പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായഹസ്തവുമായി ഡല്‍ഹിയും പഞ്ചാബും.

പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായഹസ്തവുമായി ഡല്‍ഹിയും പഞ്ചാബും.

ന്യൂഡല്‍ഹി: ദുരിതാശ്വാസനിധിയിലേക്ക് പത്തു കോടി രൂപയാണ് ഇരുസംസ്ഥാനങ്ങളും കേരളത്തിനു വേണ്ടി സംഭാവന ചെയ്തത്. പഞ്ചാബ് പ്രഖ്യാപിച്ച അഞ്ചു കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, അഞ്ചു കോടി രൂപ ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളമായാണ് കേരളത്തിന് നല്‍കുകയെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കേരളത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സഹായം പ്രഖ്യാപിച്ചത് ട്വിറ്ററിലൂടെയാണ്. സ്റ്റാര്‍ ഇന്ത്യ ഗ്രൂപ്പ് കേരളത്തിനായി രണ്ടു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നേരത്തെ നൂറുകോടി രൂപ അടിയന്തിര സഹായമായി കേരളത്തിന് അനുവദിച്ചിരുന്നു.

Read More

സ്വാമി അഗ്‌നിവേശിന് നേരെ വീണ്ടും ആക്രമണം

സ്വാമി അഗ്‌നിവേശിന് നേരെ വീണ്ടും ആക്രമണം

ന്യൂഡല്ഹി: സാമൂഹ്യപ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിന് നേരെ വീണ്ടും ആക്രമണം. അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ പോകുമ്പോഴാണ് ഒരു സംഘമാളുകള്‍ അദ്ദേഹത്തെ ആക്രമിച്ചത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ന്യൂഡല്‍ഹിയിലെ ബിജെപി ഓഫീസിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. നടന്നുനീങ്ങുന്ന സ്വാമി അഗ്‌നിവേശിന് പിന്നാലെ ഒരു സംഘമാളുകള്‍ നടന്നു ചെല്ലുന്നതും കയ്യേറ്റം ചെയ്യുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. ചതിയന്‍ എന്ന് വിളിച്ചാണ് അക്രമികള്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്തത്. അവര്‍ അസഭ്യം പറയുകയും അദ്ദേഹത്തിന്റെ തലപ്പാവ് തട്ടിക്കളയുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്. കൂട്ടത്തിലുള്ള ഒരു സ്ത്രീ സ്വാമി അഗ്‌നിവേശിനു നേരെ ചെരിപ്പുയര്‍ത്തി അടിക്കാനോങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. പോലീസെത്തിയാണ് അഗ്‌നിവേശിനെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. ഇത് രണ്ടാം തവണയാണ് സ്വാമി അഗ്‌നിവേശിനു നേരെ ആക്രമണമുണ്ടാകുന്നത്.

Read More

പ്രളയക്കെടുതിയില്‍ ആശ്വാസം പകര്‍ന്ന് ടെലികോം കമ്പനികള്‍.

പ്രളയക്കെടുതിയില്‍ ആശ്വാസം പകര്‍ന്ന് ടെലികോം കമ്പനികള്‍.

  കൊച്ചി: സംസ്ഥാനത്തെ ദുരിതക്കയത്തിലാഴ്ത്തിയ പ്രളയക്കെടുതിയില്‍ ആശ്വാസം പകര്‍ന്ന് ടെലികോം കമ്പനികള്‍. കോളും, ഡാറ്റയും, എസ്എംഎസും സൗജന്യമാക്കിയാണ് ടെലികോം കമ്പനികള്‍ ദുരിതത്തില്‍ ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നത്. ബിഎസ്എന്‍എല്‍, ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ തുടങ്ങിയ ടെലികോം കമ്പനികളാണ് സൗജന്യ സേവനം വാഗ്ദാനം ചെയ്തിരിക്കുന്നത്. എല്ലാ ദിവസവും ബിഎസ്എന്‍എല്‍ നമ്പറുകളിലേക്കും മറ്റ് നെറ്റ്വര്‍ക്കുകളിലേക്കും ബിഎസ്എന്‍എല്‍ 20 മിനിറ്റ് സൗജന്യ കോളുകളാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. കൂടെ ഏഴു ദിവസത്തേക്ക് സൗജന്യ ഡാറ്റയും എസ്എംഎസും ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഐഡിയ സെല്ലുലാര്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് പത്തു രൂപ അധിക ടോക്ടൈമാണ് സൗജന്യമായി നല്‍കുന്നത്. ഇതിനായി *150*150# ഡയല്‍ ചെയ്യണം. ഒരു ജിബി ഡാറ്റയും ഏഴു ദിവസത്തേക്ക് ഐഡിയ നല്‍കുന്നുണ്ട്. അതോടൊപ്പം ഐഡിയ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ബില്‍ അടയ്ക്കാനുള്ള കാലാവധി നീട്ടി. ഏഴു ദിവസത്തേക്ക് പരിധിയില്ലാത്ത കോളുകളും ഡാറ്റ, എസ്എംഎസ് എന്നിവയുമാണ് റിലയന്‍സ്…

