വിഷു സ്‌പെഷ്യല്‍ നല്ല നാടന്‍ അവിയല്‍…

വിഷു സ്‌പെഷ്യല്‍ നല്ല നാടന്‍ അവിയല്‍…

വിഷു ആയിട്ട് സദ്യയ്‌ക്കൊപ്പം നല്ല നാടന്‍ അവിയലു കൂടെയുണ്ടെങ്കിലോ…? സദ്യ കേമായിലേ.. ! ദാ.. അതിനുള്ള കൂട്ട്… ചേരുവകള്‍: 1. ചേന – 100 ഗ്രാം 2. പടവലങ്ങ – 100 ഗ്രാം 3. വെള്ളരിക്ക – 100 ഗ്രാം 4. കാരറ്റ്, പച്ചക്കായ – ഒരെണ്ണം വീതം 5. ഉരുളക്കിഴങ്ങ് – ഒരു ഇടത്തരം 6. ബീന്‍സ് – 2-3 എണ്ണം 7. മുരിങ്ങക്കായ – 100 ഗ്രാം 8. പച്ചപ്പയര്‍ – 4-5 എണ്ണം 9. പച്ചമാങ്ങ – ഒന്നിന്റെ പകുതി 10. പച്ചമുളക് – 6-7 എണ്ണം 11. മഞ്ഞള്‍പൊടി – കാല്‍ കപ്പ് 12. കൈപ്പക്ക – ഒരു കഷണം 13. തേങ്ങ ചിരകിയത് – ഒന്നര ക്‌ളബ് 14. ജീരകം – കാല്‍ ടീസ്പൂണ്‍ 15. തൈര് (ഇടത്തരം പുളിയുള്ളത്)…

Read More

‘കണ്ടാല്‍ കീറിപ്പറിഞ്ഞ പാവാട… വില 590 യൂറോ’

‘കണ്ടാല്‍ കീറിപ്പറിഞ്ഞ പാവാട… വില 590 യൂറോ’

ഫിറ്റ്നസിന്റെ കാര്യത്തില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിയെ വെല്ലാന്‍ ആളില്ല. ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ താരം അത്രയ്ക്ക് കഠിനാധ്വാനമാണ് ചെയ്യുന്നത്. കൂടാതെ യൂട്യൂബ് ചാനലിലൂടെ താരം ആരാധകര്‍ക്കും ചെറിയ ടിപ്സുകള്‍ പങ്കുവെയ്ക്കുന്നുണ്ട്. ഫാഷന്റെ കാര്യത്തിലും നടി വിട്ടുവീഴ്ച്ചയ്ക്കില്ല. പ്രമുഖ ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ വിവിധ രീതിയിലാണ് ശില്‍പ സാരിയുടുത്ത് എത്തുന്നത്. ഇങ്ങനെയും സാരി ഉടുക്കാമെന്ന് നടിയെ കണ്ടാണ് ആരാധകര്‍ മനസ്സിലാക്കുന്നത്. കഴിഞ്ഞ ദിവസം താരം ധരിച്ചിരുന്ന ഒരു സ്‌കര്‍ട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കീഴടക്കുന്നത്. കണ്ടാല്‍ കീറിപ്പറിഞ്ഞതാണെന്നേ തോന്നൂ. എന്നാല്‍ പാവാടയുടെ വില 590 യൂറോ ആണ്. ഏകദേശം നാല്‍പത്തേഴായിരം രൂപ വരും. കീറിപ്പറിഞ്ഞ തുണിക്ക് ഇത്രയും രൂപയുണ്ടെന്ന് അറിഞ്ഞ ആരാധകര്‍ ഞെട്ടലിലാണ്. നേരത്തേ കരീനയുടെ ടീ ഷര്‍ട്ടും സോഷ്യല്‍മീഡിയ കീഴടക്കിയിരുന്നു. ജിമ്മില്‍ പോകാനായി താരം ധരിച്ച ടീ ഷര്‍ട്ടിന്റെ വില നാല്പതിനായിരം രൂപയായിരുന്നു.

