സൂയി ധാഗയുടെ ഫസ്റ്റ് ലുക്ക് പോസ്‌ററര്‍ എത്തി, അനുഷ്‌കയെ കണ്ട് ആരാധകര്‍ ഞെട്ടി

സൂയി ധാഗയുടെ ഫസ്റ്റ് ലുക്ക് പോസ്‌ററര്‍ എത്തി, അനുഷ്‌കയെ കണ്ട് ആരാധകര്‍ ഞെട്ടി

അനുഷ്‌ക ശര്‍മ്മ വേറിട്ട ലുക്കിലെത്തുന്ന സിനിമയാണ് സൂയി ധാഗ. മധ്യവയസ്‌കയായ ഗ്രാമീണ സ്ത്രീയായിട്ട് അനുഷ്‌ക ശര്‍മ്മ അഭിനയിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് 13ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. വരുണ്‍ ധവാനാണ് ചിത്രത്തിലെ നായകനെ അവതരിപ്പിക്കുന്നത്. ഇതാദ്യമായാണ് അനുഷ്‌ക ശര്‍മ്മയും വരുണ്‍ ധവാനും ഒന്നിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. രാജ്യത്തെ കൈത്തുന്നല്‍ തൊഴിലളികളുടെ ജീവിതമാണ് സിനിമയില്‍ പറയുന്നത്. ശരത് കതാരിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്തംബര്‍ 28നാണ് ചിത്രം റിലീസ് ചെയ്യുക.

Read More

മന്ത്രി കെ കെ ശൈലജയുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

മന്ത്രി കെ കെ ശൈലജയുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം: ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കേരളം സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെ കടന്നു പോകുന്ന ഈ ഘട്ടത്തില്‍ എല്ലാവരും തങ്ങളാല്‍ ആവും വിധം ദുരിതബാധിതര്‍ക്കായി സംഭാവന ചെയ്യണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. മഴയെ തുടര്‍ന്നുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ ആരോഗ്യവകുപ്പ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായും. മഴവെള്ളം ഇറങ്ങിയാലുടന്‍ ജനകീയമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ശൈലജ ടീച്ചര്‍ അറിയിച്ചു. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളെടുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകരും പൊതുജനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന കുട്ടികളെ, അവരുടെ രക്ഷകര്‍ത്താക്കള്‍ തയ്യാറാണെങ്കില്‍ തൊട്ടടുത്തുള്ള ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൗകര്യമൊരുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശമുള്ളതായും…

Read More

നീലിയുടെ ആദ്യദിന കളക്ഷന്‍ ദുരന്ത നിവാരണത്തിനു സംഭാവനയായി നല്‍കും

നീലിയുടെ ആദ്യദിന കളക്ഷന്‍ ദുരന്ത നിവാരണത്തിനു സംഭാവനയായി നല്‍കും

മംമ്ത മോഹന്‍ദാസ്, അനൂപ് മേനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നീലി തീയറ്ററുകളിലെത്തി. ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ദിന കളക്ഷന്‍ മുഖ്യമന്ത്രിയുടെ പ്രകൃതി ദുരന്ത നിവാരണ ഫണ്ടിലേക്കു സംഭാവന നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാവ് ഡോ. സുന്ദര്‍മേനോന്‍. സംസ്ഥാനത്തെയാകെ വലച്ച കനത്ത മഴയെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് ഒരു ദിവസത്തേക്കു നീട്ടിയിരുന്നു.

Read More

ഓട്ടോ ഇടിച്ചു തകര്‍ത്തു, താരപുത്രന്‍ അറസ്റ്റില്‍

ഓട്ടോ ഇടിച്ചു തകര്‍ത്തു, താരപുത്രന്‍ അറസ്റ്റില്‍

ചെന്നൈ: നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ കാര്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ തമിഴ്‌നടന്‍ വിക്രത്തിന്റെ മകന്‍ ധ്രുവ് അറസ്റ്റില്‍. ഞായറാഴ്ച പുലര്‍ച്ചെ 3.50 ന് ടിടികെ റോഡിലായിരുന്നു അപകടം. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനു ദ്രുവിനെതിരെ പോലീസ് കേസെടുത്തു.  പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ കമേഷിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു.

