10 ലക്ഷം നല്‍കിയാല്‍ സംവരണ സീറ്റില്‍ മെഡിക്കല്‍ കോളെജ് അഡ്മിഷന്‍; ബിഷപ്പ് ഡേവിഡ് വി.ലൂക്കോസ് തട്ടുന്നത് കോടികള്‍, സംഭവചോദ്യം ചെയ്ത് മാര്‍ച്ച് നടത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് ഗുണ്ടാ മര്‍ദ്ദനം

10 ലക്ഷം നല്‍കിയാല്‍ സംവരണ സീറ്റില്‍ മെഡിക്കല്‍ കോളെജ് അഡ്മിഷന്‍; ബിഷപ്പ് ഡേവിഡ് വി.ലൂക്കോസ് തട്ടുന്നത് കോടികള്‍, സംഭവചോദ്യം ചെയ്ത് മാര്‍ച്ച് നടത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് ഗുണ്ടാ മര്‍ദ്ദനം

കാരക്കോണം: ലക്ഷങ്ങള്‍ കോഴ വാങ്ങി മെഡിക്കല്‍ കോളജുകളിലെ സംവരണ സീറ്റുകളിലേക്കുള്ള അഡ്മിഷന് സിഎംഎസ് ആംഗ്ലിക്കന്‍ സഭയിലെ ബിഷപ്പിന്റെ സര്‍ട്ടിഫിക്കറ്റ് കച്ചവടം. ബിഷപ്പ് ഡേവിഡ് വി.ലൂക്കോസാണ് ഇതര സമുദായങ്ങളില്‍ പെട്ട വിദ്യാര്‍ഥികള്‍ക്കും സി.എം.എസ് ആംഗ്ലിക്കന്‍ സഭാംഗം എന്ന് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. സംഭവം ചോദ്യം ചെയ്ത് മാര്‍ച്ച് നടത്തിയ കെ എസ് യു നേതാക്കള്‍ക്ക് മര്‍ദനം. കാരക്കോണം മെഡിക്കല്‍ കോളജിലെ അഡ്മിഷനായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബിഷപ്പ് ഡേവിഡ് വി.ലൂക്കോസ് 10 ലക്ഷം രൂപ ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ സ്വകാര്യ ന്യൂസ് ചാനല്‍ ഇന്ന് പുറത്ത് വിട്ടിരുന്നു. കാരക്കോണം മെഡിക്കല്‍ കോളജിലെ മാനേജ്മെന്റ് ക്വാട്ടയില്‍ ഏഴു സീറ്റുകള്‍ സിഎംഎസ് ആംഗ്ലിക്കന്‍ സഭയ്ക്കും അനുബന്ധസഭകള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. ഈ സീറ്റുകളിലെ അഡ്മിഷന് സി.എം.എസ് ആംഗ്ലിക്കന്‍ സഭയിലെ ബിഷപ്പോ റവന്യു അധികൃതരോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. സി.എം.എസ് ആംഗ്ലിക്കന്‍ സഭയിലെ ട്രാവന്‍കൂര്‍ കൊച്ചിന്‍…

Read More

നാളെ മുതല്‍ 16 വരെ എട്ടു ട്രെയിനുകള്‍ റദ്ദാക്കി

നാളെ മുതല്‍ 16 വരെ എട്ടു ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ഈ മാസം 10 മുതല്‍ 16 വരെ എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുമെന്ന് റെയില്‍വെ അറിയിച്ചു. അറ്റകുറ്റപ്പണിയെ തുടര്‍ന്നാണ് തീരുമാനം. റദ്ദാക്കുന്ന ട്രെയിനുകള്‍ ഗുരുവായൂര്‍-തൃശൂര്‍, തൃശൂര്‍-ഗുരുവായൂര്‍, പുനലൂര്‍-കൊല്ലം, കൊല്ലം-പുനലൂര്‍, എറണാകുളം-കായംകുളം, കായംകുളം-എറണാകുളം തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍ തൃശൂരിനും കോഴിക്കോടിനും ഇടയില്‍ സര്‍വ്വീസ് നടത്തും. കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍ ഷൊര്‍ണ്ണൂരിനും തൃശൂരിനും ഇടയില്‍ സര്‍വ്വീസ് നടത്തും.

