സര്‍ക്കാര്‍ ചെലവു ചുരുക്കുന്നു, സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തി ധനവകുപ്പ്

സര്‍ക്കാര്‍ ചെലവു ചുരുക്കുന്നു, സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തി ധനവകുപ്പ്

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പുതിയ തസ്തികകള്‍ അനുവദിക്കുന്നതിനു ധനവകുപ്പിന്റെ കര്‍ശന നിയന്ത്രണം. വാഹനങ്ങള്‍ വാങ്ങുന്നതിനും വിലക്കും വിദേശയാത്രയ്ക്കു നിയന്ത്രണവും കൊണ്ടുവന്നു. ലാന്‍ഡ് ലൈന്‍ കണക്ഷനുകള്‍ക്കു പകരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കണമെന്നും സംസ്ഥാനത്തു കടുത്ത സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. ആവശ്യമായ പഠനത്തിനു ശേഷം മാത്രമേ പുതിയ തസ്തിക സൃഷ്ടിക്കാവൂ. വകുപ്പിനുള്ളിലെ പുനര്‍വിന്യാസം കൊണ്ട് ആവശ്യങ്ങള്‍ പരിഹരിക്കണം. വാഹനങ്ങള്‍ വാങ്ങുന്നതിനു പകരം മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷ കാലാവധിയിലേക്ക് പാട്ടത്തിന് എടുക്കണം. 14 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള വാഹനങ്ങള്‍ പാട്ടത്തിനെടുക്കാന്‍ പാടില്ല. ഡ്രൈവര്‍, ഇന്ധനച്ചെലവ് എന്നിവ സഹിതമാകണം പാട്ടത്തിന് എടുക്കേണ്ടത്. വാഹനങ്ങള്‍ സംബന്ധിച്ച ഇ- രജിസ്റ്ററുകള്‍ സൂക്ഷിക്കണം. എന്നാല്‍, വകുപ്പു മേധാവികള്‍, പോലീസ്, നിയമ നിര്‍വഹണ ഏജന്‍സികള്‍, തദ്ദേശ സ്ഥാപന അധ്യക്ഷര്‍, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്കു മാത്രം വാഹനം…

Read More

എസ് എസ് എല്‍ സി ഫലം മെയ് മൂന്നിന്

എസ് എസ് എല്‍ സി ഫലം മെയ് മൂന്നിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം മേയ് മൂന്നിനുള്ളില്‍ പ്രസിദ്ധീകരിക്കും. ഈ മാസം 23 നു മൂല്യനിര്‍ണയം പൂര്‍ത്തിയാകും. മാര്‍ക്ക് ഡബിള്‍ എന്‍ട്രി ചെയ്യും. ആദ്യ തവണ എന്‍ട്രി ചെയ്യുമ്പോള്‍ എന്തെങ്കിലും പിശകുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാനാണ് ഡബിള്‍ എന്‍ട്രി. മാര്‍ക്കുകള്‍ പരീക്ഷാ ഭവന്‍ ഒരു തവണ കൂടി പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തും. ഇതിനുശേഷം വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ളവ രേഖപ്പെടുത്തും. പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് പരീക്ഷാഫലത്തിന് അംഗീകാരം നല്കും. ഈ മാസം 28 ഓടെ മൂല്യനിര്‍ണയത്തിന്റെ അനുബന്ധ ജോലികള്‍ പൂര്‍ത്തിയാക്കിയാല്‍ 30 ന് പരീക്ഷാ ബോര്‍ഡ് യോഗം ചേരുകയും മേയ് രണ്ടിന് ഫലപ്രഖ്യാപനം നടത്താന്‍ കഴിയുകയും ചെയ്യും. 30ന് പരീക്ഷാ ബോര്‍ഡ് ചേരാന്‍ കഴിഞ്ഞില്ലെങ്കില്‍ മേയ് രണ്ടിന് ബോര്‍ഡ് യോഗം ചേര്‍ന്ന് മേയ് മൂന്നിന് ഫലപ്രഖ്യാപനം നടത്താനും നീക്കമുണ്ട്.

Read More

തീറ്റ റപ്പായി ഷൂട്ടിംഗ് തുടങ്ങി

തീറ്റ റപ്പായി ഷൂട്ടിംഗ് തുടങ്ങി

കലാഭവന്‍ മണിയുടെ അനിയന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ നായകനായി എത്തുന്ന തീറ്റ റപ്പായിയുടെ ഷൂട്ടിംഗ് തുടങ്ങി. ഭക്ഷണ പ്രിയനായ തൃശൂര്‍ സ്വദേശി തീറ്റ റപ്പായിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രം നവാഗതനായ വിനു രാമകൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്. സി.എ.സജീവനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അജയന്‍ വിന്‍സെന്റാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അലന്‍സിയര്‍, ഹരീഷ് പേരടി, കലിംഗ ശശി, ശിവജി ഗുരുവായൂര്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.

