‘ പ്രമേഹരോഗികള്‍ നിശ്ചയമായും കഴിക്കേണ്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍.. ‘

‘ പ്രമേഹരോഗികള്‍ നിശ്ചയമായും കഴിക്കേണ്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍.. ‘

പ്രമേഹരോഗികള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ കൃത്യസമയത്ത് കഴിക്കുക. ഇടവേളകളില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍,ബേക്കറി പലഹാരങ്ങള്‍ എന്നിവ നിര്‍ബന്ധമായും ഒഴിവാക്കണം. നാരുകളടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. തവിടുകളയാത്ത ധാന്യങ്ങള്‍, കൊഴുപ്പുകുറഞ്ഞ പാല്‍ ഉത്പന്നങ്ങള്‍, കോഴിയിറച്ചി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മാംസം കഴിക്കാത്തവര്‍ പയറുവര്‍ഗങ്ങള്‍, പനീര്‍ എന്നിവ കഴിക്കുക. മധുരമില്ലാത്ത കട്ടന്‍ചായ, ഉപ്പിട്ട നാരങ്ങാവെള്ളം, മോരുംവെള്ളം എന്നിവയാണ് പ്രമേഹരോഗികള്‍ക്ക് ഉത്തമമായ പാനീയങ്ങള്‍. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. അമിതമായ വിശപ്പിനെ നിയന്ത്രിക്കാനും ഗ്‌ളൂക്കോസ് നില ഉയരാതെ നോക്കാനും ഇത് സഹായിക്കും. മത്സ്യം കഴിക്കുന്നത് ശീലമാക്കുക. മത്തി, അയല, കൊഴുവ തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികള്‍ ഒരിക്കലും ഭക്ഷണം കഴിക്കാതിരിക്കരുത്. പപ്പായ, മാങ്ങ, വാഴപ്പഴങ്ങള്‍, ചക്ക മുതലായവ അമിതമായി ഉപയോഗിക്കരുത്. ഉണങ്ങിയ പഴങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, എണ്ണക്കുരുക്കള്‍…

Read More

‘ കുട്ടികളിലെ എക്കിള്‍ മാറാന്‍.. ‘

‘ കുട്ടികളിലെ എക്കിള്‍ മാറാന്‍.. ‘

മിക്ക കുട്ടികള്‍ക്കും ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രശ്‌നമാണ് എക്കിള്‍. കുട്ടികളിലെ എക്കിള്‍ ഇല്ലാതാക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. എക്കിള്‍ ഉളളപ്പോള്‍ കുഞ്ഞിന് ആഹാരം കൊടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എക്കിള്‍ ഉള്ളപ്പോള്‍ തോളില്‍ ചായ്ച്ചു കിടത്തി മുതുകില്‍ മെല്ലെ തട്ടാം. പത്തു മിനിട്ടിനു ശേഷവും എക്കിള്‍ തുടരുകയാണെങ്കില്‍ അല്പം വെളളം കൊടുക്കണം. മിക്കവാറും ഇതോടെ എക്കിള്‍ മാറും. തിരക്ക് പിടിക്കാതെ സാവകാശത്തില്‍ വേണം കുഞ്ഞിന് പാല്‍ കൊടുക്കാന്‍. പാല്‍ കുടിച്ചു കഴിഞ്ഞ് കുഞ്ഞുങ്ങള്‍ തികട്ടിയാല്‍ കുഞ്ഞിനെ തോളില്‍ ചായ്ച്ച് കിടത്തി മുതുകില്‍ തെരുതെരെ പതിയെ തട്ടണം. ആമാശയത്തിലേക്കുളള വായു പുറത്തുകളയാനാണിത്. പാല്‍ കുടിച്ചുകഴിഞ്ഞയുടന്‍ കുഞ്ഞിനെ കുളിപ്പിക്കുകയോ കുലുക്കുകയോ ചെയ്യരുത്.

