കായംകുളം കൊച്ചുണ്ണിക്കായി ഓടാന്‍ ജനശതാബ്ദി…

കായംകുളം കൊച്ചുണ്ണിക്കായി ഓടാന്‍ ജനശതാബ്ദി…

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയെ ജനങ്ങളുടെ മുന്നിലെത്തിക്കാന്‍ പുതിയ വഴികള്‍ തേടുകയാണ് അണിയറ പ്രവര്‍ത്തകര്‍. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി ട്രെയിന്‍ കായംകുളം കൊച്ചുണ്ണി എന്ന് ചിത്രത്തിന് വേണ്ടി ബ്രാന്‍ഡ് ചെയ്ത് അവതരിപ്പിച്ചുക്കൊണ്ടാണ് പുത്തന്‍ പ്രമോഷനുമായി അണിയറപ്രവര്‍ത്തകര്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഓഗസ്റ്റ് ഒന്‍പതിന് വ്യഴാഴ്ച്ച ഉച്ചയ്ക്ക് 2.15 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ കായംകുളം കൊച്ചുണ്ണിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന നിവിന്‍ പോളി ഫ്‌ലാഗ് ഓഫ്‌ചെയ്യും.  

Read More

പച്ചപ്പണിഞ്ഞ് കൊടികുത്തിമല…

പച്ചപ്പണിഞ്ഞ്  കൊടികുത്തിമല…

പച്ചപ്പണിഞ്ഞ് മനോഹരിയായി കൊടികുത്തിമല. കാലവര്‍ പെയ്ത്തില്‍ പുല്‍ക്കാടുകള്‍ മുളച്ചതോടെ മലപ്പുറത്തെ കൊടികുത്തി മല സന്ദര്‍ശകര്‍ക്ക് ഉന്‍മേഷം പകരുന്നത്. പ്രകൃതിസൗന്ദര്യത്തിന്റെ കുളിര്‍മ പകരുന്ന മലയിലേക്ക് മഴ വക വെയ്ക്കാതെയും ആളുകളെത്തുന്നു. സന്ദര്‍ശകര്‍ക്ക് തടസമില്ലാതെ മലയിലേക്ക് എത്താന്‍ റോഡില്ലാത്തത് വലിയ പ്രശ്നമായിരുന്നു. എന്നാല്‍ മലയുടെ താഴ്വാരം റോഡ് ആയതോടെ കൂടെ അതിന് ശാശ്വത പരിഹാരമായി. കൂടുതല്‍ സഞ്ചാരികളെത്തുന്നതിനാല്‍ മലയുടെ ബേസ് സ്റ്റേഷനില്‍ ശൗചാലയ സമുച്ചയവും ക്ലോക്ക് റൂം എന്നിവ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മഞ്ഞളാംകുഴി അലി എം എല്‍ എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇതിനോടൊപ്പം തന്നെ പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്നവര്‍ക്കായി ശുദ്ധജല പോയിന്റുകളും വിശ്രമകേന്ദ്രമൊരുക്കാനും യോഗത്തില്‍ തീരുമാനമായി. നിലവിലെ മലയിലേക്കുള്ള റോഡില്‍ ഇരുവശത്തായി ഒരു മീറ്റര്‍ വീതിയില്‍ ചെങ്കല്ല് വിരിച്ച് നടപ്പാതയൊരുക്കും. മലകയറ്റത്തിനിടെ ക്ഷീണിക്കുന്നവര്‍ക്ക് കല്ലുകൊണ്ടുള്ള ഇരിപ്പിടവും സംരംക്ഷണ വേലിയും നിര്‍മ്മിക്കും. മലമുകളിലെ നിരീക്ഷണ ഗോപുരത്തില്‍ ദൂരദര്‍ശനി…

Read More

കാലത്തിന്റെ തിരിശീല വീഴുംവരെ താന്‍ ഇവിടെ കാണും; ജനങ്ങള്‍ക്കിടയിലേയ്ക്ക് വരാന്‍ ആരുടെയും അനുവാദം വേണ്ടെന്നും മോഹന്‍ലാല്‍

കാലത്തിന്റെ തിരിശീല വീഴുംവരെ താന്‍ ഇവിടെ കാണും; ജനങ്ങള്‍ക്കിടയിലേയ്ക്ക് വരാന്‍  ആരുടെയും അനുവാദം വേണ്ടെന്നും മോഹന്‍ലാല്‍

തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍ എത്തി. തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഒരാളായി എത്തിയത് കാണികളില്‍ ആവേശമുണര്‍ത്തി. കാലത്തിന്റെ തിരിശീല വീഴുംവരെ താന്‍ ഇവിടെ കാണുമെന്നും ജനങ്ങള്‍ക്കിടയിലേയ്ക്ക് വരാന്‍ തനിക്ക് ആരുടെയും അനുവാദം വേണ്ടെന്നും മോഹന്‍ലാല്‍ ചടങ്ങില്‍ തുറന്നടിച്ചു. കഴിഞ്ഞ നാല്‍പത് വര്‍ഷങ്ങളിലേറെയായി ഞാന്‍ നിങ്ങള്‍ക്കിടയിലുള്ളയാളാണ്. തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് ലഭിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് അവകാശമുണ്ട്. യാദൃശ്ചികമായി ക്യാമറയുടെ മുന്നിലെത്തിയ ആളാണ് താന്‍. ഈ യാത്രയുടെ അവസാനംവരെ താന്‍ ഇവിടെ കാണുമെന്നും ലാല്‍ പറഞ്ഞു. അമ്മയിലേയ്ക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടി വിവാദമായ സാഹചര്യത്തില്‍ മോഹല്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിനെ എതിര്‍ത്ത് ചിലര്‍ രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

Read More

ചെമ്പൂരിലെ ഭാരത് പെട്രോളിയം പ്ലാന്റില്‍ തീപിടുത്തവും പൊട്ടിത്തെറിയും.

ചെമ്പൂരിലെ ഭാരത് പെട്രോളിയം പ്ലാന്റില്‍  തീപിടുത്തവും പൊട്ടിത്തെറിയും.

മുംബൈ : ചെമ്പൂരിലെ ഭാരത് പെട്രോളിയം പ്ലാന്റില്‍ വന്‍ തീപിടുത്തവും പൊട്ടിത്തെറിയും. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ആയിരുന്നു അപകടം. അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രണ്ട് ഫോം ടെന്‍ഡറുകളം രണ്ട് ജംബോ ടാങ്കറുകളും തീയണയ്ക്കാന്‍ എത്തിയിട്ടുണ്ട്. ശക്തമായ സ്ഫോടനം ആയിരുന്നുവെന്നും ഡിയോനര്‍ മേഖലയില്‍ വരെ ശബ്ദം കേട്ടിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Read More

ഫ്രീഡം സെയില്‍ : വന്‍ ഓഫറുകളുമായി ഫ്ളിപ്കാര്‍ട്ടും ആമസോണും…

ഫ്രീഡം സെയില്‍ : വന്‍ ഓഫറുകളുമായി ഫ്ളിപ്കാര്‍ട്ടും ആമസോണും…

രാജ്യം 72-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനോടനുബന്ധിച്ച് വന്‍ ഓഫറുകളുമായി രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് കമ്പനികളായ ഫ്ളിപ്കാര്‍ട്ടും ആമസോണും. ഫ്ളിപ്കാര്‍ട്ടില്‍ ഈ മാസം 10നും ആമസോണില്‍ ഒന്‍പതിനുമാണ് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന  ഫ്രീഡം സെയില്‍ നടക്കുക 72 മണിക്കുര്‍ നീണ്ടുനില്‍ക്കുന്ന ബ്ലോക് ബൂസ്റ്റര്‍ ഡീലുകള്‍ റഷ് അവര്‍ ഡീലുകള്‍, പ്രൈസ് ക്രാസ് ഓഫറുകള്‍ എന്നിവയിലൂടെ വന്‍ ഓഫറുകളാണ് ഫ്ളിപ്കാര്‍ട്ട് നല്‍കുന്നത് . നാലുദിവസം നീണ്ടുനില്‍ക്കുന്ന ഓഫറുകളിലൂടെ പരമാവധി ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായിരിക്കും ആമസോണിന്റെ ശ്രമം പ്രധാനമായും ഇലക്രോണിക് ഉത്പന്നങ്ങള്‍ക്കാണ് ആമസോണ്‍ വിലക്കുറവ് നല്‍കുന്നതെന്നാണ് സൂചന.

Read More

പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ സീരീസുമായി ഇന്‍ഫിനിക്‌സ്..

പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ സീരീസുമായി ഇന്‍ഫിനിക്‌സ്..

