ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഷവോമി

ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഷവോമി

ഗൂഗിള്‍, വാട്‌സാപ്പ് തുടങ്ങിയ ആഗോള ടെക്കമ്പനികളുടെ ചുവടുപിടിച്ച് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഷവോമി ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. മി പേ എന്ന പേരിലായിരിക്കും ഷവോമിയുടെ സേവനമെത്തുക. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡാണ് ഷവോമി. പേമെന്റ് സേവനത്തിനായി റിസര്‍വ് ബാങ്കില്‍ നിന്ന് അന്തിമ അനുമതി കാത്തിരിക്കുകയാണ് കമ്പനി. യൂണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫെയ്‌സ് (യു.പി.ഐ.) അധിഷ്ഠിത സേവനമായിരിക്കും കമ്പനി ഒരുക്കുക. ഇതിനായുള്ള ടെസ്റ്റിങ് പുരോഗമിക്കുകയാണ്. രാജ്യത്തെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പിന്തുണയോടെയായിരിക്കും ഷവോമി പേമെന്റ്‌സ് സേവനം ലഭ്യമാക്കുന്നത്. ആര്‍.ബി.ഐ.യില്‍ നിന്ന് അനുമതി ലഭിക്കുന്നതോടെ കൂടുതല്‍ ധനകാര്യ സ്ഥാപനങ്ങളുമായി ധാരണയുണ്ടാക്കും. ഇന്ത്യയിലെ മൊബൈല്‍ പണമിടപാട് സേവന രംഗത്തേക്ക് എത്തുന്ന രണ്ടാമത്തെ ചൈനീസ് കമ്പനിയായിരിക്കും ഷവോമി. മൊബൈല്‍ പേമെന്റ്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പേടിഎം എന്ന ഇന്ത്യന്‍ കമ്പനിയില്‍ ചൈനയിലെ ഇ-കൊമേഴ്‌സ് വമ്പന്‍മാരായ ആലിബാബയ്ക്ക് ഓഹരി…

Read More

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം.

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കി ഫൈനലില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം. ഫൈനല്‍ പോരാട്ടത്തില്‍ ജപ്പാനോട് 2-1 നു പരാജയപ്പെട്ടാണ് ഇന്ത്യയ്ക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ജപ്പാന്റെ ആദ്യ സ്വര്‍ണ്ണമാണ്. 11-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ജപ്പാന്‍ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 25-ാം മിനിറ്റില്‍ ഇന്ത്യന്‍ വനിതകള്‍ ആദ്യ ഗോളിനു മറുപടി നല്‍കുകയും ചെയ്തു. നവനീതിന്റെ പാസില്‍ നിന്ന് നേഹ ഗോയലാണ് സ്വര്‍ണ്ണപ്പോരാട്ടത്തിന്റെ ആദ്യ പകുതി 1-1 സമനിലയില്‍ പിടിച്ചത്. എന്നാല്‍ 44-ാം മിനിറ്റില്‍ ജപ്പാന്‍ ഉയര്‍ത്തിയ ലീഡ് ഭേദിക്കാന്‍ ഇന്ത്യന്‍ വനിതകള്‍ക്കായില്ല. മിനാമി ഷിമിസു, മേട്ടോമി കവമുറ എന്നിവരാണ് ജപ്പാനുവേണ്ടി ഗോള്‍ നേടിയത്. ചൈനയെ ഏകപക്ഷീയമായ ഒരു ഗോളിനു തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്തിയത്. കഴിഞ്ഞ ഗെയിംസില്‍ വെങ്കലവുമായാണ് വനിതകള്‍ മടങ്ങിയത്. 20 വര്‍ഷത്തിനു ശേഷമാണ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനല്‍…

Read More

വോഡാഫോണ്‍-ഐഡിയ ലിമിറ്റഡ് : ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി; ലയനം പൂര്‍ത്തിയായി

വോഡാഫോണ്‍-ഐഡിയ ലിമിറ്റഡ് : ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി; ലയനം പൂര്‍ത്തിയായി

