മുസ്ലീം കന്നുകാലി കച്ചവടക്കാരനെ തല്ലിക്കൊന്നത്; പശു ഭീകരരുടെ രണ്ടാം വീഡിയോ പുറത്ത്, പൊലീസിന്റെ വാദം ഖണ്ഡിച്ച് പുതിയ വീഡിയോ

മുസ്ലീം കന്നുകാലി കച്ചവടക്കാരനെ തല്ലിക്കൊന്നത്; പശു ഭീകരരുടെ രണ്ടാം വീഡിയോ പുറത്ത്, പൊലീസിന്റെ വാദം ഖണ്ഡിച്ച് പുതിയ വീഡിയോ

ലക്‌നൗ: റോഡിലെ അടിപിടിയില്‍ പരുക്കേറ്റാണ് ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ 45കാരനായ മുസ്ലീം കന്നുകാലി കച്ചവടക്കാരന്‍ ഖാസിം മരിച്ചത് എന്ന പൊലീസിന്റെ വാദങ്ങള്‍ ഖണ്ഡിക്കുന്ന പുതിയ വീഡിയോ പുറത്ത്. ഖാസിമ്മിനെ തല്ലിക്കൊന്നത് പശു ഭീകരര്‍ തന്നെയെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തായ രണ്ടാം വീഡിയോ. മരിച്ച ഖാസിമിനൊപ്പം ക്രൂരമായ അക്രമത്തിന് ഇരയായ 65കാരനായ സമീയുദ്ധീനെ അക്രമിക്കുന്ന വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. സമീയുദ്ധീന്റെ താടി പിടിച്ച് വലിച്ച് മര്‍ദ്ദിക്കുന്ന ഒരു മിനുട്ട് ദൈര്‍ഘ്യമുളള വീഡിയോ വ്യാപകമായ രീതിയില്‍ പ്രചരിക്കുന്നുണ്ട്. പശുവിനെ കശാപ്പ് ചെയ്‌തെന്ന് സമ്മതിക്കാന്‍ സമീയുദ്ധീനെ ആള്‍ക്കൂട്ടം നിര്‍ബന്ധിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയും. ഇദ്ദേഹത്തിന്റെ ദേഹത്തും വസ്ത്രത്തിലും ചോരയും കാണാന്‍ കഴിയും. 65കാരനായ സമിയുദ്ദീന് ഗുണ്ടാ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. യുധിഷ്ഠിര്‍ സിംഗ്, രാകേഷ് സിസോദിയ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലക്കുറ്റത്തിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അക്രമത്തിന്റെ ഒരു വീഡിയോ നേരത്തേ…

Read More

ബ്രസീലിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശന തുലസിലാക്കി സ്വിറ്റ്‌സര്‍ലാന്റ്; സര്‍ബിയക്കെതിരായ സ്വിറ്റ്‌സര്‍ലന്റ് വിജയം ബ്രസീലിന് തിരിച്ചടി

ബ്രസീലിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശന തുലസിലാക്കി സ്വിറ്റ്‌സര്‍ലാന്റ്; സര്‍ബിയക്കെതിരായ സ്വിറ്റ്‌സര്‍ലന്റ് വിജയം ബ്രസീലിന് തിരിച്ചടി

കലിനിന്‍ഗ്രാഡ്: സെര്‍ബിയക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ബ്രസീല്‍ ജയിച്ചെങ്കിലും ക്വാര്‍ട്ടര്‍ പ്രവേശനം ഇനിയും അകലെ. ഗ്രൂപ്പ് ഇ യില്‍ സെര്‍ബിയക്കെതിരായ പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്റ്് തകര്‍പ്പന്‍ ജയം നേടിയതോടെ ബ്രസീലിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനവും തുലാസിലായി. വീറോടെ പൊരുതിയ സെര്‍ബിയയെ ഇഞ്ചുറി ടൈമില്‍ ഷാര്‍ദെന്‍ ഷാക്കിരിയുടെ ഗോളിലൂടെയാണ് സ്വിസ് പട വീഴ്ത്തിയത്. ഇന്നത്തെ മത്സരം ജയിച്ചാല്‍ സെര്‍ബിയക്ക് നോക്കൗട്ടിലേക്ക് കുതിക്കാമായിരുന്നു. ആദ്യ മത്സരത്തില്‍ കോസ്റ്ററിക്കയെ മറുപടിയില്ലാത്ത ഒരു ഗോളിന് അവര്‍ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ സ്വിറ്റ്‌സര്‍ലണ്ട് ജയിച്ചുകയറിയതോടെ ഈ ഗ്രൂപ്പിലും മരണപോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. അവസാന റൗണ്ട് പോരാട്ടത്തില്‍ സെര്‍ബിയയും ബ്രസീലും തമ്മിലാണ് ഏറ്റുമുട്ടുക. ജയിക്കുന്നവര്‍ക്ക് രണ്ടാം റൗണ്ടിലേക്ക് മുന്നേറാം. ബ്രസീലിന് സമനിലയായാലും നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശനം സാധ്യമാക്കും. എന്നാല്‍ പരാജയപ്പെട്ടാല്‍ നെയ്മറും സംഘവും നാട്ടിലേക്ക് വണ്ടികയറേണ്ടിവരും. ആദ്യ മത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ തളച്ച സ്വിസ് പടയ്ക്ക് അവസാന പോരാട്ടം…