Read More

വഡോദരയില്‍ ബിജെപി നേതാക്കള്‍ ഹാരാര്‍പ്പണം ചെയ്ത അംബേദ്ക്കര്‍ പ്രതിമ ദളിത് പ്രവര്‍ത്തകര്‍ ശുദ്ധീകരിച്ചു

വഡോദരയില്‍ ബിജെപി നേതാക്കള്‍ ഹാരാര്‍പ്പണം ചെയ്ത അംബേദ്ക്കര്‍ പ്രതിമ ദളിത് പ്രവര്‍ത്തകര്‍ ശുദ്ധീകരിച്ചു

വഡോദര: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വഡോദരയില്‍ ബിജെപി നേതാക്കള്‍ ഹാരാര്‍പ്പണം ചെയ്ത അംബേദ്ക്കര്‍ പ്രതിമ ദളിത് പ്രവര്‍ത്തകര്‍ ശുദ്ധീകരിച്ചു. കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ആദരവ് അര്‍പ്പിച്ച ശേഷമായിരുന്നു സംഭവം. ഇവരുടെ സാന്നിദ്ധ്യം അംബേദ്ക്കര്‍ പ്രതിമയെ മലിനമാക്കിയെന്ന് ബറോഡ മഹാരാജ് സായറാവു സര്‍വകലാശാല എസ്സി-എസ്ടി എംപ്ലോയിസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി താക്കൂര്‍ സോളങ്കി പറഞ്ഞു. ശനിയാഴ്ച രാവിലെ ബിജെപി എംപി രഞ്ചന്‍ബെന്‍ ഭട്ട്, മേയര്‍ ഭരത് ദംഗര്‍, ബിജെപി എംഎല്‍എ യോഗേഷ് പട്ടേല്‍ എന്നിവര്‍ക്കൊപ്പമാണ് മന്ത്രി ചടങ്ങിനെത്തിയത്. ഇവര്‍ക്കെതിരെ ദളിത് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. മന്ത്രി സംഘം മടങ്ങിയ ശേഷം പാലും വെള്ളവും ഉപയോഗിച്ച് പ്രതിമ ദളിത് പ്രവര്‍ത്തകര്‍ വൃത്തിയാക്കി.  

Read More

പൂമ്പാറ്റകള്‍ക്ക് ഇടമൊരുക്കി ‘ബട്ടര്‍ഫ്ളൈ പാര്‍ക്ക്’ കോഴിക്കോട്

പൂമ്പാറ്റകള്‍ക്ക് ഇടമൊരുക്കി ‘ബട്ടര്‍ഫ്ളൈ പാര്‍ക്ക്’ കോഴിക്കോട്

നഗരമധ്യത്തില്‍ പൂമ്പാറ്റകള്‍ക്ക് ഇടമൊരുക്കുകയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍. വെസ്റ്റ് നടക്കാവിലെ കേളപ്പജി പാര്‍ക്കില്‍ ഒരുങ്ങുന്ന ഉദ്യാനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ തുറന്നുകൊടുത്തു. ആവാസവ്യവസ്ഥ കീഴ്മേല്‍മറിഞ്ഞ് നഗരം വിട്ടുപോയ പൂമ്പാറ്റകളെ തിരികെയെത്തിക്കുകയാണ് ബട്ടര്‍ഫ്ളൈ പാര്‍ക്കുകൊണ്ട് ലക്ഷ്യമിടുന്നത്. പൂമ്പാറ്റകളെ ആകര്‍ഷിക്കുന്ന പൂക്കളും ചെടികളും നട്ടുവളര്‍ത്തുകയാണ് ആദ്യഘട്ടം. ബിക്കണ്‍ കോഴിക്കോടെന്ന സന്നദ്ധസംഘടനയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പാര്‍ക്ക് തുറന്നുകൊടുത്തു. പ്രതീക്ഷയോടെയാണ് പദ്ധതിയെക്കാണുന്നതെന്ന് മേയര്‍ പറഞ്ഞു. വൈകുന്നേരങ്ങളില്‍ പാര്‍ക്കില്‍ വിശ്രമിക്കാനെത്തുന്നവര്‍ക്ക് പുതിയ അതിഥികള്‍ കൗതുകക്കാഴ്ചകൂടിയാവും. ഒപ്പം അന്യമാവുന്ന പ്രകൃതിയുടെ സൗന്ദര്യം നഗരത്തിലെ തിരക്കില്‍ തിരിച്ചെത്തിക്കാനുമാവും. പ്രതീക്ഷകളാണ് ഈ ഉദ്യാനത്തില്‍.

