തുമാരി സുലുവിന്റെ തമിഴ് റീമേക്കില്‍ ജ്യോതിക എത്തുന്നു, ഒപ്പം സിദ്ധാര്‍ത്ഥും

തുമാരി സുലുവിന്റെ തമിഴ് റീമേക്കില്‍ ജ്യോതിക എത്തുന്നു, ഒപ്പം സിദ്ധാര്‍ത്ഥും

ജ്യോതിക മുഖ്യ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് കാട്രിന്‍ മൊഴി. രാധാ മോഹനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടാണ് അണിയയറപ്രവര്‍ത്തകര്‍ കാട്രിന്‍ മൊഴി അണിയിയിച്ചൊരുക്കിയിരിക്കുന്നത്. വിദ്യാ ബാലന്‍ തകര്‍ത്തഭിനയിച്ച തുമാരി സുലുവിന്റെ തമിഴ് റീമേക്കാണ് കാട്രിന്‍ മൊഴി. വിദ്ധാര്‍ത്ഥാണ് ചിത്രത്തില്‍ ജ്യോതികയുടെ നായകനായി എത്തുന്നത്. മാനവ് കൗള്‍ ആയിരുന്നു ഹിന്ദിയില്‍ ഈ വേഷം ചെയ്തിരുന്നത്. സൂപ്പര്‍താരം ചിമ്പുവും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ശരണ്യ, ഉര്‍വശി,ലക്ഷമി മഞ്ചു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഹേഷ് മുത്തുസാമി ചായാഗ്രഹം നിര്‍വ്വഹിച്ച ചിത്രത്തിന് എഎച്ച് കാഷിഫ് ആണ് സംഗീതം ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ പതിനെട്ടിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Read More

വാര്‍ത്ത ഞങ്ങള്‍ പിന്‍വലിക്കുന്നു

വാര്‍ത്ത ഞങ്ങള്‍ പിന്‍വലിക്കുന്നു

കോഴിക്കോട്: ഈ കഴിഞ്ഞ 12-ാം തീയതി രണ്ടു ഫാര്‍മ കമ്പിനിയുടെ കിടമത്സരവുമായി മറ്റും ബന്ധപ്പെട്ട് ഞങ്ങള്‍ കൊടുത്ത ടെലിഫോണ്‍ ശബ്ദ രേഖ പുറത്ത് എന്ന നിലയില്‍ കൊടുത്ത വാര്‍ത്ത ഞങ്ങള്‍ പിന്‍വലിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

Read More

സണ്ണി ലിയോണ്‍ വീണ്ടും കേരളത്തില്‍, ഇത്തവണ വരുന്നത് കണ്ണൂരിലേക്ക്

സണ്ണി ലിയോണ്‍ വീണ്ടും കേരളത്തില്‍, ഇത്തവണ വരുന്നത് കണ്ണൂരിലേക്ക്

കണ്ണൂര്‍: ഹോളിവുഡ് നടി സണ്ണി ലിയോണ്‍ കണ്ണൂരില്‍ നൃത്തമവതരിപ്പിക്കുന്നു. സെപ്റ്റംബര്‍ എട്ടിന് രാത്രി ഏഴിന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലാണ് പരിപാടി. ഇന്ത്യന്‍ ഡാന്‍സ് ബിനാലെ- 2018 എന്ന പേരില്‍ ഒരുക്കുന്ന ഡാന്‍സ് ഷോയിലാണ് സണ്ണി ലിയോണ്‍ നൃത്തമാടുന്നത്. കേരളത്തില്‍ ഇതു രണ്ടാം തവണയാണ് സണ്ണി ലിയോണ്‍ എത്തുന്നത്. മാസങ്ങള്‍ക്കു മുന്പ് എറണാകുളത്ത് ഒരു വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായിരുന്നു സണ്ണി ലിയോണ്‍ ആദ്യം എത്തിയിരുന്നത്. കേരളത്തിലെത്തുന്ന നര്‍ത്തകി എറണാകുളത്തെ സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കുകയും ഡാന്‍സ് ഷോയുള്ള ദിവസം ഹെലികോപ്റ്ററില്‍ കണ്ണൂരിലെത്തുമെന്നുമാണ് വിവരം. ഓഷ്മ ക്ലബ് 69ഉം എംജെ ഇന്‍ഫ്രാസ്ട്രക്ചറും ചേര്‍ന്നാണ് ഇന്ത്യന്‍ ഡാന്‍സ് ബിനാലെ- 2018 സംഘടിപ്പിക്കുന്നത്.

