ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റം വൈകും, കാര്‍വാന്റെ പ്രദര്‍ശനം കോടതി തടഞ്ഞു

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റം വൈകും, കാര്‍വാന്റെ പ്രദര്‍ശനം കോടതി തടഞ്ഞു

തിരുവനന്തപുരം: നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ബോളിവുഡ് ചിത്രം ‘കാര്‍വാന്റെ’ പ്രദര്‍ശനം കോടതി തടഞ്ഞു. സംവിധായകന്‍ സഞ്ജു സുരേന്ദ്രന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഏദന്‍ എന്ന മലയാളം ചിത്രത്തിന്റെ പകര്‍പ്പാണ് കാര്‍വാന്‍ എന്നാരോപിച്ചാണ് ഹര്‍ജി നല്‍കിയത്. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കേയാണ് കോടതി ഉത്തരവ്.

Read More

‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍’ തീയേറ്ററുകളിലേക്ക്..

‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍’ തീയേറ്ററുകളിലേക്ക്..

സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്‌നിര്‍മ്മിക്കുന്ന ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍’ തീയേറ്ററുകളിലേക്ക്. ബിജു മജീദ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹനും പ്രഭിരാജ് നടരാജനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. വര്‍ക്കല, പുനലൂര്‍ ഐക്കരക്കോണം, കൊച്ചി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളില്‍ റെക്കോര്‍ഡ് വേഗത്തിലാണ് ചിത്രം പൂര്‍ത്തിയായത്. അഞ്ചു വര്‍ഷം കൊണ്ട് ഇന്‍ഡിവുഡിന്റെ നേതൃത്വത്തില് നിര്‍മ്മിക്കാന്‍ പോകുന്ന ആയിരം പ്രാദേശിക ചിത്രങ്ങളുടെ തുടക്കമാണ്’ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍’. ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് ദേശീയ തലത്തില്‍ നടത്തിയ ഓഡിഷനുകളില്‍ നിന്നും തിരഞ്ഞെടുത്ത വിപിന്‍ മംഗലശേരി, സമര്‍ത്ഥ് അംബുജാക്ഷന്‍, സിന്‍സീര്‍ മുഹമ്മദ്, മിയശ്രീ, ഹൃദ്യ നിജിലേഷ്, ലക്ഷ്മി അതുല്‍, ശ്യാം കുറുപ്പ്, പ്രഭിരാജ് നടരാജന്‍, മുകേഷ് എം നായര്‍, ബേസില്‍ ജോസ് എന്നിവരോടൊപ്പം ലാലു അലക്‌സ്, ശിവാജി ഗുരുവായൂര്‍, സുനില്‍ സുഖദ,ബോബന്‍ സാമുവല്‍, പാഷാണം ഷാജി (സാജു…

Read More

കൂടുതല്‍ കരുത്തുറ്റ ബൈക്കുകള്‍ പുറത്തിറക്കാന്‍ തയാറെടുത്ത് ഹോണ്ട

കൂടുതല്‍ കരുത്തുറ്റ ബൈക്കുകള്‍ പുറത്തിറക്കാന്‍ തയാറെടുത്ത് ഹോണ്ട

കൂടുതല്‍ കരുത്തുറ്റ ബൈക്കുകള്‍ നിരത്തിലിറക്കാന്‍ തയാറെടുക്കുകയാണ് ഹോണ്ട. ഹോണ്ടയുടെ ആദ്യകാല മോഡലായ സിബി 600എഫ് ഹോര്‍നെറ്റുമായി രൂപ സാദൃശ്യമുള്ള ബൈക്കുകളായിരിക്കും പുറത്തിറക്കുക. എന്ജിന്‍ കരുത്ത് 650 സിസിയുള്ള ബൈക്കിയിരിക്കും എത്തിക്കുക. അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള നേക്കഡ് ബൈക്കുകളോട് സമ്യമുള്ള മോഡലുകള്‍ നിരത്തിലെത്തിക്കാനാണ് കമ്പനി ഉദ്യേശിക്കുന്നതെന്ന് ഹോണ്ടയുടെ മോട്ടോര്‍ സൈക്കിള്‍ ഡിവിഷന്‍ മേധാവി അറിയിച്ചു. ബൈക്കിന്റെ പേര് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ഹോര്‍ണറ്റുമായി രൂപസാദൃശ്യമുള്ളതും 650 സിസി കരുത്തുള്ളതുമായ രണ്ട് പുതിയ ബൈക്കുകളായിരിക്കും വിപണിയില്‍ എത്തിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. സൗന്ദര്യത്തിലും വിലയിലും മറ്റ് കമ്പനി ബൈക്കുകളെക്കാള്‍ ആകര്‍ഷകമായിരിക്കും ഹോണ്ട പുറത്തിറക്കുന്ന നേക്കഡ് ബൈക്ക്. യമഹ എംടി-07ന് സമാനമായ കരുത്താണ് ഹോണ്ടയുടെ ബൈക്കിന് നല്‍കുന്നതെങ്കിലും എതിരാളി എംടി-07 ആയിരിക്കില്ല. ഈ നവംബറില്‍ മിലാനില്‍ നടക്കുന്ന ഓട്ടോഷോയില്‍ പുതിയ ബൈക്കുകളുടെ കണ്‍സപ്റ്റ് കമ്പനി പ്രദര്‍ശിപ്പിക്കും. 2019-ല്‍ ബൈക്കുകള്‍ നിരത്തിലെത്തിക്കാനും…

