എടപ്പാള്‍ തീയേറ്റര്‍ പീഡനം: എസ്.ഐ കെ.ജി ബേബി അറസ്റ്റില്‍

എടപ്പാള്‍ തീയേറ്റര്‍ പീഡനം: എസ്.ഐ കെ.ജി ബേബി അറസ്റ്റില്‍

മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ ചങ്ങരംകുളം എസ്.ഐ കെ.ജി ബേബി അറസ്റ്റില്‍. തിയറ്റില്‍ ബാലികയെ പീഡിപ്പിച്ച ആള്‍ക്കെതിരെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതി പൂഴ്ത്തിവെച്ച ബേബിക്കെതിരെ നേരത്തേ പോക്‌സോ ചുമത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read More

‘ഒഴിയുന്നു ആ ബാധ’ : നിപ പടരുന്നില്ലെന്ന് സൂചന, തുടര്‍ച്ചയായ നാലാം ദിനവും ആര്‍ക്കും രോഗമില്ല

‘ഒഴിയുന്നു ആ ബാധ’ : നിപ പടരുന്നില്ലെന്ന് സൂചന, തുടര്‍ച്ചയായ നാലാം ദിനവും ആര്‍ക്കും രോഗമില്ല

കോഴിക്കോട്: മരണതാണ്ഡവമാടിയ നിപബാധ പടരുന്നില്ലെന്ന സൂചനയേകി തുടര്‍ച്ചയായ നാലാം ദിവസവും ആര്‍ക്കും രോഗം സ്ഥിരീകരിച്ചില്ല. തിങ്കളാഴ്ച പരിശോധിച്ച 18 പേരുടെ സാമ്പിളുകളും നെഗറ്റിവാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സംശയത്തിന്റെ പേരില്‍ അഞ്ചു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആകെ 24 പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. 240 പേരെ പരിശോധിച്ചതില്‍ 222ഉം നെഗറ്റിവാണ്. രോഗം ബാധിച്ചിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനിയുടെയും മലപ്പുറം സ്വദേശിയുടെയും നില തൃപ്തികരമാണ്. ഇവരെ ഡിസ്ചാര്‍ജ് ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളജുകളിലെ പ്രമുഖ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം തീരുമാനമെടുക്കും. പ്രതിരോധത്തിന്റെ ഭാഗമായി തയാറാക്കിയ സമ്പര്‍ക്ക പട്ടികയില്‍ 2377 പേരെയാണ് ഉള്‍പ്പെടുത്തിയത്. 17 പേരാണ് നിപ ബാധിച്ച് മരിച്ചത്.ആസ്‌ട്രേലിയയില്‍ നിന്നെത്തിച്ച മരുന്ന് ആവശ്യമുണ്ടെങ്കില്‍ രോഗികള്‍ക്ക് നല്‍കാന്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍…

Read More

ഒന്നാം ക്ലാസുകാരന്‍ സ്‌കൂളില്‍ നിന്നും ചാടിപോയി , പിന്നീട് ഉണ്ടായത്….

ഒന്നാം ക്ലാസുകാരന്‍ സ്‌കൂളില്‍ നിന്നും ചാടിപോയി , പിന്നീട് ഉണ്ടായത്….

സ്‌കൂളില്‍ നിന്ന് ചാടിപോയ ഒന്നാം ക്ലാസുകാരനെ കണ്ടെത്തി മിഠായി കൊടുത്ത് തിരികെ കൊണ്ടു വന്ന് പൊലീസ്. കോതമംഗലത്താണ് സംഭവം. ഇടവേള സമയത്താണ് കോതമംഗലം ഗവണ്‍മെന്റ് ടൗണ്‍ യു.പി. സ്‌കൂളിലെ ഒന്നാം ക്ലാസുക്കാരന്‍ അധ്യാപകരുടെ കണ്ണ് വെട്ടിച്ച് കടന്നുകളഞ്ഞത്. കുട്ടിയെ കാണാതായതോടെ പരിഭ്രാന്തിയിലായ അധ്യാപകര്‍ പൊലീസിനെ വിവരമറിയിച്ചു. പോലീസ് കണ്‍ട്രോള്‍ റൂം വഴി എല്ലാ സ്റ്റേഷനിലേക്കും സന്ദേശമയച്ചു. അതേ സമയം സ്‌കൂളിന് തൊട്ട് താഴെയുള്ള മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ നിന്ന് ബസ് കയറി കുട്ടി പെരുമ്പാവൂരില്‍ എത്തി. പെരുമ്പാവൂര്‍ എസ്.ഐ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസാണ് ഒരു മണിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. ബസ് പരിശോധനയ്ക്കിടെയാണ് സീറ്റിലിരിക്കുന്ന കുട്ടിയെ കണ്ടെത്തിയത്. സീറ്റിലിരിക്കുന്ന കുട്ടിയെ കണ്ട് കണ്ടക്ടര്‍ വിചാരിച്ചത് രക്ഷിതാക്കള്‍ക്കൊപ്പമാണെന്നാണ്. കുട്ടിയുടെ അടുത്ത് ഇരുന്നയാളാകട്ടെ രക്ഷിതാക്കളില്‍ നിന്ന് മാറിവന്നിരുന്നതാണെന്നും വിചാരിച്ചു. പോലീസ് മിഠായി വാങ്ങിക്കൊടുത്ത് കുട്ടിയെ തിരിച്ച് സ്‌കൂളിലെത്തിച്ചു. ഇതിനിടെ നെല്ലിക്കുഴി സ്വദേശികളായ രക്ഷിതാക്കളും…