ഇന്ത്യന്‍ ടെലികോം വിപണി കീഴടക്കാന്‍ വോഡാഫോണ്‍-ഐഡിയ കമ്പനി. വോഡാഫോണ്‍-ഐഡിയ കമ്പനികളുടെ ലയനം പൂര്‍ത്തിയായി. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭേക്താക്കളുള്ള ടെലികോം സേവനദാതാക്കളായി കമ്പനി മാറി.  40 കോടി ഉപഭോക്താകളാണ് കമ്പനിക്ക് നിലവില്‍ ഉള്ളത്. കുമാര്‍ മംഗളം ചെയര്‍മാനായുള്ള പുതിയ 12 അംഗ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ചതായി കമ്പനികള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. വോഡാഫോണ്‍ ഐഡിയ ലിമിറ്റഡിന് 2,70,000 ജിഎസ്എം സൈറ്റുകളും 300,000 3ജി 4ജി സൈറ്റുകളും സ്വന്തമായി ഉണ്ടാകും. മുന്‍പുണ്ടായിരുന്നതിനേക്കാള്‍ മികച്ച സേവനം നല്‍കാന്‍ സാധിക്കും. ലയനത്തോടെ ഇന്ത്യന്‍ ടെലികോം വിപണിയുടെ 32.2 ശതമാനവും വോഡാഫോണ്‍ ഐഡിയ ലിമിറ്റഡിനാകും. ഇരു കമ്പനിയും ലയിക്കുന്നതോടെ 1.5ലക്ഷം കോടി രൂപയുടെ സംരംഭമാണ് നടക്കുന്നത്. വോഡാഫോണിന് 45.1 ശതമാനം ഓഹരികളും ഐഡിയയ്ക്ക് 26 ശതമാനം ഓഹരികളുമാണ് കമ്പനിയിലുള്ളത്. ലയനത്തോടെ ഇന്ത്യന്‍ ടെലികോം വിപണിയുടെ 32 ശതമാനവും വോഡാഫോണ്‍ ഐഡിയ ലിമിറ്റഡിനാകും….

Read More

മണിരത്നം ചിത്രത്തില്‍ നിന്നു പിന്മാറിയതിന്റെ കാരണം തുറന്നു പറഞ്ഞ് ഫഹദ് ഫാസില്‍

മണിരത്നം ചിത്രത്തില്‍ നിന്നു പിന്മാറിയതിന്റെ കാരണം തുറന്നു പറഞ്ഞ് ഫഹദ് ഫാസില്‍

മണിരത്നം ചിത്രത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹം വലിയ ലക്ഷ്യമായി പങ്കുവെയ്ക്കുന്ന താരങ്ങള്‍ നിരവധിയാണ്. അങ്ങനെയൊരു അവസരം കിട്ടിയാല്‍ അത് വലിയ സന്തോഷത്തോടെ പങ്കുവെയ്ക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതാണ് പതിവു കാഴ്ച. പക്ഷേ ഇവിടെ അതില്‍ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് മലയാളത്തിന്റെ സൂപ്പര്‍ നടന്‍ ഫഹദ് ഫാസില്‍. മണിരത്നത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ചെക്ക ചിവന്ത വാന’ത്തിലേയ്ക്ക് വന്‍ താരനിരയോടൊപ്പം പ്രധാനപ്പെട്ട കഥാപാത്രം ചെയ്യാന്‍ അവസരം ലഭിച്ചിട്ടും ഫഹദ് പിന്മാറുകയായിരുന്നു. ഇത് വലിയ വാര്‍ത്തയായിരുന്നു. ഒടുവില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പിന്മാറാനുണ്ടായ കാരണത്തെക്കുറിച്ച് ഫഹദ് മനസ്സു തുറന്നു. മനസില്‍ ഒരു സിനിമ കാണാന്‍ കഴിയാത്ത സാഹചര്യത്തിലാണ് താന്‍ ചിത്രങ്ങളില്‍ നിന്നും പിന്മാറുന്നതെന്നും മണിരത്നത്തിന്റെ ചിത്രം അവസാനനിമിഷം വരെ മനസില്‍ കാണാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു. പല ചിത്രങ്ങളില്‍ നിന്നും ഇങ്ങനെ പിന്മാറാന്‍ താന്‍ നിര്‍ബന്ധിതനായിട്ടുണ്ടെന്നും ഫഹദ് പറയുന്നു. അതേസമയം എന്തുകൊണ്ടാണ്…

Read More

‘ഒരു അഡാറ് ലവ്’ ലെ ഗാനത്തിനെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി.

