മഴയ്ക്ക് കൂട്ട് പിടിച്ച് കര്‍ണാടകയിലേക്ക്….

മഴയ്ക്ക് കൂട്ട് പിടിച്ച് കര്‍ണാടകയിലേക്ക്….

സുവര്‍ണ കര്‍ണാടക സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് ഇങ്ങനെയാണ് ഒരു ദേശം പല ലോകം 30 ജില്ലകളിലും കാഴ്ച്ചയുടെ വസന്തമാണ് മഴക്കാലത്ത് കര്‍ണാടക ഒരുക്കുന്നത്. കന്നഡ ദേശം പശ്ചിമഘട്ട മലനിരകളും ഡെക്കാന്‍ പീഠഭൂമിയും അറബിക്കടലും അതിരിടുന്ന നാടാണ്. കര്‍ണാടകയിലൂടെ നടത്തുന്ന മഴയാത്ര ഏതൊരു സഞ്ചാരിയുടെയും മനസ്സും ശരീരവും കുളിര്‍പ്പിക്കുന്ന അനുഭവങ്ങള്‍ തന്നെയാണ്. മലമുകളിലെ പച്ചപ്പിനൊപ്പം ഒഴുകിയെത്തുന്ന തേനരുവികളും പതഞ്ഞുപൊങ്ങുന്ന വെള്ളച്ചാട്ടങ്ങളും സന്ദര്‍ശിക്കാന്‍ പറ്റിയ സമയംകൂടിയാണ് മഴക്കാലം.ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ജോഗിലേക്ക് മഴക്കാലത്ത് സഞ്ചാരികളുടെ ഒഴുക്കാണ്. ശിവമൊഗ്ഗ ജില്ലയിലെ സാഗര്‍ താലൂക്കില്‍ വരുന്ന ജോഗ് വെള്ളച്ചാട്ടത്തിലേക്കുള്ള വനപാത തന്നെ കാഴ്ചയുടെ ഉല്‍സവമാണ്. കോടമഞ്ഞ് നിറഞ്ഞിരിക്കുന്ന സഹ്യന്റെ മലനിരകള്‍ക്കിടയിലൂടെ ഒഴുകുന്ന ശരാവതിയുടെ ദൂരക്കാഴ്ചയും ഈ യാത്രയില്‍ ആസ്വദിക്കാം. രാജ, റാണി, റോക്കറ്റ്, റോറര്‍ എന്നീ നാലു വെള്ളച്ചാട്ടങ്ങള്‍ ആസ്വദിക്കാന്‍ വ്യൂ പോയിന്റുകളും ഒരുക്കിയിട്ടുണ്ട്. ലിംഗനമക്കി അണക്കെട്ടും വിഷപ്പാമ്പുകള്‍ വിഹരിക്കുന്ന…

Read More

അല്‍ചി : ബുദ്ധവിഹാരങ്ങള്‍ നിറഞ്ഞ ശാന്തമായ ഒരുഗ്രാമം….

അല്‍ചി : ബുദ്ധവിഹാരങ്ങള്‍ നിറഞ്ഞ ശാന്തമായ ഒരുഗ്രാമം….

