അതിരപ്പിള്ളിയില്‍ സഞ്ചാരികള്‍ക്ക് താത്ക്കാലിക വിലക്ക്.

അതിരപ്പിള്ളിയില്‍ സഞ്ചാരികള്‍ക്ക് താത്ക്കാലിക വിലക്ക്.

അതിരപ്പിള്ളിയില്‍ വെള്ളത്തിന്റെ കുത്തൊഴുക്ക് കൂടി. ചാര്‍പ്പ വെള്ളച്ചാട്ടം അതിരുവിട്ട് റോഡിലേക്ക് കയറി. വാഹനങ്ങള്‍ കടന്നുപോകില്ല. മുമ്പെങ്ങും കാണാത്തരീതിയിലാണ് അതിരപ്പിള്ളിയിലെ കുത്തൊഴുക്കെന്ന് മുതിര്‍ന്നവര്‍ പറയുന്നു. രാവിലെ പതിനൊന്നു മണി തൊട്ടാണ് വെള്ളത്തിന്റെ ഒഴുക്ക് കൂടിയത്. വാഴച്ചാലിലും സ്ഥിതി രൂക്ഷമാണ്. ആര്‍ത്തലച്ച് രൗദ്രഭാവത്തിലാണ് വെള്ളത്തിന്റെ പ്രവാഹം. ഷോളയാര്‍ ഡാം ഇന്നലെ തുറന്നിരുന്നു. ഈ വെള്ളം കൂടിയായതോടെ സ്ഥിതി രൂക്ഷമാണ്. ചാലക്കുടി പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുകയാണ്. കാപ്പത്തോട് കരകവിഞ്ഞു. പരിയാരത്ത് റോഡില്‍ വെള്ളം കയറി. കൃഷിതോട്ടങ്ങളും വെള്ളത്തിലായി.

Read More

ഹീറോ കരിസ്മ ZMR വീണ്ടും വിപണിയില്‍

ഹീറോ കരിസ്മ  ZMR  വീണ്ടും വിപണിയില്‍

ഒന്നരവര്‍ഷത്തെ ഇടവളേയ്ക്ക് ശേഷം ഹീറോ കരിസ്മ ZMR വീണ്ടും വിപണിയില്‍ . ഔദ്യോഗിക വെബ് സൈറ്റില്‍ ആരവങ്ങളേതും കൂടാതെ നിശബ്ദമായി കരിസ്മ ZMR -നെ ഹീറോ മോട്ടോകോര്‍പ്പ് ഉള്‍പ്പെടുത്തി. രണ്ടു വകഭേദങ്ങളാണ് 2018 ഹീറോ കരിസ്മ ZMR -ല്‍. ബൈക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് വകഭേദത്തിന് 1.08 ലക്ഷം രൂപയാണ് വിപണിയില്‍ വില. ഇരട്ടനിറ വകഭേദത്തിന് 1.10 ലക്ഷം രൂപയും. വില ദില്ലി എക്‌സ് ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി. ഡീലര്‍ഷിപ്പുകളില്‍ പുതിയ കരിസ്മ ZMR വന്നുതുടങ്ങിയിട്ടില്ലെങ്കിലും മോഡലിന്റെ ബുക്കിംഗ് പലയിടത്തും ഡീലര്‍മാര്‍ ആരംഭിച്ചു. മലിനീകരണ നിയന്ത്രണ നിര്‍ദ്ദേശങ്ങളായ ഭാരത് സ്റ്റേജ് IV ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് ഫ്‌ളാഗ്ഷിപ്പ് മോഡലിനെ കഴിഞ്ഞവര്‍ഷം കമ്പനി പിന്‍വലിച്ചത്. കാര്യമായ വില്‍പന നേടാന്‍ കഴിയാതെ പോയതും കരിസ്മ ZMR-ന് അന്നു തിരിച്ചടിയായി. 2014 -ലാണ് ബൈക്കിനെ ഹീറോ അവസാനമായി പരിഷ്‌കരിച്ചത്. 2003 കാലഘട്ടത്തില്‍ ഇന്ത്യയില്‍ പിറന്ന…

