ആരാധകരോടു ചിലതൊക്കെ പറയാനുണ്ട്, ഷോ തീരും വരെ കാത്തിരിക്കൂ, അതോടെ ലൈവില്‍ എല്ലാം വെളിപ്പെടുത്താം, എങ്ക വീടു മാപ്പിളൈയിലെ മത്സരാര്‍ത്ഥി അബര്‍നദിയുടെ വീഡിയോ

ആരാധകരോടു ചിലതൊക്കെ പറയാനുണ്ട്, ഷോ തീരും വരെ കാത്തിരിക്കൂ, അതോടെ ലൈവില്‍ എല്ലാം വെളിപ്പെടുത്താം, എങ്ക വീടു മാപ്പിളൈയിലെ മത്സരാര്‍ത്ഥി അബര്‍നദിയുടെ വീഡിയോ

ആര്യയുടെ വധുവിനെ കണ്ടെത്താന്‍ നടത്തിയ റിയാലിറ്റി ഷോ എങ്ക വീടു മാപ്പിളൈയില്‍ വിവാദങ്ങള്‍ കത്തിപടരുകയാണ്. ഇതിനിടയില്‍ നടന്‍ ആര്യയുടെ വധുവാകും എന്ന ആരാധകരും പ്രേക്ഷകരും ഉറപ്പിച്ച നടി അബര്‍നദി ചില കാര്യങ്ങള്‍ പറയുന്നു. ഷോയുടെ അവസാന ഘട്ടത്തിലായിരുന്നു അബര്‍നദി പുറത്താകുന്നത്. ഇവരുടെ ആരാധകര്‍ ഏറെ വിഷമിച്ചിരുന്നു. ഇപ്പോള്‍ ആരാധകരെ നേരിട്ട് ആശ്വസിപ്പിക്കുകയാണ് അബര്‍നദി. തനിക്ക് ആരാധകരോടു ഒരുപാടു കാര്യങ്ങള്‍ പറയാനുണ്ട് എന്നും ഷോ അവസാനിച്ചാല്‍ ഉടന്‍ ലൈവ് ആയി വന്നു കാര്യങ്ങള്‍ പറയുമെന്നും അബര്‍നദി വ്യക്തമാക്കി. ഇപ്പോള്‍ പല കഥകളും കേള്‍ക്കുന്നുണ്ടാകും അതൊന്നും വിശ്വസിക്കരുത് എല്ലാം ഞാന്‍ തന്നെ പറയാം. അല്‍പ്പം കാത്തിരിക്കു എന്ന് അബര്‍നദി പറയുന്നു. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അബര്‍നദി പ്രേക്ഷകരെ അഭിമുഖീകരിച്ചത്. ഞാന്‍ നേരിട്ട് തന്നെ വന്ന് നിങ്ങളോട് കാര്യങ്ങള്‍ പറയുന്നുണ്ട്. അതിനുവേണ്ടി അല്‍പ്പം കാത്തിരിക്കൂ. ഷോയില്‍ എന്റെ ഭാഗത്ത് നിന്ന്…

