലാക്കും. പഴുക്കാത്ത പഴങ്ങള്‍ കഴിക്കുമ്പോള്‍ വായിലെ ചര്‍മ്മത്തില്‍ മുറിവുകള്‍ ഉണ്ടാക്കാനും സാദ്ധ്യതയുണ്ട്. ദഹനപ്രശ്നം വയറുവേദനയ്ക്ക് കാരണമാകാം. തലചുറ്റല്‍, ഛര്‍ദ്ദി, വയറിളക്കം , മലബന്ധം: നന്നായി പഴുക്കാത്ത പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് പലപ്പോഴും തലചുറ്റല്‍, ഛര്‍ദ്ദി, വയറിളക്കം, മലബന്ധം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ ക്ഷണിച്ച് വരുത്തും. ചിലരില്‍ ദഹനപ്രശ്നത്തോടൊപ്പം…

Read More

‘ തുടര്‍ച്ചയായി മൈഗ്രേയ്ന്‍ ഉണ്ടോ… എങ്കിലിത് അറിയൂ.. ‘

‘ തുടര്‍ച്ചയായി മൈഗ്രേയ്ന്‍ ഉണ്ടോ… എങ്കിലിത് അറിയൂ.. ‘

തുടര്‍ച്ചയായി ചെന്നിക്കുത്തിന്റെ ശല്യമുള്ളവരില്‍ ചെവി സംബന്ധമായ തകരാറുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണന്ന് പഠനം. ഇവരില്‍ ചെവിയ്ക്കുള്ളില്‍ മൂളല്‍ ശബ്ദം കേള്‍ക്കുന്ന ടിന്നിടസ് എന്ന തകരാര്‍ അടക്കം ഉള്‍ ചെവിയിലുണ്ടാകുന്ന തകരാറുകള്‍ക്ക് സാധ്യത കൂടുതലാണന്നാണ് ഗവേഷകര്‍ പറയുന്നത്. മൈഗ്രേയ്ന്‍ ഉള്ളവരില്‍ 12.2 ശതമാനമാണ് ചെവി സംബന്ധമായ അസുഖങ്ങള്‍ വരുന്നതിനുള്ള സാധ്യതയെങ്കില്‍ അല്ലാത്തവരില്‍ ഈ സാധ്യത കേവലം 6 ശതമാനത്തോടടുത്ത് മാത്രമാണ്. ഗവേഷകരുടെ കണ്ടെത്തലില്‍ ഉള്‍ ചെവിയിലുള്ള മര്‍മ്മ പ്രധാന അവയവമായ കോക്ലിയാറിനെ ബാധിക്കുന്ന തകരാറുകള്‍ ഇക്കൂട്ടരില്‍ അപകടകരമാം വിധം കൂടുതലാണന്നാണ്. തായ്വാനിലെ ഡാലിന്‍ സു ചി ആസ്പത്രിയിലെ ഗവേഷകനായ ജുഎന്‍-ഹോര്‍ ഹ്വാങ് ഉള്‍പ്പടെയുള്ളവര്‍ കോക്ലിയാര്‍ മൈഗ്രേയ്ന്‍ എന്ന അവസ്ഥയെ പിന്താങ്ങുന്നുമുണ്ട്. ഈ അവസ്ഥയെക്കുറിച്ച് ഒട്ടേറെ സിദ്ധാന്തങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും, എല്ലാ ഗവേഷകരും എൈക്യകണ്ഠേന അഭിപ്രായപ്പെടുന്നത്, ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നത് ശ്രവണ സഞ്ചയത്തിലേക്കുള്ള രക്ത സഞ്ചാരം കുറയുന്നഅവസ്ഥയാണന്നാണ്.

Read More

” സന്തോഷ് ശിവന്റെ ത്രില്ലര്‍ ചിത്രം വരുന്നു… സിനിമയില്‍ മഞ്ജു വാരിയരും, കാളിദാസ് ജയറാമും, സൗബിനും അടക്കം വന്‍ താരനിര ”

” സന്തോഷ് ശിവന്റെ ത്രില്ലര്‍ ചിത്രം വരുന്നു… സിനിമയില്‍ മഞ്ജു വാരിയരും, കാളിദാസ് ജയറാമും, സൗബിനും അടക്കം വന്‍ താരനിര ”