Read More

100 കോടി ഉപയോക്താക്കളിലെത്തി ഗൂഗിള്‍ ഡ്രൈവ്

100 കോടി ഉപയോക്താക്കളിലെത്തി ഗൂഗിള്‍ ഡ്രൈവ്

കാലിഫോര്‍ണിയ: 100 കോടി ഉപയോക്താക്കള്‍ എന്ന നാഴികക്കല്ല് പിന്നിട്ട് ഗൂഗിള്‍ ഡ്രൈവ്. ഈ ആഴ്ചയാണ് 100 കോടി ഉപയോക്താക്കള്‍ എന്ന നാഴികക്കല്ല് ഗൂഗിള്‍ ഡ്രൈവ് പിന്നിട്ടത്. ഇതോടെ ഗൂഗിളിന്റെ മറ്റു ജനപ്രിയ സേവനങ്ങളായ ജിമെയില്‍, ക്രോം, യൂട്യൂബ്, മാപ്‌സ്, പ്ലേ സ്റ്റോര്‍ എന്നിവയ്‌ക്കൊപ്പം സ്വീകാര്യതയാണ് ഡ്രൈവ് നേടിയത്. കഴിഞ്ഞ വര്‍ഷം രണ്ടു ലക്ഷം കോടി ഫയലുകള്‍ ഗൂഗിള്‍ ഡ്രൈവില്‍ സ്റ്റോര്‍ ചെയ്യപ്പെട്ടു. 80 കോടി ആക്ടീവ് യൂസേഴ്‌സായിരുന്നു കഴിഞ്ഞ വര്‍ഷം ഈ ക്ലൗഡ് സര്‍വീസിനുണ്ടായിരുന്നത്.

Read More

വാട്‌സ് അപ്പില്‍ ഗ്രൂപ്പ് കോളിംഗ് സംവിധാനം നിലവില്‍ വന്നു

വാട്‌സ് അപ്പില്‍ ഗ്രൂപ്പ് കോളിംഗ് സംവിധാനം നിലവില്‍ വന്നു

ന്യുയോര്‍ക്ക്: വാട്‌സ്ആപ്പില്‍ വീഡിയോ-വോയിസ് പിന്തുണയോടെ ഗ്രൂപ്പ് കോളിംഗ് നടത്താന്‍ കഴിയുന്ന സംവിധാനം നിലവില്‍ വന്നു. പുതിയ ഫീച്ചര്‍ ലോകത്താകമാനമുള്ള ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകും. ഒരുനേരം നാലുപേരുമായാണ് ഗ്രൂപ്പ് കോളിംഗ് നടത്താന്‍ കഴിയുക. ഐഒഎസ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ബീറ്റ പതിപ്പായി ഗ്രൂപ്പ് കോളിംഗ് ഫീച്ചര്‍ വാട്‌സ്ആപ്പ് നേരത്തെ അവതരിപ്പിച്ചിരുന്നു. നിലവില്‍ വീഡിയോ കോള്‍, വോയ്‌സ് കോള്‍, സംവിധാനങ്ങള്‍ മാത്രമാണ് വാട്ട്‌സ്ആപ്പില്‍ ഉള്ളത്. ഗ്രൂപ്പ് വോയ്‌സ് കോള്‍ സൗകര്യം കൂടി എത്തുന്നതോടെ വാട്ട്‌സ്ആപ്പിന്റെ ഉപയോഗം മറ്റൊരു തലത്തിലേക്ക് ഉയരുമെന്ന് കന്പനി കണക്കുകൂട്ടുന്നു. സിഗ്‌നല്‍ കുറഞ്ഞയിടങ്ങിലും മികവ് പ്രകടിപ്പിക്കുന്ന രീതിയിലാണ് പുതിയ ഗ്രൂപ്പ് കോളിംഗ് സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. വിളികള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ രീതിയിലാവും. പുതിയ സംവിധാനം ഫോണില്‍ ലഭിക്കാന്‍ ഗൂഗിള്‍, ആപ്പില്‍ പ്ലേസ്റ്റോറുകളില്‍നിന്ന് വാട്‌സ്ആപ്പിന്റെ പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. ഫേസ്ബുക്ക് മെസഞ്ചര്‍ നിലവില്‍ 50 പേര്‍ക്ക്…