Read More

പതിനേഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അവര്‍ ഒന്നിക്കുന്നു…

പതിനേഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അവര്‍ ഒന്നിക്കുന്നു…

പതിനേഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ശ്രീനിവാസന്റെ തിരക്കഥയില്‍ ഫുള്‍മൂണ്‍ സിനിമാസിന്റെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ചിത്രത്തിന് മലയാളി എന്നാണ് പേരിട്ടിരിക്കുന്നത്. ഫഹദ് ഫാസിലാണ് നായകന്‍. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലാണ് ഇവര്‍ അവസാനമായി ചെയ്ത സിനിമ. പുതിയ കാലത്തിനനുസരിച്ച് പ്രകാശന്‍ എന്ന തന്റെ പേര് പി ആര്‍ ആകാശ് എന്ന് ഗസറ്റില്‍ പ്രസിദ്ധം ചെയ്ത് മാറ്റിയ ആളിന്റെ കഥയിലൂടെ മലയാളി ജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ് സത്യന്‍-ശ്രീനി കൂട്ടുകെട്ട് വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. എസ് കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിനനായി സംഗീതം നിര്‍വ്വഹിക്കുന്നത് ഷാന്‍ റഹ്മാനാണ്.

Read More

മധ്യപ്രദേശില്‍ ട്രെയില്‍ പാളം തെറ്റി; ആറു പേര്‍ക്ക് പരിക്കേറ്റു

മധ്യപ്രദേശില്‍ ട്രെയില്‍ പാളം തെറ്റി; ആറു പേര്‍ക്ക് പരിക്കേറ്റു

ജബല്‍പൂര്‍: മധ്യപ്രദേശില്‍ ട്രെയില്‍ പാളം തെറ്റി ഉണ്ടായ അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. കട്‌നി-ചോപ്പാന്‍ പാസഞ്ചര്‍ ട്രെയിനിന്റെ അഞ്ച് ബോഗികളാണ് അപകടത്തില്‍പ്പെട്ടത്. കട്‌നി റെയില്‍വേസ്റ്റേഷനില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. റെയില്‍വേ അധികൃതര്‍ അപകടവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

