കോഴഞ്ചേരി പാലത്തിന്റെ വിള്ളല്‍: കൂടുതല്‍ പരിശോധന നടത്തും

കോഴഞ്ചേരി പാലത്തിന്റെ വിള്ളല്‍: കൂടുതല്‍ പരിശോധന നടത്തും

പത്തനംതിട്ട: പ്രളയത്തിനു പിന്നാലെ കോഴഞ്ചേരി പാലത്തിന്റെ അടിത്തറയില്‍ വിള്ളല്‍ കണ്ടെത്തി. പാലത്തിന്റെ തൊട്ടടുത്തു വരെ വെള്ളം ഉയരുകയും വന്‍ മരങ്ങള്‍ ഉള്‍പ്പെടെ പ്രളയത്തില്‍ പാലത്തിനു സമീപം വന്നടിയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. പി.ഡബ്ല്യൂ.ഡി വിഭാഗം നടത്തിയ പരിശോധനയിലാണ് വിള്ളല്‍ കണ്ടെത്തിയത്. പി.ഡബ്ല്യൂ.ഡി ചീഫ് എഞ്ചിനീയര്‍ നാളെ പാലത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. നിലവില്‍ പാലത്തിന്റെ വിള്ളല്‍ എത്രത്തോളം ഗുരുതരമാണെന്ന് കണ്ടെത്താനായിട്ടില്ല. ബ്രിഡ്ജസ് വിഭാഗം ചീഫ് എഞ്ചിനീയറാണ് കൂടുതല്‍ പരിശോധനയ്ക്കായി നാളെ എത്തുന്നത്. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം മാത്രമേ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്ത കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ.

Read More

യൂട്ടാതടാകത്തിലെ മീന്‍ മഴ ; വീഡിയോ വൈറല്‍..

യൂട്ടാതടാകത്തിലെ മീന്‍ മഴ ; വീഡിയോ വൈറല്‍..

വാഷിംഗ്ടണ്‍: യുഎസ് സംസ്ഥാനമായ യുട്ടായിലാണ് മീന്‍ മഴ പെയ്തത്. യുട്ടാ തടാകത്തില്‍ പെയ്ത ഈ മഴയ്ക്ക് ഒരു പ്രത്യേകത കൂടി ഉണ്ട് വിമാനത്തില്‍ നിന്നാണ് മീന്‍ മഴ പെയിക്കുന്നത്. എല്ലാ വര്‍ഷവും മീന്‍ മഴ പെയ്യാറുണ്ടിവിടെ. ആയിരക്കണക്കിനു മീന്‍കുഞ്ഞുങ്ങളാണ് ആകാശത്തില്‍നിന്നു തടാകത്തിലേക്ക് എല്ലാ വര്‍ഷവും പെയ്തിറങ്ങുന്നത്. വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് യുട്ടാ തടാകം. ഇവിടെ വിനോദ സഞ്ചാരത്തിനെത്തുന്ന ആളുകള്‍ തടാകത്തിലെ മീന്‍ പിടിച്ചു പാകം ചെയ്തു ഭക്ഷിച്ചാണ് മടങ്ങുന്നത്. അതുകൊണ്ടുതന്നെ തടാകത്തിലെ മീനുകള്‍ കുറയുന്നു ഇത് പരിഹരിക്കാന്‍ അധികൃതര്‍ കണ്ടെത്തിയ വഴിയാണ് മീന്‍ മഴ. ഒന്നുമുതല്‍ മൂന്ന് സെന്റിമീറ്റര്‍ വരെ വലിപ്പമുള്ള മത്സ്യകുഞ്ഞുങ്ങളെയാണ് തടാകത്തിലേക്ക് നിക്ഷേപിക്കുന്നത്. മറ്റു മാര്‍ഗത്തിലൂടെ മീനുകളെ തടാകത്തിലേക്ക് എത്തിക്കുന്നത് പ്രായോഗികമല്ല, മീനുകള്‍ അതിജീവിക്കാനുള്ള സാധ്യത ആകാശമാര്‍ഗം തടാകത്തിലേക്ക് നിക്ഷേപിക്കുന്നതാണ് എന്ന് യുട്ടാ ഡിവിഷന്‍ ഓഫ് വൈല്‍ഡ്ലൈഫ് റിസോഴ്സസ് പറയുന്നു. നിരവധി…

Read More

ട്രാന്‍സ്‌ജെന്‍ഡറായി വിജയ് സേതുപതി ‘സൂപ്പര്‍ഡീലക്‌സ്’ ലെ ചിത്രങ്ങള്‍ വൈറല്‍..

