സൈക്കിള്‍ വാങ്ങാന്‍ കരുതിവച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തമിഴ്നാട്ടിലെ ഒന്‍പതുകാരി; പുതിയ സൈക്കിള്‍ സൗജന്യമായി നല്‍കി ഹീറോ കമ്പനി

സൈക്കിള്‍ വാങ്ങാന്‍ കരുതിവച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തമിഴ്നാട്ടിലെ ഒന്‍പതുകാരി; പുതിയ സൈക്കിള്‍ സൗജന്യമായി നല്‍കി ഹീറോ കമ്പനി

വില്ലുപുരം: സൈക്കിള്‍ വാങ്ങാന്‍ കരുതിവച്ച പണം കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി തമിഴ്നാട് സ്വദേശിനിയായ ഒന്‍പത് വയസുകാരി. തമിഴ്നാട്ടിലെ വില്ലുപുരം സ്വദേശിനിയായ അനുപ്രിയ എന്ന പെണ്‍കുട്ടിയാണ് താന്‍ നാല് വര്‍ഷം കൊണ്ട് സ്വരുക്കൂട്ടിയ 9000 രൂപ കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാന്‍ നല്‍കിയത്. കേരളത്തിലെ ദുരിതം ടെലിവിഷനില്‍ കണ്ടറിഞ്ഞാണ് തന്റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ പെണ്‍കുട്ടി തീരുമാനിച്ചത്. അതേസമയം അനുപ്രിയയുടെ നല്ല മനസിനെക്കുറിച്ച് വാര്‍ത്തകളിലൂടെ അറിഞ്ഞ ഹീറോ സൈക്കിള്‍ കമ്പനി, പെണ്‍കുട്ടിക്ക് പുതിയ സൈക്കിള്‍ സൗജന്യമായി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അനുപ്രിയക്ക് പുതിയ സൈക്കിള്‍ സൗജന്യമായി നല്‍കുമെന്ന് ഹീറോ സൈക്കിള്‍ ട്വിറ്ററിലൂടെ അറിയിച്ചു. അനുപ്രിയക്ക് സൗജന്യമായി സൈക്കിള്‍ നല്‍കുന്ന കാര്യം ഹീറോ സൈക്കിള്‍സ് എം.ഡിയും ചെയര്‍മാനുമായ പങ്കജ് എം മുഞ്ജാല്‍ സ്ഥിരീകരിച്ചു.

Read More

സിനിമാ നടനായതു കൊണ്ട് പ്രത്യേക ക്രെഡിറ്റൊന്നും വേണ്ട, ജീവന്‍ നഷ്ടപ്പെടുത്തിയവരേക്കാള്‍ വലുതല്ല ഞാന്‍ : ടൊവിനോ

സിനിമാ നടനായതു കൊണ്ട് പ്രത്യേക ക്രെഡിറ്റൊന്നും വേണ്ട, ജീവന്‍ നഷ്ടപ്പെടുത്തിയവരേക്കാള്‍ വലുതല്ല ഞാന്‍ : ടൊവിനോ

കേരളം പ്രളയക്കെടുതിയിലൂടെ കടന്നു പോയപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലും, രക്ഷാപ്രവര്‍ത്തനത്തിലും, സഹായങ്ങള്‍ ഏകോപിപ്പിക്കാനുമെല്ലാം തന്റെ നാട്ടിലെ ജനങ്ങള്‍ക്കൊപ്പം മുന്നില്‍ നിന്ന താരമാണ് ടൊവിനോ. പ്രളയം തുടങ്ങിയപ്പോള്‍ തന്റെ വീട്ടില്‍ നില്‍ക്കാന്‍ സൗകര്യമുണ്ടെന്നും ടൊവിനോ അറിയിച്ചിരുന്നു. സഹായങ്ങളുമായി ജനങ്ങള്‍ക്കൊപ്പം നിന്ന ടൊവിനോയ്ക്ക് വന്‍ കയ്യടിയാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. എന്നാല്‍ നടനായതുകൊണ്ട് തനിക്കൊരു സ്പെഷ്യല്‍ ക്രെഡിറ്റും വേണ്ടയെന്ന് ടൊവിനോ പറയുന്നു. ജീവന്‍ രക്ഷപ്പെടുത്തി മറ്റുള്ളവരെ രക്ഷിച്ചവര്‍ക്കില്ലാത്ത ഒരു ക്രെഡിറ്റും എനിക്കും വേണ്ടയെന്ന് ഫെയ്സ്ബുക്കിലൂടെ ടൊവിനോ പറഞ്ഞു.