Read More

മൊബൈല്‍ ഫോണ്‍ വഴി ട്രെയിന്‍ ടിക്കറ്റ് എടുക്കാം; ആപ്പ് നിലവില്‍ വന്നു

മൊബൈല്‍ ഫോണ്‍ വഴി ട്രെയിന്‍ ടിക്കറ്റ് എടുക്കാം; ആപ്പ് നിലവില്‍ വന്നു

തൃശൂര്‍: റെയില്‍വേ സ്‌റ്റേഷനില്‍ എത്താന്‍ വൈകിയാലും ടിക്കറ്റ് കൗണ്ടറിനു മുന്നില്‍ ക്യൂ നില്‍ക്കേണ്ടി വരുമെന്നോര്‍ത്ത് ഇനി വേവലാതി വേണ്ട. സ്വന്തം മൊബൈല്‍ ഫോണ്‍ വഴി അനായാസം ടിക്കറ്റ് എടുക്കാവുന്ന ആപ്ലിക്കേഷന്‍ തിരുവനന്തപുരം ഡിവിഷന് കീഴിലെ തിരഞ്ഞെടുത്ത 18 സ്‌റ്റേഷനുകളില്‍ നിലവില്‍വന്നു. തൃശൂര്‍ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയും തിരുവനന്തപുരം ഡിവിഷനല്‍ ഉപദേശക സമിതി അംഗവുമായ പി. കൃഷ്ണകുമാറിന്റെ മൊബൈല്‍ ഫോണില്‍ ‘യു.ടി.എസ് ഓണ്‍ മൊബൈല്‍’ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ മാനേജര്‍ കെ.ആര്‍. ജയകുമാര്‍ സംവിധാനം പുറത്തിറക്കി. ഡെപ്യൂട്ടി സ്‌റ്റേഷന്‍ മാനേജര്‍ ഗോപിനാഥന്‍, ചീഫ് ബുക്കിങ് സൂപ്പര്‍വൈസര്‍ മീനാംബാള്‍, ചീഫ് കമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടര്‍ പ്രസൂണ്‍ എസ്. കുമാര്‍, ചീഫ് കാറ്ററിങ് ഇന്‍സ്‌പെക്ടര്‍ സി.ജെ. ജോബി എന്നിവരും നിരവധി യാത്രക്കാരും പങ്കെടുത്തു. സന്റെര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (ക്രിസ്)…

Read More

കത്വ ബലാല്‍സംഗം; പ്രതികളെ പിന്തുണച്ചത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം- ചന്ദര്‍ പ്രകാശ് ഗംഗ

കത്വ ബലാല്‍സംഗം; പ്രതികളെ പിന്തുണച്ചത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം- ചന്ദര്‍ പ്രകാശ് ഗംഗ

ശ്രീനഗര്‍: കത്വ ബലാല്‍സംഗ കേസ് പ്രതികളെ പിന്തുണച്ചത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമെന്ന് രാജിവെച്ച മന്ത്രി ചന്ദര്‍ പ്രകാശ് ഗംഗ. സംസ്ഥാന അധ്യക്ഷന്‍ സത് ശര്‍മയുടെ നിര്‍ദേശ പ്രകാരമാണ് പ്രതികളെ അനുകൂലിച്ച് ഹിന്ദു ഏക്ത മഞ്ചിന്റെ റാലിയില്‍ പങ്കെടുത്ത് പ്രസംഗിച്ചതെന്നും ചന്ദര്‍ പ്രകാശ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.ജമ്മു കശ്മീരിലെ ബി.ജെ.പി മന്ത്രിമാര്‍ക്ക് സംഭവിച്ചത് വ്യക്തിപരമായ വീഴ്ച മാത്രമാണെന്ന് ജനറല്‍ സെക്രട്ടറി റാം മാധവിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ചന്ദര്‍ പ്രകാശ് ഗംഗ രംഗത്തെത്തിയത്. അതേസമയം, റാലി നടത്തിയവരെ അനുനയിപ്പിക്കാനാണെന്ന് മന്ത്രിമാര്‍ ബി.ജെ.പി ജമ്മു കശ്മീര്‍ നേതൃത്വം പ്രതികരിച്ചു.കശ്മീരിലെ കഠ്‌വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിച്ച സാഹചര്യത്തിലാണ് പ്രതികളെ പിന്തുണച്ച വ്യവസായ മന്ത്രി ചന്ദര്‍ പ്രകാശ് ഗംഗയും വനം മന്ത്രി ചൗധരി ലാല്‍ സിങ്ങും രാജിവെച്ചത്.പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ കേസില്‍ നിന്നൊഴിവാക്കണമെന്ന്…

Read More

‘അരവിന്ദന്റെ അതിഥികള്‍’ ആല്‍ബം ഐട്യൂണ്‍സില്‍ നമ്പര്‍ വണ്‍ !

