നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കും : സിയാല്‍

നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കും : സിയാല്‍

കൊച്ചി  : വെളളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കും. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ സാധാരണനിലയില്‍ നടത്തുമെന്നു വിമാനത്താവള കമ്പനി അറിയിച്ചു. കൊച്ചി നേവല്‍ ബേസില്‍ നിന്നുളള വിമാനസര്‍വീസുകള്‍ ബുധനാഴ്ച ഉച്ചയോടെ അവസാനിപ്പിക്കും. യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുളള അവസരം ലഭ്യമാക്കിയിട്ടുണ്ടെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു.

Read More

എം.ജി യൂണിവേഴ്സിറ്റി ഈ മാസം നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

എം.ജി യൂണിവേഴ്സിറ്റി ഈ മാസം നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

  കോട്ടയം: എം.ജി യൂണിവേഴ്സിറ്റി ഈ മാസം നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ആഗസ്റ്റ് 29,30,31 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റി വച്ചത്. പ്രളയത്തിനുശേഷം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളില്‍ പലരും പങ്കാളികളാവുന്നത് പരിഗണിച്ചാണ് പരീക്ഷകള്‍ മാറ്റിവച്ചത്.

Read More

അര്‍ണാബിന്റെ ‘നാണംകെട്ട’ വിളിക്ക് അജുവിന്റെ ‘കൊല’മാസ് മറുപടി

അര്‍ണാബിന്റെ ‘നാണംകെട്ട’ വിളിക്ക് അജുവിന്റെ ‘കൊല’മാസ് മറുപടി

പ്രളയദുരന്തത്തില്‍ ഉഴലുന്ന കേരളത്തെ അപമാനിച്ച റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്ക് കൊലമാസ് മറുപടിയുമായി നടന്‍ അജു വര്‍ഗ്ഗീസ്. ‘മേനേ ഗോസ്വാമി നീ തീര്‍ന്നു.. എന്നായിരുന്നു അജു വര്‍ഗ്ഗീസിന്റെ കട്ടപരിഹാസം. ഫെയ്സ്ബുക്കിലൂടെയാണ് ദേഷ്യം പ്രതിഫലിപ്പിക്കുന്ന ഇമോജിക്കൊപ്പം ഇങ്ങനെ ഒരു പ്രതികരണം അജു കുറിച്ചത്. അര്‍ണാബിനെതിരെ പോസ്റ്റിട്ട അജുവിനോട് നിങ്ങളോട് ഉള്ള ആരാധന പോയി വന്ന കമന്റിനും അജു പ്രതിരിച്ചു. കേരളത്തെ മറന്നൊരു ആരാധന വേണോ സഹോദര എന്നു ചോദിച്ചുകൊണ്ടാണ് അജു വീണ്ടും മാസ് മറുപടി നല്‍കിയത്.  ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് വിവാദ പരാമര്‍ശമുണ്ടായിരിക്കുന്നത്. ഇതോടെ അര്‍ണബിന്റെ ചാനലിലും ഫെയ്സ്ബുക്ക് ട്വിറ്റര്‍ പേജുകളിലും മലയാളികള്‍ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. യുഎഇ കേരളത്തിന് ദുരിതാശ്വാസമായി 700 കോടി രൂപ അനുവദിച്ചുവെന്നും മറിച്ചുമുള്ള വാദങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത്തരം പരാമര്‍ശമുണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചവര്‍ ദേശവിരുദ്ധരും നാണംകെട്ടവരും പെയ്ഡ് ഏജന്റുമാണെന്നായിരുന്നു…

Read More

പമ്പയാറില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് സന്നദ്ധ സംഘടനാപ്രവര്‍ത്തകരെ കാണാതായി

പമ്പയാറില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് സന്നദ്ധ സംഘടനാപ്രവര്‍ത്തകരെ കാണാതായി

