ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ ലീഡ് 4000 കടന്നു- Live

ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ ലീഡ് 4000 കടന്നു- Live

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തുടക്കം മുതല്‍ എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈ. 4163 വോട്ടുകള്‍ക്ക് സജി ചെറിയാന്‍ ലീഡ് ചെയ്യുകയാണ്. മാന്നാര്‍ പഞ്ചായത്തിലെ ഒന്നു മുതല്‍ 14 വരെയുള്ള വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. ഒന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഇടത് മുന്നണിക്ക് ഒരിക്കല്‍ പോലും മറ്റ് മുന്നണികള്‍ ഭീഷണിയായില്ല. പോസ്റ്റല്‍ വോട്ടുകളിലും സജി ചെറിയാന് തന്നെയാണ് മേല്‍ക്കൈ. യുഡിഎഫ് അനുകൂല മേഖലകളിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഇവിടെയും സജി ചെറിയാന് തന്നെയാണ് മുന്‍തൂക്കം ലഭിക്കുന്നത്. എന്നാല്‍ ഒരു റൗണ്ട് വോട്ടെണ്ണല്‍ പോലും പൂര്‍ത്തിയായിക്കഴിഞ്ഞില്ല.പാല്‍ വോട്ടുകള്‍ക്ക് ശേഷം മാന്നാര്‍ പഞ്ചായത്തിലെ ഒന്നു മുതല്‍ 14 വരെയുള്ള ബുത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. പിന്നീട് മാന്നാര്‍, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ചെങ്ങന്നൂര്‍ നഗരസഭ, മുളക്കുഴ, ആല, പുലിയൂര്‍, ബുധനൂര്‍, ചെന്നിത്തല, ചെറിയനാട്, വെണ്‍മണി എന്നിങ്ങനെയാണ് വോട്ടെണ്ണുന്നത്. രാവിലെ ഒന്‍പത് മണിയോടെ തന്നെ ചെങ്ങന്നൂര്‍ എവിടേക്കെന്ന് വ്യക്തമാവും….

Read More

നാലുവര്‍ഷം പ്രണയിച്ചു; വിവാഹതലേന്ന് കാമുകി മറ്റൊരു യുവവിനൊപ്പം ഒളിച്ചോടി, നിലേശ്വരത്ത് ഫെയ്‌സ്ബുക്ക് കാമുകനൊപ്പം യുവതിയൊളിച്ചോടിയതിങ്ങനെ

നാലുവര്‍ഷം പ്രണയിച്ചു; വിവാഹതലേന്ന് കാമുകി മറ്റൊരു യുവവിനൊപ്പം ഒളിച്ചോടി, നിലേശ്വരത്ത് ഫെയ്‌സ്ബുക്ക് കാമുകനൊപ്പം യുവതിയൊളിച്ചോടിയതിങ്ങനെ

നാലു വര്‍ഷം പ്രണയിച്ച യുവാവുമായുള്ള രഹസ്യവിവാഹം നിശ്ചയിച്ചിരിക്കേ പെണ്‍കുട്ടി മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടി. നിലേശ്വരത്താണു സംഭവം. കാഞ്ഞിരപ്പൊയില്‍ സ്വദേശി നിമിഷയാണു നാലു വര്‍ഷക്കാലം പ്രണയിച്ചകാമുകനെ ഉപേക്ഷിച്ചു വിവാഹത്തിന്റെ തലേദിവസം മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയയത്. ചെറുപുഴ പാടിച്ചാല്‍ സ്വദേശിയും ഫേസ്ബുക്ക് കാമുകനുമായ രാജേഷിനെയാണ് നിമിഷ വിവാഹം ചെയ്തത്. പിതാവിന്റെ ബന്ധു കൂടിയായ യുവാവുമായി പെണ്‍കുട്ടി നീണ്ട നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ഈ ബന്ധത്തെ അംഗീകരിച്ചിരുന്നില്ല. ഒടുവില്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാകുമ്പോള്‍ കല്യാണം നടത്തമെന്നു പെണ്‍വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നു. പെണ്‍കുട്ടിക്കു 18 വയസായതോടെ വിവാഹഭ്യര്‍ത്ഥനയുമായി ചെറുക്കാന്‍ വീട്ടുകാര്‍ പെണ്ണിന്റ വീട്ടില്‍ എത്തി. എന്നാല്‍ നിമിഷയുടെ മാതാപിതാക്കള്‍ വിവാഹത്തിനു തയാറായിരുന്നില്ല. ഒടുവില്‍ കാമുകന്റെ വീട്ടുകാരുടെ പിന്തുണയോടെയാണു വിവാഹം നടത്താന്‍ തീരുമാനിച്ചത്. വിവാഹത്തിന്റെ തലേദിവസം വൈകുന്നേരം പെണ്‍കുട്ടിയും യുവാവും ബൈക്കില്‍ കാഞ്ഞങ്ങാട് എത്തി വസ്ത്രങ്ങളും വിവാഹത്തിനാവശ്യമുള്ള മറ്റു സാധനങ്ങളും വാങ്ങുകയും ചെയ്തു. തുടര്‍ന്ന് നീലേശ്വരത്ത്…

