” ലോകം ചുരുങ്ങുന്നു… ഒരു പന്തിലേക്ക്…! ”

” ലോകം ചുരുങ്ങുന്നു… ഒരു പന്തിലേക്ക്…! ”

ലോകം ഒരു പന്തലിലേക്ക് ചുരുങ്ങാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി.., വരും ദിനങ്ങളില്‍ ടെല്‍സ്റ്റാര്‍ എന്ന പന്തിനു ചുറ്റും മുപ്പത്തിരണ്ട് ലോക രാജ്യങ്ങളും, 736 കളിക്കാരും വോള്‍ഗായില്‍ ലയിക്കും. ഇന്ത്യന്‍ സമയം ഇന്നു രാത്രി 8.30ന് ലുഷ്‌നികി സ്റ്റേഡിയത്തില്‍ 21-ാം എഡിഷന്‍ ഫിഫ ലോകകപ്പ് ഫുട്‌ബോളിനു മാജിക്കല്‍ കിക്കോഫ്. നീലയും ചുവപ്പും വെള്ളയും ഇടകലര്‍ന്ന റഷ്യയുടെ ത്രിവര്‍ണ പതാകയുടെ കീഴില്‍ മുപ്പത്തിയൊന്നു ദിനരാത്രങ്ങളില്‍ ഫുട്‌ബോള്‍ വസന്തം നിറയും. ചരിത്രത്തില്‍ ആദ്യമായിട്ടാണ് റഷ്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ലുഷ്‌നികി സ്റ്റേഡിയ കവാടത്തില്‍ ഉയര്‍ത്തിയിരിക്കുന്ന ലെനിന്‍ പ്രതിമതന്നെ റഷ്യയുടെ പഴയ പ്രതാപം വിളിച്ചോതുന്നു. റഷ്യന്‍ നഗരങ്ങളും തെരുവോരങ്ങളും രാജ്യത്തലവന്മാരെയും, താരങ്ങളെയും, ഒഫീഷലുകളെയും, ആരാധകരെയുമെല്ലാം സ്വീകരിക്കാനും നേരില്‍ക്കാണാനും വെന്പിനില്‍ക്കുന്ന കാഴ്ച എവിടെയും ദൃശ്യമാണ്. കടകള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മധുരപലഹാര ഷോപ്പുകള്‍, കായിക ഷോപ്പുകള്‍, എവിടെയും എല്ലായിടത്തും കാല്‍പ്പന്തിന്റെ എന്തെങ്കിലും പ്രത്യേകത നിറഞ്ഞു…

Read More

സ്പാനിഷ് പരിശീലകന്‍ ജൂലെന്‍ ലോപെടെഗുയി റയലിലേക്ക്

സ്പാനിഷ് പരിശീലകന്‍ ജൂലെന്‍ ലോപെടെഗുയി റയലിലേക്ക്

മഡ്രിഡ്: സ്പാനിഷ് പരിശീലകന്‍ ജൂലെന്‍ ലോപെടെഗുയി ലോകകപ്പിനു ശേഷം റയല്‍ മഡ്രിഡിന്റെ പരിശീലകനാകും. ചാംപ്യന്‍സ് ലീഗില്‍ ഹാട്രിക് കിരീടം നേടിയതിന്റെ ആവേശമടങ്ങും മുന്‍പ് അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞ സിനദീന്‍ സിദാന്റെ പകരക്കാരനായാണ് ജൂലെന്‍ റയലിലെത്തുന്നത്. ജൂലെന്‍ പരിശീലകനായെത്തുന്ന വിവരം റയല്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന സ്‌പെയിന്‍ ദേശീയ ടീമിന്റെ പരിശീലകനാണ് നിലവില്‍ ജൂലെന്‍ ലോപെടെഗുയി. മൂന്നു വര്‍ഷത്തേക്കാണ് റയലും ലോപെടെഗുയിയും തമ്മിലുള്ള കരാറെന്നാണ് റിപ്പോര്‍ട്ട്. രണ്ടു വര്‍ഷത്തോളം സ്‌പെയിന്‍ ദേശീയ ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് ലോപെടെഗുയി സ്പാനിഷ് വമ്പന്‍മാരായ റയലിന്റെ തലപ്പേത്തേക്കെത്തുന്നത്. സിദാന്‍ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ ആര്‍സനലിന്റെ വിഖ്യാത പരിശീലകന്‍ ആര്‍സീന്‍ വെംഗര്‍ റയല്‍ പരിശീലകനായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അതിനിടെയാണ് സ്പാനിഷ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് ജൂലെന്‍ റയലിലേക്കെത്തുന്നത്.