സാഹസികതയും കരുത്തും ചങ്കുറപ്പും ആവോളം വേണ്ട യാത്രയാണ് ലഡാക്കിലേക്കുള്ളത്. മഞ്ഞുവീഴ്ചയും 100 മീറ്റര്‍ പോലും മുന്നില്‍ കാണാത്ത റോഡും മലയിടുക്കുകളും ചേര്‍ന്നുള്ള ലഡാക്ക് യാത്ര ആഗ്രഹിക്കാത്ത ആരും ഉണ്ടാവില്ല. എന്നാല്‍ ലഡാക്കില്‍ സഞ്ചാരികളെ കാത്തിരിക്കുന്ന കൊച്ചു വിസ്മയമുണ്ട്. ബുദ്ധവിഹാരങ്ങള്‍ നിറഞ്ഞ ശാന്തമായ ഒരുഗ്രാമം- അല്‍ചി. ഹിമാലയന്‍ നിരകളുടെ കേന്ദ്രഭാഗത്തായി ഇന്‍ഡസ് നദിയുടെ തീരത്തോട് ചേര്‍ന്നുകിടക്കുന്ന അല്‍ചിയിലേക്ക് ലെഹ് നഗരത്തില്‍ നിന്നും ഏകദേശം 70 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ.ലോവര്‍ ലഡാക്ക് എന്നറിയപ്പെടുന്ന ഭാഗത്തെ മൂന്നു പ്രധാന ഗ്രാമങ്ങളിലൊന്നാണ് ആല്‍ചി. മാന്‍ഗ്യു, സുംഡാ ചുന്‍ എന്നിവയാണ് മറ്റുരണ്ട് ഗ്രാമങ്ങള്‍. ഇവ മൂന്നും ചേരുന്നതാണ് ആല്‍ചി ഗ്രൂപ് ഓഫ് മോണ്യുമെന്റ്‌സ് എന്നറിയപ്പെടുന്നത്. ഈ മൂന്നുഗ്രാമങ്ങളും വ്യത്യസ്തവും ശ്രേഷ്ഠവുമായ നിര്‍മിതിയുടെ ഉദാഹരണമാണെങ്കിലും കൂടുതല്‍ അറിയപ്പെടുന്നത് ആല്‍ചി തന്നെയാണ്. അല്‍ചി സന്യാസ മഠങ്ങളുടെ പേരിലാണ് അല്‍ചി ഗ്രാമം പ്രശസ്തമാകുന്നത്. വളരെ പുരാതനമായ ബുദ്ധ സന്യാസ…

Read More

ദിവസവും ബദാം കഴിക്കാമോ?

ദിവസവും ബദാം കഴിക്കാമോ?

ദിവസവും ബദാം കഴിക്കാമോ? യാതൊരു സംശയവും വേണ്ട. അണ്ടിപ്പരിപ്പുകള്‍, പ്രത്യേകിച്ച് ബദാം ദിവസത്തില്‍ പല തവണ കഴിക്കാം. ഇത് ഹൃദയത്തിന് ഏറെ ഗുണം ചെയ്യും. ബദാം ഉള്‍പ്പെടെ നട്‌സ് കഴിക്കുന്നതു മൂലം ഹൃദയാഘാതം, ഹൃദയത്തകരാറ്,  ഇവ വരാനുള്ള സാധ്യത കുറവാണെന്ന് പഠനത്തില്‍ തെളിഞ്ഞു. പ്രോട്ടീന്‍, ഭക്ഷ്യനാരുകള്‍ ഇവയാല്‍ സമ്പന്നമായ ബദാം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതായും പഠനത്തില്‍ തെളിഞ്ഞു. ടൈപ്പ് 2 പ്രമേഹം ബാധിച്ചവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അന്നജം കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതു മൂലം ഇന്‍സുലിന്റെ അളവിലുണ്ടാകുന്ന വ്യത്യാസം തടഞ്ഞ് ഷുഗര്‍ ലെവല്‍ കുറയ്ക്കാനും ബദാം സഹായിക്കുന്നു. മാസത്തില്‍ ഒന്നു മുതല്‍ മൂന്നു തവണ വരെ ബദാം കഴിക്കുന്നത് രോഗ സാധ്യത 3 ശതമാനം കുറയ്ക്കുന്നു. എന്നാല്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ബദാം കഴിച്ചാല്‍ രോഗസാധ്യത 12 ശതമാനവും ആഴ്ചയില്‍…

