ഹീറോ എക്‌സ്ട്രീം 200R ഇന്ത്യയില് പുറത്തിറങ്ങി.

ഹീറോ എക്‌സ്ട്രീം 200R ഇന്ത്യയില് പുറത്തിറങ്ങി.

88,000 രൂപയാണ് ഈ സംസ്ഥാനങ്ങളില്‍ ഹീറോ എക്‌സ്ട്രീം 200R -ന് വില. ഇന്നുമുതല്‍ രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളിലും പുതിയ എക്‌സ്ട്രീം 200R വില്‍പനയ്ക്ക് എത്തുമെന്നു ഹീറോ പ്രഖ്യാപിച്ചു. വിലയില്‍ എതിരാളികളെ കടത്തിവെട്ടിയാണ് ഹീറോ എക്‌സ്ട്രീം 200R ന്റെ ഒരുക്കം. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 200 സിസി ബൈക്കെന്ന വിശേഷണം വിപണിയില്‍ ഹീറോ എക്‌സ്ട്രീം 200R -ന് മുതല്‍ക്കൂട്ടാകും. കമ്പനി വികസിപ്പിച്ച പുതിയ 199.9 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് എക്‌സ്ട്രീം 200R -ല് തുടിക്കുന്നത്. എഞ്ചിന് 18.1 bhp കരുത്തും 17.2 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സ് മുഖേനയാണ് പിന്‍ചക്രത്തിലേക്ക് എഞ്ചിന് കരുത്തെത്തുക. ബൈക്കില് വിറയല്‍ അനുഭവപ്പെടുന്നത് പരമാവധി കുറയ്ക്കാന് വേണ്ടി പ്രത്യേക ബാലന്‍സ് ഷാഫ്റ്റ് കമ്പനി ഉപയോഗിച്ചിട്ടുണ്ട്. 39.9 കിലോമീറ്റര്‍ മൈലേജ് എക്‌സ്ട്രീം 200R കാഴ്ച്ചവെക്കുമെന്നാണ് ഹീറോയുടെ വാഗ്ദാനം. അതേസമയം…

Read More

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നു; രണ്ട് ഷട്ടറുകള്‍ അടച്ചു.

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്  താഴ്ന്നു;  രണ്ട് ഷട്ടറുകള്‍ അടച്ചു.

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,397 അടിയിലേക്ക് താഴ്ന്നതിനെത്തുടര്‍ന്ന് രണ്ട് ഷട്ടറുകള്‍ അടച്ചു. മൂന്ന് ഷട്ടറുകളിലൂടെ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുമുണ്ട്. ജലനിരപ്പ് 2,397 അടിയിലെത്തിയാല്‍ രണ്ട് ഷട്ടറുകള്‍ അടയ്ക്കാന്‍ കെ.എസ്.ഇ.ബി. നേരത്തെതന്നെ തീരുമാനിച്ചിരുന്നു. ഇരുവശങ്ങളിലുമുള്ള ഷട്ടറുകളാണ് അടച്ചത്. 2,397 അടിയിലെത്തിയതോടെ ജലനിരപ്പ് സുരക്ഷിത നിലയിലായെന്ന് കെ.എസ്.ഇ.ബി. സര്‍ക്കാരിനെ അറിയിച്ചു. ഇതോടെ സെക്കന്‍ഡില്‍ ഏഴരലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കിയിരുന്നത് മൂന്ന് ലക്ഷം ലിറ്ററായി കുറച്ചു. സെക്കന്റില്‍ നാലു മുതല്‍ അഞ്ച് ലക്ഷം ലിറ്റര്‍ വരെ വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി ഒരു ലക്ഷം ലിറ്റര്‌വെള്ളം ഉപയോഗിക്കുന്നതിനാല്സ്ഥിതി പൂര്‍ണമായും നിയന്ത്രണ വിധേയമാണെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

Read More

‘സുയി ദാഗാ – മെയ്ഡ് ഇന്‍ ഇന്ത്യ’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി…

‘സുയി ദാഗാ – മെയ്ഡ് ഇന്‍ ഇന്ത്യ’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി…

വരുണ്‍ ധവാന്‍, അനുഷ്‌ക ശര്‍മ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ‘സുയി ദാഗാ-മെയ്ഡ് ഇന്‍ ഇന്ത്യ’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ശരത് ഖത്തരിയാ സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്ന ചിത്രം മനീഷ് ശര്‍മ നിര്‍മിക്കുന്നു. അനു മാലിക് സംഗീതം. ഛായാഗ്രഹണം അനില്‍ മേഹ്ത. ചിത്രം സെപ്റ്റംബര്‍ 28ന് തിയറ്ററുകളിലെത്തും.