Read More

‘ തലയ്ക്കു പിടിച്ച ഫുട്‌ബോള്‍ ആവേശം; ജര്‍മന്‍ ആരാധകന്റെ അഞ്ചര കിലോമീറ്റര്‍ നീളമുള്ള പതാക ലോക റെക്കോര്‍ഡിലേക്ക്..

‘ തലയ്ക്കു പിടിച്ച ഫുട്‌ബോള്‍ ആവേശം; ജര്‍മന്‍ ആരാധകന്റെ അഞ്ചര കിലോമീറ്റര്‍ നീളമുള്ള പതാക ലോക റെക്കോര്‍ഡിലേക്ക്..

ബര്‍ലിന്‍: ലോകകപ്പ് ഫുട്‌ബോള്‍ ആവേശം തലയ്ക്കു പിടിച്ച ബംഗ്ലാദേശുകാരനായ ജര്‍മന്‍ ആരാധകന്‍ അഞ്ചര കിലോമീറ്റര്‍ നീളമുള്ള പതാക നിര്‍മിച്ചു ലോക റിക്കോര്‍ഡിലേക്ക്. ഡസന്‍ കണക്കിന് വോളന്റിയര്‍മാരുടെ സഹായത്തോടെയാണ് താന്‍ നിര്‍മിച്ച ജര്‍മനിയുടെ പതാക അംജദ് ഹുസൈന്‍ എന്ന ആരാധകന്‍ ഒരു സ്‌കൂള്‍ മൈതാനത്ത് പ്രദര്‍ശിപ്പിച്ചത്. ജര്‍മനിയില്‍ നിര്‍മിച്ച ഹോമിയോപ്പതി മരുന്ന് ഉപയോഗിച്ച് തന്റെ ഗോള്‍ബ്ലാഡര്‍ സ്റ്റോണ്‍ മാറിയതാണ് ജര്‍മനിയോടുള്ള ആരാധന തുടങ്ങാന്‍ കാരണമെന്ന് അറുപത്തിയൊന്‍പതുകാരനായ ഹുസൈന്‍ പറയുന്നു. 2006 ല്‍ ജര്‍മനി ലോകകപ്പിന് ആതിഥ്യം വഹിച്ചപ്പോള്‍ തുടങ്ങിയതാണ് പതാക നിര്‍മാണം. ഇതിന് ആവശ്യമായ തുണി വാങ്ങാന്‍ സ്ഥലം വരെ വിറ്റു. അന്ന് നിര്‍മിച്ച 2.5 കിലോമീറ്റര്‍ നീളമുള്ള ജര്‍മന്‍ പതാക കാണാന്‍ ജര്‍മന്‍ എംബസി ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. 2014 ല്‍ ലോകകപ്പ് നേടിയ ജര്‍മനിക്കുവേണ്ടി മൂന്നു കിലോമീറ്റര്‍ നീളത്തില്‍ പതാക നിര്‍മിച്ചാണ് ഹുസൈന്‍ ആശംസ അറിയിച്ചത്. ഇനിയിപ്പോള്‍…