Read More

60 കോടി മുടക്കുമുതലില്‍ നിര്‍മ്മിച്ച ‘ഞാന്‍ ഗഗന്‍ ‘ പ്രദര്‍ശനത്തിനെത്തുന്നു

60 കോടി മുടക്കുമുതലില്‍ നിര്‍മ്മിച്ച ‘ഞാന്‍ ഗഗന്‍ ‘ പ്രദര്‍ശനത്തിനെത്തുന്നു

60 കോടി മുടക്കുമുതലില്‍ നിര്‍മിച്ച റൊമാന്റിക് ആക്ഷന്‍ വിസ്മയം ഞാന്‍ ഗഗന്‍ തിയറ്ററുകളില്‍. തെലുങ്കില്‍ തന്റെ എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റ് ആക്കിയ ബോയപ്പറ്റി ശ്രീനു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബെല്ലംകൊണ്ട ശ്രീനിവാസ് ആണ് ചിത്രത്തിലെ നായകന്‍. പുലിമുരുകനില്‍ ഡാഡി ഗിരിജയായി മലയാളികളുടെ മുന്നില്‍ കസറിയ ജഗപതി ബാബു, ശരത് കുമാര്‍, സുമന്‍, തരുണ്‍ അറോറ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. രാകുല്‍ പ്രീത് സിംഗ് ആണ് ചിത്രത്തില്‍ നായികയാകുന്നത്. പ്രഗ്യ ജൈസ്വാള്‍, വാണി വിശ്വനാഥ്, സിത്താര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ദേവിശ്രീപ്രസാദിന്റെ സംഗീതത്തിനു ഖാദര്‍ ഹസന്‍ ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. ഛായാഗ്രഹണം- റിഷി പഞ്ചാബി. രെഥക് ആര്‍ട്‌സ് ആണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.

Read More

നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ആളെ കണ്ടെത്തിയതെങ്ങനെയെന്നോ…?

നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ആളെ കണ്ടെത്തിയതെങ്ങനെയെന്നോ…?

നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ആളെ കണ്ടെത്തി. കണ്ടെത്തിയത്, യൂട്യൂബിന്റെ സഹായത്തില്‍. മണിപ്പൂര്‍ സ്വദേശിയെയാണ് യുട്യൂബിന്റെ സഹായത്തില്‍ കണ്ടെത്തിയത്. സംഭവിച്ചത് ഇതാണ്. വര്‍ഷങ്ങള്‍ക് മുമ്പ് 24 വയസ്സില്‍ ഖോംദ്രാം ഗംഭീര്‍ സിംഗ് നാടുവിട്ട് പോയത്. വര്‍ഷങ്ങളായി വീട്ടുകാര്‍ക്ക് ഇവരെക്കുറിച്ച്, ഒരു വിവരവും ഉണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഇയാളുടെ സഹോദരീ പുത്രനാണ്, ഇയാള്‍ പാടുന്ന ഒരു വീഡിയോ ശ്രദ്ധിക്കാന്‍ ഇടയായത്. മുംബൈയില്‍ വെച്ച് ഇദ്ദേഹം ഒരു ഹിന്ദി പാട്ട് പാടിയത് യൂട്യൂബിലൂടെ വൈറലായിരുന്നു. വീഡിയോയില്‍ ഇയാള്‍ സ്ഥലവും തന്റെ പേരും പറയുന്നുണ്ട്. ഇതാണ് സഹോദരീപുത്രന്‍ ശ്രദ്ധിച്ചത്. മുംബൈ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ ഫിറോസ് ഷാകിര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പകര്‍ത്തിയ വീഡിയോയായിരുന്നു അത്. പിന്നീട് അത് യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. വീഡിയോ കണ്ട സഹോദരീ പുത്രന്‍ മുംബൈ പൊലീസുമായി ബന്ധപ്പെട്ടാണ്, ഗംഭീറിനെ തിരിച്ചു കൊണ്ടുവന്നത്.