Read More

‘ നല്ല ഉറക്കം ലഭിക്കാന്‍.. ‘

‘ നല്ല ഉറക്കം ലഭിക്കാന്‍.. ‘

ഭക്ഷണത്തോടൊപ്പം തന്നെ ചിട്ടയായ ജീവിത രീതിയും മെച്ചപെട്ട ആരോഗ്യത്തിനു അനുവാര്യമാണ്. കൃത്യമായ ഉറക്കം ലഭിക്കുന്നതും ഇതില്‍ ഉള്‍പെടുന്നു. നല്ല ഉറക്കം ലഭിക്കുവാനുള്ള 5 കാര്യങ്ങള്‍ അറിയാം… നല്ല ഉറക്കം ലഭിക്കുവാനുള്ള 5 കാര്യങ്ങള്‍ അറിയാം 1) ദിവസവും ഒരേ സമയം തന്നെ ഉറങ്ങാന്‍ കിടക്കുക. ഇങ്ങനെ ഉള്ള ചിട്ട വന്നാല്‍ ശരീരത്തിന്റെ ചാകൃതരീതി ഉറങ്ങാനായി ക്രമീകരിക്കപെടും. 2) കിടന്നു പതിനഞ്ച് മിനുട്ട് കഴിഞ്ഞും ഉറക്കം വരുന്നില്ലെങ്കില്‍ വായന പോലുള്ള കാര്യങ്ങില്‍ ഏര്‍പ്പെടുക. തുടര്‍ന്ന് ഉറക്കം വരുമ്പോള്‍ മാത്രം കിടകയിലെക്ക് പോകുക. 3) വിശക്കുന്നതോ അമിതമായി വയര്‍ ഒഴിഞ്ഞിരിക്കുന്നതുമായ അവസ്ഥ ഒഴിവാക്കുക. 4) പുകയില, കഫെയിന്‍ എന്നിവ ഉറകം കുറയ്ക്കുന്നു. കൂടാതെ മദ്ധ്യം ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കും .ചിലര്‍ക്ക് ഉറങ്ങാന്‍ തുടങ്ങുന്നതിനു മുന്‍പ് മദ്ധ്യം കഴിക്കുന്ന ശീലമുണ്ട് എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റായ പ്രവണതയാണ്. 5) രാത്രി ഉറക്കമില്ലാത്തവര്‍ ഒരു…

Read More

” ലാപ്പ്‌ടോപ്പ് മടിയില്‍ വെച്ച് ഉപയോഗിക്കരുത്… കാരണം… ”

” ലാപ്പ്‌ടോപ്പ് മടിയില്‍ വെച്ച് ഉപയോഗിക്കരുത്… കാരണം… ”

ഈ തിരക്കുപിടിച്ച ജീവിതത്തില്‍ ലാപ്പ് ടോപ്പിന്റെ പങ്ക് ചെറുതല്ല. ലാപ്പ് ടോപ്പ് ഇല്ലാത്തവരായും ഇന്ന് ആരുമില്ല. ലാപ്‌ടോപ്പ് മടിയില്‍ വച്ച് ജോലി ചെയ്യുന്നവരാണ് ഇന്ന് അധികവും. ചാര്‍ജ് ഉണ്ടെങ്കില്‍ ലാപ്പ് ടോപ്പ് എവിടെ വേണമെങ്കിലും കൊണ്ടു പോവാം.മടിയില്‍ വെച്ചു ജോലി ചെയ്യാം എന്നുള്ളതാണ് ലാപ്‌ടോപ്പിന്റെ ഏറ്റവും വലിയ ഗുണം. പക്ഷേ ഈ ഗുണം കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന കാര്യം പലരും ചിന്തിക്കാറില്ല. ലാപ്‌ടോപ്പിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് പലരും ചിന്തിക്കാതെ പോവുകയാണ്. ലാപ്പ് ടോപ്പുകള്‍ വിവിധ ഫ്രീക്വന്‍സികളില്‍ വൈദ്യുത കാന്തിക തരംഗങ്ങള്‍ പ്രസരിപ്പിക്കുന്നു . ഇവ മനുഷ്യശരീരത്തിനു നന്നെ ദോഷകരമാണ്. മടിയില്‍ വയ്ക്കുമ്പോള്‍ അത് വയറിനോട് ചേര്‍ന്നിരിക്കുകയും ശരീരത്തിലെ പല പ്രധാന അവയവങ്ങളും റേഡിയേഷനു വിധേയമാവുകയും ചെയ്യുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ ഒരു കാരണവശാലും ലാപ്പ് ടോപ്പ് മടിയില്‍ വച്ച് ജോലി ചെയ്യരുത്. ലാപ്പ് ടോപ്പ് മടിയില്‍ വച്ച് ഉപയോഗിച്ചാലുള്ള ചില…