Read More

‘ ഫുട്‌ബോള്‍ ആവേശത്തിനൊപ്പം പന്തുതട്ടി മുഖ്യമന്ത്രിയും… ‘

‘ ഫുട്‌ബോള്‍ ആവേശത്തിനൊപ്പം പന്തുതട്ടി മുഖ്യമന്ത്രിയും… ‘

ലോകം ഫുട്‌ബോള്‍ ആവേശത്തിലേക്ക് കുതിക്കുമ്പോള്‍ മുഖ്യമന്ത്രിയും ഫുട്‌ബോള്‍ ആവേശത്തില്‍. മലയാളിയുടെ ഫുട്‌ബോള്‍ ആവേശത്തിനൊപ്പം പന്തുതട്ടുകയാണ് പിണറായി വിജയനും. കൊച്ചു മകന്‍ ഇഷാനൊപ്പം ഫുട്ബാള്‍ തട്ടുന്ന ചിത്രവും കുറിപ്പും പങ്കുവച്ചാണ് പിണറായി ഫുട്‌ബോള്‍ ആവേശം പങ്കുവച്ചത്. അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന കായിക വിനോദമാണ് ഫുട്‌ബോളെന്നാണ് അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു. ഫെയ്‌സ് ബുക്കിന്റെ പൂര്‍ണരൂപം; കാല്‍പ്പന്തിന്റെ ചടുലതയും ചലനാത്മകതയും വീറും ഹരവും സാര്‍വലൗകിക സ്വീകാര്യതയും മറ്റൊരു കളിക്കുമില്ല. ഫുട്ബോള്‍ അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന, ഒരു ചരടില്‍ കോര്‍ക്കുന്ന കായിക വിനോദമാണ്. അതിനു ദേശഭേദങ്ങളില്ല. തലമുറകളുടെ അന്തരമില്ല. ഫുട്ബോള്‍ എന്ന ഒറ്റ വികാരത്തിലേക്ക് ലോക ജനത ഒന്നിച്ചെത്തുന്ന, റഷ്യയില്‍ വിശ്വഫുട്‌ബോള്‍ മഹോത്സവത്തിന് അരങ്ങുണരുന്ന മുഹൂര്‍ത്തത്തിനായി ലോകം കണ്ണുനട്ടിരിക്കുന്ന ഈ സവിശേഷ വേളയില്‍, ലോകകപ്പിന്റെ 32 നാളുകളിലേക്ക്; ആവേശത്തിലേക്കും ഉദ്വേഗത്തിലേക്കും പ്രതീക്ഷയിലേക്കും. ഫുട്ബോള്‍ പ്രേമികള്‍ക്കൊപ്പം, കൊച്ചു മകന്‍ ഇഷാനോടൊപ്പം.