Read More

യുവി സെഗ്മെന്റിലെ ചക്രവര്‍ത്തി, പുതിയ എര്‍ട്ടിഗ

യുവി സെഗ്മെന്റിലെ ചക്രവര്‍ത്തി, പുതിയ എര്‍ട്ടിഗ

ഇന്ത്യന്‍ എംപിവി വിപണിയിലെ ജനപ്രിയ താരം എര്‍ട്ടിഗയുടെ പുതിയ പതിപ്പ് പ്രദര്‍ശിപ്പിച്ചു. ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത മോട്ടോര്‍ഷോയിലാണ് സുസുക്കി പുതിയ എര്‍ട്ടിഗയെ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. അടിമുടി മാറ്റങ്ങളുമായി എത്തുന്ന പുതിയ എര്‍ട്ടിഗയ്ക്ക് നിലവിലെ വാഹനത്തെക്കാള്‍ നീളും വീതിയും ഉയരവുമുണ്ട്. കൂടുതല്‍ സ്‌റ്റൈലിഷായ ഡിസൈനാണ് രണ്ടാം തലമുറ എര്‍ട്ടിഗയ്ക്ക. അല്‍പ്പം വലുപ്പം കൂടിയ മുന്‍ഭാഗവും പുതുമയുള്ള ഗ്രില്ലുമുണ്ട്. എല്‍ഇഡി ഡേറ്റം റണ്ണിങ് ലാംപും പ്രൊജക്റ്റര്‍ ഹെഡ് ലാംപും മുന്നിലെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. വശങ്ങളില്‍ മസ്‌കുലറായ ഷോര്‍ഡര്‍ലൈനും ബോഡിലൈനുമുണ്ട്. ഇന്നോവ ക്രിസ്റ്റയ്ക്ക് സമാനമായ സി പില്ലറുകളാണ്. പുതിയ ടെയില്‍ ലാംപ് വാഹനത്തിന് കൂടുതല്‍ വലുപ്പം സമ്മാനിക്കുന്നു. ആദ്യ തലമുറയെക്കാള്‍ 99 എംഎം നീളവും 40 എംഎം വീതിയുമുണ്ട് രണ്ടാം തലമുറയ്ക്ക്. എന്നാല്‍ വീല്‍ബെയ്സ് 2740 എംഎം തന്നെ. രണ്ടാം നിരയിലും മൂന്നാം നിരയിലും കൂടുതല്‍ സ്പെയ്സ് ഉണ്ട് പുതിയ കാറിന് എന്നാണ്…

Read More

ദേ.. മ്മടെ ‘പെപ്പെ മച്ചാന്‍ വേറെ ലെവലാ’ണ് കേട്ടാ.. ; വീഡിയോ വൈറല്‍

ദേ.. മ്മടെ ‘പെപ്പെ മച്ചാന്‍ വേറെ ലെവലാ’ണ് കേട്ടാ.. ; വീഡിയോ വൈറല്‍

അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ മലയാളക്കരയുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ താരമാണ് ആന്റണി വര്‍ഗീസ്. ഇല്ലായ്മകളുടെ നടുവില്‍ നിന്ന് വെള്ളിത്തിരയിലെ താരപരിവേഷത്തിലേക്ക് ആന്റണി പറന്നുയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ലാളിത്യവും വിനയവും യുവതാരം കൈവിട്ടിട്ടില്ല. ഇപ്പോഴിതാ കുട്ടികള്‍ക്കൊപ്പം കാല്‍പന്തുകളിയിലെ മികവ് പുറത്തെടുക്കുന്ന ആന്റണി വര്‍ഗീസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ‘പെപ്പെ മച്ചാന്‍ വേറെ ലെവലാ’ എന്നാണ് വീഡിയോ കണ്ടവരുടെ പക്ഷം. വീഡിയോ കാണാം :

