കര്‍ക്കിടക വാവുബലി: കനത്ത സുരക്ഷയോടെ തിരുനെല്ലി ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കര്‍ക്കിടക വാവുബലി: കനത്ത സുരക്ഷയോടെ തിരുനെല്ലി ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വയനാട്: കാലവര്‍ഷം ദുരിതക്കടലാക്കിയ വയനാട്ടില്‍ കര്‍ക്കിടക വാവുബലി അതീവ സുരക്ഷാ ക്രമീകരണങ്ങളോടെ. റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അപകട സാധ്യത കണക്കിലെടുത്ത് വള്ളിയൂര്‍ക്കാവിലെ ബലിയിടല്‍ കര്‍മങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി. അതേ സമയം തിരുനെല്ലി ക്ഷേത്രത്തിലും മുത്തങ്ങക്കടുത്ത് പൊന്‍കുഴി ക്ഷേത്രത്തിലും ബലിയിടല്‍ കര്‍മ്മങ്ങള്‍ പതിവിലും കവിഞ്ഞ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പതിനായിരങ്ങള്‍ ബലിയിടാനെത്തുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ കാലവര്‍ഷദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലായിരിക്കും ബലിതര്‍പ്പണം. ദേവസ്വം, പൊലീസ്, റവന്യു, ഫയര്‍ഫോഴ്സ്, ആരോഗ്യം, ഭക്ഷ്യസുരക്ഷ വകുപ്പുകള്‍ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയും സജ്ജമാണ്. ശനിയാഴ്ച പുലര്‍ച്ചെ 2.30ന് ബലിയിടല്‍ കര്‍മങ്ങള്‍ തുടങ്ങും. ബലിതര്‍പ്പണം നടത്തുന്ന പാപനാശിനിയില്‍ വെള്ളത്തിന്റെ ഒഴുക്ക് ക്രമീകരിച്ചിട്ടുണ്ട്. സബ്കലക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും സുരക്ഷാനടപടികള്‍. മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ടീം ഉള്‍പ്പെടെ 220 പൊലീസുകാരെ ഇന്ന് വൈകുന്നേരം മുതല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. മൂന്ന് സി.ഐമാരും…

Read More

ബലി തര്‍പ്പണത്തിനൊരുങ്ങി പൊന്‍കുഴി സീതാദേവി ക്ഷേത്രം

ബലി തര്‍പ്പണത്തിനൊരുങ്ങി പൊന്‍കുഴി സീതാദേവി ക്ഷേത്രം

വയനാട്: ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്ന വയനാട് പൊന്‍കുഴി സീതാദേവി ക്ഷേത്രത്തില്‍ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ഷേത്രം അധികാരികള്‍ അറിയിച്ചു. മുപ്പതിനായിരത്തോളം ആളുകള്‍ ഇവിടെ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രത്തിന് അരികിലൂടെ ഒഴുകുന്ന കല്ലൂര്‍പൂഴയില്‍ അപകടകരമായ രീതിയില്‍ വെള്ളമില്ലെന്നത് ആശ്വാസകരമാണ്. എങ്കിലും ബാരിക്കേഡ് കെട്ടി സുരക്ഷിതമാക്കിയ സ്ഥലത്തായിരിക്കും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുക. പുഴയിലേക്കുള്ള പടവുകളില്‍ ആളുകളെ നിയന്ത്രിക്കാന്‍ പോലീസ്, ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ രണ്ട് മണിയോടെ തന്നെ സജ്ജമാക്കും. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമായതിനാല്‍ വനംവകുപ്പിന്റെ കര്‍ശന നിരീക്ഷണം വൈകുന്നേരം ആറുമണിയോടെ തന്നെ ആരംഭിച്ചിരുന്നു. റോഡരികിലെ കാട് ഏറെക്കുറെ വൃത്തിയാക്കിയിട്ടുണ്ട്. പാര്‍ക്കിങും മറ്റും കാര്യങ്ങളും പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും.

