സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചു

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചു

തിരുവനന്തപുരം: ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാതെ കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ സായാഹ്ന ഒപി ആരംഭിച്ചതില്‍ പ്രതിഷേധിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ച് അനിശ്ചിതകാല സമരം ആരംഭിച്ചു. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ ജില്ല, ജനറല്‍ ആശുപത്രികള്‍ വരെയുള്ള സ്ഥലങ്ങളില്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നതറിയാതെ എത്തിയ ആയിരക്കണക്കിനു രോഗികള്‍ ദുരിതത്തിലായി. എന്നാല്‍, ചില സ്ഥലങ്ങളില്‍ പ്രത്യേക കൗണ്ടര്‍ ക്രമീകരിച്ച് സമരത്തില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. അടിയന്തര സേവനങ്ങളെയും കിടത്തിചികിത്സയേയും സമരം കാര്യമായി ബാധിച്ചില്ല. അതേസമയം താലൂക്ക് ആശുപത്രികള്‍ മുതല്‍ മുകളിലേക്കുള്ള ആശുപത്രികളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുത്തില്ല. അവരുടെ സേവനം രോഗികള്‍ക്കു പ്രയോജനകരമായി. സമരം ഒത്തുതീര്‍പ്പാക്കാത്തപക്ഷം 18 മുതല്‍ കിടത്തിചികിത്സാ സേവനവും ബഹിഷ്‌കരിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചിട്ടുണ്ട്. നാലായിരത്തിലധികം ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുത്തതായി കെജിഎംഒഎ അവകാശപ്പെടുന്നു. പുതുതായി ആരംഭിച്ച കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ ഒപി സമയം കൂട്ടിയതിലും ആവശ്യത്തിനു ഡോക്ടര്‍മാരെ നിയമിക്കാത്തതിലും സര്‍ക്കാരിന്റെ ആരോഗ്യനയങ്ങളില്‍…

Read More

മുഖം മിനുക്കി ജിമെയില്‍, പുതിയതായ് ഏഴ് ഫീച്ചറുകള്‍

മുഖം മിനുക്കി ജിമെയില്‍, പുതിയതായ് ഏഴ് ഫീച്ചറുകള്‍

ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെ പ്രിയ ഇമെയില്‍ സേവനദാതാവായ ജിമെയിലില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുത്തി അവതരിപ്പിക്കാനിരിക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയ ജിമെയില്‍ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് അറിയുന്നത്. ഇതിന്റെ പരീക്ഷണ പതിപ്പുകള്‍ ചിലര്‍ ഉപയോഗിക്കുന്നുണ്ട്. ഉപയോക്താക്കളും ജിമെയിലും തമ്മിലുള്ള വിനിമയം ഊര്‍ജിതപ്പെടുത്താനുള്ള എഎംപി (ആക്‌സിലറേറ്റഡ് മൊബൈല്‍ പേജസ്) സംവിധാനം തന്നെയാണ് ഏറ്റവും വലിയ ഫീച്ചറുകളിലൊന്ന്. ഫ്‌ലൈറ്റ് സമയം, പുതിയ ഉല്‍പന്നങ്ങളെക്കുറിച്ചുള്ള വിവരം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അറിയാന്‍ ഉടന്‍തന്നെ ജിമെയിലില്‍ അവസരമൊരുങ്ങും. ഉപയോഗത്തില്‍ കൂടുതല്‍ വേഗം വരുമെന്നും ഗൂഗിള്‍ പറയുന്നു. മാറ്റങ്ങള്‍ ഉപയോക്താക്കള്‍ക്ക് അനുഭവിച്ചറിയാനായി ഡവലപ്പര്‍ പ്രിവ്യൂ നേരത്തെ തന്നെ ഗൂഗിള്‍ പുറത്തിറക്കിയിരുന്നു. ജിമെയിലിന്റെ ഡെസ്‌ക്ടോപ് പതിപ്പിലാണ് വന്‍ മാറ്റങ്ങള്‍ വരുന്നത്. ചില ടെക് വെബ്‌സൈറ്റുകളാണ് പുതിയ ജിമെയിലിന്റെ ഡിസൈന്‍ പുറത്തുവിട്ടത്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജിമെയിലിന്റെ ഡെസ്‌ക്ടോപ് പതിപ്പില്‍ ഇത്രയും മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ജിമെയിലില്‍ ലഭ്യമാകുന്ന പുതിയ ഫീച്ചറുകള്‍…

