സംസ്ഥാനത്ത് ഗുരുതര പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യതയെന്ന് മന്ത്രി കെ.കെ ഷൈലജ

സംസ്ഥാനത്ത് ഗുരുതര പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യതയെന്ന് മന്ത്രി കെ.കെ ഷൈലജ

      കണ്ണൂര്‍: പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പകരുകയാണ്. ഇതില്‍ എലിപ്പനിയാണ് നിലവില്‍ രൂക്ഷമായിട്ടുള്ളത്. ഇതുവരെ 24 പേര്‍ എലിപ്പനി മൂലം മരിച്ചതായി സംശയിക്കുന്നു. എലിപ്പനി ലക്ഷണങ്ങളുമായി എത്തുന്ന എല്ലാവര്‍ക്കും അടിയന്തിരമായി ഡോക്ടര്‍മാര്‍ പ്രതിരോധ മരുന്നു നല്‍കണം. പരിശോധനഫലത്തിനു കാത്തുനില്‍ക്കരുത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ സ്വകാര്യ ആശുപത്രികളിലും ഇതു കര്‍ശനമായി പാലിക്കണം. പ്രളയബാധിത മേഖലയിലുള്ളവരും ഈ പ്രദേശത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും കടുത്ത ജാഗ്രത പൂലര്‍ത്തണം. വെള്ളമിറങ്ങിയതിന് ശേഷം ഇനിയുള്ള 30 ദിവസം സംസ്ഥാനത്തെ സംബന്ധിച്ച് അതീവ നിര്‍ണായകമാണെന്നും മന്ത്രി കണ്ണൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു.

Read More

കേരള സര്‍വകലാശാല സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഏഴുവരെ നടത്താനിരുന്ന എല്ലാ യു.ജി പരീക്ഷകളും മാറ്റിവെച്ചു

കേരള സര്‍വകലാശാല സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഏഴുവരെ നടത്താനിരുന്ന എല്ലാ യു.ജി പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാല സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഏഴുവരെ നടത്താന്‍ നിശ്ചയിച്ചിരുന്ന വിദൂര വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള എല്ലാ യു.ജി പരീക്ഷകളും മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു. വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിപ്പ് നല്‍കിയത്. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. എല്ലാ പി.ജി പരീക്ഷകളും പ്രാഫഷണല്‍ കോഴ്‌സുകളുടെ പരീക്ഷകളും മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Read More

ഷവോമിയുടെ റെഡ്മി 6 ഇന്ത്യയിലേക്ക്.

ഷവോമിയുടെ റെഡ്മി 6 ഇന്ത്യയിലേക്ക്.

ഷവോമിയുടെ റെഡ്മി 6 സെപ്റ്റംബര്‍ അഞ്ചിന് ഇന്ത്യയിലേക്ക്. റെഡ്മി 6, റെഡ്മി 6 പ്രോ, റെഡ്മി 6എ എന്നീ ഫോണുകളാണ് ചൈനയ്ക്ക് പിന്നാലെ ഇന്ത്യയിലും കമ്പനി അവതരിപ്പിക്കുന്നത്. കമ്പനിയുടെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടറായ മനുകുമാര്‍ ജെയിന്‍ ട്വിറ്ററില്‍ അറിയിച്ചതാണ് ഇക്കാര്യം. 5.45 ഇഞ്ച് ഡിസ്‌പ്ലേയോടുകൂടെ ഇറങ്ങുന്ന റെഡ്മി 6 രണ്ട് വ്യത്യസ്ത സ്‌പെസിഫിക്കേഷനില്‍ ലഭ്യമാണ്. 3 ജിബി അല്ലെങ്കില്‍ 4 ജിബി റാം, 32 ജിബി, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയേഷനുകളില്‍ ലഭിക്കും. 12 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ എന്നിവയുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാവും പ്രവര്‍ത്തിക്കുക. 5.45 ഇഞ്ച് ഡിസ്‌പ്ലേയോടുകൂടെ തന്നെ ഇറങ്ങുന്ന റെഡ്മി 6എയില്‍ 13 മെഗാപിക്‌സല്‍ റിയര്‍ക്യാമറ, 5 മെഗാപിക്‌സല്‍സെല്‍ഫി ക്യാമറ എന്നിവയാണുള്ളത്. 2 ജിബി അല്ലെങ്കില്‍  3 ജിബി റാം, 16 ജിബി, 32…