Read More

ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്കു മാറുന്നു; കേരളത്തില്‍ മഴ ശനിയാഴ്ച കൂടി തുടരും

ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്കു മാറുന്നു; കേരളത്തില്‍ മഴ ശനിയാഴ്ച കൂടി തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശനിയാഴ്ചയും അതിശക്തമായി തുടരും. എന്നാല്‍ ശനിയാഴ്ച കഴിയുന്നതോടെ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്കു മാറിയതോടെ കേരളത്തിന് ആശ്വാസമാകുകയാണ്. ഞായറാഴ്ചയോടെ സംസ്ഥാനത്ത് നേരിയ മഴയ്ക്കു മാത്രമേ സാധ്യതയുള്ളുവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ചയും അതിശക്തമായ മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. പ്രളയക്കെടുതിയില്‍ ആശ്വാസമായി പെരിയാറിലെ ജലനിരപ്പ് കുറഞ്ഞുതുടങ്ങി. മഴ കുറഞ്ഞു തുടങ്ങിയതോടെ ആലുവ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോഴും എറണാകുളത്തും മറ്റും നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ മഴക്കെടുതിക്ക് ശമനമായിട്ടുണ്ട്. അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077ലേക്ക് വിളിക്കാന്‍ വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു തിരുവനന്തപുരം- 0471 2730045 കൊല്ലം- 0474…

Read More

വാജ്പേയിക്ക് യാത്രാമൊഴിയേകി രാജ്യം; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

വാജ്പേയിക്ക് യാത്രാമൊഴിയേകി രാജ്യം; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിക്ക് ഔദ്യോഗിക ബഹുമതികളോടെ രാജ്യം യാത്രാമൊഴിയേകി. യമുനാ തീരത്തെ സ്മൃതിസ്ഥലില്‍ വൈകിട്ട് നാലു മണിയോടെ തുടങ്ങിയ അന്ത്യ കര്‍മ്മങ്ങള്‍ക്കൊടുവില്‍ അഞ്ചു മണിയോടെ വാജ്പേയിയുടെ ഭൗതികദേഹം അഗ്‌നിയില്‍ അമര്‍ന്നു. വാജ്പേയിയുടെ വളര്‍ത്തുമകള്‍ നമിത ഭട്ടാചാര്യയാണ് ചിതയ്ക്കു തീ കൊളുത്തിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന വാജ്പേയ് ഇന്നലെ വൈകിട്ട് 5.05 നാണ് വിടവാങ്ങിയത്. മൃതദേഹം രാവിലെ ഒമ്പതു മുതല്‍ ബിജെപി ആസ്ഥാനത്തു പൊതുദര്‍ശനത്തിനു വെച്ചു. ആയിരക്കണക്കിനു പേരാണ് വാജ്പേയിക്ക് യാത്രാമൊഴിയേകാന്‍ എത്തിയത്. പൊതുദര്‍ശനത്തിനു ശേഷം വാജ്പേയിയുടെ മൃതദേഹം സംസ്‌കാര സ്ഥലമായ യമുനാതീരത്തെ സ്മൃതിസ്ഥലിലേക്ക് വിലാപയാത്രയായാണ് കൊണ്ടുവന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ വന്‍ ജനാവലി വിലാപയാത്രയിലും തുടര്‍ന്നുള്ള അന്ത്യ കര്‍മ്മങ്ങളിലും പങ്കെടുത്തു. രാഷ്ട്രപതി രാം നാഥ് കോവിന്ദ്,…

Read More

എയര്‍ലിഫ്റ്റിങിലൂടെ രക്ഷപ്പെടുത്തിയ യുവതിക്ക് ആശുപത്രിയില്‍ സുഖപ്രസവം.