Read More

പാക്കിസ്ഥാന്‍കാര്‍ വിളിക്കുന്നത് ബാബി എന്നാണ്, തരുന്ന ബഹുമാനവും വളരെ വലുതാണ്, ഗര്‍ഭിണിയായതിനു ശേഷമുള്ള സാനിയ മിര്‍സയുടെ ഫോട്ടോഷൂട്ട് വൈറല്‍

പാക്കിസ്ഥാന്‍കാര്‍ വിളിക്കുന്നത് ബാബി എന്നാണ്, തരുന്ന ബഹുമാനവും വളരെ വലുതാണ്, ഗര്‍ഭിണിയായതിനു ശേഷമുള്ള സാനിയ മിര്‍സയുടെ ഫോട്ടോഷൂട്ട് വൈറല്‍

ഗര്‍ഭിണിയായ ശേഷമുള്ള സാനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന് വേണ്ടിയുള്ളതായിരുന്നു ഫോട്ടോ ഷൂട്ട്. അഭിമുഖവും നല്‍കിയിട്ടുണ്ട് താരം. താനും മാലിക്കും വിവാഹിതരായത് ഇന്ത്യയെയും പാകിസ്ഥാനെയും ഒരുമിപ്പിക്കാനാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അതില്‍ വാസ്തവമില്ലെന്നും സാനിയ പറഞ്ഞു. ‘ഒരുപാട് ആളുകള്‍ കരുതിയിരിക്കുന്നത് ഞാനും ഷുഐബും വിവാഹിതരായത് ഇരു രാജ്യങ്ങളെയും ഒരുമിപ്പിക്കാനാണെന്നാണ്. അത് സത്യമല്ല. ഞാന്‍ പാകിസ്ഥാനില്‍ പോയപ്പോഴൊക്കെ എനിക്ക് ലഭിക്കുന്ന സ്നേഹം വളരെ വലുതാണ്. വര്‍ഷത്തിലൊരിക്കല്‍ ഷുഐബിന്റെ മാതാപിതാക്കളെ കാണാന്‍ ഞാന്‍ അവിടെ പോകാറുണ്ട്. ആ രാജ്യത്തെ ആളുകള്‍ മുഴുവന്‍ ബാബി എന്നാണ് എന്നെ വിളിക്കുന്നത്, അവര്‍ തരുന്ന ബഹുമാനവും വളരെ വലുതാണ്. എനിക്കുറപ്പാണ് അത് എന്നോടുള്ള സ്നേഹമല്ല, ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന എന്റെ ഭര്‍ത്താവിനോടുള്ള സ്നേഹമാണ്. ഷുഐബ് ഇവിടെ വരുമ്പോഴും സംഭവിക്കുന്നത് അതാണ്. ഷുഐ്ബിനെ നമ്മുടെ നാട്ടിലെ ആളുകളുടെ സ്നേഹവും ബഹുമാനവും ലഭിക്കുന്നു’ സാനിയ പറഞ്ഞു.’ഗര്‍ഭിണി ആണെന്ന്…