Read More

‘ ബ്ലാസ്റ്റേഴ്സ് വാക്കുപാലിച്ചില്ല.., ക്ലബ് വിട്ടു… ‘ – ഹ്യൂം

‘ ബ്ലാസ്റ്റേഴ്സ് വാക്കുപാലിച്ചില്ല.., ക്ലബ് വിട്ടു… ‘ – ഹ്യൂം

കൊച്ചി: ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റില്‍ നിന്ന് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് ആരാധകരുടെ പ്രിയപ്പെട്ട ഹ്യൂമേട്ടന്‍. കഴിഞ്ഞ സീസണില്‍ പരിക്കിനുശേഷം ടീം മാനേജ്‌മെന്റും മെഡിക്കല്‍ സംഘവുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നു. വളരെ പോസിറ്റീവായ പ്രതികരണങ്ങളാണ് അന്ന് ചര്‍ച്ചയിലുണ്ടായത്. എന്നാല്‍ നാട്ടിലേക്ക് മടങ്ങിയശേഷം മാനേജ്‌മെന്റിന്റെ പ്രതികരണം നിരാശപ്പെടുത്തിയെന്നും അതിനാലാണ് താന്‍ പുനെ സിറ്റിയിലേക്ക് ചേക്കേറിയതുമെന്നാണ് ഹ്യൂമിന്റെ വെളിപ്പെടുത്തല്‍. ‘പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ ശേഷം ടീം മാനേജ്‌മെന്റ് തന്നെ ബന്ധപ്പെട്ടില്ല. അടുത്ത സീസണില്‍ താനില്ലാതെ വേറിട്ട പാതയില്‍ സഞ്ചരിക്കാനായിരുന്നു അവരുടെ തീരുമാനം. ഇത് ഫുട്‌ബോളാണ് എന്ന് മനസിലാക്കുന്നു. ബ്ലാസ്റ്റേഴ്സില്‍ നിന്ന് രണ്ട് തവണ ഈ നിരാശ ഉണ്ടായി എന്നതാണ് കൂടുതല്‍ വേദനിപ്പിക്കുന്നത്. കേരളത്തെ തനിക്ക് വളരെയേറെ ഇഷ്ടമാണ്. ഈ ദുരനുഭവംകൊണ്ട് ആ നാടിനോടും നാട്ടുകാരോടുമുളള ഇഷ്ടം ഒട്ടും കുറയ്ക്കുന്നില്ല. ഇതിനെയോര്‍ത്ത് കരയാനും പോകുന്നില്ല’. വികാരഭരിതനായി ഹ്യൂം പറഞ്ഞു. എന്നാല്‍…

Read More

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം; ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം; ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. 1,000, 2,000, 3,000, 6,000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. തിരുവനന്തപുരത്ത് ചേര്‍ന്ന കെസിഎ യോഗമാണ് നിരക്കുകള്‍ നിശ്ചയിച്ചത്. ആയിരം രൂപ ടിക്കറ്റ് വാങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കുമെന്നും മത്സരത്തിന്റെ ലാഭത്തിലെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും കെസിഎ അറിയിച്ചു. നവംബര്‍ ഒന്നിനാണ് ഏകദിനം.

Read More

‘ ഐ എസ് എല്‍ ഉദ്ഘാടനം അടിമുടി മാറും… ‘

‘ ഐ എസ് എല്‍ ഉദ്ഘാടനം അടിമുടി മാറും… ‘

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആകര്‍ഷണമായിരുന്ന താരനിബിഡമായ ഉദ്ഘാട ചടങ്ങ് ഇനിയില്ല. ബോളിവുഡ് താരങ്ങളടക്കം പങ്കെടുക്കുന്ന ഉദ്ഘാടനമായിരുന്നു കഴിഞ്ഞ നാല് സീസണുകളിലും ലീഗിന് കൊഴുപ്പേകിയിരുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ച ലക്ഷ്യമിടുന്ന ഐഎസ്എല്‍ കട്ട ആരാധകരെ ആകര്‍ഷിക്കുന്നതിനായാണ് ഇത് ഒഴിവാക്കുന്നത്. ഇതോടെ ഇന്ത്യന്‍ ലീഗിന് കൂടുതല്‍ പ്രഫഷണലിസം വരുമെന്നും സംഘാടകര്‍ കണക്കുകൂട്ടുന്നു. ലീഗിന്റെ മാറ്റു കൂട്ടുന്നതിനായി അടിമുടി പരിഷ്‌കാരങ്ങളാണ് ഇക്കുറി നടപ്പാക്കുന്നത്. 10 ടീമുകളും അഞ്ച് മാസം നീണ്ടുനില്‍ക്കുന്ന ലീഗുമായാണ് ഇക്കുറി ഐഎസ്എല്ലിന് കിക്കോഫാവുക. കൊല്‍ക്കത്തയില്‍ സെപ്റ്റംബര്‍ 29ന് എടികെ- കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തോടെ സീസണിന് തുടക്കമാകും. സീസണിനിടെ മൂന്ന് ഇടവേളകള്‍ വരുന്നതും ഇത്തവണത്തെ സവിശേഷതയാണ്. ചെന്നൈയിന്‍ എഫ്സിയാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

