ഗുലാം നബി ആസാദ് ഇന്ന് കേരളത്തില്‍

ഗുലാം നബി ആസാദ് ഇന്ന് കേരളത്തില്‍

കൊച്ചി: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും ദുരിതബാധിതരെ നേരില്‍ കാണുന്നതിനുമായി രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഇന്ന് കേരളത്തിലെത്തും. രാവിലെ 11 .20 ന് നെടുമ്പാശേരിയിലെത്തുന്ന അദ്ദേഹം 11.45 ന് കീഴ്മാട് കുട്ടമശ്ശേരി സര്‍ക്കാര്‍ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കും. തുടര്‍ന്ന് ആലുവ പാലസില്‍ വിശ്രമിച്ച ശേഷം മൂന്ന് മണിക്ക് കുന്നുകരയില്‍ പള്ളിമേട തകര്‍ന്ന് സ്ഥലവും ഇതിനു സമീപം തകര്‍ന്ന വീടുകളും സന്ദര്‍ശിക്കും. വൈകിട്ട് അഞ്ച് മണിയോടെ ചേന്ദമംഗലം കുറുമ്പത്തുരുത്തില്‍ തകര്‍ന്ന വീടുകളും ദുരിതബാധിത പ്രദേശങ്ങളും സന്ദര്‍ശിച്ച ശേഷം എറണാകുളം ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങും. ശനിയാഴ്ച രാവിലെ എട്ടരയ്ക്ക് കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് തിരിയ്ക്കും. പതിനൊന്നരയ്ക്ക് മലപ്പുറം കൊണ്ടോട്ടിയില്‍ ചെറുകാവില്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് മലപ്പുറം ഉറുങ്ങാട്ടറിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം വൈകിട്ട് മൂന്ന് മണിക്ക് നിലമ്പൂരിലെ ചാലിയാറില്‍ ദുരിതബാധിതരെ…

Read More

ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം; ആയിരം കോടി കവിഞ്ഞു.

ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം; ആയിരം കോടി കവിഞ്ഞു.

കേരളത്തിന്റെ പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ദുരിതാശ്വാസ നിധിയില്‍ സംഭാവനയായി ലഭിച്ചത് 1027.07 കോടി രൂപ. ഇലക്ട്രോണിക്‌സ് പേയ്‌മെന്റിലൂടെ 145.17 കോടി, യുപിഐ/ക്യുആര്‍/വിപിഎ വഴി 46.04 കോടി, പണം/ചെക്ക്/ആര്‍ടിജിഎസ് വഴി 835.86 കോടിയുമാണ് ഇതുവരെ ലഭിച്ചത്.

Read More

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് അടുത്തമാസം 17ലേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് അടുത്തമാസം 17ലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സെപ്റ്റംബര്‍ 17 ലേക്ക് മാറ്റി. എറണാകുളം സെഷന്‍ കോടതിയിലായിരുന്നു ദിലീപ് ഹര്‍ജി നല്‍കിയത്. കേസിനെ സംബന്ധിച്ച 87 തെളിവുകള്‍ പ്രോസിക്യൂഷന്‍ ദിലീപിന് കൈമാറിയിരുന്നെങ്കിലും 35 രേഖകള്‍ ഇനിയും ലഭിക്കാനുണ്ടെന്നും അവ കൈ മാറണണെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്. കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും താരത്തിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ദിലീപിനുവേണ്ടി കോടതിയില്‍ ഹാജറായ സുപ്രിം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ സിദ്ധര്‍ത്ഥ് ലൂത്ര കേസ് സി.ബി.ഐക്കു കൈമാറണമെന്നാവശ്യപ്പെട്ട് വാദം പൂര്‍ത്തിയാക്കിയിരുന്നു.

