ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ ഐസിസി റാങ്കിങ്ങില്‍ ഒന്നാമത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ ഐസിസി റാങ്കിങ്ങില്‍ ഒന്നാമത്.

ന്യൂഡല്‍ഹി  : ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പുറത്തെടുത്ത ഉജ്വല പ്രകടനത്തിനു പിന്നാലെ, ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ ഐസിസി റാങ്കിങ്ങില്‍ ഒന്നാമത്. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് കോഹ്‌ലി ഒന്നാമതെത്തിയത്. ഏകദിന റാങ്കിങ്ങില്‍ നേരത്തേതന്നെ ഒന്നാം സ്ഥാനത്തുള്ള കോഹ്‌ലി, സച്ചിന്‍ തെന്‍ഡുല്‍ക്കറിനു ശേഷം ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ്. സുനില്‍ ഗാവസ്‌കര്‍, ദിലീപ് വെങ്സര്‍ക്കാര്‍, രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍ എന്നിവര്‍ സച്ചിനു മുന്‍പ് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയിട്ടുണ്ട്. അതേസമയം, ഏറ്റവും കൂടുതല്‍ റേറ്റിങ് പോയിന്റോടെ ഒന്നാം റാങ്കിലെത്തുന്ന ഇന്ത്യക്കാരനും കോഹ്‌ലിയാണ്. കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റായ 934 പോയിന്റുമായാണ് കോഹ്‌ലി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. രണ്ടാം സ്ഥാനത്തുള്ള സ്മിത്തിന് 929 പോയിന്റാണുള്ളത്. ശനിയാഴ്ച സമാപിച്ച എജ്ബാസ്റ്റന്‍ ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിന്…

Read More

ജസ്റ്റിസ് കെ.എം ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയതില്‍ പ്രതിഷേധം.

ജസ്റ്റിസ് കെ.എം ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയതില്‍ പ്രതിഷേധം.

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയതില്‍ മറ്റ് ജഡ്ജുമാര്‍ക്ക് പ്രതിഷേധം. കെ.എം ജോസഫിനോട് അനീതി കാണിച്ചുവെന്നാണ് പൊതുവികാരം. ഇക്കാര്യം നാളെ ജസ്റ്റിസ് ദീപക് മിശ്രയെ കണ്ട് അറിയിക്കും. ജസ്റ്റിസ് കെ.എം ജോസഫിന്റെ പേരാണ് ആദ്യം അയച്ചതെങ്കിലും നിലവില്‍ മൂന്നാമതായാണ് സത്യപ്രതിജ്ഞയ്ക്ക് പരിഗണിക്കുന്നത്. ഈ സാഹചര്യത്തില്‍ ജോസഫിന്റെ പേര് സീനിയോറിറ്റി ലിസ്റ്റില്‍ ആദ്യം വേണമെന്ന് ജഡ്ജിമാര്‍ ആവശ്യപ്പെടും. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരുന്ന കെ.എം ജോസഫിന്റെ പേര് രണ്ടാമത്തെ കൊളീജിയം ശിപാര്‍ശയിലാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. നേരത്തെ പ്രാദേശിക പ്രാതിനിധ്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ പേര് തള്ളുകയായിരുന്നു. എന്നാല്‍ രണ്ടാമത്തെ ശിപാര്‍ശയില്‍ അംഗീകരിക്കാതെ മറ്റ് വഴികളില്ലായിരുന്നു. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് ആയിരിക്കെ ഉത്തരാഖണ്ഡില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം റദ്ദാക്കിയതിന്റെ വിരോധമാണ് ജസ്റ്റിസ് കെ.എം ജോസഫിനോട് കേന്ദ്രസര്‍ക്കാര്‍ പ്രകടിപ്പിച്ചതെന്ന ആക്ഷേപവും നിലവിലുണ്ട്. കെ.എം ജോസഫിന്റെ പേര് തള്ളിയതിനെതിരെ അന്ന് സുപ്രീം കോടതി…

Read More

ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രത്യേക ഓഫറുകളുമായി ബജാജ്..

ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രത്യേക ഓഫറുകളുമായി ബജാജ്..

ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ ഓണത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകള്‍ ഒരുക്കി. ഓഗസ്റ്റ് മാസം മോട്ടോര്‍ സൈക്കിള്‍ വാങ്ങുന്നവര്‍ക്ക് എല്ലാ മോഡലുകള്‍ക്കും അഞ്ചുവര്‍ഷത്തെ വാറന്റി വാഗ്ാനം ചെയ്തിട്ടുണ്ട്. പള്‍സര്‍ മോഡലുകള്‍ക്ക് ഒരു വര്‍ഷത്തെ സൗജ്യന ഇന്‍ഷൂറന്‍സും ഓഫറായി ലഭിക്കും. തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് സൗജന്യ സര്‍വീസും ഒരുക്കിയിട്ടുണ്ട്. അധിക സര്‍വീസ് പുതിയ സി.ടി.100, പ്ലാറ്റിന, ഡിസ്‌കവര്‍, പള്‍സര്‍, പള്‍സര്‍ എന്‍.എസ്., പള്‍സര്‍ ആര്‍.എസ്.വി. എന്നിവയ്ക്കാണ്.  

