ബൈക്ക് മിനി ട്രക്കില്‍ ഇടിച്ച് അപകടം; യുവാവിന്റെ അത്ഭുത രക്ഷപെടല്‍ വൈറല്‍

ബൈക്ക് മിനി ട്രക്കില്‍ ഇടിച്ച് അപകടം; യുവാവിന്റെ അത്ഭുത രക്ഷപെടല്‍ വൈറല്‍

ഹൈദരബാദ്: വാഹനാപകടത്തില്‍ നിന്നും ബൈക്ക് യാത്രികന്റെ അത്ഭുതരക്ഷപെടലാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലായിരുന്നു അപകടം ഉണ്ടായത്. ബൈക്കും മിനി ട്രക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന മിനി ട്രക്കില്‍ ഇടിക്കുകയും അപകടത്തെ തുടര്‍ന്ന് ബൈക്കില്‍ നിന്ന് യുവാവ് തെറിച്ച് വീഴുകയായിരുന്നു. എന്നാല്‍ പരിക്കുകള്‍ ഒന്നുമില്ലാതെ യുവാവ് എഴുന്നേറ്റ് നടക്കുന്നതും വീഡിയോയില്‍ കാണാം. ചുറ്റും ഉടന്‍ തന്നെ ആളുകള്‍ കൂടുകയും ബൈക്ക് റോഡില്‍ നിന്നും ഉയര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്ന ദ്യശ്യങ്ങള്‍ കാണാന്‍ കഴിയുന്നുണ്ട്. മിനി ട്രക്കിന്റെ പിന്നില്‍ വന്ന ബൈക്കും ട്രക്കിന്റെ പുറകിലേക്ക് ഇടിച്ചുകയറിയെങ്കിലും ആളപയാമില്ല. ആരാണ് ആ വീഡിയോ ചിത്രീകരിച്ചതെന്നോ എന്നാണ് അപകടം ഉണ്ടായതെന്നും വ്യക്തല്ല #WATCH: Dramatic visuals of a head-on collision between a two-wheeler and a mini truck in Ranga Reddy…

Read More

ഇന്ത്യന്‍ എംബസ്സിയും തുണച്ചു; ദുരിതത്തിലായ തമിഴ്‌നാട്ടുകാരി നാട്ടിലേയ്ക്ക് മടങ്ങി.

ഇന്ത്യന്‍ എംബസ്സിയും തുണച്ചു; ദുരിതത്തിലായ തമിഴ്‌നാട്ടുകാരി നാട്ടിലേയ്ക്ക് മടങ്ങി.

ദമ്മാം: ശമ്പളമില്ലാതെ ദുരിതത്തിലായ തമിഴ്‌നാട് സ്വദേശിനി, ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ഒന്നര വര്‍ഷം മുന്‍പാണ് തമിഴ്നാട് സ്വദേശിനിയായ പൊന്‍സെല്‍വി ദമ്മാമില്‍ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിക്കാരിയായി എത്തിയത്. ഒരു വര്‍ഷം യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ആ വീട്ടില്‍ ജോലി ചെയ്തു. അതിനു ശേഷം സ്‌പോണ്‍സര്‍ അവരെ മറ്റൊരു സൗദിയുടെ വീട്ടില്‍ ജോലിയ്ക്ക് അയച്ചു. രണ്ടാമത്തെ വീട്ടില്‍ ജോലി കഠിനമായിരുന്നു. ആറു മാസത്തോളം അവിടെ ജോലി ചെയ്തെങ്കിലും ശമ്പളം ഒന്നും കിട്ടിയില്ല. ജീവിതം ദുരിതമായി മാറിയപ്പോള്‍, സഹികെട്ട പൊന്‍സെല്‍വി ആ വീട് വിട്ടിറങ്ങി, ദമ്മാമിലെ ഇന്ത്യന്‍ എംബസ്സി ഹെല്‍പ്പ് ഡെസ്‌ക്കില്‍ അഭയം തേടി. അവിടന്ന് അറിയിച്ചതനുസരിച്ച് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ പദ്മനാഭന്‍ മണികുട്ടനും, മഞ്ജു മണിക്കുട്ടനും ഹെല്‍പ്പ് ഡെസ്‌ക്കില്‍ എത്തുകയും, സൗദി പോലീസിന്റെ സഹായത്തോടെ പൊന്‍സെല്‍വിയെ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍…