‘അരവിന്ദന്റെ അതിഥികള്‍’ ആല്‍ബം ഐട്യൂണ്‍സില്‍ നമ്പര്‍ വണ്‍ !

കൊച്ചി: ശ്രീനിവാസന്‍ – വിനീത് ശ്രീനിവാസന്‍ ചിത്രം ‘അരവിന്ദന്റെ അതിഥികളുടെ ഓഡിയോ ആല്‍ബം ഇന്ത്യന്‍ പ്രാദേശിക ഗാനങ്ങളുടെ പട്ടികയില്‍ (iTunes Regional Indian Chart) ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നു. ഷാന്‍ റഹ്മാനാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് ഹരിനാരായണന്‍ ബി കെയും മനു മഞ്ജിത്തുമാണ്. വിനീത് ശ്രീനിവാസന്‍, ആന്‍ എമി, ലിയാ സൂസന്‍ വര്‍ഗീസ്, മേഘ ജോസ്‌കുട്ടി, മിഥുന്‍ ജയരാജ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ട്രൈലെര്‍ ലോഞ്ചും കൊച്ചിയില്‍ നടന്നിരുന്നു. ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട്, വിനീത് ശ്രീനിവാസന്‍ , ഷാന്‍ റഹ്മാന്‍, നിഖില വിമല്‍, അജു വര്‍ഗ്ഗീസ്, ഹരിനാരായണന്‍ ബി കെ, ആന്‍ എമി, ഗണേഷ് രാജ്, റോഷന്‍ മാത്യു, അരുണ്‍ കുരിയന്‍, വിശാഖ് നായര്‍, എന്നിവരും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. എം മോഹനന്‍ സംവിധാനം ചെയ്യുന്ന…

Read More

‘ഗപ്പി’ എന്ന നന്മയ്ക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജിന്റെ ‘അമ്പിളി’ എത്തുന്നു..

‘ഗപ്പി’ എന്ന നന്മയ്ക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജിന്റെ ‘അമ്പിളി’ എത്തുന്നു..

റിലീസ് പിന്നിട്ട് രണ്ട് വര്‍ഷമായിട്ടും പ്രേക്ഷകരുടെ ഹൃദയത്തില്‍ നൊമ്പരം അവശേഷിപ്പിക്കുന്ന സിനിമയാണ് ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ഗപ്പി. ടൊവിനോ തോമസിനെ നായകനായി ഉയര്‍ത്തിയ ഗപ്പിക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് ജോണ്‍പോള്‍. അമ്പിളി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ സൗബിന്‍ ഷാഹിറാണ് നായകന്‍. ദുല്‍ഖര്‍ സല്‍മാനാണ് വിഷുദിനത്തില്‍ അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. കമ്പിളി തൊപ്പി ധരിച്ച് ക്ലീന്‍ ഷേവില്‍ കൗതുകമുള്ള ലുക്കിലാണ് സൗബിന്‍ പോസ്റ്ററില്‍. നസ്രിയാ നസീമിന്റെ സഹോദരന്‍ നവീന്‍ നസീം നായകനായി അരങ്ങേറുന്ന സിനിമ കൂടിയാണ് അമ്പിളി. തന്‍വി റാം എന്ന പുതുമുഖമാണ് നായിക. ഗപ്പി നിര്‍മ്മിച്ച ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം. ഗപ്പി അഞ്ച് സംസ്ഥാന അവാര്‍ഡുകളും സ്വന്തമാക്കിയിരുന്നു. രണ്ട് വര്‍ഷമായി അമ്പിളിയുടെ പണിപ്പുരയിലായിരുന്നുവെന്ന് ജോണ്‍ പറയുന്നു. ഗപ്പി ഉള്‍പ്പെടെ മലയാളത്തിന് ഒരു പിടി പുതുമയുള്ള സിനിമകള്‍ സമ്മാനിച്ച ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ്…

Read More