ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞു

ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞു

ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പില്‍ നേരിയ കുറവ്. 2396.34 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 2396.36 അടിയായിരുന്നു വൈകീട്ട് അഞ്ച് മണിക്ക് ജലനിരപ്പ്. കഴിഞ്ഞ ദിവസങ്ങളെ വെച്ച് മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. ഇതോടെ ഡാം തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ല. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.

Read More

ട്രാന്‍സ്‌ജെന്‍ഡേര്‍സിന് ലിംഗമാറ്റ ശസ്ത്രക്രിയ്യക്കു രണ്ടുലക്ഷം രൂപ ധനസഹായം

ട്രാന്‍സ്‌ജെന്‍ഡേര്‍സിന് ലിംഗമാറ്റ ശസ്ത്രക്രിയ്യക്കു രണ്ടുലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചെലവുകള്‍ ഇനിമുതല്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും. ശസ്ത്രക്രിയക്ക് ചെലവാകുന്ന തുകയില്‍ പരമാവധി രണ്ടുലക്ഷം രുപ സര്‍ക്കാര്‍ വഹിക്കും. സാമൂഹ്യനീതിവകുപ്പ് മുഖേനയാണ് തുക നല്‍കുന്നത്. ശസ്ത്രക്രിയ ചെലവ് സ്വയംവഹിച്ചവര്‍ക്ക് ആ തുക തിരികെ സര്‍ക്കാര്‍ നല്‍കാനും തീരുമാനമായി. ശസ്ത്രക്രിയ സംസ്ഥാനത്തിനകത്തോ പുറത്തോ ആകാം. അധിക തുക ആവശ്യമായി വരുന്നവര്‍ക്ക് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം തുക അനുവദിക്കും. ആണ്‍, പെണ്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളുടെ ലിംഗസമത്വം എന്ന ലക്ഷ്യപ്രാപ്തിക്കായി കേരളം രാജ്യത്താദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ പോളിസി പ്രഖ്യാപിച്ചിരുന്നു. ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി കലാലയങ്ങളില്‍ രണ്ടുശതമാനം അധിക സീറ്റ് സര്‍ക്കാര്‍ അലോട്ട് ചെയ്തതത് അടുത്തിടെയാണ്.

Read More

സല്‍മാന്‍ഖാന് വിദേശത്തു പോകണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണം – കോടതി

സല്‍മാന്‍ഖാന് വിദേശത്തു പോകണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണം – കോടതി

മുംബൈ: കൃഷ്ണമൃഗ വേട്ടക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ സല്‍മാന്‍ ഖാന് വിദേശത്ത് പോകണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ജോധ്പൂര്‍ കോടതി. വിചാരണക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. കേസില്‍ അഞ്ച് വര്‍ഷത്തേക്ക് സല്‍മാനെ കോടതി ശിക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് സല്‍മാന്‍ ഹര്‍ജി നല്‍കിയത്. വാദം കേട്ടു തുടങ്ങിയതിനാല്‍ സല്‍മാന്‍ ഖാന്‍ വിദേശത്ത് പോകുന്നതില്‍ ഇളവനുവദിക്കരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പോകര്‍ റാം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. ഉത്തരവിനെ തുടര്‍ന്ന് ഷൂട്ടിംഗിനായി മാള്‍ട്ടയിലേക്കും സൗദിയിലേക്കും പോകുന്നതിനായി സല്‍മാന്റെ അഭിഭാഷകന്‍ പുതിയ അപേക്ഷ നല്‍കുകയും കോടതി അംഗീകരിക്കുകയും ചെയ്തു. 1998 ഒക്ടോബര്‍ രണ്ടിന് ജോധ്പൂരിലെ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നു എന്നായിരുന്നു സല്‍മാനെതിരായ കേസ്. കേസില്‍ ഏപ്രില്‍ അഞ്ചിന് വിചാരണക്കോടതി സല്‍മാനെ അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു.