Read More

എനിക്ക് കെവിന്‍ ചേട്ടന്റെ ഭാര്യയായി തന്നെ ജീവിക്കണം; അതുമാത്രമാണ് ഇനി തന്റെ ആഗ്രഹം!… കൊലപാതകം മാതാപിതാക്കളുടെ അറിവോടെയെന്ന് നീനു

എനിക്ക് കെവിന്‍ ചേട്ടന്റെ ഭാര്യയായി തന്നെ ജീവിക്കണം; അതുമാത്രമാണ് ഇനി തന്റെ ആഗ്രഹം!… കൊലപാതകം മാതാപിതാക്കളുടെ അറിവോടെയെന്ന് നീനു

കോട്ടയം: എനിക്ക് കെവിന്‍ ചേട്ടന്റെ ഭാര്യയായി തന്നെ ജീവിക്കണം. അതുമാത്രമാണ് ഇനി തന്റെ ആഗ്രഹം.. ചൊവ്വാഴ്ച രാവിലെ മാധ്യമങ്ങളോടുള്ള നീനുവിന്റെ പ്രതികരണമാണ് ഇത്. കെവിന്റെ കൊലപാതകം തന്റെ മാതാപിതാക്കളുടെ അറിവോടെയാണ് നടന്നിരിക്കുന്നത്. കെവിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ പ്രണയബന്ധത്തില്‍നിന്നും പിന്‍മാറണമെന്ന് അച്ഛനും അമ്മയും ആവശ്യപ്പെട്ടിരുന്നു. അതേസമയം പിടിയിലായ നിയാസ് തന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നീനു പറഞ്ഞു. കെവിനെ അന്വേഷിച്ച് തന്റെ ബന്ധുക്കള്‍ നടക്കുന്നതായുള്ള വിവരം തനിക്ക് ലഭിച്ചിരുന്നു. അപായപ്പെടുത്തുമെന്ന ഭയം ഉള്ളതുകൊണ്ടാണ് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ട് പരാതി കൊടുക്കാന്‍ എത്തിയത്. കരഞ്ഞു പറഞ്ഞിട്ടും പോലീസ് ഉദ്യോഗസ്ഥര്‍ അവി െഫോണ്‍ ചെയ്തിരിക്കുകയായിരുന്നുവെന്നും നീനു പറയുന്നു. പോലീസിനെതിരെ രൂക്ഷമായ ആരോപണമാണ് നീനു ഉന്നയിച്ചിരിക്കുന്നത്. കെവിനെ കാണാനില്ലെന്ന പരാതി നല്‍കിയിട്ടും പോലീസ് അനങ്ങിയില്ലെന്ന് നീനു പറഞ്ഞു. ഇതിനിടെ പിടിയിലായ നിയാസ് നിരപരാധിയെന്ന് അമ്മ ലൈലാബീവി പറഞ്ഞു. തന്റെ മകനെ മനപ്പൂര്‍വം…