മുഖ്യ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഇന്‍ഫിനിക്‌സ് മൊബൈല്‍ സ്മാര്‍ട്ട്-2 സീരീസ് ഫോണുകള്‍ അവതരിപ്പിച്ചു. സ്മാര്‍ട്ട്‌ഫോണ്‍ 6കെ വിഭാഗത്തില്‍ ഒട്ടേറെ സവിശേഷതകളുമായാണ് ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് സീരീസ് എത്തുന്നത്. ഡുവല്‍ എല്‍ഇഡി ഫ്‌ളാഷുള്ള എട്ട് മെഗാപിക്‌സല്‍ ലോ ലൈറ്റ് സെല്ഫി ക്യാമറ, ഡുവല്‍സിം, ഡുവല്‍ ഫോര്‍ ജി, ഫേസ് അണ്‍ലോക്ക് എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകത.  ഫ്‌ളിപ്പ്കാര്‍ട്ടിലൂടെയാണ് ഫോണ് പുറത്തിറക്കുന്നത്.  5.5 ഇഞ്ചഎച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. ഫോണില്‍ നല്‍കിയിരിക്കുന്ന ഐ കെയര്‍ മോഡ് കണ്ണിന് സ്‌ട്രെയിനുണ്ടാകാതെ സംരക്ഷിക്കുന്നു. ആദ്യമായാണ് എട്ട് എംപിയുള്ള ലോലൈറ്റ് സെല്‍ഫി ക്യാമറ അവതരിപ്പിക്കുന്നത്. 13 എംപി റിയര്‍ ക്യാമറാണ് ഇതിലുള്ളത്. മീഡിയാ ടെക് 6739 64 ബിറ്റ് ക്വാഡ് കോര്‍ പ്രോസസറിനൊപ്പം ആന്‍ഡ്രോയിഡ് ഓറിയോ 8.1 ഓപ്പറേറ്റിംഗ് സിസ്റ്റവുമാണ് സ്മാര്‍ട്ട് -2 സീരീസിലുള്ളത്. 3500 എംഎഎച്ച് ബാറ്ററി, രണ്ട് ജിബി റാമും, 16 ജി.ബി റോം…

Read More

ഉബറിനെ കീഴടക്കാന്‍ ഒല ഇനി ബ്രിട്ടനില്‍..

ഉബറിനെ കീഴടക്കാന്‍ ഒല ഇനി ബ്രിട്ടനില്‍..

ആഗോള തലത്തില്‍ മുന്‍നിര ടാക്സി സേവന ദാതാക്കളായ അമേരിക്കന്‍ കമ്പനി ഉബറിനെ കീഴടക്കാന്‍ ഇന്ത്യന്‍ കമ്പനിയായ ഒല ബ്രിട്ടനില്‍. ഈ വര്‍ഷം അവസാനത്തോടെ ബ്രിട്ടനിലുടനീളം സേവനങ്ങള്‍ വ്യാപിപ്പിക്കാനാണ് ഒലയുടെ പദ്ധതി. ഓപ്പറേറ്റിങ് ലൈസന്‍സ് ലഭിച്ചാല്‍ കാര്‍ഡിഫ്, ന്യൂപോര്‍ട്ട്, സൗത്ത് വേയ്ലിലെ വേയ്ല്‍ ഓഫ് ക്ലാമോര്‍ഗണ്‍ എന്നിവിടങ്ങളില്‍ ഒരുമാസത്തിനുള്ളില്‍ ഒല സേവനം ആരംഭിക്കും. രാജ്യവാപകമായി സേവനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനി. ബ്രിട്ടനില്‍ ബ്ലാക്ക് കാബ്, പ്രൈവറ്റ് ഹയര്‍ വെഹിക്കിള്‍ സേവനങ്ങള്‍ ഒരേ ആപ്ലിക്കേഷനില്‍ തന്നെ നല്‍കുന്ന ആദ്യ സ്ഥാപനമാണ് ഒല. ഉബര്‍ ഈടാക്കുന്ന അതേ ചാര്‍ജ് തന്നെയാവും ഒലയും ഈടാക്കുക. എന്നാല്‍ തങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ കമ്മീഷന്‍ നല്‍കുമെന്നും അവര്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാവുമെന്നും ഒല പറയുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കായി 24 മണിക്കൂര്‍ വോയ്സ് സപ്പോര്‍ട്ട്, എമര്‍ജന്‍സി കോണ്‍ടാക്റ്റുമായി യാത്രാവിവരങ്ങള്‍ പങ്കുവെക്കാനുള്ള സൗകര്യം, അടിയന്തിര ഘട്ടങ്ങള്‍ കമ്പനിയെ അറിയിക്കാനുള്ള ആപ്പിനുള്ളില്‍…