Read More

18-ാമത് ഏഷ്യന്‍ ഗെയിംസിന് തിരശ്ശീല വീണു; ചരിത്രം കുറിച്ച് ഇന്ത്യ

18-ാമത് ഏഷ്യന്‍ ഗെയിംസിന് തിരശ്ശീല വീണു; ചരിത്രം കുറിച്ച് ഇന്ത്യ

ജക്കാര്‍ത്ത: ഇന്ത്യയ്ക്കായ് ചരിത്രം വഴിമാറിയ 18-ാമത് ഏഷ്യന്‍ ഗെയിംസ് മാമാങ്കത്തിന് തിരശ്ശീല വീണു. ഇന്തോനേഷ്യയുടെ ജക്കാര്‍ത്തന്‍ മണ്ണില്‍ വര്‍ണാഭമായ ചടങ്ങുകളോടെയാണ് 15 ദിവസം നീണ്ടു നിന്ന ഏഷ്യയുടെ കായികോത്സവം പുതിയ ഉയരവും, ദൂരവും, വേഗവും കുറിച്ച് ട്രാക്കില്‍ നിന്നും ഫീല്‍ഡില്‍ നിന്നും വിടവാങ്ങിയത്. 2018 ഏഷ്യന്‍ ഗെയിംസിന്റെ സ്വര്‍ണ്ണവേട്ടയ്ക്ക് നാന്ദി കുറിച്ചത് അമിത് ബോക്സിങ് റിങ്ങില്‍ നിന്ന് ഇടിച്ചിട്ട സുവര്‍ണ്ണത്തിളക്കത്തോടെയാണ്. റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ മെഡല്‍വേട്ട അവസാനിച്ചത് ഹോക്കിയില്‍ പാക്കിസ്താനെ തകര്‍ത്ത് പുരുഷ ടീം വെങ്കലം നേടിയതോടെയാണ്. 15 സ്വര്‍ണ്ണവും, 24 വെള്ളിയും, 30 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യ ജക്കാര്‍ത്തയില്‍ ഉയര്‍ത്തിയത് ’69’ എന്ന റെക്കോര്‍ഡ് മാന്ത്രിക സംഘ്യയാണ്. ഗെയിംസിന്റെ 14-ാം ദിനത്തില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ അവസാനിച്ചിരുന്നു. പുരുഷന്മാരുടെ ട്രയാത്തലോണ്‍ ആയിരുന്നു ഗെയിംസിന്റെ അവസാനത്തെ ഇനം.  ഏഷ്യന്‍ ഗെയിംസിന്റെ സമാപനച്ചടങ്ങില്‍ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യയ്ക്കായി വെള്ളി നേടിയ…