Read More

മലയാളത്തിലേക്ക് സണ്ണി ലിയോണ്‍, അരങ്ങേറ്റം ഒമര്‍ ലുലു ചിത്രത്തില്‍ നായികയായി

മലയാളത്തിലേക്ക് സണ്ണി ലിയോണ്‍, അരങ്ങേറ്റം ഒമര്‍ ലുലു ചിത്രത്തില്‍ നായികയായി

ഒമര്‍ ലുലുവിന്റെ പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നത് സാക്ഷാല്‍ സണ്ണി ലിയോണാണ്. ജയറാം, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹണി റോസ്, വിനയ് ഫോര്‍ട്ട് തുടങ്ങിയ താരനിരയോടൊപ്പം സണ്ണി ലിയോണും ചേരുന്ന ചിത്രമാണ് ഒമര്‍ ലുലു ഒരുക്കുന്നത്. സണ്ണി ലിയോണിന്റെ മലയാളത്തിലെ ആദ്യ ചിത്രമാകും ഇത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഡിസംബറില്‍ വലിയ പരിപാടിയായി നടത്താനാണ് തീരുമാനം. അടുത്ത വര്‍ഷം മാര്‍ച്ചിലായിരിക്കും ചിത്രം ഷൂട്ടിങ് ആരംഭിക്കുന്നത്. കേരളത്തില്‍ വലിയ ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. കൊച്ചിയില്‍ മൊബൈല്‍ ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ വന്‍ ജനക്കൂട്ടമായിരുന്നു എത്തിയത്. അന്ന് മലയാളികളുടെ സ്‌നേഹം മനസിലായെന്നായിരുന്നു സണ്ണി പറഞ്ഞത്. അന്നു മുതല്‍ സണ്ണി മലയാളത്തിലേക്കും എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. നേരത്തെ ഒമര്‍ ലുലു ചിത്രത്തില്‍ പോണ്‍ സ്റ്റാര്‍ മിയ ഖലീഫ അഭിനയിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ചങ്ക്‌സ് ടുവില്‍ മിയ ഖലീഫ എത്തുമെന്നായിരുന്നു വാര്‍ത്ത എന്നാല്‍…

Read More

പോകാം പാണ്ഡവന്‍പാറയിലേക്ക്…

പോകാം പാണ്ഡവന്‍പാറയിലേക്ക്…

കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയിലാണ് ഭക്തിയും വിനോദവും ഇടകലര്‍ത്തി പാണ്ഡവന്‍പാറ നിലകൊള്ളുന്നത്. ഏകദേശം 1300 അടി ഉയരത്തില്‍ 36 ഏക്കറിലായി നിറഞ്ഞുനില്‍ക്കുന്നു പാണ്ഡവന്‍ പാറ. പുനലൂരില്‍നിന്ന് ഏകദേശം 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഉറുകുന്നിലെത്താം. അവിടെനിന്ന് രണ്ട് കിലോമീറ്റര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ യാത്ര ചെയ്താല്‍ മയുടെ അടിവശമെത്തി. പാണ്ഡവന്‍പാറയുടെ മുകളില്‍നിന്ന് കനാലുകളും പിന്നെ അല്‍പം കാനനപാതയും പിന്നിട്ട് ഏകദേശം ഒരു കിലോമീറ്റര്‍ നടന്നാല്‍ പാണ്ഡവന്‍പാറയുടെ മുകളിലെത്താം. പ്രകൃതിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് കയറ്റവും, പടവുകളും, കല്ലും നിറഞ്ഞ ഈ പാത ദുഷ്‌കരമായി തോന്നില്ല. വഴിയുടെ അരികിലെല്ലാം പലയിനം കാട്ടുപൂക്കളുടെയും കുറ്റിച്ചെടികളുടെയും കേന്ദ്രമാണ്. പാറയുടെ മുകളിലെത്തുന്ന സഞ്ചാരിക്ക് ലഭിക്കുന്നതാകട്ടെ കണ്ണും മനസ്സും കുളിര്‍ക്കുന്ന കാഴ്ചകളും. ഒരുവശത്ത് പാണ്ഡവന്‍പാറ ശിവ പാര്‍വ്വതീ ക്ഷേത്രവും അടുത്തായി കുരിശുമല തീര്‍ഥാടനകേന്ദ്രവും സ്ഥിതി ചെയ്യുന്നു.മുകള്‍ഭാഗത്ത് നല്ല കാറ്റുള്ളതിനാല്‍ ഉച്ചസമയത്തുപോലും ചൂട് അനുഭവപ്പെടില്ല. വനവാസകാലത്ത് പാണ്ഡവര്‍ ഇവിടെ താമസിച്ചിരുന്നെന്നാണ്…