Read More

ലോകമഹായുദ്ധകാലത്തെ വിമാനം തകര്‍ന്നു വീണ് 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ലോകമഹായുദ്ധകാലത്തെ വിമാനം തകര്‍ന്നു വീണ് 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ജനീവ: ലോകമഹായുദ്ധ കാലത്തെ വിമാനം തകര്‍ന്നു വീണ് 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സ്വിറ്റ്സര്‍ലന്‍ഡിലെ മലനിരകളിലാണ് 1939 ലെ രണ്ടാം ലോകമഹായുദ്ധകാലത്ത് നിര്‍മ്മിച്ച ജങ്കര്‍ ജെയു52 എച്ച്ബി-എച്ചഒടി തകര്‍ന്നു വീണത്. സ്വിസ് വ്യോമസേനയുമായി ബന്ധമുള്ള എച്ച്യു-എയര്‍ കമ്പനിയുടേതാണു വിമാനം. വിമാനത്തില്‍ 17 യാത്രക്കാരും മൂന്ന് ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു. പിസ് സെഗ്‌നാസ് പര്‍വതത്തിലേക്കാണ് വിമാനം തകര്‍ന്നടിഞ്ഞത്. സ്വിറ്റ്സര്‍ലന്‍ഡിലെ തെക്ക് ടിസിനോയില്‍ നിന്ന് സൂറിച്ചിനടുത്തുള്ള സൈനിക വ്യോമത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

Read More

‘കാട്രിന്‍മൊഴി’ യില്‍ ജിമിക്കിക്കമ്മലിന് ചുവടുവച്ച് ജ്യോതികയും…

‘കാട്രിന്‍മൊഴി’ യില്‍ ജിമിക്കിക്കമ്മലിന് ചുവടുവച്ച് ജ്യോതികയും…

ഒടുവില്‍ വെള്ളിത്തിരയില്‍ ജ്യോതികയും ജിമിക്കിക്കമ്മലിനു ചുവടുവച്ചു. കാട്രിന്‍മൊഴി എന്ന ചിത്രത്തിലായിരുന്നു മലയാളത്തെ ആവേശത്തിലാക്കിയഹിറ്റ് ഗാനത്തിന് ജ്യോതികയും ചുവടുവച്ചത്. ജ്യോതികയും ലക്ഷ്മി മഞ്ജുവുമൊന്നിച്ച് പാട്ടിന് ചുവടുവയ്ക്കുന്ന ചിത്രങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. വിദ്യാബാലന്‍ നായികയായി അഭിനയിച്ച തുമാരി സുലുവിന്റെ തമിഴ് റീമേക്കാണ് കാട്രിന്‍മൊഴി. റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന ജ്യോതികയുടെ കഥാപാത്രം തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിജയാഘോഷം നടത്തുന്ന പാട്ടായിരിക്കും ഇത്. ലക്ഷ്മി മഞ്ജു, സാന്ദ്ര, സിന്ധു ശ്യാം, കുമരവേല്‍ എന്നിവരും ചിത്രത്തിലഭിനയിക്കുന്നു. തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കൈയടിച്ചു വിജയിപ്പിച്ച ഒരു പാട്ടിനെക്കുറിച്ചാലോചിച്ചപ്പോള്‍ ജിമിക്കിക്കമ്മലാണ് സംവിധായകന്റെ മനസ്സില്‍ ആദ്യം വന്നത്. പാട്ട് ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയും വന്നില്ല. പാട്ടിന്റെ കോപ്പിറൈറ്റ് വെളിപാടിന്റെ പുസ്തകം ടീമില്‍ നിന്നും വാങ്ങി. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ അഭിനയിച്ച വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കിക്കമ്മല്‍ എന്ന ഗാനം അടുത്തകാലത്ത് മലയാളം കണ്ട ഏറ്റവും വലിയ ഹിറ്റുകളില്‍…

