കരുണാനിധി – ഇന്ത്യയുടെ ദ്രാവിഡ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തി

കരുണാനിധി – ഇന്ത്യയുടെ ദ്രാവിഡ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തി

ചെന്നൈ: തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയില്‍ മുത്തുവേലരുടെ മകനായി ജനിച്ച കരുണാനിധി ദ്രാവിഡ രാഷ്ട്രീയത്തിലൂടെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി മറിയത്. സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍തന്നെ അദ്ദേഹം ഒരു അതുല്യപ്രതിഭയെന്നു തെളിയിച്ചിരുന്നു. നാടകം, കവിത, സാഹിത്യം എന്നിവയിലൊക്കെ കരുണാനിധി സ്വന്തം കൈയൊപ്പു പതിപ്പിച്ചു. വിദ്യാഭ്യാസ കാലഘട്ടത്തിനിടെ നിലവിലുണ്ടായിരുന്ന ജസ്റ്റീസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളിലും അതിന്റെ മുന്നണി പ്രവര്‍ത്തകനായ അഴഗിരി സ്വാമിയുടെ പ്രഭാഷണങ്ങളിലും ആകൃഷ്ടനായ അദ്ദേഹം പതിമൂന്നാം വയസില്‍തന്നെ പൊതുപ്രവര്‍ത്തനരംഗങ്ങളില്‍ സജീവമായി. ഹിന്ദി വിരുദ്ധ സമരത്തിന്റെ മുന്നണിയില്‍ കരുണാധിനിയുണ്ടായിരുന്നു. പിന്നീട് പെരിയോരുമായി ബന്ധപ്പെട്ട് ജസ്റ്റീസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയും ഭാഷയെ ആയുധമാക്കുന്ന പ്രതിഭാ വിലാസവും ആ കുതിപ്പില്‍ ആയുധമായി. ജസ്റ്റീസ് പാര്‍ട്ടിയാണു പിന്നീടു ദ്രാവിഡ കഴകമായി മാറുകയുണ്ടായത്. അധികാര രാഷ്ട്രീയത്തിലിറങ്ങുന്നതുമായി ബന്ധപ്പെട്ട് പെരിയോറും പ്രിയ ശിഷ്യന്‍ അണ്ണാദുരൈയും വഴിപിരിഞ്ഞപ്പോള്‍ കരുണാനിധി അണ്ണാദുരൈയ്‌ക്കൊപ്പം ഉറച്ചുനിന്നു. പിന്നീട് ഡിഎംകെ തമിഴ് രാഷ്ട്രീയത്തില്‍…

Read More

മറീന ബീച്ചില്‍ തന്നെ സംസ്‌കാരസ്ഥലം വേണം, ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍

മറീന ബീച്ചില്‍ തന്നെ സംസ്‌കാരസ്ഥലം വേണം, ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്‌കാരസ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കം മുറുകുകയാണ്. കരുണാനിധിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ അണ്ണാസമാധിക്ക് സമീപം തന്നെ സംസ്‌കാര സ്ഥലം വേണമെന്നാണ് ഡിഎംകെയുടെ ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് ഡിഎംകെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി രാത്രി 10.30 ന് പരിഗണിക്കും. മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എച്ച്. ജി രമേശാണ് ഹര്‍ജി പരിഗണിക്കുന്നത്. മറീനാ ബീച്ചില്‍ സ്ഥലം അനുവദിക്കാനാകില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. മറീനാ ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് കാവേരി ആശുപത്രിക്ക് മുന്നില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം ഉയരുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ഡി.എം.കെ നേതാക്കള്‍ മുഖ്യമന്ത്രി അടക്കമുള്ളവരെ കണ്ടെങ്കിലും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ഡിഎംകെ തീരുമാനിച്ചത്. നിലവില്‍, ഗിണ്ടി ഗാന്ധിമണ്ഡപത്തിലാണ് കരുണാനിധിയുടെ സംസ്‌കാരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി രണ്ട് ഏക്കര്‍ സ്ഥലം ഗാന്ധിമണ്ഡപത്തിന് സമീപം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മൃതദേഹം മറീനാ…

