റൊണാള്‍ഡോയ്ക്ക് ലാലിഗയില്‍ ഇനി സ്വന്തമായി ടീം

റൊണാള്‍ഡോയ്ക്ക് ലാലിഗയില്‍ ഇനി സ്വന്തമായി ടീം

മാഡ്രിഡ്: ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോയ്ക്ക് ലാലിഗയില്‍ ഇനി സ്വന്തമായി ടീം. ലാ ലിഗ ക്ലബായ റയാല്‍ വല്ലഡോലിഡിന്റെ ഉടമസ്ഥാവകാശമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. ക്ലബിന്റെ 51 ശതമാനം ഓഹരികള്‍ ഏകദേശം 25 മില്യണോളം ഉള്ള കരാറിനാണ് റൊണാള്‍ഡോ ക്ലബ് വാങ്ങിയത്. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം വിശ്രമത്തിലായിരുന്ന റൊണാള്‍ഡോ കഴിഞ്ഞ ദിവസം ഓഹരി വാങ്ങുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. ക്ലബിന്റെ പ്രസിഡന്റായും ഇനി റൊണാള്‍ഡോ മാറും.

Read More

ഇന്ത്യ – വിന്‍ഡീസ് അഞ്ചാം ഏകദിനം നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത്…

ഇന്ത്യ – വിന്‍ഡീസ് അഞ്ചാം ഏകദിനം നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത്…

തിരിച്ചു വരുന്ന കേരളത്തിന് കരുത്തേകാന്‍ കേരളപ്പിറവി ദിനത്തില്‍ തലസ്ഥാനത്ത് ക്രിക്കറ്റ് വിരുന്ന്. വെസ്റ്റ് ഇന്‍ഡീസുമായി ഇന്ത്യയുടെ അഞ്ചാം ഏകദിന മത്സരത്തിനാണ് തിരുവനന്തപുരത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുക. വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനക്രമം ബിസിസിഐ പ്രഖ്യാപിച്ചു. മത്സരത്തിനു കാര്യവട്ടം സ്റ്റേഡിയം ഒരുങ്ങിത്തുടങ്ങി. പിച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായി. പോയവര്‍ഷം ഇന്ത്യ-ന്യൂസിലണ്ട് മത്സരമായിരുന്നു കാര്യവട്ടത്തെ കന്നിപ്പോര്. കനത്ത മഴയില്‍ അരങ്ങേറ്റ മത്സരം അന്ന് കാര്യവട്ടം സ്റ്റേഡിയം ഗംഭീരമാക്കിയിരുന്നു. നേരത്തെ വേദിയെചൊല്ലി തര്‍ക്കവും ഉയര്‍ന്നിരുന്നു. ഇന്ത്യാ- വിന്‍ഡീസ് മത്സരം കൊച്ചിയില്‍ നടത്തണമെന്നായിരുന്നു കെസിഎ നിലപാട്.