Read More

‘ചെക്ക ചിവന്ത വാനം’ തിയറ്ററുകളിലേക്ക്…

‘ചെക്ക ചിവന്ത വാനം’ തിയറ്ററുകളിലേക്ക്…

ഇന്ത്യന്‍ സിനിമയിലെ തലയെടുപ്പുള്ള സംവിധായകന്‍ മണിരത്‌നത്തിന്റെ ഏറ്റവും പുതിയ ചിത്രം ചെക്ക ചിവന്ത വാനം സെപ്തംബര്‍ 28ന് തിയറ്ററുകളിലേക്ക്. മികച്ച സാങ്കേതികപ്രവര്‍ത്തകരും താരങ്ങളും അണിനിരക്കുന്ന ചിത്രം പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അരവിന്ദ് സ്വാമി, ചിമ്പു, വിജയ് സേതുപതി, അരുണ്‍ വിജയ്, ജ്യോതിക, ഐശ്വര്യ രാജേഷ്, അദിതി റാവു, ഹൈദരി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ചിത്രീകരണത്തീയതി നീണ്ടുപോയതിനാല്‍ ഫഹദ് ചിത്രത്തില്‍നിന്ന് പിന്മാറിയതോടെയാണ് പകരം അരുണ്‍ വിജയ് സിനിമയുടെ ഭാഗമായതെന്ന് കരുതുന്നു. ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസിലൂടെ ശ്രദ്ധിക്കപ്പെട്ട അപ്പാനി ശരത് മണിരത്‌നം ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. സംഗീതം എ ആര്‍ റഹ്മാനും ഛായാഗ്രഹണം സന്തോഷ് ശിവനും എഡിറ്റിങ് ശ്രീകര്‍പ്രസാദുമാണ്.

Read More

ഡി കാപ്രിയോയും പുതിയ കാമുകിയുമൊത്തുള്ള ചിത്രങ്ങള്‍ വൈറലാകുന്നു

ഡി കാപ്രിയോയും പുതിയ കാമുകിയുമൊത്തുള്ള ചിത്രങ്ങള്‍ വൈറലാകുന്നു

ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോയുടെയും പുതിയ കാമുകി കാമില മൊറോണെയുടെയും ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. അര്‍ജന്റീനക്കാരിയായ ഇരുപത്തിയൊന്നുകാരി കാമില പരസ്യ മോഡലാണ്. ഇതു കൂടാതെ മൂന്ന് ചിത്രങ്ങളിലും ഇവര്‍ വേഷമിട്ടിട്ടുണ്ട്. സിനിമാ തിരക്കുകള്‍ മാറ്റിവച്ച് ഫ്രാന്‍സിലെ കോര്‍ഷികയിലാണ് ഡികാപ്രിയോയും കാമിലയും അവധി ആഘോഷിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അവിവാഹിതനായ ഡികാപ്രിയോ എല്ലാ കാലത്തും ഗോസിപ്പ് കോളങ്ങളിലെ താരമാണ്. അമേരിക്കന്‍ മോഡലും നടിയുമായ കെല്ലി റോര്‍ബച്ചായുമായി അകന്നതിന് ശേഷമാണ് കാമിലയുമായി നടന്‍ പ്രണയത്തിലാകുന്നത്.

Read More

വരുന്നു ജിയോ ഫോണ്‍ 2…

വരുന്നു ജിയോ ഫോണ്‍ 2…

ഇന്ത്യന്‍ മൊബൈല്‍ വിപണി കൂടി ജിയോ ഫോണിന് കീഴിലാക്കാന്‍ ലക്ഷ്യമിട്ടാണ് ജിയോ പുതിയ ജിയോ ഫോണ്‍ രംഗത്തിറക്കുന്നത്. ആഗസ്റ്റ് 15 ന് ഇന്ത്യയുടെ 72ാമത് സ്വാതന്ത്യ ദിനത്തില്‍ റിലയന്‍ തങ്ങളുടെ ജിയോ ഫോണ്‍ 2 പുറത്തിറക്കും. 2999 രൂപയ്ക്കാണ് ജിയോ ഫോണ്‍ 2 വിപണിയിലെത്തുന്നത്. വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്ന കീപാര്‍ഡ് ഫോണാണ് ഇത്. റിലയന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ് ജിയോ ഫോണ്‍ 2 പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ ജിയോ ഫോണിനായി ആഴ്ചകളോളം കാത്തിരുന്ന ഉപഭോക്താക്കള്‍ക്ക് ഇക്കുറി ആഗസ്റ്റ് 15 ന് തന്നെ ഫോണ്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. മൈജിയോ ആപ് വഴി നിലവിലെ ജിയോ ഉപഭോക്താക്കള്‍ക്ക് പുതിയ ഫോണിനായി ആഗസ്റ്റ് 15 ന് തന്നെ ബുക് ചെയ്യാം. പേര്, മൊബൈല്‍ നമ്പര്‍, വിലാസം എന്നിവ ഇവിടെ രേഖപ്പെടുത്തണം. ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷന്‍ ലഭ്യമല്ല. അതിനാല്‍ ബുക് ചെയ്യുമ്പോള്‍…

Read More

ട്രെക്കിങ്ങ് പ്രേമികളെ കാത്ത് രാജ്മച്ചി കോട്ട….