Read More

സമൂഹ മാധ്യമങ്ങളിലൂടെ വര്‍ഗീയകലാപമുണ്ടാക്കുന്ന തരത്തില്‍ പോസ്റ്റിട്ടു, ദീപ നിശാന്തിനെതിരെ കേസെടുത്തു

സമൂഹ മാധ്യമങ്ങളിലൂടെ വര്‍ഗീയകലാപമുണ്ടാക്കുന്ന തരത്തില്‍ പോസ്റ്റിട്ടു, ദീപ നിശാന്തിനെതിരെ കേസെടുത്തു

തൃശൂര്‍:സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയ കലാപം ഉണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ മലയാളം അദ്ധ്യാപിക ദീപ നിശാന്തിനെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തു. മുളങ്കുന്നത്തുകാവ് സ്വദേശി സുകു സി ആറിന്റെ പരാതിയിലാണ് തൃശൂര് സിജെഎം കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. കഴിഞ്ഞ ഏപ്രില്‍ നാലിന് കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ 31 ശതമാനം ഹിന്ദുമതവിശ്വാസികളെയും വെടിവെച്ചു കൊന്ന് നീതി നടപ്പാക്കണമെന്ന ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഹിന്ദുമതവിശ്വാസികള്‍ക്കു നേരെയുളള ആക്രമണത്തിനുളള ആഹ്വാനമാണിതെന്നും ഇതിനെതിരെ നടപടി വേണമെന്നുമായിരുന്നു പരാതിക്കാരന്റെ വാദം.സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് വെസ്റ്റ് എസ്‌ഐ അറിയിച്ചു.അതേസമയം കേസ് നിയമപരമായി നേരിടുമെന്ന് ദിപ നിശാന്ത് പ്രതികരിച്ചു.ജനാധിപത്യരാജ്യത്ത് അഭിപ്രായസ്വാതന്ത്യമുണ്ട്. വര്‍ഗീയലഹള ഉണ്ടാക്കുന്ന യാതൊന്നും ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിട്ടില്ല.പേടിപ്പിച്ച് നിശബ്ദമാക്കാമെന്ന് സംഘ്പരിവാര്‍ ശക്തികള്‍ കരുതേണ്ടെന്നും ഇനിയും കൂടുതല്‍ ഉച്ചത്തില്‍ വിമര്‍ശനവുമായി മുന്നോട്ടുപോകുമെന്ന് ദിപ നിശാന്ത് വ്യക്തമാക്കി.

Read More

ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 13 ന് നടത്തും

ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 13 ന് നടത്തും

തിരുവനന്തപുരം: ഒന്‍പതിന് നടത്താന്‍ നിശ്ചയിച്ചിരുന്ന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംഗ്ലീഷ്, ബയോളജി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 13ന് നടത്തും. സമയക്രമത്തില്‍ മാറ്റമില്ല.

Read More

ഗര്‍ഭഛിദ്രം നിയമവിധേയമാക്കാനുള്ള ബില്‍ അര്‍ജന്റീന തള്ളി.

ഗര്‍ഭഛിദ്രം നിയമവിധേയമാക്കാനുള്ള ബില്‍ അര്‍ജന്റീന തള്ളി.

ഗര്‍ഭഛിദ്രം നിയമവിധേയമാക്കാനുള്ള ബില്‍ അര്‍ജന്റീനന്‍ സെനറ്റ് വോട്ടിനിട്ട് തള്ളി. മാരത്തണ്‍ ചര്‍ച്ചകള്‍ക്കുശേഷം ബില്‍ 31നെതിരെ 38 വോട്ടിനാണ് സെനറ്റ് തള്ളിയത്. 14 ആഴ്ചയായ ഭ്രൂണം അലസിപ്പിക്കുന്നത് നിയമപരമാക്കണമെന്ന്താ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ബില്‍. നിലവില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ഗര്‍ഭം, ആരോഗ്യനില വളരെ മോശമായ സ്ത്രീയുടെ ഗര്‍ഭം എന്നിവ അലസിപ്പിക്കാനേ നിയമപരമായി അനുമതിയുള്ളൂ. പാര്‍ലമെന്റില്‍ ബില്ലില്‍ ചര്‍ച്ച നടക്കുമ്പോള്‍ ബില്ലിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പുറത്ത് പ്രകടനങ്ങള്‍ നടത്തി. 16 മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കുശേഷമാണ് ബില്‍ തള്ളിയത്.

