” കുരുമുളക് പൊന്ന് തന്നെയാ…. ”

” കുരുമുളക് പൊന്ന് തന്നെയാ…. ”

കറുത്ത പൊന്ന് അറിയപ്പെടുന്ന കുരുമുളക് വളരെയേറെ ആരോഗ്യഗുണങ്ങളുള്ള ഒരു പ്രകൃതിദത്ത ഔഷധമാണ്. നിരവധി ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നൊരു ഒറ്റമൂലിയാണ് കുരുമുളക്. എന്നാല്‍, അമിതമായാല്‍ അത് വിപരീതഫലം നല്‍കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കുരുമുളകിന്റെ അളവ് കൂടിയാല്‍ അത് ഉദര സംബന്ധമായ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകാം. കുരുമുളക് അധികം കഴിക്കുകയോ കൂടിയ അളവില്‍ ഉപയോഗിക്കുകയോ ചെയ്താല്‍ വയറു കത്തുന്നതുപോലെ അനുഭവപ്പെടാം. സെന്‍സിറ്റീവായ വയറുള്ളവര്‍ക്കാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. ആസ്തമ, അലര്‍ജി തുടങ്ങി ശ്വാസകോശസംബന്ധമായ പല പ്രശ്നങ്ങളിലേക്കും കൂടിയ അളവിലുള്ള കുരുമുളകിന്റെ ഉപയോഗം നയിച്ചെന്നുവരാം. വരണ്ട ചര്‍മ്മമുള്ളവര്‍ കുരുമുളക് കഴിച്ചാല്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലുണ്ടാകാനിടയുണ്ട്. മാത്രമല്ല, ചര്‍മ്മം കൂടുതല്‍ വരണ്ടതാകാനും ഇത് കാരണമാകും.കുരുമുളകിന്റെ ഉപയോഗം ഗര്‍ഭാവസ്ഥയില്‍ കുറയ്ക്കുന്നതാണ് ഉത്തമം. കാരണം ഇത് ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കുകയും അബോര്‍ഷന്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകാം.മുലയൂട്ടുന്ന അമ്മമാര്‍ സ്ഥിരമായി കുരുമുളക് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം. അമിത…

Read More

” അമ്പത് ലക്ഷം ആളുകളെ നിമിഷങ്ങള്‍ക്കുളളില്‍ വകവരുത്താന്‍ ശേഷിയുളള വിഷം… !!! ”

” അമ്പത് ലക്ഷം ആളുകളെ നിമിഷങ്ങള്‍ക്കുളളില്‍ വകവരുത്താന്‍ ശേഷിയുളള വിഷം… !!! ”

മധ്യപ്രദേശിലെ അനധികൃത ലബോറട്ടറിയില്‍നിന്ന് പിടിച്ചെടുത്തത് മാരക ശേഷിയുളള ഒന്‍പതു കിലോ മരണവിഷം. അമ്പത് ലക്ഷം ആളുകളെ നിമിഷങ്ങള്‍ക്കുളളില്‍ വകവരുത്താന്‍ ശേഷിയുളള ഫെന്‍ടാനില്‍ എന്ന സിന്തറ്റിക് ഓപ്പിയോയ്ഡ് എന്ന രാസവസ്തുവാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ അധികൃതര്‍ പിടിച്ചെടുത്തത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. രണ്ട് മില്ലി ഗ്രാം വിഷം കൊണ്ട് ഒരു മനുഷ്യനെ വകവരുത്താനാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. മരണവിഷം ഉത്പാദിപ്പിക്കാന്‍ വളരെ വിദഗ്ദ്ധരായ ശാസ്ത്രജ്ഞര്‍ക്കേ സാധിക്കൂ. കെമിസ്ട്രിയില്‍ പിഎച്ഡി നേടിയ ഒരു വ്യവസായിയുടെ ഉടമസ്ഥതയിലുളളതാണ് ലബോറട്ടറിയെന്നാണ് പൊലീസ് വിശദീകരണം. ഇയാളെയും ഒരു മെക്സിക്കന്‍ പൗരനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അണുവായുധം പോലെയുളള വസ്തുക്കള്‍ നിര്‍മ്മിക്കാനാണ് മരണവിഷം ഉപയോഗിക്കുന്നതെന്നാണ് സൂചനകള്‍. ഇന്ത്യയില്‍ സമാനമായ കേസുകള്‍ ഇതിന് മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ വിശദമായ അന്വേഷണമാണ് ഈ ലബോറട്ടറിയ്ക്കെതിരേ നടത്തുന്നത്. ലബോറട്ടറിയിലെ ജീവനക്കാരേയും കെമിസ്റ്റുകളേയും അന്വേഷണ…