Read More

ഉണര്‍വേകാന്‍ അരോമ തെറപ്പി

ഉണര്‍വേകാന്‍ അരോമ തെറപ്പി

സുഗന്ധ എണ്ണകള്‍ ഉപയോഗിച്ചുള്ള ബ്യൂട്ടി ട്രീറ്റ്‌മെന്റാണ് അരോമ തെറാപ്പി. ഈ എണ്ണകള്‍ വെള്ളത്തില്‍ ചേര്‍ത്തു കുളിക്കുന്നതും ബോഡി മസാജിംഗിന് ഉപയോഗിക്കുന്നതും ശരീരത്തിനും മനസിനും ഉണര്‍വു നല്‍കും. കുളിക്കാനുള്ള വെള്ളത്തില്‍ പത്തു തുള്ളി അരോമ ഓയില്‍ ചേര്‍ക്കുക. സുഗന്ധം മനസിനേയും ശരീരത്തിനേയും ഉണര്‍ത്തും. സൈപ്രസ്, റോസ് എസന്‍ഷ്യല്‍ ഓയിലുകള്‍ ശരീരത്തിന് ഉന്മേഷം പകരും. ലെമണ്‍ ഓയില്‍ ക്ഷീണം അകറ്റും. പെപ്പര്‍മിന്റ്, തുളസി ഓയിലുകള്‍ വേദനകളുള്ളപ്പോള്‍ ഉപയോഗിക്കാം. അഞ്ചുതുള്ളി എസന്‍ഷ്യല്‍ ഓയിലിന് പത്തുമില്ലി ബദാം ഓയില്‍ എന്ന അനുപാതത്തില്‍ എടുത്തു ബോഡി മസാജിംഗിനുപയോഗിക്കാം.

Read More

സ്റ്റോറീസിന്റെ കൊച്ചി ഷോറൂം കാജല്‍ അഗര്‍വാള്‍ ഉദ്ഘാടനം ചെയ്തു

സ്റ്റോറീസിന്റെ കൊച്ചി ഷോറൂം കാജല്‍ അഗര്‍വാള്‍ ഉദ്ഘാടനം ചെയ്തു

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലൈഫ്സ്‌റ്റൈല്‍ ഡെസ്റ്റിനേഷനായ സ്റ്റോറീസിന്റെ കൊച്ചി പാലാരിവട്ടത്തുളള ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം കാജല്‍ അഗര്‍വാള്‍ നിര്‍വ്വഹിച്ചു. ബംഗളൂരുവിലും കോഴിക്കോട്ടും തുറന്നതിനു പിന്നാലെ നാലാമത്തെ സ്റ്റോറീസ് ഷോറൂമാണ് കൊച്ചിയില്‍ തുറന്നത്. 65,000 ചതരുശ്ര അടി വിസ്തൃതിയുള്ള ഈ വിശാല ഷോറൂമില്‍ 19 രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച സവിശേഷമായ ഹോം ഡെക്കോര്‍, ഫര്‍ണിഷിംഗ് ഉല്‍പ്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന നിരയുണ്ട്. ഏറ്റവും സവിശേഷമായ ലോകോത്തര ഫര്‍ണീച്ചര്‍ ഡിസൈനുകള്‍ ഏതുതരം വിലയിലും ലഭ്യമാക്കുന്നതിനാലാണ് സ്റ്റോറീസ് ഒരു ‘ഫര്‍ണീച്ചര്‍ ഡെസ്റ്റിനേഷനായി’ മാറുന്നതെന്ന് സ്റ്റോറീസ് ചെയര്‍മാന്‍ ഹാരിസ് കെ.പി. പറഞ്ഞു. ഓരോ വ്യക്തിയുടേയും മനോഭാവത്തിനും ആസ്വാദ്യതയ്ക്കും വ്യക്തിത്വത്തിനുമിണങ്ങുന്ന വ്യത്യസ്തങ്ങളായ ഉല്‍പ്പന്നങ്ങളാണ് ഇവിടെയുള്ളത്. കൊച്ചിയുടെ സമ്പന്നമായ വൈവിധ്യമാണ് ഞങ്ങളേയും ഇത്രമാത്രം വൈവിധ്യം അണിനിരത്താന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ചാസാധ്യതകള്‍ കണക്കിലെടുത്ത് 2020-ഓടെ രാജ്യമെമ്പാടുമായി ഇരുപതിലേറെ സ്ഥലങ്ങളില്‍ ഷോറുമുകള്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത്’ അദ്ദേഹം…