Read More

പോലീസുകാര്‍ പൗരാവകാശത്തിനു മുകളില്‍ കുതിര കയറണ്ട – മുഖ്യമന്ത്രി

പോലീസുകാര്‍ പൗരാവകാശത്തിനു മുകളില്‍ കുതിര കയറണ്ട – മുഖ്യമന്ത്രി

കണ്ണൂര്‍: പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസുകാര്‍ പൗരാവകാശത്തിന് മുകളില്‍ കുതിര കയറരുതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ചില പൊലീസുകാര്‍ സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നു. ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതിന്റെ ഫലമായി പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കേണ്ടിവരുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. പൗരന്മാരുടെ സ്വാതന്ത്ര്യവും സംരക്ഷണവും ഉറപ്പു വരുത്തുകയാണു പൊലീസിന്റെ ധർമമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിൽ പുതുതായി സ്ഥാപിച്ച സിസിടിവി സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read More

കുടുംബങ്ങളെ തീയറ്ററിലെത്തിക്കാന്‍ പഞ്ചവര്‍ണ്ണത്തത്ത

കുടുംബങ്ങളെ തീയറ്ററിലെത്തിക്കാന്‍ പഞ്ചവര്‍ണ്ണത്തത്ത

നടനും മിമിക്രി താരവും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണതത്ത തിയറ്ററുകളില്‍. ജയറാമും കുഞ്ചാക്കോ ബോബനും മുഖ്യ കഥാപാത്രങ്ങളാകുന്ന സിനിമയുടെ ആദ്യ ഷോ കഴിയുമ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പഞ്ചവര്‍ണതത്ത കുടുംബസദസുകള്‍ക്കു വളരെ അധികം ഇഷ്ട്ടപെടുന്ന രീതിയില്‍ തന്നെയാണ് സംവിധായകന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫാമിലി ഓഡിയന്‍സിനെ കയ്യിലെടുക്കാന്‍ തക്ക പ്രാപ്തിയുള്ളവനാണ് താന്‍ എന്ന് ഇതിന്റെ സംവിധായകനായ രമേശ് പിഷാരടി ഈയൊരു ചിത്രം കൊണ്ട് തന്നെ തെളിയിച്ചിരിക്കുന്നു. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഇല്ലാതെ വെറും നര്‍മത്തില്‍ ചാലിച്ച ഒരു സാധാരണ കഥയുമായി വരുന്ന പഞ്ചവര്‍ണതത്ത പക്ഷെ ക്ലൈമാക്‌സ് അടുക്കുമ്പോഴേക്കും വളരെ സെന്റിമെന്റല്‍ ആവുന്നുമുണ്ട്. ജയറാമിന്റെ മികച്ച ഒരു തിരിച്ചു വരവ് തന്നെയാണ് ഈ ചിത്രം. കുടുംബ പ്രേക്ഷകരെ തീയറ്ററിലെത്തിക്കാന്‍ പഞ്ചവര്‍ണത്തത്തക്കു കഴിയും എന്നാണ് ആദ്യ ദിവസം തന്നെ വ്യക്തമാകുന്നത്.

Read More

കമ്മാരനെ പ്രേക്ഷകര്‍ക്കു നല്‍കി ദിലീപ്, കമ്മാരസംഭവം തീയറ്ററുകളിലേക്ക്

കമ്മാരനെ പ്രേക്ഷകര്‍ക്കു നല്‍കി ദിലീപ്, കമ്മാരസംഭവം തീയറ്ററുകളിലേക്ക്

ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായ കമ്മാര സംഭവം തിയറ്ററുകളില്‍ എത്തി. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മൂന്നുമണിക്കൂര്‍ 2 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം. റിലീസ് ദിവസം സിനിമയെക്കുറിച്ച് ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെ – ‘ദൈവത്തിനു സ്തുതി, എന്നെ നെഞ്ചോട് ചേര്‍ത്തുനിറുത്തുന്ന, കേരളത്തിലെ പ്രേക്ഷകര്‍ക്കും, എന്റെ ചങ്കായ ആരാധര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും, കടപ്പാടും അറിയിക്കുന്നതിനൊപ്പം, കമ്മാര സംഭവം ഞാന്‍ നിങ്ങള്‍ക്കുമുന്നില്‍ സവിനയം സമര്‍പ്പിക്കുകയാണ്… എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥ സിനിമയാണിത്. എന്നെ വിശ്വസിച്ച് ഈ കഥാപാത്രങ്ങളെ ഏല്‍പ്പിച്ച സംവിധായകനോടും, തിര്‍ക്കഥാകൃത്തിനോടും, നിര്‍മ്മാതാവിനോടും നൂറുശതമാനം നീതി പുലര്‍ത്തിയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, നിങ്ങള്‍ എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടികളോടെ സ്വീകരിക്കുമ്പോഴാണു അതിനു പൂര്‍ണ്ണതയുണ്ടാവുന്നത്. നിങ്ങളേവരുടേയും, പ്രാര്‍ത്ഥനയും, കരുതലും എനിക്കൊപ്പം എന്നുമുണ്ടാവണമെന്ന പ്രാര്‍ത്ഥനയോടെ, കമ്മാരനെ,…

