പിബി കേന്ദ്ര നേതാക്കള്‍ വിടുവായത്തരം നിര്‍ത്തണം; ബംഗാളില്‍ അരലക്ഷം പേരുടെ കൊഴിഞ്ഞുപോക്കെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട്

പിബി കേന്ദ്ര നേതാക്കള്‍ വിടുവായത്തരം നിര്‍ത്തണം; ബംഗാളില്‍ അരലക്ഷം പേരുടെ കൊഴിഞ്ഞുപോക്കെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട്

ഹൈദരബാദ്: പിബി അംഗങ്ങളും കേന്ദ്രനേതാക്കളും മാധ്യമങ്ങളോട് നടത്തുന്ന വിടുവായത്തം നിര്‍ത്തണമെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സംഘടനാ റിപ്പോര്‍ട്ട്. മൂന്നുവര്‍ഷത്തിനിടെ ബംഗാളിലെ സിപിഎം അംഗങ്ങളുടെ എണ്ണം അരലക്ഷത്തിലേറെ കുറഞ്ഞു. ദേശീയ നേതാക്കള്‍ പാര്‍ട്ടിയിലെ അംഗങ്ങള്‍ക്ക് മാതൃകയാകയണം. പാര്‍ട്ടി തീരുമാനങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ ചോരുന്നു. ഇതിന് ഏകീകൃത സ്വാഭാവമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്. വാര്‍ത്ത ചോര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായി. പിബി യിലും സിസിയിലും നടക്കുന്ന ചര്‍ച്ചകളും മാധ്യമങ്ങള്‍ക്ക് ചോരുന്നുണ്ട്. നേതാക്കളുടെ ലൂസ് ടോക്ക് ഗൗരവമായി കാണേണ്ടതുണ്ട്. മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട നേതൃത്വം തിരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാധ്യമ ചോര്‍ച്ച അന്വേഷിച്ച ബി.വി. രാഘവലു കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗൗരവമായി കാണണം. ബംഗാളില്‍ 2,48,000 പാര്‍ട്ടി അംഗങ്ങളാണ് ഉള്ളത്. വിശാഖപട്ടണത്തു നടന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസുമായി താരതമ്യം ചെയ്യുമ്പോള്‍ 52,000 അംഗങ്ങളുടെ കുറവ്. കൊല്‍ക്കത്ത പ്ലീനം അംഗത്വത്തിന് കര്‍ശനവ്യവസ്ഥ കൊണ്ടുവന്നിരുന്നു….

Read More

” പ്രിന്‍സിപ്പാള്‍ എന്റെ ഐഡന്റിറ്റിയെ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല, കടുത്ത വിവേചനങ്ങള്‍ നേരിടേണ്ടി വരുകയാണ്… ”

” പ്രിന്‍സിപ്പാള്‍ എന്റെ ഐഡന്റിറ്റിയെ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല, കടുത്ത വിവേചനങ്ങള്‍ നേരിടേണ്ടി വരുകയാണ്… ”

നെന്മാറ എന്‍ എസ്സ് എസ്സ് കോളേജിലെ രണ്ടാം വര്‍ഷ ഹിസ്റ്ററി വിദ്യാര്‍ത്ഥിയാണ് പ്രവീണ്‍ നാഥ്. ട്രാന്‍സ്മാനായ പ്രവീണ്‍ തന്റെ സ്വത്വം വെളിപ്പെടുത്തിയതിനു പുറകെ കോളേജിലെ പ്രിന്‍സിപ്പാളില്‍ നിന്നും കടുത്ത വിവേചനം നേരിടുകയാണ്. ട്രാന്‍സ് ജെന്‍ഡര്‍ പോളിസി ആദ്യം നടപ്പിലാക്കിയതും, ‘ട്രാന്‍സ് ഫ്രണ്‍ലി’യുമായ കേരളത്തിലാണീ സംഭവങ്ങള്‍ അരങ്ങേറുന്നതെന്നോര്‍ക്കണം. 2017 ഫെബ്രുവരിയിലാണ് പ്രവീണ്‍ ഐഡന്റിറ്റി വീട്ടില്‍ വെളുപ്പെടുത്തിയതും തുടര്‍ന്ന് വീട് വിട്ടു ഇറങ്ങുകയും ചെയ്തത്. പ്രവീണിന്റെ ഫേസ്ബുക്ക് പോസ്റ്റ് : ഞാന്‍ പ്രവീണ്‍ നാഥ്. ഞാന്‍ female to male transgender ആണ്. നെമ്മാറ nss കോളേജില്‍ രണ്ടാം വര്‍ഷം ba ഹിസ്റ്ററി വിദ്യാര്‍ത്ഥി ആണ്. 2017 ഫെബ്രുവരി മാസം എന്റെ ഐഡന്റിറ്റി വീട്ടില്‍ വെളുപ്പെടിത്തിയതിനു തുടര്‍ന്ന് പ്രതികൂല സാഹചര്യത്തില്‍ വീട് വിട്ടു ഇറങ്ങുകയും സഹയാത്രിക എന്ന LBT യെ support ചെയ്യുന്ന സാമുദായിക സംഘടനയുമായി ബന്ധപ്പെടുകയും പിന്നീട് Dr…

