ആസിഫയ്ക്കായി പാര്‍വതിയ്ക്കു പിന്നാലെ ബാനറേന്തി മറ്റു താരങ്ങളും

ആസിഫയ്ക്കായി പാര്‍വതിയ്ക്കു പിന്നാലെ ബാനറേന്തി മറ്റു താരങ്ങളും

കൊച്ചി: ജമ്മുകാശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയായ ആസിഫ എന്ന പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം നാടെങ്ങും അലയടിക്കുകയാണ്. ഹിന്ദുസ്ഥാന്‍ ആയതില്‍ ലജ്ജിക്കുന്നെന്നും കത്വയിലെ ദേവിസ്ഥാന്‍ ക്ഷേത്രത്തില്‍ വെച്ച് ക്രൂര ബലാത്സംഗത്തിനിരയായി കൊലപ്പെട്ട ആസിഫയ്ക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ബാനര്‍ ഉയര്‍ത്തിയാണ് വിഷയത്തില്‍ നടി പാര്‍വതി പ്രതികരിച്ചത്. ഇതിനു പിന്നാലെയാണ് ബാനറേന്തി മറ്റു താരങ്ങളും രംഗത്തെത്തിയിരിക്കുന്നത്.

Read More

‘ഞാന്‍ ഹിന്ദുസ്ഥാനാണ്, ഞാന്‍ ലജ്ജിക്കുന്നു. ‘ദേവിസ്ഥാന്‍’ അമ്പലത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുക’; പുരസ്‌കാരനിറവിലും പാര്‍വതിയുടെ ശക്തമായ പ്രതിഷേധം

‘ഞാന്‍ ഹിന്ദുസ്ഥാനാണ്, ഞാന്‍ ലജ്ജിക്കുന്നു. ‘ദേവിസ്ഥാന്‍’ അമ്പലത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുക’; പുരസ്‌കാരനിറവിലും പാര്‍വതിയുടെ ശക്തമായ പ്രതിഷേധം

  കശ്മീരിലെ കത്വ മേഖലയില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിക്ക് നീതി ലഭിക്കാനായി രാജ്യം ഒന്നായി അണിനിരക്കുന്നു. സമസ്തമേഖലകളിലും പ്രതിഷേധം അലയടിക്കുകയാണ്. ദേശീയ പുരസ്‌കാരനിറവില്‍ നില്‍ക്കവെ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയാണ് പാര്‍വ്വതി രംഗത്തെത്തിയത്. ‘ഞാന്‍ ഹിന്ദുസ്ഥാനാണ്, ഞാന്‍ ലജ്ജിക്കുന്നു. ‘ദേവിസ്ഥാന്‍’ അമ്പലത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുക’ എന്നെഴുതിയ പ്ലക്കാഡുയര്‍ത്തി നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് പാര്‍വതി പ്രതിഷേധവുമായി രംഗത്തെത്തിയത്. https://www.facebook.com/OfficialParvathy/posts/1679688415479028

Read More

കത്വ പെണ്‍കുട്ടിയെ അപമാനിച്ച് നവമാധ്യമങ്ങളില്‍ പ്രതികരിച്ചയാളെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു

കത്വ പെണ്‍കുട്ടിയെ അപമാനിച്ച് നവമാധ്യമങ്ങളില്‍ പ്രതികരിച്ചയാളെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു

ജമ്മു കശ്മീരിലെ കത്വ വില്ലേജില്‍ കൂട്ടബലാത്സംഗത്തിനിരയായി എട്ടുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ പ്രതികരിച്ചയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കൊട്ടക് മഹീന്ദ്ര ബാങ്കിലെ അസിസ്റ്റന്റ് മാനേജരായിരുന്ന വിഷ്ണു നന്ദകുമാറാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടത്. പെണ്‍കുട്ടി കൊല്ലപ്പെടേണ്ടവളാണെന്നും അല്ലെങ്കില്‍ ഇന്ത്യക്കെതിരെ ബോംബുമായി വന്നേനെ എന്നുമായിരുന്നു പോസ്റ്റ്. സംഭവത്തില്‍ വിഷ്ണു നന്ദകുമാറിനെ ബാങ്കില്‍ നിന്ന് പുറത്താക്കിയതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. കമന്റ് ഇട്ട അന്നുതന്നെ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റിട്ടും പേജ് അണ്‍ലൈക്ക് ചെയ്തും സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം പടര്‍ന്നതോടെയാണ് ഇയാളെ പുറത്താക്കിയത്.

