ഏഷ്യന്‍ ഗെയിംസ് : ഹെപ്റ്റാതലണില്‍ ഇന്ത്യക്കു സുവര്‍ണ്ണ നേട്ടം സമ്മാനിച്ച് സ്വപ്നാ ബര്‍മന്‍

ഏഷ്യന്‍ ഗെയിംസ് : ഹെപ്റ്റാതലണില്‍ ഇന്ത്യക്കു സുവര്‍ണ്ണ നേട്ടം സമ്മാനിച്ച് സ്വപ്നാ ബര്‍മന്‍

 ഏഷ്യന്‍ ഗെയിംസില്‍ ഹെപ്റ്റാതലണില്‍ ഇന്ത്യക്കു സുവര്‍ണ്ണ നേട്ടം സമ്മാനിച്ച് സ്വപ്നാ ബര്‍മന്‍. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഈ ഇനത്തില്‍ ഇന്ത്യക്കുവേണ്ടി മെഡല്‍നേടുന്ന അഞ്ചാമത്തെ താരമായി സ്വപ്ന ബര്‍മന്‍. 2002, 2006 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സോമ ദത്ത നടത്തിയ പ്രകടനം നിഷ്പ്രഭമാക്കിയാണ് സ്വപ്ന സ്വര്‍ണ്ണം സ്വന്തമാക്കിയത്. 6026 പോയിന്റുമായാണ് ബര്‍മന്‍ സ്വര്‍ണ്ണം നേടിയത്. 5954 പോയിന്റുമായി ചൈനയുടെ ക്യുന്‍ഗിലിംഗ് വാന്‍ വെള്ളിമെഡല്‍ നേടിയപ്പോള്‍ 5873 പോയിന്റുമായി ജപ്പാന്റെ യൂക്കി യമസ്‌കി വെങ്കലം നേടി. 5837 പോയിന്റുമായി ഇന്ത്യയുടെ പൂര്‍ണ്ണിമാ ഹെമ്രത്തിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപെടെണ്ടി വന്നു.

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വരുന്ന പണത്തിന്റെ വിവരങ്ങള്‍ തത്സമയം അറിയാം..

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വരുന്ന പണത്തിന്റെ വിവരങ്ങള്‍ തത്സമയം അറിയാം..

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ 722.78 കോടി രൂപ ലഭിച്ചു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണത്തിന്റെ തത്സമയ വിവരങ്ങള്‍ വെബ്സൈറ്റിലൂടെ അറിയാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പലസ്ഥലങ്ങളില്‍ നിന്നും പണം ലഭിക്കുന്നുണ്ട്. വിവിധ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള പണമിടപാട് സംവിധാനങ്ങളിലൂടെ അക്കൗണ്ടിലേക്ക് വരുന്ന പണത്തിന്റെ വിശദവിവരങ്ങളാണ് സൈറ്റിലുള്ളത്. ഓരോ മിനിട്ടിലും അക്കൗണ്ടിലേക്ക് എത്തുന്ന തുകയ്ക്ക് അനുസരിച്ച് കൃത്യമായ കണക്കുകളുടെ അപ്ഡേഷനും സൈറ്റില്‍ നല്‍കുന്നുണ്ട്. ഇലക്ട്രോണിക്ക്, യു.പി.ഐ/ക്യു ആര്‍/ വിപിഐ, ക്യാഷ്/ ചെക്ക്/ ആര്‍ടിജിഎസ് സംവിധാനങ്ങളിലൂടെ എത്തുന്ന സംഭാവനകളുടെ വിശദവിവരങ്ങളും സൈറ്റില്‍ നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ക്കെതിരെ നിരവധി കുപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തികച്ചും സുതാര്യമായിത്തന്നെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പ്രവര്‍ത്തനം എന്ന് ഉറപ്പുവരുത്തുകയാണ് ഈ വെബസൈറ്റ്. ‘ഗവണ്‍മെന്റ് ഓഫ് കേരള ചീഫ് മിനിസ്റ്റേര്‍സ് ഡിസാസ്റ്റര്‍ റിലീഫ് ഫണ്ട്’ donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റിലാണ് ദുരിതാശ്വാസ നിധിയിലേക്ക്…

Read More

ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി നിവിന്‍ പോളി

ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി നിവിന്‍ പോളി

തിരുവനന്തപുരം: സിനിമാ താരം നിവിന്‍ പോളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് താരം തുക കൈമാറിയത്. ദുരിത സമയത്ത് എല്ലാവരും ദുരിത ബാധിതരെ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ടെന്നും ഇനി പുനര്‍നിര്‍മാണ സമയത്തും എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും തുക കൈമാറിയ ശേഷം നിവിന്‍ പോളി മാധ്യമങ്ങളോട് പറഞ്ഞു. യുവതാരങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നില്ലെന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. പല ചലച്ചിത്ര പ്രവര്‍ത്തകരും പ്രളയ നാളുകളില്‍ ഉറക്കമൊഴിച്ച് പ്രളയബാധിതരെ പലതരത്തിലും സഹായിക്കുന്നുണ്ടായിരുന്നെന്നും പലരും അതൊന്നും പുറത്തു പറയാത്തതാണെന്നും നിവിന്‍ പോളി ചൂണ്ടിക്കാട്ടി.