Read More

ജെറ്റ് എയര്‍വേയ്സ് ഗ്രൗണ്ട് സ്റ്റാഫ് മോശമായി പെരുമാറി; വിമര്‍ശനവുമായി ദുല്‍ഖര്‍

ജെറ്റ് എയര്‍വേയ്സ് ഗ്രൗണ്ട് സ്റ്റാഫ് മോശമായി പെരുമാറി; വിമര്‍ശനവുമായി ദുല്‍ഖര്‍

കൊച്ചി: ജെറ്റ് എയര്‍വേയ്സിന്റെ ഗ്രൗണ്ട് സ്റ്റാഫിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. യാത്രക്കാര്‍ക്ക് അസ്വസ്ഥത ഉളവാക്കുന്ന തരത്തിലാണ് ജെറ്റ് എയര്‍വേയ്സ് അധികൃതരുടെ പെരുമാറ്റമെന്ന് ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു. പല വിമാനത്താവളങ്ങളിലും കൗണ്ടറുകളിലും കവാടങ്ങളിലും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. വളരെ മോശമായും അപമാനിക്കുന്ന തരത്തിലുമാണ് ജെറ്റ് എയര്‍വേയ്സ് ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നത്. അവരുടെ പെരുമാറ്റവും സംസാരവും യാത്രക്കാരെ വേദനിപ്പിക്കുന്നതാണ്. ഞാന്‍ എന്റെ ഫൈ്റ്റുകള്‍ക്ക് ഇതുവരെ വൈകി എത്തിയിട്ടില്ല. പ്രത്യേക അവകാശങ്ങള്‍ നേടാനോ ക്യൂ ഒഴിവാക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ താര പരിവേഷത്തില്‍ അഭിരമിക്കുന്ന ആളല്ല. ഇന്ന് എന്റെ കണ്‍മുന്നിലാണ് ഒരു യാത്രക്കാരിയോട് അവര്‍ മോശമായി പെരുമാറിയത്. മുന്‍പ് കുഞ്ഞുമായി പോകുമ്പോള്‍ എന്റെ കുടുംബത്തിനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. ദുല്‍ഖറിനെ പിന്തുണച്ച് നിരവധി മലയാളികള്‍ രംഗത്ത് വന്നിട്ടുണ്ട്. തങ്ങള്‍ക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്ന്…

Read More

പ്രളയ ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ കൃത്യമായ മാനദണ്ഡം പാലിക്കണമെന്ന് ഹൈക്കോടതി

പ്രളയ ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ കൃത്യമായ മാനദണ്ഡം പാലിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പ്രളയ ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് കൃത്യമായ മാനദണ്ഡം പാലിക്കണമെന്ന് ഹൈക്കോടതി. അര്‍ഹതയുള്ളവര്‍ ആരെന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കണം. കുറഞ്ഞ നഷ്ടപരിഹാരം നാല് ലക്ഷം രൂപ എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചതെന്നും കോടതി ചോദിച്ചു. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം. നഷ്ടപരിഹാരം നല്‍കുന്നത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഈ മാസം 19ന് മുമ്പ് അറിയിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. റവന്യൂ ഉദ്യോഗസ്ഥര്‍ വഴി നഷ്ടപരിഹാരം കണക്കാക്കാന്‍ നിര്‍ദ്ദേശിച്ചാല്‍ അത് വലിയ കാലതാമസത്തിനും സ്വജനപക്ഷപാതത്തിനും വഴിവയ്ക്കുമെന്നും കോടതി നിരീക്ഷിച്ചു. മുന്‍ഗണനാ ക്രമവും നാശനഷ്ടത്തിന്റെ തോതും പരിഗണിച്ചായിരിക്കണം നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത്. സുതാര്യവും ശാസ്ത്രീയവുമായി ആകണം എല്ലാ കാര്യങ്ങളും വിലയിരുത്തേണ്ടത്. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ വിദഗ്ധോപദേശം തേടണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Read More

യുവതീയുവാക്കള്‍ക്ക് എവിടെവച്ചും ലൈംഗികബന്ധത്തില്‍ ഏര്‍പ്പടാന്‍ അനുമതി നല്‍കി ഒരു പട്ടണം.

യുവതീയുവാക്കള്‍ക്ക് എവിടെവച്ചും ലൈംഗികബന്ധത്തില്‍ ഏര്‍പ്പടാന്‍ അനുമതി നല്‍കി ഒരു പട്ടണം.

മെക്‌സിക്കോ : യുവതീ യുവാക്കള്‍ക്ക് ഏത് സമയത്തും എവിടെവച്ചും ലൈംഗികബന്ധത്തില്‍ ഏര്‍പ്പടാന്‍ സാധിക്കുന്ന ഒരു പട്ടണം. അതാണ് പടിഞ്ഞാറന്‍ മെക്സിക്കോയിലുള്ള ഗുവദലജര എന്ന നഗരം. പൊതു ഇടങ്ങളില്‍ വച്ച് കമിതാക്കള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുവാദം നല്‍കുന്ന നിയമ കൊണ്ട് വന്നതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ഈ നഗരം. പൊതു ഇടങ്ങള്‍, ഒഴിഞ്ഞ സ്ഥലങ്ങള്‍, വാഹനത്തിനുള്ളില്‍, സ്വകാര്യ സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വച്ച് ധൈര്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം. എന്നാല്‍ ആരെങ്കിലും പരാതി നല്‍കിയാല്‍ പണിപാളും. നഗരത്തിലെ ആരെങ്കിലും പരാതി നല്‍കിയാല്‍ നിയമപരമായി കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുമെന്നും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കമിതാക്കള്‍ക്കും ദംബതിമാര്‍ക്കും തങ്ങളുടെ സ്നേഹം കൈമാറുന്നതില്‍ ഇനി ആരെയും ഭയക്കേണ്ട. ഭീഷണിപ്പെടുത്തുന്ന പോലീസുകാര്‍ക്ക് ഇനി പണവും നല്‍കേണ്ട. മറ്റുള്ളവരെ ശല്യപ്പെടുത്തിയാവരുത് ഇത്. അതേസമയം പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെയും മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കി സ്നേഹപ്രകടനം നടത്തുന്നവര്‍ക്കെതിരെയും പോലീസ് നടപടി എടുക്കുമെന്ന് അധികാരികള്‍…