Read More

തമിഴ്‌നാട്ടില്‍ ഒരാഴ്ച ദു:ഖാചരണം പ്രഖ്യാപിച്ചു

തമിഴ്‌നാട്ടില്‍ ഒരാഴ്ച ദു:ഖാചരണം പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ നിര്യാണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ബുധനാഴ്ച പൊതു അവധിയാണ്. അദ്ദേഹത്തിന്റെ മൃതദേഹം ഉടന്‍തന്നെ മകള്‍ കനിമൊഴിയുടെ വീട്ടിലേക്കു കൊണ്ടുപോകും. കരുണാനിധിയുടെ നിര്യാണത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അനുശോചിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, മുകുള്‍ വാസ്‌നിക് എന്നിവര്‍ ഉടന്‍തന്നെ ചെന്നൈയിലെത്തുമെന്നാണു റിപ്പാര്‍ട്ടുകള്‍.

Read More

മറീന ബീച്ചില്‍ സ്ഥലമനുവദിച്ചില്ല, പ്രതിഷേധം ശക്തം

മറീന ബീച്ചില്‍ സ്ഥലമനുവദിച്ചില്ല, പ്രതിഷേധം ശക്തം

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്‌കാരത്തിനു മറീന ബീച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം അനുവദിച്ചില്ല. മറീന ബീച്ചിനു പകരം ഗിണ്ടിയില്‍ ഗാന്ധി സ്മൃതി മണ്ഡപത്തിനു സമീപം രണ്ടേക്കര്‍ സ്ഥലം നല്‍കാമെന്നാണു സര്‍ക്കാര്‍ നിലപാട്. ഇതേതുടര്‍ന്ന് പ്രതിഷേധവുമായി ഡിഎംകെ പ്രവര്‍ത്തകര്‍ രംഗത്തെത്തി. മറീനാ ബീച്ചില്‍ അണ്ണാ സമാധിക്കു സമീപം അന്ത്യവിശ്രമസ്ഥലമൊരുക്കണമെന്നായിരുന്നു കരുണാനിധിയുടെ മക്കളും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിരുന്നത്. ഇതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും കുടുംബാംഗങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നിരുന്നാലും നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നാണ് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ വിവാദ തീരുമാനത്തെ തുടര്‍ന്ന് പലയിടത്തും പ്രവര്‍ത്തകര്‍ അക്രമാസക്തരാകുന്നുവെന്നതാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. ചെന്നൈ നഗരത്തിലുടനീളം വന്‍ സുരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.

Read More

ലോലിപ്പോപ്പ് നിരോധിച്ചു, കാരണമറിഞ്ഞാല്‍ ഞെട്ടും

ലോലിപ്പോപ്പ് നിരോധിച്ചു, കാരണമറിഞ്ഞാല്‍ ഞെട്ടും

തിരുവനന്തപുരം: അനുവദനീയമായ അളവില്‍ കൂടുതല്‍ കൃത്രിമ നിറങ്ങള്‍ കലര്‍ത്തി ടൈംപാസ് ലോലിപോപ്‌സ് എന്ന പേരില്‍ വില്‍പ്പന നടത്തിവന്ന ലോലിപോപ് സംസ്ഥാനത്ത് നിരോധിച്ചു. ചെന്നൈയിലെ അലപ്പാക്കത്താണ് ഇത് നിര്‍മിച്ചുവരുന്നത്. ബ്രൗണ്‍, മഞ്ഞ, വെള്ള, ചുവപ്പ്, ഓറഞ്ച്, കറുപ്പ്, പച്ച നിറങ്ങളിലാണ് മിഠായി ലഭിക്കുന്നത്. ഇത് കഴിക്കുന്നത് കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എം.ജി. രാജമാണിക്ക്യം അറിയിച്ചു. ഇവയുടെ ഉത്പാദകര്‍ക്കെതിരേയും മൊത്തകച്ചവടം നടത്തുന്ന കച്ചവടക്കാര്‍ക്കെതിരെയും നടപടി എടുക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. കുട്ടികളും രക്ഷകര്‍ത്താക്കളും ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദകരും മധുര പലഹാരങ്ങള്‍ വില്‍ക്കുന്നവരും ബേക്കറി ഉടമകളും നിയമം അനുവദിക്കുന്ന അളവില്‍ മാത്രമേ ഇത്തരം കൃത്രിമരാസ പദാര്‍ഥങ്ങള്‍ ഉപയോഗിക്കാവൂ എന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അറിയിപ്പിലുണ്ട്.