Read More

മോഹന്‍ലാലിനു മികച്ച പ്രതികരണം

മോഹന്‍ലാലിനു മികച്ച പ്രതികരണം

മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍ വേഷമിടുന്ന ചിത്രം ‘മോഹന്‍ലാല്‍’ തിയറ്ററുകളില്‍ എത്തി. ആദ്യ ഷോ ഇടവേള പിന്നിട്ടപ്പോള്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കയ്യടികളോടെയാണ് മഞ്ജുവിന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ വരവേറ്റത്. സിനിമയുടെ ആദ്യ പകുതി തന്നെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയെന്നാണ് റിപ്പോര്‍ട്ട്. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹന്‍ലാല്‍ എന്ന ടാഗ്ലൈനിലാണ് ചിത്രം വരുന്നത് 1980 ല്‍ ക്രിസ്തുമസ് റിലീസായി മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തിയറ്ററില്‍ എത്തിയതോടെയാണു മോഹന്‍ലാല്‍ മലയാള സിനിമയില്‍ വില്ലനായി എത്തുന്നത്. ഈ ചിത്രം തിയേറ്ററുകളില്‍ എത്തിയ ദിവസം ജനിച്ച കഥാപാത്രത്തിലൂടെയാണ ഈ സിനിമ ആരംഭിക്കുന്നത്. ടോണി ജോസഫും നിഹാലുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സുനീഷ് വാരനാടാണ്. ഷാജികുമാറാണ് ഛായാഗ്രഹണം.

Read More

ഊബര്‍ ഡ്രൈവര്‍മാര്‍ക്കായുള്ള പുതിയ ആപ്പ് നിലവില്‍ വന്നു

ഊബര്‍ ഡ്രൈവര്‍മാര്‍ക്കായുള്ള പുതിയ ആപ്പ് നിലവില്‍ വന്നു

കൊച്ചി: ലോകത്തെ ഏറ്റവും വലിയ റൈഡ് ഷെയറിങ് കമ്പനിയായ ഊബര്‍ ഡ്രൈവര്‍മാര്‍ക്കായുള്ള പുതിയ ആപ്പ് അവതരിപ്പിച്ചു. കൂടുതല്‍ ലളിതവും ഡ്രൈവര്‍മാരേയും ഡെലിവറി പങ്കാളികളേയും കൂടുതല്‍ പിന്തുണക്കുന്നതുമായ രീതിയിലുള്ളതാണ് പുതിയ ആപ്പ്. കൊച്ചിയിലെ തെരഞ്ഞെടുത്ത ഡ്രൈവര്‍ പങ്കാളികള്‍ക്കും ചെന്നൈയിലെ കുറിയര്‍ പങ്കാളികള്‍ക്കുമാണ് നിലവില്‍ പുതിയ ആപ്പ് ലഭ്യമാക്കിയിരിക്കുന്നത്. പുതിയ ആപ്പ് ഊബറിനെ സംബന്ധിച്ച് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഊബര്‍ ഇന്ത്യാ-സൗത്ത് ഏഷ്യാ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് മേധാവി പ്രദീപ് പരമേശ്വരന്‍ പറഞ്ഞു. തങ്ങളുടെ പങ്കാളികള്‍ക്ക് എന്താണാവശ്യമുള്ളതെന്നു ശ്രദ്ധിച്ച് അതിന്റെ അടിസ്ഥാനത്തിലാണിതു വികസിപ്പിച്ചത്. ഇതിന്റെ ആഗോള ബേറ്റാ അവതരണത്തില്‍ ബെംഗലൂരുവില്‍ നിന്നുള്ള നൂറിലേറെ പങ്കാളികള്‍ ഉള്‍പ്പെട്ടിരുന്നുവെന്നും ഓരോ പ്രതികരണവും പ്രാധാന്യത്തോടെ കണക്കിലെടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ ട്രിപ്പിലും തങ്ങള്‍ക്ക് എന്തു വരുമാനം ലഭിച്ചു എന്നു പരിശോധിക്കാന്‍ പുതിയ ആപ്പ് സഹായകമാകും. സമീപ പ്രദേശത്ത് കൂടുതല്‍ ട്രിപ്പുകള്‍ക്കുള്ള അവസരത്തെക്കുറിച്ച് അറിയുവാനും…