ട്രാന്‍സ്‌ജെന്‍ഡറായി വിജയ് സേതുപതി ‘സൂപ്പര്‍ഡീലക്‌സ്’ ലെ ചിത്രങ്ങള്‍ വൈറല്‍..

വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമാണ് സൂപ്പര്‍ഡീലക്‌സ്. ദക്ഷിണേന്ത്യയില്‍ നിരവധി ആരാധകരുള്ള നടന്‍ ട്രാന്‍സ്‌ജെന്‍ഡറായി അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ വലിയൊരു പ്രത്യേകത. വിജയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ശില്പ്പ എന്നാണ് വിജയ് ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. നീലസാരിയും ചുവന്ന ബ്ലൗസും കൂളിങ് ഗ്ലാസ്സുമണിഞ്ഞ വിജയുടെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഫഹദ് ഫാസില്‍ വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് സൂപ്പര്‍ഡീലക്‌സ്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയാണ് നായിക.

Read More

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി : 50 ലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുന്നു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി : 50 ലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുന്നു.

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ജനങ്ങള്‍ക്ക് 50 ലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് ഛത്തിസ്ഗഡിലെ ബി.ജെ.പി സര്‍ക്കാര്‍. വിതരണം ചെയ്യുന്ന ഫോണില്‍ പ്രധാനമന്ത്രിയുടെ നമോ ആപ്പും ഛത്തിസ്ഗഡിലെ മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ പേരിലുള്ള രമണ്‍ ആപ്പും ഉണ്ടായിരിക്കുന്നതാണ്. ഫോണിന്റെ കൂടെ ജിയോ സിം കാര്‍ഡും നല്‍കും. സഞ്ചാര്‍ ക്രാന്തി സ്‌കീം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്കായി 1500 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. നമോ ആപ്പുകള്‍ ഫോണ്‍ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്നതായി നേരത്തെ വിമര്‍ശനം ഉണ്ടായിരുന്നു. നമോ ആപ്പ് ഉപയോഗിക്കുന്നത് വഴി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ അമേരിക്കയിലെ ഒരു സ്വകാര്യ കമ്പനി ചോര്‍ത്തിനല്‍കുന്നുവെന്ന് ഫ്രഞ്ച് ഗവേഷകനായ എലിയറ്റ് ആല്‍ഡേഴ്സന്‍ ആരോപിച്ചു. ഫോണുകള്‍ വിതരണത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. രണ്ടായി തിരിച്ചാണ് ഫോണുകള്‍ വിതരണം ചെയ്യാന്‍ പദ്ധതി ഇടുന്നത്. 50.8 ലക്ഷം ഫോണുകള്‍ ഈ വര്‍ഷവും ബാക്കിയുള്ള 4.8 ലക്ഷം…

Read More

സാഫ് ഫുട്ബോള്‍ : ശ്രീലങ്കയ്ക്കെതിരേ ഇന്ത്യക്ക് വിജയം.

സാഫ് ഫുട്ബോള്‍ : ശ്രീലങ്കയ്ക്കെതിരേ ഇന്ത്യക്ക് വിജയം.