Read More

നടി സ്വാതി റെഡ്ഡി വിവാഹിതയായി

നടി സ്വാതി റെഡ്ഡി വിവാഹിതയായി

നടി സ്വാതി റെഡ്ഡി വിവാഹിതയായി. പൈലറ്റായ വികാസ് ആണ് വരന്‍. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. മലേഷ്യന്‍ എയര്‍വേയ്‌സിലാണ് വികാസ് ജോലി ചെയ്യുന്നത്. ജക്കാര്‍ത്തയിലാണ് സ്ഥിരതാമസം. ഹൈദരാബാദില്‍വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. സെപ്തംബര്‍ 2 ന് കൊച്ചിയില്‍ വച്ച് മലയാള സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി വിരുന്നൊരുക്കുന്നുണ്ട്. ഇന്ത്യന്‍ നേവിയില്‍ ഉദ്യോഗസ്ഥനായിരുന്നു സ്വാതിയുടെ അച്ഛന്‍ ശിവരാമ കൃഷ്ണ. റഷ്യയിലാണ് സ്വാതി ജനിച്ചത്. വിശാഖപട്ടണത്തും മുംബൈയിലുമായിരുന്നു ബാല്യകാലം ചെലവിട്ടത്. 2005 ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേനിലൂടെയാണ് സ്വാതി മലയാളത്തില്‍ എത്തിയത്. നോര്‍ത്ത് 24 കാതം, മോസയിലെ കുതിരമീനുകള്‍, ആട്, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളിലും വേഷമിട്ടു.  

Read More

തേക്കടി പഴയ പ്രൌഡിയിലേക്ക് : ബോട്ട് സര്‍വീസ് പുനരാരംഭിച്ചു

തേക്കടി പഴയ പ്രൌഡിയിലേക്ക് : ബോട്ട് സര്‍വീസ് പുനരാരംഭിച്ചു

സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ തേക്കടി പഴയ പ്രൌഡിയിലേക്ക് തിരിച്ചു പോകുന്നു. തേക്കടിയില്‍ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു. പ്രളയത്തെതുടര്‍ന്ന് ഇടുക്കിയില്‍ വിനോദ സഞ്ചാരം കളക്ടര്‍ നിരോധിച്ചിരുന്നു. നിരോധനം നീക്കിയതും തേക്കടിയിലെ വിനോദസഞ്ചാര മേഖലയ്ക്കു തുണയായി. രാവിലെ ബോട്ട് സവാരി നടത്താന്‍ തേക്കടിയിലെ വിവിധ സംഘടനാ പ്രതിനിധികളും എത്തിയിരുന്നു. തേക്കടിയിലേക്കുള്ള റോഡുകള്‍ പലേടത്തും തകര്‍ന്നതാണ് വിനയായത്. മൂന്നാര്‍-തേക്കടി പാതയിലൂടെ വലിയ ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്ക് വരാനാവുമെന്നു തേക്കടി ഡെസ്റ്റിനേഷന്‍ പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജിജു ജയിംസ് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പ്രളയകാലത്ത് ടിഡിപിസി അംഗങ്ങള്‍ മറ്റിടങ്ങളിലെ ദുരിതബാധിതരെ സഹായിക്കാന്‍ മുന്നിലുണ്ടായിരുന്നു.

Read More

പ്രളയത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഇടുക്കി ജില്ലയിലേക്കുള്ള സന്ദര്‍ശകരുടെ വിലക്ക് പിന്‍വലിച്ചു.

പ്രളയത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഇടുക്കി ജില്ലയിലേക്കുള്ള സന്ദര്‍ശകരുടെ വിലക്ക് പിന്‍വലിച്ചു.

