വാഹനം വെള്ളത്തില്‍ കുടുങ്ങുയോ..?? ഇന്‍ഷുറന്‍സ് ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

വാഹനം വെള്ളത്തില്‍ കുടുങ്ങുയോ..?? ഇന്‍ഷുറന്‍സ് ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

സംസ്ഥാനം മുമ്പെങ്ങുമില്ലാത്ത പ്രളയം നേരിടുകയാണ്. ജീവന്‍ രക്ഷിക്കാന്‍ പ്രഥമ പരിഗണന നല്‍കുമ്പോള്‍ സ്വന്തം വാഹനം അടക്കം വിലപിടിപ്പുള്ള പല വസ്തുക്കളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ആര്‍ക്കും സാധിച്ചെന്നു വരില്ല. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി ലഭിക്കാന്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങളുടെ വീട്ടിലോ ഫ്‌ളാറ്റിലോ നിര്‍ത്തിയിട്ട അവസ്ഥയില്‍ വാഹനത്തില്‍ വെള്ളം കയറുകയാണെങ്കില്‍ എത്രയും പെട്ടെന്ന് വെള്ളത്തിലുള്ള വണ്ടിയുടെ ഒരു ഫോട്ടോ എടുത്തു സൂക്ഷിക്കണം. വണ്ടിയുടെ നമ്പര്‍ പ്ലേറ്റ് കാണുന്ന വിധത്തിലുള്ള ഫോട്ടോയാണെങ്കില്‍ വളരെ നല്ലത്. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ എളുപ്പമാക്കാന്‍ ഈ ഫോട്ടോ സഹായിക്കും. വെള്ളം കയറിയെന്ന് ഉറപ്പായാല്‍ ഒരു കാരണവശാലും വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത്. സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ എക്‌സ്‌ഹോസ്റ്റ് വഴി വെള്ളം എന്‍ജിനുള്ളിലെത്തും. അങ്ങനെ സംഭവിച്ചാല്‍ ഒരു കാരണവശാലും ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍…

Read More

ജടായു എര്‍ത്ത്സ് സെന്ററിന്റെ ഉദ്ഘാടനം മാറ്റിവെച്ചു.

ജടായു എര്‍ത്ത്സ് സെന്ററിന്റെ ഉദ്ഘാടനം മാറ്റിവെച്ചു.

സംസ്ഥാനത്തെ പ്രളയ ദുരിതം കണക്കിലെടുത്ത് കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത്സ് സെന്ററിന്റെ ഉദ്ഘാടനം മാറ്റിവെച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ജടായു എര്‍ത്ത്‌സ് സെന്റര്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ദുരന്ത ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ജടായു എര്‍ത്ത്സ് സെന്ററിലെ ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ജടായു എര്‍ത്ത്സ് സെന്റര്‍ സിഎംഡി രാജീവ് അഞ്ചല്‍ വ്യക്തമാക്കി.

Read More

കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു; ഇന്ന് യാത്ര സൗജന്യം

കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു; ഇന്ന് യാത്ര സൗജന്യം

കൊച്ചി : കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു. മുട്ടം മെട്രോയാര്‍ഡില്‍ വെള്ളം കയറിയിനെത്തുടര്‍ന്ന താത്കാലികമായി നിര്‍ത്തി വച്ചിരുന്ന സര്‍വീസ് വൈകുന്നേരം 4 മണിയോടെയാണ് വീണ്ടും ആരംഭിച്ചത്. സര്‍വീസ് ഇന്ന് സൗജന്യമായിരിക്കുമെന്ന് മെട്രോ അധികൃതര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതിനെത്തുടര്‍ന്ന് രാവിലെ മുതല്‍ സര്‍വീസ് നിര്‍ത്തി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു

Read More

ഓണാവധി പുനഃക്രമീകരിച്ചു; സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച മുതല്‍ അവധി.

ഓണാവധി പുനഃക്രമീകരിച്ചു; സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച മുതല്‍ അവധി.

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്‌കൂളുകള്‍ ഓണാവധിക്കായി വെള്ളിയാഴ്ച (17/08/18)അടക്കുന്നതും ഓണാവധി കഴിഞ്ഞ് 29 ന് തുറക്കുന്നതുമായിരിക്കും. നേരത്തേ കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, എറണാകുളം, പാലക്കാട്, കൊല്ലം, ആലപ്പുഴ,തിരുവനന്തപുരം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാകളക്ടര്‍മാര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. വയനാട്, കോഴിക്കോട്, മലപ്പുറം,തിരുവനന്തപുരം ജില്ലകളിലെ അംഗണവാടികള്‍ അടക്കമുള്ളവയ്ക്കാണ് അവധി. കാലിക്കറ്റ് സര്‍വ്വകലാശാലയും ആരോഗ്യസര്‍വ്വകലാശാലയും ഈമാസം 29 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