Read More

ലോകസുന്ദരി മാനുഷി ചില്ലറുടെ ആദ്യ പരസ്യചിത്രം പുറത്ത്

ലോകസുന്ദരി മാനുഷി ചില്ലറുടെ ആദ്യ പരസ്യചിത്രം പുറത്ത്

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പുതിയ പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗം. ലോകസുന്ദരി മാനുഷി ആദ്യമായി സ്‌ക്രീനിലെത്തുന്നത് ഈ പരസ്യത്തിലൂടെയാണ്. ഇതില്‍ മാനുഷിക്കൊപ്പമുള്ളത് ബോളിവുഡ് സുന്ദരി കരീന കപൂറാണ് . പരസ്യത്തില്‍ മാനുഷിക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുളളത്. കരീനയ്ക്ക് വളരെ കുറച്ച് സീനുകള്‍ മാത്രമേ ഉളളൂ. പക്ഷേ കരീനയുടെ അഭിനയ മികവിന് ആ സീനുകള്‍ മാത്രം മതിയെന്ന് പരസ്യം കണ്ടു കഴിയുമ്പോള്‍ മനസിലാകും. ഒരു വിവാഹത്തിന് കരീനയും മാനുഷിയും പങ്കെടുക്കാന്‍ എത്തുന്നതും അവിടെവച്ച് മാനുഷിയുടെ വിവാഹം എങ്ങനെയായിരിക്കണമെന്ന് കരീന ചോദിക്കുന്നതും തന്റെ വിവാഹത്തെക്കുറിച്ചുളള സ്വപ്നങ്ങള്‍ മാനുഷി പറയുന്നതുമാണ് പരസ്യം. മാനുഷി തന്റെ വിവാഹ സ്വപ്നങ്ങള്‍ പറയുമ്പോള്‍ എനിക്ക് കല്യാണം കഴിക്കണമെന്ന് കരീന പറയുന്നു. താങ്കളുടെ വിവാഹം കഴിഞ്ഞതാണല്ലോ എന്നു മാനുഷി ചോദിക്കുന്നതോടെയാണ് പരസ്യം അവസാനിക്കുന്നത്. ബോളിവുഡ് സിനിമയിലൂടെയായിരിക്കും മാനുഷിയെ സ്‌ക്രീനില്‍ കാണാനാവുക എന്നാണ് എല്ലാവരും കരുതിയിരുന്നത്….

Read More

വിക്രമിന്റെ വില്ലനായി വിനായകന്‍

വിക്രമിന്റെ വില്ലനായി വിനായകന്‍

നടന്‍ വിനായകന്‍ വീണ്ടും തമിഴിലേക്ക്. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവ നച്ചത്തിരം എന്ന ചിത്രത്തില്‍ സൂപ്പര്‍ താരം വിക്രമിന്റെ വില്ലനായാണ് വിനായകന്‍ വീണ്ടും തമിഴിലേക്ക് എത്തുന്നത്. മൂന്ന് ഭാഗങ്ങളുള്ള പരമ്പരയായാണ് ചിത്രം വരുന്നത്. നേരത്തെ മാര്യന്‍, തിമിര് എന്നീ തമിഴ് ചിത്രങ്ങളില്‍ വിനായകന്‍ അഭിനയിച്ചിരുന്നു. ഒന്നാം ഭാഗം ഈ വര്‍ഷം ഓഗസ്റ്റില്‍ റിലീസ് ചെയ്യും. മറ്റ് രണ്ട് ഭാഗങ്ങള്‍ അടുത്ത വര്‍ഷങ്ങളില്‍ റിലീസ് ചെയ്യും. ധ്രുവ നച്ചത്തിരത്തിലെ വില്ലന്റെ പേര് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ സിനിമയുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് തന്നെയാണ് വിനായകന്റെ പേര് പുറത്തുവന്നിരിക്കുന്നത്. ഹോളിവുഡിലെ ദ ബോണ്‍ സീരിസ് മാതൃകയില്‍ ചിത്രമൊരുക്കാനാണ് ഗൗതം ലക്ഷ്യമിടുന്നത്. ഗൗതം മേനോന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാകും ധ്രുവ നച്ചത്തിരം എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More