Read More

കെ.സുരേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്; പ്രഖ്യാപനം നാളെ

കെ.സുരേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്; പ്രഖ്യാപനം നാളെ

ന്യുഡല്‍ഹി: കേരളത്തിലെ ബിജെപിയുടെ പുതിയ പ്രസിഡന്റായി കെ.സുരേന്ദ്രനെ നിയമിക്കും. നാളെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ചെങ്ങന്നൂര്‍ ഇലക്ഷന്റെ പടിവാതിക്കല്‍ കുമ്മനം രാജശേഖരനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി മിസോറാം ഗവര്‍ണര്‍ ആക്കി നിയമിച്ചിരുന്നു. എന്നാല്‍ സുരേന്ദ്രനെ പ്രസിഡന്റായി നിയമിക്കുന്നതില്‍ കടുത്ത എതിര്‍പ്പുകമായി ആര്‍ എസ് എസ് രംഗത്തുവന്നതായാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കുമ്മനത്തെ മാറ്റിയതില്‍ കടുത്ത പ്രതിഷേധം ഉണ്ടായിരുന്നു. യുവ നേതൃനിരയിലെ മികച്ച നേതാവെന്ന പരിഗണയാണ് സുരേന്ദ്രനെ ബിജെപി നേതൃത്വം പരിഗണിക്കുന്നത്. തിങ്കളാഴ്ചയ്ക്കകം പുതിയ അധ്യക്ഷനെ അമിത് ഷാ പ്രഖ്യാപിക്കും. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണറായി നിയമിച്ചിരുന്നു. അതിനാലാണ് പോകുന്ന സാഹചര്യത്തിലാണ് ബിജെപി പുതിയ സംസ്ഥാന അധ്യക്ഷനെ തേടുന്നത്. മുന്‍ അധ്യക്ഷനും ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ പി.എസ്. ശ്രീധരന്‍ പിള്ളയും ജനറല്‍ സെക്രട്ടറി എം.ടി. രമേശും പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ ആര്‍എസ്എസിന്റെ താല്‍പര്യം…

Read More

ജസ്‌നയുടെ തിരോധാനം; അന്വേഷണത്തിന് ഐജി മനോജ് എബ്രഹിമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം

ജസ്‌നയുടെ തിരോധാനം; അന്വേഷണത്തിന് ഐജി മനോജ് എബ്രഹിമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം

റാന്നി: കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ജസ്‌ന മരിയ ജയിംസിന്റെ തിരോധാനം അന്വേഷിക്കാന്‍ പുതിയ അന്വേഷണ സംഘം. ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണു പതിനഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ജസ്‌നയെപ്പറ്റി വിവരങ്ങള്‍ നല്‍കുന്നവര്‍ക്കു നല്‍കാനുള്ള പാരിതോഷികം രണ്ടില്‍ നിന്ന് അഞ്ചു ലക്ഷമാക്കി ഉയര്‍ത്തിയെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി.നാരായണനെ സംഘത്തിലെ ഓപ്പറേഷണല്‍ ഹെഡ് ആയും തിരുവല്ല ഡിവൈഎസ്പി ആര്‍.ചന്ദ്രശേഖരപിള്ളയെ ചീഫ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫിസറായും നിയമിച്ചിട്ടുണ്ട്. തിരോധാന കേസില്‍ അന്വേഷണ സംഘത്തെ മാറ്റണമെന്ന ആവശ്യവുമായി ജസ്‌നയുടെ കുടുംബം രംഗത്തെത്തിയിരുന്നു. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണവും വഴിമുട്ടിയ സാഹചര്യത്തിലായിരുന്നു കുടുംബത്തിന്റെ ആവശ്യം. അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി കുടുംബം മുഖ്യമന്ത്രിക്ക് വീണ്ടും പരാതിയും നല്‍കി. ഇതിനു പിന്നാലെയാണു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ജസ്‌നയെ കാണാതായി രണ്ടു മാസം കഴിഞ്ഞ…