Read More

മുല്ലപ്പെരിയാര്‍ : ജലനിരപ്പ് 139 അടിയാക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

മുല്ലപ്പെരിയാര്‍ : ജലനിരപ്പ് 139 അടിയാക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ തീരുമാനിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകണമെന്ന് ബന്ധപ്പെട്ടവരോട് കോടതി നിര്‍ദേശിച്ചു. കേരളം കടുത്ത വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് റസല്‍ ജോയി എന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിര്‍ദേശം. 139 അടിയാക്കി നിലനിര്‍ത്തണം എന്നതാണ് കോടതിയുടെ നിലപാട്. ഈ നിലയില്‍ ജലം നിലനിര്‍ത്തുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് കൂടിയാലോചിച്ച് തീരുമാനിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കേന്ദ്ര ജല കമ്മീഷന്‍ അധ്യക്ഷനായ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുമായും ദേശീയ ദുരന്ത നിവാരണ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തി അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്താനുള്ള നടപടികള്‍ എന്തെല്ലാമാണ് വേണ്ടതെന്ന കാര്യത്തില്‍തീരുമാനം ഉണ്ടാക്കണം. കേരളത്തില്‍ വലിയ ദുരന്തമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടി 142 അടിയില്‍ നിലനിര്‍ത്തണമെന്ന്…

Read More

സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ഇന്നുമാത്രം 47 മരണം

സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ഇന്നുമാത്രം 47 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ഇന്നുമാത്രം 47 മരണം. ഇതോടെ രണ്ടു ദിവസത്തിനിടെ മരിച്ചവരുടെയെണ്ണം 80 ആയി. തൃശ്ശൂര്‍ കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരിച്ചു. മലപ്പുറം ഉറുങ്ങാട്ടേരി ഓടക്കയത്ത് ഉരുള്‍പൊട്ടലില്‍ ഏഴുപേര്‍ മരിച്ചു. രണ്ടുപേരെ കാണാതായി. കൂടരഞ്ഞിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേര് മരിച്ചു. ഇടുക്കി ജില്ലയില്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലുമായി പത്തു പേര്‍ മരിച്ചു. ദേവികുളത്ത് മണ്ണിടിഞ്ഞ് നാലു പേര്‍ മരിച്ചു. നെടുങ്കണ്ടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. തൃശ്ശൂര്‍ അതിരപ്പിളളിക്കടുത്ത് ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. പൂമലയില്‍ വീട് തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. പാലക്കാട് നെന്മാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നവജാതശിശു ഉള്‍പ്പടെ മൂന്നു കുടുംബങ്ങളിലെ എട്ടു പേര്‍ മരിച്ചു. കോഴിക്കോട് മാവൂര്‍ ഊര്‍ക്കടവില്‍ വീടീനു മുകളില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ മരിച്ചു.  

Read More

മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയ് അന്തരിച്ചു

മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ സമുന്നത നേതാക്കളിലൊരാളുമായ അടല്‍ ബിഹാരി വാജ്‌പേയി (93) അന്തരിച്ചു. ഡല്‍ഹി എയിംസില്‍ വൈകീട്ടോടെ ആയിരുന്നു അന്ത്യം. ഏറെക്കാലമായി ആരോഗ്യസ്ഥിതി മോശമായിരുന്ന വാജ്‌പേയിയെ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂത്രാശയ സംബന്ധമായ അണുബാധയുള്ളതായി ഇന്നലെ ആശുപത്രി അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഇരു വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം തീര്‍ത്തും മോശമായിരുന്നു. ഇന്ന് ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മൂന്നു തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായ വാജ്‌പേയി, ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഭരണത്തില് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസുകാരനല്ലാത്ത പ്രധാനമന്ത്രിയാണ്. 1924ല്‍ മധ്യപ്രദേശില ഗ്വാളിയോറിലാണ് വാജ്‌പേയി ജനിച്ചത്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലിലായി. പിന്നീട് ആര്‍എസ്എസില്‍ സജീവമായി. 1957ല്‍ മുപ്പത്തിമൂന്നാമത്തെ വയസ്സിലാണ് ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മധ്യപ്രദേശിലെ ബാല്‍റാംപുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് പാര്‍ലമെന്റിലെത്തിയ വാജ്‌പേയി 1962ല്‍…

Read More

കുതിരാനില്‍ മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു

കുതിരാനില്‍ മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു

കനത്ത മഴയെത്തുടര്‍ന്ന് കുതിരാനില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പാലക്കാട്- തൃശ്ശൂര്‍ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. അപ്രതീക്ഷിതമായ മണ്ണിടിച്ചിലായതിനാല്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു.തുരങ്കത്തിന്റെ സുരക്ഷയില്‍ ആശങ്കയുണര്‍ന്നു. സംഭവത്തെത്തുടര്‍ന്ന് ദേശീയപാതാ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു സ്ഥിതിഗതി വിലയിരുത്തി.

