കട്ടിപ്പാറയില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചവരുടെ എണ്ണം എട്ടായി, ആറുപേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു

കട്ടിപ്പാറയില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചവരുടെ എണ്ണം എട്ടായി, ആറുപേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടില്‍ മരിച്ചവരുടെ എണ്ണം എട്ടായി. കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇന്നലെ മരിച്ച കരിഞ്ചോല ഹസന്റെ കൊച്ചുമകള്‍ ഒരു വയസ്സുകാരി റിഫ മറിയത്തിന്റെ മൃതദേഹമാണു കണ്ടെത്തിയത്. റിഫയുടെ സഹോദരിയും അമ്മയുമടക്കം ആറുപേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നു വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ നിര്‍ത്തിവച്ച തിരച്ചിലാണു വീണ്ടും തുടങ്ങിയത്. മൂന്നു കുട്ടികളടക്കം ഏഴുപേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കരിഞ്ചോല മലയുടെ താഴെ താമസിക്കുന്ന നാലു വീട്ടുകാരാണ് അപകടത്തില്‍പ്പെട്ടത്. കരിഞ്ചോല ഹസന്‍, ഉമ്മിണി അബ്ദുറഹിമാന്‍, കരിഞ്ചോല അബ്ദുല്‍ സലിം, കക്കാട് ഈര്‍ച്ച അബ്ദുറഹിമാന്‍, കൊടശ്ശേരിപൊയില്‍ പ്രസാദ് എന്നിവരുടെ വീടുകളാണു തകര്‍ന്നത്. ഒരു ദിവസം നീണ്ട കനത്ത മഴയ്‌ക്കൊടുവില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ മലയുടെ വടക്കു ഭാഗത്താണ് ആദ്യം ഉരുള്‍പൊട്ടിയത്. ദുരന്തനിവാരണസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണു രക്ഷാപ്രവര്‍ത്തനം.

Read More

‘ വിജയുടെ കാലിനു മുകളില്‍ കാല്‍ കയറ്റി വെച്ചു..’ ; കീര്‍ത്തിയ്ക്ക് അസഭ്യവര്‍ഷം

‘ വിജയുടെ കാലിനു മുകളില്‍ കാല്‍ കയറ്റി വെച്ചു..’ ; കീര്‍ത്തിയ്ക്ക് അസഭ്യവര്‍ഷം

വിജയുടെ കാലിനു മുകളില്‍ കീര്‍ത്തി കാല്‍ കയറ്റി വെച്ചതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. വിജയ്‌ക്കൊപ്പം കീര്‍ത്തി അഭിനയിക്കുന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് ഒരു ചിത്രം പുറത്ത് വന്നിരുന്നു. ചിത്രത്തില്‍ കീര്‍ത്തി സോഫയുടെ മുകളിലും വിജയ് നിലത്തും ഇരിക്കുന്നു. കീര്‍ത്തിയുടെ കാല്‍പ്പാദം വിജയുടെ കാല്‍പ്പാദത്തിന് മുകളിലാണ് വച്ചിരിക്കുന്നത്. ഇത് വിജയുടെ ആരാധകരില്‍ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. കീര്‍ത്തിക്ക് നേരെ സാമൂഹിക മാധ്യമങ്ങളില്‍ ഒരു വിഭാഗം വിമര്‍ശനവുമായി രംഗത്ത് വന്നു. വിജയിനെ ബഹുമാനിക്കണമെന്നും കാലില്‍ കാല്‍വച്ചത് ശരിയായില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ കീര്‍ത്തിയെ പിന്തുണച്ച് മറ്റൊരു വിഭാഗം ആരാധകര്‍ രംഗത്ത് വന്നിട്ടുണ്ട്.

Read More

പെട്രോളിന് എട്ട് പൈസ കുറഞ്ഞു

പെട്രോളിന് എട്ട് പൈസ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പെട്രോളിന് എട്ട് പൈസ കുറഞ്ഞു. രണ്ട് ദിവസമായി ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. അതേസമയം ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. തിരുവനന്തപുരത്ത് ഡീസലിന് 72.63 രൂപയാണ്. പെട്രോളിന് എട്ട് പൈസ കുറഞ്ഞ് 79.45 രൂപയായി.