Read More

നിവിന്‍ പോളി ചിത്രം ‘മിഖായേല്‍’ ചിത്രീകരണം തുടങ്ങി..

നിവിന്‍ പോളി ചിത്രം ‘മിഖായേല്‍’ ചിത്രീകരണം തുടങ്ങി..

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേല്‍ ചിത്രീകരണം തുടങ്ങി. ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. ആന്റോ ജോസഫ് ആണ് നിര്‍മാണം. സിനിമയുടെ തിരക്കഥയും ഹനീഫിന്റേത് തന്നെയാണ്. ഉണ്ണി മുകുന്ദനും മിഖായേലില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സംവിധായകന്‍ ഷാജി പാടൂര്‍, മഹേഷ് നാരായണന്‍, അനില് രാധാകൃഷ്ണ മേനോന്‍, അരുണ് ഗോപി, ശാന്തി കൃഷ്ണ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമാണ് ചിത്രീകരണം നടക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ജെ.ഡി ചക്രവര്‍ത്തി, സിദ്ധിഖ്, കലാഭവന്‍ഷാജോണ്‍, കെപിഎസി ലളിത എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ക്രിസ്മസ് റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

Read More

‘നിപ’യ്‌ക്കെതിരെയുള്ള പോരാട്ടം വെള്ളിത്തിരയിലേക്ക്…ആഷിക് അബു ചിത്രം ‘വൈറസ്’ ഒരുങ്ങുന്നു..

‘നിപ’യ്‌ക്കെതിരെയുള്ള പോരാട്ടം വെള്ളിത്തിരയിലേക്ക്…ആഷിക് അബു  ചിത്രം ‘വൈറസ്’ ഒരുങ്ങുന്നു..

കേരളത്തിന്റെ പ്രതിരോധത്തിന്റെയും  അതിജീവനത്തിന്റെയും നേര്‍ക്കാഴ്ചയാണ് കോഴിക്കോടിനെ ഭീതിയിലാഴ്ത്തിയ നിപ വൈറസിനെതിരെയുള്ള പോരാട്ടം. ആ പോരാട്ടം ചലച്ചിത്രമാവുകയാണ്. സംവിധായകന്‍ ആഷിക് അബുവാണ് നിപ്പ വൈറസിനെതിരെയുള്ള മലയാളികളുടെ ചെറുത്തുനില്‍പ്പിനെ വെള്ളിത്തിരയില്‍ എത്തിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ഫെയ്‌സ്ബുക്കിലൂടെ ആഷിഖ് അബു കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നിപ്പ രോഗികളെ ശുശ്രൂഷിച്ച് പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയ നഴ്‌സ് ലിനിയുടെ വേഷത്തില്‍ ചിത്രത്തിലെത്തുന്നത് റിമ കല്ലിങ്കലാണ്. ആരൊക്കെ ഏതൊക്കെ കഥാപാത്രങ്ങള്‍ അവതരിപ്പിക്കും എന്നതിനെ സംബന്ധിച്ച ചര്‍ച്ചകളും തീരുമാനങ്ങളും അവസാന ഘട്ടത്തിലാണ്. ആസിഫ് അലി, ടൊവിനോ തോമസ്, പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. ഒപിഎം ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്. സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സൈജു ശ്രീധരനാണ്.  