Read More

വെസ്പ നോട്ടെ 125 വിപണിയില്‍…

വെസ്പ നോട്ടെ 125 വിപണിയില്‍…

യാജിയൊ വെസ്പയുടെ സ്‌പെഷ്യല്‍ എഡീഷന്‍ സ്‌കൂട്ടര്‍ വെസ്പ നോട്ടെ 125 അവതരിപ്പിച്ചു. അടിമുടി കറുപ്പില്‍ മുങ്ങിയെത്തുന്നു എന്നതാണ് വെസ്പ നോട്ടെയുടെ ഏറ്റവും വലിയ പ്രത്യേകത. ഇരുട്ട് എന്ന് അര്‍ഥമുള്ള ഇറ്റാലിയന്‍ വാക്കാണ് നോട്ടെ. പിയാജിയോയുടെ സ്‌കൂട്ടര്‍ ശ്രേണിയിലേക്ക് ഒരു വാഹനം കൂടി അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. വെസ്പ സാധാരണ പുറത്തെത്തിക്കുന്ന മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി ബ്ലാക്ക് ഫിനിഷിങ്ങില്‍ വാഹനം പുറത്തിറക്കിയതാണ് ഇതിന്റെ പ്രത്യേകതയെന്ന് പിയോജിയ ഇന്ത്യ സിഇഒ ഡിയാഗോ ഗ്രാഫി അറിയിച്ചു. വെസ്പ നോട്ടെ 125-ന്റെ ബോഡി, അലോയി വീലുകള്‍, സൈഡ് മിറര്‍, സീറ്റ് തുടങ്ങി വാഹനത്തിന് മൊത്തത്തില്‍ കറുപ്പ് നിറത്തിലാണ് തീരത്തെടുത്തിരിക്കിന്നത്. കറുപ്പല്ലാത്ത കടുംനിറങ്ങളില്‍ മാത്രം പുറത്തിറക്കുന്ന വെസ്പ സ്‌കൂട്ടറുകള്‍ക്ക് അപവാദമാണ് നോട്ടെ 125. 125 സിസി എയര്‍ കൂള്ഡ് എന്‍ജിനാണ് നോട്ടെയിലും നല്‍കിയിരിക്കുന്നത്. 10 ബിഎച്ച്പി പവറിനൊപ്പം 10.6 എന്‍എം ടോര്‍ക്കുമാണ് നോട്ടെ ഉത്പാദിപ്പിക്കുന്നത്….