ധാക്ക: ബംഗ്ലാദേശില്‍ നടക്കുന്ന സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ശ്രീലങ്കയ്ക്കെതിരേ ഇന്ത്യക്ക് വിജയം. 2-0 ത്തിനാണ് ഇന്ത്യ ശ്രിലങ്കയെ തകര്‍ത്തത്. മലയാളി താരം ആഷിഖ് കുരുണിയന്‍് (35) ലാലിയന്‍സുവാല ചാങ്തേ (47) എന്നിവരാണ് ഇന്ത്യക്കു വേണ്ടി ഗോള്‍ നേടിയത്. ആദ്യ പകുതിയിലെ ആധിപത്യത്തിനുശേഷം മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തതത്. ക്യാപ്റ്റന്‍ സുഭാശിഷ് ബോസിന്റെ ക്രോസില്‍ ആഷിഖിന് അവസരം ലഭിച്ചെങ്കിലും ലങ്കന്‍ പ്രതിരോധം അപകടം ഒഴിവാക്കി. കളി മുന്നേറുംതോറും ഇന്ത്യന്‍ ആക്രമണങ്ങളുടെ മൂര്‍ച്ചയും കൂടി വന്നു. പതിമൂന്നാം മിനിറ്റില്‍ സുഭാശിഷിന്റെ തന്നെ മറ്റൊരു സുന്ദരന്‍ ക്രോസ് ലങ്കന്‍ പോസ്റ്റില്‍ പറന്നിറങ്ങിയെങ്കിലും ലാലിയന്‍സുവാല ചാങ്തേയ്ക്ക് അവസരം മുതലാക്കാനായില്ല. 30 മിനിറ്റിനുശേഷം കടുത്ത ചൂടുമൂലം ഒരു ഇടവേള നല്കുന്നതിനും ബംഗബന്ധു സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. മുപ്പത്തിയഞ്ചാം മിനിറ്റില്‍ ഇന്ത്യ കാത്തിരുന്ന നിമിഷമെത്തി. ഇരട്ടി മധുരം സമ്മാനിച്ച് ആഷിഖിന്റെ ഗോള്‍. സുമീത് പാസിയുടെ പാസില്‍…

Read More

സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയവരുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം: ചെന്നിത്തല

സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയവരുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം: ചെന്നിത്തല

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഓരോദിവസവും ആര്‍ക്കൊക്കെയാണ് നല്‍കുന്നത് എന്നതിന്റെ വിവരങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നഷ്ടപരിഹാര തുക വിതരണം സുതാര്യവും ശാസ്ത്രീയവും യുക്തിഭദ്രവുമാകണമെന്ന് ഹൈക്കോടതി തന്നെ പറഞ്ഞ സാഹചര്യത്തില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ് അഭികാമ്യം. ദുരിതാശ്വാസ വിതരണത്തിന് ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയവര്‍ക്ക് പ്രഖ്യാപിച്ച 10,000 രൂപ ഇനിയും അവര്‍ക്ക് ലഭിച്ചിട്ടില്ല. ആദ്യം പ്രഖ്യാപിച്ച ആയിരം രൂപ കുറച്ചുപേര്‍ക്ക് കിട്ടി. പിന്നീട് പ്രഖ്യാപിച്ച 3800 രൂപ 40 ശതമാനത്തില്‍ താഴെ ആളുകള്‍ക്കേ ലഭിച്ചിട്ടുള്ളൂവെന്നും നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തരുതെന്നും തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച ‘പ്രളയാനന്തര കേരളം’ മുഖാമുഖം പരിപാടിയില്‍ ചെന്നിത്തല വ്യക്തമാക്കി. പ്രളയദുരന്തത്തില്‍ നിന്ന് കേരളം കയറുന്നതിന് ഹ്രസ്വ-ദീര്‍ഘകാല പദ്ധതികളാണ് ആവിഷ്‌ക്കരിക്കേണ്ടത്. ഇതില്‍ പുനരധിവാസത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. അതിനായി സര്‍ക്കാരിന്റെ നിര്‍ലോഭമായ സഹായം…