ട്രെക്കിങ്ങ് പ്രേമികളെ കാത്ത് രാജ്മച്ചി കോട്ട….

മഹാരാഷ്ട്ര ഇന്ത്യയിലെ തികച്ചും വ്യത്യസ്തമായ സംസ്ഥാനങ്ങളിലൊന്നാണ്. മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ കോട്ടകളില്‍ ഒന്നാണ് രാജ്മച്ചി. ഈ കോട്ടയുടെ മുകളില്‍ നിന്നുനോക്കിയാല്‍ സഹ്യാദ്രി മലനിരകളുടെ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാം. രാജ്മച്ചി എന്ന ഗ്രാമത്തിന് ഉദ്ധേവാഡി എന്നൊരു പേരുകൂടിയുണ്ട്. ട്രെക്കിങ്ങ് പ്രിയരെ ഏറെ ആകര്‍ഷിക്കും രാജ്മച്ചി കോട്ട. രണ്ടുവഴികളാണ് കോട്ടയിലേക്കുള്ളത്. അതിലൊന്ന് ഏറെ ദുര്‍ഘടം പിടിച്ചതാണ്. കൊണ്ടിവാടെ എന്നുപേരുള്ള ഗ്രാമത്തില്‍ നിന്നും രണ്ടായിരമടി മുകളിലേക്ക് നടന്നുകയറുന്ന ഈ വഴി ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്ന ഏതൊരാളെയും അതിയായി ആകര്‍ഷിക്കും. മറ്റൊരു വഴി, ലോണാവാലയില്‍ നിന്നുമാണ്. ലോണാവാലയില്‍ നിന്നുള്ള യാത്ര നിരപ്പായ പാതയിലൂടെയാണ്. ഈ പാത തിരഞ്ഞെടുക്കുകയാണെങ്കില്‍ അധികം ആയാസമില്ലാതെ തന്നെ സഞ്ചാരികള്‍ക്ക് കോട്ടയ്ക്കു മുകളിലേക്ക് എത്തിച്ചേരാന്‍ കഴിയും. തിളങ്ങുന്ന നീര്‍ച്ചാലുകളും മുത്തുകള്‍ പൊഴിയുന്ന പോലത്തെ വെള്ളച്ചാട്ടങ്ങളും മനോഹരമായ പച്ചപുല്‍ത്തകിടികളും താഴ്‌വരകളുമൊക്കെയാണ് കോട്ടയ്ക്കു മുകളില്‍ നിന്നുള്ള, സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍. ട്രെക്കിങ്ങിനാണ് താല്പര്യമെങ്കില്‍,കൊണ്ടിവാടെയിലെ കാല്‍ഭൈരവ്നാഥ്…

