സംസ്ഥാനത്തിന്റെ സ്ഥിതി ഗുരുതരം; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ സ്ഥിതി ഗുരുതരം; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ സ്ഥിതി ഗുരുതരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. പ്രധാനമന്ത്രിയെയും കേന്ദ്രആഭ്യന്തര മന്ത്രിയെയും വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായവും ഉറപ്പു നല്‍കിയിട്ടുണ്ട്, മുഖ്യമന്ത്രി പറഞ്ഞു. സൈനിക വിഭാഗങ്ങളുടെ സേവനം കൂടുതലായി ആവശ്യപ്പെട്ടിട്ടുണ്ട്. പമ്പാനദിയുടെ തീരത്തു രക്ഷാപ്രവര്‍ത്തനത്തിനു കൂടുതല്‍ ബോട്ടുകള്‍ എത്തിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ദുരവസ്ഥയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും നല്ല രീതിയില്‍ സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. പ്രളയത്തില്‍ ആകെ 67 മരണം ഓഗസ്റ്റ് 9 മുതല്‍ സംഭവിച്ചിരിക്കുകയാണ്. അണക്കെട്ടെല്ലാം തുറന്നുവിട്ടു. നദികള്‍ കരകവിഞ്ഞു. കുറച്ചുദിനങ്ങളും കൂടി മഴ തുടരും എന്നാണ് മുന്നറിയിപ്പ്. രാവിലെ 12 ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട്. ഇപ്പോള്‍ സംസ്ഥാനത്ത് എല്ലായിടത്തും റെഡ് അലര്‍ട്ട് എന്ന സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

മഴക്കാലത്ത് ഇവ ഒഴിവാക്കാം…

മഴക്കാലത്ത് ഇവ ഒഴിവാക്കാം…

ഉപ്പ് കൂടുതലുള്ള വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാം. ഇത് വയറിന് അസ്വസ്ഥതയും മറ്റും ഉണ്ടാക്കും. എണ്ണ അധികമുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. കടുകെണ്ണ, എള്ളെണ്ണ പോലെയുള്ള കട്ടികൂടിയ എണ്ണ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യരുത്. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ഭക്ഷണങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഭക്ഷണസാധനങ്ങള്‍ ഒരിക്കലും തുറന്നുവച്ച് കഴിക്കരുത്. ഈച്ചയിലൂടെയും മറ്റും രോഗങ്ങള്‍ പകരാന്‍ ഇടയാകും. മഴക്കാലത്ത് വെള്ളച്ചോറിന് പകരം കുത്തരി ഉപയോഗിക്കുന്നതാണ് ഉത്തമം. തണുപ്പ് സമയമായതിനാല്‍ വെള്ളച്ചോറ് കഴിക്കുന്നത് നീര്‍ക്കെട്ടും ദഹനക്കുറവും ഉണ്ടാക്കും. കോള പോലെയുള്ള പാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കും.  

Read More

ചെറുബൈക്കുകളുടെ നിരയിലേക്ക് പുത്തന്‍ താരം : റേഡിയോണ്‍

ചെറുബൈക്കുകളുടെ നിരയിലേക്ക് പുത്തന്‍ താരം : റേഡിയോണ്‍

ചെറുബൈക്കുകളുടെ നിരയിലേക്ക് പുത്തന്‍ താരത്തെ അവതരിപ്പിക്കുകയാണ് ടിവിഎസ്. കമ്പനിപുറത്തിറക്കുന്ന റേഡിയോണ്‍ 23-ന് വിപണിയിലെത്തും. യാത്രാ ബൈക്കുകളുടെ വിഭാഗത്തില്‍ പെടുത്തി പുറത്തിറക്കുന്ന റേഡിയോണിന് 110 സിസി കരുത്താണുള്ളത്. 2012 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് റേഡിയോണിന്റെ കണ്‍സെപ്റ്റ് അവതരിപ്പിച്ചത്. അന്ന് 125 സിസി ബൈക്കുകളുടെ ശ്രേണിയില്‍ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. വളരെ ചിട്ടയായ ഡിസൈനിങ് ശൈലിയാണ് റേഡിയോണില്‍ നല്‍കിയിരിക്കുന്നത്. ഗ്രാഫിക് ഡിസൈനിനൊപ്പം സാധാരണ ബൈക്കുകളില്‍ നല്‍കിയിരിക്കുന്നതിന് സമാനമായി മള്‍ട്ടി കളര്‍ ഫിനീഷിങും റേഡിയോണ് നല്‍കിയിരിക്കുന്നു. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും എന്‍-ടോര്‍ക്കില്‍ നല്‍കിയിരിക്കുന്നതിനോട് സമാനമായ സ്മാര്‍ട്ട് കണക്ടിലൂടെ ലഭ്യമാക്കുന്ന സാറ്റ്‌ലൈറ്റ് നാവിഗേഷന്‍ സംവിധാനവുമാണ് വാഹനത്തെ മറ്റ് ചെറുബൈക്കുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ടിവിഎസ് റേഡിയോണ് 109.7 സിസിയില്‍ 9.5 ബിഎച്ച്പി പവറും 9.4 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Read More