Read More

ശശിക്കെതിരെ അന്വേഷണം നടത്തേണ്ടത് പാര്‍ട്ടിയല്ല, പൊലീസെന്ന് ചെന്നിത്തല

ശശിക്കെതിരെ അന്വേഷണം നടത്തേണ്ടത് പാര്‍ട്ടിയല്ല, പൊലീസെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്തേണ്ടത് പാര്‍ട്ടിയല്ല, പൊലീസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.ആര്‍.പി.സി 154 സെക്ഷന്‍ അനുസരിച്ച് കൊഗ്‌നിസബിള്‍ ഒഫന്‍സ് ഉണ്ടായാല്‍ അതില്‍ അന്വേഷണം നടത്തേണ്ടത് പൊലീസാണ്. പകരം, സി.പി.എം തന്നെയാണ് അന്വേഷണം നടത്തുന്നതും നടപടിയെടുക്കുന്നതുമെന്നുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അതീവഗുരുതരമാണെന്നും തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. നേരത്തെ വിന്‍സെന്റ് എം.എല്‍.എയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. സ്ത്രീകള്‍ക്കെതിരെ അക്രമം കാട്ടുന്നവര്‍ എത്ര ഉന്നതരായാലും കര്‍ശന നടപടിയെടുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും പി.കെ ശശിയുടെ കാര്യത്തില്‍ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. എം.എല്‍.എയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടത്. നേരിട്ട് പരാതി ലഭിച്ചിട്ടില്ലെങ്കിലും മാധ്യമങ്ങളിലൂടെ പരാതിയെക്കുറിച്ച് അറിഞ്ഞാല്‍ വനിതാ കമ്മീഷന് സ്വമേധയാ കേസ് എടുക്കാന്‍ അധികാരമുണ്ട്. ഇക്കാര്യത്തില്‍ വനിതാ…

Read More

‘ പുരുഷന്‍മാര്‍ ഒരു കാരണവശാലും അവഗണിക്കാന്‍ പാടില്ലാത്ത നാല് ആരോഗ്യ ലക്ഷണങ്ങള്‍.. ‘

‘ പുരുഷന്‍മാര്‍ ഒരു കാരണവശാലും അവഗണിക്കാന്‍ പാടില്ലാത്ത നാല് ആരോഗ്യ ലക്ഷണങ്ങള്‍.. ‘

പുരുഷന്‍മാര്‍ക്ക് ചികിത്സ തേടാന്‍ കുറച്ച് മടിയാണ്. ഈ മടി തന്നെയാണ് പല തരത്തിലുളള രോഗത്തിലേയ്ക്ക് എത്തിക്കുന്നതും. മിക്ക പ്രശ്നങ്ങള്‍ക്കും ലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി ചികില്‍സിച്ചാല്‍ അസുഖം ഭേദമാക്കാനാകും. ഇവിടെ പുരുഷന്‍മാര്‍ ഒരു കാരണവശാലും അവഗണിക്കാന്‍ പാടില്ലാത്ത നാല് ആരോഗ്യ ലക്ഷണങ്ങളെക്കുറിച്ച് നോക്കാം. മൂത്ര തടസം പുരുഷന്‍മാരില്‍ സാധാരണയായി കാണപ്പെടുന്ന പ്രശ്നങ്ങളാണ് മൂത്ര തടസവും ഇടയ്ക്കിടെയുള്ള മൂത്രമൊഴിപ്പും. ഇത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കമോ, പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെയോ ലക്ഷണമാകാം. അതുമല്ലെങ്കിലും മൂത്രത്തില്‍ പഴുപ്പിന്റെയും ലക്ഷണമാകാം. മൂത്ര തടസവും അമിതമായ മൂത്രമൊഴിപ്പും ഉണ്ടെങ്കില്‍ വിദഗ്ദ്ധനായ യൂറോളജിസ്റ്റിനെ കാണാന് വൈകരുത്. വിട്ടുമാറാത്ത ചുമ ഗുരുതരമായ ശ്വാസകോശ രോഗത്തിന്റെ ലക്ഷണമാകാം വിട്ടുമാറാത്ത ചുമ. ശ്വാസകോശത്തില്‍ അണുബാധ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗം ഉണ്ടെങ്കില്‍ തുടക്കത്തിലേ ചികില്‍സ തേടണം. ഇല്ലെങ്കില്‍ ന്യൂമോണിയ പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഉച്ചത്തിലുള്ള കൂര്‍ക്കംവലി കണ്ടുനില്‍ക്കുന്നവര്‍ക്ക് തമാശയായി തോന്നാമെങ്കിലും ഉച്ചത്തിലുള്ള കൂര്‍ക്കംവലി,…