Read More

ഐ.എസ്.എല്‍ : കൂടുതല്‍ പരിശീലനങ്ങള്‍ക്കായി ബ്ലാസ്റ്റേഴ്സ് തായ്ലന്റിലേക്ക്

ഐ.എസ്.എല്‍ : കൂടുതല്‍ പരിശീലനങ്ങള്‍ക്കായി ബ്ലാസ്റ്റേഴ്സ് തായ്ലന്റിലേക്ക്

കൊച്ചി : ഐ.എസ്എല്‍ സീസണിനു മന്നോടിയായി കൂടുതല്‍ പരിശിലനങ്ങള്‍ക്കായി കേരളാ ബ്ലാസ്റ്റേഴ്സ് തായ്ലന്റിലേക്കു യാത്രതിരിക്കും. സെപ്റ്റംബര്‍ ഒന്നു മുതല്‍ 21 വരെയാണ് പരിശീലന മത്സരങ്ങള്‍ നടക്കുക. ശക്തമായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ പരിശീലനം അഹമ്മദാബാദിലേക്ക് മാറ്റിയിരുന്നു. സെപ്റ്റംബര്‍ 29 ന് നടക്കുന്ന ഐ.എസ്.എല്‍ മത്സരങ്ങള്‍ക്കായി ഒത്തിണക്കമുള്ള ടീമിനെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് ടീമിന്റെ മുഖ്യ പരിശീലകന്‍ ഡേവിഡ് ജെയിസ് പറഞ്ഞു. അഹമ്മദാബാദില്‍ നടന്ന പരിശീലനങ്ങളില്‍ സംതൃപ്തനാണെന്നും. എന്നാല്‍ ടീമിന്റെ നിലവാരം ഉയര്‍ത്തുന്നതിനും ഒത്തിണക്കവും കായികക്ഷമതയും വര്‍ദ്ധിപ്പിക്കാനന്‍ തായ്ലന്റില്‍ നടക്കുന്ന പരിശീലന മത്സരങ്ങളിലൂടെ സാധിക്കുമെന്ന് വിശ്വസിക്കുന്നായും അദ്ധേഹം കൂട്ടിചേര്‍ത്തു. കൊച്ചിയില്‍ വച്ചു നടന്ന പ്രിസീസണ്‍ ടൂര്‍ണമെന്‍ില്‍ മെല്‍ബണ്‍ സിറ്റി എഫ്.സിയോടും ജിറോണ എഫ്. സിയോടും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നെങ്കിലും ടീമിന്റെ അനുഭവസമ്പത്ത് വളര്‍ത്താന്‍ മത്സരങ്ങളിലൂടെ കഴിഞ്ഞുവെന്നും അദ്ധേഹം വ്യക്തമാക്കി. ഈ മാസം 27 ന് എ.ടി.കെയ്ക്കെതിരെ കൊല്‍ക്കത്തയിലാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം

Read More

പ്രളയത്തില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെടുകയോ, കേട് സംഭവിക്കുകയോ ചെയ്തവര്‍ക്കായി പ്രത്യേക ക്യാമ്പ്

പ്രളയത്തില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെടുകയോ, കേട് സംഭവിക്കുകയോ ചെയ്തവര്‍ക്കായി പ്രത്യേക ക്യാമ്പ്

പ്രളയത്തില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെടുകയോ, കേട് സംഭവിക്കുകയോ ചെയ്തിട്ടുണ്ടോ? എങ്കില്‍ ഇതാ പ്രത്യേക ക്യാമ്പ് ഒരുങ്ങുന്നുപ്രളയത്തില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെടുകയോ കേട് സംഭവിക്കുകയോ ചെയ്തവര്‍ക്കായി പ്രത്യേക ക്യാമ്പ് ഒരുങ്ങുന്നു. സെപ്റ്റംബര്‍ ഒന്നിന് ആലുവ, കോട്ടയം പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങളിലാണ് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് റീജനല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ പ്രശാന്ത് ചന്ദ്രന്‍ അറിയിച്ചു. ഈ ക്യാമ്പില്‍ എല്ലാ ജില്ലകളില്‍ നിന്നുള്ളവര്‍ക്കും അപേക്ഷിക്കാം. ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ (www.passportindia.gov.in) അല്ലെങ്കില്‍ എം പാസ്പോര്‍ട്ട് സേവ ആപ് മുഖേന പാസ്പോര്‍ട്ട് പുതുക്കാന്‍ അപേക്ഷിക്കണം. ഫീസ് ഓണ്‍ലൈനായി അടയ്ക്കേണ്ടതില്ല. ഇതിനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പാസ്പോര്‍ട്ട് ഓഫീസായില ആര്‍പിഒ , കൊച്ചിന്‍ തിരഞ്ഞെടുക്കണം. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇതിന്റെ രേഖ ഹാജരാക്കണം. മറ്റു രേഖകള്‍ ആവശ്യമില്ല. യാത്ര ചെയ്യുന്നവര്‍ രണ്ടു പാസ്പോര്‍ട്ടും കൈവശം വെയ്ക്കണം. സംശയങ്ങള്‍ക്ക് കൊച്ചി റീജണല്‍ പാസ്പോര്‍ട്ട് ഓഫീസിന്റെ നമ്പറിലേക്ക് വിളിക്കുകയോ വാട്സാപ്പ് സന്ദേശം…