Read More

ഇന്ന് ചെറിയ പെരുന്നാള്‍

ഇന്ന് ചെറിയ പെരുന്നാള്‍

കോഴിക്കോട്: വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മവിശുദ്ധിയുമായി കേരള മുസ്‌ലിംകള്‍ വെള്ളിയാഴ്ച ഈദുല്‍ ഫിത്ര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കുന്നു. വ്രതം നല്‍കിയ ആത്മീയ കരുത്തും ദേഹേച്ഛയെ അതിജീവിക്കാനുള്ള ശേഷിയുമായാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. മസ്ജിദുകളിലും ഈദ്ഗാഹുകളിലും ഇന്ന് പ്രത്യേക നമസ്‌കാരങ്ങള്‍ നടന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍കാലാവസ്ഥ പ്രതികൂലമായതിനാല്‍ സംയുക്ത ഈദ്ഗാഹുകള്‍ പലയിടത്തും ഒഴിവാക്കിയിട്ടുണ്ട്. കൊച്ചി കടവന്ത്ര സലഫി ജുമാ മസ്ജിദില്‍ നടന്ന ഈദ് ഗാഹില്‍ ഇമാം മുഹമ്മദ് സുല്ലമി നമസ്‌ക്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കോഴിക്കോട് മര്‍കസ് പള്ളി, തടമ്പാട്ടുതാഴം ജുമ അത്ത് പള്ളി, പാളയം മുഹയുദ്ദീന്‍ പള്ളി എന്നിവിടങ്ങളിലാണ് പെരുന്നാള്‍ നമസ്‌കാരം നടന്നത്. തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ പാളയം ഇമാം വി പി സുഹൈബ് മൌലവിയുടെ നേതൃത്വത്തിലായിരുന്നു ഈദ് ഗാഹ്. മഴ മൂലം മിക്കയിടങ്ങളിലും പള്ളികളിലാണ് പെരുന്നാള്‍ നമസ്‌കാരം നടന്നത്.കേരളത്തിനൊപ്പം ഗള്‍ഫിലും ഇന്ന് തന്നെയാണ് പെരുന്നാളോഘോഷിക്കുന്നത്. റമദാന്‍…

Read More

ഊരാളുങ്കല്‍ സൊസൈറ്റിയെ കണ്ടംവഴി ഓടിച്ച് തച്ചങ്കരി; ഓണ്‍ലൈന്‍ റിസര്‍വേഷന്റെ മറവില്‍ ഊരാളുങ്കല്‍ വെട്ടിച്ചത് കോടികള്‍, തച്ചങ്കരിയെ നോട്ടമിട്ട് കോഴിക്കോട്ടെ സിപിഎം ഉന്നത നേതാക്കള്‍

ഊരാളുങ്കല്‍ സൊസൈറ്റിയെ കണ്ടംവഴി ഓടിച്ച് തച്ചങ്കരി; ഓണ്‍ലൈന്‍ റിസര്‍വേഷന്റെ മറവില്‍ ഊരാളുങ്കല്‍ വെട്ടിച്ചത് കോടികള്‍, തച്ചങ്കരിയെ നോട്ടമിട്ട് കോഴിക്കോട്ടെ സിപിഎം ഉന്നത നേതാക്കള്‍