Read More

ദുരിതാശ്വാസ നിധിയിലേക്ക് കുമ്മനം രാജശേഖരന്‍ ഒരുലക്ഷം രൂപ നല്‍കി

ദുരിതാശ്വാസ നിധിയിലേക്ക് കുമ്മനം രാജശേഖരന്‍ ഒരുലക്ഷം രൂപ നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഴക്കാലക്കെടുതികള്‍ നേരിടുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഒരു ലക്ഷം രൂപ സംഭാവനയായി നല്‍കി. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ കേരളത്തിലെ വെള്ളപ്പൊക്കവും തുടർന്നുണ്ടായ ദുരന്തങ്ങളും മൂലം വളരെയേറെ ദുരിതങ്ങളും കഷ്ടനഷ്ടങ്ങളും സഹിക്കേണ്ടി വന്നിട്ടുള്ള സാഹചര്യത്തിൽ എല്ലാ വിഭാഗം ജനങ്ങളും ഒത്തു ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ ആശ്വാസ പ്രവർത്തനങ്ങളിലും സേവന സന്നദ്ധ സംരംഭങ്ങളിലും ഊർജ്വസ്വലമായി വ്യാപൃതരാവേണ്ടത് അടിയന്തരാവശ്യമായി തീർന്നിരിക്കുന്നു. സാധനസാമഗ്രികളും ഭക്ഷ്യ വസ്തുക്കളും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും,ഒറ്റപ്പെട്ട വിവിധ ഇടങ്ങളിൽ അവശേഷിക്കുന്നവർക്കും എത്തിച്ചു കൊടുക്കേണ്ട ബാധ്യത ഏവർക്കുമുണ്ട്.ഈ പ്രതിസന്ധി ഘട്ടത്തിൽ അവസരത്തിനൊത്തുയർന്നു സഹായ ഹസ്തവുമായി ദുരിത ബാധിതർക്ക് ആശ്വാസമെത്തിക്കാൻ സേവന സന്നദ്ധ സംഘടനകളും, ജനകീയ പ്രസ്ഥാനങ്ങളും, സർക്കാരും, വ്യക്തികളും നടത്തുന്ന ശ്രമങ്ങൾക്ക് കലവറയില്ലാത്ത പിന്തുണ നല്കാൻ എല്ലാവരും തയാറാകണം. ദുരിത ബാധിതർക്ക് ആവശ്യം സഹായമാണ്. കേരള സംസ്ഥാനം അടുത്ത കാലത്തൊന്നും കാണാത്ത…

Read More

മറഡോണയുടെ ഒരു ദിവസത്തെ കളക്ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക്

മറഡോണയുടെ ഒരു ദിവസത്തെ കളക്ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക്

മഴക്കെടുതിയില്‍ കേരളം വിറങ്ങലിച്ച് നില്‍ക്കുകയാണ്. ടൊവിനോ നായകനായ മറഡോണ എന്ന സിനിമയുടെ സംഘം ദുരിതാശ്വാസ സഹായവുമായി എത്തുകയാണ്. സിനിമയുടെ ഒരു ദിവസത്തെ കളക്ഷനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക. വരും ദിവസങ്ങളില്‍ ലഭിക്കുന്ന സിനിമയുടെ ഒരു ദിവസത്തെ കലക്ഷന്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് മാറ്റിവയ്ക്കുമെന്ന് ടൊവിനോ പറഞ്ഞു. സംവിധായകന്‍ വിഷ്ണു നാരായണ്‍, തിരക്കഥാകൃത്ത് കൃഷ്ണമൂര്‍ത്തി എന്നിവര്‍ക്കൊപ്പം ലൈവായി എത്തിയാണ് ടൊവിനോ ഇക്കാര്യം അറിയിച്ചത്.  

Read More

കേരളത്തിനു തെലുങ്കു താരം വിജയ് ദേവരകൊണ്ടയുടെ സഹായഹസ്തം

കേരളത്തിനു തെലുങ്കു താരം വിജയ് ദേവരകൊണ്ടയുടെ സഹായഹസ്തം

ദുരിതാശ്വാസനിധിയിലേക്ക് തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ട അഞ്ചുലക്ഷം രൂപ നല്‍കി. പെല്ലി ചൂപ്പുളു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് വിജയ് ദേവരകൊണ്ട. കേരളം പ്രളയ ദുരിതത്തില്‍ പെട്ടിരിക്കുകയാണെന്നും അവസ്ഥ മോശമാണെന്നും മനസിലാവുന്നു. ഒരു അവധിക്കാലകേന്ദ്രം എന്ന നിലയില്‍ എപ്പോഴും എന്റെ ആദ്യ തെരഞ്ഞെടുപ്പില്‍ വരാറുണ്ട് കേരളം. എന്റെ സിനിമകളോടും സ്‌നേഹം കാണിച്ചിട്ടുണ്ട് മലയാളികള്‍. ജീവിതത്തില്‍ കണ്ടുമുട്ടിയ അനേകം നല്ല മനുഷ്യരെ കേരളത്തില്‍ നിന്നാണ് ഞാന്‍ പരിചയപ്പെട്ടത്. ഈ ദുരിതകാലത്ത് വ്യക്തിപരമായി എങ്ങനെ ഇടപെടണമെന്ന് എനിക്കറിയില്ല. എന്നാലും നിങ്ങളെക്കുറിച്ച് ഞാന്‍ ഓര്‍ക്കുന്നുണ്ട്, വിജയ് ദേവരകൊണ്ട തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

