ടെലികോം വിപണി പിടിക്കാന്‍ ജിയോ ജിഗാ ഫൈബര്‍

ടെലികോം വിപണി പിടിക്കാന്‍ ജിയോ ജിഗാ ഫൈബര്‍

സെക്കന്‍ഡുകള്‍കൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍ സര്‍വീസ് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഈ വര്‍ഷം അവസാനത്തോടെ എത്തും. ജിയോ ജിഗാ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസ് എത്തുന്നത് വന്‍ ഓഫറുകളോടെയാണ്. 2018 അവസാനത്തോടെ ജിയോഫൈബര്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. കേവലം 4500 രൂപ മുടക്കിയാല്‍ മൂന്നു മാസത്തേക്ക് 100 എംബിപിഎസ് വേഗത്തില്‍ അണ്‍ലിമിറ്റഡ് ഡേറ്റയാണ് ജിയോ ഫൈബര്‍ നല്‍കുക. നിലവില്‍ വിപണിയിലുള്ള ബ്രോഡ്ബാന്‍ഡ് സര്‍വീസുകളുടെ പകുതി വിലയ്ക്ക് ഇരട്ടി ഡേറ്റ നല്‍കുന്നതായിരിക്കും ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ്. റൗട്ടര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനാണ് 4500 രൂപ ഈടാക്കുന്നത്. കണക്ഷന്‍ ഉപേക്ഷിക്കുമ്പോള്‍ ഈ പണം തിരിച്ചുകിട്ടും. ജിയോ ഫൈബര്‍ റൗട്ടറില്‍ നിന്ന് നിരവധി ഡിവൈസുകളിലേക്ക കണക്ഷന്‍ ലഭിക്കും. ഇതോടൊപ്പം 500 ലൈവ് ചാനലുകളുള്ള ടിവി സര്‍വീസും നല്‍കും.

Read More

കഠ്വ പെണ്‍കുട്ടിയെ പോണ്‍സൈറ്റില്‍ തിരയുന്നവരോട്, എന്തു ദുരന്തമാണ് നിങ്ങള്‍ ?

കഠ്വ പെണ്‍കുട്ടിയെ പോണ്‍സൈറ്റില്‍ തിരയുന്നവരോട്, എന്തു ദുരന്തമാണ് നിങ്ങള്‍ ?

കഠ്വ മാനഭംഗ സംഭവത്തില്‍ പ്രതിഷേധങ്ങളാല്‍ രാജ്യം ഇളകി മറിയുമ്പോള്‍ ഒരു വിഭാഗം ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ വിഡിയോ തിരഞ്ഞുനടക്കുകയാണ്. എന്തൊരു ദുരന്തമാണിതെന്നാണ് മിക്ക സോഷ്യല്‍മീഡിയ ഉപയോക്താക്കളും ഇതിനോടു പ്രതികരിച്ചത്. ആ കുഞ്ഞു പെണ്‍കുട്ടി അതിദാരുണമായി പീഡിപ്പിക്കുന്ന വിഡിയോ തേടി പോണ്‍ സൈറ്റുകളില്‍ കയറിയിറങ്ങുന്നവരുടെ മനസ്സ് എത്രത്തോളം അഴുക്കായിരിക്കും- ഒരു ട്വിറ്റര്‍ ഉപയോക്താവ് ചോദിക്കുന്നു. രാജ്യത്തെ മുന്‍നിര പോണ്‍ വെബ്‌സൈറ്റുകളില്ലെല്ലാം ട്രന്റിങ് സെര്‍ച്ച് ഇതു തന്നെയാണ്. രാജ്യത്തിന് തന്നെ അപമാനമുണ്ടാക്കിയ സംഭവത്തിനു തൊട്ടുപിന്നാലെ മറ്റു ചിലര്‍ ഇതിലും വലിയ കുറ്റകൃത്യമാണ് പോണ്‍ സെര്‍ച്ചിലൂടെ ചെയ്യുന്നതെന്ന് റെഡിറ്റ് യൂസര്‍ പറഞ്ഞു. ദേശീയ മാധ്യമങ്ങളെല്ലാം ഞെട്ടലോടെയാണ് ഈ വാര്‍ത്ത പോസ്റ്റ് ചെയ്തിരിക്കുന്നത്. രാജ്യത്തെ മുന്‍നിര പോണ്‍ വെബ്‌സൈറ്റുകളെല്ലാം ബലാത്സംഗ വിഡിയോകളെ കേന്ദ്രമാണെന്ന് രഹസ്യമായ പരസ്യമാണ്. ചെറിയ കുട്ടികളെ പോലും പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മിക്ക പോണ്‍ വെബ്‌സൈറ്റുകളും രഹസ്യമായി പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. നിരവധി ഓണ്‍ലൈന്‍ ഉപയോക്താക്കള്‍…