Read More

” ശരീരത്തിനകത്ത് അങ്ങോട്ടുമിങ്ങോട്ടും ഇഴയുന്ന പുഴു… ”

” ശരീരത്തിനകത്ത് അങ്ങോട്ടുമിങ്ങോട്ടും ഇഴയുന്ന പുഴു… ”

ശരീരത്തിനകത്ത് അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്ന ഒരു പുഴു പെട്ടാലോ! നിരനിരയായി ചെറിയ, നിരവധി കാലുകളുള്ള- പതിയെ അരിച്ചരിച്ചുപോകുന്ന ഒരു പുഴു! ഓര്‍ക്കുമ്പോഴേ അസ്വസ്ഥതയും പേടിയും വരുന്നുണ്ടല്ലേ? എന്നാല്‍, ശരീരത്തിന് അപകടമൊന്നും വരുത്താതെ, നമ്മുടെ ജീവന്‍ രക്ഷിക്കാനാണ് ഈ പുഴു അകത്ത് കടക്കുന്നതെങ്കിലോ! അതെ, അത്തരത്തിലൊരു പരീക്ഷണമാണ് ഹോംഗ്കോംഗിലെ സിറ്റി യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ നടത്തിയത്. ശരീരത്തിനകത്ത് മരുന്നുകളെത്തിക്കാന്‍ ഒരു കുഞ്ഞന്‍ റോബോട്ട്. ഒരു പുഴുവിന്റെ രൂപവും സവിശേഷതകളുമാണ് ഈ റോബോട്ടിനുള്ളത്. ശരീരത്തിനകത്തുകൂടിയും രക്തത്തിലൂടെയും മറ്റ് ബോഡി ഫ്ളൂയിഡുകളിലൂടെയും അനായാസം നീങ്ങാന്‍ ഇവനാകും. എവിടെയാണോ മരുന്ന് എത്തിക്കേണ്ടത് അവിടെ വരെ ഇഴഞ്ഞുനീങ്ങി മരുന്നെത്തിക്കും. യഥാര്‍ത്ഥത്തിലുള്ള ഒരു പുഴുവിന്റെ ഘടനയാണെങ്കിലും ചില വ്യത്യസ്ത സവിശേഷതകള്‍ ഗവേഷകര്‍ ഇവന് നല്‍കിയിട്ടുണ്ട്. 0.15 മില്ലിമീറ്ററാണ് ഇവന്റെ ശരീരവണ്ണം. നൂറോളം കാലുകളാണ് റോബോ പുഴുവിന് ഉള്ളത്. കാലുകളെല്ലാം അല്‍പം കൂര്‍ത്തതായിരിക്കും. അതായത് നടന്നുനീങ്ങുമ്പോള്‍…

Read More

‘ ഹൃദ്രോഗം നേരത്തെ തിരിച്ചറിയാന്‍… ‘

‘ ഹൃദ്രോഗം നേരത്തെ തിരിച്ചറിയാന്‍… ‘

പുകവലി മുതല്‍ വ്യായാമമില്ലായ്മവരെയുള്ള അപായഘടകങ്ങളെ (റിസ്‌ക് ഫാക്ടേഴ്‌സ്) നോക്കി ഹൃദ്രോഗസാധ്യത മുന്‍കൂട്ടിയറിയാം. അപകടഘടകങ്ങള്‍ വച്ചുള്ള പലതരം സ്‌കോറിംഗുകളാണു ഹൃദ്രോഗസാധ്യത അനുമാനിക്കാനും പ്രതിരോധ ചികിത്സ ആസൂത്രണം ചെയ്യാനും ചികിത്സകരെ സഹായിക്കുന്നത്. ഒരു അപായഘടകവും പ്രബലമല്ലാത്ത ഒരു നാല്‍പതു വയസുകാരന്റെ പത്തു വര്‍ഷത്തേക്കുള്ള ഹൃദ്രോഗസാധ്യത പത്തുശതമാനത്തില്‍ താഴെയാണ്. എന്നാലയാളുടെ ബിപി 160ല്‍ കൂടുകയും കൊളസ്‌ട്രോള്‍ 250ാഴ/റഹല്‍ കൂടുകയും ചെയ്താല്‍ ഈ സാധ്യത 20 ശതമാനമാകുന്നു. പ്രമേഹം കൂടി ബാധിച്ചാല്‍ ഇതു 30 ശതമാനമാകും. ഒപ്പം പുകവലിയും കൂടി ആരംഭിച്ചാല്‍ ഇതു 40 ശതമാനമായി കൂടും. 50 വയസ്സുള്ള പുരുഷന്‍. പത്തു വര്‍ഷമായി പ്രമേഹമുണ്ട്. ദിവസം ഏതാണ്ട് 10 സിഗരറ്റു വലിക്കും. ടോട്ടല്‍ കൊളസ്‌ട്രോളും ഹൃദയാഘാതസാധ്യത കുറയ്ക്കുന്ന നല്ല കൊളസ്‌ട്രോളായ ഒഉഘ കൊളസ്‌ട്രോളും തമ്മിലുള്ള അനുപാതം ഏഴാണ്. ബി. പി. 154/94. ഇദ്ദേഹത്തിന്റെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഹൃദ്രോഗസാധ്യത 30 ശതമാനമാണ്….