കളിപ്പാട്ടക്കടയില്‍ ഷാരൂഖ് ഖാന്‍, വീഡിയോ വൈറല്‍

കളിപ്പാട്ടക്കടയില്‍ ഷാരൂഖ് ഖാന്‍, വീഡിയോ വൈറല്‍

കുട്ടികളെയും കൊണ്ട് അച്ഛന്മാര്‍ കളിപ്പാട്ടക്കടയില്‍ കയറുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ അതു സാക്ഷാല്‍ കിംഗ് ഖാന്‍ ആണെങ്കിലോ… കളിപ്പാട്ട കടയില്‍ നിന്നുള്ള വീഡിയോയാണിത്. താരപരിവേഷങ്ങളൊന്നുമില്ലാതെ മകന്‍ അബ്രാമിനെയും എടുത്തുകൊണ്ട് കടയിലേയ്ക്ക് കയറി വന്ന ഷാരുഖിനെ കണ്ടവര്‍ക്കൊന്നും ആദ്യം വിശ്വസിക്കാനായില്ല. അബ്രാമിനു വേണ്ടി അവനൊപ്പം കളിപ്പാട്ടങ്ങള്‍ തിരയുന്ന വീഡിയോ ആരാധകരാരോ പകര്‍ത്തുകയായിരുന്നു. പെര്‍ഫക്ട് സെലിബ്രിറ്റി ഡാഡ് ആയ ഷാരൂഖ് കുട്ടികളെക്കുറിച്ചു പറയുന്നതിങ്ങനെ… എനിക്ക് എന്റെ മക്കളെ ഒത്തിരി ഇഷ്ടമാണ്. അത് അവര്‍ എന്റെ മക്കളായതു കൊണ്ട് മാത്രമല്ല എന്റെ ബെസ്റ്റ് ഫ്രണ്ട്സും അവരാണ്. അവരെത്ര വലുതായാലും അത് അങ്ങനെ തന്നെയായിരിക്കും. അവരുടെ പ്രായം എത്രയാണോ അതാണ് എന്റെയും പ്രായം.’ അബ്രാമിനെ തന്റെ ലിറ്റില്‍ മോണ്‍സ്റ്റര്‍ എന്നാണ് ഷാരൂഖ് വിശേഷിപ്പിക്കുന്നത്. അവന്റെ കൂടെ കളിക്കുന്നതാണ് ഏറ്റവും സന്തോഷം. എന്റെ രാജകുമാരി എന്നാണ് മകള്‍ സുഹാനയെ വിശേഷിപ്പിക്കുന്നത്. മൂത്ത മകന്‍ ആര്യന്‍ ഷാരുഖിന്റെ…

Read More

ബിഗ് ബോസിന്റെ അവതാരകനായി മോഹന്‍ലാല്‍, അന്താരാഷ്ട്ര റിയാലിറ്റി ഷോ മലയാളത്തിലേക്ക്

ബിഗ് ബോസിന്റെ അവതാരകനായി മോഹന്‍ലാല്‍, അന്താരാഷ്ട്ര റിയാലിറ്റി ഷോ മലയാളത്തിലേക്ക്

സൂപ്പര്‍ ഹിറ്റ് അന്താരാഷ്ട്ര റിയാലിറ്റി ഷോയായ ‘ബിഗ് ബോസ്’ മലയാളത്തിലും എത്തുന്നു. ജൂണ്‍ മാസം മുതല്‍ ആരംഭിക്കുന്ന ഷോയുടെ അവതാരകനായി എത്തുന്നത് മോഹന്‍ലാലാണ്. ഹിന്ദിയിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഹിറ്റായി മാറിയ റിയാലിറ്റി ഷോയുടെ മലയാളം പതിപ്പ് കുറേ നാളുകളായി പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇപ്പോഴാണ് നിര്‍മ്മാതാക്കള്‍ വാര്‍ത്ത സ്ഥിരീകരിച്ചത്. മമ്മൂട്ടിയേയും സുരേഷ് ഗോപിയേയും നേരത്തെ അവതാരകരായി പരിഗണിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ മോഹന്‍ലാലില്‍ എത്തിച്ചേരുകയായിരുന്നു. കൊച്ചിയില്‍ വച്ചായിരിക്കും ഷോയുടെ ഷൂട്ടിംഗ് നടക്കുകയെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. പരിപാടിയുടെ ഹിന്ദി പതിപ്പാണ് ആദ്യം ആരംഭിച്ചത്. സൂപ്പര്‍ ഹിറ്റായ ബിഗ് ബ്രദര്‍ എന്ന യുഎസ് റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പായിരുന്നു ബിഗ് ബോസ്. സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ് ഹിന്ദി പതിപ്പിന്റെ അവതാരകന്‍. ബോളിവുഡിലെ പല താരങ്ങളുടേയും തുടക്കം ബിഗ് ബോസിലൂടെയായിരുന്നു. സണ്ണി ലിയോണ്‍ ഇന്ത്യന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത് ബിഗ് ബോസിലൂടെയായിരുന്നു. ഹിന്ദി…