Read More

പ്രേക്ഷകര്‍ കാത്തിരിക്കുന്നു – അരവിന്ദന്റെ അതിഥികള്‍, ട്രെയ്‌ലറിനു വന്‍ സ്വീകരണം

പ്രേക്ഷകര്‍ കാത്തിരിക്കുന്നു – അരവിന്ദന്റെ അതിഥികള്‍, ട്രെയ്‌ലറിനു വന്‍ സ്വീകരണം

വിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹനന്‍ ഒരുക്കുന്ന അരവിന്ദന്റെ അതിഥികള്‍ ട്രെയിലര്‍ പുറത്ത്. സിനിമയില്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ശ്രീനിവാസനും ഉര്‍വശിയും ശാന്തികൃഷ്ണയും വീണ്ടും ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. നിഖില വിമല്‍ ആണ് നായിക. സലിം കുമാര്‍, അജു വര്‍ഗീസ്, ഷമ്മി തിലകന്‍, ദേവന്‍, ബൈജു, ബിജുക്കുട്ടന്‍, സുഭീഷ് സുധി, നിയാസ് ബക്കര്‍, കെപിഎസി ലളിത, സ്‌നേഹ ശ്രീകുമാര്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. പതിയാറ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പ്രദീപ് കുമാര്‍ പതിയാറയാണ് നിര്‍മാണം. രചന-രാജേഷ് രാഘവന്‍. ഛായാഗ്രഹണം-സ്വരൂപ് ഫിലിപ്പ്. സംഗീതം ഷാന്‍ റഹ്മാന്‍. എഡിറ്റിങ് രഞ്ജന്‍ എബ്രഹാം. വാര്‍ത്താപ്രചരണം-എ എസ് ദിനേശ്.

Read More

അപ്രഖ്യാപിത ഹര്‍ത്താലിനെതിരെ ബി.ജെ.പി, ഡി.ജി.പിക്കു പരാതി നല്‍കി

അപ്രഖ്യാപിത ഹര്‍ത്താലിനെതിരെ ബി.ജെ.പി, ഡി.ജി.പിക്കു പരാതി നല്‍കി

തിരുവനന്തപുരം: കാഷ്മീരില്‍ മരിച്ച പെണ്‍കുട്ടിയുടെ പേരില്‍ സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തി സംഘര്‍ഷം സൃഷ്ടിച്ചതിനെതിരേ ബിജെപി സംസ്ഥാന നേതൃത്വം ഡിജിപിക്ക് പരാതി നല്‍കി. സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ പോലീസ് പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയ തീവ്രനിലപാടുകളുള്ള സംഘടനകള്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ബിജെപിയുടെ പരാതി.