Read More

സഞ്ജു കുതിക്കുന്നു, കളക്ഷനില്‍ ഇന്ത്യയിലെ മൂന്നാമത്തെ ചിത്രം

സഞ്ജു കുതിക്കുന്നു, കളക്ഷനില്‍ ഇന്ത്യയിലെ മൂന്നാമത്തെ ചിത്രം

റിലീസ് ദിനം മുതല്‍ കളക്ഷനില്‍ റെക്കോര്‍ഡുകള്‍ രചിക്കാന്‍ തുടങ്ങിയതാണ് രാജ്കുമാര്‍ ഹിറാനി ചിത്രം സഞ്ജു. തീയേറ്ററുകളില്‍ അഞ്ച് വാരങ്ങള്‍ പിന്നിടുമ്പോഴും അക്കാര്യത്തില്‍ മാറ്റമില്ല. ഇന്ത്യന്‍ സിനിമകളുടെ ചരിത്രത്തില്‍ എക്കാലത്തെയും ഉയര്‍ന്ന മൂന്നാമത്തെ കളക്ഷന് അര്‍ഹമായിരിക്കുകയാണ് ചിത്രം. സഞ്ജയ് ദത്തിന്റെ ജീവിതം പറയുന്ന ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയത് 341.22 കോടിയാണ്. രാജികുമാര്‍ ഹിറാനിയുടെ തന്നെ കഴിഞ്ഞ ചിത്രം പികെയെയാണ് സഞ്ജു കളക്ഷനില്‍ മറികടന്നിരിക്കുന്നത്. 340.8 കോടിയായിരുന്നു പികെയുടെ ആജീവനാന്ത ഇന്ത്യന്‍ കളക്ഷന്‍. എസ്.എസ്.രാജമൗലിയുടെ സംവിധാനത്തിലെത്തിയ ബാഹുബലി: ദി കണ്‍ക്ലൂഷനാണ് എക്കാലത്തെയും ഏറ്റവും വലിയ ഇന്ത്യന്‍ ഹിറ്റ്. 510.99 കോടിയാണ് ബാഹുബലി തീയേറ്ററുകളില്‍ നിന്ന് നേടിയത്. റെക്കോര്‍ഡ് കളക്ഷന്‍ ബുക്കില്‍ രണ്ടാമതുള്ള ആമിര്‍ ഖാന്റെ ദംഗലിന്റെ നേട്ടം 387.38 കോടിയും.