‘ഒരു അഡാറ് ലവ്’ ലെ ഗാനത്തിനെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി.

‘ഒരു അഡാറ് ലവ്’ സിനിമയിലെ പാട്ടിനെതിരെ ഹൈദരാബാദ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് സുപ്രീംകോടതി റദ്ദാക്കി. ചിത്രത്തിലെ നായിക പ്രിയ വാരിയര്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണു നടപടി. ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിലെ വരികള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നായിരുന്നു പരാതി. വരികളില്‍ ഭേദഗതി വരുത്തുകയോ പാട്ട് സിനിമയില്‍നിന്നു നീക്കുകയോ വേണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. പാട്ടിലെ ചില പരാമര്‍ശങ്ങള്‍ ഇസ്‌ലാം സമുദായത്തെ അവഹേളിക്കുന്നതാണെന്നു ജന്‍ജാഗരന്‍ സമിതി പ്രസിഡന്റ് മൊഹ്‌സിന്‍ അഹമ്മദ് ആരോപിച്ചു. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചു മഹാരാഷ്ട്രയിലും പാട്ടിനെതിരെ പരാതിയുണ്ട്. ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ വാരിയര്‍, സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മാതാവ് എന്നിവര്‍ക്കെതിരെ കേസെടുക്കണം എന്നാണാവശ്യം. വിവാദങ്ങളും കേസും വന്നതോടെ യൂട്യൂബില്‍നിന്നും സിനിമയില്‍നിന്നും ഗാനരംഗം നീക്കം ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നു. എന്നാല്‍ വ്യാപക പിന്തുണ കിട്ടിയതോടെ തീരുമാനം പിന്‍വലിച്ചു. പി.എം.എ.ജബ്ബാറിന്റെ വരികള്‍ക്കു തലശ്ശേരി റഫീഖ് ഈണം…

Read More

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തിദിവസം.

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തിദിവസം.

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും നാളെ പ്രവൃത്തിദിനമായിരിക്കുമെന്ന് ഡിപിഐ അറിയിച്ചു. പ്രളയവും കാലവര്‍ഷക്കെടുതിയും കാരണം അനവധി പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നാളെ അവധി ഒഴിവാക്കിയത്.

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 40 ലക്ഷം നല്‍കി എവര്‍ഗ്രീന്‍ എയ്റ്റീസ് സിനിമാ കൂട്ടായ്മ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 40 ലക്ഷം നല്‍കി എവര്‍ഗ്രീന്‍ എയ്റ്റീസ് സിനിമാ കൂട്ടായ്മ

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് പിന്തുണയുമായി സിനിമാ കുട്ടായ്മയായ എവര്‍ഗ്രീന്‍ എയ്റ്റീസ്. എണ്‍പതുകളില്‍ സിനിമയില്‍ അരങ്ങേറി പിന്നീട് സൂപ്പര്‍ താരനിരയിലേക്ക് ഉയര്‍ന്ന താരങ്ങളുടെ കൂട്ടായ്മയായ എവര്‍ഗ്രീന്‍ എയ്റ്റീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 40 ലക്ഷം രൂപ നല്‍കി. താരങ്ങള്‍ എല്ലാ വര്‍ഷവും നടത്താറുള്ള ഒത്തുചേരല്‍ ഒഴിവാക്കിയാണ് 40 ലക്ഷം രൂപ സംഭാവന നല്‍കിയത്. സുഹാസിനി, ഖുശ്ബു, ലിസി എന്നിവര്‍ ചേര്‍ന്ന് 40 ലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. താരങ്ങള്‍ മാത്രമല്ല ചെന്നൈയിലെ ചില സുഹൃത്തുക്കളും പണം നല്‍കിയിട്ടുണ്ടെന്ന് നടി ലിസി മാധ്യമങ്ങളോട് പറഞ്ഞു.