Read More

ദിവ്യ എസ് അയ്യര്‍ സ്വകാര്യ വ്യക്തിക്കു പതിച്ചു നല്‍കിയത് സര്‍ക്കാര്‍ ഭൂമി തന്നെ

ദിവ്യ എസ് അയ്യര്‍ സ്വകാര്യ വ്യക്തിക്കു പതിച്ചു നല്‍കിയത് സര്‍ക്കാര്‍ ഭൂമി തന്നെ

തിരുവനന്തപുരം: വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറിയ തിരുവനന്തപുരം മുന്‍ സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരുടെ നടപടി തെറ്റാണെന്ന് കണ്ടെത്തല്‍. ജില്ലാ സര്‍വേ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിക്ക് കൈമാറിയ സ്ഥലം സര്‍ക്കാര്‍ പുറമ്പോക്ക് തന്നെയാണെന്ന് കണ്ടെത്തിയത്. വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലുള്ള ഭൂമി വിട്ടുകൊടുത്തുകൊണ്ട് ദിവ്യ എസ്. അയ്യര്‍ ഉത്തരവിറക്കിയത്. അയിരൂര്‍ പോലീസ് സ്റ്റേഷന്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സ്ഥലമായിരുന്നു ഇത്. നിയമമനുസരിച്ച് നോട്ടീസ് നല്‍കി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയായിരുന്നു റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്തത്. എന്നാല്‍ ഇതിനെതിരെ സ്ഥലമുടമ ജെ. ലിജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരിക്ക് പറയാനുള്ളത് കേട്ട് നടപടിയെടുക്കാന്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറായ സബ് കളക്ടറെ ചുമതലപ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം ഏറ്റെടുത്ത തഹസില്‍ദാറുടെ നടപടി റദ്ദ് ചെയ്ത് സബ് കളക്ടര്‍ ഉത്തരവിട്ടത്.

Read More

കോഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ

കോഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ

കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്താലിലും തുടര്‍ അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ കോഴിക്കോട് നഗരത്തില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബോധപൂര്‍വമുള്ള സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പോലീസ് കമ്മീഷണറുടെ നടപടി. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ സംസ്ഥാനത്ത് പലയിടത്തും കടയടപ്പിക്കലും വാഹനം തടയലും സംഘര്‍ഷവും അരങ്ങേറിയിരുന്നു. ജമ്മു കാഷ്മീരില്‍ കൊല്ലപ്പെട്ട എട്ടുവയസുകാരിക്ക് നീതി വേണമെന്ന വ്യാജേന എസ്ഡിപിഐയുടെ നേതൃത്വത്തില്‍ രാവിലെ നടന്ന ഹര്‍ത്താലില്‍ വ്യാപക അക്രമസംഭവങ്ങളാണ് അരങ്ങേറിയത്.

Read More

സല്‍മാന്‍ ഖാന്‍ വിദേശത്തേക്ക്, സിനിമാ ചിത്രീകരണത്തിനായ് കോടതി അനുവാദം നല്‍കി

സല്‍മാന്‍ ഖാന്‍ വിദേശത്തേക്ക്, സിനിമാ ചിത്രീകരണത്തിനായ് കോടതി അനുവാദം നല്‍കി

ജയ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനു സിനിമാ ചിത്രീകരണത്തിനായി മേയ് 25 മുതല്‍ ജൂലൈ പത്തു വരെ വിദേശത്തേക്കു പോകാന്‍ ജില്ലാ സെഷന്‍സ് കോടതി അനുവദിച്ചു. ചിത്രീകരണത്തിനായി നേപ്പാള്‍, കാനഡ, യുഎസ് രാജ്യങ്ങളാണ് താരം സന്ദര്‍ശിക്കുക. 1998ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടികൊന്ന കേസില്‍ സല്‍മാന് ഏപ്രില്‍ അഞ്ചിന് വിചാരണക്കോടതി അഞ്ചു വര്‍ഷം തടവ് വിധിച്ചിരുന്നു. ഏപ്രില്‍ ഏഴിന് ജോധ്പുര്‍ സെഷന്‍സ് കോടതിയില്‍നിന്ന് താരം ജാമ്യം നേടി.