Read More

കുപ്പിയില്‍ വെള്ളം കുടിക്കുന്നതിന് മുന്‍പ്…

കുപ്പിയില്‍ വെള്ളം കുടിക്കുന്നതിന് മുന്‍പ്…

കുപ്പിയില്‍ വെള്ളം കുടിച്ചാല്‍ മാത്രം പോര കുപ്പിക്കുള്ളില്‍ ഒളിച്ചിരിക്കുന്ന ഈ വില്ലനെ കൂടി തിരിച്ചറിയണം. ദിവസവും വെള്ളം കുടിച്ചതിന് ശേഷം അതേ കുപ്പിയില്‍ വീണ്ടും വെള്ളം നിറയ്ക്കാറാണോ പതിവ്, എങ്കില്‍ വലിയ അപകടമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ദിവസവും 1.5 മുതല്‍ 2 ലിറ്റര്‍വരെ വെള്ളം കുടിക്കണമെന്നതാണ് ഡോക്ടര്‍ന്മാരുടെ നിര്‍ദേശമെങ്കിലും ശുദ്ധമായ വെള്ളം കുടിച്ചാല്‍ മാത്രമേ ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കൂ. വെള്ളം കുടിക്കുന്ന കുപ്പിയിലും ജാഗ്രതയുണ്ടാകണം. പ്ലാസ്റ്റിക് കുപ്പികള്‍ മാത്രമല്ല അപകടകാരികള്‍, സ്റ്റെയിന്‍ലസ് സ്റ്റീല്‍, ഗ്ലാസ് കുപ്പികളും വില്ലന്മാരാണ്. ദിവസവും വെള്ളം കുപ്പികള്‍ കഴുകി അണു വിമുക്തമാക്കുന്നത് വെള്ളം കുടിക്കുന്നു പോലെ തന്നെ പ്രധാന്യമുള്ള കാര്യമാണ്. ഇത്തരം കുപ്പികളില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതു കൊണ്ട് രോഗാണുക്കള്‍ വളരുകയും വയറിളക്കം, ഛര്‍ദി തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. കുപ്പികള്‍ കഴുകാന്‍ മാത്രമായി ഉപയോഗിക്കുന്ന ബ്രഷ്, ടൂത്ത് ബ്രഷ്, ഉപയോഗിച്ച് കുപ്പിയുടെ ഉള്ളില്‍…

Read More

ചുവചുവന്ന ടുമാറ്റോ സോസുണ്ടാക്കിയാലോ…

ചുവചുവന്ന ടുമാറ്റോ സോസുണ്ടാക്കിയാലോ…

ടുമാറ്റോ സോസിനോളം പ്രിയമുള്ള സോസ് ഉണ്ടാകുകയില്ല. പാചകത്തിനും കട്‌ലറ്റിനൊപ്പം കഴിക്കാനും ഫ്രൈഡ് റൈസിനു സൈഡായും ചുവന്ന ടുമാറ്റോ സോസ് നിര്‍ബന്ധമാണ്. എന്നാല്‍ രാസവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കുന്ന ഇന്‍സ്റ്റന്റു ബോട്ടിലുകളിലും നല്ലത് വീട്ടില്‍ തന്നെ സോസുണ്ടാക്കുന്നതാണ്. ഇത്തിരി സമയം മാറ്റിവെച്ചാല്‍ രുചിയേറുന്ന ടുമാറ്റോ സോസ് കഴിക്കാം. ആരോഗ്യം കളയാതെ തന്നെ. ആവശ്യമായവ അഞ്ചു കപ്പ് തക്കാളികഷ്ണങ്ങള്‍ ഒരു ചെറിയ കഷണം കറുവാപ്പട്ട രണ്ടു ഗ്രാമ്പൂ അഞ്ചു കുരുമുളക് നാല് അല്ലി വെളുത്തുള്ളി ഇവയെല്ലാം കൂടി അല്പം വെള്ളം ചേര്‍ത്ത് പ്രഷര്‍കുക്കറില്‍ മൂന്നു വിസില്‍ വരും വരെ വേവിക്കുക. നന്നായി വെന്ത തക്കാളിയില്‍ നിന്ന് കറുവാപ്പട്ടയും ഗ്രാമ്പുവും കുരുമുളകും വെളുത്തുള്ളിയും എടുത്തു മാറ്റുക. തക്കാളി തണുത്തതിനു ശേഷം മിക്‌സിയിലടിച്ച് അരിച്ചെടുക്കണം. ഇതൊരു പാനിലാക്കി അരക്കപ്പ് പഞ്ചസാര, കാല്‍ ചെറിയ സ്പൂണ്‍ കാശ്മീരി മുളകുപൊടി, പാകത്തിനുപ്പ് എന്നിവ ചേര്‍ത്ത് ഇടത്തരം തീയില്‍ പാകം…

Read More

ഏലയ്ക്കയും ആരോഗ്യവും….

ഏലയ്ക്കയും ആരോഗ്യവും….

സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നാണ് ഏലയ്ക്ക. പല തരം ഭക്ഷണങ്ങളില്‍ ഉപയോഗിച്ചു വരുന്ന ഇത് ആരോഗ്യ കാര്യങ്ങളിലും ഏറെ നല്ലതാണ്. ആയുര്‍വേദപ്രകാരം ശരീരത്തിലെ വാത, കഫ, പിത്ത ദോഷങ്ങള്‍ കുറയ്ക്കാന്‍ ഏലയ്ക്ക് നല്ലതാണെന്നു പറയും. ഏലയ്ക്ക പല രീതിയിലും ഉപയോഗിയ്ക്കാം. ഭക്ഷണത്തില്‍ ചേര്‍ത്ത് ഉപയോഗിയ്ക്കാം. ചായയില്‍ ചേര്‍ത്ത് ഉപയോഗിയ്ക്കാം. ഏലയ്ക്കാചായ ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. സ്വാദിലും മുന്‍പന്തിയില്‍ തന്നെയാണ് ഏലയ്ക്ക. ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളവും നല്ലതു തന്നെയാണ്. ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാവെള്ളം കുടിയ്ക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും. വെറ്റമിന്‍ സി ധാരാളമായി ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. ഇത് ദിവസവും കുടിയ്ക്കുന്നത് കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കും. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. ഇത് ഹൈ…

Read More

ഏഷ്യന്‍ വോളി ചാംപ്യന്‍ഷിപ്പിന് തുടക്കം; ഇന്ത്യന്‍ ടീമിന് കരുത്തായ് അമരത്ത് കോഴിക്കോട്ടുകാരന്‍

ഏഷ്യന്‍ വോളി ചാംപ്യന്‍ഷിപ്പിന് തുടക്കം; ഇന്ത്യന്‍ ടീമിന് കരുത്തായ് അമരത്ത് കോഴിക്കോട്ടുകാരന്‍

കോഴിക്കോട്: ഏതു രാജ്യമെടുത്താലും മലയാളികള്‍ ഉണ്ടെന്ന് പറയുന്നതുപോലെയാണ് വോളിയും ഫുട്ബോളുമാണെങ്കില്‍ അതില്‍ ഒരു കോഴിക്കോട്ടുകാരന്‍ പോരാട്ടത്തിനുണ്ടാകും. വോളിയും ഫുട്ബോളും തുടങ്ങി നാടകവും സിനിമയും ഗസലുമെല്ലാം നെഞ്ചിലേറ്റിയവരാണ് കോഴിക്കോട്ടുകാര്‍. ഒടുവിലിതാ ഏഷ്യന്‍ വോളി ചാംപ്യന്‍ഷിപ്പിനിറങ്ങിയ ഇന്ത്യന്‍ ടീമിന്റെ പിന്നാമ്പുറത്ത് അമരക്കാരനായും ഒരു കോഴിക്കോട്ടുകാരന്‍. ഇന്ന് മുതല്‍ എട്ട് വരെ തായ് ലാന്‍ഡിലെ ബാങ്കോക്കില്‍ നടക്കുന്ന അഞ്ചാമത് ഏഷ്യന്‍ ഫുട്ട് വോളി ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ മാനേജരായി ചുമതല വഹിക്കുന്നത് മടവൂര്‍ രാപൊയില്‍ എ.കെ മുഹമ്മദ് അഷ്റഫാണ്. കാരന്തൂര്‍ മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകനായ എ.കെ അഷ്‌റഫിന് ഫുട് വോളി കേവലമൊരു വിനോദമായിരുന്നില്ല, ജീവിതത്തിന്റെ ഭാഗം തന്നെയാണ്. നിലവില്‍ ഫുട്ട് വോളി അസോസിയേഷന്റെ സെക്രട്ടറിയും കേരള സോഫ്റ്റ്ബോള്‍ അസോസിയേഷന്റെ വൈസ് പ്രസിഡന്റും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗവുമാണ്.

Read More