Read More

കേരളത്തിലേക്ക് സൗജന്യമായി സാധനങ്ങള്‍ എത്തിക്കാന്‍ ഖത്തര്‍ എയര്‍വെയ്സ് കാര്‍ഗോ

കേരളത്തിലേക്ക് സൗജന്യമായി സാധനങ്ങള്‍ എത്തിക്കാന്‍ ഖത്തര്‍ എയര്‍വെയ്സ് കാര്‍ഗോ

ഖത്തറില്‍ നിന്നും കേരളത്തിലെ ദുരിതം അനുഭവിക്കുന്ന ജനതക്കായി അടിയന്തര സഹായത്തിനുള്ള സാധനങ്ങള്‍ ഖത്തര്‍ എയര്‍വെയ്സ് കാര്‍ഗോ വഴി സൗജന്യമായി അയക്കാമെന്നു കമ്പനി അധികൃതര്‍ അറിയിച്ചു. ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഉള്ള ഖത്തര്‍ എയര്‍വേസ് യാത്രാ വിമാനങ്ങളില്‍ ആണ് ഇതിനുള്ള സൗകര്യം നല്‍കുന്നത്.ഈ മാസം 21 മുതല്‍ 29 വരെയാണ് ഈ സൗകര്യം. വെള്ളം, മരുന്നുകള്‍, വസ്ത്രങ്ങള്‍, ഡ്രൈ ഫുഡ്സ് തുടങ്ങിയ അവശ്യ സാധനങ്ങള്‍ അയക്കാമെന്ന് അധികൃതര്‍ അറിയിച്ചു.ഒരാള്‍ക്ക് പരമാവധി നൂറ് കിലോ സാധനങ്ങള്‍ അയക്കാം. ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കുമായി +974 4018 1685, +974 6690 8226. എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Read More

കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് തുടങ്ങി

കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് തുടങ്ങി

പ്രളയത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ട സാഹചര്യത്തില്‍ കൊച്ചിയിലെ നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് ചെറുവിമാനങ്ങളുടെ സര്‍വ്വീസുകള്‍ തുടങ്ങി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തും. ഇന്ന് 28 അധികം സര്‍വ്വീസുകളും 10 ആഭ്യന്തര സര്‍വ്വീസുകളും 18 അന്താരാഷ്ട്ര സര്‍വീസുകളുമാണ് നടക്കുക. രാവിലെ 7.30യോടെ ബെംഗളൂരുവില്‍ നിന്നുള്ള വിമാനമാണ് നാവികസേന വിമാനത്താവളത്തില്‍ യാത്രക്കാരുമായി ആദ്യം ഇറങ്ങിയത്. ഈ വിമാനം തിരികെയും സര്‍വ്വീസ് നടത്തും. ബംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വ്വീസുകളാണ് കൊച്ചിയില്‍ നിന്ന് നടക്കുന്നത്. ചെറു യാത്രാവിമാനങ്ങളുടെ നാല് സര്‍വ്വീസുകളാണ് ഇന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബംഗലൂരുവില്‍ നിന്ന് തന്നെ 8.10നും 12.30യ്ക്ക് കൊച്ചിയിലേക്ക് വിമാനം എത്തും. ഈ വിമാനങ്ങള്‍ തിരിച്ച് ബംഗലൂരുവിലേക്ക് പറക്കുകയും ചെയ്യും. ഇപ്പോള്‍ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ മാത്രമാണ് ഇറങ്ങുന്നതെങ്കിലും നാളെ ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്‌സ് വിമാനങ്ങള്‍ സര്‍വ്വീസ്…

Read More

രക്ഷാപ്രവര്‍ത്തകര്‍ക്ക് കൊച്ചിയില്‍ നിന്ന് വ്യത്യസ്തമായൊരു നന്ദിപ്രകാശനം

രക്ഷാപ്രവര്‍ത്തകര്‍ക്ക് കൊച്ചിയില്‍ നിന്ന് വ്യത്യസ്തമായൊരു നന്ദിപ്രകാശനം

കൊച്ചി: പ്രളയക്കെടുതിയില്‍നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ നാവികസേനാംഗങ്ങള്‍ക്ക് കൊച്ചിയില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ ഒരു നന്ദിപ്രകാശനം. ടെറസില്‍ വെളുത്ത പെയിന്റ് ഉപയോഗിച്ച് താങ്ക്‌സ് എന്നെഴുതിയാണ് നാവികസേനയിലെ പൈലറ്റ് കമാന്‍ഡര്‍ വിജയ് വര്‍മയ്ക്കും സംഘത്തിനും പ്രളയബാധിതര്‍ നന്ദി അറിയിച്ചത്. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 17-ാം തിയതി നാവികസേനയിലെ പൈലറ്റ് വിജയ് വര്‍മയും സംഘവും രണ്ടു സ്ത്രീകളെ ഈ വീടിനു മുകളില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. ആരുടെ വീടാണെന്നോ എഴുതിയത് ആരാണെന്നോ വ്യക്തമായിട്ടില്ല. എന്നാല്‍ പ്രളയത്തില്‍ കൈത്താങ്ങായ നാവികസേനാംഗങ്ങള്‍ക്ക് ഹൃദയംനിറഞ്ഞ നന്ദിയാണ് ഇതിലൂടെ അറിയിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. സ്‌പോക് പേഴ്‌സണ് നേവിയുടെ ഔദ്യോഗിക ട്വിറ്റര് പേജും ഫോട്ടോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Read More