Read More

2018 ഹോണ്ട ഏവിയേറ്റര്‍ വിപണിയില്‍

2018 ഹോണ്ട ഏവിയേറ്റര്‍ വിപണിയില്‍

നവി, ആക്ടിവ-ഐ മോഡലുകളെ പരിഷ്‌കരിച്ചതിന് പിന്നാലെ 2018 മോഡല്‍2 മിനെയും ഹോണ്ട ഏവിയേറ്റര്‍ വിപണിയില്‍ പുറത്തിറക്കി. സ്റ്റാന്‍ഡേര്‍ഡ്, അലോയ് / ഡ്രം, അലോയ് / ഡിസ്‌ക് എന്നീ മൂന്നു വകഭേദങ്ങള്‍ ഒരുങ്ങുന്ന പുതിയ ഏവിയേറ്ററിന് 55,157 രൂപ മുതലാണ് വിപണിയില്‍ വില (എക്‌സ് ഷോറൂം ദില്ലി). പുതിയ ഏവിയേറ്ററിന് നിലവിലുള്ള മോഡലിനെക്കാള്‍ 2,000 രൂപ കൂടുതലാണ്. പുതിയ നിറങ്ങളും ചെറിയ ഡിസൈന്മിനുക്കുപ്പണികളുമാണ് 2018 ഹോണ്ട ഏവിയേറ്ററിന്റെ വിശേഷങ്ങള്‍. ഏവിയേറ്റര്‍ സിഗ്‌നേച്ചര്‍ ഒരുങ്ങുന്ന നവീകരിച്ച എല്‍ഇഡി ഹെഡ് ലാമ്പുകള്‍ പുതിയ ഏവിയേറ്ററില്‍ എടുത്തുപറയണം. പുത്തന്‍ രൂപകല്‍പനയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് പാനലില്‍ നീല ബാക്ക് ലിറ്റ് വെളിച്ചമാണ് തെളിയുക. ലോഹനിര്‍മ്മിത മഫ്‌ളര്‍പ്രൊട്ടക്ടറും ഏവിയേറ്ററിലെ മാറ്റങ്ങളില്‍പ്പെടും. സീറ്റ് തുറക്കാനുള്ള പ്രത്യേക സ്വിച്ച് ഉള്‍പ്പെടുന്ന ഫോര്‍ ഇന്‍ വണ്‍ ലോക്ക് സംവിധാനം, സാധനങ്ങള്‍ കൊളുത്തിയിടാന്‍ ഉപകരിക്കുന്ന മുന്‍പിന്‍ കൊളുത്തുകള്‍ എന്നിവ ഏവിയേറ്റിലെ മറ്റു…

Read More

ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

പനിയോ ജലദോഷമോ ഉണ്ടാകുമ്പോള്‍ ആവി പിടിച്ചാല്‍ കിട്ടുന്ന ആശ്വാസം ഏറെയാണ്. എന്നാല്‍ ആവി പിടിക്കുന്നതു ശരിയായ രീതിയിലായിരിക്കണം. ഇല്ലെങ്കില്‍ ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാകുക. അഞ്ചു മിനിറ്റില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി ആവി പിടിക്കരുത്. കണ്ണിനു മുകളില്‍ ആവി ഏല്‍ക്കാതെ സൂക്ഷിക്കണം. നനഞ്ഞ തുണിയോ മറ്റോ വെച്ച് കണ്ണു മറക്കാം. തലവേദനക്ക് ഉപയോഗിക്കുന്ന ബാമുകളൊന്നും ആവി പിടിക്കാനുള്ള വെള്ളത്തില്‍ കലര്‍ത്തരുത്. തുളസിയിലയോ യൂക്കാലി തൈലമോ ഉപയോഗിക്കാം. തൃത്താവ്, ഇഞ്ചിപ്പുല്ല്, രാമച്ചം, പനിക്കൂര്‍ക്ക എന്നിവയും ഉപയോഗിക്കാം. വേപ്പറൈസറുകള്‍ ഉപയോഗിക്കുമ്പോള്‍ സ്വിച്ച് ഓഫ് ചെയ്തു മാത്രം തുറക്കുകയോ വെള്ളമൊഴിക്കുകയോ ചെയ്യുക. ഉറച്ച പ്രതലത്തില്‍ വെച്ചു വേണം വേപ്പറൈസറുകള്‍ ഉപയോഗിക്കാന്‍. ഉപ്പോ മറ്റു കഠിന ജലമോ വേപ്പറൈസറില്‍ ഉപയോഗിക്കരുത്.