Read More

വിദേശ മെഡിക്കല്‍ വിദ്യാഭ്യാസം ആശങ്ക നീക്കാം, വഴികാട്ടാന്‍ ദക്ഷിണേന്ത്യയിലെ പ്രമുഖരായ അനിക്സ് എഡ്യൂക്കേഷന്‍ രംഗത്ത്

വിദേശ മെഡിക്കല്‍ വിദ്യാഭ്യാസം ആശങ്ക നീക്കാം, വഴികാട്ടാന്‍ ദക്ഷിണേന്ത്യയിലെ പ്രമുഖരായ അനിക്സ് എഡ്യൂക്കേഷന്‍ രംഗത്ത്

സാധാരണക്കാരുടെ മക്കള്‍ക്കും ഇനി ഡോക്ടറും എഞ്ചിനിയറുമാകാം നാട്ടിലെ കോളജുകളില്‍ മെഡിസിന്‍, എഞ്ചിനിയിറിംഗ് പഠനം പൂര്‍ത്തീകരിക്കാന്‍ ലക്ഷങ്ങള്‍ ചിലവാക്കേണ്ടി വരുമ്പോള്‍ കിഴക്കന്‍ യൂറോപ്പിലെ ഉക്രെയ്ന്‍, ജോര്‍ജിയ, ബള്‍ഗേറിയ, അര്‍മേനിയ, റഷ്യ, ബലാറസ് , പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളില്‍ വിദേശപഠത്തിന് വന്‍ അവസരം ദക്ഷിണേന്ത്യയിലെ മുന്‍നിര എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയായ കൊച്ചി ആസ്ഥാനമായുള്ള അനിക്‌സ് എഡ്യുക്കേഷനിലൂടെ വിദേശ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളില്‍ കുറഞ്ഞ ഫീസില്‍ എം ബി ബി എസ്, എഞ്ചിനിയറിംഗ് പഠനം പൂര്‍ത്തിയാക്കാം ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കി വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളില്‍ അനിക്‌സ് എഡ്യൂക്കേഷന്‍ നേരിട്ട് എം ബി ബി എസ്, എഞ്ചിനിയറിംഗ് കോഴ്‌സുകളില്‍ പ്രവേശനം നേടിതരുന്നത് വന്‍ സാമ്പത്തിക ചൂഷണം ഇല്ലാതാക്കുന്നു വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതിനും യൂണിവേഴ്‌സിറ്റികളും ബാങ്ക് അധികൃതരും തമ്മിലുള്ള എഗ്രിമെന്റുകള്‍ തയ്യാറാക്കുന്നതിനും അനിക്‌സ് എഡ്യൂക്കേഷന്‍ വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി രംഗത്തുണ്ട് സമ്പന്നവും ഉയര്‍ന്ന…