Read More

രോഗപ്രതിരോധത്തിന് ഗ്രീന്‍ ടീ

രോഗപ്രതിരോധത്തിന് ഗ്രീന്‍ ടീ

സാധാരണ ചായയ്ക്ക് ഉപയോഗിക്കുന്ന തേയില നിര്‍മിക്കുന്ന അതേ തേയിലച്ചെടിയില്‍ നിന്നാണു ഗ്രീന്‍ ടീയ്ക്കുളള തേയിലയും രൂപപ്പെടുത്തുന്നത്. സംസ്‌കരണരീതിയിലാണു വ്യത്യാസം. ബ്ലാക്ക് ടീയ്ക്ക് ഉപയോഗിക്കുന്ന തേയില ഫെര്‍മന്റിംഗിനു വിധേയമാക്കിയാണു നിര്‍മിക്കുന്നത്. എന്നാല്‍ ഗ്രീന്‍ ടീയ്ക്ക് ഉപയോഗിക്കുന്ന തേയില ഫെര്‍മെന്റിംഗിനു വിധേയമാക്കുന്നില്ല. ഗ്രീന്‍ ടീയില്‍ വിറ്റാമിന്‍എ, ബി1, ബി2, ബി3, സി, ഇ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.  ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കാനും ഇതു ഗുണപ്രദം. രക്തം കട്ട പിടിക്കുന്നതു (ത്രോംബോസിസ്) തടയാന്‍ ഇതു സഹായകം. ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. അമിതവണ്ണം കുറയ്ക്കാന്‍ ഗ്രീന്‍ ടീ ഗുണപ്രദം. ഗ്രീന്‍ ടീയിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ പ്രായമാകുന്നതിനെ തടയുന്നു. ശരീരത്തിലുണ്ടാകുന്ന ഫ്രീ റാഡിക്കലുകളെയും ഓക്‌സിഡന്റുകളെയും ഗ്രീന്‍ ടിയിലെ ആന്റി ഓക്‌സിഡന്റുകള്‍ നിര്‍വീര്യമാക്കുന്നു. പതിവായി ഗ്രീന്‍ ടീ കുടിക്കുന്നത് യുവത്വം നിലനിര്‍ത്തുന്നതിനും സഹായകം. ഗ്രീന്‍ ടീ ശരീരത്തിനു കൂടുതല്‍ ഊര്‍ജം നല്കുന്നു. ക്ഷീണം…

Read More

യാത്രാനിരക്കില്‍ വന്‍ ഇളവുകളുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്.

യാത്രാനിരക്കില്‍ വന്‍ ഇളവുകളുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്.

ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ വന്‍ ഇളവുകളുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. തിരുവന്തപുരം, കൊച്ചി ഉള്‍പ്പടെയുേള്ള സെക്ടറുകളിലേക്ക് ഇക്കണോമി ക്ലാസ്സില്‍ കുറഞ്ഞ നിരക്കിലുള്ള വണ്‍വേ ടിക്കറ്റാണ് ലഭ്യമാകുക. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള നിരക്ക് നേര്‍പകുതിയായി. എയര്‍ ഇന്ത്യ അടക്കമുള്ള മറ്റു വിമാനങ്ങളില്‍ നിരക്ക് കുത്തനെ ഉയര്‍ന്നിരിക്കുമ്പോളാണ് എമിറേറ്റ്സിന്റെ വമ്പന്‍ ആനുകൂല്യം. ഈ മാസം പന്ത്രണ്ടുവരെ ബുക്കു ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. സെപ്റ്റംബര്‍ 30 വരെ ഈ നിരക്കില്‍ യാത്ര ചെയ്യാം. ഓഗസ്റ്റിനെ അപേക്ഷിച്ച് അടുത്തമാസം നിരക്ക് ഏറെക്കുറെ പകുതിയാകും. കൊച്ചിയിലേക്ക് ഈ മാസം 1100 ദിര്‍ഹത്തിന് യാത്രചെയ്യാം. അടുത്തമാസം ഇത് 500 ദിര്‍ഹമാകും. 800 ദിര്‍ഹത്തിന് തിരുവനന്തപുരത്തേക്ക് പോകാം. അടുത്തമാസമാകുമ്പോള്‍ 550 ദിര്‍ഹം.ഹൈദരാബാദിലേക്ക് 700 ദിര്‍ഹം. അടുത്തമാസം 550. ബെംഗളുരു 900 ദിര്‍ഹം. അടുത്തമാസം 560. എന്നാല്‍ ചെന്നൈയിലേക്ക് ഈ മാത്രമാസമാണ് യാത്രാനിരക്ക് കുറവ്. 570 ദിര്‍ഹത്തിന് പോകാം. അടുത്തമാസമാകുമ്പോള്‍ 710 ദിര്‍ഹമാകും. ഇന്ത്യയിലെ…

Read More

നാളെ തമിഴ്‌നാട്ടില്‍ പൊതു അവധി, സംസ്‌കാരം മറീനാ ബീച്ചില്‍

നാളെ തമിഴ്‌നാട്ടില്‍ പൊതു അവധി, സംസ്‌കാരം മറീനാ ബീച്ചില്‍

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്‌കാരം ചെന്നൈ മറീനാ ബീച്ചില്‍ നടക്കും. സി.എന്‍.അണ്ണാദുരൈ സമാധിയോട് ചേര്‍ന്ന് കരുണാനിധിയ്ക്ക് അന്ത്യവിശ്രമം ഒരുക്കണമെന്ന് അദ്ദേഹത്തിന്റെ മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാളി പളനിസാമിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ അംഗീകരിച്ചതായാണ് സൂചന. കാവേരി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന കരുണാനിധിയുടെ മൃതദേഹം അല്‍പസമയത്തിനകം ചെന്നൈ ഗോപാലപുരത്തുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടു പോകും. നാളെ രാജാജി നഗറില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കരുണാനിധിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ചെന്നൈയിലെത്തും. കരുണാനിധിയുടെ മരണവാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ പാര്‍ട്ടി പാതക താഴ്ത്തികെട്ടി. മുന്‍കരുതലെന്ന നിലയില്‍ കര്‍ണാടക ആര്‍ടിസി തമിഴ്നാട്ടിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയോടെ തന്നെ അശുഭകരമായ വാര്‍ത്ത മുന്നില്‍ കണ്ടുള്ള നീക്കങ്ങള്‍ ചെന്നൈ കേന്ദ്രീകരിച്ചു നടത്തിയിരുന്നു. എംകെ സ്റ്റാലിന്‍…

Read More

കരുണാനിധി സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ കരുത്തുറ്റ രാഷ്ട്രീയ നേതാവെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല

കരുണാനിധി സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ കരുത്തുറ്റ രാഷ്ട്രീയ നേതാവെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കലൈഞ്ജര്‍ കരുണാനിധിയുടെ മരണത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുശോചനമറിയിച്ചു. തമിഴ്‌നാടിന്റെ സാമൂഹിക നവോത്ഥാനത്തില്‍ കലൈഞ്ജര്‍ വഹിച്ച പങ്കു വളരെ വലുതായിരുന്നെന്നും അദ്ധേഹം ഓര്‍മ്മിച്ചു. രമേശ് ചെന്നിത്തലയുടെ അനുശോചനക്കുറിപ്പ് എഴുത്തിന്റെയും രാഷ്ട്രീയത്തിന്റെയും കുലപതി കലൈഞ്ജര്‍ കരുണാനിധി വിടവാങ്ങി.അണ്ണാദുരൈക്ക് ശേഷം ദ്രാവിഡ പ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം നല്‍കിയ കരുണാനിധി സ്വാതന്ത്രാനന്തര ഭാരതത്തിലെ കരുത്തുറ്റ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു. തമിഴ് ഭാഷയുടെ ആഴവും ശക്തിയും തിരിച്ചറിഞ്ഞ കലൈഞ്ജര്‍ തമിഴ്നാടിന്‍െ സാമൂഹ്യ നവോത്ഥാനത്തിന് വലിയ പങ്ക് വഹിക്കുകയും അഞ്ച് തവണ മുഖ്യമന്ത്രി പദം അലങ്കരിക്കുകയും ചെയ്തു. യുപിഎ സര്‍ക്കാരുകളുടെ രൂപീകരണത്തില്‍ വെളിച്ചം വിതറിയ ഉദയസൂര്യനാണ് സന്ധ്യക്ക് അസ്തമിച്ചത്. അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഓണത്തിന് തമിഴ്നാട്ടില്‍ അവധി പ്രഖ്യാപിച്ചത്. ഒരു കാലത്തെ കൂടി അടയാളപ്പെടുത്തിയ കരുണാനിധിയുടെ വേര്‍പാട് സഹിക്കാന്‍ തമിഴ് ജനതയ്ക്ക് കരുത്തുണ്ടാകട്ടെ …ആദരാഞ്ജലികള്‍

Read More

സുസുക്കി 150 സിസി ശ്രേണിയില്‍ പുതിയ വാഹനം പുറത്തിറക്കി.

സുസുക്കി 150 സിസി ശ്രേണിയില്‍ പുതിയ വാഹനം പുറത്തിറക്കി.

ജാപ്പനീസ് ഇരുചക്ര വാഹനനിര്‍മാതാക്കളായ സുസുക്കി 150 സിസി ശ്രേണിയില്‍ പുതിയ വാഹനം പുറത്തിറക്കി. ബാന്‍ഡിറ്റ് 150 മോഡലാണ് സുസുക്കി നിരയിലെ പുതിയ അതിഥി. 2018 ഗെയ്ക്കിന്‍ഡോ ഇന്‍ഡൊനീഷ്യ ഇന്റര്‍നാഷ്ണല്‍ ഓട്ടോ ഷോയിലാണ് ബാന്‍ഡിറ്റിനെ കമ്പനി അവതരിപ്പിച്ചത്. ഇന്‍ഡൊനീഷ്യന്‍ വിപണി ലക്ഷ്യമിട്ട് സ്ട്രീറ്റ് ബൈക്ക് GSX-S150-യുടെ അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ നിര്‍മാണം. വ്യത്യസ്തമായ എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലൈറ്റ്, ഫ്‌ളാറ്റ് ഹാന്‍ഡില്‍ ബാര്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, നീണ്ടുനിവര്‍ന്ന ഫ്യുവല്‍ ടാങ്ക് ഡിസൈന്‍ എന്നിവയാണ് ബാന്ഡിറ്റില് എടുത്തപറയേണ്ട ഫീച്ചേഴ്‌സ്. 147.3 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ 19.2 ബിഎച്ച്പി പവറും 14 എന്‍എം ടോര്‍ക്കുമേകും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. GSX 150-യിലും ഇതേ എന്‍ജിനാണ്. നിലവില്‍ ഇന്ത്യയിലുള്ള 150 സിസി ജിക്‌സറില് 14.8 ബിഎച്ച്പി പവറും 14 എന്‍എം ടോര്‍ക്കുമേകുന്ന എയര്‍ കൂള്‍ഡ് എന്ജിനാണ്…

Read More