Read More

കത്വ കൂട്ടബലാത്സംഗം; ‘കുറ്റവാളികള്‍ക്കായി ജനപ്രതിനിധികള്‍ തെരുവിലിറങ്ങുക, രാജ്യം ഈ ‘നല്ല ദിനങ്ങളെ ‘ ഓര്‍ത്ത് ലോകത്തിനു മുന്നില്‍ തലതാഴ്ത്തുന്നുവെന്ന് മുഖ്യമന്ത്രി

കത്വ കൂട്ടബലാത്സംഗം; ‘കുറ്റവാളികള്‍ക്കായി ജനപ്രതിനിധികള്‍ തെരുവിലിറങ്ങുക, രാജ്യം ഈ ‘നല്ല ദിനങ്ങളെ ‘ ഓര്‍ത്ത് ലോകത്തിനു മുന്നില്‍ തലതാഴ്ത്തുന്നുവെന്ന് മുഖ്യമന്ത്രി

കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി ക്രൂര കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ടുവയസുകാരിയെ പിച്ചിച്ചീന്തിയവര്‍ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയെ പ്രാകൃതവും മനുഷ്യത്വഹീനവുമായ യുഗത്തിലേക്കു നയിക്കാനുള്ള പ്രതിലോമ രാഷ്ട്രീയമാണെന്നും കുറ്റവാളികള്‍ക്കു വേണ്ടി ജനപ്രതിനിധികള്‍ തെരുവിലിറങ്ങുന്ന ഈ ദിനങ്ങളെ ഓര്‍ത്ത് ലോകത്തിനു മുന്നില്‍ ലജ്ജിച്ച് തലതാഴ്ത്തുകയാണെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ; ജമ്മു കാശ്മീരില്‍ എട്ടുവയസ്സുകാരിയെ പിച്ചിച്ചീന്തിയവര്‍ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയെ പ്രാകൃതവും മനുഷ്യത്വഹീനവുമായ യുഗത്തിലേക്കു നയിക്കാനുള്ള പ്രതിലോമ രാഷ്ട്രീയമാണ്. ഏതു മനുഷ്യനെയും രോഷപ്പെടുത്തുന്നതും കണ്ണീരണിയിക്കുന്നതുമായ അനുഭവമാണ് ആ പിഞ്ചോമനയ്ക്കു നേരിടേണ്ടിവന്നത്. പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ കൊണ്ടുപോയി തടങ്കലിലിട്ടു മതഭ്രാന്തന്മാര്‍ പിച്ചിച്ചീന്തുക; കുറ്റവാളികള്‍ക്കു വേണ്ടി ജനപ്രതിനിധികള്‍ തെരുവിലിറങ്ങുക- രാജ്യം ഈ ‘നല്ല ദിനങ്ങളെ ‘ ഓര്‍ത്ത് ലോകത്തിനു മുന്നില്‍ ലജ്ജിച്ച് തലതാഴ്ത്തുന്നു. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി എന്നത് മാത്രമല്ല വിഷയം. അതിലേക്ക് നയിച്ച…

Read More

പ്രാഞ്ചിയേട്ടന്‍ ഫ്രം ചെന്നൈ, ശരവണ സ്‌റ്റോഴ്‌സ് പരസ്യത്തില്‍ ഉടമസ്ഥന്‍ തന്നെ മോഡല്‍…

പ്രാഞ്ചിയേട്ടന്‍ ഫ്രം ചെന്നൈ, ശരവണ സ്‌റ്റോഴ്‌സ് പരസ്യത്തില്‍ ഉടമസ്ഥന്‍ തന്നെ മോഡല്‍…