Read More

മന്ത്രി മണിയെ നിയന്ത്രിക്കാന്‍ പാര്‍ട്ടി തയാറാകണം: ബെന്നി ബെഹനാന്‍

മന്ത്രി മണിയെ നിയന്ത്രിക്കാന്‍ പാര്‍ട്ടി തയാറാകണം: ബെന്നി ബെഹനാന്‍

കൊച്ചി: പ്രളയബാധിതരെയും പ്രളയത്തില്‍ മരണപ്പെട്ടവരെയും പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത മന്ത്രി എം.എം മണിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗവും മുന്‍ എം എല്‍ എ യുമായ ബെന്നി ബെഹനാന്‍. സ്ഥിരമായി വിടുവായത്തം പറഞ്ഞ് കേരളീയരെ അപമാനിക്കുന്ന മണിയെ നിയന്ത്രിക്കാന്‍ പാര്‍ട്ടി തയാറാകണം. പൊതുജീവിതത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ് പ്രളയം ഉണ്ടായാല്‍ ആളുകള്‍ മരിക്കും എന്ന പ്രസ്താവന. പ്രസ്താവന പിന്‍വലിച്ച് കേരളീയ സമൂഹത്തോട് മാപ്പ് പറയാന്‍ മണി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസവും വിവേകവും ഔചിത്യവും ഇല്ലാത്ത ഒരാള്‍ സി പി എം പ്രവര്‍ത്തകന്‍ ആകുന്നതില്‍ വിരോധമില്ല. പക്ഷേ അങ്ങനെയുള്ള ഒരാളെ മന്ത്രിയാക്കി കേരളീയരുടെ തലയില്‍ അടിച്ചേല്‍പ്പിക്കരുതെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

Read More

ശബരിമല സന്നിധാനത്തില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു

ശബരിമല സന്നിധാനത്തില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു

ശബരിമല സന്നിധാനത്തേക്ക് പമ്പയില്‍ നിന്നും വൈദ്യുതി എത്തിച്ചിരുന്ന 11 കെ.വി ലൈന്‍ പ്രളയത്തില്‍ തകര്‍ന്നത്, ഇന്നലെ 7.9.18 ന് രാത്രി 10.30 ന് പുനസ്ഥാപിച്ചു. പമ്പാനദിക്ക് കുറുകെ പുതുതായി ലൈന്‍ വലിച്ചാണ് സന്നിധാനത്താല്‍ വൈദ്യുതി എത്തിച്ചത്. ഇതോടെ സന്നിധാനത്തെ 38 ട്രാന്‍സ്‌ഫോര്‍മറുകളും ചാര്‍ജ് ചെയ്തു. സന്നിധാനം, തീര്‍ത്ഥാടനപാത എന്നിവിടങ്ങളിലെ വഴിവിളക്കുകളും പുനസ്ഥാപിച്ചിട്ടുണ്ട്. പമ്പയില്‍ മണപ്പുറം ഭാഗത്തു വഴിവിളക്കുകള്‍ പുനഃസ്ഥാപിക്കുന്ന ജോലികള്‍ തുടരുന്നു. രണ്ടു 11 കെ.വി ലൈനുകള്‍ കൂടി വലിച്ച് പമ്പാ നദിക്കു അക്കരെ എത്തിക്കാനുള്ള ജോലികളും പുരോഗമിക്കുന്നു. തൃവേണി, ഹില്‍ടോപ്പ്, കെ എസ് ആര്‍ ടി സി എന്നിവിടങ്ങളിലേക്കും വാട്ടര്‍ അതോറിറ്റിയുടെ ഇന്‍ടേക്ക് പരിസരത്തും വൈദ്യുതി എത്തിച്ചിട്ടുണ്ട്. ശബരിമലയിലേയും സന്നിധാനത്തെയും വൈദ്യുതി വിതരണം പൂര്‍ണമായും പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുന്നു.

Read More

” രജനിയുടെ ‘പേട്ട’യെത്തുന്നു… ”

” രജനിയുടെ ‘പേട്ട’യെത്തുന്നു… ”

സിനിമാപ്രേക്ഷകരെ ആവേശം കൊള്ളിക്കാന്‍ സ്‌റ്റൈല്‍ മന്നന്‍ വീണ്ടുമെത്തുന്നു. തമിഴിലെ മികച്ച യുവസംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘പേട്ട’ എന്നാണ്. വീണ്ടും സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ ചുറുചുറുക്കോടെ സ്‌റ്റൈല്‍മന്നന്‍ എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ചിത്രത്തിന്റേതായി ഇറങ്ങിയ മോഷന്‍ പോസ്റ്ററില്‍ രജനിയുടെ ഗെറ്റപ്പ് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. അനിരുദ്ധ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന് മലയാളിയായ വിവേക് ഹര്‍ഷന്‍ എഡിറ്റിങ്. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍. കലാനിധി മാരന്‍ ആണ് നിര്‍മാണം. വിജയ് സേതുപതി ചിത്രം പിസയിലൂടെ സംവിധാനരംഗത്തെത്തിയ കാര്‍ത്തിക് സുബ്ബരാജ് വിരലിലെണ്ണാവുന്ന സിനിമകളിലൂടെ സംവിധാനരംഗത്ത് തന്റേതായ ഇടംനേടി. ജിഗര്‍താണ്ട, ഇരൈവി, മെര്‍ക്കുറി എന്നിവയാണ് കാര്‍ത്തിക്കിന്റെ മറ്റുചിത്രങ്ങള്‍. #Petta motion poster 😍😍https://t.co/EBv9iYHQIM#SuperstarWithSunPictures @rajinikanth @anirudhofficial @SimranbaggaOffc @trishtrashers @DOP_Tirru @sunpictures @karthiksubbaraj — VijaySethupathi (@VijaySethuOffl) September 7, 2018