Read More

‘ അധികസമയം നിങ്ങള്‍ മൂത്രം പിടിച്ചു വെയ്ക്കാറുണ്ടോ… ? എങ്കില്‍ കേട്ടോ… ‘

‘ അധികസമയം നിങ്ങള്‍ മൂത്രം പിടിച്ചു വെയ്ക്കാറുണ്ടോ… ? എങ്കില്‍ കേട്ടോ… ‘

ചാറ്റിങ്ങിലോ ഗെയിമുകളിലോ ഒക്കെ ലയിച്ചിരിക്കുമ്പോള്‍ ആവും പലര്‍ക്കും മൂത്രശങ്ക അനുഭവപ്പെടുന്നത്. അതും അല്ലെങ്കില്‍ വല്ല ജോലിതിരക്കുകളിലോ യാത്രകളിലോ ആയിരിക്കുമ്പോള്‍. ഇതുകൊണ്ടൊക്കെ തന്നെ ടോയ്‌ലറ്റില്‍ പോകാന്‍ പലരും മടി കാണിക്കുകയും ചെയ്യും. എന്നാല്‍ മൂത്രം ഒഴിക്കാന്‍ തോന്നുന്ന സമയങ്ങളില്‍ അത് പിടിച്ചു നിര്‍ത്തുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് പലരും ബോധവാന്മാരും ബോധവതികളും അല്ല. മൂത്രം ഒഴിക്കാതിരുന്നാല്‍ അസുഖങ്ങള്‍ ഉണ്ടാകും എന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കില്ല. എന്നാല്‍ ഇതുമൂലം മാരകമായ അസുഖങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നതാണ് സത്യം. കിഡ്നി സ്റ്റോണ്‍ ഉപ്പും, മിനറല്‍സും മൂത്രത്തില്‍ കട്ട പിടിച്ച് മൂത്രത്തില്‍ ചെറിയതരം കല്ല് രൂപപ്പെടുന്നു. പിന്നീടത് വളര്‍ന്ന് വലിയ ബോള്‍ രൂപത്തിലാകുകയാണ് ചെയ്യുന്നത്. ഇതിനെയാണ് കിഡ്നി സ്റ്റോണ്‍ എന്ന് പറയുന്നത്. ഈ സ്റ്റോണ്‍ കിഡ്നിയില്‍ തന്നെ ഇരിക്കാം, അല്ലെങ്കില്‍ മൂത്രാശയത്തില്‍ നിന്നും കിഡ്നിയിലേക്ക് സഞ്ചരിച്ചുക്കൊണ്ടിരിക്കാം. ഇത്തരം അവസരങ്ങളില്‍ നല്ല വേദന അനുഭവപ്പെടാം. അല്ലെങ്കില്‍…

Read More

” ഇതാ… ഇവിടംവരെ വരൂ… നമുക്ക് ശുദ്ധവായു ശ്വസിക്കാം…. ”

” ഇതാ… ഇവിടംവരെ വരൂ… നമുക്ക് ശുദ്ധവായു ശ്വസിക്കാം…. ”

മലിനമാക്കപ്പെട്ട വായു ശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരാണ് ഭൂമിയിലെ മനുഷ്യവര്‍ഗം മുഴുവന്‍. ചിലയിടങ്ങളില്‍ മലിനീകരണത്തിന്റെ തോത് വളരെ കുറഞ്ഞും ചിലയിടങ്ങളില്‍ വളരെ കൂടിയുമിരിക്കും. വാഹനങ്ങളും ഫാക്ടറികളും പുറത്തുവിടുന്ന പുകയും ശ്വസിച്ചുള്ള ജീവിതത്തില്‍ നിന്നും തല്‍ക്കാലത്തേക്ക് ഒരു അവധിയെടുത്തുകൊണ്ടു ശ്വാസകോശത്തിന് ആശ്വാസം നല്‍കാനായി ഒരു യാത്ര പോയാലോ? ശ്വസിക്കുന്ന വായുവിന്റെ ശുദ്ധത അനുഭവിച്ചറിയാന്‍ കഴിയുന്ന ഇന്ത്യയിലെ ആ നാടിന്റെ പേര് കിന്നൗര്‍ എന്നാണ്. ശുദ്ധവായു ശ്വസിക്കാന്‍ എന്ന് കേള്‍ക്കുമ്പോള്‍, തെറ്റിദ്ധരിക്കണ്ട…വായു മാത്രമല്ല, മനോഹരമായ പ്രകൃതിയും ഇവിടുത്തെ സവിശേഷതയാണ്. ഹിമാചല്‍പ്രാദേശിലാണ് കിന്നൗര്‍ എന്ന സ്ഥലം. മനോഹരമായ താഴ്‌വരകളും പര്‍വ്വതങ്ങളുമൊക്കെയുള്ള ഇവിടം സമുദ്രനിരപ്പില്‍ നിന്നും 2320 മീറ്റര്‍ മുതല്‍ 6816 മീറ്റര്‍ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ലകളില്‍ ഒന്നാണ് കിന്നൗര്‍. അതിസുന്ദരമായ ഭൂപ്രകൃതി ഈ നാടിനെ സഞ്ചാരികളുടെ സ്വപ്നഭൂമിയാക്കുന്നു. സത്‌ലജ് നദിയും മഞ്ഞുമൂടിയ ഹിമമലകളും ഓരോ…