അപൂര്‍വ്വ നേട്ടം സ്വന്തമാക്കി നയന്‍താരയുടെ ‘കൊലമാവ് കോകില’

അപൂര്‍വ്വ നേട്ടം സ്വന്തമാക്കി നയന്‍താരയുടെ ‘കൊലമാവ് കോകില’

നയന്‍താര പ്രധാനവേഷത്തിലെത്തുന്ന കൊലമാവ് കോകില ആഗസ്റ്റ് 17 ന് തിയേറ്ററുകളില് എത്തുകയാണ്. കോലമാവു കോകിലയുടെ ടീസറും പാട്ടുകളുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോള്‍ ഒരു അപൂര്‍വ്വ നേട്ടം കൂടി ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രദര്‍ശനം രാവിലെ 6 മണിമുതല്‍ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ കോളിവുഡില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. പൊതുവെ പുരുഷ താരങ്ങള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രങ്ങള്‍ക്ക് മാത്രമേ അത്തരത്തിലുള്ള ഒരു വരവേല്‍പ്പ് ലഭിക്കാറുള്ളൂ. കോളിവുഡില്‍ ആദ്യമായാണ് ഒരു നടിയുടെ ചിത്രം ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഷോകളുടെ എണ്ണം കൂട്ടാനും തിയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്. നെല്‍സണ്‍ ദീലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ യോഗി ബാബു, ശരണ്യ പൊന്‍വര്‍ണന്‍ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്. നയന്‍താര ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ക്കിടയില്‍ അത്രമാത്രം സ്വീകാര്യതയാണ്. യുവാക്കളുടെ ഹരമായ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനുവേണ്ടി സംഗീതമൊരുക്കുന്നത്.

Read More

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്കായി കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വ്വീസ് ആരംഭിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്കായി കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വ്വീസ് ആരംഭിച്ചു.

വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പ്രത്യേക യാത്ര സൗകര്യമൊരുക്കി കെ എസ് ആര്‍ ടി സി രംഗത്ത്. നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണമായി അടച്ച സാഹചര്യത്തില്‍ വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് വഴി തിരിച്ച് വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസ് നടത്തുന്നത്. ശനിയാഴ്ച്ച വരെ നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണമായി പ്രവര്‍ത്തിക്കില്ലെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Read More

മരിയോ മാന്‍സുകിച്ച് അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു.

മരിയോ മാന്‍സുകിച്ച് അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു.

ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ മരിയോ മാന്‍സുകിച്ച് അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. റഷ്യന്‍ലോകകപ്പിലെ ക്രൊയേഷ്യയുടെ മുന്നേറ്റത്തിലെ നിര്‍ണായക സാന്നിധ്യമായിരുന്നു അദ്ദേഹം. കഴിഞ്ഞ 11 വര്‍ഷമായി ദേശീയ ടീമില്‍ കളിക്കുന്ന താരം ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ക്രൊയേഷ്യയുടെ മികച്ച മുന്നേറ്റനിര താരമായി അറിയപ്പെടുന്ന മാന്‍സുകിച്ച് 89 കളിയില്‍ നിന്നായി 33 ഗോളുകള്‌നേടിയിട്ടുണ്ട്. രണ്ടു ലോകകപ്പുകളിലും രണ്ടു യൂറോ കപ്പിലും ക്രൊയേഷ്യയ്ക്കായി കളത്തിലിറങ്ങി. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ ഗോള്‍ നേടിയ ഈ 32 കാരന്‍ ഇറ്റാലിയന്‍ ക്ലബ് യുവെന്റസിന്റെ താരമാണ്. ക്ലബ്ബ് ഫുട്‌ബോളില്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നേട്ടത്തിലേക്കെത്തിയതിനു പിന്നാലെയാണ് മാന്‍സുകിച്ച് പടിയിറങ്ങുന്നത്.

Read More

ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു, പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു, പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓഗസ്റ്റ് 31 ആരംഭിക്കാനിരുന്ന ഓണപ്പരീക്ഷ മാറ്റിവച്ചു. നിര്‍ത്താതെ പെയ്യുന്ന പേമാരിയും സ്‌കൂളുകളില്‍ മിക്കതും ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവര്‍ത്തിക്കുന്നതും കണക്കിലെടുത്താണ് ഒന്നാംപാദ വാര്‍ഷിക പരീക്ഷ മാറ്റിവച്ചതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍അറിയിച്ചു. ഒന്നു മുതല്‍ പത്തു വരെ ഉള്ള ക്ലാസ്സുകളിലെ പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നാലെ അറിയിക്കും.

Read More

മഴക്കെടുതിയില്‍ കേരളത്തിന് കൈതാങ്ങാവാന്‍ രക്ഷാധികാരി ബൈജുവും സംഘവും.

മഴക്കെടുതിയില്‍ കേരളത്തിന് കൈതാങ്ങാവാന്‍ രക്ഷാധികാരി ബൈജുവും സംഘവും.

