യൂടൂബില്‍ നോക്കി വീട്ടില്‍ വെച്ചു പ്രസവം, അമ്മ മരിച്ചു

യൂടൂബില്‍ നോക്കി വീട്ടില്‍ വെച്ചു പ്രസവം, അമ്മ മരിച്ചു

കോയമ്പത്തൂര്‍: സാമൂഹികമാധ്യമങ്ങളുടെ സഹായത്തോടെ സ്വന്തം വീട്ടില്‍ പ്രസവത്തിനു ശ്രമിച്ച യുവതി രക്തംവാര്‍ന്ന് മരിച്ചു. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് ഈ ദാരുണ സംഭവം. ഇരുപത്തിയെട്ടുകാരിയായ കൃതികയാണ് മരിച്ചത്. ഇവരുടെ രണ്ടാമത്തെ കുട്ടിയുടെ പ്രസവമാണ് ദുരന്തത്തില്‍ കലാശിച്ചത്. കൃതികയും ഭര്‍ത്താവ് കാര്‍ത്തികേയനും രണ്ടാമത്തെ കുട്ടിയുടെ പ്രസവം വീട്ടില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഫേസ്ബുക്കും യൂടുബും ആണ് ഇതിനായി ഇവര്‍ ആശ്രയിച്ചത്. ഇതിലെ വീഡിയോകളുടെ സഹായത്താല്‍ പ്രസവം നടത്താനായിരുന്നു തീരുമാനം. പ്രസവ ദിവസം കാര്‍ത്തികേയന്‍ ഇയാളുടെ സുഹൃത്തിനെയും ഭാര്യയേയും കൂടി സഹായത്തിനു വിളിച്ചു. ഇവരാരും വൈദ്യശാസ്ത്രം പഠിച്ചവരോ ഈ മേഖലയില്‍ പരിചയം ഉള്ളവരോ ആയിരുന്നില്ല. മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും പ്രസവത്തിന്റെ വീഡിയോ കണ്ടാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. പ്രസവത്തെ തുടര്‍ന്ന് കൃതികയും കുഞ്ഞും അബോധാവസ്ഥയിലായി. ഉടനെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമിതമായി രക്തം വാര്‍ന്ന് കൃതിക മരിച്ചു. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. അയല്‍വാസികള്‍ ചൈല്‍ഡ്…

Read More

കുട്ടനാടന്‍ ബ്ലോഗിന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവിക്ക്

കുട്ടനാടന്‍ ബ്ലോഗിന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവിക്ക്

മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടനാടന്‍ ബ്ലോഗ്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഈ കുടുംബ ചിത്രം ഓണച്ചിത്രമായി തിയറ്ററിലെത്തും. ഹരി എന്ന ബ്ലോഗറായി മമ്മൂട്ടി അഭിനയിക്കുന്ന ചിത്രം സേതുവിന്റെ പ്രഥമ സംവിധാന സംരഭമാണ്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവി സ്വന്തമാക്കിയിരിക്കുകയാണ്. എത്ര രൂപയ്ക്കാണ് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത് എന്ന വിവരം പുറത്ത് വിട്ടിട്ടില്ല. ഉണ്ണി മുകുന്ദന്‍ സഹസംവിധായകനായി എത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. പികെ മുരളീധരന്‍, ശാന്ത മുരളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഓഗസ്റ്റ് 23നാണ് ചിത്രത്തിന്റെ റിലീസ്.

Read More

എള്ളോളമല്ല എള്ളിന്റെ ഗുണങ്ങള്‍

എള്ളോളമല്ല എള്ളിന്റെ ഗുണങ്ങള്‍

ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് എള്ള്. പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ എള്ള് ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ സാധിക്കും. ക്യാന്‍സറിനെ ചെറുക്കാന്‍ കഴിവുള്ള ലിഗ്‌നിന്‍ എന്ന ധാതു എള്ളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗത്തിന് ഏറ്റവും ഉത്തമമായ ഒരു പരിഹാരമാണ് എള്ള്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ എള്ളിന് പ്രത്യേക കഴിവ് ഉണ്ട്. കൂടിയ അളവില്‍ കാത്സ്യവും അമിനോ ആസിഡുകളും എള്ളില്‍ അടങ്ങിയിട്ടുണ്ട്. ഏതു കാലത്തും നമ്മെ അലട്ടുന്ന പ്രശ്‌നങ്ങളാണ് കഫം, പിത്തം എന്നിവയുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍. ഇതില്‍ നിന്നും രക്ഷനേടാനും എള്ള് കഴിക്കുന്നതിലൂടെ സാധിക്കും. പ്രോട്ടീന്‍ സമ്പുഷ്ടമാണ് എള്ള്, അതിനാല്‍ പ്രോട്ടിന്‍ കുറവ് മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് ഇത് ഉത്തമ പ്രതിവിധിയാണ്.