Read More

‘ അള്‍സറിനെ പ്രതിരോധിക്കണോ…? എങ്കിലിതൊന്നു ശ്രദ്ധിക്കൂ…. ‘

‘ അള്‍സറിനെ പ്രതിരോധിക്കണോ…? എങ്കിലിതൊന്നു ശ്രദ്ധിക്കൂ…. ‘

അള്‍സര്‍ എന്ന വാക്കിന്റെ തന്നെ അര്‍ത്ഥം വ്രണം എന്നാണ്. കുടലിലും ആമാശയത്തിലും ഉണ്ടാവുന്ന മുറിവുകളാണ് അള്‍സര്‍ എന്ന് പറയുന്നത്. ആമാശയത്തെ പ്രതിസന്ധിയിലാക്കുന്ന രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് അള്‍സര്‍ തന്നെയാണ്. പലപ്പോഴും പ്രാരംഭഘട്ടത്തില്‍ ഇതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. പൊക്കിളിന് മുകളിലായി വയറിനകത്ത് ഉണ്ടാവുന്ന എരിച്ചില്‍, ഛര്‍ദ്ദി, നെഞ്ചെരിച്ചില്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍, ഇനി വയറ്റിലെ അള്‍സറിനെ ഉടന്‍ പരിഹരിക്കാന്‍ ചില വീട്ടുവൈദ്യങ്ങള്‍ ഉണ്ട്. അവയെക്കുറിച്ചറിയൂ… കാബേജ്: കാബേജ് കഴിക്കുന്നത് അള്‍സറിന് ഉത്തമ പരിഹാരമാണ്. കാബേജിലുള്ള ലാക്റ്റിക് ആസിഡ് അള്‍സറിനെ ഇല്ളാതാക്കുന്നു. കാബേജും കാരറ്റ് ജ്യൂസ് അടിച്ച് കഴിക്കുന്നതും മറ്റ് പല മാര്‍ഗ്ഗങ്ങളിലൂടെ കഴിക്കുന്നതും അള്‍സറിനെ ഇല്ലാതാക്കുന്നു. പഴം: പഴം നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് അള്‍സറിന്. ഇത് വയറ്റിലെ അസിഡിറ്റി പോലുള്ള പ്രശ്നങ്ങളെ ഇല്ളാതാക്കി ദഹനം കൃത്യമാക്കാനും അള്‍സറിനെതിരെയും പ്രവര്‍ത്തിക്കുന്നു. തേങ്ങ: അള്‍സറിനൊരു പരിഹാരമാര്‍ഗ്ഗമാണ് തേങ്ങ. ആന്റിബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ്…

Read More

‘ നാരങ്ങാവെള്ളം നല്ല കിടിലന്‍ എനര്‍ജി ഡ്രിങ്കാണ്… ‘

‘ നാരങ്ങാവെള്ളം നല്ല കിടിലന്‍ എനര്‍ജി ഡ്രിങ്കാണ്… ‘

ഈ ചൂടു കാലത്ത് എത്ര വെള്ളം കുടിച്ചാലും മതിയാവില്ല. എന്നാല്‍ നമ്മള്‍ കുടിക്കുന്ന വെള്ളം കുറച്ച് ആരോഗ്യമുള്ളതാണെങ്കില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ? അത് മറ്റൊന്നുമല്ല, നാരങ്ങ വെള്ളമാണ്‍. നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നതു കൊണ്ട് ശരീരത്തില്‍ വരുന്ന മാറ്റം നമുക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ സാധിക്കും. നമ്മുടെ ശരീരത്തിലെ ടോക്സിന്‍ പുറം തള്ളാന്‍ ഏറ്റവുമധികം സഹായിക്കുന്ന മറ്റൊരു പാനീയം ഇല്ല എന്നു തന്നെ പറയാം. എത്ര ക്ഷീണമുണ്ടെങ്കിലും അതിനെ ഉന്മൂലനം ചെയ്യാന്‍ ഏറ്റവും പറ്റിയ എനര്‍ജി ഡ്രിങ്കാണ് നാരങ്ങാ വെള്ളം. പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ നാരങ്ങ വെള്ളം സഹായിക്കുന്നു. അതുപോലെതന്നെ നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ നാരങ്ങ സഹായിക്കുന്നു. പ്രത്യേകിച്ച് ഇത്തരം ചൂടുകൂടുതലുള്ള കാലങ്ങളില്‍!. ഏറ്റവും അധികം നിര്‍ജ്ജലീകരണം നടക്കുന്ന സമയമാണ് ഇത്. അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് നാരങ്ങവെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയുന്നു. ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനുള്ള…