Read More

ആടൈ’യുടെ പോസ്റ്റര്‍ വൈറല്‍; ഞെട്ടിപ്പിച്ച് അമല പോള്‍

ആടൈ’യുടെ പോസ്റ്റര്‍ വൈറല്‍; ഞെട്ടിപ്പിച്ച് അമല പോള്‍

രത്നകുമാര്‍ അമല പോളിനെ പ്രാധാന കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രം ‘ആടൈ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എല്ലാരേയും ഞെട്ടിച്ചിരിക്കുയാണ്. ചിത്രത്തിന് വേണ്ടി അമല പോളിന്റെ മേക്കോവര്‍ ആണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. മൃഗീയമായി ആക്രമിക്കപ്പെട്ട അവസ്ഥയിലാണ് പോസ്റ്ററില്‍ അമലയെ കാണുന്നത്. അര്‍ദ്ധനഗ്‌നയായി ആണ് അമല പോള്‍ പോസ്റ്ററില്‍ എത്തിയിരിക്കുന്നത്. സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ മറ്റുള്ള പ്രൊജെക്ടുകള്‍ എല്ലാം മാറ്റി അമല ഇത് തിരഞ്ഞെടുക്കുകയായിരുന്നു.

Read More

വേട്ടക്കാരന്‍ മലനിരകളില്‍ ‘നീലവസന്തം’..

വേട്ടക്കാരന്‍ മലനിരകളില്‍ ‘നീലവസന്തം’..

മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് നിറക്കാഴ്ചയായി വേട്ടക്കാരന്‍ കോവിലില്‍ മലനിരകളില്‍ നീലവസന്തം. മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളുടെ ചുറ്റുമുള്ള പശ്ചിമഘട്ട മലനിരകളിലും സ്വകാര്യ, റവന്യൂ ഭൂമിയിലുമാണ് നീലക്കുറിഞ്ഞി പൂവിട്ടിട്ടുണ്ട്. കാന്തല്ലൂര്‍ ടൗണില്‍ നിന്നും ജീപ്പില്‍ നാലുകിലോമീറ്റര്‍ അകലെ വേട്ടക്കാരന്‍ കോവിലിലെ ഒറ്റമല ഭാഗത്ത് എത്തിചേരാം. മല കയറാന്‍ കഴിയാത്തവര്‍ക്ക് പട്ടിശ്ശേരി, കീഴാന്തൂര്‍, കൊളുത്താ മലമേഖലകളിലും പൂവിട്ട നീലക്കുറിഞ്ഞി കാണുന്നതിന് കഴിയും. തമിഴ്നാട്ടില്‍നിന്നും നീലക്കുറിഞ്ഞി കാണാന്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങി. മൂന്നാറില്‍ നിന്നും ചെറുവണ്ടികള്‍ക്ക് മാട്ടുപ്പെട്ടി, തെന്‍മല വഴി മറയൂരിലെത്താന്‍ കഴിയും.കൂടാതെ മൂന്നാര്‍ എന്‍ജിനിയറിങ് കോളേജ്, പുതുക്കാട്, പെരിയവരൈ വഴി മറയൂരിലെത്താം. മറയൂരില്‍ നിന്നും പെരിയ വരൈ വരെ ബസ് സര്‍വീസും ആരംഭിച്ചിട്ടുണ്ട്.

Read More

ശനിയാഴ്ച പ്രവൃത്തി ദിവസം…സത്യമിതാണ്…

ശനിയാഴ്ച പ്രവൃത്തി ദിവസം…സത്യമിതാണ്…

പ്രളയക്കെടുതിയില്‍ അധ്യയനദിവസങ്ങള്‍ നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വരുന്ന ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമായിരിക്കുമെന്ന പ്രചാരണങ്ങള്‍ തളളി വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്റുടേതെന്ന പേരില്‍ പ്രചരിച്ച ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. രണ്ടാം ശനിയാഴ്ച ഒഴികെയുളള ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമായിരിക്കുമെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തിയത്. രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാണെന്നും ഈ മാസം 7ന് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നായിരുന്നു പ്രചാരണം. പൊതുവിദ്യാഭ്യാസ ഡയറക്ടറെ ഉദ്ധരിച്ച് ചില ദൃശ്യമാധ്യമങ്ങളിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും പ്രചരിക്കുന്ന ഇത്തരം വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Read More