Read More

വില കുറഞ്ഞ ലാപ്‌ടോപ്പുകളുമായി ജിയോ വരുന്നു

വില കുറഞ്ഞ ലാപ്‌ടോപ്പുകളുമായി ജിയോ വരുന്നു

മുംബൈ: ഇലക്ട്രോണിക് ഉത്പന്ന രംഗത്തും സാന്നിധ്യം ഉറപ്പിക്കാന്‍ റിലയന്‍സ് ജിയോ തയ്യാറെടുക്കുന്നു. വിലകുറഞ്ഞ ലാപ്‌ടോപ്പുകള്‍ അവതരിപ്പിക്കാനാണ് ജിയോയുടെ പദ്ധതി. ഇതിനായി ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍ക്കവുമായി ജിയോ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജിയോ ഫോണുകളുടെ മാതൃകയില്‍ ഇവ ഉപയോക്താക്കള്‍ക്കിടയില്‍ ഇറക്കാനാണ് പദ്ധതി. 4ജി ലാപ്‌ടോപ്പുകളാണ് കമ്പനി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതായത് ഈ ലാപ്പുകളില്‍ 4 ജി സിമ്മിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും. ആപ്പിള്‍ മാക് ബുക്കിനു സമാനമായ ലാപ്‌ടോപ്പ് അവതരിപ്പിക്കാനാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read More

ഓര്‍ക്കുട്ട് മേധാവിയുടെ പുതിയ സോഷ്യല്‍ മീഡിയ സൈറ്റ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി

ഓര്‍ക്കുട്ട് മേധാവിയുടെ പുതിയ സോഷ്യല്‍ മീഡിയ സൈറ്റ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി

പുതിയ സോഷ്യല്‍ മീഡിയ സൈറ്റ് ഹാലോ കഴിഞ്ഞ ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. അതിനേക്കാള്‍ പ്രാധാന്യമുണ്ട് ആരാണ് ഹാലോയുടെ സ്ഥാപകന്‍ എന്നതിന്. ഫേസ്ബുക്ക് കാലത്തിന് മുന്‍പേ ലോകത്തെ സോഷ്യല്‍മീഡിയയില്‍ അണിചേര്‍ത്ത ഓര്‍ക്കൂട്ട് സ്ഥാപകന്‍ ബയുകൊക്ടിന്‍ ആണ് ഹാലോക്കു പിന്നില്‍. 2014 സെപ്റ്റംബറിലാണ് ഓര്‍ക്കുട്ട് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. അതിന് ശേഷം ബയുകൊക്ടിന്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്നേയാണ് ഹാലോ ആരംഭിച്ചത്. ഇന്ത്യയില്‍ ബുധനാഴ്ച അവതരിപ്പിച്ച ഹലോ നിലവില്‍ അമേരിക്ക, കാനഡ, ബ്രസീല്‍ തുടങ്ങി 12 രാജ്യങ്ങളില്‍ സജീവമാണ്. ഓര്‍ക്കുട്ട് തുടങ്ങിയപ്പോള്‍ മികച്ച സ്വീകാര്യത കിട്ടിയ രാജ്യങ്ങള്‍ ബ്രസീലും ഇന്ത്യയുമായിരുന്നു എന്നതാണ് ബയുകൊക്ടിന്‍ ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്. ആധികാരികവും സമഗ്രവും നെഗറ്റീവിസം തൊട്ടുതീണ്ടാത്തതുമായ ആപ്പാണ് ഹാലോ എന്നാണ് ബയുകൊക്ടിന്റെ അവകാശവാദം. ഫേസ്ബുക്കിനു നിലവിലുള്ള അവിശ്വാസ്യത മുതലെടുക്കാനാണ് ഹാലോയുടെ വരവെന്നാണ് ടെക്‌നിക്കല്‍ ലോകം വിലയിരുത്തുന്നത്.

Read More

ലോക്കപ്പുകളില്‍ ഇനി സിസിടിവി നിര്‍ബന്ധം

ലോക്കപ്പുകളില്‍ ഇനി സിസിടിവി നിര്‍ബന്ധം

തിരുവനന്തപുരം: ലോക്കപ്പുളള എല്ലാ സ്റ്റേഷനുകളിലും സിസിടിവി ക്യാമറ ഇനി നിര്‍ബന്ധം. സംസ്ഥാനത്തെ ലോക്കപ്പുള്ള എല്ലാ സ്റ്റേഷനുകളിലും രണ്ട് ദിവസത്തിനുളളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ. 471 സ്റ്റേഷനുകളിലാണ് രണ്ടു ദിവസത്തിനുളളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കേണ്ടത്. വരാപ്പുഴ കസ്റ്റഡി മരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവ്. അതാത് സ്റ്റേഷനിലെ കമ്പ്യൂട്ടറുമായി സിസിടിവി ബന്ധിപ്പിക്കണം. എല്ലാ ആഴ്ചയിലും ഹാര്‍ഡ് ഡിസ്‌കി ലെ ദൃശ്യങ്ങള്‍ ഡിവിഡിയിലേക്ക് മാറ്റണം എന്നും ഉത്തരവില്‍ പറയുന്നു.

Read More