Read More

‘ മൂന്ന് തവണ നേരിട്ട് അപമര്യാദയായി പെരുമാറി, പിന്നീട് പണം തന്ന് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു… ‘ ; പി കെ ശശിക്കെതിരെയുള്ള പരാതിയിലെ വിവരങ്ങള്‍ പുറത്ത്…

‘ മൂന്ന് തവണ നേരിട്ട് അപമര്യാദയായി പെരുമാറി, പിന്നീട് പണം തന്ന് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു… ‘ ; പി കെ ശശിക്കെതിരെയുള്ള പരാതിയിലെ വിവരങ്ങള്‍ പുറത്ത്…

കോഴിക്കോട്: പികെ ശശി പണം കൊടുത്ത് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പരാമര്‍ശം. മൂന്ന് തവണ നേരിട്ട് അപമര്യാദയായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു. മണ്ണാര്‍ക്കാട്ട് നടന്ന് സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വനിതാ വളണ്ടിയര്‍മാരുടെ ചുമതലയായിരുന്നു പരാതിക്കാരിയായി ഡിവൈഎഫ്‌ഐ നേതാവിനുണ്ടായിരുന്നത്. ഒരുക്കങ്ങളുടെ ഭാഗമായി ഏരിയകമ്മറ്റി ഓഫിസലെത്തിയപ്പോള്‍ പികെ ശശി ഒരു കെട്ട് പണം നല്‍കി വഴങ്ങാന്‍ ആവശ്യപ്പെട്ടു എന്ന് യുവതി പരാതിയില്‍ പറയുന്നു. പണം സ്വികരിക്കാതെ പ്രതിഷേധിച്ചപ്പോള്‍ റെഡ് വളണ്ടിയര്‍സിന് വസ്ത്രം വാങ്ങാനുള്ള പണമാണ് നല്‍കിയതെന്നായിരുന്നു ശശിയുടെ വിശദീകരണം. അന്ന് തന്നെ ഏരിയാ സെക്രട്ടറിയെ പരാതി അറിയിച്ചു. പിന്നീട് റെഡ് വളണ്ടിയിര്‍ മാര്‍ച്ചിന് മുന്നോടിയായി സഖാവിന്റെ മുഖലക്ഷണം തനിക്ക് മനസിലായെന്നും ടെന്‍ഷനുണ്ടെന്നും ശശി പരിഹസിച്ചെന്നും പരാതിയില്‍ പറയുന്നു. ഇതിന് ശേഷമാണ് മണ്ണാര്‍ക്കാട്ടെ ഓഫീസില്‍ വച്ച് കടന്നു പിടിച്ചത്. പരാതിയിലെ പ്രധാനപ്പെട്ട ഭാഗമാണിത്. ഈ സംഭവങ്ങളൊക്കെ ഡിവൈഎഫ്‌ഐ ജില്ലാ…

Read More

” കാണികളുടെ താളത്തിനൊപ്പം ചുവടുവെച്ച് ധവാന്‍.. ”

” കാണികളുടെ താളത്തിനൊപ്പം ചുവടുവെച്ച് ധവാന്‍.. ”

ഇന്ത്യന്‍ ഇടം കൈയ്യന്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാനാണ് ശിഖര്‍ ധവാന്‍. ശിഖറാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്, ഇന്നലെ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിനിടെ കാണികളുടെ താളത്തിന് അനുസരിച്ച് ഡാന്‍സ് കളിച്ചാണ് ശിഖര്‍ താരമായത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസത്തെ അവസാന സെഷനിലായിരുന്നു കാണികളെ ധവാന്‍ കൈയ്യിലെടുത്തത്. ഡീപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ധവാന്‍. ഇതിനിടെ ധവാന് പുറകില്‍ ഗ്യാലറിയിലിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധ സംഘമായ ഭാരത് ആര്‍മി ഭംഗ്ര താളം തുടങ്ങി.ഭംഗ്ര താളത്തില്‍ രസം പിടിച്ച ധവാന്‍ താളത്തിന് അനുസരിച്ച് ചെറിയ രീതിയില്‍ നൃത്തവും ചെയ്തു. ധവാന്റെ നൃത്തം ഏറെ ആവേശത്തോടെ കാണികള്‍ ഏറ്റെടുക്കുകയും തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലൂടെ ഇതിന്റെ വീഡിയോ വൈറലാവുകയും ചെയ്തിട്ടുണ്ട്.

Read More