Read More

കവാസാക്കി വേര്‍സിസ് 1000 ഇന്ത്യയില്‍ പിന്‍വലിച്ചു

കവാസാക്കി വേര്‍സിസ് 1000 ഇന്ത്യയില്‍ പിന്‍വലിച്ചു

മോശം വില്‍പനയെ തുടര്‍ന്ന് വേര്‍സിസ് ടൂററിനെ കവാസാക്കി ഇന്ത്യയില്‍ പിന്‍വലിച്ചു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം വേര്‍സിസ് 1000 -നെ വിപണിയില്‍ കണ്ടുകിട്ടാനില്ലായിരുന്നു. കവാസാക്കി വേര്‍സിസ് 1000, വേര്‍സിസ് 1000, കവാസാക്കി വേര്‍സിസ് 1000 വില, പുതിയ കവാസാക്കി വേര്‍സിസ് 1000, മോശം വില് പനയെ തുടര്‍ന്ന് വേര്‍സിസ് ടൂററിനെ കവാസാക്കി ഇന്ത്യയില്‍ പിന്‍വലിച്ചു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം വേര്‍സിസ് 1000-നെ വിപണിയില്‍ കണ്ടുകിട്ടാനില്ലായിരുന്നു. ഫ്‌ളാഗ്ഷിപ്പ് അഡ്വഞ്ചര്‍ ടൂററിന് ബിഎസ് IV എഞ്ചിന്‍ നല്‍കാന്‍ കമ്പനി താത്പര്യപ്പെട്ടില്ലെന്നതാണ് വാസ്തവം. വേര്‍സിസ് 1000 ബൈക്കുകളെ ഡീലര്‍ഷിപ്പുകളിലേക്ക് കയറ്റി അയക്കുന്നത് നാളുകള്‍ക്ക് മുമ്പെ കവാസാക്കി നിര്‍ത്തി. ശേഷം പഴയ സ്റ്റോക്കുകള്‍ പൂര്‍ണമായും വിറ്റുതീര്‍ന്നെന്നു കണ്ടപ്പോള്‍ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്നും മോഡലിനെ കമ്പനി പിന്‍വലിച്ചു….

Read More

‘മറാസോ’ : പുതിയ എംപിവിക്ക് മഹീന്ദ്ര പേരിട്ടു…

‘മറാസോ’ : പുതിയ എംപിവിക്ക് മഹീന്ദ്ര പേരിട്ടു…

ഒടുവില്‍ പുതിയ എംപിവിക്ക് മഹീന്ദ്ര പേരിട്ടു, മറാസോ. U321 എന്ന കോഡ്നാമം ഇനി എംപിവിക്ക് വേണ്ട. സ്രാവെന്നര്‍ത്ഥം വരുന്ന സ്പാനിഷ് വാക്കാണ് മറാസോ. എംപിവിയുടെ ലോഗോയിലും കാണാം സ്രാവിന്റെ ചിഹ്നം. സ്രാവിന്റെ ആകാരം മനസിരുത്തിയാണ് മറാസോ എംപിവിയെ കമ്പനി രൂപകല്‍പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി മറാസോയെ കുറിച്ചു വിപണിയില്‍ ഏറെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ആദ്യം സൈലോയ്ക്ക് പകരക്കാനായി മോഡല്‍ വരുമെന്നാണ് അറിഞ്ഞത്. എന്നാല്‍ പിന്നീടെപ്പോഴോ ഇന്നോവ ക്രിസ്റ്റയ്ക്കും ടാറ്റ ഹെക്‌സയ്ക്കും ഒത്ത എതിരാളിയായി മറാസോ വളര്‍ന്നു. മിഷിഗണില്‍ സ്ഥിതി ചെയ്യുന്ന മഹീന്ദ്രയുടെ തെക്കെ അമേരിക്കന്‍ സാങ്കേതിക വിഭാഗമാണ് മഹീന്ദ്ര മറാസോയെ രൂപകല്‍പന ചെയ്തു വികസിപ്പിച്ചത്. എംപിവിയെ ഒരുക്കുന്നതില് ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മഹീന്ദ്ര റിസര്‍ച്ച് വാലിയും നിര്‍ണായക ഇടപെടലുകള്‍ നടത്തി. ഇന്ത്യയ്ക്ക് പുറമെ രാജ്യാന്തര വിപണികളിലേക്കും മറാസോയെ അവതരിപ്പിക്കാനാണ് മഹീന്ദ്രയുടെ തീരുമാനം. ഏഴു സീറ്റര്‍ /…