Read More

ആ ട്രോളുകള്‍ വേദനിപ്പിച്ചു : പ്രിയ വാര്യര്‍

ആ ട്രോളുകള്‍ വേദനിപ്പിച്ചു : പ്രിയ വാര്യര്‍

ഒരൊറ്റ ഗാനത്തോടെ ഇന്ത്യ മുഴുവന്‍ ആരാധകരുള്ള താരമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാരിയര്‍. എന്നാല്‍ അതുപോലെ പെട്ടെന്നാണ് നടിക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളുമുയര്‍ന്നുവന്നത്. അവയില്‍ ചിലത് തന്നെ വല്ലാതെ വേദനിപ്പിച്ചെന്നു തുറന്നു പറയുകയാണ് പ്രിയ. അഭിനേത്രി എന്ന നിലയില്‍ കഴിവു തെളിയിക്കാന്‍ പോലും അവസരം നല്‍കാതെയാണ് ആളുകള്‍ തന്നെ ട്രോളുന്നതെന്നും നസ്രിയയുടെ തിരിച്ചുവരവും തന്നെയും ചേര്‍ത്തു പുറത്തു വന്ന ട്രോളുകള്‍ വളരെയേറെ വേദനിപ്പിച്ചെന്നുമാണ് പ്രിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. എന്നെ ഹിറ്റാക്കിയ ആളുകള്‍ തന്നെ ആക്രമിക്കാന്‍ നോക്കുന്നതിലാണു സങ്കടം. ഈ അടുത്ത് ‘കൂടെ’ സിനിമ ഇറങ്ങിയപ്പോള്‍ വന്ന ട്രോള്‍ വല്ലാതെ വിഷമമായി. നസ്രിയ നാലു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വരുന്ന സിനിമയായതു കൊണ്ട് ട്രോളന്മാരും അത് ആഘോഷമാക്കുകയായിരുന്നു. അതിനവര്‍ എന്നെ ഇരയാക്കുന്നത് എന്തിനാണെന്നാണു മനസ്സിലാകാത്തത്. ‘നസ്രിയയെ ഒക്കെ കാണുമ്പോഴാ പ്രിയാ വാര്യരെ ഒക്കെ പിടിച്ചു കിണറ്റിലിടാന്‍ തോന്നുന്നത്,…

Read More

ഒന്‍പതു വര്‍ഷത്തെ കാത്തിരിപ്പ് : സംവിധായകനായി ഹരിശ്രീ അശോകന്‍.

ഒന്‍പതു വര്‍ഷത്തെ കാത്തിരിപ്പ് : സംവിധായകനായി ഹരിശ്രീ അശോകന്‍.

മലയാള സിനിമയിലെ ചിരി രാജാക്കന്മാരിലൊരാള്‍ കൂടി സംവിധായകനാകുകയാണ്. സലിം കുമാറിനും രമേഷ് പിഷാരടിക്കും, നാദിര്‍ഷയ്ക്കും പിന്നാലെ ഒന്‍പതു വര്‍ഷമായുള്ള തന്റെ സ്വപ്നം നിറവേറാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് നടന്‍ ഹരിശ്രീ അശോകന്‍. ‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി’ എന്നാണ് ചിത്രത്തിന്റെ പേര്. ഈ ചിത്രം യാഥാര്‍ത്ഥ്യമാകുന്നതോടെ വര്‍ഷങ്ങള്‍ ദൈര്‍ഘ്യമുള്ള തന്റെ സ്വപ്നമാണ് പൂവണിയുന്നതെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നടനില്‍ നിന്ന് സംവിധാനത്തിലെത്തണം എന്ന തീരുമാനം ഞാന്‍ എടുക്കുന്നത്. അന്ന് തൊട്ട് ആ സ്വപ്നം രൂപപ്പെടുത്തുകയാണ് ഞാന്‍. എന്നാല്‍ അതിന് തക്കതായ ഒരു കഥയും പശ്ചാത്തലവും വേണമായിരുന്നു. അതിനാണ് കാത്തിരുന്നത്. അവസാനം അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. സിനിമാരംഗത്തെ തന്റെ സുഹൃത്തുക്കളില്‍ നിന്ന പുതിയ സംരംഭത്തിനായുള്ള പ്രോത്സാഹനവും ടിപ്സുകളും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ധാരാളം ഉപദേശങ്ങള്‍ സിനിമാരംഗത്തുള്ള എന്റെ സുഹൃത്തുക്കളില്‍ നിന്ന് ലഭിക്കുന്നുണ്ട്. സിദ്ദിഖ്, ലാല്‍ എന്നിവരില്‍ തിരക്കഥയെക്കുറിച്ചുള്ള…