Read More

ജിസിഡിഎ കടമുറികളുമായി ബന്ധപ്പെട്ട് വന്‍ വാടക മാഫിയ; ജിസിഡിഎ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു കൊണ്ടുള്ള സിഎന്റെ വെളുപ്പെടുത്തലില്‍ ഞെട്ടി കൊച്ചി, സിഎന്‍ പടിയിറങ്ങുന്നത് അഴിമതിക്കെതിരേയുള്ള പരസ്യ ശാസനയ്ക്ക് ശേഷം

ജിസിഡിഎ കടമുറികളുമായി ബന്ധപ്പെട്ട് വന്‍ വാടക മാഫിയ; ജിസിഡിഎ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു കൊണ്ടുള്ള സിഎന്റെ വെളുപ്പെടുത്തലില്‍ ഞെട്ടി കൊച്ചി, സിഎന്‍ പടിയിറങ്ങുന്നത് അഴിമതിക്കെതിരേയുള്ള പരസ്യ ശാസനയ്ക്ക് ശേഷം

കൊച്ചി: ജിസിഡിഎ കടമുറികളുമായി ബന്ധപ്പെട്ട് വന്‍ വാടക മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സ്ഥാനമൊഴിഞ്ഞ ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍. സ്റ്റേഡിയം പരിസരങ്ങളില്‍ ജിസിഡിഎ അയ്യായ്യിരം രൂപയോളം വാടക നിശ്ചയിച്ച് നല്‍കിയ കടമുറികള്‍ മറിച്ചുവിറ്റ് മാസം അറുപതിനായിരം രൂപ വരെയാണ് ചിലര്‍ വാടക വാങ്ങുന്നത്. പല കടമുറികള്‍ക്കും വില്‍പ്പന ലാഭത്തിനനസരിച്ചുള്ള വാടകയല്ല ജിസിഡിഎക്ക് ലഭിച്ചിച്ചിരുന്നതെന്നും ഇതേതുടര്‍ന്നാണ് ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം കടമുറികളുടെ വാടക വര്‍ധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയായി സ്ഥാനമേറ്റതിനെ തുടര്‍ന്ന് ജിസിഡിഎ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒഴിയുന്നത് പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജിക്കത്ത് ചടങ്ങില്‍ ജിസിഡിഎ സെക്രട്ടറിക്ക് കൈമാറി. പുതിയ ചെയര്‍മാന്‍ താമസിയാതെ സ്ഥാനമേല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിസിഡിഎ ജീവനക്കാര്‍ക്ക് അതോറിറ്റി തന്നെയാണ് ശമ്പളം നല്‍കുന്നത്. ഈ സാഹചര്യമൊക്കെ പരിഗണിച്ചാണ് കടമുറികളുടെ വാടക വര്‍ധിപ്പിച്ചത്. വില്‍പ്പന കുറഞ്ഞ സ്ഥലങ്ങളില്‍ വാടക…

Read More

ഫെയ്‌സ്ബുക്കിനേയും വാട്‌സ്ആപ്പിനേയും വെട്ടാന്‍ മലയാളി ആപ്പ്; അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി യുവി (YouWe) ബ്രോഡ്കാസ്റ്റ് ആപ്പ്

ഫെയ്‌സ്ബുക്കിനേയും വാട്‌സ്ആപ്പിനേയും വെട്ടാന്‍ മലയാളി ആപ്പ്; അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി യുവി (YouWe) ബ്രോഡ്കാസ്റ്റ് ആപ്പ്