Read More

സ്റ്റൈലിഷായി പുതിയ ഹോണ്ട ബ്രിയോ…

സ്റ്റൈലിഷായി പുതിയ ഹോണ്ട ബ്രിയോ…

  പതിവുപോലെ കാഴ്ച്ചക്കാരെ ആകര്‍ഷിക്കുന്നതില്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയാണ് മുന്നില്‍. ബ്രിയോ ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഹോണ്ട സ്‌മോള്‍ കോണ്‍സെപ്റ്റ് കാര്‍ പ്രേമികള്‍ക്കിടയില്‍ ഒരിക്കല്‍ കൂടിചര്‍ച്ചയാവുകയാണ്. 2018 ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയിലും സ്‌മോള്‍ കോണ്‌സെപ്റ്റിനെ ഹോണ്ട പ്രദര്‍ശിപ്പിച്ചിരുന്നു. സ്‌മോള്‍ കോണ്‌സെപ്റ്റിനെ ആധാരമാക്കി സ്റ്റാന്‍ഡേര്‍ഡ്, എന്നിങ്ങനെ രണ്ടുവക ഭേദങ്ങളാണ് വരാന്‍ പോകുന്ന രണ്ടാംതലമുറ ബ്രിയോയിലുണ്ടാവുക. അക്രമണോത്സുകത നിറഞ്ഞ മുഖമാണ് പുതിയ ബ്രിയോയ്ക്ക്. ഹെഡ്‌ലാമ്പുകളിലേക്കു ചേര്‍ന്നണഞ്ഞു നിലകൊള്ളുന്ന ക്രോം ഗ്രില്ലില്‍ തുടങ്ങും ഹാച്ച്ബാക്കിന്റെ വിശേഷങ്ങള്‍. ഇന്തോനേഷ്യന്‍ വിപണിയില്‍ എത്തുന്ന മൊബീലിയോ ഫെയ്‌സ് ലിഫ്റ്റിനെ മുഖരൂപത്തില്‍ മോഡല്‍ ഓര്‍മ്മപ്പെടുത്തും. കറുപ്പ് പശ്ചാത്തലമാണ് ഗ്രില്ലിന്‍. ബമ്പറില്‍ ഒരുങ്ങുന്ന എയര്‍ ഇന്‍ടെയ്ക്കുകള്‍ മൂന്നു ഘടനകളായാണ് ഒരുങ്ങുന്നത്. എല്‍ഇഡി ലൈറ്റുകള്‍ ഇന്‍ടെയ്ക്കില്‍ കാണാം. വശങ്ങളില്‍ വലിയ പിന്‍ഡോറുകള്‍ ശ്രദ്ധയാകര്‍ഷിക്കും. ഒപ്പം ഹാച്ച്ബാക്കിന്റെ വാലറ്റത്തിന്‍ ഇക്കുറി നീളം കൂടുതലാണ്. പതിവുപോലെ ചില്ലില്‍ പൊതിഞ്ഞ പിന്‍ഭാഗമല്ല പുതിയ ബ്രിയോയ്ക്ക്….

Read More

ഓണം-ബക്രീദ് ഖാദി മേളക്കു തുടക്കം, ഫാഷന്‍ ഷോയില്‍ മലയാളത്തനിമയോടെ ഹനാന്‍

ഓണം-ബക്രീദ് ഖാദി മേളക്കു തുടക്കം, ഫാഷന്‍ ഷോയില്‍ മലയാളത്തനിമയോടെ ഹനാന്‍

തിരുവനന്തപുരം:ഓണം -ബക്രീദ് ഖാദി മേളയ്ക്ക് തുടക്കമായി. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. മോഡേണ്‍ വസ്ത്രങ്ങളും കുട്ടികളുടെയും പുരുഷന്‍മാരുടേയും വൈവിധ്യമാര്‍ന്ന ശേഖരങ്ങളുമാണ് ഓണം-ബക്രീദ് മേളയ്ക്കായി ഖാദി സജ്ജമാക്കിയിരിക്കുന്നത്. ഖാദി മേഖലയുടെ സമഗ്രവികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മേളയുടെ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഖാദി വസ്ത്രങ്ങള്‍ക്ക് പ്രചാരമേകാന്‍ ഹനാന്‍ സാരിയുടുത്ത് റാംപിലെത്തി. ഓണം- ബക്രീദ് വിപണിയില്‍ ഖാദി വസ്ത്രങ്ങള്‍ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഫാഷന്‍ ഷോയിലാണ് ഹനാന്‍ താരമായത്. ഹനാന് പുറമെ മലയാള തനിമയുള്ള വസ്ത്രങ്ങളണിഞ്ഞ മോഡലുകള്‍ വേദിയില്‍ നിരന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ 24 വരെയാണ് മേള. ഓണം- ബക്രീദ് ഉത്സവ സീസണ്‍ പ്രമാണിച്ച് ഖാദി ബോര്‍ഡും ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് പുതിയ സമ്മാന പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്.