Read More

” എത്തി.. എംഐയുടെ ബാന്റ്3 … ! ”

” എത്തി.. എംഐയുടെ ബാന്റ്3 … ! ”

ബെഗളൂരു: ഷവോമിയുടെ വെയറബിള്‍ പ്രോഡക്ടുകളിലെ ഹോട്ട് പ്രോഡക്ട് എംഐ ബാന്റ് 3 ഇന്ത്യയില്‍ അവതരിപ്പിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് ചൈനീസ് വിപണിയില്‍ എത്തിയ എംഐ ബാന്റ് 3 ബംഗലൂരുവില്‍ നടന്ന ചടങ്ങിലാണ് ഷവോമി പുറത്തിറക്കിയത്. ഒഎല്‍ഇഡി സ്‌ക്രീനോടെ എത്തുന്ന എംഐ ബാന്റ് 3 യുടെ സ്‌ക്രീന്‍ വലിപ്പം ഷവോമി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒപ്പം തന്നെ ജല പ്രതിരോധ ശേഷി 50 എം ആയി ഉയര്‍ത്തിയിട്ടുണ്ട്. നോട്ടിഫിക്കേഷനില്‍ വരുന്ന സന്ദേശങ്ങള്‍ വായിക്കാന്‍ പറ്റും എന്നതാണ് എംഐ ബാന്റിന്റെ മറ്റൊരു പ്രത്യേകത. 0.78 ആണ് എംഐ ബാന്റിന്റെ സ്‌ക്രീന്‍ വലിപ്പം. ഹൃദയമിടിപ്പ് അടക്കം കൃത്യമായി മോണിറ്റര്‍ ചെയ്യാവുന്നതിനൊപ്പം മൂന്ന് ദിവസത്തേക്കുള്ള കാലവസ്ഥ അറിയിപ്പ് എംഐ ബാന്റില്‍ ലഭിക്കും. മെനു നാവിഗേഷന്‍ മുകളിലേക്കും താഴെക്കും എന്ന രീതിയിലും, ഇടത് വലത് എന്ന രീതിയിലാക്കിയത് കൂടുതല്‍ ഉപകാരപ്രദമാകും. സ്റ്റോപ്പ് വാച്ച്, ഫോണ്‍ ലോക്കേഷന്‍ ഫംഗ്ഷന്‍ എന്നിവ…

Read More

‘ വിവോ വി9 പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ പുറത്ത്… ‘

‘ വിവോ വി9 പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ പുറത്ത്… ‘

കൊച്ചി: മുന്‍നിര സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ വി സീരിയസ് വിഭാഗത്തിലെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ വിവോ വി 9 പ്രോ വിപണിയില്‍. ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ഗ്രെറ്റര്‍ നോയിഡയിലെ പ്ലാന്റില്‍ നിര്‍മ്മിച്ച ഫോണ്‍ തികച്ചും ഇന്ത്യന്‍ നിര്‍മ്മിത സ്മാര്‍ട്ഫോണ്‍ ആണ്. കറുപ്പ് നിറത്തില്‍ വിപണിയിലെത്തുന്ന വിവോ വി 9 പ്രോയുടെ വില 19,990രൂപയാണ്. ആമസോണ്‍ ഇന്ത്യയുടെ ‘ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ’ ഭാഗമായി പ്രത്യേക വിലയായ 17,990രൂപക്ക് വി 9 പ്രോ സ്വന്തമാക്കാം. കൂടാതെ ഷോപ്പ്വിവോ.കോം എന്ന ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴിയും വി 9 പ്രോ ലഭ്യമാകും. 6ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീനോടുകൂടിയ ഫോണിന്റെ സ്‌ക്രീന്‍ ബോഡി അനുപാതം 90ശതമാനമാണ്. മൂന്നാം തലമുറ കോര്‍ണിങ് ഗോറില്ല ഗ്ലാസിന്റെ മികച്ച സംരക്ഷണവും ഫോണിനുണ്ട്. 1.75എംഎം ആണ് ഫോണിന്റെ സൈഡ് ബെസലുകള്‍. മികച്ച…

