ഓണക്കോടിക്കു കലംകാരി

ഓണക്കോടിക്കു കലംകാരി

കലംകാരി വിപണിയില്‍ ഒട്ടും തളരാതെ മുന്നേറുകയാണ്. പരുത്ത കോട്ടണ്‍ തുണിയില്‍ പ്രിന്റുകളോ, പൂക്കളോ മാത്രമല്ല, നിരവധി പുതിയ തീമുകളാണ് കലംകാരിയില്‍ പരീക്ഷിക്കപ്പെടുന്നത്. കോട്ടണ്‍ കസവുസാരിയിലേക്ക് ഏറ്റവുമധികം സ്ത്രീകള്‍ തെരഞ്ഞെടുക്കുന്നതും കലംകാരി ബ്ലൗസ് തന്നെയാണ്. റെഡിമെയ്ഡ് ബ്ലൗസുകള്‍ ഒരു പ്രത്യേക സമയത്തേക്ക് ട്രെന്‍ഡായെങ്കിലും മെറ്റീരിയില്‍ മുറിച്ചെടുത്ത് ഡിസൈന്‍ ചെയ്ത് തയ്ക്കാന്‍ തന്നെയാണ് മിക്കവര്‍ക്കും ഇഷ്ടം. കലംകാരിയിലും മോഡല്‍ പരീക്ഷണങ്ങള്‍ ഏറെയാണ്. കലംകാരിയിലും നെക്കില്‍ തന്നെയാണ് ഏറ്റവുമധികം പരീക്ഷണങ്ങള്‍ നടത്തുന്നത്. കോളര്‍- ഹൈ നെക്ക് മോഡലുകളെ ലഘൂകരിച്ച് സ്വന്തം സ്റ്റൈലില്‍ ഡിസൈന്‍ ചെയ്ത നെക്കുകളാണ് പുതിയ കലംകാരി ട്രെന്‍ഡ്.

Read More

ബള്‍ഗേറിയയില്‍ നിന്നും ബ്രഹാമാസ്ത്ര ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്….

ബള്‍ഗേറിയയില്‍ നിന്നും ബ്രഹാമാസ്ത്ര ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്….

അമിതാഭ് ബച്ചന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ബള്‍ഗേറിയയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അതേസമയം ആരാധകര്‍ക്കായി ചിത്രത്തിന്റെ സെറ്റിലെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് അമിതാഭ് ബച്ചന്‍. രണ്‍ബിര്‍ കപൂര്‍ ആണ് ചിത്രത്തിലെ നായകന്‍. ആലിയ ഭട്ടാണ് നായികയായി എത്തുന്നത്. ഇവര്‍ക്കൊപ്പം ഇതാദ്യമായാണ് അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നത്. നാഗാര്‍ജുനയും ചിത്രത്തിലുണ്ട്. അയന്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2019 സ്വാതന്ത്ര്യദിനത്തില്‍ ചിത്രം റിലീസ് ചെയ്യും.

Read More

ജോണി ജോണി യെസ് അപ്പാ – ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ജോണി ജോണി യെസ് അപ്പാ – ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കുഞ്ചാക്കോ ബോബനും അനുസിതാരയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ജോണി ജോണി യെസ് അപ്പാ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ഫേസ്ബുക്ക് പേജില്‍ ‘ജയ്‌സ’ ….ജോണിയുടെ നല്ല ജോറന്‍ ജോഡി എന്ന തലക്കെട്ടോടെ കുഞ്ചാക്കോ തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ജോണി എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ചാക്കോച്ചന്‍ ചിത്രത്തിലെത്തുന്നത്. അനുസിതാരയ്‌ക്കൊപ്പം അതിഥി രവിയും നായികാവേഷത്തിലുണ്ട്. ജി മാര്‍ത്താണ്ഠനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. വമ്പന്‍ ഹിറ്റായിമാറിയ വെള്ളിമൂങ്ങ ഒരുക്കിയ ജോജി തോമസാണ് കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ് രാജനാണ് ‘ജോണി ജോണി യെസ് അപ്പാ’ നിര്‍മ്മിക്കുന്നത്.