Read More

ആഴ്‌സണല്‍ വിടുമെന്ന് പരിശീലകന്‍ ആഴ്‌സന്‍ വെങര്‍

ആഴ്‌സണല്‍ വിടുമെന്ന് പരിശീലകന്‍ ആഴ്‌സന്‍ വെങര്‍

ലണ്ടന്‍: സീസണിലൊടുവില്‍ ആഴ്‌സണല്‍ വിടുമെന്ന് പരിശീലകന്‍ ആഴ്‌സന്‍ വെങര്‍. കരാര്‍ കാലാവധി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കേയാണ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് വെങര്‍ പടിയിറങ്ങുന്നത്. കഴിഞ്ഞ 22 വര്‍ഷമായി ആഴ്‌സണലിന്റെ പരീശിലക സ്ഥാനത്ത് വെങര്‍ തുടരുകയായിരുന്നു.ക്ലബുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ പടിയിറങ്ങാനുള്ള ശരിയായ സമയം ഇതാണെന്ന് തോന്നുന്നു. ഇത്രയും കാലം ടീമിനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ആഴ്‌സണലിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വെങര്‍ വ്യക്തമാക്കി. 1996ലാണ് വെങര്‍ ആഴ്‌സണലിന്റെ പരിശീലകനാവുന്നത്. ടീമില്‍ കളിക്കാരെ തെരഞ്ഞെടുക്കുന്നതിലുള്‍പ്പടെ വിപ്ലവകരമായ മാറ്റങ്ങള്‍ വെങര്‍ കൊണ്ടുവന്നു. വെങറിന് കീഴില്‍ 2003-04 വര്‍ഷത്തിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു കളി പോലും തോല്‍ക്കാതെയാണ് ആഴ്‌സണല്‍ ചാമ്പ്യന്‍മാരായത്. 3 പ്രീമിയര്‍ ലീഗ് കിരീടവും 10 എഫ്.എ കപ്പ് ജയവുമാണ് അദ്ദേഹത്തിന്റെ കീഴിലെ ടീമിന്റെ പ്രധാന നേട്ടം. 2006 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ആഴ്‌സണല്‍…

Read More

സംഘപരിവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ദീപ നിശാന്തിനു നേരേ സൈബര്‍ ആക്രമണം, മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഫോണ്‍ നമ്പറും വിവിധ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു

സംഘപരിവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ദീപ നിശാന്തിനു നേരേ സൈബര്‍ ആക്രമണം, മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഫോണ്‍ നമ്പറും വിവിധ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു

കൊച്ചി: കത്വ സംഭവത്തില്‍ സംഘപരിവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്തിനെതിരെ വീണ്ടും സൈബര്‍ ആക്രമണം. മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഫോണ്‍ നമ്പറും വിവിധ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നതിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ദീപ നിശാന്ത് പറഞ്ഞു. സൈബര്‍ ആക്രമണത്തിനെതിരെ നേരത്തെ നല്‍കിയ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും ദീപ നിശാന്ത് ആരോപിച്ചു. കത്വ സംഭവത്തിന് പിന്നാലെ, സിപിഎം അനുഭാവിയായ ദീപക് ശങ്കര നാരായണന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ദീപാനിശാന്ത് റീ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം തുടങ്ങിയത്. പോസ്റ്റിനെ വിമര്‍ശിച്ചുള്ള കമന്റുകള്‍ തുടക്കത്തില്‍ അവഗണിച്ചു. എന്നാല്‍ പിന്നീട് ഫോണിലും നിരന്തരം ഭീഷണി തുടങ്ങി. പല ഗ്രൂപ്പുകളിലും ഫോണ്‍ നന്പറും മോശം ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പരാതി നല്‍കുമെന്ന് ദീപ നിശാന്ത് അറിയിച്ചത്. എം.എഫ്.ഹുസൈന്റെ ചിത്രത്തെ അനുകൂലിച്ചതിനായിരുന്നു നേരത്തെ സൈബര്‍…

Read More

നഴ്‌സുമാര്‍ ലോങ്ങ് മാര്‍ച്ചിലേക്ക്, ഏപ്രില്‍ 24 മുതല്‍ അനിശ്ചിത കാല പണിമുടക്കും

നഴ്‌സുമാര്‍ ലോങ്ങ് മാര്‍ച്ചിലേക്ക്, ഏപ്രില്‍ 24 മുതല്‍ അനിശ്ചിത കാല പണിമുടക്കും

തിരുവനന്തപുരം: ശമ്പള വര്‍ധനവ് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ലോംഗ് മാര്‍ച്ചിലേക്കു നീങ്ങുന്നു. ചേര്‍ത്തല മുതല്‍ സെക്രട്ടറിയേറ്റ് വരെ മാര്‍ച്ച് നടത്താണ് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സ് അസോസിയേഷന്റെ (യുഎന്‍എ) തീരുമാനം. ഏപ്രില്‍ 24ന് ആരംഭിക്കുന്ന മാര്‍ച്ച് തിരുവനന്തപുരത്ത് എത്താന്‍ എട്ട് ദിവസം വേണ്ടിവരുമെന്നാണ് സൂചന. അതേസമയം ശമ്പള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയാണ്. ഏപ്രില്‍ 24 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനും യുഎന്‍എ നേരത്തെ നിശ്ചയിച്ചിരുന്നു. വിജ്ഞാപനം ഇറക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ഉപദേശക സമിതി ഒളിച്ചുകളി നടത്തുകയാണെന്നും സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യുണൈറ്റഡ് നഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.

Read More