Read More

ലോകകപ്പ്: കന്നി പോരാട്ടത്തിനായി റഷ്യയും സൗദിയും

ലോകകപ്പ്: കന്നി പോരാട്ടത്തിനായി റഷ്യയും സൗദിയും

മോസ്‌കോ: ഇനി ഫുട്ബാള്‍ ലോകത്തിന്റെ കണ്ണുകള്‍ മോസ്‌കോയിലെ ലുഷ്‌നികി സ്‌റ്റേഡിയത്തിലേക്ക്. ലോകകപ്പ് ഫുട്ബാളിന് കിക്കോഫ് കുറിച്ച് ആദ്യ പോരാട്ടത്തിന് സൗദി അറേബ്യയെ വെല്ലുവിളിച്ച ആതിഥേയരായ റഷ്യ പോരാട്ടരാവുകള്‍ക്കതിരികൊളുത്തും. ആറ്റുനോറ്റു കിട്ടിയ ലോകകപ്പില്‍ ആദ്യ റൗണ്ട് പോലും കടന്നില്ലെങ്കില്‍ ആതിഥേയര്‍ക്ക് അത് തീരാ ദുഃഖമാവുമെന്നതിനാല്‍ റഷ്യക്കിന്ന് ജയിച്ച് തുടങ്ങിയേ പറ്റൂ. ഒരു ജയംപോലുമില്ലാതെ റഷ്യ ആടിയും പാടിയും ‘ദവായിച്ചി റഷ്യ’ (കമോണ്‍ റഷ്യ) എന്ന ആര്‍പ്പുവിളി സ്‌റ്റേഡിയത്തെ പ്രകമ്പനംകൊള്ളിച്ച് ഉച്ചിയില്‍ മുഴങ്ങുമ്പോള്‍, റഷ്യക്ക് സൗദിയെ മറികടക്കാനാവുമെന്നാണ് പ്രവചനങ്ങളത്രയും പറയുന്നത്. 70ാം സ്ഥാനക്കാരായ റഷ്യക്ക് ഒത്ത എതിരാളി തന്നെയാണ് സൗദി. റാങ്കില്‍ മൂന്ന് പോയന്റ് മാത്രം മുന്നില്‍. എന്നാല്‍, ആതിഥേയരെ അലട്ടുന്ന കാര്യം അതല്ല. അരയും തലയും മുറുക്കിയിറങ്ങിയിട്ടും 2018ല്‍ ലോകകപ്പിനു മുന്നേ ഒരു കളിയില്‍പോലും റഷ്യക്ക് ജയിക്കാനായിട്ടില്ല. സന്നാഹ മത്സരങ്ങളിലെല്ലാം സമനിലയും തോല്‍വിയുമായിരുന്നു. അവസാനമായി ജയിച്ചത് കഴിഞ്ഞവര്‍ഷം ഒക്‌ടോബര്‍…

Read More

ചങ്കല്ല…, ചങ്കടിപ്പാണ് അന്നും ഇന്നും മണിയാശാന് അര്‍ജന്റീന…

ചങ്കല്ല…, ചങ്കടിപ്പാണ് അന്നും ഇന്നും മണിയാശാന് അര്‍ജന്റീന…

ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തില്‍ മുങ്ങിയിരിക്കുകയാണ് ലോകം മുഴുവന്‍. കിക്കോഫിന് മണിക്കൂറുകള്‍ മത്രം ബാക്കി നില്‍ക്കേ അത്യധികം ആകാംക്ഷയിലും ആവേശത്തിലുമാണ് മലയാളികളും. മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധി പ്രമുഖര്‍ തങ്ങളുടെ ഇഷ്ട ടീമിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ അവരെ സപ്പോര്‍ട്ട് ചെയ്തുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. ഇപ്പോഴിതാ ഇടുക്കിയുടെ ആവേശമായ മന്ത്രി എം എം മണിയെന്ന മണിയാശാന്‍ തന്റെ ലോകകപ്പ് ആരാധനയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു. അര്‍ജന്റീനയുടെ ജഴ്സിയണിഞ്ഞു നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് മന്ത്രി എം.എം. മണി എത്തിയിരിക്കുന്നത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം നിമിഷങ്ങള്‍ കൊണ്ട് വൈറലുമായി. അര്‍ജന്റീനയുടെ ജഴ്സിയണിഞ്ഞു മുണ്ടുടുത്ത് ഫുട്ബോളില്‍ കാലും കയറ്റിവച്ചാണ് ആശാന്റെ നില്‍പ്. ചിത്രത്തോടൊപ്പം ‘ചങ്കിടിപ്പാണ് അര്‍ജന്റീന, അന്നും ഇന്നും എന്നും’ എന്ന് എഴുതിയിട്ടുമുണ്ട്. അര്‍ജന്റീനയോടുള്ള ആരാധന നേരത്തെതന്നെ തുറന്നു പറഞ്ഞിട്ടുള്ള മണിയാശാന്‍ തന്റെ പ്രൊഫൈല്‍ ചിത്രത്തിലും ചങ്കിടിപ്പാണ് അര്‍ജന്റീനയെന്നു ചേര്‍ത്തിട്ടുണ്ട്. ചെഗുവേരയുടെ ജന്മനാടെന്നതും…

Read More