Read More

ഫഹദിന്റെ ‘വരത്തനി’ല്‍ നസ്രിയയുടെ പാട്ടും…

ഫഹദിന്റെ  ‘വരത്തനി’ല്‍  നസ്രിയയുടെ പാട്ടും…

  ഫഹദ് ഫാസില്‍ നായകനാകുന്ന അമല്‍ നീരദ് ചിത്രം വരത്തന്‍ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് നടിയും ഫഹദിന്റെ ജീവിത പങ്കാളിയുമായ നസ്രിയയാണ്. ചിത്രത്തില്‍ നസ്രിയ പാടുന്നുമുണ്ട്. റെക്കോര്‍ഡിങ് സ്റ്റുഡിയോയിലുള്ള സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിന്റെ ചിത്രം നേരത്തേ നസ്രിയ ഇന്‍സ്റ്റഗ്രാമില് പങ്കുവച്ചിരുന്നു. വരത്തന്റെ ടീസറും പോസ്റ്ററുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. എതിരാളിയെ അടിച്ചിടുന്ന ഫഹദിന്റെ മാസ് ലുക്കാണ് ടീസറിന്റെ ഹൈലൈറ്റ്. വരത്തന്‍ ഒരു സ്‌റ്റൈലിഷ് മാസ് പടമായിരിക്കുമെന്ന സൂചന നല്‍കുന്നതാണ് ടീസറിലെ സംഗീതവും. വരത്തനില്‍ നസ്രിയ പാടുന്ന പാട്ടിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ഫഹദിന്റെ നായിക. ലിറ്റില്‍ സ്വയംപ് ഛായാഗ്രഹനാകുന്ന ചിത്രത്തില്‍ ഹര്‍ഷന് എഡിറ്റിങ് നിര്‍വ്വഹിക്കുന്നു. ഓഗസ്റ്റ് 27നു ചിത്രം തിയേറ്ററുകളിലെത്തും.

Read More

ഇന്‍ഡൊനീഷ്യയില്‍ വീണ്ടും ശക്തമായഭൂചലനം : സുനാമി മുന്നറിയിപ്പ്.

ഇന്‍ഡൊനീഷ്യയില്‍ വീണ്ടും ശക്തമായഭൂചലനം : സുനാമി മുന്നറിയിപ്പ്.

ഒരാഴ്ച മുമ്പ് ഭൂകമ്പത്തില്‍ 17 പേര്‍ മരിച്ചതിന് പിന്നാലെ ഇന്‍ഡൊനീഷ്യയില്‍ വീണ്ടും ശക്തമായഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ഏഴ് രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതിന് പിന്നാല സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്‍ഡൊനീഷ്യന്‍ ദ്വീപായ ലൊമ്പോക്കിലാണ് ഭൂചലനമുണ്ടായത്. ഭൗമോപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ കണ്ടെത്തി. ഇതിന് പിന്നാലെയൈാണ് അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയത്. ആളുകളോട് കടല്‍തീരത്തുനിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉയരമുള്ള സ്ഥലത്തേക്ക് മാറാനും ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്‍ഡൊനീഷ്യന്‍ ഭൗമപഠനകേന്ദ്രം പ്രാദേശിക ചാനലുകളില്‍ കൂടി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. നിര്‍ദേശം സ്വീകരിച്ച് ആളുകള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലോകത്ത് പ്രകൃതി ദുരന്തങ്ങള്‍ക്ക് ഏറ്റവും സാധ്യതകൂടുതലുള്ള രാജ്യമാണ് ഇന്‍ഡൊനീഷ്യ. പസഫിക് റിങ് ഓഫ് ഫയര്‍ എന്ന മേഖലയിലാണ് ഇന്‍ഡൊനീഷ്യ സ്ഥിതിചെയ്യുന്നത്.  

Read More

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് : വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധുവിന് വെള്ളി

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് : വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധുവിന് വെള്ളി

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധുവിന് വെള്ളി. സ്പാനിഷ് താരം കരോലിന മരിനു മുന്നില്‍ കീഴടങ്ങിയാണ് സിന്ധുവിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്.നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ ഫൈനല്‍ തോല്‍വി. സ്‌കോര്‍: 21-19, 21-10. ഇതോടെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫൈനലില്‍ കടന്ന് സിന്ധു ഇന്ത്യക്ക് വെള്ളി മെഡല്‍ ഉറപ്പാക്കി. ചൈനയുടെ ജിയാങ്സു പ്രവിശ്യയുടെ തലസ്ഥാനമായ നാന്‍ജിങ്ങില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ വനിതകളുടെ സെമിഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗുച്ചിയെ തോല്‍പിച്ചായിരുന്നു സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം. 11-6, 24-22 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ലോക മൂന്നാം നമ്പര്‍ താരമായ സിന്ധുവിന്റെ ജയം. കഴിഞ്ഞ റിയോ ഒളിമ്പിക്സ് ഫൈനലില്‍ സിന്ധുവിനെ തോല്‍പിച്ചു സ്വര്‍ണമണിഞ്ഞ സ്പെയിന്റെ കരോളിനാ മാരിനായിരുന്നു കലാശപ്പോരാട്ടത്തിലെ എതിരാളി. ഇന്ത്യയുടെ സൈനാ നെഹ്വാളിനെ തോല്‍പിച്ചു സെമിയില്‍ കടന്ന മാരിന്‍…

Read More

ഒപ്പോയില്‍ നിന്നു സ്വതന്ത്രമായി റിയല്‍മി..