Read More

പ്രേക്ഷക ഹൃദയം കീഴടക്കി ‘മോഹന്‍ലാല്‍’; വന്‍ വിജയത്തിലേക്ക്

പ്രേക്ഷക ഹൃദയം കീഴടക്കി ‘മോഹന്‍ലാല്‍’; വന്‍ വിജയത്തിലേക്ക്

വിഷുവിന് തീയറ്ററുകളിലെത്തിയ ‘മോഹന്‍ലാല്‍’ പ്രേക്ഷക ഹൃദയം കീഴടക്കി വന്‍ വിജയത്തിലേക്ക് കുതിക്കുന്നു. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ കേന്ദ്രകഥാപാത്രമായെത്തിയതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ലാലേട്ടന്റെ ആരാധികയായി മഞ്ജു തകര്‍ത്തഭിനയിച്ചപ്പോള്‍ മലയാളക്കര അത് ഹൃദയപൂര്‍വ്വം ഏറ്റെടുത്തു. മഞ്ജുവിനൊപ്പം ഗംഭീരപ്രകടനമാണ് നായകവേഷത്തിലെത്തിയ ഇന്ദ്രജിത്തും പുറത്തെടുത്തത്. ചിത്രം സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ ഇന്ദ്രജിത്തിനൊപ്പമുള്ള കെമിസ്ട്രി വിജയിച്ചതിന്റെ കാരണം വ്യക്തമാക്കി മഞ്ജു രംഗത്തെത്തി. ഇന്ദ്രജിത്തിനൊപ്പമുള്ള കെമിസ്ട്രി പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷം മറച്ചുവയ്ക്കാതെയാണ് മഞ്ജു വിശേഷങ്ങള്‍ പങ്കുവെച്ചത്. ഞങ്ങള്‍ക്കിടയിലുള്ള സൗഹൃദം തന്നെയാണ് വിജയ ജോഡിയായി മാറിയതിന് പിന്നിലെ കെമിസ്ട്രിയെന്ന് മഞ്ജു തുറന്നുപറഞ്ഞു. രാജേഷ് പിള്ള ചിത്രം വേട്ടയില്‍ അഭിനയിക്കുന്ന കാലത്തിനും മുമ്പ് തന്നെ ഇന്ദ്രജിത്തുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു. വേട്ട ചിത്രത്തിന്റെ സമയത്ത് അത് വളരെയധികം വര്‍ധിച്ചു. ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണെന്നും മഞ്ജു ഓര്‍മ്മിപ്പിച്ചു. അതുകൊണ്ടുതന്നെ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമായിരുന്ന…

Read More

ഏറ്റവും വേഗം കൂടിയ 4 ജി നെറ്റ്‌വര്‍ക്ക് ആരുടേത്… ?

ഏറ്റവും വേഗം കൂടിയ 4 ജി നെറ്റ്‌വര്‍ക്ക് ആരുടേത്… ?

ജിയോ 4 ജിയെ തേടി മറ്റൊരു അംഗീകാരം കൂടി. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ കണക്ക് പ്രകാരം ഇന്ത്യന്‍ വിപണിയില്‍ ഇന്ന് നിലവിലുള്ളതില്‍ വച്ച് ഏറ്റവും വേഗം കൂടിയ 4 ജി സേവനം നല്‍കുന്ന ടെലികോം കമ്പനിയാണ് ഇന്ന് ജിയോ 4 ജി. ട്രായുടെ തന്നെ മൈ സ്പീഡ് ആപ്പ് എന്ന സംവിധാനം ഉപയോഗിച്ച് ഇന്റര്‍നെറ്റിന്റെ വേഗത അളന്നാണ് പുതിയ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള എയര്‍ടെല്‍ 8.9 എംബിപിഎസ് വേഗം നല്‍കുമ്പോള്‍ ഇതിനെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് 21.3 എംബിപിഎസ് വേഗതയാണ് ജിയോ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. ട്രായുടെ പട്ടികയില്‍ ഏറ്റവും അവസാനമുള്ളത് ഐഡിയ നെറ്റ്വര്‍ക്കാണ്. അവസാനത്തെ സ്ഥാനം നേടിയ ഐഡിയ ശരാശരി 7.3 എംബിപിഎസ് വേഗത മാത്രമാണ് നല്‍കുന്നത്.  

Read More

‘ മഹാനടിയില്‍ ‘ ദുല്‍ക്കറിനൊപ്പം അനുഷ്‌ക … !!

‘ മഹാനടിയില്‍ ‘ ദുല്‍ക്കറിനൊപ്പം അനുഷ്‌ക … !!