തിരുവനന്തപുരം: സിപിഎം സഹായത്തോടെ കോര്‍പ്പറേഷനില്‍ കടിച്ചു തൂങ്ങി ഓണ്‍ലൈന്‍ റിസര്‍വേഷന്റെ ഇടനിലക്കാരിയ നിന്ന് കോടികള്‍ കൊണ്ടുപോയ ഊരാളുങ്കല്‍ സൊസൈറ്റിക്ക് തച്ചങ്കരിയുടെ പൂട്ട്. നേരിട്ടു കരാര്‍ നല്‍കിയതു വഴി യാത്രക്കാര്‍ക്കും കോര്‍പ്പറേഷനും ലാഭമുണ്ടാക്കാമായിരുന്നിടത്താണ് ഇവര്‍ നുഴഞ്ഞു കയറിയത്. ഇവരെ ഒഴിവാക്കിയതോടെ ചില സിപിഎം നേതാക്കളുടെയും നോട്ടപ്പുള്ളിയായി തച്ചങ്കരി മാറിയിട്ടുണ്ട്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തിനുള്ള ഇടനിലക്കാരെ ഒഴിവാക്കി ബംഗളൂരുവിലുള്ള കമ്പനിയുമായി കെ.എസ്.ആര്‍.ടി.സി. കുറഞ്ഞ നിരക്കില്‍ കരാര്‍ ഒപ്പിട്ടു കൊണ്ടാണ് തച്ചങ്കരി തീരുമാനം കൈക്കൊണ്ടത്. ഇതോടെ ടിക്കറ്റൊന്നിന് കമ്മിഷന്‍ 3.25 രൂപയായി ചെലവ് കുറഞ്ഞു. കെല്‍ട്രോണും ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിയും ഇടനിലക്കാരായിരുന്ന കരാര്‍പ്രകാരം ടിക്കറ്റൊന്നിന് 15.50 രൂപയാണ് കെഎസ്ആര്‍ടിസി. നല്‍കേണ്ടിയിരുന്നത്. കെല്‍ട്രോണ്‍ കരാറെടുത്ത ശേഷം ചെറിയകമ്മീഷന് ഊരാളുങ്കല്‍ സൊസൈറ്റിക്ക് മറിച്ച നല്‍കുകയായിരുന്നു ഇതുവരെ. ഇത് കോര്‍പ്പറേഷനെ സംബന്ധിച്ചിടത്തോളം നഷ്ടച്ചക്കവടമായി നിലകൊണ്ടു. എന്നാല്‍ രാജമാണിക്യം എംഡിയായിരുന്നപ്പോള്‍ ടിക്കറ്റിന് എട്ടു രൂപ നിരക്കിലായിരുന്നു കമ്മീഷന്‍….

Read More

വഴങ്ങേണ്ടെന്ന് സ്ത്രീ തീരുമാനിച്ചാല്‍ തീരാവുന്ന പ്രശ്നമാണ് കാസ്റ്റിംഗ് കൗച്ച് ! താന്‍ പോടോ എന്നു പറഞ്ഞാല്‍ കയറിപ്പിടിക്കാന്‍ ധൈര്യമുള്ളവരിവിടെ ഇല്ല; ടൊവിനോ

വഴങ്ങേണ്ടെന്ന് സ്ത്രീ തീരുമാനിച്ചാല്‍ തീരാവുന്ന പ്രശ്നമാണ് കാസ്റ്റിംഗ് കൗച്ച് ! താന്‍ പോടോ എന്നു പറഞ്ഞാല്‍ കയറിപ്പിടിക്കാന്‍ ധൈര്യമുള്ളവരിവിടെ ഇല്ല; ടൊവിനോ

പ്രായത്തില്‍ ചെറുപ്പമെങ്കിലും പല മുതിര്‍ന്ന താരങ്ങളില്‍ നിന്നു വ്യത്യസ്തമായി സിനിമയ്ക്കു പുറത്തുള്ള കാര്യങ്ങളെക്കുറിച്ചുള്ള നിലപാടും ടൊവിനോ പറയാറുണ്ട്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലും തന്റെ കാഴ്ചപ്പാടുകള്‍ ടൊവിനോ തുറന്നു പറഞ്ഞു. സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും ടൊവിനോ സംസാരിച്ചു. വഴങ്ങേണ്ട എന്നൊരു സ്ത്രീ വിചാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമാണിതെന്നാണ് ടൊവിനോ പറയുന്നത്.’താല്‍പര്യമില്ല, താന്‍ പോടോ എന്നു പറഞ്ഞാല്‍ കയറിപ്പിടിക്കാന്‍ ധൈര്യമുള്ളവരൊന്നും ഇവിടെ ഇല്ല. ആരു വേണ്ടെന്നു പറഞ്ഞാലും എന്റെ കഥാപാത്രത്തിനു വേണ്ട ആളെ ഞാന്‍ കാസ്റ്റ് ചെയ്യുമെന്ന് പറയുന്ന നട്ടെല്ലുള്ള സംവിധായകരും ഇവരെ സപ്പോര്‍ട്ട് ചെയ്യുന്ന നിര്‍മ്മാതാക്കളും ഇവിടെയുണ്ട്. പിന്നെന്തിന് അല്ലാത്തവരുടെ അടുത്ത് പോകണം? പിന്നെ, സ്ത്രീകള്‍ക്ക് നേരെ മാത്രമാണ് ലൈംഗിക അതിക്രമം എന്നു കരുതുന്നുണ്ടോ, പുരുഷന്മാര്‍ക്കു നേരെയില്ലേ? ടൊവിനോ ചോദിക്കുന്നു. സിനിമയില്‍ താന്‍ സാമ്പത്തിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും ടൊവിനോ പറയുന്നു. രണ്ടു ലക്ഷം രൂപ കൊടുത്താല്‍ റോളുണ്ടെന്ന് തന്നോടു…