മഴ മാറിയതോടെ രാജമലയില്‍ കുറിഞ്ഞി പൂക്കള്‍ വീണ്ടും വിരിഞ്ഞു തുടങ്ങി. ഉരുള്‍പ്പൊട്ടല്‍ തുടര്‍ച്ചയായതോടെയാണ് ജില്ലയില്‍ സഞ്ചാരികള്‍ക്ക് ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഏക്കറുകണക്കിന് മലകളില്‍ നീല വസന്തം എത്തിയെങ്കിലും സന്ദര്‍ശകര്‍ കടന്നു വരാത്തത് വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. തുടര്‍ന്ന് കളക്ടര്‍ ഇന്നലെ രാത്രിയോടെ നിരോധനം പിന്‍വലിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. രാജമലയിലേക്ക് കടന്നു പോകുന്ന പെരിയവാരപാലം അടുത്ത ദിവസം ഗതാഗത യോഗ്യമാകുന്നതോടെ ഇടുക്കിയിലേക്ക് വീണ്ടും സഞ്ചാരികള്‍ എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. മൂന്നാര്‍ എരവികുളം നാഷണല്‍ പാര്‍ക്ക് വരും ദിവസങ്ങളില്‍ സഞ്ചാരി കള്‍ക്കായി നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കുന്നതിനു വേണ്ടി തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

Read More

നടി ചന്ദ്രാ ലക്ഷ്മണ്‍ ശബരിമലയില്‍!… പതിനെട്ടാം പടിയ്ക്ക് താഴെ നിന്ന് നടിയുടെ ചിത്രം, ഫോട്ടോ വിവാദമായതോടെ സത്യാവസ്ഥ പുറത്ത്

നടി ചന്ദ്രാ ലക്ഷ്മണ്‍ ശബരിമലയില്‍!… പതിനെട്ടാം പടിയ്ക്ക് താഴെ നിന്ന് നടിയുടെ ചിത്രം, ഫോട്ടോ വിവാദമായതോടെ സത്യാവസ്ഥ പുറത്ത്

ശബരിമലയിലെ സ്ത്രീ പ്രവേശനം ഒരു വിവാദ വിഷയമാണ്. പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് ശബരിമലയില്‍ എത്തുന്നതിന് ചില വിലക്കുകള്‍ ആചാരപ്രകാരം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രം ആള്‍ക്കാരില്‍ വലിയ അങ്കാലപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. നടി ചന്ദ്രാ ലക്ഷമണ്‍ പതിനെട്ടാം പടിക്ക് താഴെ നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരുകാലത്ത് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായിരുന്ന ചന്ദ്രാ ലക്ഷ്മണ്‍ ബിഗ് സ്‌ക്രീനിലും നിറഞ്ഞു നിന്നിരുന്നു. പൃഥ്വിരാജിനൊപ്പമുള്ള സ്റ്റോപ്പ് വയലന്‍സ്, കാക്കി, ചക്രം എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി ചന്ദ്രാ ലക്ഷ്മണ്‍ തന്റെ ഫേസ്ബുക്കില്‍ നടി പോസ്റ്റ് ചെയ്ത ചിത്രമാണ് വിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കുന്നത്. പതിനെട്ടാം പടിക്ക് താഴെ നില്‍ക്കുന്ന ചിത്രം ശബരിമലയാണെന്ന തരത്തിലാണ് പ്രചരിക്കുന്നത്. എന്നാല്‍ ചെന്നൈയിലെ ഒരു ക്ഷേത്രമാണ് ശബരിമല എന്ന തരത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റില്‍ നടി ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെങ്കിലും…

Read More

താരങ്ങള്‍ ഒരു സിനിമയുടെ പ്രതിഫലമെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് ഷീല

താരങ്ങള്‍ ഒരു സിനിമയുടെ പ്രതിഫലമെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് ഷീല