Read More

എന്തോന്നെഡേ ഇത്…? ജന്നിഫര്‍ ലോപ്പസിന്റെ പുത്തന്‍ ബൂട്ടു കണ്ടു ആരാധകര്‍ ചോദിക്കുന്നു

എന്തോന്നെഡേ ഇത്…? ജന്നിഫര്‍ ലോപ്പസിന്റെ പുത്തന്‍ ബൂട്ടു കണ്ടു ആരാധകര്‍ ചോദിക്കുന്നു

ശ്രദ്ധിക്കപ്പെടാനായി വ്യത്യസ്തമായ പരീക്ഷണങ്ങളില്‍ സെലിബ്രിറ്റികളും രംഗത്തു വരാറുണ്ട്. അതിനിടയിലാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് പോപ്പ് ഗായിക ജെന്നിഫര്‍ ലോപ്പസ് നടുറോഡില്‍ പ്രത്യക്ഷപ്പെട്ടത്. ഒറ്റനോട്ടത്തില്‍ താരസുന്ദരിയുടെ ജീന്‍സ് അഴിഞ്ഞുവീണു എന്നേ തോന്നു. എന്നാല്‍ സംഭവം അങ്ങനെയല്ല. പരിഷ്‌കാരങ്ങളുടെ പുതുപുത്തന്‍ സ്‌റ്റൈലെന്ന് വാഴ്ത്തികൊണ്ടുള്ള ബൂട്ടണിഞ്ഞാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെര്‍സാച്ചിയുടെ ഡെനിം ബൂട്ടാണ് ലോപ്പസ് ധരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ട്രോളായിട്ടുണ്ടെങ്കിലും സംഭവം ഹിറ്റാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Read More

ഓണര്‍ നോട്ട് 10 പുറത്തിറങ്ങി..

ഓണര്‍ നോട്ട് 10 പുറത്തിറങ്ങി..

  മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ഓണറിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് പുറത്തിറങ്ങി. ഓണര്‍ നോട്ട് 10 ഫോണ്‍ ചൈനയിലാണ് അവതരിപ്പിച്ചത്. വലിയ ഡിസ്‌പ്ലെ, ചൂടില്‍ നിന്നുള്ള സംരക്ഷണം, ജിപിയു ടര്‍ബോ ശേഷി എന്നിവ പ്രധാന ഫീച്ചറുകളാണ്. 6.95 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോള്‍ഡ് ഡിസ്‌പ്ലെയാണ് ഓണര്‍ നോട്ട് 10 ലെ പ്രധാന പ്രത്യേകത. ഡോള്‍ബി പനോരമിക് ഓഡിയോ ശേഷിയുള്ള ഇരട്ട സ്റ്റീരിയോ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കരുത്തുള്ള ഇരട്ട റിയര്‍ ക്യാമറ, യുഎസ്ബി ടൈപ്പ് -സി കണക്ടിവിറ്റി എന്നിവയും ശ്രദ്ധേയ ഫീച്ചറുകളാണ്. ഓണര്‍ നോട്ട് 10 ശരിക്കുമൊരു മിഡില്‍ ബജറ്റ് ഫോണാണ്. ഓണര്‍ നോട്ട് 10 ന് (4ജിബി റാം, 64 ജിബി സ്റ്റേറേജ്) ചൈനയിലെ വില 2799 യുവാനാണ് (ഏകദേശം 28,100 രൂപ). ഓഗസ്റ്റ് മൂന്നു മുതലാണ് വില്‍പ്പന. ഇരട്ട സിം (നാനോ), ആന്‍ഡ്രോയ്ഡ് ഒറിയോ,…

Read More

എത്തി…എത്തി നരകാസുരന്റെ ട്രെയ്‌ലര്‍ എത്തി

എത്തി…എത്തി നരകാസുരന്റെ ട്രെയ്‌ലര്‍ എത്തി

തമിഴ് സിനിമയില്‍ ഈ വര്‍ഷം പ്രേക്ഷകരേറെ കാത്തിരിക്കുന്ന കാര്‍ത്തിക് നരേന്‍ ചിത്രം നരകാസുരന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. അരവിന്ദ് സ്വാമിക്കൊപ്പം ഇന്ദ്രജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ 2.12 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് പുറത്തെത്തിയത്. ശ്രിയ ശരണ്‍, സുന്ദീപ് കിഷന്‍, ആത്മിക എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ് ട്രെയ്‌ലര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ധ്രുവങ്ങള്‍ പതിനാറിന്റെ ആരാധകനാണ് താനെന്നും ഈ ചിത്രം അതിന് മുകളില്‍ പോകുമെന്നാണ് പ്രതീക്ഷയെന്നും പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു. സുജിത്ത് സാരംഗ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. റോണ്‍ എഥാന്‍ യൊഹാനാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ശ്രദ്ധ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ബദ്രി കസ്തൂരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം ഇതേ നിര്‍മ്മാണക്കമ്പനിക്ക് വേണ്ടി കാര്‍ത്തിക് നരേന്‍ അടുത്ത ചിത്രവും സൈന്‍ ചെയ്തിട്ടുണ്ട്. നാടക മേടൈ എന്നാണ് അടുത്ത ചിത്രത്തിന്…