Read More

നാല് പുതിയ സ്മാര്‍ട്ട് ഫോണുകളുമായി നോക്കിയ

നാല് പുതിയ സ്മാര്‍ട്ട് ഫോണുകളുമായി നോക്കിയ

  കൊച്ചി: നോക്കിയയുടെ പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണുകള്‍ എച്ച് എം ഡി ഗ്ലോബല്‍ വിപണിയിലിറക്കി. നോക്കിയ 1, പുതിയ നോക്കിയ 6, നോക്കിയ 7 പ്ലസ്, നോക്കിയ 8 സിറോക്കോ എന്നീ ആന്‍ഡ്രോയ്ഡ് ഫോണുകളാണ് രാജ്യത്തെ വിപണിയില്‍ അവതരിപ്പിച്ചത്. അവാര്‍ഡ് നേടിയ നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഫെബ്രുവരിയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.  നോക്കിയ ഫോണുകളും ആക്‌സസറീസും ലഭ്യമാകുന്ന ഓണ്‍ലൈന്‍ നോക്കിയ ഫോണ്‍ ഷോപ്പ് രാജ്യത്ത് ആരംഭിച്ചതായും എച്ച് എം ഡി ഗ്ലോബല്‍ അറിയിച്ചു. ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്ന നിര്‍മാണ വൈദഗ്ധ്യം സമ്മേളിച്ച നോക്കിയ സ്മാര്‍ട്ട് ഫോണുകള്‍ ഓരോന്നും ഈടും വിശ്വാസ്യതയും നിലവാരവും ഉറപ്പുനല്‍കുന്നതാണ്. രൂപകല്പനയിലും മെറ്റീരിയലുകളിലും പുതിയ അടയാളപ്പെടുത്തലായിരിക്കും നോക്കിയയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍.  ശുദ്ധവും സുരക്ഷിതവും അപ്റ്റുഡേറ്റുമായ ആന്‍ഡ്രോയ്ഡ് സൗകര്യം സ്മാര്‍ട്ട് ഫോണ്‍ ഉറപ്പുനല്‍കുന്നു. മാസം തോറുമുള്ള സുരക്ഷാ അപ്‌ഡേറ്റിനൊപ്പം അനാവശ്യമായ യു…

Read More

കാശ്മീരിലേക്ക് ഒരു യാത്ര പോയാലോ…. അധികമാരും ആറിയാത്ത കാശ്മീരിലെ ഏഴ് മനോഹര സ്ഥലങ്ങള്‍

കാശ്മീരിലേക്ക് ഒരു യാത്ര പോയാലോ…. അധികമാരും ആറിയാത്ത കാശ്മീരിലെ ഏഴ് മനോഹര സ്ഥലങ്ങള്‍

കാശ്മീരിനെ പറ്റി സംസാരിക്കുമ്പോള്‍ ആദ്യം തന്നെ മനസില്‍ എത്തുന്ന സ്ഥലങ്ങളാണ് ശ്രീനഗര്‍, സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ്, പഹല്‍ഗാം എന്നിവ. ഇവയൊക്കെ പ്രശസ്തമായ ടൂറിസം ഡെസ്റ്റിനേഷനുകളാണ്. എന്നാല്‍ ഇതല്ലാതെ ആര്‍ക്കും അറിയാത്ത മനോഹരമായ സ്ഥലങ്ങള്‍ സംസ്ഥാനത്തുണ്ട്. ഈ സ്ഥലങ്ങള്‍ അത്ര അറിയപ്പെടുന്നവയല്ല. ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ കശ്മീരിലെ മറ്റാര്‍ക്കും അറിയാത്ത ഈ സ്ഥലങ്ങളുടെ സൗന്ദര്യം അനുഭവിക്കണം. ലോലബ് വാലി ലഹ്വാന്‍ നദിയാണ് കശ്മീരിന്റെ വടക്ക്-പടിഞ്ഞാറുള്ള ലോലബ് താഴ്വരയെ രൂപപ്പെടുത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ താഴ്വരയിലൊന്നാണിത്. പൈന്‍ കാടുകളും, ഫിര്‍ മരങ്ങളും കൊണ്ട് മൂടിക്കിടക്കുന്ന പ്രദേശമാണ് ലോലബ് വാലി. അവിടുത്തെ ഒരു പഴങ്ങളുടെ ഒരു തോട്ടമാണ് ലോലബ് വാലിയെന്ന് പറയാം. സീസണാകുമ്പോള്‍ ആപ്പിള്‍, ചെറി, പീച്ച്, ആപ്രിക്കോട്ട്, വാല്‍നട്ട് എന്നിവ കൊണ്ട് ഇവിടം സമ്പന്നമാകും. യൂസ്മാര്‍ഗ് ദൂത്ഗംഗയുടെ തീരത്ത് ശാന്തമായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് യൂസ്മാര്‍ഗ്. യേശുവിന്റെ പുല്‍മേടാണിവിടം എന്നാണ് പ്രാദേശികമായി പറയുന്നത്….