Read More

ചായക്കൊരു മേക്കോവര്‍, ഇഞ്ചിച്ചായയും പുതിനച്ചായയും

ചായക്കൊരു മേക്കോവര്‍, ഇഞ്ചിച്ചായയും പുതിനച്ചായയും

ഇഞ്ചിയിട്ട് ഉണ്ടാക്കുന്ന ചായ പൊതുവേ ഇടയ്ക്കിടെ നമ്മള്‍ കഴിക്കാറുള്ളതാണ്. ഇത് തൊണ്ടയ്ക്ക് വളരെ നല്ലതാണ്. ഇഞ്ചിയിലുള്ള ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ തൊണ്ടയിലെ അണുബാധയെ ചെറുക്കും. സാധാരണയായി കഴിക്കുന്ന ചായയില്‍ ഇഞ്ചി ചേര്‍ത്തോ അല്ലെങ്കില്‍ തിളപ്പിച്ച വെള്ളത്തില്‍ ഇഞ്ചിയും അല്‍പം തേനും ചേര്‍ത്ത് ചായയാക്കിയോ കഴിക്കാവുന്നതാണ്. പുതിനച്ചായയാണ് തൊണ്ടവേദനയും അസ്വസ്ഥതയും മാറാന്‍ ഉപകരിക്കുന്ന മറ്റൊരു പാനീയം. വെറുതെ വെള്ളം തിളപ്പിച്ച് അതിനകത്ത് പുതിനയിലകളിട്ട് അഞ്ച് മിനുറ്റ് വച്ച ശേഷം അത് കുടിക്കാവുന്നതാണ്. അല്ലെങ്കില്‍ കട്ടന്‍ ചായ തിളപ്പിച്ച് അതില്‍ പുതിനയിലകളിട്ട് കുടിച്ചാലും മതിയാകും. തൊണ്ട മാത്രമല്ല, മുഴുവന്‍ ശരീരവും ഇത് കഴിക്കുന്നതിലൂടെ ഒന്ന് തണുക്കും.

Read More

മുറ്റത്തെ മുല്ലക്കു മണമുണ്ടായിത്തുടങ്ങി, ഞൊട്ടാഞൊടിയന്റെ വിപണിവിലയില്‍ ഞെട്ടി കേരളം

മുറ്റത്തെ മുല്ലക്കു മണമുണ്ടായിത്തുടങ്ങി, ഞൊട്ടാഞൊടിയന്റെ വിപണിവിലയില്‍ ഞെട്ടി കേരളം

കേരളത്തിലെ പറമ്പുകളില്‍ നാം ശ്രദ്ധിക്കാത്ത ഒരു കാട്ടുചെടി പഴത്തിന് വന്‍വില, അതും ഒരു തേങ്ങയ്ക്കുള്ളതിനേക്കാള്‍ വിലയുണ്ട്. തെക്കന്‍ കേരളത്തില്‍ ഞൊട്ടാഞൊടിയന്‍ എന്ന് വിളിക്കുന്ന കാട്ട് ചെടിപഴത്തിന് കേരളത്തില്‍ തന്നെ വിവിധ പേരുകളാണ്. മൊട്ടാബ്ലി, മുട്ടാംബ്‌ളിങ്ങ,ഞൊറിഞ്ചൊട്ട, മുട്ടമ്പുളി, ഞൊട്ടയ്ക്ക എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഈ പഴത്തിന്റെ ശാസ്ത്രീയ നാമം ഫൈസിലിസ് മിനിമ എന്നാണ്. ഇംഗ്ലീഷില്‍ ഗോള്‍ഡന്‍ബെറി എന്നാണ് ഇതിനെ വിളിക്കുന്നത്. നാട്ടിന്‍പുറങ്ങളിലെ സാധാരണമാണ് ഈ ചെടി. പാഴ്‌ചെടികളുടെ പട്ടികയില്‍ മലയാളി പെടുത്തിയ ഈ ചെടിയുടെ പഴത്തിന് ഒന്നിന് 17 രൂപയാണ് വില. യു.എ.ഇയില്‍ 10 എണ്ണത്തിന്റെ ഒരു പാക്കറ്റിന് ഒമ്പത് ദിര്‍ഹമാണ് വില. എന്നാല്‍, ശരീരവളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും മുതല്‍ വൃക്കരോഗത്തിനും മൂത്രതടസത്തിനും വരെ ഈ പഴം ഉത്തമമാണ് എന്നാണ് പറയുന്നത്. അതിനാല്‍ തന്നെ കായികതാരങ്ങള്‍ ഹെല്‍ത്ത് സപ്ലിമെന്റായി ഇത് ഉപയോഗിക്കുന്നു. മഴക്കാലത്താണ് ഈ ചെടി മുളയ്ക്കുന്നതും പൂക്കുന്നതും…