Read More

കളരിയടവും ചുവടിനഴകും… കായംകുളം കൊച്ചുണ്ണിയിലെ ആദ്യഗാനത്തിനു വന്‍ സ്വീകാര്യത

കളരിയടവും ചുവടിനഴകും… കായംകുളം കൊച്ചുണ്ണിയിലെ ആദ്യഗാനത്തിനു വന്‍ സ്വീകാര്യത

ചലച്ചിത്ര പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ നിവിന്‍ പോളി ടീമിന്റെ കായംകുളം കൊച്ചുണ്ണിയിലെ ആദ്യ വീഡിയോ ഗാനം എത്തി. കളരിയടവും ചുവടിനഴകും എന്നുതുടങ്ങുന്ന പ്രണയഗാനം അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തുവിട്ടത്. പ്രിയ ആനന്ദും നിവിന്‍പോളിയും തമ്മിലുള്ള പ്രണയത്തിന്റെ മനോഹാരിത വരച്ചുകാട്ടുന്നതാണ് ഗാനരംഗം. ഗോപി കണ്ണങ്ങാട്ടിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. വിജയ് യേശുദാസും ശ്രേയ ഘോഷാലും ചേര്‍ന്നാണ് കളരിയടവും ചുവടിനഴകും ആലപിച്ചിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബോബിയും സഞ്ജയും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് കായംകുളം കൊച്ചുണ്ണി നിര്‍മ്മിക്കുന്നത്.

Read More

സാംസങ്ങിന്റെ പുതിയ മിഡ്‌റേഞ്ച് സ്മാര്‍ട് ഫോണ്‍ ഇന്ത്യയില്‍..

സാംസങ്ങിന്റെ പുതിയ മിഡ്‌റേഞ്ച് സ്മാര്‍ട് ഫോണ്‍ ഇന്ത്യയില്‍..

സാംസങ്ങിന്റെ പുതിയ മിഡ്‌റേഞ്ച് സ്മാര്‍ട് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗ്യാലക്‌സി ഓണ്‍8 ഫോണാണ് പുറത്തിറക്കിയത്. അമോലെഡ് ഡിസ്‌പ്ലെയുള്ള ഹാന്‍ഡ്‌സെറ്റ് ഫ്‌ലിപ്കാര്‍ട്ട്, സാംസങ് ഓണ്‍ലൈന്‍ ഷോപ്പ് വഴി വാങ്ങാം. ഇന്‍ഫിനിറ്റി ഡിസ്‌പ്ലെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശേഷിയുള്ള ഇരട്ട പിന്‍ ക്യാമറയുമുള്ള ഏറ്റവും വില കുറഞ്ഞ ഫോണാണ് ഗ്യാലക്‌സി ഓണ്‍8. ഓഗസ്റ്റ് എട്ടിന് വില്‍പ്പന തുടങ്ങുന്ന ഫോണിന്റെ വില 16,990 രൂപയാണ്. 6 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലെ, സ്‌നാപ്ഡ്രാഗന്‍ 450 പ്രോസസര്‍, 4ജിബി റാം, 64 ജിബി സ്റ്റോറേജ് (256 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താം), ആന്‍ഡ്രോയ്ഡ് ഒറിയോ, 3500 എംഎഎച്ച് ബാറ്ററി എന്നിവാണ് മറ്റു പ്രധാന ഫീച്ചറുകള്‍. ഇരട്ട റിയര്‍ ക്യാമറ 16 + 5 മെഗാപിക്‌സലിന്റെതാണ്. f/1.87 ആണ് അപ്രേച്ചര്‍. 16 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ. ബ്ലൂ, ബ്ലാക്ക് എന്നീ നിറങ്ങളിലാണ്…