മിന്നും താരമായി തിളങ്ങുകയാണ് മലയാളത്തിന്റെ സ്വന്തം ദുല്‍ക്കര്‍. കൈനിറയെ ചിത്രങ്ങള്‍, മറ്റൊരു യുവതാരത്തിനും ഇല്ലാത്തത്ര ആരാധകര്‍. താരപുത്രനെന്ന ലേബലില്‍ ഒതുങ്ങി നില്‍ക്കാതെ സ്വന്തം  കഴിവിലൂടെ മലയാള സിനിമയില്‍ വ്യക്തമായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്, ദുല്‍ക്കര്‍. മലയാളവും തമിഴും കടന്ന് അങ്ങ് തെലുങ്കില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്, ദുല്‍ക്കരിന്റെ പ്രതിഭ. ദുല്‍ഖര്‍ നായകനാകുന്ന ആദ്യ തെലുങ്ക് ചിത്രമാണ് മഹാനടി. ജമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ചിത്രത്തില്‍ മലയാള താരം കീര്‍ത്തി സുരേഷ് പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ മറ്റൊരു സൂപ്പര്‍ നായിക കൂടി ദുല്‍ക്കറിനൊപ്പെത്തുന്നുണ്ടെന്നാണ് പുതിയ വിവരം. തെന്നിന്ത്യന്‍ സിനിമയുടെ പ്രിയ നായിക അനുഷ്‌ക ഷെട്ടിയാണ് ദുല്‍ഖറിന് ഒപ്പം എത്തുന്നത്. അതിഥി വേഷത്തിലാണ് താരം മഹാനടിയില്‍ എത്തുക. തെലുങ്ക് നടി ഭാനുമതിയുടെ വേഷത്തിലാണ് അനുഷ്‌ക ചിത്രത്തില്‍ എത്തുക. ജമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താര നിര…

Read More

ശാസ്ത്രജ്ഞനായി പൃഥ്വി.. ഷൂട്ടിങ്ങിനായി ഹിമാലയത്തിലേക്ക്…

ശാസ്ത്രജ്ഞനായി പൃഥ്വി.. ഷൂട്ടിങ്ങിനായി ഹിമാലയത്തിലേക്ക്…

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ച്ചേര്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന നയണ്‍ (ഒന്‍പത്) എന്ന ചിത്രത്തിന്റെ കേരളത്തിലെ ഷൂട്ട് അവസാനിച്ചു. അടുത്ത ഷെഡ്യൂള്‍ ഹിമാലയത്തിലാണെന്ന് പൃഥ്വിരാജ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്തൊരു കാഴ്ചയായിരിക്കും സിനിമയായിരിക്കും നയണ്ന്ന് പൃഥ്വി പറയുന്നു. കോട്ടയം രാമപുരത്തായിരുന്നു ചിത്രത്തിന്റെ ആദ്യ ഷൂട്ടിങ് ആരംഭിച്ചത്. മല്ലിക സുകുമാരന്‍, ഇന്ദ്രജിത്ത്, സുപ്രിയ എന്നിവരും ലൊക്കേഷനില്‍ എത്തിയിരുന്നു. സംവിധായകന്‍ കമലിന്റെ മകനായ ജെനൂസ് മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വി തന്നെയാണ് നായകന്‍. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് നയണ്‍. ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷമാണ് പ്രിഥ്വിരാജിന്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. ചിത്രത്തിലെ നായിക ആരെന്നു അടുത്ത ചിത്രീകരണ ഘട്ടത്തില്‍ പുറത്തു വിടും.

Read More

പാസ്‌വേര്‍ഡുകള്‍ക്കായി തല പുകയ്‌ക്കേണ്ട..

പാസ്‌വേര്‍ഡുകള്‍ക്കായി തല പുകയ്‌ക്കേണ്ട..