എയര്‍ലിഫ്റ്റിങിലൂടെ രക്ഷപ്പെടുത്തിയ യുവതിക്ക് ആശുപത്രിയില്‍ സുഖപ്രസവം.

കേരളത്തിലെ പ്രളയക്കെടുതിയില്‍ കുടുങ്ങിപ്പോയ യുവതിയെയാണ് രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്ററിലെത്തി എയര്‍ലിഫ്റ്റിങിലൂടെ രക്ഷപ്പെടുത്തിയത്. കെട്ടിടത്തിന്റെ മുകളിലായിരുന്ന യുവതിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയതായ വിവരവും നാവികസേനയുടെ ട്വിറ്റര്‍ പേജിലൂടെ നേരത്തെ പങ്കുവെച്ചിരുന്നു. ആലുവയ്ക്കടുത്ത ചെങ്ങമനാട് കളത്തിങ്ങല്‍ വീട്ടില്‍ സജിത ജബീലാണ് നാവികസേനയുടെ സഹായത്തില്‍ പുതിയ ജീവിതത്തിനു തുടക്കമിട്ടത്.   അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077ലേക്ക് വിളിക്കാന്‍ വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു തിരുവനന്തപുരം- 0471 2730045 കൊല്ലം- 0474 2794002 പത്തനംതിട്ട- 0468 2322515 ആലപ്പുഴ- 0477 2238630 കോട്ടയം 0481 2562201 ഇടുക്കി 0486 2233111 എറണാകുളം 0484 2423513 തൃശ്ശൂര്‍ 0487 2362424 പാലക്കാട് 0491 2505309 മലപ്പുറം 0483 2736320 കോഴിക്കോട് 0495 2371002 വയനാട് 9207985027 കണ്ണൂര്‍ 0468…

Read More

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ക്കായി മാവേലി സ്റ്റോറുകളെ സമീപിക്കാം – മന്ത്രി പി. തിലോത്തമന്‍

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ക്കായി മാവേലി സ്റ്റോറുകളെ സമീപിക്കാം – മന്ത്രി പി. തിലോത്തമന്‍

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് തുറന്നിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ക്കായി മാവേലി സ്റ്റോറുകളെ സമീപിക്കാമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍. ക്യാമ്പുകളിലേക്ക് ആവശ്യമുള്ള അരിക്കും പലവ്യഞ്ജനങ്ങള്‍ക്കുമായി ഇത്തരത്തില്‍ മാവേലി സ്റ്റോറുകളെ സമീപിക്കാം. ക്യാമ്പുകളുടെ ചുമതലയുള്ള വില്ലേജ് ഓഫീസര്‍ നല്‍കുന്ന ലിസ്റ്റ് പ്രകാരം സാധനങ്ങള്‍ നല്‍കുവാന്‍ ബന്ധപ്പെട്ട മാവേലി സ്റ്റോര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ആവശ്യത്തിനുള്ള സാധനങ്ങള്‍ എല്ലാ മാവേലി സ്റ്റോറുകളിലും എത്തിക്കാന്‍ ഗോഡൗണ്‍ ചുമതലയുള്ളവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ംസ്ഥാനത്ത് ആയിരത്തിലേറെ ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടര ലക്ഷത്തോളം പേരാണ് കഴിയുന്നത്. പലയിടങ്ങളിലും കുടിവെളളത്തിന്റെയും ഭക്ഷണത്തിന്റെയും അപര്യാപ്തതയുണ്ട്. ഇത് പരിഹരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077 ലേക്ക് വിളിക്കാന്‍ വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു…