Read More

തണല്‍ : സര്‍ക്കാരിന്റെ വിവിധ ധനസഹായ സ്‌കീമുകളെ കുറിച്ചറിയാന്‍ പുതിയ ആപ്പ്

തണല്‍ : സര്‍ക്കാരിന്റെ വിവിധ ധനസഹായ സ്‌കീമുകളെ കുറിച്ചറിയാന്‍ പുതിയ ആപ്പ്

സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ എല്ലാ ധന സഹായ സ്‌കീമുകളും തണല്‍ എന്ന ആന്‍ഡ്രോയിഡ് ആപ്പിലൂടെ വിരല്‍ തുമ്പില്‍ ലഭ്യമാകും. വ്യക്തികളുടെ പ്രൊഫൈല്‍ എട്ടു ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ നിര്‍ദേശിച്ചാല്‍ അര്‍ഹതക്കനുസരിച്ചുള്ള സര്‍ക്കാര്‍ സഹായ സ്‌കീമുകളുടെ ലിസ്റ്റും അപേക്ഷാ വിവരങ്ങളും ലഭ്യമാകും. ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം. സ്മാര്‍ട് ഫോണുള്ള ഏവര്‍ക്കും ഫോണിലൂടെ സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാകും. ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളില്‍ ഭൂരിഭാഗവും താഴെത്തട്ടിലുള്ളവരാണ്. പ്രത്യേക പരിശീലനം നേടിയ പ്രതിനിധികളിലൂടെ തണല്‍ മൊബൈല്‍ ആപ്പ് എല്ലാ തലത്തിലുമുള്ളവര്‍ക്ക് പ്രയോജനപ്രദമാകും. ജനപ്രതിനിധികള്‍, അംഗനവാടി അധ്യാപകര്‍, ആശാവര്‍ക്കര്‍മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിവര്‍ക്ക് ഇതുപയോഗിച്ച് സാമൂഹിക പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് അര്‍ഹമായ സര്‍ക്കാരിന്റെ ധനക്ഷേമപദ്ധതികള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ വേണ്ടുന്ന ബോധവല്‍ക്കരണവും സഹായങ്ങളും ചെയ്യാന്‍ സാധിക്കും. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ ജനകീയമായി ആപ്ലിക്കേഷന് ലഭ്യത വരുത്താനാണ് ആലോചന. ശബ്ദസന്ദേശം കൊണ്ട് പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാകും…

Read More

മുഖ്യാതിഥിയായി മോഹന്‍ലാല്‍, വിവാദം തീരുന്നില്ല; എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് വ്യക്തി വിരോധമുള്ളവരെന്ന് മന്ത്രി എ.കെ ബാലന്‍

മുഖ്യാതിഥിയായി മോഹന്‍ലാല്‍, വിവാദം തീരുന്നില്ല; എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് വ്യക്തി വിരോധമുള്ളവരെന്ന് മന്ത്രി എ.കെ ബാലന്‍

തിരുവനന്തപുരം: ഈ മാസം എട്ടിന് അവാര്‍ഡ് വിതരണ ചടങ്ങ് നടക്കാനിരിക്കെ മുഖാതിഥിയായ മോഹന്‍ലാലിനെ ചുറ്റിയുള്ള വിവാദം തീരുന്നില്ല. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കിയതിനെ എതിര്‍ക്കുന്നത് വ്യക്തി വിരോധമുള്ളവരാണെന്ന് സാംസ്‌ക്കാരിക മന്ത്രി എകെ ബാലന്‍. അതേസമയം, അവാര്‍ഡ് ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് അറിയിച്ച് ജൂറി അംഗം ഡോക്ടര്‍ ബിജു ചലച്ചിത്ര അക്കാദമിക്ക് കത്ത് നല്‍കി. ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം സിഎസ് വെങ്കിടേശ്വരന്‍ രാജിവെച്ചതിന് പിന്നാലെ ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് ജൂറി അംഗം ഡോക്ടര്‍ ബിജു ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടനെ പിന്തുണക്കുന്ന താരസംഘടന അമ്മയുടെ പ്രസിഡണ്ട് മോഹന്‍ലാലിനെ മുഖ്യാതിഥി ആക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ബിജുവിന്റെ കുറ്റപ്പെടുത്തല്‍. സൂപ്പര്‍ താരങ്ങളെ വിളിച്ച് അവാര്‍ഡ് നിശപോലെ ആഘോഷിക്കേണ്ടതല്ല സംസ്ഥാന ചലച്ചിത്ര അവാര്‍ഡെന്നുമാണ് ഡോക്ടര്‍ ബിജു അടക്കമുള്ളവരുടെ വിമര്‍ശകരുടെ നിലപാട്. മുഖാതിഥി തര്‍ക്കത്തില്‍…

Read More