രക്ഷാധിക്കാരി ബൈജുവിന് കഴിഞ്ഞവര്‍ഷം ലഭിച്ച സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌ക്കാര തുക ദൂരിതാശ്വാസനിധിയിലേക്ക് സമര്‍പ്പിച്ച് അണിയറപ്രവര്‍ത്തകര്‍ മാതൃകയായി. കഴിഞ്ഞ വര്‍ഷത്തെ കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്‌ക്കാരം രക്ഷാധികാരി ബൈജു നേടിയിരുന്നു.ഈ വിഭാഗത്തില്‍ നിര്‍മ്മാതാവിനും സംവിധായകനും ലഭിച്ച 2 ലക്ഷം രൂപയാണ് സംഭാവന ചെയ്തത്. മന്ത്രി വി.എസ്. സുനില്‍കുമാര്‍ വഴിയാണ് സഹായം കൈമാറിയത്. എറണാകുളം കലക്ട്രേറ്റില്‍ വെച്ച് നടന്ന പരിപാടിയില്‍ രഞ്ജന്‍ പ്രമോദും നിര്‍മ്മാതാവ് സതീഷ് മോഹനുമാണ് ചെക്ക് കൈമാറാന്‍ എത്തിയത്. കലക്ടര്‍ മുഹമ്മദ് വൈ സഫറുള്ള, സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജു, ചലചിത്ര നിര്‍മ്മാതാവ് അലക്‌സാണ്ടര്‍മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു.

Read More

വരുന്നു ഷവോമിയുടെ എംഐ 8..

വരുന്നു ഷവോമിയുടെ എംഐ 8..

മുന്‍നിര സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനിയായ ഷവോമിയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് എംഐ 8 ചൈനയില്‍ അവതരിപ്പിച്ചു. 8 ജിബി റാം ശേഷിയുള്ള അതിവേഗ ഫോണിന്റെ സ്റ്റോറേജ് 256 ജിബി യാണ്. ഇതിന്റെ തന്നെ 6ജിബി റാം വേരിയന്റും ലഭ്യമാണ്. എംഐ 8 എക്‌സ്‌പ്ലോറര്‍ എഡിഷന്‍ (8ജിബി റം) വേരിയന്റിന്റെ വില 3699 യുവാനാണ് (ഏകദേശം 37,600 രൂപ). ഇതിന്റെ തന്നെ 8ജിബി റാം എംഐ8 വേരിയന്റിന്റെ വില 3299 യുവാനുമാണ് ( ഏകദേശം 33,500 രൂപ). ഇരട്ട സിം (നാനോ), ആന്‍ഡ്രോയ്ഡ് ഒറിയോ ഒഎസ്, 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലെ, ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 845 എസ്ഒസി, 12 പിക്‌സലിന്റെ രണ്ടു പിന്‍ ക്യാമറകള്‍, ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് ടെക്‌നോളജി, 20 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 3400 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളാണ്.

Read More

ജഡായു എര്‍ത്ത് സെന്റര്‍ പ്രവേശന പാസുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം

ജഡായു എര്‍ത്ത് സെന്റര്‍ പ്രവേശന പാസുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം

കൊല്ലം: ജഡായു എര്‍ത്ത് സെന്ററിലേക്കുളള പ്രവേശിക്കുന്നതിന് വിനോദസഞ്ചാരികള്‍ക്ക് ലോകത്തെവിടെ നിന്നും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അവസരം. ജഡായു എര്‍ത്ത് സെന്ററിലേക്കുള്ള പ്രവേശനത്തിനായുള്ള ടിക്കറ്റ് ബുക്കിംഗ് ആഗസ്റ്റ്15 സ്വാതന്ത്ര്യദിനത്തില്‍ ആരംഭിക്കും. www.jatayuearthscenter.com എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിംഗ് നടത്തേണ്ടത്. ആഗസ്റ്റ് 17 വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ജഡായു എര്‍ത്ത് സെന്ററിന്റെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. ഈമാസം 18 മുതല്‍ ഡിസംബര്‍ മാസം വരെയുള്ള ടിക്കറ്റുകളാണ് ഓണ്‍ലൈനില്‍ പണമടച്ച് ബുക്ക് ചെയ്യാനാകുക. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് എര്‍ത്ത് സെന്ററിന് സമീപത്തുള്ള ചെറിയ വ്യാപാരസ്ഥാപനങ്ങളിലൂടെയും ടിക്കറ്റ് എടുക്കാനാകും. ഓണ്‍ലൈനിലൂടെ ടിക്കറ്റ് എടുത്തവര്‍ക്ക് സന്ദര്‍ശന സമയമടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി അറിയാനാകും. ബുക്ക്ചെയ്ത പ്രകാരമെത്തുന്നവര്‍ക്ക് ആര്‍എഫ്ഐഡി സംവിധാനമുള്ള വാച്ചുകള്‍ നല്‍കും. കവാടങ്ങള്‍ കടക്കുന്നതിനും, കേബിള്‍ കാറില്‍ യാത്രചെയ്യുന്നതിനും…

Read More