Read More

‘കാമുകി’യില്‍ ആസിഫലിയുടെ സഹോദരനും അപര്‍ണയും, ട്രെയ്‌ലര്‍ മുന്‍ നിരയില്‍

‘കാമുകി’യില്‍ ആസിഫലിയുടെ സഹോദരനും അപര്‍ണയും, ട്രെയ്‌ലര്‍ മുന്‍ നിരയില്‍

ആസിഫലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകനാകുന്ന ചിത്രമാണ് കാമുകി. ഇതിഹാസ, സ്റ്റൈല്‍ എന്നീ സിനിമകള്‍ക്ക് ശേഷം ബിനു.എസ്സ് കഥയെഴുതി സംവിധാനം ചെയുന്ന കാമുകിയുടെ ട്രെയിലര്‍ തരംഗമാകുന്നു. ട്രെന്‍ഡിങില്‍ ഒന്നാമതെത്തിയ ട്രെയിലര്‍ ഇതിനകം മൂന്ന് ലക്ഷത്തിന് മുകളില്‍ ആളുകള്‍ കണ്ട് കഴിഞ്ഞു. ഫസ്റ്റ് ക്ലാപ്പ് മൂവിസിന്റെ ബാനറില്‍ ഉന്മേഷ് ഉണ്ണികൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്. അപര്‍ണ്ണ ബാലമുരളിയാണ് കേന്ദ്രകഥാപാത്രമായ അച്ചാമ്മയെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം. ഡൈന്‍ ഡേവിസ്, കാവ്യ സുരേഷ്, ബൈജു, ഡോക്ടര്‍ റോണിഡേവിഡ്, പ്രദീപ്കോട്ടയം, സിബി തോമസ്(തൊണ്ടിമുതല്‍ ഫെയിം), അക്ഷര കിഷോര്‍, റോസിലിന്‍, എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. മെയ് ആദ്യം റിലീസിനൊരുങ്ങുന്ന കാമുകിയുടെ ഛായാഗ്രഹണം റോവിന്‍ ബാസ്‌ക്കര്‍ ആണ്. സുധി മാഡിസണ്‍ ആണ് എഡിറ്റിങ്.

Read More

പ്രേമിക്കാന്‍ പഠിപ്പിച്ച് പ്രേമസൂത്രം ട്രയ്‌ലര്‍

പ്രേമിക്കാന്‍ പഠിപ്പിച്ച് പ്രേമസൂത്രം ട്രയ്‌ലര്‍

‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന ചിത്രത്തിന് ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രേമസൂത്രം’. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി. രാഘുനാഥനാണ് ചിത്രം നിര്‍മിക്കുന്നത്. അശോകന്‍ ചരുവിലിന്റെ ചെറുകഥയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ചിത്രത്തിന്റെ സ്വതന്ത്ര രചന നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ചെമ്പന്‍വിനോദ്, ധര്‍മ്മജന്‍, ബാലുവര്‍ഗ്ഗീസ്, സുധീര്‍കരമന, ലിജോമോള്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

Read More

ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഉപയോഗിച്ചില്ലെന്ന് കേംബിഡ്ജ് അനലിറ്റിക്ക, 5.62 ലക്ഷം ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നു ഫേസ്ബുക്ക്

ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഉപയോഗിച്ചില്ലെന്ന് കേംബിഡ്ജ് അനലിറ്റിക്ക, 5.62 ലക്ഷം ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നു ഫേസ്ബുക്ക്

ലണ്ടന്‍: ഇന്ത്യക്കാരുടെ ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ യാതൊരു വിധത്തിലുളള പ്രചരണങ്ങള്‍ക്കും ഉപയോഗിച്ചിട്ടില്ലന്ന് ബ്രിട്ടന്‍ ആസ്ഥാനമായ വിവാദ സ്ഥാപനം കേംബ്രിഡ്ജ് അനാലിറ്റിക്ക വ്യക്തമാക്കി. ഇന്ത്യക്കാരായ 5.62 ലക്ഷം ആള്‍ക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി ഫെയ്‌സ്ബുക്ക് കഴിഞ്ഞദിവസം കുറ്റസമ്മതം നടത്തിയിരുന്നു. ഇതിനുപിന്നാലെ സംശയങ്ങളുടെ മുനകള്‍ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് നേരെ തിരിഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇങ്ങനെയെരു വിശദീകരണവുമായി മുന്നോട്ടുവരാന്‍ കേംബ്രിഡ്ജ് അനലിറ്റിക്കയെ പ്രേരിപ്പിച്ചത്. ഫെയ്‌സ്ബുക്ക് വിവരചേര്‍ച്ചയുമായി ബന്ധപ്പെട്ട് ഫെയ്‌സ് ബുക്കിനോടും കേംബ്രിഡ്ജ് അനലിറ്റിക്കയോടും പ്രത്യേകമായി വിശദീകരണം ചോദിക്കാനാണ് ഇന്ത്യയുടെ തീരുമാനം. രണ്ട് സ്ഥാപനങ്ങളും രണ്ട് രീതിയിലുളള പ്രതികരണങ്ങള്‍ നടത്തുന്നത് സര്‍ക്കാരിലും തെരഞ്ഞെടുപ്പ് കമ്മീഷണിലും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഏപ്രില്‍ 7 ന് അനലിറ്റിക്കയോട് ഇന്ത്യ വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് വിശദീകരണത്തിന് കൂടുതല്‍ സമയം വേണമെന്നാണ് കേംബ്രിഡ്ജ് അനലിറ്റിക്ക മറുപടി നല്‍കിയത്. ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയോക്കാവുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ കരുതലോടെയാണ് ഇന്ത്യന്‍ സര്‍ക്കരിന്റെ നീക്കങ്ങള്‍.