Read More

കങ്കാരുവിനെ ശല്യം ചെയ്തയാൾക്കെതിരെ പ്രതിഷേധം ശക്തം, സംഭവം പുറംലോകമറിഞ്ഞത് സോഷ്യൽമീഡിയയിലൂടെ

കങ്കാരുവിനെ ശല്യം ചെയ്തയാൾക്കെതിരെ പ്രതിഷേധം ശക്തം, സംഭവം പുറംലോകമറിഞ്ഞത് സോഷ്യൽമീഡിയയിലൂടെ

തുർക്കി: കങ്കാരുവിനെ ശല്യം ചെയ്ത ആൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. മൃഗശാലയിലെത്തിയ സന്ദർശകൻ കങ്കാരുവിനെ പേടിപ്പിക്കുന്നതിനായി ഇടിക്കുന്നതുപോലെ കാണിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇതിനെതിരെയാണ് ആളുകൾ വിമർശനവുമായി രംഗത്തെത്തിയത്. തുർക്കിയിലെ ഒരു മൃഗശാലയിലാണ് സംഭവം. ടുൻസർ സിഫ്റ്റ്‌സി എന്നയാളാണ് 1.14 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. തുർക്കിയിലെ ഒരു മൃഗശാല സന്ദർശിക്കാനെത്തിയതാണ് ടുൻസർ സിഫ്റ്റ്‌സി. മൃഗശാലയിലെത്തിയ ടുൻസർ അവിടെയുണ്ടായിരുന്നു ഒരു കങ്കാരുവിനെ പേടിപ്പിക്കുന്നതിനായി ഇടിക്കുന്നതുപോലെ കാണിക്കുകയായിരുന്നു. പേടിച്ച് മാറിയ കങ്കാരുവിനെ കണ്ട് ഇയാൾ സന്തോഷം കൊള്ളുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. എന്നാൽ തന്നെ ഇടിക്കാൻ ശ്രമിക്കുന്ന ആൾക്കെതിരെ തിരിച്ചൊന്നും ചെയ്യാനാകാതെ നിസഹായതയോടെ നിൽക്കുന്ന കങ്കാരുവിന്റെ വീഡിയോ മനസലിയിക്കുന്നതായിരുന്നു. മിണ്ടാപ്രാണിയെ ഉപദ്രവിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മൃഗ സ്‌നേഹികളടക്കം നിരവധി ആളുകളാണ് ടുൻസറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Read More

വരുന്നൂ എര്‍ട്ടിഗ സ്‌പോര്‍ട്…

വരുന്നൂ എര്‍ട്ടിഗ സ്‌പോര്‍ട്…

പുതുതലമുറ മാരുതി എര്‍ട്ടിഗ ഇന്ത്യയില്‍ വരാനിരിക്കെ മോഡലിനെ കൂടുതല്‍ സ്‌പോര്‍ ടിയാക്കി കാഴ്ച്ചവെക്കുകയാണ് സുസുക്കി. നടന്നുകൊണ്ടിരിക്കുന്ന 2018 ഗെയ്ക്കിന് ഇന്തോനേഷ്യ ഇന്റര്‍ നാഷണല്‍ ഓട്ടോ ഷോയില്‍ പുതിയ എര്‍ട്ടിഗ സ്‌പോര്‍ടിനെ സുസുക്കി അവതരിപ്പിച്ചു. പുറംമോടിയില്‍ സുസുക്കി വരുത്തിയ മാറ്റങ്ങളാണ് 2018 എര്‍ട്ടിഗ സ്‌പോര്‍ടിന്റെ പ്രധാന സവിശേഷത. അതേസമയം പുതിയ മോഡല്‍ പെര്‍ഫോര്‍മന്‍സ് കേന്ദ്രീകൃതമല്ല. ഒന്നിലധികം സ്‌റ്റൈലിംഗ് കിറ്റുകള്‍ എംപിവി യ്ക്ക് ലഭിച്ചിട്ടുണ്ട്. ഗ്രില്ലിന് കറുപ്പ് പശ്ചാത്തലമാണ്. ഇരുണ്ട ഹെഡ്‌ലാമ്പുകള് (സ്‌മോക്ക്ഡ്), പരിഷ്‌കരിച്ച അലോയ് വീലുകള്‍, ബോഡി കിറ്റ്, റൂഫ്‌സ് പോയിലര്‍, അണ്ടര്‍ബോഡി സ്‌പോയിലര്‍ എന്നിവയെല്ലാം എര്‍ട്ടിഗ സ്‌പോര്‍ടിന്റെ മാറ്റങ്ങളില്‍പ്പെടും. വീതികുറഞ്ഞ ടയറുകളാണ് എംപിവിയില്‍ ഒരുങ്ങുന്നത്. എര്‍ട്ടിഗ് സ്‌പോര്‍ടിന് സാധാരണ എര്‍ട്ടിഗയെക്കാളും ഗ്രൗണ്ട് ക്ലിയറന്‍സ് കുറവാണ്. 16 ഇഞ്ച്, 17 ഇഞ്ച് അലോയ് വീല്‍ ഓപ്ഷന്‍ എംപിവിയിലുണ്ട്. എല്‍ ഇ ഡി ഡെയ് ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഹെഡ്…