തിരുവനന്തപുരം: മലയാള സിനിമാ താരങ്ങള്‍ക്കെതിരെ മുതിര്‍ന്ന നടി ഷീല. താരങ്ങള്‍ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലമെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമായിരുന്നെന്ന് ഷീല പറഞ്ഞു. നാല് കോടിയുടെ വാഹനം ഉപയോഗിക്കുന്ന താരങ്ങള്‍ എന്തു നല്‍കിയെന്ന് ഷീല ചോദിച്ചു. ധന സമാഹരണത്തിനായി താരനിശ നടത്തണമെന്നും ഷീല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഷീല അഞ്ച് ലക്ഷം രൂപ നല്‍കി. നേരത്തെ മലയാള താര സംഘടനയായ അമ്മ പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി താരങ്ങള്‍ വ്യക്തിപരമായും സംഭാവന നല്‍കി. എണ്‍പതുകളിലെ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ എവര്‍ഗ്രീന്‍ എയ്റ്റീസ് ശനിയാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 40 ലക്ഷം രൂപയും നല്‍കി.

Read More

ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ ഒക്ടോബര്‍ 3ന്

ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ ഒക്ടോബര്‍ 3ന്

ന്യൂഡല്‍ഹി: ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അടുത്ത ചീഫ് ജസ്റ്റിസാകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്ന ഒഴിവിലേക്കാണ് ഗോഗോയിയുടെ നിയമനം. ഒക്ടോബര്‍ 3ന് ഗോഗോയി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും. 2019 നവംബര്‍ 17ന് വിരമിക്കുന്നത് വരെ ഗോഗോയിക്ക് ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരാം. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഗോഗോയിയുടെ പേര് നിര്‍ദ്ദേശിച്ചത്. ചീഫ് ജസ്റ്റിസ് പദവിയിലേക്ക് പുതിയ നിയമനത്തിനുള്ള വ്യക്തിയുടെ പേര് നിര്‍ദ്ദേശിക്കാന്‍ ദീപക് മിശ്രയോട് കേന്ദ്ര നിയമമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. കീഴ്വഴക്കങ്ങള്‍ പ്രകാരം സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് പുതിയ ചീഫ് ജസ്റ്റിസാകുന്നത്. നിലവില്‍ ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ഗോഗോയി. അസം സ്വദേശിയാണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി. 2001ല്‍ ഗുവാഹത്തി ഹൈക്കോടതിയിലാണ് അദ്ദേഹം ആദ്യമായി ജഡ്ജിയാകുന്നത്. 2011ല്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി….

Read More

കൂട്ടിവെച്ച സമ്പാദ്യതുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കി ബാലതാരം അഷന്ത് കെ ഷാ

കൂട്ടിവെച്ച സമ്പാദ്യതുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കി ബാലതാരം അഷന്ത് കെ ഷാ

ബാലതാരം അഷന്ത് കെ ഷാ താന്‍ കൂട്ടിവെച്ച സമ്പാദ്യതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. ‘ലാലിബേല’ എന്ന ചിത്രത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ മികച്ച ബാലതാരത്തിനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിയ താരമാണ് അഷന്ത്. ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കുള്ള അവശ്യവസ്തുക്കള്‍ ശേഖരിക്കാന്‍ സിനിമാനാടക പ്രവര്‍ത്തകനും NATAK ന്റെ ജില്ലാ സെക്രട്ടറിയുമായ അച്ഛന്റെയും അമ്മയുടെയും കൂടെ പ്രവര്‍ത്തിക്കുമ്പോഴാണ് തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് അഷന്ത് പറയുന്നത്. അച്ഛന്റെ സുഹൃത്തുക്കളുമൊത്ത് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെക്കണ്ട് തുക കൈമാറി. സംവിധായകന്‍ ജയരാജിന്റെ ‘ഒറ്റാല്‍’ എന്ന ചിത്രത്തിലൂടെയാണ് അഷന്ത് കെ ഷാ മലയാളികളുടെ പ്രിയപ്പെട്ട കുട്ടപ്പായിയാകുന്നത്.

Read More