Read More

എല്ലുകളുടെ ആരോഗ്യത്തിനു ഭക്ഷണത്തില്‍ ശ്രദ്ധിക്കാം

എല്ലുകളുടെ ആരോഗ്യത്തിനു ഭക്ഷണത്തില്‍ ശ്രദ്ധിക്കാം

എല്ലുകളുടെ ആരോഗ്യത്തിനായി ദൈനംദിന ഭക്ഷണത്തില്‍ ചില മുന്‍കരുതലുകള്‍ എടുക്കാം. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇത് എല്ലുകളുടെ ആരോഗ്യത്തിനു ഉത്തമമാണ്. പാട നീക്കിയ പാലും പാലുത്പന്നങ്ങളും എല്ലിന്റെ ബലക്ഷയത്തെ ചെറുക്കും. മത്തി, കൊഴുവ പോലെയുള്ള കുഞ്ഞന്‍ മീനുകളും വൈറ്റമിന്‍ ഡി അടങ്ങിയ അയലയും കഴിക്കാം. മുട്ട, കരള്‍ തുടങ്ങിയവ കഴിക്കുന്നതും എല്ലിന്റെ ആരോഗ്യം വര്‍ധിപ്പിക്കും. ഇലക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. കറിവേപ്പില ധാരാളമായുപയോഗിക്കുന്നതും ഗുണകരമാണ്. ഫൈബര്‍ നിറഞ്ഞ വാഴക്കൂമ്പ്, ഏത്തപ്പഴം, സോയ ഉത്പന്നങ്ങള്‍ തുടങ്ങിയവയും കഴിച്ചു ശീലിക്കേണ്ടതാണ്.

Read More

ഓയ്‌ലി സ്‌കിന്നിനു വേണം ഫ്രൂട്ട് പാക്ക്

ഓയ്‌ലി സ്‌കിന്നിനു വേണം ഫ്രൂട്ട് പാക്ക്

ക്ഷീണം മാറ്റി മുഖമൊന്നു ഫ്രഷ് ആക്കണോ… അതിനാണ് ഫ്രൂട്ട് പാക്കുകള്‍. വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഫ്രൂട്ട് പാക്കുകള്‍ മുഖത്തിനു തിളക്കവും പുതുമയും നല്‍കും.  ഫ്രൂട്ട്പാക്കുകള്‍ മുഖത്തിടും മുന്‍പ് മുഖം നന്നായി വൃത്തിയാക്കണം. ഫേസ് വാഷ് കൊണ്ടു മുഖം കഴുകി സ്‌ക്രബ് ചെയ്ത് ഫ്രൂട്ട് പാക്കിടാം. സ്‌ക്രബ് ചെയ്യാനായി തരുതരുപ്പായി പൊടിച്ച ഓട്‌സ്, പയറുപൊടി, പാല്‍,മുട്ടവെള്ള, ഓറഞ്ച് നീര് എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടാം. നന്നായി ഉരസി വൃത്തിയാക്കാം.  തേന്‍, മുട്ടവെള്ള, തക്കാളി നീര് ഇവ മിക്‌സ് ചെയ്താല്‍ എണ്ണമയമുള്ള മുഖത്തിനു ഫ്രൂട്ട് പാക്കായി. മുഖത്തും കഴുത്തിലും പുരട്ടി പാതി ഉണങ്ങിയതിനുശേഷം കഴുകിക്കളയാം.