Read More

കിയാര അദ്വാനി തമിഴകത്തേക്ക്, അതും വിജയ് യുടെ നായികയായി…

കിയാര അദ്വാനി തമിഴകത്തേക്ക്, അതും വിജയ് യുടെ നായികയായി…

ബോളിവുഡ് താരം കിയാര അദ്വാനി വിജയ്‌യുടെ നായികയാകുന്നു. വിജയ് – ആറ്റ്ലി ടീം ഒന്നിക്കുന്ന ചിത്രത്തിലൂടെയാണ് കിയാര തമിഴകത്ത് എത്തുന്നത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് പുതിയ ചിത്രം നിര്‍മിക്കുന്നത്. ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന മുരുകദോസ് ചിത്രം സര്‍ക്കാറിന് ശേഷമാകും ആറ്റ്ലി ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുക. എ.ആര്‍. റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുക. ബോളിവുഡ് ചിത്രം എം.എസ്.ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറിയില്‍ കിയാര ആയിരുന്നു നായിക.

Read More

സ്‌പെഷ്യല്‍ എഡീഷനുമായി മാരുതി ഡിസയര്‍

സ്‌പെഷ്യല്‍ എഡീഷനുമായി മാരുതി ഡിസയര്‍

ഇന്ത്യന്‍ നിരത്തുകള്‍ ഏറ്റെടുത്ത സെഡാനാണ് മാരുതി ഡിസയര്‍. വില്‍പ്പന നേട്ടത്തിന്റെ നിറവില്‍ നില്‍ക്കുന്ന ഡിസയര്‍ മറ്റൊരു ചുവടുവയ്പ്പ് കൂടി നടത്തിയിരിക്കുകയാണ്. വാഹനത്തെ മോഡി പിടിപ്പിക്കുന്ന ഏതാനും മാറ്റങ്ങള്‍ നല്‍കി സ്‌പെഷ്യല്‍ എഡീഷന്‍ പുറത്തിറക്കിയിരിക്കുകയാണ് മാരുതി. സാധാരണ ടോപ്പ് എന്‍ഡ് വേരിയന്റില്‍ മാത്രം സ്‌പെഷ്യല്‍ എഡീഷന്‍ എത്തിക്കുക എന്ന കീഴ്‌വഴക്കം തെറ്റിച്ച് എന്‍ട്രി ലെവല്‍ മോഡലായ എല്‍ഡിഐ, എല്‍എക്‌സ്‌ഐ മോഡലുകള്‍ മുതല്‍ സ്‌പെഷ്യല്‍ എഡീഷന്‍ എത്തുന്നുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്‍ട്രി ലെവല്‍ മോഡലില്‍ തന്നെ രണ്ട് പവര്‍ വിന്‍ഡോ, വീല്‍ കവര്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, 2 സ്പീക്കര്‍ ബ്ലൂടൂത്ത് സ്റ്റീരിയോ സിസ്റ്റം, റിമോട്ട് സെന്‍ട്രല്‍ ലോക്കിങ് എന്നീ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ, കാഴ്ചയില്‍ ആകര്‍ഷകമാക്കുന്നതിനായി ഏതാനും മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. 30,000 രൂപ വരെ ഇളവ് നല്‍കുന്നുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. സ്‌പെഷ്യല്‍ എഡീഷന്‍ മോഡലിലെ എന്‍ജിന്‍…

Read More

ഇമ്രാന്‍ ഖാന്‍ ഈ മാസം 18ന് സത്യപ്രതിജ്ഞ ചെയ്യും.