Read More

കേരള ബിസിനസ് മീറ്റപ്പ് തിരുവനന്തപുരത്ത്

കേരള ബിസിനസ് മീറ്റപ്പ് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ബ്രാന്‍ഡിംഗ് കേരള സംഘടിപ്പിക്കുന്ന പ്രഥമ കേരള ബിസിനസ് മീറ്റപ്പ് ആഗസ്റ്റ് നാലിനു തിരുവനന്തപുരത്ത് അപ്പോളോ ഡിമോറ ഹോട്ടലില്‍ നടക്കും. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വിവിധ പരിശീലന സെഷനുകളും സംരംഭകര്‍ക്കും ബ്രാന്ധ് ഉടമകള്‍ക്കുമായി ഉത്പന്നങ്ങളും സേവനങ്ങളും വേദിയില്‍ അവതരിപ്പിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് നാലിനുനടക്കുന്ന എന്‍ഡ്രപ്രണേഴ്‌സ് മീറ്റ് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെ.മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ബിജു ഐഎഎസ്, ബി.എസ്.എന്‍.എല്‍് ജനറല്‍ മാനേജര്‍ ഡോ.എസ ്‌ജ്യോതിശങ്കര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. പ്രോഗ്രാമില്‍ പങ്കെടുക്കാന് ആഗ്രഹിക്കുന്നവര്‍ക്ക് 9207088330, 9072839003 എന്നീ നമ്പരുകളിള്‍ ബന്ധപ്പെടാവുന്നതാണ്.

Read More

പുതിയ ‘സിയാസ് ‘വരുന്നു ഈ മാസം 20 ന്..

പുതിയ ‘സിയാസ് ‘വരുന്നു ഈ മാസം 20 ന്..

മാരുതി സുസുക്കി ‘സിയാസി’ന്റെ പരിഷ്‌കരിച്ച പതിപ്പ് അടുത്ത 20നു പ്രീമിയം ഡീലര്‍ഷിപ് ശൃംഖലയായ ‘നെക്‌സ’വഴി വില്‍പ്പനയ്‌ക്കെത്തും. നേരത്തെ ഓഗസ്റ്റ് ആറിനായിരുന്നു മാരുതി സുസുക്കി ‘2018 സിയാസി’ന്റെ അരങ്ങേറ്റം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മറ്റൊരു പരിപാടി അതേ ദിവസമുള്ള സാഹചര്യത്തില്‍ ‘2018 സിയാസ്’ അവതരണം നീട്ടിവയ്ക്കുകയായിരുന്നു. അരങ്ങേറ്റത്തിനു മുന്നോടിയായി പരിഷ്‌കരിച്ച ‘സിയാസി’നുള്ള ബുക്കിങ്ങുകള്‍ പ്രീമിയം ഡീലര്‍ഷിപ് ശൃംഖലയായി ‘നെക്‌സ’ ഡീലര്‍ഷിപ്പുകള്‍ സ്വീകരിച്ചു തുടങ്ങിരുന്നു. 11,000 മുതല്‍ 25,000 രൂപ വരെ മുന്‍കൂര്‍ ഈടാക്കിയാണു നവീകരിച്ച ‘സിയാസ്’ ബുക്ക് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നത്. കാഴ്ചയിലെ മാറ്റങ്ങള്‍ക്കപ്പുറം സാങ്കേതിക വിഭാഗത്തിലും കാര്യമായ പുതുമകളോടെയാവും പുത്തന്‍ ‘സിയാസി’ന്റെ വരവ്. പുത്തന്‍ ഹെഡ്‌ലാംപ്, മുന്‍ ബംപര്‍ എന്നിവയ്‌ക്കൊപ്പം വേറിട്ട മുന്‍ ഗ്രില്ലും ‘2018 സിയാസി’ലുണ്ടാവും. പുത്തന്‍ പെട്രോള്‍ എന്‍ജിനോടെ മാത്രം വില്‍പ്പനയ്ക്കുള്ള ‘സിയാസി’ന്റെ പരിഷ്‌കരിച്ച പതിപ്പില്‍ സുസുക്കി ഹൈബ്രിഡ് വെഹിക്ക്ള്‍ സിസ്റ്റ(എസ് എച്ച് വി എസ്)മെന്ന മൈല്‍ഡ്…

Read More