Read More

ഇരുമ്പന്‍പുളി കളയല്ലേ, സ്‌ക്വാഷുണ്ടാക്കാം

ഇരുമ്പന്‍പുളി കളയല്ലേ, സ്‌ക്വാഷുണ്ടാക്കാം

യാതൊരു പരിചരണവും ഇല്ലാതെ വളരുന്ന ഫലവൃക്ഷമാണ് ഇരുമ്പന്‍ പുളി. ധാരാളം കായ്കളും ഉണ്ടാകും. പാഴായിപ്പോകുന്ന ഇരുമ്പന്‍പുളി ഉപയോഗിച്ച് രുചികരമായ സ്‌ക്വാഷ് ഉണ്ടാക്കാം. പെട്ടെന്നെത്തുന്ന അതിഥികള്‍ക്ക് ഹോംമേയ്ഡായി വിളമ്പാവുന്ന പാനീയം. ആവശ്യം വേണ്ടവ ഇരുമ്പന്‍ പുളി – 250 ഗ്രാം കാന്താരി മുളക് – 4 എണ്ണം ഇഞ്ചി – ചെറിയ കഷണം ചേരുവകള്‍ കഴുകി വൃത്തിയാക്കി മിക്‌സിയില്‍ അരച്ചെടുക്കുക. അരിപ്പയിലൂടെ അരിച്ച് നാലു ഗ്ലാസ് വെള്ളവും പാകത്തിനുപ്പും ചേര്‍ത്ത് ഉപയോഗിക്കാം.

Read More

മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കാനൊരുങ്ങുന്നു..

മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കാനൊരുങ്ങുന്നു..

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കാനൊരുങ്ങുന്നു. അടുത്ത സാമ്പത്തിക വര്‍ഷം പകുതിയോടെയാണ് മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കാനൊരുങ്ങുന്നത്. കെയുവി 100-ന്റെ മാതൃകയിലായിരിക്കും പുതിയ വാഹനവും എത്തുക. 2019-ല്‍ രണ്ട് ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുമെന്നും അതില്‍ ഒന്ന് കെയുവിയാകാനാണ് സാധ്യതയെന്നും അറിയിച്ചിരുന്നു. നിലവില്‍ ഇ2ഒ, ഇ-വെറിറ്റോ ഇലക്ട്രിക് സെഡാന്‍ എന്നീ രണ്ട് കാറുകള്‍ മഹീന്ദ്ര ഇലക്ട്രികും മഹീന്ദ്ര ആനഡ് മഹീന്ദ്രയും പുറത്തിറക്കുന്നുണ്ട്. ഇതിന് പുറമെ, കമേഷ്യല്‍ വെഹിക്കിള്‍ സെഗ്മെന്റില്‍ ഇ-സുപ്രോയും ഇറക്കുന്നുണ്ട്. എന്നാല്‍ വരും വരഷങ്ങളില്‍ മഹീന്ദ്ര പുറത്തിറക്കുന്ന എല്ലാ പാസഞ്ചര്‍ വാഹനങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ ശ്രമം.

Read More