Read More

സുന്ദരിയായ പോണ്‍ താരം വരനെ തേടുന്നു… നിബന്ധനകള്‍ക്കനുശ്രിതം

സുന്ദരിയായ പോണ്‍ താരം വരനെ തേടുന്നു… നിബന്ധനകള്‍ക്കനുശ്രിതം

ആരാധകരെ നിരാശപ്പെടുത്തി നേരത്തെ നോങ് നാറ്റ് ബുദ്ധമതം സ്വീകരിച്ചതും തന്റെ ഇരട്ടിയിലേറെ പ്രായമുള്ള അമേരിക്കന്‍ ധനാഢ്യനെ വിവാഹം ചെയ്തതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മാത്രമല്ല പോണ്‍ചിത്രങ്ങളോട് വിടപറഞ്ഞ് ആരാധകരെ നിരാശരാക്കുകയും ചെയ്തു. 2012ലാണ് താരം 72കാരനായ ബിസിനസുകാരനെ വിവാഹം ചെയ്തത്. എന്നാല്‍ താരത്തിന്റെ വിവാഹ ജീവിതം അധികകാലം നീണ്ടില്ല. ഇരുവരും വേര്‍പിരിഞ്ഞു. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഭര്‍ത്താവിന് ഹൃദയാഘാതം സംഭവിക്കുമോ എന്ന ഭയമാണ് വിവാഹബന്ധം വേര്‍പെടുത്താനുള്ള കാരണമായി താരം പറഞ്ഞിരുന്നത്. ഇപ്പോള്‍ രണ്ടാം വിവാഹത്തിന് മനസുകൊണ്ട് തയ്യാറായിക്കഴിഞ്ഞ താരം പുതിയ വരനുവേണ്ടിയുള്ള തിരച്ചിലിലാണ്.ആരെ വേണമെങ്കിലും വിവാഹം ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞ താരത്തിന് ഒരേ ഒരു നിബന്ധന മാത്രമേ ഉള്ളൂ. വരന്‍ ബാങ്ക് സ്റ്റേറ്റ്മെന്റുമായി വരണം എന്നതാണ് ആ നിബന്ധന.  