Read More

” ഉപ്പ് ശരീരത്തിന് ഗുണമോ.. ദോഷമോ… ”

” ഉപ്പ് ശരീരത്തിന് ഗുണമോ.. ദോഷമോ… ”

ഉപ്പ് ശരീരത്തിന് ദോഷമൊന്നുമല്ല. എന്നാല്‍ അളവ് കൂടിയാല്‍ ചെറുതായി അത് ശരീരത്തിന്റെ ആരോഗ്യത്തെ ബാധിക്കും. ദിവസവും എത്ര അളവ് വരെ ഉപ്പ് കഴിക്കാം അതേ കുറിച്ച് ആര്‍ക്കും വലിയ ധാരണയൊന്നുമില്ല. ലാന്‍സെറ്റ് എന്ന ആരോഗ്യ ജേണലില്‍ വന്ന പഠനത്തില്‍ പറയുന്നത് സോഡിയം ഒരു ഗ്രാമില്‍ കൂടിയാല്‍ രക്ത സമ്മര്‍ദ്ദം 2.86mmHg ആയി ഉയരുമെന്നാണ് പറയുന്നത്. അഞ്ച് ഗ്രാമില്‍ സോഡിയം ദിവസവും കഴിക്കുന്നവരിലാണ് അത്തരത്തില്‍ രക്ത സമ്മര്‍ദ്ദം ഉയരുന്നത്. 5 ഗ്രാം സോഡിയം എന്ന് പറയുന്നത് 12.5 ഗ്രാം ഉപ്പാണ്. അത്രയും ദിവസവും കഴിക്കാന്‍ പാടില്ല എന്നാണ് ലോക ആരോഗ്യ സംഘടനയും വ്യക്തമാക്കുന്നത്. സോഡിയത്തിന്റെ മാരകമായ ദോഷത്തെ കുറിച്ചും ജേണില്‍ പറയുന്നു. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഹാര്‍ട്ട് അറ്റാക്, സ്‌ട്രോക് തുടങ്ങിയവ ഉണ്ടാകാനുളള സാധ്യതയുമുണ്ട്.

Read More

” തൊഴിലിടങ്ങള്‍ സന്തോഷകരമാക്കാന്‍ … ”

” തൊഴിലിടങ്ങള്‍ സന്തോഷകരമാക്കാന്‍ … ”

തൊഴിലിടങ്ങളില്‍ പല തരത്തിലുളള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍ പലപ്പോഴും മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നതാണ്. ഇത് വിഷാദ രോഗത്തിന് പോലും കാരണമാകാം. ഇവ തടയാന്‍ ചില വഴികള്‍ നോക്കാം. 1. ജോലിയുടെ ലക്ഷ്യങ്ങളെപ്പറ്റി കൃത്യമായ അറിഞ്ഞിരിക്കണം, അറിയാത്ത കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി പ്രവര്‍ത്തിക്കുക. 2. കൃത്യസമയത്ത് അല്ലെങ്കില്‍ ഒരല്‍പം നേരത്തെ ജോലിക്ക് എത്തുക. 3. ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യുക. 4. ശ്രദ്ധയോടെ ജോലി കാര്യങ്ങള്‍ ചെയ്യുക 5. നോ പറയേണ്ട സാഹചര്യങ്ങളില്‍ നോ പറയുക 6. സഹപ്രവര്‍ത്തകരുമായി സൗഹൃദം സൂക്ഷിക്കാന്‍ ശ്രമിക്കുക 7. ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പില്ലാത്ത കാര്യങ്ങള്‍ ഏറ്റെടുക്കാതിരിക്കുക 8. ഓഫീസ് കാര്യങ്ങള്‍ കഴിവതും ഓഫീസില്‍ അവസാനിപ്പിക്കുക. 9. വ്യക്തിപരമായ കാര്യങ്ങള്‍ ഓഫീസ് ജോലിയെ ബാധിക്കാതെ നോക്കുക

Read More