Read More

ലൈംഗികതയിലെ 10 പ്രധാന സ്ഥാനങ്ങള്‍ മറക്കരുത്

ലൈംഗികതയിലെ 10 പ്രധാന സ്ഥാനങ്ങള്‍ മറക്കരുത്

കൊച്ചി: മനുഷ്യജീവിതത്തിലെ പ്രധാനമായ ഒന്നാണ് ലൈംഗികത. അതിന് കുടുംബജീവിതത്തില്‍ അതിന്റേതായ പ്രാധാന്യമുണ്ട്. ഭാര്യഭര്‍തൃ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതില്‍ ഇതും ഒരു പ്രധാനഘടകമാകുന്നു. പരസ്പരം തൃപ്തിപ്പെടുത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞാല്‍ മാത്രമേ ലൈംഗികജീവിതം ആസ്വാദ്യകരമാകൂ. സ്പര്‍ശനത്തിലൂടെയും ചുംബനത്തിലൂടെയുമെല്ലാം ലൈംഗികാവയവങ്ങളിലും ഉത്തേജനം ഉണ്ടാക്കാനാകും. നമ്മുടെ ശരീരം നാഡികളുടെ ഒരു നെറ്റ്‌വര്‍ക്ക് ആണ്. വേണ്ടരീതിയിലുള്ള സ്പര്‍ശനങ്ങള്‍ മുഖേന അനുഭൂതികളുണ്ടാക്കാനാകും. സുഖകരമായ ലൈംഗികതയ്ക്കു വേണ്ടതു ശരീരത്തിലെ ഇത്തരം സ്ഥാനങ്ങള്‍ മനസ്സിലാക്കുക കൂടിയാണ്. ഇത്തരം 10 സ്ഥാനങ്ങളെക്കുറിച്ച് അറിയാം. സ്തനങ്ങള്‍ സ്ത്രീക്കും പുരുഷനും സ്തനങ്ങള്‍ ഒരുപോലെ ഉത്തേജനകേന്ദ്രങ്ങളാണ്. ശരീരത്തിലെ ഏറ്റവും സംവേദനക്ഷമതയുള്ള ഭാഗമാണു മുലക്കണ്ണുകളും ചുറ്റുമുള്ള ഭാഗവും. ഇവിടെ വലിയുന്നതരം കോശങ്ങളാണുള്ളത്. ഉത്തേജിക്കപ്പെടുമ്പോള്‍ ഇവ വലിഞ്ഞുമുറുകി നില്‍ക്കും. നിശ്വാസങ്ങളും നാവും ചുണ്ടും പല്ലും വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ ഇവിടെയും ആനന്ദം കണ്ടെത്താനാകും. തുടകള്‍ തുടകള്‍ സ്ത്രീയുടെ ആയാലും പുരുഷന്റെ ആയാലും മൃദുലവും സംവേദനക്ഷമതയുള്ളതാണ്. പതിയെ വിരലോടിച്ചാല്‍പ്പോലും അത്…

Read More

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അഴിമതിക്കുരുക്കിലേക്ക്; കോഴവാങ്ങി ബാര്‍ ലൈസന്‍സ്, അദാനിക്കുവേണ്ടി വിഴിഞ്ഞം, കരുണ എസ്‌റ്റേറ്റിന് ഭൂമിനല്‍കല്‍, ഇരുവരും പ്രതിക്കൂട്ടിലേക്ക്