Read More

സുംബ പഠിക്കാം… ഡാന്‍സ് ചെയ്യാം… ഫിറ്റാകാം

സുംബ പഠിക്കാം… ഡാന്‍സ് ചെയ്യാം… ഫിറ്റാകാം

എന്നും വ്യായാമം ചെയ്യുമെന്നു പ്രതിജ്ഞ എടുത്തവര്‍ പോലും ഒന്നോ രണ്ടോ ദിവസത്തെ ആവേശം കഴിയുമ്പോള്‍ ഫിറ്റ്‌നസ് സ്വപ്‌നം ഉപേക്ഷിക്കാറാണു പതിവ്. താളത്തിനൊത്തുള്ള നൃത്തച്ചുവടുകളോടെ കലോറി എരിച്ചു കളയാനാകുമ്പോള്‍ പിന്നെ എന്നാത്തിനാണു മക്കളേ പുഷ് അപ്പും സിറ്റ് അപ്പുമൊക്കെ. ജിമ്മിലെ എക്‌സര്‍സൈസുകളെത്തന്നെ ഡാന്‍സ് രൂപത്തിലേക്കു മാറ്റിയും സ്റ്റെപ്പുകള്‍ കൂട്ടിച്ചേര്‍ത്തുമൊക്കെ രൂപപ്പെടുത്തിയ ഫിറ്റ്‌നസ് രീതിയാണു സുംബ. സുംബക്കായി അധികം തയ്യാറെടുപ്പുകളും വേണ്ട. സ്‌പോര്‍ട്‌സ് ഷൂ ഒരു പെയര്‍, സ്ട്രച്ചബിള്‍ പാന്റ്‌സ്, ഒരു ടീഷര്‍ട്ട് ഇത്രയും മതി. സുംബ പഠിക്കുന്നത് ഒരു സര്‍ട്ടിഫൈഡ് ട്രെയ്‌നറുടെ കീഴിലാകുന്നതാണ് നല്ലത്. ശരിയായ നിര്‍ദേശങ്ങളും ഉപദേശങ്ങളും അതുവഴി ലഭിക്കും. സുംബ സ്റ്റെപ്പുകള്‍ ശരിയായ രൂതിയില്‍ ചെയ്താലേ ഫലം ലഭിക്കൂ. സ്റ്റെപ്പുകള്‍ പഠിച്ചെടുത്താല്‍ വീട്ടിലിരുന്നു ചെയ്യാമെങ്കിലും സുംബ ക്ലാസില്‍ തന്നെ പോകുന്നതാണ് കൂടുതല്‍ നല്ലത്. സംഘമായി ചെയ്യുന്നത് മനസിനു സന്തോഷം നല്‍കും. തിരുത്തുന്നതിനു ട്രെയ്‌നറുമുണ്ടാകും.