Read More

പുത്തന്‍ ഫീച്ചറുമായി സോണിയുടെ എക്സ്പീരിയ

പുത്തന്‍ ഫീച്ചറുമായി സോണിയുടെ എക്സ്പീരിയ

  സോണി പുറത്തിറക്കിയിരിക്കുന്ന അവരുടെ ഏറ്റവും മുന്തിയ ഹാന്‍ഡ്സെറ്റായ എക്സ്പീരിയ XZ2 (Xperia XZ2) ഹാന്‍ഡ്സെറ്റിന് ഒരു ഫീച്ചര്‍ നല്‍കിയിട്ടുണ്ട്. ഇതുവരെ മറ്റൊരു ഫോണിനും ഇല്ലാത്ത ആ ഫീച്ചര്‍ 4K HDR മൂവി റെക്കോഡിങ് ആണ്. അതോടൊപ്പം ഞെട്ടിക്കുന്ന മറ്റൊരു ഫീച്ചര്‍ സെക്കന്‍ഡില്‍ 960 ഫ്രെയിം ഫുള്‍ എച്ച്ഡി വിഡിയോയും റെക്കോഡു ചെയ്യാം. ഇതു രണ്ടും ഉജ്ജ്വല മാറ്റങ്ങളാണ്. സാധാരണക്കാര്‍ക്ക് വിഡിയോ റെക്കോഡിങ് മറ്റൊരു തലത്തിലേക്കു കൊണ്ടു ചെല്ലാന്‍ കഴിയുന്നതാണ് ഇവ. 4K HDR മൂവി റെക്കോഡിങ് എച്എല്‍ജി (HLG (Hybrid Log Gamma) ) ഫോര്‍മാറ്റിലാണ്. വിഡിയോയ്ക്ക് വര്‍ധിച്ച കോണ്‍ട്രാസ്റ്റും വിശദാംശങ്ങളും എഴുന്നു നില്‍ക്കുന്ന കളറും പുതിയ ഫോര്‍മാറ്റ് നല്‍കും. (എന്നാല്‍ ഇത് മുഴുവന്‍ മികവോടെയും കാണണമെങ്കില്‍ 4K HDR, ടിവി, മോണിട്ടര്‍ എന്നിവ വേണമെന്നും ഓര്‍ക്കുക.) ഇത്തരം വിഡിയോ യുട്യൂബിലും അപ്ലോഡു ചെയ്യാം. സോണിയുടെ…

Read More

ഹനാനോടു മാപ്പു പറഞ്ഞ് സോഷ്യല്‍ മീഡിയ, വിവാദമുണ്ടാകാന്‍ കാരണം തട്ടമില്ലാത്തതും സിനിമയിലഭിയിക്കുന്നു എന്നതുമെന്നു സൂചന

ഹനാനോടു മാപ്പു പറഞ്ഞ് സോഷ്യല്‍ മീഡിയ, വിവാദമുണ്ടാകാന്‍ കാരണം തട്ടമില്ലാത്തതും സിനിമയിലഭിയിക്കുന്നു എന്നതുമെന്നു സൂചന

എറണാകുളം: സോഷ്യല്‍മീഡിയയില്‍ വളരെയധികം ചര്‍ച്ച ചെയ്തിരുന്ന ഹനാന്‍ വിവാദത്തിനു തിരശീല വീഴുന്നു. ഒരു പെണ്‍കുട്ടിയെ സത്യമറിയാതെ ആക്ഷേപിച്ചതിനും പരിഹസിച്ചതിനും മാപ്പു പറയുകയാണ് കേരളം. ഒരു സിനിമയുമായി ബന്ധപ്പെട്ട് മീന്‍ വില്പനക്കാരിയായ വിദ്യാര്‍ത്ഥിയെ സഹതാപതരംഗം സൃഷ്ടിക്കാനായി രൂപപ്പെടുത്തിയതാണ് എന്നതായിരുന്നു ആരോപണം. എന്നാല്‍ ഇതില്‍ വാസ്തവമൊന്നുമില്ലെന്നും പെണ്‍കുട്ടിയുടെ ജീവിതം പ്രതിസന്ധികളോടു പൊരുതിത്തന്നെയാണ് എന്നും വിളിച്ചു പറഞ്ഞു നിരവധിപേരാണ് രംഗത്തു വന്നത്. ഇതോടൊപ്പം ഹനാനെതിരെ ആദ്യമായി ആരോപണവുമായെത്തിയ ആള്‍ തന്നെ മാപ്പുപറഞ്ഞ് ലൈവില്‍ വരികയുമുണ്ടായി. എന്നാല്‍ ഇയ്യാളുടെ ലൈവ് വീഡിയോയെ രൂക്ഷമായ മറുപടികളുമായി സോഷ്യല്‍മീഡിയ നേരിട്ടതോടെ ലൈവ് ഡിലീറ്റ് ചെയ്യുകയായിരുന്നു.            ഹനാന്‍ തട്ടിപ്പുകാരിയാണെന്ന് ആദ്യമായി ലൈവില്‍ പ്രതികരിച്ച നൂറുദ്ധീന്‍ ഷെയ്ഖ്‌ ഹനാനെതിരെ ഉണ്ടായ സൈബര്‍ അക്രമണം മുന്‍കൂട്ടി തയ്യാറാക്കിയതാണോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. കേരളത്തിലെ ദൃശ്യമാധ്യമങ്ങളിലുള്‍പ്പെടെ വന്ന വാര്‍ത്തകള്‍ക്കെല്ലാം ഉപരിയായി ഒരു ആരോപണമുയരുകയും…