അത്യാവശ്യ സമയങ്ങളില്‍ വേണ്ട കാര്യങ്ങള്‍ ഓര്‍മ്മ വരാത്തത് മനുഷ്യരുടെ സ്ഥിരം സ്വഭാവമാണ്. അങ്ങനെയുള്ളവര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. ഇനി പാസ്‌വേര്‍ഡുകള്‍ ഓര്‍മ്മിച്ചു വെച്ച് തല പുകയ്‌ക്കേണ്ട ആവശ്യമില്ല. പാസ്‌വേര്‍ഡുകള്‍ക്ക് പകരമായി ‘വെബ് ഓതന്റിഫിക്കേഷന്‍ സ്റ്റാന്റേര്‍ഡ്’ (WAS) എന്ന പുതിയ രീതി രംഗത്തു വരാന്‍ പോകുന്നു. ഇത് മറ്റേതൊരു സംവിധാനത്തെക്കാളും സുരക്ഷിതമാണെന്നാണ് പറയപ്പെടുന്നത്. ഇനി ഒന്നിലധികം പാസ്‌വേര്‍ഡുകള്‍ ഓര്‍ത്തുവെക്കുന്നതിനു പകരം സ്വന്തം ശരീര ഭാഗങ്ങള്‍ അല്ലെങ്കില്‍ സ്വന്തമായുള്ള ഉപകരണങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് ബ്ലൂടൂത്ത്, യുഎസ്ബി, എന്‍എഫ്സി എന്നിവയുപയോഗിച്ചോ ആളുകള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ പറ്റുന്നതാണ് പുതിയ സംവിധാനം. ഒരു വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ നാം യൂസര്‍നെയിം നല്‍കുമ്പോള്‍ നമ്മുടെ ഫോണില്‍ ലഭിക്കുന്ന ഓതന്റിഫിക്കേഷന്‍ ടോക്കണ്‍ തുറക്കുന്നതിലൂടെ വെബ്‌സൈറ്റ് ലോഗിന്‍ ആകുന്നു. ഓരോ തവണ വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യുമ്പോഴും നമ്മുടെ ഓതന്റിഫിക്കേഷന്‍ ടോക്കണ്‍ മാറുന്നു. നിലവില്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, മോസില്ല തുടങ്ങിയ സ്ഥാപനങ്ങളില്‍…

Read More

പോലീസില്‍ കൊമ്പുള്ളവരുടെ കൊമ്പൊടിക്കണം: സുരേഷ് ഗോപി

പോലീസില്‍ കൊമ്പുള്ളവരുടെ കൊമ്പൊടിക്കണം: സുരേഷ് ഗോപി

കൊച്ചി: പോലീസില്‍ കൊമ്പുള്ളവരുടെ കൊമ്പൊടിക്കണമെന്ന് സുരേഷ് ഗോപി എംപി. വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കേ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം പോലീസ് അതിക്രമ കേസുകളിലും അന്വേഷണം നടത്തണം. കുറ്റക്കാര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്നും സുരേഷ് ഗോപി പറഞ്ഞു.

Read More

മക്ക മസ്ജിദ് വിധി; ജഡ്ജിയുടെ രാജിയില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നു

മക്ക മസ്ജിദ് വിധി; ജഡ്ജിയുടെ രാജിയില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നു

മുംബൈ: മക്ക മസ്ജിദ് സ്‌ഫോടന കേസില്‍ സ്വാമി അസിമാനന്ദ അടക്കം വിചാരണ നേരിട്ട എല്ലാ പ്രതികളെയും കുറ്റമുക്തരായി വിധിച്ച ശേഷം ഹൈദരാബാദിലെ പ്രത്യേക എന്‍.െഎ.എ കോടതി ജഡ്ജി കെ. രവീന്ദ്ര റെഡ്ഡി രാജിവെച്ചതുമായി ബന്ധപ്പെട്ട് നിയമവൃത്തങ്ങളില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നു. ‘തെലങ്കാനയോട് അനീതികാട്ടി’യെന്ന് അദ്ദേഹം സൂചിപ്പിച്ചതായാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കേസില്‍ കടുത്ത സമ്മര്‍ദവും ഭീഷണികളും നേരിട്ടിരുന്നതായി ജഡ്ജി രവീന്ദ്ര റെഡ്ഡി അടുത്ത ആളുകളോട് പറഞ്ഞിരുന്നു. രാജിക്കത്തിലെ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെക്കുന്നുവെന്നാണ് കത്തിലെന്നാണ് പറയപ്പെടുന്നത്. രാജി നല്‍കിയ ഉടന്‍ അവധിയില്‍ പോയ അദ്ദേഹം ഉപ്പലിലെ വസതിയിലാണ്. രാജി സ്വീകരിക്കാത്തതിനാല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നാണ് വിവരം തേടിയെത്തിയ മാധ്യമ പ്രവര്‍ത്തകരെ ബന്ധുക്കള്‍ മുഖേന അറിയിച്ചത്. അതേസമയം, കഴിഞ്ഞ വര്‍ഷം വ്യാജരേഖ ചമക്കല്‍ കേസില്‍ കടപ്പ വ്യവസായിക്ക് ജാമ്യം നല്‍കിയതുമായി ബന്ധപ്പെട്ട രവീന്ദ്ര റെഡ്ഡിക്ക് എതിരെയുള്ള അഴിമതി ആരോപണവും…

Read More