Read More

ദുരിതത്തില്‍ ഇളവുമായി എയര്‍ ഇന്ത്യ

ദുരിതത്തില്‍ ഇളവുമായി എയര്‍ ഇന്ത്യ

  കൊച്ചി: മഴക്കെടുതികള്‍ക്കൊണ്ട് ദുരിതമനുഭവിക്കുന്ന കേരളത്തിന് സൗജന്യങ്ങളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകള്‍ റദ്ദാക്കുന്നത് തീര്‍ത്തും സൗജന്യമാക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. യാത്ര റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ ലഭിക്കും. യാത്രാ തീയതി മാറ്റുന്നതും സെക്ടര്‍ മാറ്റുന്നതും പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 26 വരെയാണ് ഈ സൗജന്യം ലഭിക്കുകയെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുകയും ഇവിടേയ്ക്ക് വരികയും ചെയ്യുന്ന വിമാനങ്ങള്‍ക്കാണ് സൗജന്യം ലഭിക്കുക അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077 ലേക്ക് വിളിക്കാന്‍ വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു തിരുവനന്തപുരം- 0471 2730045 കൊല്ലം- 0474 2794002 പത്തനംതിട്ട- 0468 2322515 ആലപ്പുഴ- 0477 2238630 കോട്ടയം 0481…

Read More

വെള്ളക്കെട്ടിന്റെ ദുരിതമൊഴിയാതെ മൂവാറ്റുപുഴ

വെള്ളക്കെട്ടിന്റെ ദുരിതമൊഴിയാതെ മൂവാറ്റുപുഴ

വെള്ളക്കെട്ടിന്റെ ദുരിതമൊഴിയാതെ മൂവാറ്റുപുഴ. നഗരമിപ്പോള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. നിരവധി വീടുകളും വാഹനങ്ങളും വെള്ളത്തിനടിയിലായി. വെള്ളി ശനി ദിവസങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യയുണ്ട്. വാഹന ഗതാഗതം പൂര്‍ണമായു തടസപ്പെട്ടു. നിരവധി യാത്രക്കാര്‍ മൂവാറ്റുപുഴയില്‍ കുടുങ്ങിക്കിടക്കുകയാണ്. മൂവാറ്റുപുഴ കരകവിഞ്ഞൊഴുകുകയാണ്   അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077 ലേക്ക് വിളിക്കാന്‍ വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു തിരുവനന്തപുരം- 0471 2730045 കൊല്ലം- 0474 2794002 പത്തനംതിട്ട- 0468 2322515 ആലപ്പുഴ- 0477 2238630 കോട്ടയം 0481 2562201 ഇടുക്കി 0486 2233111 എറണാകുളം 0484 2423513 തൃശ്ശൂര്‍ 0487 2362424 പാലക്കാട് 0491 2505309 മലപ്പുറം 0483 2736320 കോഴിക്കോട് 0495 2371002 വയനാട് 9207985027 കണ്ണൂര്‍ 0468 2322515 ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍…

Read More

എറണാകുളത്ത് അമ്പതിനായിരത്തോളം ഭക്ഷണ പൊതികള്‍ ആവശ്യമുണ്ടെന്ന് കളക്ടര്‍

എറണാകുളത്ത് അമ്പതിനായിരത്തോളം ഭക്ഷണ പൊതികള്‍ ആവശ്യമുണ്ടെന്ന് കളക്ടര്‍

കൊച്ചി: എറണാകുളം ജില്ലയില്‍ പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് ആകാശ മാര്‍ഗം വിതരണം ചെയ്യുന്നതിന് അമ്പതിനായിരത്തോളം ഭക്ഷണ പൊതികള്‍ ആവശ്യമുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കടവന്ത്രയിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഇത് എത്തിക്കണമെന്നും കളക്ടര്‍ അറിയിച്ചു. പ്രളയംമൂലം എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് വിതരണം ചെയ്യാനാണിത്. സംസ്ഥാനത്ത് പ്രളയകെടുതി ഏറ്റവും രൂക്ഷമായി നേരിടുന്ന ജില്ലകളിലൊന്നാണ് എറണാകുളും. ആയിരകണക്കിന് പേര്‍ ജില്ലയില്‍ പലയിടങ്ങളില്‍ വീടുകളിലും മറ്റും കുടുങ്ങി കിടക്കുന്നുണ്ട്. അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077 ലേക്ക് വിളിക്കാന്‍ വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു തിരുവനന്തപുരം- 0471 2730045 കൊല്ലം- 0474 2794002 പത്തനംതിട്ട- 0468 2322515 ആലപ്പുഴ- 0477 2238630 കോട്ടയം 0481 2562201 ഇടുക്കി 0486 2233111 എറണാകുളം 0484 2423513 തൃശ്ശൂര്‍…

Read More