Read More

രോഗപ്രതിരോധത്തിന് ജൈവ വെണ്ടയ്ക്ക

രോഗപ്രതിരോധത്തിന് ജൈവ വെണ്ടയ്ക്ക

    വെണ്ടയ്ക്കയിലെ വിറ്റാമിന്‍ സി രോഗപ്രതിരോധശക്തിക്ക് മുതല്‍ക്കൂട്ടാണ്. രോഗാണുക്കളോടും അന്യപദാര്‍ഥങ്ങളോടും പോരാടുന്നതിനു കൂടുതല്‍ വെളുത്ത രക്താണുക്കളെ സൃഷ്ടിക്കാന്‍ വിറ്റാമിന്‍ സി പ്രേരണചെലുത്തുന്നു. ജലദോഷം, ചുമ തുടങ്ങിയവയ്‌ക്കെതിരേ പോരാടുന്നു. ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ പ്രത്യേകിച്ചും ആസ്ത്്മയില്‍ നിന്ന് ആശ്വാസം നേടുന്നതിന് വെണ്ടയ്ക്കയിലുളള ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും സഹായകം. രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വെണ്ടയ്ക്കയിലുള്ള പൊട്ടാസ്യം സഹായകം. രക്തം കട്ടപിടിക്കുന്നതിനും ആര്‍ട്ടീരിയോ സ്‌ളീറോസിസിനുമുളള സാധ്യത കുറയ്ക്കുന്നു. വെണ്ടയ്ക്കയിലുളള ജലത്തില്‍ ലയിക്കുന്നതരം നാരുകള്‍ രക്തത്തിലെ സെറം കൊളസ്‌ട്രോള്‍ നില കുറയ്ക്കുന്നതിനു സഹായകം. അതു വിവിധതരം ഹൃദയരോഗങ്ങള്‍ക്കുളള സാധ്യത കുറയ്ക്കുന്നു. വെണ്ടയ്ക്കയില്‍ സോഡിയം കുറവ്, പൊട്ടാസ്യം ഇഷ്ടംപോലെ. ശരീരത്തിലെ സോഡിയത്തിന്റെ തോത് സംതുലനം ചെയ്തു നിര്‍ത്തുന്നതില്‍ പൊട്ടാസ്യത്തിനു പങ്കുണ്ട്. വെണ്ടയ്ക്കയിലുളള വിറ്റാമിന്‍ എ എന്ന ആന്റിഓക്‌സിഡന്റ് ചര്‍മാരോഗ്യം സംരക്ഷിക്കുന്നു. ചുളിവുകള്‍ നീക്കുന്നു. പാടുകളും കുരുക്കളും കുറയ്ക്കുന്നു. ചര്‍മകോശങ്ങള്‍ക്കു കേടുപാടു വരുത്തുന്ന ഫ്രീറാഡിക്കലുകളെ…

Read More

പ്രശ്‌നകാരികളായ ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍

പ്രശ്‌നകാരികളായ ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍

നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ഈ വര്‍ഷം ഏപ്രിലിനും ജൂണിനുമിടയില്‍ ട്വിറ്റര്‍ 1,43,000 ആപ്പുകള്‍ നീക്കം ചെയ്തു. അപകടകാരികളായ ആപ്ലിക്കേഷനുകളെ തടയുന്നതിന് മെച്ചപ്പെട്ട ടൂളുകളും സംവിധാനങ്ങളും ഒരുക്കുമെന്നും ട്വിറ്റര്‍ പറഞ്ഞു. ട്വിറ്ററിലെ പ്രശ്‌നകാരികളായ ആപ്പുകളും സുരക്ഷാ പിഴവുകളും ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങളിലാണ് കമ്പനി. ഇതിന്റെ ഭാഗമായി ട്വിറ്ററിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയ്‌സ് ലഭ്യമാകുന്നതിന് പുതിയ രീതിയും ഡെവലപ്പര്‍മാരെ നിരന്തരം നിരീക്ഷിക്കാനും വിലയിരുത്താനുമുള്ള സംവിധാനവും ട്വിറ്റര്‍ ഒരുക്കിയിട്ടുണ്ട്. ആപ്ലിക്കേഷനുകള്‍ക്ക് അനുമതി ലഭിക്കണമെങ്കിലോ നിലവിലുള്ള ആപ്പുകളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ അവതരിപ്പിക്കുമ്പോഴോ കര്‍ശനമായ പരിശോധനകള്‍ക്ക് ഡെവലപ്പര്‍മാര്‍ വിധേയരാകേണ്ടിവരും.വ്യാജ അക്കൗണ്ടുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് വിലക്കാനുള്ള സുരക്ഷാ സംവിധാനങ്ങളും ട്വിറ്റര്‍ ഒരുക്കിയിട്ടുണ്ട്.