പത്തനംതിട്ട: റാന്നിയില്‍ വീടു വൃത്തിയാക്കാനെത്തിയ രണ്ട് സന്നദ്ധസംഘടനാ പ്രവര്‍ത്തകരെ പമ്പയാറില്‍ ഒഴുക്കില്‍പെട്ട് കാണാതായി. പത്തനംതിട്ട റാന്നി സ്വദേശികളായ സിബി(40), ലെസ്വിന്‍(35) എന്നിവരെയാണ് കാണാതായത്. ഇവരോടൊപ്പം ഒഴുക്കില്‍പെട്ട രണ്ട് സുഹൃത്തുക്കളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ശുചീകരണയജ്ഞത്തിന്റെ ഭാഗമായി വീടുകള്‍ വൃത്തിയാക്കാന്‍ വന്ന സംഘത്തിലെ അംഗങ്ങളാണ് സിബിയും ലെസ്വിനും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം കൈകാലുകള്‍ വൃത്തിയാക്കാന്‍ പമ്പയില്‍ ഇറങ്ങിയ ലെസ്വിന്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ലെസ്വിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സിബിയും ഒഴുക്കില്‍പ്പെട്ടത്. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. പ്രളയബാധിതരുടെ വീടുകള്‍ വൃത്തിയാക്കുന്നതിന് പള്ളിയില്‍ നിന്നെത്തിയ സംഘത്തിലെ അംഗങ്ങളാണ് ഇവര്‍.

Read More

പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച് വാട്സ്ആപ്പിന് സുപ്രീം കോടതി നോട്ടീസ്

പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച് വാട്സ്ആപ്പിന് സുപ്രീം കോടതി നോട്ടീസ്

ന്യുഡല്‍ഹി : ഇന്ത്യയില്‍ പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച് വാട്സ്ആപ്പിന് സുപ്രീം കോടതി നോട്ടീസ്. ഫേസ്ബുക്കും ഗൂഗിളും ഇന്ത്യയില്‍ പരാതി പരിഹാര സെല്‍ രൂപികരിച്ചിട്ടുണ്ടെങ്കിലും വാട്സ്ആപ്പിന് ഇന്ത്യയില്‍ പരാതി പരിഹാര സമിതി രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് രോഹിംടണ്‍ ഫാലി നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ച് വാട്സ്ആപ്പിന് നോട്ടീസയച്ചത്. വാട്സ്ആപ്പിനു പുറമെ ഐടി ധനകാര്യ മന്ത്രാലയങ്ങള്‍ക്കും സുപ്രിംകോടതി ഇതിനോടകം നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഐടി, ധനകാര്യമന്ത്രാലയവും, വാട്സ്ആപ്പും എന്തുകൊണ്ടാണ് ഇന്ത്യയില്‍ പരാതി പരിഹാര സമിതി രൂപികരിക്കാത്തതെന്ന് വിശദമാക്കി മറുപടി നല്‍കണമെന്നും സുപ്രീം കോടതി നോട്ടീസില്‍ വ്യക്തമാക്കി. ഇന്ത്യയിലെ നിയമങ്ങള്‍ക്കു വിധേയമായി പരാതി പരിഹാര സമിതി രുപീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന് വാട്സ്ആപ്പ് സി.ഇ.ഒയോട് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു.

Read More

മഹാപ്രളയത്തെ ആസ്പദമാക്കി മലയാള സിനിമ വരുന്നു.

മഹാപ്രളയത്തെ ആസ്പദമാക്കി മലയാള സിനിമ വരുന്നു.

കേരളത്തെ ഒന്നടങ്കം ദുരിതത്തിലാക്കിയ മഹാപ്രളയത്തെ ആസ്പദമാക്കി മലയാള സിനിമ വരുന്നു. നവാഗതനായ അമല്‍ നൗഷാദ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊല്ലവര്‍ഷം 1193 എന്ന് പേരിട്ടു. 2015 ചെന്നൈ വെള്ളപ്പൊക്കം ആസ്പദമാക്കി ‘ ചെന്നൈ വാരം’ എന്ന തമിഴ് ചിത്രത്തിന്റെ പണിപ്പുരയിലായിരുന്ന അണിയറപ്രവര്‍ത്തകര്‍, കേരളത്തിലെ മഹാപ്രളയത്തിനൊപ്പം തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ‘കൊല്ലവര്‍ഷം 1193’ ഒരുക്കുന്നത്. സംവിധായകന്റെ വാക്കുകള്‍ , നാം അറിഞ്ഞത് ലോകം അറിയാനും… നാം ചേര്‍ത്തത് ലോകത്തെ അറിയിക്കാനും തോന്നി… ചെന്നൈ വാരത്തില്‍ ചില തിരുത്തലുകളും കൂട്ടിക്കിച്ചേര്‍ക്കലുകള്‍ക്കും ശേഷം ഞാന്‍ കൊല്ലവര്‍ഷം 1193 ല്‍ എത്തിയിരിക്കുകയാണ്.എല്ലാവരും അനുഗ്രഹിക്കുക…ചിലപ്പോഴെങ്കിലും എന്റെ വരികളില്‍ ഞാന്‍ നമ്മള്‍ പലരെയും കാണുന്നുണ്ട്.’അമല്‍ പറഞ്ഞു. കാമറ ദേവന്‍ മോഹനന്‍, സംഗീതം സഞ്ജയ് പ്രസന്നന്‍ , ചിത്രസംയോജനം ബില്‍ ക്ലിഫേര്‍ഡ്, കലാസംവിധാനം ജോസഫ് എഡ്വേഡ് എഡിസണ്‍.