Read More

” നിങ്ങള്‍ക്ക് പാതാളം കാണാന്‍ ആഗ്രഹമുണ്ടോ? ഇതാ… പാതാളം ഇവിടെയുണ്ട്…. ”

” നിങ്ങള്‍ക്ക് പാതാളം കാണാന്‍ ആഗ്രഹമുണ്ടോ? ഇതാ… പാതാളം ഇവിടെയുണ്ട്…. ”

നിങ്ങള്‍ക്ക് പാതാളം കാണാന്‍ ആഗ്രഹമുണ്ടോ? ഈ ആഗ്രഹം കൊണ്ടുനടക്കുന്ന സാഹസിക സഞ്ചാരികള്‍ക്ക് അങ്ങനൊരു കാലം വിദൂരതയിലല്ല. പാതാളത്തിലേക്കുള്ള രഹസ്യ കവാടം തുറക്കാനുള്ള ഒരുക്കത്തിലാണ് മെക്സിക്കോയിലെ ഒരുകൂട്ടം പുരാവസ്തു ഗവേഷകര്‍. പ്രാചീന മായന്മാര്‍ നിര്‍മിച്ച പിരമിഡിന് അടിയിലേക്കുള്ള രഹസ്യ തുരങ്കമായ സെനോട്സുകളുടെ കഥയാണ് പറഞ്ഞുവരുന്നത്. ആ കഥ മായന്‍ സംസ്‌കാരത്തിന്റെ കഥയാണ്. 16-ാം നൂറ്റാണ്ടില്‍ സ്പാനിഷുകാര്‍ മെക്സിക്കോയില്‍ എത്തുന്നതു വരെ മായന്‍ സംസ്‌കാരം ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ സംസ്‌കാരങ്ങളിലൊന്ന്. യുകാത്താന്‍ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ചിഷന്‍ ഇത്സാ നഗരമായിരുന്നു അവരുടെ താവളം. 4 ചതുരശ്ര മൈലുകള്‍ പരന്നു കിടക്കുന്ന ഈ സ്ഥലം എഡി 5-ാം നൂറ്റാണ്ടിലും എഡി 6-ാം നൂറ്റാണ്ടിലുമാണ് നിര്‍മ്മിച്ചത്. കുകുല്‍കന്‍ എന്ന നാഗദൈവത്തിന്റെ ക്ഷേത്രമായ എല്‍ കാസ്റ്റില്ലോ പിരമിഡ് ഇവിടെയാണ്. മായന്മാരുടെ കഥകളില്‍ ദേഹം മുഴുവന്‍ ചിറകുള്ള ഒരു പാമ്പാണു കുകുല്‍കന്‍. 79 അടി…

Read More

” പെഗാസസ് ബൈക്കുകള്‍ റോയല്‍ എന്‍ഫീല്‍ഡ് കമ്പനിക്ക് തലവേദനയാകുന്നു… ”

” പെഗാസസ് ബൈക്കുകള്‍ റോയല്‍ എന്‍ഫീല്‍ഡ് കമ്പനിക്ക് തലവേദനയാകുന്നു… ”

ലിമിറ്റഡ് എഡിഷന്‍ പെഗാസസ് ബൈക്കുകള്‍ റോയല്‍ എന്‍ഫീല്‍ഡ് കമ്പനിക്ക് തലവേദനയാകുന്നു. ലിമിറ്റഡ് എഡിഷനെന്നു പറഞ്ഞു ഉയര്‍ന്ന വിലയില്‍ പെഗാസസ് വിറ്റ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളെ വഞ്ചിച്ചെന്നാണ് ഉയരുന്ന ആരോപണം. ലിമിറ്റഡ് എഡിഷന്‍ പെഗാസസിന് തൊട്ടുപിന്നാലെ വന്ന ക്ലാസിക് 350 സിഗ്നല്‍സ് എഡിഷനാണ് പ്രശ്നങ്ങള്‍ക്ക് മുഴുവന്‍ കാരണം. പെഗാസസ് ബൈക്ക് ദീരജ് ജര്‍വ എന്ന യുവാവ് ചവറ് കൂനയില്‍ ഉപേക്ഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ സെപ്തംബര്‍ 5നായിരുന്നു സംഭവം. 1.61 ലക്ഷം രൂപയാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സിഗ്നല്‍സ് എഡിഷന് വിപണിയില്‍ വില. എന്നാല്‍ 2.49 ലക്ഷം രൂപ കൊടുത്തുവാങ്ങിയ പെഗാസസിന് എബിഎസ് സുരക്ഷ നല്‍കാന്‍പോലും കമ്പനി തയ്യാറായില്ല. രാജ്യത്തെ ഏതാനും ഡീലര്‍ഷിപ്പുകള്‍ വിറ്റ പെഗാസസുകള്‍ തിരിച്ചെടുക്കാന്‍ തുടങ്ങിയിരിക്കുകയാണ്. സംതൃപ്തനല്ലെങ്കില്‍ വാങ്ങിയ പെഗാസസ് ഉടമയ്ക്ക് തിരിച്ചുനല്‍കാം. ബെംഗളൂരു, ചെന്നൈ, ഗുരുഗ്രാം നഗരങ്ങളിലെ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളാണ് ഇപ്പോള്‍…