Read More

ഹെല്‍മറ്റുകളുടെ ഭാരം കുറയുന്നു…സുരക്ഷ വര്‍ദ്ധിക്കുന്നു..

ഹെല്‍മറ്റുകളുടെ ഭാരം കുറയുന്നു…സുരക്ഷ വര്‍ദ്ധിക്കുന്നു..

ഇരുചക്ര വാഹന യാത്രക്കാര്‍ നിര്‍ബന്ധമായും ഉപയോഗിക്കേണ്ട ഹെല്‍മറ്റുകളുടെ ഭാരം 1.2 കിലോഗ്രാമില്‍ കൂടരുതെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ് (BIS). 2019 ജനുവരി 15 മുതല്‍ ഈ ഭാരമുള്ള ഹെല്‍മറ്റുകള്‍ മാത്രമേ വിപണിയില്‍ ലഭ്യമാക്കുവെന്ന് നിര്‍മാതാക്കള്‍ ഉറപ്പുവരുത്തണം. നേരത്തെ 1.5 കിലോഗ്രാമായിരുന്നു ഹെല്‍മറ്റുകളുടെ അനുവദനീയമായ ഭാരം. BIS മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഹെല്‍മറ്റുകള്‍ മാത്രമേ ഇനി വില്‍ക്കാവു, ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ വില്‍ക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായി കാണുമെന്ന് കേന്ദ്രഗതാഗത മന്ത്രാലയം വ്യക്തമാക്കി.ഗുണമേന്‍മയില്ലാത്ത ഭാരമേറിയ ഹെല്‍മറ്റുകള്‍ വിപണിയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കാനും പുതിയ മാനദണ്ഡം വഴി സാധിക്കും.റൈഡര്‍ക്ക് യാത്ര കൂടുതല്‍ സുഖകരമാക്കാന്‍ എല്ലാ ഹെല്‍മറ്റിലും എയര്‍ വെന്റുകളും സ്ഥാനംപിടിക്കും.

Read More

ഓണ്‍ലൈന്‍ അക്രമങ്ങളില്‍ തളരില്ല, മൈ സ്റ്റോറി വീണ്ടും റിലിസ് ചെയ്യാനൊരുങ്ങി സംവിധായിക

ഓണ്‍ലൈന്‍ അക്രമങ്ങളില്‍ തളരില്ല, മൈ സ്റ്റോറി വീണ്ടും റിലിസ് ചെയ്യാനൊരുങ്ങി സംവിധായിക

എന്നു നിന്റെ മൊയ്തീന്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ്-പാര്‍വതി കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ചിത്രമാണ് മൈസ്റ്റോറി. സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനറായി തിളങ്ങിയ റോഷ്നി ദിനകരനായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. ഇക്കഴിഞ്ഞ ജൂലായ് ആറിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയതും. എന്നാല്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. സോഷ്യല്‍ മീഡിയയിലും മറ്റും വന്ന നെഗറ്റീവ് പ്രതികരണങ്ങള്‍ ചിത്രത്തിന്റെ വിജയത്തെ കാര്യമായി ബാധിച്ചിരുന്നു. അടുത്തിടെ മമ്മൂട്ടിയുടെ കസബയിലെ കഥാപാത്രത്തെക്കുറിച്ച് പാര്‍വതി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ചിത്രത്തിനെതിരെ ഹേറ്റ് ക്യാംപയിനുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായത്. ചിത്രത്തിനു നേരെ വ്യാപകമായ സൈബര്‍ ആക്രമണം സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. മൈസ്റ്റോറിക്ക് ലഭിച്ച തണുത്ത പ്രതികരണത്തെ തുടര്‍ന്ന് തിയ്യേറ്ററുകളില്‍ നിന്നെല്ലാം സിനിമ പിന്‍വലിച്ചിരുന്നു. അതേസമയം സിനിമ ഒന്നു കൂടി റിലീസ് ചെയ്യുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക റോഷ്ണി ദിനകര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റോഷ്ണി…

Read More