Read More

1500 മീറ്ററില്‍ സ്വര്‍ണ്ണത്തിളക്കവുമായി ജിന്‍സണ്‍ ജോണ്‍സണ്‍: പി.യു ചിത്രയ്ക്കും സീമ പൂനിയയ്ക്കും വെങ്കലം

1500 മീറ്ററില്‍ സ്വര്‍ണ്ണത്തിളക്കവുമായി ജിന്‍സണ്‍ ജോണ്‍സണ്‍: പി.യു ചിത്രയ്ക്കും സീമ പൂനിയയ്ക്കും വെങ്കലം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ ജക്കാര്‍ത്തന്‍ മണ്ണില്‍ മലയാളിത്തിളക്കം. 1500 മീറ്ററില്‍ മലയാളി താരം ജിന്‍സന്‍ ജോണ്‍സനാണ് ഇന്ത്യയ്ക്ക് സുവര്‍ണ്ണത്തിളക്കം സമ്മാനിച്ചത്. മൂന്ന് മിനിറ്റ് 44.72 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യയ്ക്കായി ജിന്‍സണ്‍ ജോണ്‍സണ്‍ സുവര്‍ണ്ണതാരമായത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ്ണനേട്ടം 12 ആയി. വനിതകളുടെ 1500 മീറ്ററില്‍ മലയാളി താരം പി.യു. ചിത്ര വെങ്കലം നേടി. നേരത്തെ 800 മീറ്ററില്‍ ജിന്‍സണ്‍ വെള്ളി നേടിയിരുന്നു. വനിതകളുടെ 1500 മീറ്ററില്‍ വെങ്കലം നേടി ചിത്രയാണ് ഇന്ത്യയ്ക്കായി പന്ത്രണ്ടാം ദിനം അക്കൗണ്ട് തുറന്നത്. 4:12:56 സെക്കന്‍ഡിലാണ് ചിത്ര വെങ്കലം നേടിയത്. വനിതകളുടെ ഡിസ്‌കസ്ത്രോയില്‍ 62.26 മീറ്റര്‍ പായിച്ച് സീമ പൂനിയ ഇന്ത്യയ്ക്കായി വെങ്കലം നേടി. 2014 ഇഞ്ചിയോണില്‍ സീമ സ്വര്‍ണ്ണം നേടിയിരുന്നു.

Read More

ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ കാലവര്‍ഷക്കെടുതി; 483 പേര്‍ക്ക് ജീവന്‍ നഷ്ടമായി, 14 പേരെ കാണാതായി, ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ക്ക് ‘ബിഗ് സലൂട്ട്’- മുഖ്യമന്ത്രിയുടെ നിയമ സഭ പ്രസംഗത്തിന്റെ പൂര്‍ണരൂപം

ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ കാലവര്‍ഷക്കെടുതി; 483 പേര്‍ക്ക് ജീവന്‍ നഷ്ടമായി, 14 പേരെ കാണാതായി, ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ക്ക് ‘ബിഗ് സലൂട്ട്’- മുഖ്യമന്ത്രിയുടെ നിയമ സഭ പ്രസംഗത്തിന്റെ പൂര്‍ണരൂപം

ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ കാലവര്‍ഷക്കെടുതിക്കാണ് കേരളം സാക്ഷ്യംവഹിച്ചത്. മണ്‍സൂണിന്റെ തുടക്ക ഘട്ടത്തില്‍ തന്നെ ദുരന്തങ്ങള്‍ വിതച്ച കാലവര്‍ഷം ആഗസ്റ്റ് മാസമാവുമ്പോഴേക്കും മഹാപ്രളയത്തിലേക്ക് എത്തുകയാണുണ്ടായത്. ഈ ദുരിതത്തില്‍ കേരളത്തിലെ ലക്ഷക്കണക്കിന് ജനതയുടെ ജീവിതം അതീവ ദുരിതമായി മാറുകയും ചെയ്തു. ചോര നീരാക്കി സമ്പാദിച്ചതെല്ലാം നഷ്ടപ്പെടുന്ന സാഹചര്യം പലര്‍ക്കും അഭിമുഖീകരിക്കേണ്ടിവന്നിരിക്കുകയാണ്. തങ്ങളുടെ ദുരന്തത്തെ താങ്ങാനാവാതെ മരണപ്പെട്ടവരും ഉണ്ട് എന്നത് ദുരന്തത്തിന്റെ നിജസ്ഥിതിയെ പുറത്തുകൊണ്ടുവരുന്നതാണ്. കനത്ത കാലവര്‍ഷത്തെത്തുടര്‍ന്ന് ഉരുള്‍പ്പൊട്ടല്‍,വെള്ളപ്പൊക്കം,മണ്ണിടിച്ചില്‍ തുടങ്ങിയവ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായി. അതിന്റെ ഫലമായി483പേരുടെ ജീവന്‍ ഇത് കവരുകയും ചെയ്തു.14പേരെ കാണാതായിട്ടുണ്ട്.140പേര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. കാലവര്‍ഷം ശക്തമായ ആഗസ്റ്റ്21ന്3,91,494കുടുംബങ്ങളിലായി14,50,707പേര്‍ വരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജീവിക്കേണ്ട നിലയിലേക്ക് അത് എത്തുകയും ചെയ്തു. ഇന്നത്തെ സ്ഥിതി അനുസരിച്ച്305ക്യാമ്പുകളിലായി16,767കുടുംബങ്ങളിലെ59,296ആളുകള്‍ ഉണ്ട്. ചിലരാവട്ടെ ബന്ധുവീടുകളിലും മറ്റും അഭയം പ്രാപിച്ചാണ് ദുരന്തത്തില്‍ നിന്ന് രക്ഷ നേടിയത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന്റെ തീക്ഷണമായ ഇടപെടലുകളാണ്…

Read More

ഏഷ്യന്‍ ഗെയിംസ് : ഹെപ്റ്റാതലണില്‍ ഇന്ത്യക്കു സുവര്‍ണ്ണ നേട്ടം സമ്മാനിച്ച് സ്വപ്നാ ബര്‍മന്‍

ഏഷ്യന്‍ ഗെയിംസ് : ഹെപ്റ്റാതലണില്‍ ഇന്ത്യക്കു സുവര്‍ണ്ണ നേട്ടം സമ്മാനിച്ച് സ്വപ്നാ ബര്‍മന്‍