Read More

മുരളിയുടെ ഓര്‍മ്മക്ക് മുന്നില്‍ മോഹന്‍ലാലിന്റെ സ്മരണാഞ്ജലി

മുരളിയുടെ ഓര്‍മ്മക്ക് മുന്നില്‍ മോഹന്‍ലാലിന്റെ സ്മരണാഞ്ജലി

ചലച്ചിത്ര പ്രേമികളെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭയാണ് മുരളി. വിസ്മയപ്രകടനങ്ങളുടെ അത്യുന്നതിയില്‍ നില്‍ക്കവെയാണ് ഇതുപോലൊരു ഓഗസ്റ്റ് മാസം ആറാം തിയതി അമ്പത്തി നാലാം വയസ്സില്‍ അരങ്ങൊഴിഞ്ഞ് മുരളി വിടപറഞ്ഞത്. 1954 മെയ് 25 ന് ജനിച്ച മുരളീധരന്‍ പിള്ള മലയാളികളുടെ സ്വന്തം മുരളിയായി പരകായപ്രവേശം നടത്തുകയായിരുന്നു. 1986 ല്‍ തുടങ്ങിയ അഭിനയ ജീവിതം 23 വര്‍ഷക്കാലം നീണ്ടുനിന്നു. രംഗബോധമില്ലാതെ കടന്നുവന്ന മരണം 54 വയസ്സില്‍ ആ ജിവിതവും കൊണ്ടുപോയപ്പോള്‍ അഭിനയിച്ച കഥാപാത്രങ്ങളിലൂടെ മുരളി ഇന്നും ഇവിടെ ജീവിക്കുന്നു. 2001 ല്‍ നെയ്ത്തുകാരനിലൂടെ ദേശീയ പുരസ്‌കാരമടക്കം സ്വന്തമാക്കിയ മുരളിയുടെ വിയോഗത്തിന്റെ വേദനയത്തില്‍ തന്നെയാണ് ചലച്ചിത്രമേഖല. മുരളിയുടെ ചിത്രത്തോടൊപ്പം ഓര്‍മ്മപ്പൂക്കള്‍ എന്നു കുറിച്ചാണ് മോഹന്‍ലാല്‍ സ്മരണാഞ്ജലി അര്‍പ്പിച്ചത്.

Read More

തന്റെ സൗന്ദര്യരഹസ്യം വെളിപ്പെടുത്തി ഹൃത്വിക് റോഷന്‍, വിശ്വസിക്കാനാവുന്നില്ല ഇതാണാ രഹസ്യമെന്ന്

തന്റെ സൗന്ദര്യരഹസ്യം വെളിപ്പെടുത്തി ഹൃത്വിക് റോഷന്‍, വിശ്വസിക്കാനാവുന്നില്ല ഇതാണാ രഹസ്യമെന്ന്

മുംബൈ: ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ലോകത്തെ മൂന്നാമത്തെ സുന്ദരനാണ് ഹൃത്വിക് റോഷന്‍. പിതാവ് രാകേഷ് റോഷന്റെ ചുവടുകള്‍ പിന്തുടര്‍ന്നാണ് ഹൃതിക് റോഷന്‍ ബോളിവുഡിലെത്തുന്നത്. താര പുത്രന്റെ ലേബല്‍ ഒന്നും ഇല്ലാതെ തന്നെ ബോളിവുഡില്‍ തന്റെ സ്ഥാനം കണ്ടെത്താന്‍ താരത്തിന് അധിക സമയം വേണ്ടിയും വന്നില്ല. ആരെയും ആകര്‍ഷിക്കുന്ന കണ്ണുകളും ഭംഗിയുള്ള ശരീരവും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഏറെ ആരാധകരെ താരത്തിന് സമ്മാനിക്കുകയും ചെയ്തു. 44 വയസിലും ശരീരം ഇരുപതുകാരന്റെ പോലെ നിലനിര്‍ത്തുന്നതിന്റെ രഹസ്യം താരം വ്യക്തമാക്കിയിരിക്കുകയാണ്. നല്ല ശരീരം ലഭിക്കാന്‍ ആദ്യം ചെയ്യേണ്ടത് പുകവലിയോടും മയക്കുമരുന്നിനോടും അകന്ന് നില്‍ക്കണമെന്ന് ഹൃതിക് പറയുന്നു. ഫിറ്റ്‌നെസിന് വേണ്ടി സ്റ്റിറോയ്ഡ് പോലുള്ള കുറുക്കു വഴികളില്‍ ഒരിക്കലും പോകരുതെന്ന് താരം പറയുന്നു. ഫിറ്റ്‌നെസ് നേടുന്നത് ഒരു സന്തോഷമുള്ള കാര്യമായി കണക്കാക്കാന്‍ കഴിയണമെന്നും താരം പറയുന്നു. തനിക്ക് ഫിറ്റ്‌നെസ് കാര്യത്തില്‍ മാതൃക അമ്മയാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു….