Read More

എലിപ്പനിയെ ഭയക്കരുത്.. പ്രതിരോധിക്കുക…

എലിപ്പനിയെ ഭയക്കരുത്.. പ്രതിരോധിക്കുക…

പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ തത്രപ്പെടുന്നതിനിടയില്‍ എലിപ്പനിയില്‍ വിറച്ച് നില്‍ക്കുകയാണ് സംസ്ഥാനം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും മരണസംഖ്യ ഉയരുന്നത് ഭീതിപരത്തുന്നുണ്ട്. എലിപ്പനിയെ ഭയക്കുകയല്ല വേണ്ടത്, ജാഗ്രതയോടെ പ്രതിരോധിക്കുകയാണ് വേണ്ടത്. പ്രളയശേഷം ശുദ്ധീകരണത്തിനിറങ്ങിയവരാണ് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്. കെട്ടിനില്‍ക്കുന്ന വെള്ളത്തിലൂടെ പകരുന്ന പകര്‍ച്ചവ്യാധിയാണ് എലിപ്പനി. എലിപ്പനി വെറും എലിപ്പനി മാത്രമല്ല, പശുപ്പനിയും കാളപ്പനിയും ആടുപനിയുമൊക്കെയാണ്. ഈ മൃഗങ്ങളുടെയൊക്കെ മൂത്രത്തിലൂടെ എലിപ്പനിയുടെ രോഗാണുക്കള്‍ വെള്ളത്തില്‍കലരും. രോഗാണുക്കള്‍ മനുഷ്യരുടെ ശരീരത്തില്‍ എത്തുന്നത് മുറിവുകളിലൂടെയും പോറലുകളിലൂടെയുമാണ്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങരുത്, കുളിക്കരുത്. വീടും പരിസരവും വൃത്തിയാക്കുമ്പോള്‌കൈയ്യുറയും (ഗ്ലൗസ്) കാലുറയും ധരിക്കുക. അല്ലെങ്കില്‍ പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് കൈയും കാലും പൊതിയുക. വീട്ടില്‍ പിടിച്ചു വെയ്ക്കുന്ന വെള്ളത്തിലും ഭക്ഷണത്തിലും എലിമൂത്രവും വിസര്‍ജ്ജ്യവും കലരാത്ത രീതിയില്‍ മൂടിവെയ്ക്കുക. വെള്ളം തിളപ്പിച്ചാറ്റി കുടിക്കുക, ചൂടുള്ള ഭക്ഷണം കഴിക്കുക. വെള്ളം ക്ലോറിനേറ്റ് ചെയ്തശേഷം ഉപയോഗിക്കുക മാലിന്യങ്ങള്‍ ശരിയായ രീതിയില്‍…

Read More

പ്രളയത്തെതുടര്‍ന്ന് മാറ്റിവെച്ച ഓണച്ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക്.

പ്രളയത്തെതുടര്‍ന്ന് മാറ്റിവെച്ച ഓണച്ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക്.

കൊച്ചി : പ്രളയത്തെതുടര്‍ന്ന് മാറ്റിവെച്ച ഓണച്ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക് എത്തുന്നു. ഓണച്ചിത്രങ്ങളില്‍ ആദ്യം എത്തുന്നത് ടൊവീനോ തോമസ് നായകനായ തീവണ്ടിയാണ്. പിന്നാലെ പൃഥ്വിരാജ് നായകനാകുന്ന രണം റിലീസാകും. ഈ മാസം ആറിനാണ് രണത്തിന്റെ റിലീസ്. ഏഴിന് ആസിഫ് അലി നായകനാകുന്ന മന്ദാരവും തീയേറ്ററുകളിലെത്തും. പിന്നാലെ വരും വാരങ്ങളില്‍ റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി – മോഹന്‍ലാല്‍ ടീമിന്റെ കായംകുളം കൊച്ചുണ്ണി, സേതു – മമ്മൂട്ടി ഒന്നിക്കുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ്, അമല്‍ നീരദ് – ഫഹദ് ഫാസില്‍ ടീമിന്റെ വരത്തന്‍, റഫീക്ക് ഇബ്രാഹിം – ബിജു മേനോന്‍ ടീമിന്റെ പടയോട്ടം എന്നിവ തിയേറ്ററുകളില്‍ എത്തും.