സോഷ്യല്‍മീഡിയയില്‍ നമ്മളാെക്കെ സജീവമാണെങ്കിലും ഫെയ്സ്ബുക്കിലുടെയും വാട്സാപ്പിലുടെയും നാം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും അധികം ആരും കാണുന്നില്ലെന്ന തോന്നലുകള്‍ക്കും പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും റെഡ് സിഗ്നല്‍ കാട്ടി പുത്തന്‍ ബ്രോഡ്കാസ്റ്റ് ആപ്പുമായി എത്തിയിരിക്കുകയാണ് കെ ശങ്കര്‍ എന്ന മലയാളി. യുവി ആപ്പ് വാട്‌സ് ആപ്പിന്റെയും ട്വിറ്ററിന്റെയും ഫെയ്‌സ്ബുക്കിന്റെയും സവിശേഷതകള്‍ ചേര്‍ന്നൊരു മൊബൈല്‍ ആപ്ലിക്കേഷന്‍. എറണാകുളം കടവന്ത്ര സ്വദേശിയായ കെ ശങ്കറിന്‍റെ യുവി (YouWe) ബ്രോഡ്കാസ്റ്റ് ആപ്പുവഴി ഇനി ചിത്രങ്ങളും മേസേജും ഓഡിയോയും വീഡിയോയും ഡോക്യുമെന്‍റ്സും പരിധിയില്ലാതെ കൂടുതല്‍ പേരിലേക്ക് എത്തിക്കാനാകും എന്നതാണ് സോഷ്യല്‍മീഡിയ പ്രേമികള്‍ക്കുളള ഏറ്റവും വലിയ സന്തോഷകരമായ വാര്‍ത്ത. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന യുവി ആപ്പ്, വാട്സാപ്പിന്‍റെ ഘടനയും എത്രപേരെ വേണമെങ്കിലും കൂട്ടിചേര്‍ക്കാവുന്ന ട്വിറ്ററിന്‍റെ രീതിയും ഫെയ്സ്ബുക്കിന്‍റെ സവിശേഷതയുമാണ് പങ്കുവെയ്ക്കുന്നത്. വാട്‌സ് ആപ്പിന്റെ ഘടനയിലാണ് യുവി ആപ്പിന്റെ രൂപകല്‍പന. എത്രപേരെ വേണമെങ്കിലും കൂട്ടിച്ചേര്‍ക്കാനാവുന്ന…

Read More

കേരളത്തിലെ മഹാപ്രളയത്തിന് പിന്നാലെ അരുണാചലിനെ വിഴുങ്ങാനും പ്രളയമെത്തുന്നു!… ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പുയരുന്നു, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന

കേരളത്തിലെ മഹാപ്രളയത്തിന് പിന്നാലെ അരുണാചലിനെ വിഴുങ്ങാനും പ്രളയമെത്തുന്നു!… ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പുയരുന്നു, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന

ന്യൂഡല്‍ഹി: കേരളത്തിലെ മഹാപ്രളയത്തിന് ശേഷം വീണ്ടും ആശങ്ക. ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പുയരുന്നത് പ്രളയത്തിന് കാരണമായേക്കാമെന്ന് ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്. ചൈനയില്‍ സാങ്പോ എന്നും അരുണാചല്‍ പ്രദേശില്‍ സിയാങ് എന്നും അസം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ബ്രഹ്മപുത്രയെന്നും അറിയപ്പെടുന്ന നദിയില്‍ 150 വര്‍ഷത്തിനിടെ ആദ്യമായാണ് ജലനിരപ്പ് ഇത്രയധികം ഉയരുന്നത്. അരുണാചല്‍ പ്രദേശിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയം ബാധിച്ചേക്കാമെന്ന മുന്നറിയിപ്പ് ലഭിച്ചതായി നിനോങ് എറിങ് എംപി അറിയിച്ചു. ചൈനയില്‍ തുടരുന്ന കനത്ത മഴയാണ് ബ്രഹ്മപുത്രയിലെ ജലനിരപ്പിനു കാരണം. മഴയെ തുടര്‍ന്നു വിവിധ അണക്കെട്ടുകളില്‍ നിന്നായി 9020 ക്യുമെക്സ് ജലം നദിയിലേക്കു തുറന്നുവിട്ടതായി ചൈന അറിയിച്ചു. നദിയില്‍ വെള്ളം ഉയരുമെങ്കിലും ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നു കേന്ദ്ര ജലവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

Read More