Read More

” ആ സിനിമയിതാണ് സുഹൃത്തുക്കളെ… !!! ”

” ആ സിനിമയിതാണ് സുഹൃത്തുക്കളെ… !!! ”

ചെന്നൈ: കഴിഞ്ഞ കുറച്ചു ദിനങ്ങളായി മലയാളികളുടെ ഫേസ്ബുക്ക് വാളുകളിലും, വാട്ട്‌സ്ആപ്പിലും നിറഞ്ഞു നില്‍ക്കുന്ന ഒരു തമിഴ് സിനിമ ക്ലിപ്പാണ് ‘കല്ല്യാണമാ, കല്ല്യാണം’. പഴയൊരു തമിഴ് ചിത്രത്തില്‍ നിന്നുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിലെ രംഗമാണിത്. പണക്കാരനും പരിഷ്‌കാരിയും എന്ന് തോന്നുന്ന മോഹന്‍ എന്ന് പേരായ മകനോട് ഒരു അമ്മ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതും അതിന് മകന്‍ നല്‍കുന്ന മറുപടിയുമാണ് രംഗത്തില്‍. കല്ല്യാണമാ… കല്ല്യാണമാ… പെരിയാ തൊല്ലയ്.. പെരിയ തൊല്ലയ്… കല്ല്യാണം സെയ്ത് കൊണ്ട് താന്‍ മനിതന്‍ വാഴ്ക്കയ് നടത്തവെഡും എന്നത് നാട്ട് സട്ടം..’ ( കല്ല്യാണം, പോലും, കാല്ല്യാണം, ഇത് എന്ത് വലിയ ശല്യമാണ്, കല്ല്യാണം കഴിച്ച് മാത്രമേ ഒരാള്‍ക്ക് ജീവിക്കാന്‍ കഴിയൂ എന്നാണോ ഈ നാട്ടിലെ നിയമം) എന്ന നായകന്റെ പ്രതികരണമാണ് പലരെയും ആകര്‍ഷിച്ചത്. 1950 കളിലെ ഈ ചിത്രത്തിലെ രംഗം ഇന്നും പ്രസക്തമെന്ന് കണ്ട്…

Read More

” പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ദിലീപും കാവ്യയും റെഡിയാണ്… ”

” പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ദിലീപും കാവ്യയും റെഡിയാണ്… ”

കുടുംബത്തിലേക്കെത്തുന്ന നവാതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങി താരദമ്പതികളായ ദിലീപും കാവ്യ മാധവനും. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന് കാവ്യയുടെ കുടുംബസുഹൃത്തുക്കളാണ് വെളിപ്പെടുത്തിയത്. മീനാക്ഷിക്ക് കൂട്ടായി പുതിയൊരാള്‍ കൂടി കുടുംബത്തിലേക്കെത്തുന്നതിന്റെ ആഹ്ലാദത്തിലാണ് മുഴുവന്‍ അംഗങ്ങളും. ‘അതെ, അമ്മയാകാന്‍ ഒരുങ്ങുകയാണ് കാവ്യ. കാവ്യയും ദിലീപും അതിന്റെ സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ദിലീപിന്റെയും കാവ്യയുടെയും കുടുംബാംഗങ്ങള്‍’, കാവ്യയുടെ കുടുംബസുഹൃത്ത് പറഞ്ഞു. 2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയുമായുള്ള വിവാഹം. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ സിനിമാമേഖലയില്‍ നിന്നുള്‍പ്പെടെയുള്ള ക്ഷണിക്കപ്പെട്ടവര്‍ പങ്കെടുത്തു. പലതവണ ദിലീപ്-കാവ്യ വിവാഹത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പരന്നിരുന്നെങ്കിലും യഥാര്‍ഥ വിവാഹവാര്‍ത്ത അന്ന് രാവിലെ മാത്രമാണ് പുറത്തറിഞ്ഞത്. ദിലീപ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അന്നറിയിച്ചത്.

Read More