Read More

പോകാം കോത്തഗിരിയിലേക്ക് ഒരു യാത്ര…

പോകാം കോത്തഗിരിയിലേക്ക് ഒരു യാത്ര…

നീലഗിരി മലനിരയുടെ ഹൃദയ ഭാഗത്തുള്ള കോത്തഗിരി തണുപ്പിന്റെ കാര്യത്തില്‍ ഊട്ടിയെ തോല്‍പ്പിക്കും. പച്ച വിരിച്ച തേയിലത്തോട്ടവും, കുളിരണയിക്കുന്ന വെള്ളച്ചാട്ടവും ഒക്കെയാണ് കോത്തഗിരിയിലെ കാഴ്ചകള്‍. മേട്ടുപാളയത്തി നിന്നു പാലപ്പെട്ടി, കോട്ടക്കാമ്പൈ വഴി ബംഗളാഡ കടന്നാല്‍ കോത്തഗിരിയിലെത്താം. യാത്രയില്‍ അതിമനോഹരമായ കാഴ്ച്ചകളാണ് പ്രകൃതിയൊരിക്കിയിരിക്കുന്നത്. പാലപ്പെട്ടി വ്യൂപോയിന്റ്, ബംഗളാഡ ഹെയര്‍പിന്‍ വളവുകള്‍ തുടങ്ങിയവയാണ് കാഴ്ചകള്‍. കാതറിന്‍ വാട്ടര്‍ ഫാള്‍സ്, കോടനാട് വ്യൂ പോയിന്റ് എന്നിവയാണ് കോത്തഗിരിയിലെ ഹൈലൈറ്റ് കാഴ്ചകള്‍. വീതി കുറഞ്ഞ റോഡിലൂടെ തണുപ്പിനോട് കഥ പറഞ്ഞ് നടക്കുന്ന ആളുകള്‍, മലയോര ഗ്രാമത്തിന്റെ തനത് കാഴ്ചകള്‍ ചായം പൂശിയ വീടുകള്‍ അങ്ങനെ മനസ്സിനെ കുളിരണിയിക്കുന്ന നിരവധി കാഴ്ചകള്‍. നീലഗിരി കാടുകളില്‍ നാലു ഗോത്രങ്ങളുണ്ട്. തോടാസ്, കോത്താസ്, കുറുംബാസ്, ഇരുളാസ്. ഇരുളരും കുറുമ്പരും കാടിനുള്ളിലാണ്. കോത്താസികള്‍ ഊട്ടിയില്‍. കോത്തഗിരിയില്‍ തോടാസികള്‍. കോത്തഗിരിയില്‍ തോടാസികളുടെ പരമ്പരാഗത ക്ഷേത്രമുണ്ട്. രൂപത്തിലുള്ള ശിലയാണ് ക്ഷേത്രത്തിന്റെ മുന്‍ഭാഗം. മുകള്‍ഭാഗം…

Read More

നീലവസന്തമണിഞ്ഞ് മൂന്നാര്‍ മലനിരകള്‍…

നീലവസന്തമണിഞ്ഞ് മൂന്നാര്‍ മലനിരകള്‍…

പന്ത്രണ്ട് കൊല്ലത്തിലൊരിക്കല്‍ മാത്രം വസന്തം തീര്‍ക്കുന്ന കാഴ്ച്ച കാണുവാനായി വനംവകുപ്പ് ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കുറിഞ്ഞി പൂവിടുന്ന ഓഗസ്റ്റ് നവംബര്‍ മാസങ്ങളില്‍ ലക്ഷകണക്കിന് കാഴ്ച്ചക്കാരാവും മൂന്നാര്‍ മലനിരകളിലേക്ക് ഒഴുകിയെത്തുന്നത്. രാവിലെ 7 മുതല്‍ വൈകീട്ട് നാലുവരെയാണ് സന്ദര്‍ശകര്‍ക്കു പ്രവേശനം അനുവദിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. മൊത്തം ടിക്കറ്റിന്റെ മുക്കാല്‍ ഭാഗവും ഓണ്‍ലൈനായും ബാക്കി നേരിട്ടുമായിരിക്കും നല്‍കുക. മുതിര്‍ന്നവര്‍ക്ക് 120 രൂപയും കുട്ടികള്‍ക്ക് 90 രൂപയുമാണ് ടിക്കറ്റ്. ക്യാമറയ്ക്ക് 40 രൂപയും വീഡിയോ ക്യാമറയ്ക്ക് 315 രൂപയും നല്‍കണം. ഒരു ദിവസം 3500 സന്ദര്‍ശകരെ മാത്രമേ കുറിഞ്ഞി പാര്‍ക്കില്‍ അനുവദിക്കുകയുള്ളൂ. പാര്‍ക്കില്‍ പ്രവേശിക്കുന്നവരെ പരമാവധി രണ്ട് മണിക്കൂര്‍ മാത്രമേ ചെലവഴിക്കാന്‍ അനുവദിക്കുള്ളൂ. കുറിഞ്ഞിക്കാലം ആസ്വദിക്കാന്‍ മൂന്നാറിലേക്കെത്തുന്നവര്‍ക്കായി വനംവകുപ്പ് ഇരവികുളം ദേശീയ ഉദ്യാനമായ അഞ്ചാം മൈലില്‍ വിസിറ്റേഴ്സ് ലോഞ്ച്, വിശ്രമസൗകര്യം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്ന് പാര്‍ക്കില്‍…

Read More