ടെസ്റ്റ് വിജയം കേരളത്തിനു സമര്‍പ്പിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി

ടെസ്റ്റ് വിജയം കേരളത്തിനു സമര്‍പ്പിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി

ലണ്ടന്‍ : ഇംഗ്ലണ്ടിലെ ഇന്ത്യയുടെ ടെസ്റ്റ് വിജയം പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു സമര്‍പ്പിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. കേരളത്തില്‍ വീടുകളിലേക്കു മടങ്ങുന്ന പ്രളയബാധിതര്‍ക്കാണ് ഈ ജയം സമര്‍പ്പിക്കുന്നത്. കേരളത്തിലെ കാര്യങ്ങള്‍ കഷ്ടമാണ്. ക്രിക്കറ്റ് ടീമെന്ന നിലയ്ക്കു ഞങ്ങള്‍ക്കു ചെയ്യാന്‍ സാധിക്കുന്ന ചെറിയ കാര്യമാണിത ്- കോഹ്‌ലി ഇംഗ്ലണ്ടില്‍ പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് ഗാലറി വിരാട് കോഹ്‌ലിയുടെ പ്രസ്താവനയെ സ്വീകരിച്ചത്.

Read More

കൊച്ചി വിമാനത്താവളം തുറക്കുന്നത് നീട്ടിവെച്ചു

കൊച്ചി വിമാനത്താവളം തുറക്കുന്നത് നീട്ടിവെച്ചു

കൊച്ചി: പ്രളയത്തേത്തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ഈ മാസം 29 ന് മാത്രമേ തുറക്കുകയുള്ളൂവെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. നേരത്തേ 26 ന് തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. യാത്രക്കാര്‍ക്ക് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം. വെള്ളം കയറിയതിനേത്തുടര്‍ന്ന് റണ്‍വേ അടക്കമുള്ള മേഖലകളിലുണ്ടായ നാശമടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. മധ്യകേരളം പ്രളയക്കെടുതിയില്‍ നിന്നും കരകയറിയിട്ടില്ല. യാത്രക്കാര്‍ക്ക് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം. 29ന് രണ്ടു മണിമുതലായിരിക്കും വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുക.

Read More

വിദേശസഹായം സ്വീകരിക്കാന്‍ നയപരമായ തടസമുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിയുന്നു

വിദേശസഹായം സ്വീകരിക്കാന്‍ നയപരമായ തടസമുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിയുന്നു

ന്യൂഡല്‍ഹി: ദുരന്തങ്ങളുണ്ടായാല്‍ വിദേശരാജ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കാന്‍ നയപരമായ തടസമുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിയുന്നു. ദേശീയ ദുരന്തനിവാരണ പദ്ധതിപ്രകാരം വിദേശരാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന സഹായങ്ങള്‍ സ്വീകരിക്കാവുന്നതാണെന്ന് നിയമത്തില്‍ പറയുന്നു. 2016 ല്‍ മോദി സര്‍ക്കാര്‍ തന്നെയാണ് നിയമം ഭേദഗതി ചെയ്ത് ഇത്തരമൊരു ഇളവ് കൊണ്ടുവന്നതെന്നതാണ് ശ്രദ്ധേയം. ഇക്കാര്യത്തില്‍ ദുരന്തബാധിതമായ സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായി കേന്ദ്രസര്‍ക്കാരിന് ആലോചിച്ച് തീരുമാനമെടുക്കാവുന്നതാണെന്ന് നിയമത്തില്‍ പറയുന്നു. 2016 ലെ നിയമത്തിന്റെ ഒമ്പതാം അധ്യായത്തില്‍ രൂക്ഷമായ ദുരന്തങ്ങളുണ്ടാകുമ്പോള്‍ വിദേശരാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന സഹായങ്ങള്‍ വേണമെങ്കില്‍ സ്വീകരിക്കാമെന്ന് വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയില്‍ സഹായവുമായി യുഎഇ, ജപ്പാന്‍, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങള്‍ മുന്നോട്ടുവന്നിരുന്നു. യുഎഇ 700 കോടിയാണ് കേരളത്തിനായി വാഗ്ദാനം ചെയ്തത്. എന്നാല് യുപിഎ സര്ക്കാരിന്റെ കാലത്തെടുത്ത നയത്തിന്റെ പേരില്‍ സഹായം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്രംസ്വീകരിച്ചിരിക്കുന്നത്. സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളുടെ എംബസികളെ കേന്ദ്രം ഇക്കാര്യം…

Read More

പ്രളയക്കെടുതി : തൃശൂരില്‍ ഇത്തവണ പുലിക്കളി ഇല്ല

പ്രളയക്കെടുതി : തൃശൂരില്‍ ഇത്തവണ പുലിക്കളി ഇല്ല

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ തൃശൂരില്‍ ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള പുലിക്കളി ഉണ്ടാവില്ല. വിവിധ പുലിക്കളി സംഘങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ആഘോഷമാണ് തൃശൂരിലെ പുലിക്കളി. നാലോണം നാളില്‍ വൈകിട്ടാണ് ഇതു നടത്തുന്നത്. അപൂര്‍വം വര്‍ഷങ്ങളില്‍ മാത്രമാണ് പുലിക്കളി ഒഴിവാക്കിയിട്ടുള്ളത്. ചെണ്ടയുടെ വന്യമായ താളത്തിന് ഒപ്പിച്ചു നൃത്തം വെച്ച് കളിച്ച് മുന്നോട്ടുനീങ്ങുന്ന പുലികള്‍ക്ക് ഒപ്പം വലിയ ട്രക്കുകളില്‍ തയ്യാറാക്കുന്ന കെട്ടുകാഴ്ചകളും പുലിക്കളിയിലുണ്ടാവാറുണ്ട്. പ്രളയക്കെടുതി കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ തിരുവനനന്തപുരത്ത് സംഘടിപ്പിക്കാറുള്ള ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

Read More