Read More

വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ പദ്ധതി; 24 മണിക്കൂറും ചെക്കിംങ്

വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ പദ്ധതി; 24 മണിക്കൂറും ചെക്കിംങ്

തിരുവനന്തപുരം: വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി കേരള മൊട്ടോര്‍ വാഹനവകുപ്പ്. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേഫ് കേരള സ്‌ക്വാഡുകള്‍ രൂപീകരിക്കും. ഇത്തരം 51 സ്‌ക്വാഡുകള്‍ രൂപീകരിക്കാനാണ് നീക്കം. ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും മൂന്നുവീതം എ.എം.വി.മാരും അടങ്ങിയ സ്‌ക്വാഡുകളാണ് വാഹനപരിശോധന നടത്തുക. മൂന്ന് ഷിഫ്റ്റായി 24 മണിക്കൂറും ഇവര്‍ റോഡിലുണ്ടാവും. ജില്ലകളിലെ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറാണ് ഇവയുടെ ഏകോപനം നടത്തുക. ഇതിനായി 255 തസ്തികകളില്‍ ഉടന്‍ നിയനം നടത്തും. സ്‌ക്വാഡുകളില്‍ ഡ്യൂട്ടിയില്ലാത്ത 14 എം.വി.ഐ.മാരെ ഓരോ മേഖലാ ഓഫീസിലും ഒരാള്‍ എന്നനിലയ്ക്ക് നിയമിക്കും. സേഫ് കേരളയിലേക്ക് നിയമിക്കുന്ന ആര്‍.ടി.ഒ.യെ ഒരുവര്‍ഷത്തേക്കും എം.വി.ഐ.യെ രണ്ടുവര്‍ഷത്തേക്കും എ.എം.വി.മാരെ മൂന്ന് വര്‍ഷത്തേക്കും മറ്റു വിഭാഗങ്ങളിലേക്ക് മാറ്റില്ല. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇപ്പോള്‍ 34 സ്‌ക്വാഡുകളാണ് നിലവിലുള്ളത്.

Read More

ശബരിമലയിലെ സ്ത്രീപ്രവേശനം: വിധി ഉടന്‍ നടപ്പാക്കണം – മുഖ്യമന്ത്രി

ശബരിമലയിലെ സ്ത്രീപ്രവേശനം: വിധി ഉടന്‍ നടപ്പാക്കണം – മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ വിധി ഉടന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാവകാശം നല്‍കാനാവില്ലെന്നു ദേവസ്വം ബോര്‍ഡ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അറിയിച്ചു. കൂടുതല്‍ സ്ത്രീകള്‍ എത്തുന്നതോടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ദേവസ്വം ബോര്‍ഡ് സമയം ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതോടെ ഭക്തരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. സ്ത്രീകള്‍ക്കു വേണ്ടി ശുചിമുറികളും വിരിവയ്ക്കാനുള്ള സൗകര്യത്തിനുമപ്പുറം ഈ വര്‍ഷം വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി 100 ഏക്കര്‍ ഭൂമി സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്നും നിലയ്ക്കലില്‍ ഭൂമി അനുവദിക്കുന്നതിനു മുഖ്യമന്ത്രി ഇടപെടാമെന്ന് ഉറപ്പു നല്‍കിയതായും പത്മകുമാര്‍ പറഞ്ഞു. സുപ്രീം കോടതി വിധിയില്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കുന്നതില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് സ്വതന്ത്രസംവിധാനമാണ്….

Read More