Read More

കേരളത്തിന് നോക്കിയയുടെ ഓണസമ്മാനം വരവായി

കേരളത്തിന് നോക്കിയയുടെ ഓണസമ്മാനം വരവായി

നോക്കിയയുടെ പുതിയ മോഡലുകള്‍ കേരളത്തില്‍ വന്‍ ഓഫറുകളോടെ വരുന്നു. നോക്കിയ 5.1, നോക്കിയ 3.1, നോക്കിയ 2.1 എന്നീ മോഡലുകളാണ് കേരളത്തില്‍ ഉടന്‍തന്നെ ലഭ്യമാകുന്നത്. എച്ച്എംഡി ഗ്ലോബലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. കേരളം നോക്കിയ സ്മാര്‍ട്ട് ഫോണുകളോട് എന്നും പ്രത്യേക താത്പര്യം കാണിച്ചിട്ടുണ്ടെന്നും അതില്‍ നന്ദിയുണ്ടെന്നും എച്ച്എംഡി ഗ്ലോബല്‍ സൗത്ത് ആന്‍ഡ് വെസ്റ്റ് ജനറല്‍ മാനേജര്‍ ടിഎസ് ശ്രീധര്‍ പറഞ്ഞു. നോക്കിയ 8 സിറോക്കോ, നോക്കിയ 8, നോക്കിയ 7 പ്ലസ്, നോക്കിയ 6.1, നോക്കിയ 1 എന്നീ ഫോണുകളും മികച്ച ഓഫറില്‍ ലഭ്യമാകും എന്നാണ് സൂചന. പുതിയ സ്മാര്‍ട്ട് ഫോണുകളോട് കേരളത്തിലെ ഉപഭോക്താക്കളോടുള്ള താല്പര്യവും പ്രാധാന്യവും കണക്കിലെടുത്താണ് ആദ്യമായി കേരളത്തില്‍ തന്നെ അവതരിപ്പിക്കുന്നതെന്നും ആകര്‍ഷകമായ സമ്മാന പദ്ധതികള്‍ ആവിഷ്‌കരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നു പുതിയ മോഡലുകളും ആഗസ്ത് 12 ഓടെ കേരളത്തിലെ ഔട്ട്ലെറ്റുകളില്‍ ലഭ്യമാകും. ഒരുമാസം…

Read More

ജിമിക്കിക്കമ്മല്‍ ജ്യോതികയുടെ കൂടെ പിന്നേം വരുന്നു

ജിമിക്കിക്കമ്മല്‍ ജ്യോതികയുടെ കൂടെ പിന്നേം വരുന്നു

വീണ്ടും തരംഗമാകാന്‍ ജിമിക്കി കമ്മല്‍ എത്തുകയാണ്. ജ്യോതികയുടെ പുതിയ തമിഴ്ചിത്രം കാട്രിന്‍ മൊഴിയില്‍ പാട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ അടിപൊളിപ്പാട്ട് ലോകമെങ്ങും എത്തിയത് അതിവേഗത്തിലാണ്. അതിലും വേഗത്തില്‍ ജിമിക്കിക്കമ്മല്‍ ഡാന്‍സും എത്തി. ജ്യോതിക മുഖ്യ വേഷത്തിലെത്തുന്ന കാട്രിന്‍മൊഴി ചിത്രത്തിലുള്‍പ്പെടുത്തുന്നതിനായി ജിമിക്കി കമ്മലിന്റെ റൈറ്റ്സ് വാങ്ങിയിട്ടുണ്ട്. മലയാളി സോങ് എന്ന നിലയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഗാനം റീമിക്സ് ചെയ്യാതെ തന്നെ ചിത്രത്തിലുപയോഗിക്കും. സംവിധായകന്‍ രാധാമോഹനാണ് കാട്രിന്‍ മൊഴിയിലെ ഒരു വിശേഷ സന്ദര്‍ഭത്തിലുള്‍പ്പെടുത്താന്‍ ജിമിക്കി കമ്മല്‍ തന്നെ സജസ്റ്റ് ചെയ്തത്. ജനങ്ങളുമായി പെട്ടെന്ന് സംവദിക്കുന്ന ഒരു ഗാനം ഈ ചിത്രത്തിലേക്ക് അത്യാവശ്യമായിരുന്നു. ഓര്‍ത്തപ്പോള്‍ തന്നെ ആദ്യം മനസ്സിലേക്ക് വന്നത് ജിമിക്കിക്കമ്മലായിരുന്നെന്നും അതിനാല്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചേരുകയായിരുന്നുവെന്നും സംവിധായകന്‍ രാധ മോഹനും വെളിപ്പെടുത്തി. ജ്യോതികയുടെ കഥാപാത്രവും സുഹൃത്തുക്കളുമാണ് ഗാനത്തിന് സിനിമയില്‍ ചുവടുവെക്കുക. ചിത്രം സെപ്റ്റംബറില്‍ തീയേറ്ററുകളിലെത്തും. ജിമിക്കി കമ്മലിന്റെ പാട്ടിന്…

Read More