 ഏഷ്യന്‍ ഗെയിംസില്‍ ഹെപ്റ്റാതലണില്‍ ഇന്ത്യക്കു സുവര്‍ണ്ണ നേട്ടം സമ്മാനിച്ച് സ്വപ്നാ ബര്‍മന്‍. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഈ ഇനത്തില്‍ ഇന്ത്യക്കുവേണ്ടി മെഡല്‍നേടുന്ന അഞ്ചാമത്തെ താരമായി സ്വപ്ന ബര്‍മന്‍. 2002, 2006 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സോമ ദത്ത നടത്തിയ പ്രകടനം നിഷ്പ്രഭമാക്കിയാണ് സ്വപ്ന സ്വര്‍ണ്ണം സ്വന്തമാക്കിയത്. 6026 പോയിന്റുമായാണ് ബര്‍മന്‍ സ്വര്‍ണ്ണം നേടിയത്. 5954 പോയിന്റുമായി ചൈനയുടെ ക്യുന്‍ഗിലിംഗ് വാന്‍ വെള്ളിമെഡല്‍ നേടിയപ്പോള്‍ 5873 പോയിന്റുമായി ജപ്പാന്റെ യൂക്കി യമസ്‌കി വെങ്കലം നേടി. 5837 പോയിന്റുമായി ഇന്ത്യയുടെ പൂര്‍ണ്ണിമാ ഹെമ്രത്തിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപെടെണ്ടി വന്നു.

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വരുന്ന പണത്തിന്റെ വിവരങ്ങള്‍ തത്സമയം അറിയാം..

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വരുന്ന പണത്തിന്റെ വിവരങ്ങള്‍ തത്സമയം അറിയാം..

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ 722.78 കോടി രൂപ ലഭിച്ചു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണത്തിന്റെ തത്സമയ വിവരങ്ങള്‍ വെബ്സൈറ്റിലൂടെ അറിയാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പലസ്ഥലങ്ങളില്‍ നിന്നും പണം ലഭിക്കുന്നുണ്ട്. വിവിധ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള പണമിടപാട് സംവിധാനങ്ങളിലൂടെ അക്കൗണ്ടിലേക്ക് വരുന്ന പണത്തിന്റെ വിശദവിവരങ്ങളാണ് സൈറ്റിലുള്ളത്. ഓരോ മിനിട്ടിലും അക്കൗണ്ടിലേക്ക് എത്തുന്ന തുകയ്ക്ക് അനുസരിച്ച് കൃത്യമായ കണക്കുകളുടെ അപ്ഡേഷനും സൈറ്റില്‍ നല്‍കുന്നുണ്ട്. ഇലക്ട്രോണിക്ക്, യു.പി.ഐ/ക്യു ആര്‍/ വിപിഐ, ക്യാഷ്/ ചെക്ക്/ ആര്‍ടിജിഎസ് സംവിധാനങ്ങളിലൂടെ എത്തുന്ന സംഭാവനകളുടെ വിശദവിവരങ്ങളും സൈറ്റില്‍ നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ക്കെതിരെ നിരവധി കുപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തികച്ചും സുതാര്യമായിത്തന്നെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പ്രവര്‍ത്തനം എന്ന് ഉറപ്പുവരുത്തുകയാണ് ഈ വെബസൈറ്റ്. ‘ഗവണ്‍മെന്റ് ഓഫ് കേരള ചീഫ് മിനിസ്റ്റേര്‍സ് ഡിസാസ്റ്റര്‍ റിലീഫ് ഫണ്ട്’ donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റിലാണ് ദുരിതാശ്വാസ നിധിയിലേക്ക്…

Read More

ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി നിവിന്‍ പോളി

ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി നിവിന്‍ പോളി

തിരുവനന്തപുരം: സിനിമാ താരം നിവിന്‍ പോളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് താരം തുക കൈമാറിയത്. ദുരിത സമയത്ത് എല്ലാവരും ദുരിത ബാധിതരെ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ടെന്നും ഇനി പുനര്‍നിര്‍മാണ സമയത്തും എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും തുക കൈമാറിയ ശേഷം നിവിന്‍ പോളി മാധ്യമങ്ങളോട് പറഞ്ഞു. യുവതാരങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നില്ലെന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. പല ചലച്ചിത്ര പ്രവര്‍ത്തകരും പ്രളയ നാളുകളില്‍ ഉറക്കമൊഴിച്ച് പ്രളയബാധിതരെ പലതരത്തിലും സഹായിക്കുന്നുണ്ടായിരുന്നെന്നും പലരും അതൊന്നും പുറത്തു പറയാത്തതാണെന്നും നിവിന്‍ പോളി ചൂണ്ടിക്കാട്ടി.

Read More