ലോകോത്തര ഛായാഗ്രാഹകന്‍, സന്തോഷ് ശിവന്‍ ‘ഉറുമി’ എന്ന ഹിസ്റ്റോറിക് ത്രില്ലറിനു ശേഷം വീണ്ടുമൊരു മലയാളചിത്രവുമായി എത്തുന്നു. സന്തോഷ് ശിവന്‍ തന്നെ ക്യാമറയും, സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ മഞ്ജു വാരിയരും, കാളിദാസ് ജയറാമും, സൗബിന്‍ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഒക്ടോബര്‍ 20’ന് ആലപ്പുഴ ഹരിപ്പാടില്‍ ചിത്രീകരണം ആരംഭിക്കും. കേരളത്തിലെ പല ഭാഗങ്ങളെക്കൂടാതെ ലണ്ടനും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്. ദുബായിലുള്ള ലെന്‍സ്മാന്‍ സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് സന്തോഷ്ശിവന്‍ ഈ ചിത്രം തയ്യാറാക്കുന്നത്. സന്തോഷ് ശിവനും, മഞ്ജു വാരിയരും ഒന്നിക്കുന്ന ആദ്യചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് ഏറെ ആകാംക്ഷ നല്‍കുന്ന ചിത്രമാണ് ഇത്. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന മുഴുനീള എന്റര്‍ടെയിനറായിരിക്കും ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക വിദഗ്ദര്‍ ഉള്‍പ്പെടെയുള്ള വലിയൊരു…

Read More

ദേ.. ‘ദ നണി’ല്‍ വലക്കായ് വന്ന് നിങ്ങളെ പേടിപ്പിക്കാന്‍ പോകുന്നത് ഇവരാണ്..

ദേ.. ‘ദ നണി’ല്‍ വലക്കായ് വന്ന് നിങ്ങളെ പേടിപ്പിക്കാന്‍ പോകുന്നത് ഇവരാണ്..

ലോകമൊട്ടാകെ ഭയത്തിന്റെ നിറുകയില്‍ നിര്‍ത്തിയിരിക്കുകയാണ് ദി നണ്‍ . ഭയപ്പെടുത്തുന്ന വലകും ഭീതിജനകമായ രംഗങ്ങളും ആളുകളെ കിടുകിടെ വിറപ്പിക്കുന്നത് ആദ്യമല്ല. കോണ്‍ജുറിങ്ങിനു ശേഷവും അനബെല്ലക്ക് മുന്‍പുമുള്ള കഥയാണ് ദി നണ്‍ . 2016 ല്‍ പുറത്തിറങ്ങിയ കോണ്‍ജുറിങ്ങ് 2 മുതല്‍ ആളുകളെ ഭയപ്പെടുത്തുന്ന വലക്കിന്റെ മുഖം ആരും കണ്ടിട്ടുണ്ടാകില്ല. ശിരോവസ്ത്രമണിഞ്ഞ ഭീതി നിറക്കുന്ന ആ കന്യാസ്ത്രീയാണ് ബോണി ആരണ്‍സ് . കോണ്‍ജുറിങ്ങില്‍ മാത്രമല്ല, ഡിയര്‍ ഗോഡ്, ഷാലോ ഹോള്‍, റിസ്റ്റ്കട്ടേഴ്സ് : എ ലവ് സ്റ്റോറി, ഐ നോ ഹു കില്‍ഡ് മി, ഹെല്‍ റൈഡ്, ഡ്രാഗ് മി ടു ഹെല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ബോണി വേഷമിട്ടിട്ടുണ്ട്. പ്രിന്‍സസ് ഡയറീസിലും ബോണി തിളങ്ങിയിട്ടുണ്ട്. ബോണിയുടെ മുഖത്തിന്റെ പ്രത്യേക ആകൃതി കാരണം സിനിമാരംഗത്ത് തിളങ്ങില്ലെന്ന് പൊതുവെ എല്ലാവരും പറഞ്ഞിരുന്നു. പക്ഷേ ഇതേ ആകൃതികൊണ്ട് തന്നെയാണ് ബോണി കോണ്‍ജുറിങ്ങില്‍…

Read More

ദീപിക പദുക്കോണും രണ്‍വിര്‍ സിംഗും ഉടന്‍ വിവാഹിതരാകും, വാര്‍ത്തയോട് പ്രതികരിക്കാനില്ലെന്ന് ദീപിക

ദീപിക പദുക്കോണും രണ്‍വിര്‍ സിംഗും ഉടന്‍ വിവാഹിതരാകും, വാര്‍ത്തയോട് പ്രതികരിക്കാനില്ലെന്ന് ദീപിക

