ഗ്ലാസിലെ നുരയും പ്ലെയിറ്റിലെ കറിയും – മദ്യപാനത്തിനും ഭക്ഷണത്തിനും മാത്രമായി ഒരു ഫേസ്ബുക്ക് ഗ്രൂപ്പ്

ഗ്ലാസിലെ നുരയും പ്ലെയിറ്റിലെ കറിയും – മദ്യപാനത്തിനും ഭക്ഷണത്തിനും മാത്രമായി ഒരു ഫേസ്ബുക്ക് ഗ്രൂപ്പ്

അല്‍പ്പം സ്മോള്‍ അടിക്കുന്നവര്‍ക്കും ഭക്ഷണ പ്രിയര്‍ക്കും മാത്രമായി ഒരു ഫേസ്ബുക്ക് കൂട്ടം. ഗ്ലാസിലെ നുരയും പ്ലെറ്റിലെ കറിയും (ജി എന്‍ പി സി) എന്ന ഗ്രുപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വിഷയം. ഇത് വെറും കള്ളുകുടിയന്മാരുടെ ഗ്രൂപ്പാണ് എന്നു തെറ്റിദ്ധരിക്കരുത്. ഭക്ഷണത്തെക്കുറിച്ചും പല നാട്ടിലെ വ്യത്യസ്ഥമായ മദ്യപാന അനുഭവങ്ങളെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ അംഗങ്ങള്‍ ഗ്രൂപ്പില്‍ പങ്കുവയ്ക്കുന്നു. ഉത്തരവാദിത്വത്തോടെ ഉള്ള മദ്യപാനം എന്നാണ് ഗ്രൂപ്പിന്റെ മുദ്രാവാക്യം തന്നെ. 2017 മെയ് 1 നായിരുന്നു ഗ്രൂപ്പ് തുടങ്ങിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഇതില്‍ അംഗങ്ങളാണ്. തിരുവനന്തപുരം സ്വദേശിയായ ബിസിനസുകാരന്‍ ടി എന്‍ അജിത് കുമാര്‍ ആണ് ഈ ഗ്രൂപ്പിനു പിന്നില്‍. കേരളത്തിലെ നൂറോളം ബാറുകളില്‍ ജി എന്‍ പി സി അംഗങ്ങള്‍ക്കു ഡിസ്‌ക്കൗണ്ട് നല്‍കുന്നുണ്ട് എന്നും റിപ്പോര്‍ട്ട് ഉണ്ട്. വിദ്വേഷമോ വെറുപ്പോ സംസ്‌കാര ശൂന്യമായ കമ്മന്റുകളോ ഗ്രൂപ്പില്‍ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവരെ…

Read More

സ്വന്തം സ്ഥാപനത്തിനു പരസ്യത്തിനായി ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ലോകത്തെ ആദ്യത്തെ സ്ത്രീയെ പരിചയപ്പെടാം

സ്വന്തം സ്ഥാപനത്തിനു പരസ്യത്തിനായി ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ലോകത്തെ ആദ്യത്തെ സ്ത്രീയെ പരിചയപ്പെടാം

സ്വന്തം വസ്ത്രശാലയ്ക്കു വേണ്ടി ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ലോകത്തിലെ ആദ്യത്തെ സ്ത്രീയെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ ചര്‍ച്ച. കക്ഷി വേറെ ആരും അല്ല, നമ്മുടെ സരിത ജയസൂര്യയാണ്. അവര്‍ നടത്തുന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തിലാണ് നടന്‍ ജയസൂര്യ സ്ത്രീ വേഷത്തില്‍ നില്‍ക്കുന്ന ചിത്രം ഉപയോഗിച്ചിരിക്കുന്നത്. മലയാളത്തിന് ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ജയസൂര്യ- രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ ജയസൂര്യയയുടെ ലുക്കാണു സരിത തന്റെ ഷോപ്പിനായി ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തില്‍ ജയസൂര്യക്കുള്ള കോസ്റ്റ്യൂം ഒരുക്കിയതും സരിതയാണ്. സരിത ജയസൂര്യ ഡിസൈനിങ് സ്റ്റുഡിയോ എന്ന പേരില്‍ ഡിസൈനര്‍ ബോട്ടിക്കാണു സരിത നടത്തുന്നത്. സംവിധായകന്‍ രഞ്ജിത് ശങ്കറാണ് ലോക ചരിത്രത്തില്‍ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തില്‍ സ്വന്തം ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ എന്ന അടിക്കുറിപ്പോടെ ജയസൂര്യയുടെ ചിത്രം ഉള്‍പ്പെടുന്ന ഹോള്‍ഡിങ് തന്റെ സോഷില്‍ മീഡിയയില്‍…

Read More

നീരാളിയുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ എത്തി

നീരാളിയുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ എത്തി

മോഹന്‍ലാല്‍, നദിയ മൊയ്തു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളിയുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു.  ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലും നാദിയാ മൊയ്തുവും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സണ്ണി ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, പാര്‍വതി നായര്‍, ബിനീഷ് കോടിയേരി, സായ്കുമാര്‍ എന്നിവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിനു വേണ്ടി സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിര്‍മിക്കുന്നത്.

Read More

മൊബൈല്‍ ഫോണില്‍ സംസാരിച്ചു വാഹനമോടിക്കുന്നത് നിയമവിരുദ്ധമല്ല – ഹൈക്കോടതി

മൊബൈല്‍ ഫോണില്‍ സംസാരിച്ചു വാഹനമോടിക്കുന്നത് നിയമവിരുദ്ധമല്ല – ഹൈക്കോടതി

കൊച്ചി: മൊബൈലില്‍ സംസാരിച്ച് വാഹനമോടിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുള്ള വ്യവസ്ഥ പോലീസ് ആക്ടില്‍ ഇല്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കാക്കനാട് സ്വദേശി എം.ജെ. സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. നിലവില്‍ പോലീസ് ആക്ടിലെ 118(ഇ) വകുപ്പ് പ്രകാരമാണ് ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുക്കാറുള്ളത്. അറിഞ്ഞുകൊണ്ട് ഒരാള്‍ പൊതുജനങ്ങളെയും പൊതുസുരക്ഷയെയും അപകടപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യുന്നത് കുറ്റകരമാണെന്നത് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുക്കുന്നത്. ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്ന ഒരാളെ പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒരാളായി അനുമാനിക്കാന്‍ കഴിയില്ലെന്നും കേസെടുക്കാന്‍ സാധിക്കില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Read More