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അഴിമതിക്കുരുക്കിലേക്ക്; കോഴവാങ്ങി ബാര്‍ ലൈസന്‍സ്, അദാനിക്കുവേണ്ടി വിഴിഞ്ഞം, കരുണ എസ്‌റ്റേറ്റിന് ഭൂമിനല്‍കല്‍, ഇരുവരും പ്രതിക്കൂട്ടിലേക്ക്

കൊച്ചി: വി എം സുധീരന്‍ പുറത്തേക്കു വിട്ടത് കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കുന്ന ഭീകരമായ അഴിമതികളെ ശരിവെക്കുന്ന വെളിപ്പെടുത്തലുകളാണ്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതിരോധത്തിലായിരിക്കയാണ്. കോഴവാങ്ങി ബാര്‍ ലൈസന്‍സ് നല്‍കല്‍, സംസ്ഥാന താല്‍പ്പര്യം ബലികഴിച്ച് അദാനിക്കുവേണ്ടി വിഴിഞ്ഞം കരാര്‍ ഒപ്പിടല്‍, കരുണ എസ്‌റ്റേറ്റിന് ഭൂമിനല്‍കല്‍ തുടങ്ങിയവയിലെല്ലാം അന്നുന്നയിച്ച ആരോപണങ്ങളെല്ലാം സുധീരന്‍ സാധൂകരിച്ചതോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ വീണ്ടും പ്രതിക്കൂട്ടിലായി. ഗുരുതരമായ അഴിമതി ആരോപണം ഉയര്‍ന്നിട്ടും മറുപടി പറയാതെ രണ്ടുപേരും ഒളിച്ചോടുകയാണ്. മറുപടി പറഞ്ഞാല്‍ തെളിവുസഹിതം സുധീരന്‍ വീണ്ടും വരുമെന്ന ഭയമാണ് ഇതിന് കാരണം. അബ്കാരി ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് പറഞ്ഞാണ് യുഡിഎഫ് ഭരണകാലത്ത് 418 ബാറിന് ലൈസന്‍സ് പുതുക്കിനല്‍കാതിരുന്നത്. തുടര്‍ന്ന് ഉടമകളുമായി ലേലംവിളി തുടങ്ങി. ബാര്‍ അസോസിയേഷന്‍ വന്‍തോതില്‍ പണംപിരിച്ച് ഉന്നതര്‍ക്ക് കോഴയായി നല്‍കി. പിന്നീട് ഈ ബാറുകള്‍ക്കുകൂടി ലൈസന്‍സ് നല്‍കുന്ന കാര്യം മന്ത്രിസഭായോഗം…

Read More

ആദ്യ പോരാട്ടം: സൗദിക്കെതിരെ റഷ്യ രണ്ട് ഗോളിനു മുന്നില്‍

ആദ്യ പോരാട്ടം: സൗദിക്കെതിരെ റഷ്യ രണ്ട് ഗോളിനു മുന്നില്‍

മോസ്‌കോ: ലോകകപ്പുകളുടെ ഉദ്ഘാടന മല്‍സരങ്ങളില്‍ ഒരു ആതിഥേയ ടീമും ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല. ആ ചരിത്രം ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തിലാവണം റഷ്യ ഇന്നു സൗദി അറേബ്യയെ നേരിടുന്നത്. എന്നാല്‍, അട്ടിമറി വിജയത്തില്‍ നോട്ടമിട്ടെത്തിയ സൗദിയും മികച്ച പ്രകടനം തന്നെയാണു കാഴ്ചവെയ്ക്കുന്നത്. ഒക്ടോബറില്‍ ദക്ഷിണ കൊറിയയെ മറികടന്ന ശേഷം ഏഴു കളികളില്‍ റഷ്യ വിജയമറിഞ്ഞിട്ടില്ല. സൗദിയുമായുള്ള പോരാട്ടത്തില്‍ റഷ്യ രണ്ട് ഗോളിനു മുന്നിലാണിപ്പോള്‍.

Read More