ദീപിക പദുക്കോണും രണ്‍വിര്‍ സിംഗും ഉടന്‍ വിവാഹിതരാകുമെന്ന് നേരത്തെ സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഒരു ചടങ്ങിനിടെ വിവാഹത്തെ കുറിച്ച് ചോദ്യം വന്നപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ദീപികയുടെ മറുപടി. പ്രസക്തമല്ലാത്ത ഒരു ചോദ്യമാണ് അത്. ഇത്തരം ചടങ്ങില്‍ ചോദിക്കേണ്ടതല്ലെന്നായിരുന്നു മറുപടി. എഫ്എല്‍ഒ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ദീപിക ഇങ്ങനെ പ്രതികരിച്ചത്. കുറ്റബോധം തോന്നുന്ന പ്രവണത സ്ത്രീകള്‍ക്കുണ്ടെന്നും ദീപിക പറഞ്ഞു. എല്ലാ മേഖലകളിലും ശരിയായ രീതിയിലായിരിക്കണം എന്നാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. നമ്മുടെ സമയം വിനിയോഗിക്കുന്നത് കുറ്റബോധം ഇല്ലാതെ ആയിരിക്കണം. അതായത് ഒരു ചടങ്ങിലാണെങ്കില്‍ പോലും സ്ത്രീകളുടെ മനസ്സില്‍ പല കാര്യങ്ങളായിരിക്കും. കുട്ടികളെ സ്‌കൂളില്‍ നിന്ന് കൊണ്ടുവരാന്‍ പോകണം, ഭര്‍ത്താവ് വീട്ടില്‍ വരും അങ്ങനെ കുറെ ചിന്തകള്‍. എന്തിനെയെങ്കിലും കുറിച്ച് നിരന്തരം ആലോചിച്ചു ആശങ്കപ്പെട്ടു കൊണ്ടിരിക്കുന്നവരായിരിക്കും സ്ത്രീകള്‍. അത് ശരിയാണ്, പക്ഷേ നമുക്ക് വേണ്ടി മാത്രമായി സമയം ചിലവഴിക്കാനും പറ്റണം- ദീപിക…

Read More

”ഇന്ന് നമ്മുടെ വിവാഹ വാര്‍ഷിക ദിനമാണ്. ഈ ദിവസമെങ്കിലും മറക്കാതിരിക്കൂ… ” ; മോഹന്‍ലാലിനോട് സുചിത്ര

”ഇന്ന് നമ്മുടെ വിവാഹ വാര്‍ഷിക ദിനമാണ്. ഈ ദിവസമെങ്കിലും മറക്കാതിരിക്കൂ… ” ; മോഹന്‍ലാലിനോട് സുചിത്ര

മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹദിനം അവരേക്കാള്‍ ഉപരി ആരാധകര്‍ കൊണ്ടാടാറുണ്ട്. ഒരിക്കല്‍ വിവാഹ വാര്‍ഷികം മറന്നു പോയ സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും പക്ഷെ സുചിത്രയുടെ സര്‍പ്രൈസ് തനിക്ക് വലിയ തിരിച്ചറിവാണ് നല്‍കിയതെന്നും മോഹന്‍ലാല്‍ പറയുന്നു. ഒരിക്കല്‍ വിവാഹ വാര്‍ഷിക ദിനം താന്‍ മറന്നിരുന്നു, എയര്‍പോര്‍ട്ടില്‍ എന്നെ യാത്രയാക്കിയ ശേഷം സുചിത്ര എനിക്ക് ഫോണ്‍ ചെയ്തു, ബാഗ് തുറന്നു നോക്കണമെന്നും അതില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്നും സുചിത്ര പറഞ്ഞു. ബാഗ് തുറന്നപ്പോള്‍ അതിനുള്ളില്‍ ഒരു മോതിരവും കൂടാതെ ഒരു കുറിപ്പും ശ്രദ്ധയില്‍പ്പെട്ടു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു, ”ഇന്ന് നമ്മുടെ വിവാഹ വാര്‍ഷിക ദിനമാണ്. ഈ ദിവസമെങ്കിലും മറക്കാതിരിക്കൂ”. പിന്നീട് ഒരിക്കലും വിവാഹ വാര്‍ഷികം താന്‍ മറന്നിട്ടില്ലെന്നും, സുചിത്രയുടെ വാക്കുകള്‍ വലിയ തിരിച്ചറിവാണ് തനിക്ക് നല്‍കിയതെന്നും ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവേ മോഹന്‍ലാല്‍ പറഞ്ഞു.

Read More