Read More

ഓണം അടിച്ചുപൊളിക്കാന്‍ ചെങ്കല്‍ രഘു വരുന്നു, പടയോട്ടത്തിന്റെ മാസ് ട്രെയ്‌ലര്‍ എത്തി

ഓണം അടിച്ചുപൊളിക്കാന്‍ ചെങ്കല്‍ രഘു വരുന്നു, പടയോട്ടത്തിന്റെ മാസ് ട്രെയ്‌ലര്‍ എത്തി

ബിജു മേനോന്‍ വ്യത്യസ്ത മേക്കോവറിലെത്തുന്ന പടയോട്ടത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ബിജു മേനോന്‍ അവതരിപ്പിക്കുന്ന ചെങ്കല്‍ രഘുവെന്ന ക്വട്ടേഷന്‍ തലവനെ ഒരു ഇന്‍ട്രോ പോലെ അവതരിപ്പിക്കുന്നുണ്ട് 1.55 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സുധി കോപ്പ, സൈജു കുറുപ്പ്, ബേസില്‍ ജോസഫ്, ഐമ സെബാസ്റ്റ്യന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഹരീഷ് കണാരന്‍, രാഹുല്‍ ദേവ്, സുരേഷ് കൃഷ്ണ, സേതു ലക്ഷ്മി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനു സിത്താരയാണ് നായിക. പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം. ഓണം റിലീസാണ് ചിത്രം.

Read More

2.0 പോലൊരു ചിത്രം ഒരുക്കാന്‍ ശങ്കറിനു മാത്രമേ കഴിയൂ, അദ്ധേഹം ഇന്ത്യക്കാരനായതില്‍ അഭിമാനിക്കാം – എ ആര്‍ റഹ്മാന്‍

2.0 പോലൊരു ചിത്രം ഒരുക്കാന്‍ ശങ്കറിനു മാത്രമേ കഴിയൂ, അദ്ധേഹം ഇന്ത്യക്കാരനായതില്‍ അഭിമാനിക്കാം – എ ആര്‍ റഹ്മാന്‍

ചെന്നൈ: 2.0യുടെ ക്ലൈമാക്സ് അവിശ്വസനീയമായ അനുഭവമെന്ന് സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തിലൊരു ചിത്രം ഇങ്ങനെ അണിയിച്ചൊരുക്കാന്‍ ശങ്കറിന് മാത്രമേ സാധിക്കുകയുള്ളു. അദ്ദേഹം ഇന്ത്യാക്കാരനായതില്‍ അഭിമാനിക്കാം. സിഎന്‍എന്‍ – ഐ ബിഎന്നുമായുള്ള അഭിമുഖത്തില്‍ റഹ്മാന്‍ വ്യക്തമാക്കി. സിനിമയ്ക്കായി തനിക്കു വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് കൃത്യമായി അറിയാവുന്ന ആളാണ് ശങ്കര്‍, ക്വാളിറ്റിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ലെന്നും റഹ്മാന്‍ പറഞ്ഞു. നവംബര്‍ 29നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. പലതവണ മാറ്റിവച്ച ചിത്രത്തിന്റെ റിലീസ് തീയതി സംവിധായകന്‍ തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ശങ്കറിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ ചിത്രത്തില്‍ വില്ലനായെത്തുന്നു. കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍, അദില്‍ ഹുസൈന്‍, സുധാംശുപാണ്ഡെ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം എ.ആര്‍.റഹ്മാനാണ്. 2.0 വിന്റെ സാറ്റ്ലൈറ്റ് അവകാശം വിറ്റുപോയത്…

Read More

പേരന്‍പ് സെപ്തംബര്‍ ഏഴിനെത്തും, ലിറിക്കല്‍ വീഡിയോ പുറത്ത്

പേരന്‍പ് സെപ്തംബര്‍ ഏഴിനെത്തും, ലിറിക്കല്‍ വീഡിയോ പുറത്ത്

റാം-മമ്മൂട്ടി ചിത്രം പേരന്‍പിലെ അന്‍പേ അന്‍പിന്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തെത്തി. യുവാന്‍ ശങ്കര്‍ രാജ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് അദ്ദേഹവും കാര്‍ത്തിക്കും ചേര്‍ന്നാണ്. സുമതി റാമിന്റേതാണ് വരികള്‍. ഇതിനകം സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 27 മിനിറ്റാണ് ദൈര്‍ഘ്യം. മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബര്‍ ഏഴിനാവും ചിത്രം തീയേറ്ററുകളിലെത്തുക. ടാക്‌സി ഡ്രൈവറായ അമുദന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന് ഇതിനകം അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളില്‍ മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ട്. സമുദ്രക്കനി, അഞ്ജലി അമീര്‍, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നു. തേനി ഈശ്വര്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

Read More