ഇമ്രാന്‍ ഖാന്‍ ഈ മാസം 18ന് സത്യപ്രതിജ്ഞ ചെയ്യും.

പാകിസ്താന്‍ പ്രധാനമന്ത്രിയായി തെഹ്രിക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍ ഈ മാസം 18ന് സത്യപ്രതിജ്ഞ ചെയ്യും. പാര്‍ട്ടിവൃത്തങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജൂലൈ 25ന് നടന്ന തിരഞ്ഞെടുപ്പില്‍ 116 സീറ്റുകള്‍ നേടി തെഹ്രിക് ഇ ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. പാകിസ്താന്റെ ഉന്നമനമാണ് തന്റെ ലക്ഷ്യമെന്നും മുഹമ്മദാലി ജിന്നയുടെ സ്വപ്നം സാക്ഷാത്കരിക്കാനാണ് താന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, നവജ്യോത്‌സിങ് സിദ്ധു എന്നിവരെയെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇമ്രാന്‍ ഖാന്‍ ക്ഷണിച്ചിട്ടുണ്ട്.

Read More

കമല്‍ഹാസനു വില്ലന്‍ അജയ് ദേവ്ഗണ്‍

കമല്‍ഹാസനു വില്ലന്‍ അജയ് ദേവ്ഗണ്‍

കമല്‍ഹാസന്‍ നായകനായി എത്തിയ ഇന്ത്യന്റെ രണ്ടാം ഭാഗമൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ബോളിവുഡ് സൂപ്പര്‍ താരം അജയ് ദേവ്ഗണ്‍ ചിത്രത്തില്‍ വില്ലാനായി എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 1996ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ശങ്കര്‍ ആയിരുന്നു. മനീഷ കൊയ്രാളയായിരുന്നു ചിത്രത്തിലെ നായിക. രണ്ടാം ഭാഗത്തും കമല്‍ഹാസന്‍ തന്നെയാണ് നായകന്‍.

Read More

ധനുഷിന്റെ മാസ് ചിത്രം മാരി 2 ചിത്രീകരണം പൂര്‍ത്തിയാക്കി

ധനുഷിന്റെ മാസ് ചിത്രം മാരി 2 ചിത്രീകരണം പൂര്‍ത്തിയാക്കി

ധനുഷ് നായകനായ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം മാരിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. സിനിമയിലെ അവസാനഗാനത്തിന്റെ ചിത്രീകരണവും പൂര്‍ത്തിയായെന്ന് ധനുഷ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. നടനും സംവിധായകനുമായ പ്രഭുദേവ ഒരുക്കിയ ചുവടുകള്‍ക്കൊപ്പമാണ് ധനുഷ് ഗാനരംഗത്തില്‍ നൃത്തം ചെയ്തത്. ചിത്രം അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും. ബാലാജി മോഹന്‍ ആണ് മാരി 2 സംവിധാനം ചെയ്യുന്നത്. സായ് പല്ലവിയാണ് രണ്ടാം ഭാഗത്തിലെ നായിക. വരലക്ഷ്മി ശരത്കുമാറും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. മാരിയുടെ ആദ്യ ഭാഗത്ത് കാജല്‍ അഗര്‍വാളായിരുന്നു നായിക. മലയാളികളുടെ പ്രിയ ഗായകന്‍ വിജയ് യേശുദാസ് ആദ്യ ഭാഗത്തില്‍ വില്ലനായി എത്തിയിരുന്നു. എന്നാല്‍ മാരി 2വില്‍ മലയാളി താരം ടൊവിനോ തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം നിര്‍വഹിക്കുന്നത്. 2015ലാണ് മാരിയുടെ ആദ്യ ഭാഗം പ്രദര്‍ശനത്തിനെത്തിയത്.

Read More