Read More

വിവിഐപി ഹെലിക്കോപ്റ്റര്‍ ഇടപാട്; ഇടനിലക്കാരനെ ഇന്ത്യയ്ക്കു വിട്ടുതരില്ലെന്ന് ഇറ്റലി

വിവിഐപി ഹെലിക്കോപ്റ്റര്‍ ഇടപാട്; ഇടനിലക്കാരനെ ഇന്ത്യയ്ക്കു വിട്ടുതരില്ലെന്ന് ഇറ്റലി

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലിക്കോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ കാര്‍ലോ വലന്റീനോ ജെറോസയെ ഇന്ത്യയ്ക്കു കൈമാറാന്‍ ഇറ്റലി വിസമ്മതിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്തു നടന്ന ഇടപാടില്‍ 3,727 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. സിബിഐയുടെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസിനെ തുടര്‍ന്ന് ഇറ്റലി കഴിഞ്ഞ ഒക്ടോബറില്‍ ജെറോസയെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ജെറോസയെ വിട്ടുതരണമെന്നു സിബിഐ നവംബറില്‍ ആവശ്യപ്പെട്ടു. ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ ജെറോസയ്ക്കുള്ള പങ്കു സംബന്ധിച്ച് കുറ്റപത്രത്തിലെ വിവരങ്ങളും മറ്റും കൈമാറുകയും ചെയ്തു. എന്നാല്‍, സ്വിസ് പാസ്‌പോര്‍ട്ടുള്ള ജെറോസയെ കൈമാറാനാവില്ലെന്ന് ഇറ്റലി അറിയിക്കുകയായിരുന്നു. വിവിഐപികള്‍ക്കായി ആംഗ്ലോ ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍നിന്നു 12 അത്യാധുനിക ഹെലിക്കോപ്റ്ററുകള്‍ 3,727 കോടി രൂപയ്ക്കു വാങ്ങാനുള്ള ഇടപാടിലെ അഴിമതി സര്‍ക്കാരിനു 2,666 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണു കേസ്. തുക പെരുപ്പിച്ചു കാണിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കും വ്യോമസേനാ മുന്‍ തലവന്‍…

Read More

താന്‍ ജെസ്‌നയുടെ കാമുകനല്ല; അവള്‍ക്ക് പ്രണയമുണ്ടോ എന്ന് തനിക്കറിയില്ല, ജെസ്‌നയെ കാണാതായതിനു ശേഷവും മെസ്സേജ് അയച്ചു, വഴിതിരവായി ആണ്‍സുഹൃത്തിന്റെ മൊഴി

താന്‍ ജെസ്‌നയുടെ കാമുകനല്ല; അവള്‍ക്ക് പ്രണയമുണ്ടോ എന്ന് തനിക്കറിയില്ല, ജെസ്‌നയെ കാണാതായതിനു ശേഷവും മെസ്സേജ് അയച്ചു, വഴിതിരവായി ആണ്‍സുഹൃത്തിന്റെ മൊഴി

കോട്ടയം: മുക്കൂട്ടുതറ കൊല്ലമുളയില്‍ നിന്ന് ജെസ്ന മരിയ ജെയിംസ് എന്ന പെണ്‍കുട്ടിയെ കാണാതെ പോയി മൂന്ന് മാസങ്ങള്‍ക്കുശേഷവും കുട്ടിയെ കുറിച്ച്, വ്യക്തമായ സൂചനകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. ചില ഊഹാപോഹങ്ങളും അതിനോട് ബന്ധിപ്പിച്ച് നടത്തുന്ന അന്വേഷണങ്ങളും മാത്രമാണ് ആകെയുള്ള നീക്കം എന്ന് പറയാവുന്നത്. ജെസ്നയുടെ ഒപ്പം കോളജില്‍ പഠിച്ചിരുന്ന ആണ്‍ സുഹൃത്തിന് ജെസ്ന മെസേജുകള്‍ അയച്ചിരുന്നെന്നും അതുകൊണ്ടു തന്നെ ജെസ്നയുടെ തിരോധാനത്തെക്കുറിച്ച് അയാള്‍ക്ക് അറിവുണ്ടാകാമെന്നും അന്വേഷണത്തിന്റെ പലഘട്ടത്തിലും വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ കൂടെ പഠിച്ചിരുന്നു, സുഹൃത്തുക്കളായിരുന്നു എന്നതിലുപരിയായി ജെസ്നയുടെ മരണവുമായി തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് സുഹൃത്ത് പറയുന്നത്. ഒരു ന്യൂസ് ചാനലിനോട് സംസാരിക്കവെയാണ് ജെസ്നയുടെ ആണ്‍ സുഹൃത്ത് ഇക്കാര്യം പറഞ്ഞത്. ജെസ്‌നയുടെ തിരോധാനവുമായി തനിക്കൊരു ബന്ധവും ഇല്ലെന്നും പോലീസ് ശല്യപ്പെടുത്തുകയാണെന്നും നാട്ടുകാര്‍ ഒറ്റപ്പെടുത്തുകയാണെന്നും സുഹൃത്ത് പറഞ്ഞു. താന്‍ ജെസ്‌നയുടെ കാമുകനല്ല. അവള്‍ക്ക് പ്രണയമുണ്ടോ എന്ന് തനിക്കറിയില്ല. അവള്‍ മുമ്പും…

Read More