Read More

ടെലഗ്രാം നിരോധിച്ച് റഷ്യ

ടെലഗ്രാം നിരോധിച്ച് റഷ്യ

മോസ്‌കോ: സന്ദേശ കൈമാറ്റ ആപ്ലികേഷന്‍ ടെലഗ്രാം റഷ്യയില്‍ നിരോധിച്ചു. മോസ്‌കോയിലെ കോടതിയാണ് നിരോധനം ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട രഹസ്യകോഡ് കൈമാറ്റം ചെയ്യാത്തതിനെ തുടര്‍ന്നാണ് നടപടി. സന്ദേശങ്ങള്‍ കൈമാറുന്നതിന് ഉപയോഗിക്കുന്ന രഹസ്യ കോഡിന്റെ സാങ്കേതിക കൈമാറ്റം നടത്തണമെന്ന ആവശ്യം ടെലഗ്രാം കമ്പനി നിരസിച്ചതിനെ തുര്‍ന്നാണ് റഷ്യയുടെ ആഭ്യന്തര സുരക്ഷാ വിഭാഗമായ എഫ്എസ്ബി ടെലഗ്രാമിനെതിരെ കോടതിയെ സമീപിച്ചത്. ലോകവ്യാപകമായി 200 മില്യണ്‍ ആളുകളുപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടന്നാണ് എഫ്എസ്ബി കോടതിയില്‍ വാദിച്ചത്. എന്നാല്‍ നിരോധങ്ങളെ മറികടക്കാനുള്ള സാങ്കേതിക സംവിധാനം സൃഷ്ടിക്കുമെന്ന് ടെലഗ്രാം കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് പ്രഖ്യാപിച്ചു

Read More

അഹാന പാടുന്നു – ലാ ലാ ലാ വീഡിയോ വൈറല്‍

അഹാന പാടുന്നു – ലാ ലാ ലാ  വീഡിയോ വൈറല്‍

സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും ആല്‍ബങ്ങളിലും എല്ലായിടത്തും മോഹന്‍ലാല്‍ വിസ്മയമാണ് ഇപ്പോള്‍. ‘ചങ്കിനകത്ത് ലാലേട്ടന്‍…’എന്ന ഗാനത്തിന് ശേഷം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിലെ ”ഞാന്‍ ജനിച്ചന്നു കേട്ടൊരു പേര്… എന്ന ഗാനമാണ്. ഇപ്പോള്‍ ഇതാ ആ ഗാനം പാടി ശ്രദ്ധ നേടിയിരിക്കുകയാണ് യുവനടി അഹാന കൃഷ്ണകുമാര്‍. അഹാന കൃഷ്ണകുമാര്‍ തന്നെയാണ് വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സിനിമയില്‍ നായകവേഷത്തില്‍ എത്തുന്ന നടന്‍ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയാണ് ഗാനം ആലപിച്ചിരിക്കുന്നത്. കടുത്ത മോഹന്‍ലാല്‍ ആരാധികയുടെ ജീവിതത്തെക്കുറിച്ചുള്ളതാണ് ചിത്രം.

Read More

മഹാനടിയുടെ ടീസര്‍ എത്തി

മഹാനടിയുടെ ടീസര്‍ എത്തി

അന്തരിച്ച നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന മഹാനടിയുടെ ടീസര്‍ എത്തി. തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ആണ് സാവിത്രിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാവിത്രിയുടെ ഭര്‍ത്താവും നടനുമായ ജെമിനി ഗണേശന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. തെലുങ്കിലേക്കുള്ള ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രവുമാണ് മഹാനടി. സാമന്തയും ചിത്രത്തില്‍ പ്രധാനകഥാപാത്രത്ത അവതരിപ്പിക്കുന്നുണ്ട്.

Read More