Read More

നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

കോഴിക്കോട്: ബാലുശ്ശേരിയില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. കോഴിക്കോട് ബാലുശ്ശേരി പാറമുക്ക് സ്വദേശിയായ റിന്‍ഷയാണ് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് പ്രസവിച്ചത്. ബ്ലേഡ് കൊണ്ടാണ് പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്. റിന്‍ഷയെ പൊലീസ് കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Read More

ഏഷ്യന്‍ ഗെയിംസ്: ഹോക്കിയില്‍ ഇന്ത്യക്ക് ഇത് പുതിയ ചരിത്രം

ഏഷ്യന്‍ ഗെയിംസ്: ഹോക്കിയില്‍ ഇന്ത്യക്ക് ഇത് പുതിയ ചരിത്രം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് പുതിയ ചരിത്രം. ഏഷ്യന്‍ ഗെയിംസിലെ പഴയ റെക്കോര്‍ഡാണ് ഇന്ത്യ ഇവിടെ തിരുത്തിക്കുറിച്ചിരിക്കുന്നത്. 2010ലാണ് ഇതിന് മുന്‍പേ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചത്. 65 മെഡലുകളാണ് ഇന്ത്യ 2010 നേടിയത്. പുരുഷ ഹോക്കിയില്‍ വെങ്കലം നേടിയാണ് ഇന്ത്യ ചരിത്രം മാറ്റിയെഴുതിയത്. നിലവില്‍ 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവും ഉള്‍പ്പെടെ ജക്കാര്‍ത്തയില്‍ ഇന്ത്യയ്ക്ക് 68 മെഡലുകളായി. കഴിഞ്ഞ വര്‍ഷങ്ങളിലേതില്‍ നിന്നും മികച്ച പ്രകടനമാണ് ഇന്ത്യ ഈ വര്‍ഷം കാഴ്ചവെച്ചിരിക്കുന്നത്. 1951 ഏഷ്യന്‍ ഗെയിംസിലെ 15 സ്വര്‍ണമെന്ന റിക്കാര്‍ഡിനൊപ്പവും ഇത്തവണ എത്താനുമായി ഇന്ത്യക്ക്.

Read More

ഏഷ്യാകപ്പ് ക്രിക്കറ്റ്: കോഹ്ലിക്ക് വിശ്രമം, രോഹിത് ശര്‍മ്മ ഇന്ത്യയെ നയിക്കും

ഏഷ്യാകപ്പ് ക്രിക്കറ്റ്: കോഹ്ലിക്ക് വിശ്രമം, രോഹിത് ശര്‍മ്മ ഇന്ത്യയെ നയിക്കും

മുംബൈ: സെപ്തംബര്‍ 15ന് തുടങ്ങുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് പരമ്പരക്കുള്ള 16 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യാകപ്പില്‍ അഞ്ച് തവണ മുത്തമിട്ടിട്ടുള്ള ഇന്ത്യ നായകന്‍ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചു. എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് മുംബൈയില്‍ ടീമിനെ പ്രഖ്യാപിച്ചത്. കോഹ്ലിക്ക് വിശ്രമം അനുവദിച്ച ടീമിനെ രോഹിത് ശര്‍മ്മ നയിക്കും. ശിഖര്‍ ധവാനെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്ത സ്‌ക്വാഡിലെ പുതിയ മുഖം ഖലീല്‍ അഹമ്മദിന്റേതാണ്. ഹാംസ്ട്രിംഗ് ഇഞ്ചുറി ഭേദമായ കേദാര്‍ ജാദവ് ടീമില്‍ തിരിച്ചെത്തി. സുരേഷ് റെയ്നക്ക് ടീമില്‍ ഇടം കണ്ടെത്താനായില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ റെയ്നക്ക് പകരം ടീമില്‍ ഇടം നേടി അമ്പാട്ടി റായിഡു സ്ഥാനം നിലനിര്‍ത്തി. പാകിസ്ഥാനൊപ്പം ഗ്രൂപ്പ് എയിലുള്ള ഇന്ത്യയുടെ ആദ്യ മത്സരം സെപ്തംബര്‍ 18നാണ്. പരമ്പരാഗത വൈരികളായ പാകിസ്ഥാനെതിരായ മത്സരം സെപ്തംബര്‍ 19ന് ദുബായില്‍ നടക്കും. ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍),…

Read More