Read More

കത്വ പെണ്‍കുട്ടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്ക് 10 ലക്ഷം രൂപ പിഴ

കത്വ പെണ്‍കുട്ടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്ക് 10 ലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി : കത്വവയില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയെ തിരിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ പേരും ചിത്രവും പ്രസിദ്ധീകരിച്ച എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കും 10 ലക്ഷം രൂപ വീതം പിഴയിട്ട് ഡല്‍ഹി ഹൈക്കോടതി.  പേരും ചിത്രവും പ്രസിദ്ധീകരിച്ച് ഇരയെ തിരിച്ചറിയുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ മാധ്യമ സ്ഥാപനങ്ങള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. ഈ സ്ഥാപനങ്ങള്‍ക്കാണ് പിഴയിട്ടിരിക്കുന്നത്. ഈ തുക ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ ഇരകള്‍ക്കായുള്ള ഫണ്ടിലേയ്ക്ക് കൈമാറാനാണ് കോടതി നിര്‍ദേശം. ഇതിനിടെ, നോട്ടീസ് ലഭിച്ച മാധ്യമങ്ങള്‍ കോടതിയില്‍ ഖേദപ്രകടനം നടത്തി. പീഡനക്കേസിലെ ഇരയെ തിരിച്ചറിയുന്ന രീതിയില്‍ പേരോ ചിത്രമോ നല്‍കുന്നത് ആറു മാസം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നതും കോടതി ഓര്‍മ്മിപ്പിച്ചു.  

Read More

‘ ഡിലീറ്റ് ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാം.. ‘ ; പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്

‘ ഡിലീറ്റ് ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാം.. ‘ ; പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്

ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി വാട്‌സ് ആപ്പ് എത്തുന്നു. ഡിലീറ്റ് ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാനുള്ള ഫീച്ചറിലൂടെയാണ് വാട്‌സ് ആപ്പ് ഉപയോക്താക്കളെ അതിശയിപ്പിക്കാനരുങ്ങുന്നത്. നമുക്ക് ഒരാള്‍ അയക്കുന്ന ചിത്രം, വീഡിയോ, ജിഫ്, ശബ്ദ സന്ദേശങ്ങള്‍, ഡോക്യുമെന്റ് തുടങ്ങിയ ഫയലുകള്‍ ഫോണ്‍ സ്റ്റോറേജിലെ വാട്ട്‌സ്ആപ്പ് ഫോള്‍ഡറില്‍ നിന്നും ഡീലീറ്റ് ചെയ്താല്‍ അത് വീണ്ടും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ നേരത്തെ സാധിക്കുമായിരുന്നില്ല. വാട്ട്‌സ് ആപ്പ് ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 2.8.113 പതിപ്പില്‍ ഈ ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വാട്‌സ് ആപ്പ് അധികൃതര്‍ അറിയിക്കുന്നത്. മീഡിയാ ഫയലുകള്‍ ഒരു തവണ വാട്ട്‌സ് ആപ്പ് ചാറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്താല്‍ അവ സെര്‍വറുകളില്‍നിന്ന് നീക്കം ചെയ്യപ്പെടും എന്ന അവസ്ഥയ്ക്കാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഇനി മുതല്‍ മീഡിയാ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാലും ആ ഫയല്‍ സെര്‍വറുകളില്‍ നിന്നും വാട്ട്‌സ് ആപ്പ് നീക്കം ചെയ്യില്ല. മാത്രവുമല്ല അത് വീണ്ടും ഡൗണ്‍ലോഡ് ചെയ്തെടുക്കാനും…

Read More