Read More

ഏഷ്യന്‍ ഗെയിംസ്: നീരജ് ചോപ്രയ്ക്ക് സ്വര്‍ണം, മലയാളി താരം നീനയ്ക്ക് വെള്ളി

ഏഷ്യന്‍ ഗെയിംസ്: നീരജ് ചോപ്രയ്ക്ക് സ്വര്‍ണം, മലയാളി താരം നീനയ്ക്ക് വെള്ളി

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് നേട്ടത്തിന്റെ ദിനം. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. 88.03 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണ മെഡല്‍ നേടിയത്. ദേശീയ റെക്കോര്‍ഡും നീരജ് ചോപ്രയുടെ ഏറ്റവും മികച്ച വ്യക്തിഗത ദൂരവുമാണിത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം എട്ടായി. വനിതകളുടെ ലോജ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം നീന വരകില്‍ വെള്ളി മെഡല്‍ നേടി. 6.51 മീറ്ററാണ് നീന ചാടിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 41 ആയി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ ധരുണ്‍ അയ്യാസ്വാമി വെള്ളി നേടി. 48.96 സമയത്തിലാണ് ധരുണ്‍ ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ ഖത്തറിന്റെ അബ്ദുറഹ്മാന്‍ സാംബ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 47.66 സെക്കന്‍ഡ് ആണ് സാംബയുടെ സമയം. വനിതകളുടെ ഹര്‍ഡില്‍സില്‍ ഇന്ത്യയ്ക്ക് മെഡല്‍ നഷ്ടമായി. മലയാളി താരം അനു രാഘവന്‍ 56.92…

Read More

സുഡുമോന്‍ വീണ്ടും മലയാളത്തിലേക്ക്…വില്ലനായാണ് രണ്ടാം വരവ്

സുഡുമോന്‍ വീണ്ടും മലയാളത്തിലേക്ക്…വില്ലനായാണ് രണ്ടാം വരവ്

സുഡാനി ഫ്രം നൈജീരിയ എന്ന ഒരൊറ്റ ചിത്രം കൊണ്ട് മലയാളത്തിന്റെ മനസ്സിന്റെ വലയില്‍ എണ്ണം പറഞ്ഞൊരു ഗോളടിച്ചു കയറ്റിയ താരമാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍. സുഡുമോന്‍ എന്ന ഓമനപ്പേരിട്ട് മലയാള സിനിമ അവനെ സ്വന്തം മകനായി സ്വീകരിക്കുകയും ചെയ്തു. നൈജീരിയന്‍ താരമായ സാമുവല്‍ അബിയോള റോബിന്‍സണ്‍ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുകയാണ്. പര്‍പ്പിള്‍ എന്ന ചിത്രത്തിലാണ് സാമുവല്‍ അഭിനയിക്കുന്നത്. സുഡാനിയെ പോലെ നമ്മളെ കണ്ണീരണിയിക്കുന്ന ഫുട്‌ബോള്‍ താരമായല്ല, വില്ലനായാണ് സുഡുവിന്റെ രണ്ടാം വരവ്. സാമുവല്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ തന്റെ രണ്ടാം വരവിന്റെ കാര്യം പരസ്യമാക്കിയത്. കാഞ്ചനമാല കേബിള്‍ ടിവി എന്ന തെലുഗ് ചിത്രം സംവിധാനം ചെയ്ത പാര്‍ഥസാരഥിയാണ് പര്‍പ്പിള്‍ ഒരുക്കുന്നത്. ഇതൊരു കാമ്പസ് ചിത്രമാണ്. വിഷ്ണു വിനയന്‍, വിഷ്ണു ഗോവിന്ദ്, മറിന മൈക്കിള്‍, നിഹാരിക എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More