Read More

ദുരിതപെയ്ത്തില്‍ വൈദ്യുതി ഇല്ലെങ്കിലും ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഒരു വഴി..

ദുരിതപെയ്ത്തില്‍ വൈദ്യുതി ഇല്ലെങ്കിലും ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഒരു വഴി..

കനത്തമഴയെത്തുടര്‍ന്ന് പ്രളയബാധിത പ്രദേശങ്ങളില്‍ പലയിടങ്ങളിലും വൈദ്യുതി ബന്ധം അധികൃതര്‍ വിച്ഛേദിച്ചിരിക്കുകയാണ്. മഴ നിര്‍ത്താതെ പെയ്യുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് പോലും പുറത്തിറങ്ങാനാകാതെ കുടുങ്ങികിടക്കുകയാണ്. ദൗത്യസേനാംഗങ്ങളോടും, രക്ഷാപ്രവര്‍ത്തകരുമായി ആശയവിനിമയം നഷ്ടപെടാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് കരുതേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ വൈദ്യുതി ഇല്ലെങ്കില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയില്ല. ഈ അടിയന്തിര ഘട്ടത്തില്‍ ടി വി റിമോട്ടിലും ക്ലോക്കിലുള്ള ബാറ്ററികളും ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യാവുന്നതാണ്. കയ്യിലുള്ള യുഎസ്ബി ചാര്‍ജര്‍ കേബിള്‍ പകുതിയായി മുറിക്കുക. ഫോണില്‍ കുത്തുന്ന പിന്‍ ഉള്ള കേബിള്‍ ഭാഗം എടുക്കുക. കേബിളിന്റെ മുറിച്ച അറ്റത്ത് നാല് കേബിളുകള്‍ കാണാം. ഇതില്‍ ചുവപ്പ്, കറുപ്പ് കേബിളുകള്‍ എടുക്കുക. ഈ കേബിളുകളുടെ അറ്റത്തെ പ്ലാസ്റ്റിക് ആവരണം കളയുക. ശേഷം റിമോട്ടില്‍ ഇടുന്ന മൂന്ന് ബാറ്ററികള്‍ എടുക്കുക. ബാറ്ററികള്‍ ഒന്നിന് പിറകില്‍ ഒന്നായി വെച്ച്, പേപ്പര്‍ കൊണ്ട് ചുറ്റി…

Read More

കൊച്ചി വിമാനത്താവളം ശനിയാഴ്ചയും തുറക്കാന്‍ സാധ്യതയില്ലെന്ന് സിയാല്‍.

കൊച്ചി വിമാനത്താവളം ശനിയാഴ്ചയും തുറക്കാന്‍ സാധ്യതയില്ലെന്ന് സിയാല്‍.

നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം ശനിയാഴ്ചയും തുറക്കാന്‍ സാധിക്കില്ലെന്ന് സിയാല്‍ അധികൃതര്‍ സൂചന നല്‍കി. പെരിയാറില്‍ ഉയരുന്ന ജലനിരപ്പില്‍ ആലുവയും വിമാനത്താവളം പരിസരവും മുങ്ങികിടക്കുന്നതിനാല്‍ വെള്ളമിറങ്ങുന്നതിന് വരെ വിമാനം ഇറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രദേശമാകെ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. അതു കൊണ്ട് തന്നെ വെള്ളം പമ്പ് ചെയ്ത് കളയാന്‍ കഴിയില്ല. ഡാമുകള്‍ തുറന്നിരിക്കുന്നതിനാല്‍ പെരിയാറിലെ വെള്ളപ്പൊക്കത്തിന് ശമനമില്ല. വിമാനത്താവളത്തില്‍ റണ്‍വേയിലും ഏപ്രിണിലുമെല്ലാം വെള്ളം നിറഞ്ഞിരിക്കുകയാണ്. ശനിയാഴ്ച വരെ തുടര്‍ച്ചയായി നാല് ദിവസം വിമാനത്താവളം അടച്ചിടാനാണ് നേരത്തെ സിയാല്‍ അധികൃതര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തുറക്കുന്നതി ഇതിലും വൈകുമെന്നാണ് കരുതുന്നത്. വിദേശത്ത് പേകേണ്ടവര്‍, വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നവര്‍ അതനുസരിച്ച് യാത്രയില്‍ മാറ്റം വരുത്തേണ്ടി വരും. കാര്‍ഗോ ടെര്‍മിനലും, വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം എത്തിക്കുന്ന സോളാര്‍ പാടത്തിലും വെള്ളം കയറിയ നിലയിലാണ്.

Read More