Read More

പ്രളയത്തിനു കാരണം അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നുവിട്ടത് : പ്രസ്താവന നാസയുടെ വെബ്സൈറ്റില്‍ നിന്ന് പ്രസ്താവന നീക്കം ചെയ്തു

പ്രളയത്തിനു കാരണം അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നുവിട്ടത് : പ്രസ്താവന നാസയുടെ വെബ്സൈറ്റില്‍ നിന്ന് പ്രസ്താവന നീക്കം ചെയ്തു

തിരുവനന്തപുരം: അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നുവിട്ടതാണ് കേരളത്തില്‍ പ്രളയം ഉണ്ടാക്കിയതെന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ട ലേഖനത്തിലെ ഭാഗങ്ങള്‍ നാസ വെബ്സൈറ്റില്‍ നിന്ന് എഡിറ്റുചെയ്തു നീക്കി. അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നുവിട്ടത് പ്രളയത്തിനിടയാക്കി എന്ന് നാസ റിപ്പോര്‍ട്ട് ചെയ്തുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നാസയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എര്‍ത്ത് ഒബ്സര്‍വേറ്ററിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ഭാഗങ്ങളാണ് നീക്കം ചെയ്തത്. 1924 ശേഷം കേരളത്തിലുണ്ടായ ഏറ്റവു വലിയ പ്രളയത്തിനു കാരണമായത് മണ്‍സൂണ്‍ മഴയാണെന്നും ഓഗസ്റ്റ് മാസത്തിലെ 20 ദിവസങ്ങളില്‍ 164 ശതമാനം അധിക മഴ ലഭിച്ചുവെന്നും ഉപഗ്രഹത്തിന്‍െ സഹായത്തോടെ ലഭ്യമായ വിവരങ്ങള്‍ മുന്‍നിര്‍ത്തി എര്‍ത്ത് ഒബ്സര്‍വേറ്ററി പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ വ്യക്തമാക്കി. തെക്കു കിഴക്കന്‍ ഏഷ്യയിലെ പലഭാഗങ്ങളിലും കനത്ത മഴപെയ്തിരുന്നതായും മണ്‍സൂണിന്റെ ആരംഭത്തില്‍ തന്നെ 40 ശതമാനം മഴ ലഭിച്ചിരുന്നതായും അഗസ്റ്റ് മാസത്തിലെ ആദ്യ 20 ദിവസത്തില്‍ ഇത് 164 ശതമാനമായി ഉയര്‍ന്നതും പ്രളയത്തിനു കാരണമായതായി…

Read More

48 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ട്രിപ്പിള്‍ ജംപില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണ്ണം നേടി അര്‍പിന്ദര്‍ സിംങ്..

48 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ട്രിപ്പിള്‍ ജംപില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണ്ണം  നേടി അര്‍പിന്ദര്‍ സിംങ്..

ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്കുവേണ്ടി മെഡല്‍ നേടി 48 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് അര്‍പിന്ദര്‍ സിംങ്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പത്താം സ്വര്‍ണ്ണമാണിത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലമെഡല്‍ നേടിയതിനുശേഷമുള്ള അര്‍പിന്ദറിന്റെ മികച്ച നേട്ടമാണിത്. മൂന്നാമത്തെ അവസരത്തില്‍ 16.77 മീറ്റര്‍ ദൂരം ചാടിക്കടന്നാണ് അര്‍പിന്ദര്‍ സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത.് അര്‍പിന്ദറിന്റെ കരിയറിലെ മികച്ച പ്രകടനയമായ 17.17 മീറ്റര്‍ പിന്നിടാന്‍ കഴിഞ്ഞില്ലെങ്കിലും മോഹിന്ദര്‍ സിംങ് ഗില്ലിനു ശേഷം ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്കുവെണ്ടി സ്വര്‍ണ്ണം നേടുന്ന പുരുഷ താരമായി അര്‍പിന്ദര്‍ സിംങ്. 1970 ലാണ് മോഹിന്ദര്‍ സിംങ് ഗില്‍ ഇന്ത്യക്കായി മെഡല്‍ നേടിയത്.

Read More

നോട്ട് നിരോധനം : 99.3% നിരോധിത നോട്ടുകളും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക്

നോട്ട് നിരോധനം : 99.3% നിരോധിത നോട്ടുകളും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക്

2016 നവംബര്‍ എട്ട് രാത്രി എട്ടു മണിക്കായിരുന്നു നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്നത്. ന്യുഡല്‍ഹി: നോട്ട് അസാധുവാക്കലിന്റെ ഭാഗമായി നിരോധിച്ച പഴയ 500 രൂപ, 1000 രൂപ നോട്ടുകളില്‍ 99.3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. ആര്‍.ബി.ഐ ഇന്നു പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016 നവംബര്‍ എട്ട് രാത്രി എട്ടു മണിക്കായിരുന്നു നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്നത്. അസാധുവാക്കല്‍ പ്രഖ്യാപനം നടക്കുമ്പോള്‍ 15.41 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള 500 രൂപ, 1000 രൂപ നോട്ടുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്. ഇവയില്‍ 15.31 ലക്ഷം കോടിയുടെ മൂല്യമുള്ള നോട്ടുകള്‍ തിരിച്ചെത്തി. 13,000 കോടി മാത്രമാണ് ഇനിയും എത്തിച്ചേരാനുള്ളതെന്നും ആര്‍.ബി.ഐ വ്യക്തമാക്കുന്നു. നിര്‍ദ്ദിഷ്ട ബാങ്ക് നോട്ടുകളുടെ (എസ്ബിഎന്‍എസ്) പ്രോസസിംഗും വെരിഫിക്കേഷനുമാണ് ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തിയത്. തിരിച്ചെത്തിയ നോട്ടുകളുടെ എല്ലാം കൃത്യതയും പരിശുദ്ധിയും തിരിച്ചറിയുന്നതിന് സങ്കീര്‍ണ്ണമായ ഹൈസ്പീഡ്…

Read More