ഒപ്പോയില്‍ നിന്നു സ്വതന്ത്രമായി റിയല്‍മി..

ചൈനീസ് കമ്പനിയായ ഒപ്പോയുടെ സബ് ബ്രാന്‍ഡായി ആരംഭിച്ച റിയല്‍മി ഒപ്പോയില്‍ നിന്നു സ്വതന്ത്രമായി. ഒപ്പോ റിയല്‍മി എന്ന വിലാസം ഉപേക്ഷിച്ച് റിയല്‍മി എന്ന പേരില്‍ ഇന്ത്യയുള്‍പ്പെടെയുള്ള വിപണികളില്‍ മല്‍സരിക്കാനാണ് കമ്പനിയുടെ നീക്കം. ഇതിനായി ഒപ്പോ വൈസ് പ്രസിഡന്റ് സ്‌കൈ ലീ കമ്പനിയില്‍ നിന്നു രാജിവച്ച് റിയല്‍മി നേതൃസ്ഥാനം ഏറ്റെടുത്തു. ഇക്കഴിഞ്ഞ മേയിലാണ് റിയല്‍മി ബ്രാന്‍ഡിനു കീഴില്‍ ആദ്യഫോണ്‍ അവതരിപ്പിച്ചത്. 6 ജിബി റാം, 128 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയുള്ള ഫോണിന് 8990 രൂപയാണ് വില. തികച്ചും വ്യത്യസ്തമായ പേരുകളില്‍ വേറിട്ട ബ്രാന്‍ഡുകള്‍ ഇറക്കി വിപണി പിടിക്കുന്ന തന്ത്രമാണ് ഒപ്പോയുടേത്. ഇന്ത്യയിലെ പ്രീമിയം സ്മാര്‍ഫോണ്‍ വിപണിയില്‍ ഏറ്റവും സ്വാധീനമുള്ള വണ്‍ പ്ലസ് ഒപ്പോയുടെ കീഴിലുള്ള സ്വതന്ത്ര ബ്രാന്‍ഡാണ്. ഒപ്പോയും വിവോയും ചൈനീസ് ഭീമനായ ബിബികെ ഇലക്ട്രോണിക്‌സിന്റെ കീഴിലുള്ള സ്ഥാപനങ്ങളാണ്.

Read More

ഉദയ്പൂര്‍ : ലോകത്തെ മികച്ച നഗരങ്ങളില്‍ മൂന്നാമത്…

ഉദയ്പൂര്‍ : ലോകത്തെ മികച്ച നഗരങ്ങളില്‍ മൂന്നാമത്…

തടാകങ്ങളുടെ നാട് എന്നീ വിശേഷണങ്ങളുള്ള രാജസ്ഥാനിലെ ഉദയ്പൂര്‍ വീണ്ടും ലോകത്തെ മികച്ച നഗരമായി തിരഞ്ഞെടുത്തു. ട്രാവല്‍ + ലെഷര്‍ മാസിക നടത്തിയ സര്‍വ്വേയിലാണ് ഉദയ്പൂര്‍ മൂന്നാം സ്ഥാനത്ത് എത്തിയത്. മെക്സിക്കന്‍ നഗരമായ സാന്‍ മിഗുവേല്‍ ഡി അലെന്‍ഡേയും, ഓക്സാക എന്നിവയുമാണ് യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടിയത്. ഉദയ്പൂരാണ് പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ നഗരം. 2009-ല്‍ നടന്ന സര്‍വ്വേയിലും ലോകത്തെ മികച്ച നഗരമായി ഉദയ്പൂര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 16-ാം നൂറ്റാണ്ടില്‍ മേവാഡിലെ മഹാറാണകളാണ് ഈ നഗരം നിര്‍മ്മിച്ചത്. ഉദയ്പ്പൂരിലെത്തിയാല്‍ തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങള്‍ ഇതൊക്കെയാണ്. ബഗോരെ കി ഹവേലി, ലേക്ക് പിച്ചോലെയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹവേലിയാണ് ഇത്. രജപുത്ന പൈതൃവും, സംസ്‌കാരവും പ്രദര്‍ശിപ്പിക്കുന്ന ഒരു ഗ്യാലറി ഇവിടെയുണ്ട്. ലോകത്തെ ഏറ്റവും വലിയ ടര്‍ബന്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. സംസ്‌കാരത്തെ കുറിച്ച് അറിയാനുള്ള അകാംക്ഷയുണ്ടെങ്കില്‍ മ്യൂസിയത്തിലെ…

Read More