Read More

കുമ്മനം മിസോറാം ഗവര്‍ണര്‍; ട്രോളല്ല, ട്രോള്‍ മഴയില്‍ മുങ്ങി കുമ്മനം

കുമ്മനം മിസോറാം ഗവര്‍ണര്‍; ട്രോളല്ല, ട്രോള്‍ മഴയില്‍ മുങ്ങി കുമ്മനം

കൊച്ചി: ട്രോളന്മാരുടെ പ്രധാന ഇരയാണ് കുമ്മനം രാജശേഖരന്‍. മിസോറം ഗവര്‍ണറായി നിയമനം ലഭിച്ചിട്ടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ വെറുതെ വിടാതെ പിറകെ കൂടിയിരിക്കുകയാണ് ട്രോളന്‍മാര്‍. അതേസമയം മാധ്യമ പ്രവര്‍ത്തകനായും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായും കുമ്മനം രാജശേഖരന്റെ ആദ്യകാല ജോലികളുള്‍പ്പെടെയുള്ള ജീവിതം ചൂണ്ടിക്കാട്ടി ആര്‍എസ്എസ്-ബിജെപി അനുകൂല ഗ്രൂപ്പുകളും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. കൊച്ചി മെട്രോ ഉദ്ഘാടനത്തിനു പ്രധാനമന്ത്രിയോടൊപ്പം കുമ്മനം ക്ഷണിക്കാതെ കയറിയെന്ന ആരോപണവും ട്രോളന്‍മാര്‍ വീണ്ടും കുത്തിപ്പൊക്കി. മിസോറമിലേക്കു ടിക്കറ്റ് ഇല്ലാതെ യാത്ര, മിസോറമിലെ സര്‍വീസ് ബസില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന കുമ്മനം ഇങ്ങനെ പോകുന്നു ട്രോളന്‍മാരുടെ പരിഹാസങ്ങള്‍. കുമ്മനത്തെ മിസോറം കൊണ്ടുപോയതില്‍ കേരളത്തിലെ ട്രോളന്‍മാര്‍ അങ്ങേയറ്റം നിരാശരാണെന്നും മിസോറമിലെ ട്രോളന്‍മാര്‍ക്ക് ഇനി ആഘോഷിക്കാമെന്നുമാണ് പരാമര്‍ശങ്ങളുണ്ട്. അതേസമയം, കുമ്മനം രാജശേഖരന്റെ ഹിന്ദി ഭാഷയിലെ പ്രാവീണ്യമുള്‍പ്പെടെ ട്രോളുകളില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചതിന്റെ പേരില്‍ കേരളത്തില്‍ മാത്രം ഭരണമുള്ള…

Read More

ജസ്റ്റിസ് കമാല്‍പാഷയ്‌ക്കെതിരെ ചീഫ് ജസ്റ്റിസ്; താന്‍ മനസാക്ഷിക്ക് എതിരായി യാതൊന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ആന്റണി ഡൊമിനിക്

ജസ്റ്റിസ് കമാല്‍പാഷയ്‌ക്കെതിരെ ചീഫ് ജസ്റ്റിസ്; താന്‍ മനസാക്ഷിക്ക് എതിരായി യാതൊന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ആന്റണി ഡൊമിനിക്

കൊച്ചി: ജസ്റ്റിസ് കമാല്‍പാഷയ്‌ക്കെതിരെ പരോക്ഷ മറുപടിയുമായി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്. ചീഫ് ജസ്റ്റിസായിരുന്ന കാലഘട്ടത്തില്‍ മനസ്സാക്ഷിക്കൊത്തു മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. ആ ബോധ്യത്തോടെയാണു പടിയിറങ്ങുന്നത്. ഹൈക്കോടതി ജഡ്ജിയായതും ചീഫ് ജസ്റ്റിസായതുമെല്ലാം അപ്രതീക്ഷിതമായാണെന്നും അദ്ദേഹം ഹൈക്കോടതി ജീവനക്കാരുടെ സംഘടനയായ സമന്വയ സംഘടിപ്പിച്ച പരിപാടിയില്‍ പറഞ്ഞു. അതിനിടെ, ജസ്റ്റിസ് കെമാല്‍ പാഷയ്‌ക്കെതിരെ കടുത്ത വിമര്‍ശവുമായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.എന്‍. രവീന്ദ്രനും രംഗത്തെത്തി. ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസമുണ്ടായ പരാമര്‍ശങ്ങള്‍ ദുഖകരമാണ്. താന്‍ പ്രവര്‍ത്തിച്ച കോടതിയോട് അങ്ങനെ ചെയ്യില്ല. അല്‍പന്‍മാര്‍ അവഹേളിക്കാന്‍ ഇറങ്ങിയാല്‍ അത് തടുക്കണം. തന്റെ കര്‍ക്കശസ്വഭാവം അടുത്തദിവസം വിടവാങ്ങല്‍ പ്രസംഗത്തില്‍ കാണിക്കുമെന്നും ജസ്റ്റിസ് രവീന്ദ്രന്‍ പറഞ്ഞു. ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയതടക്കം ചീഫ് ജസ്റ്റിസിന്റെ നടപടികളിലുള്ള അതൃപ്തിയാണ് ജസ്റ്റിസ് കെമാല്‍ പാഷ കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചത്. ബാഹ്യ ഇടപെടല്‍ സംശയിക്കുന്നവരെ കുറ്റം പറയാനാകില്ലെന്നു വിരമിച്ച ശേഷം അനുവദിച്ച ആദ്യ…

Read More