Read More

സുനില്‍ ഛേത്രിയ്ക്ക് ഇരട്ട ഗോള്‍; കെനിയയെ വീഴ്ത്തി

സുനില്‍ ഛേത്രിയ്ക്ക് ഇരട്ട ഗോള്‍; കെനിയയെ വീഴ്ത്തി

മുംബൈ: ദേശീയ ജഴ്‌സിയിലെ നൂറാം മല്‍സരത്തിന് ഇരട്ട ഗോളിന്റെ ചന്തം ചാര്‍ത്തിയ സൂപ്പര്‍താരം സുനില്‍ ഛേത്രിയുടെ മികവില്‍ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലെ രണ്ടാം മല്‍സരത്തിലും ഇന്ത്യയ്ക്ക് വിജയമധുരം. ആഫ്രിക്കന്‍ കരുത്തുമായെത്തിയ കെനിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. രണ്ടാം പകുതിയിലായിരുന്നു ഇന്ത്യയുടെ മൂന്നു ഗോളുകളും. 68-ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്നായിരുന്നു ഛേത്രിയുടെ ആദ്യ ഗോള്‍. മൂന്നു മിനിറ്റിനുശേഷം ജെജെ ലാല്‍പെഖൂലെ ലീഡ് വര്‍ധിപ്പിച്ചു. ഒടുവില്‍ ഇന്‍ജുറി ടൈമില്‍ ഉജ്വലമായൊരു ഗോളിലൂടെ ഛേത്രി ലീഡ് മൂന്നാക്കി ഉയര്‍ത്തി. ആദ്യ മല്‍സരത്തില്‍ ചൈനീസ് തായ്‌പെയിയെ ഇന്ത്യ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. ആദ്യ മല്‍സരത്തില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച കെനിയയ്ക്ക് ടൂര്‍ണമെന്റിലെ ആദ്യ തോല്‍വിയാണിത്.

Read More

സംസ്ഥാനത്ത് വീണ്ടും ഇന്ധന വില കുറഞ്ഞു

സംസ്ഥാനത്ത് വീണ്ടും ഇന്ധന വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില കുറയുന്നത്. പെട്രോളിന് 13 പൈസയും ഡീസലിന് ഒന്‍പത് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.97 രൂപയും ഡീസലിന് 73.72 രൂപയുമാണ് വില. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയുന്നതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും ഇന്ധന വില നേരിയ തോതില്‍ കുറയുന്നത്. തുടര്‍ച്ചയായ 16 ദിവസം ഇന്ധന വില വര്‍ധിച്ചത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

Read More

നിപ : നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി

നിപ : നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം: നിയമസഭയില്‍ നിപ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് സഭ നിര്‍ത്തിവെച്ച് പ്രത്യേക ചര്‍ച്ച നടത്താമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. 12.30 മുതല്‍ രണ്ടു മണിക്കൂറാണ് ചര്‍ച്ചക്ക് അനുവദിച്ചത്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആദ്യമായാണ് പ്രത്യേക ചര്‍ച്ചക്ക് അനുമതി നല്‍കിയത്. അതേസമയം, സമൂഹ മാധ്യമങ്ങളിലൂടെ നിപ വിഷയത്തില്‍ തെറ്റിദ്ധാരണാ ജനകമായ വിവരങ്ങള്‍ പ്രചരിക്കുന്നത് ഫലപ്രദമായി തടയാന്‍ സര്‍ക്കാറിനായില്ലെന്ന കുറ്റപ്പെടുത്തലും അടിയന്തര പ്രമേയ നോട്ടീസിലുണ്ട്.

Read More

കെവിന്‍ വധം: പ്രതികളായ പൊലീസുകാരുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ കോടതിയിലേക്ക്

കെവിന്‍ വധം: പ്രതികളായ പൊലീസുകാരുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ കോടതിയിലേക്ക്

കോട്ടയം: കെവിന്‍ വധക്കേസിലെ പ്രതികളായ പൊലീസുകാരുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ കോടതിയിലേക്ക്. ഇത് സംബന്ധിച്ച് അന്വേഷണസംഘം ഹൈകോടതിയില്‍ നാളെ ഹരജി നല്‍കും. മുഖ്യപ്രതി ഷാനുവില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐയും ഡ്രൈവറും അറസ്റ്റിലായത്. ഏറ്റുമാനൂര്‍ കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത് അന്വേഷണ സംഘത്തിന് വന്‍തിരിച്ചടിയായിരുന്നു. കേസില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് ഇന്ന് നോട്ടീസ് നല്‍കും. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് അന്വേഷണസംഘം നോട്ടീസ് നല്‍കുന്നത്. ഗാന്ധിനഗര്‍ എസ്.ഐ എം.എസ്. ഷിബുവടക്കമുള്ള പൊലീസുകാര്‍ ഗുരുതര കൃത്യവിലോപം നടത്തിയതായി പ്രത്യേക അന്വേഷണ സംഘത്തലവനും കൊച്ചി റേഞ്ച് ഐ.ജിയുമായ വിജയ് സാഖറെ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് കണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നുപേരെയും പിരിച്ചുവിടാനുള്ള നടപടിയിലേക്ക് നീങ്ങാന്‍ ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More