Read More

ഷവോമി പുതിയൊരു മോഡല്‍ കൂടി പുറത്തിറക്കി…

ഷവോമി പുതിയൊരു മോഡല്‍ കൂടി പുറത്തിറക്കി…

സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തില്‍ കുതിപ്പു തുടരുന്ന ചൈനീസ് കമ്പനിയായ ഷവോമി പുതിയൊരു മോഡല്‍ കൂടി അവതരിപ്പിച്ചു. എംഐ എ2 ന്റെ രണ്ടു റാം (RAM) വേരിയന്റുകളാണ് പുറത്തിറക്കിയത്. സോഫ്റ്റ്വെയര്‍ സുരക്ഷയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെസാന്നിധ്യവുമാണ് ഫോണുകളുടെ പ്രധാന സവിശേഷതകള്‍. എംഐ എ2 മോഡലിന് 5.99-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനാണുള്ളത്.  ഇതിന് 2.5D ഗൊറില ഗ്ലാസ് കൊണ്ട് സംരക്ഷണം നല്‍കിയിരിക്കുന്നു. ഇരട്ട സിം സ്വീകരിക്കുന്ന ഈ മോഡലില്‍ പ്യുവര്‍ ആന്‍ഡ്രോയിഡ് ആണ് ഉപയോഗിക്കുന്നത്. ആന്‍ഡ്രോയിഡ് വണ്‍ ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഈ ഫോണിന് എപ്പോഴും സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ലഭിക്കുമെന്നതാണ് മുഖ്യ ഫീച്ചര്‍. ആന്‍ഡ്രോയിഡ് 8.1 ഒറിയോ ആണ് ഫോണിലുള്ളത്. നിരന്തരം ലഭിക്കുന്ന അപ്ഡേറ്റുകള്‍ ഫോണിന് സുരക്ഷാ ഭീഷണികള്‍ കുറയ്ക്കുമെന്നു കരുതുന്നു. നാലു കോറുകളുള്ള സ്നാപ്ഡ്രാഗണ്‍ 660 പ്രൊസസറാണുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേല്‍നോട്ടം വഹിക്കുന്നതാണ് ഈ ഫോണിന്റെ ക്യാമറകള്‍. 20 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയ്ക്ക്…

Read More

ലൈലയും മജ്‌നുവും വീണ്ടും വെള്ളിത്തിരയില്‍…ട്രെയിലര്‍ പുറത്തിറങ്ങി.

ലൈലയും മജ്‌നുവും വീണ്ടും വെള്ളിത്തിരയില്‍…ട്രെയിലര്‍ പുറത്തിറങ്ങി.

മനോഹരമായ പ്രണയകഥകളിലൊന്നായ ലൈലയും മജ്‌നുവും വീണ്ടും വെള്ളിത്തിരയില്‍. സാജിദ് അലി സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പുതിയ കാലഘട്ടത്തിലെ ലൈലയുടെയും മജ്‌നുവിന്റെയും പ്രണയകഥപറയുന്ന ചിത്രം ഏക്ത കപൂറും ഇംതിയാസ് അലിയും നിര്‍മിക്കുന്നു. പുതുമുഖങ്ങളാണ് നായകനും നായികയും. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ചിത്രം ആഗസ്റ്റില്‍ റിലീസിനെത്തും.

Read More

വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാനുള്ള നിയമം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍.

വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാനുള്ള നിയമം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍.

വാട്ട്സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും നടന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്ക് കാരണമായത് സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങളായിരുന്നു. ദുരുപയോഗം ചെയ്യുന്നു എന്ന ശ്രദ്ധയില്‍പെട്ടാല്‍ സമൂഹമാധ്യമങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം സേവനദാതാക്കള്‍, സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് ഓഫ് ഇന്ത്യ എന്നിവരോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത്യാവശ്യമെങ്കില്‍ ഇവ ബ്ലോക്ക് ചെയ്യാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന ആവശ്യമുന്നയിച്ച് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് കത്തയച്ചിരുന്നു. നവമാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തുന്ന വ്യാജവാര്‍ത്തകള്‍ പൊതുജനങ്ങളിലെത്താതെ തടയാനുള്ള വകുപ്പായ ഐടി ആക്റ്റിലെ 63എ വകുപ്പ് പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. ദുരുപയോഗം ചെയ്യപ്പെടുന്ന സൈറ്റുകള്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ സൈബര്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമോ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആപ്ലിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കില്ലെന്നാണ് സൈബര്‍ നിയമവിഭാഗത്തിന്റെ പ്രതികരണം. അടുത്തിടെ സന്ദേശങ്ങള്‍ കൂട്ടമായി കൈമാറുന്ന കാര്യത്തില്‍ വാട്ട്സ് ആപ്പിന് നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നിരുന്നു. ഒരേ സമയം…

Read More