Read More

ദുരന്ത നിവാരണത്തിന് കൈത്താങ്ങ്, ജയസൂര്യ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു

ദുരന്ത നിവാരണത്തിന് കൈത്താങ്ങ്, ജയസൂര്യ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു

കൊച്ചി മാഞ്ഞൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ നടന്‍ ജയസൂര്യ എത്തി. ദുരിതാശ്വാസ ക്യാമ്പിലെ ആളുകള്‍ക്ക് അരി വിതരണം ചെയ്ത ജയസൂര്യ കൂടുതല്‍ ആളുകള്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. വെള്ളം കയറി അലങ്കോലമായ വീടുകള്‍ ശുചിയിക്കാന്‍ സഹായം നല്‍കുമെന്നും നടന്‍ പറഞ്ഞു. ദുരന്ത നിവാരണത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൊണ്ടുമാത്രം മഴക്കെടുതി നേരിടാന്‍ കഴിയില്ലെന്നും അതിനായി കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ കൈകോര്‍ക്കണമെന്നും ജയസൂര്യ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ട് എന്നാല്‍ എല്ലാ പ്രവര്‍ത്തനത്തിനും സര്‍ക്കാരിനെ മാത്രം ചുമതലപ്പെടുത്തുന്നത് ശരിയല്ലെന്നും നടന്‍ സൂചിപ്പിച്ചു.

Read More

ലൈക്കടിച്ച് മലയാളീസ്… കേരള പോലീസ് ഫേസ്ബുക്ക് പേജ് ഒന്നാമതെത്തി

ലൈക്കടിച്ച് മലയാളീസ്… കേരള പോലീസ് ഫേസ്ബുക്ക് പേജ് ഒന്നാമതെത്തി

തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ ലൈക്കുകളുള്ള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ പേജെന്ന നേട്ടം കേരളാ പൊലീസ് സ്വന്തമാക്കി. 6.26 ലക്ഷം ലൈക്കുകളുള്ള ബാംഗ്ലൂര്‍ സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ കടത്തിവെട്ടിയാണ് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേര് ഒന്നാം സ്ഥാനത്തെത്തിയത്. 6.28 ലക്ഷം പേരാണ് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തിരിക്കുന്നത്. 6.32 ലക്ഷം പേര്‍ പേജ് പിന്തുടരുന്നുമുണ്ട്. ഏഴ് വര്‍ഷം മുമ്പാണ് കേരളാ പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നത്. ട്രോള്‍ രീതിയില്‍ പൊതുജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകുക എന്ന നയമാണ് പ്രധാനമായും ഈ പേജിലൂടെ കേരള പൊലീസ് സ്വീകരിച്ചത്. അത് വിജയത്തിലെത്തുകയും ചെയ്തിരുന്നു. അഭിമാനകരകമായ ഈ നേട്ടത്തിന് പിന്നില്‍ അണിനിരന്ന എല്ലാവരോടും കേരള പൊലീസ് നന്ദി അറിയിക്കുന്നുണ്ട്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കമല്‍ നാഥ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വി.എസ്. ബിമല്‍, പി. എസ്….

Read More

കേരളത്തില്‍ ബലി പെരുന്നാള്‍ 22 ന്

കേരളത്തില്‍ ബലി പെരുന്നാള്‍ 22 ന്

കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടു. കേരളത്തില്‍ ബലിപെരുന്നാള്‍ ഈ മാസം 22ന്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ കാന്തപുരം എന്നിവരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം, സൗദിയില്‍ ദുല്‍ ഹജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബലിപെരുന്നാള്‍ ഈ മാസം 21ന് (ചൊവ്വാഴ്ച) ആയിരിക്കുമെന്ന് സൗദി അറേബ്യ പരമോന്നത സഭ വ്യക്തമാക്കി. യുഎഇ അടക്കം മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ചൊവ്വാഴ്ച ആയിരിക്കും പെരുന്നാള്‍.

Read More