കൊടുക്കണ കാശിന് കിട്ടണ സ്വര്‍ണത്തിനു ഗാരന്റി പറഞ്ഞ മമ്മൂട്ടി കഥാപാത്രമാണ് പ്രാഞ്ചിയേട്ടന്‍. സ്വന്തം സ്ഥാപനത്തിന്റെ പരസ്യത്തിനു മറ്റു മോഡലുകളെ ആവശ്യമില്ലെന്നു പറഞ്ഞ പ്രാഞ്ചിയേട്ടന്റെ നയം സ്വീകരിക്കുകയാണ് ചെന്നൈയില്‍ നിന്നൊരു ബിസിനസ്മാന്‍. സരവണ സ്റ്റോഴ്‌സ് ഉടമസ്ഥന്‍ അരുള്‍ സരവണന്‍ ആണ് കക്ഷി. സരവണ സ്റ്റോഴ്‌സ് എന്ന തന്റെ തുണിക്കടയുടെ പുതിയ പരസ്യത്തില്‍ അഭിനയിക്കാന്‍ കക്ഷി സിനിമാ താരങ്ങളെയൊന്നും വിളിച്ചില്ല. സ്വന്തമായി തന്നെ അങ്ങ് അഭിനയിച്ചു. കോട്ടൊക്കെ ഇട്ട് മോഡലുകള്‍ക്കൊപ്പം അരുള്‍ അറിഞ്ഞങ്ങ് അഭിനയിച്ചു. ട്രോളുകളൊക്കെ വരാന്‍ തുടങ്ങിയെങ്കിലും പുതിയ പരസ്യത്തിന് തമിഴ് നാട്ടില്‍ വന്‍ വരവേല്‍പാണ് ലഭിക്കുന്നത്. മറ്റു കടമുതലാളിമാരും സരവണന്റെ പുതിയ പരസ്യം കണ്ട് അന്തം വിട്ടിരിക്കുകയാണ്. റോള്‍സ് റോയ്‌സ് കാറിനും സുന്ദരികള്‍ക്കും ഒപ്പം സരവണന്റെ നൃത്തം കൂടിയാകുമ്പോള്‍ പരസ്യം ഒരൊന്നൊന്നര പരസ്യമായി മാറുന്നു.

Read More

ഉന്നാവോ ബലാത്സംഗ കേസ്; ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെങ്കാറിനെ അറസറ്റ് ചെയ്യണം-അലഹബാദ് ഹൈകോടതി

ഉന്നാവോ ബലാത്സംഗ കേസ്; ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെങ്കാറിനെ അറസറ്റ് ചെയ്യണം-അലഹബാദ് ഹൈകോടതി

അലഹാബാദ്: ഉന്നാവോ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ കസറ്റഡിയിലെടുത്ത ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെങ്കാറിനെ അറസറ്റ് ചെയ്യണമെന്ന് അലഹബാദ് ഹൈകോടതി. കേസില്‍ മേല്‍നോട്ടം വഹിക്കുമെന്നും കോടതി അറിയിച്ചു. മെയ് രണ്ടാം തീയതിക്കകം കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. നേരത്തെ കേസുമായി ബന്ധപ്പെട്ട എം.എല്‍.എയെ സി.ബി.ഐ കസറ്റഡിയിലെടുത്തിരുന്നു. ഇതിനു പിന്നാലെ കേസ് പരിഗണിച്ച ഹൈകോടതി എം.എല്‍.എയെ അറസറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത്. ഉന്നാവോ കേസില്‍ അലഹാബാദ് ഹൈകോടതി വിധി കേള്‍ക്കാള്‍ 100ഓളം അഭിഭാഷകരാണ് കോടതി മുറിയിലെത്തിയത്. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെങ്കര്‍ ബലാത്സംഗം ചെയതുവെന്നാണ് കേസ്. രാജ്യവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് കേസ് സി.ബി.ഐക്ക് വിടാന്‍ യോഗി സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു.

Read More

ഗോപി സുന്ദര്‍ വീണ്ടും കോപ്പിയടിക്കുന്നോ ? കമ്മാരസംഭവത്തിലെ പാട്ടും മോഷ്ടിച്ചതെന്നു സോഷ്യല്‍ മീഡിയ

ഗോപി സുന്ദര്‍ വീണ്ടും കോപ്പിയടിക്കുന്നോ ? കമ്മാരസംഭവത്തിലെ പാട്ടും മോഷ്ടിച്ചതെന്നു സോഷ്യല്‍ മീഡിയ

പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെതിരെ വീണ്ടും കോപ്പിയടി ആരോപണം ഉയര്‍ന്നിരിക്കുന്നു. കമ്മാരസംഭവത്തിലെ ‘ഞാനോ രാവോ’ എന്ന ഗാനമാണ് കോപ്പിയടിയെന്ന് സമൂഹമാധ്യമങ്ങള്‍ ആരോപിക്കുന്നത്. യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റിലുള്ള ഈ ഗാനം മറാഠി ചിത്രം സൈറത്തിലെ ‘സൈറത്ത് സാലാ ജി’ എന്ന പാട്ടിന്റെ തനിപ്പകര്‍പ്പാണെന്നാണ് ആരോപണം. ഹരിചരണും ദിവ്യ എസ്. മേനോനും ആലപിച്ച ‘ഞാനോ രാവോ’യ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ചിത്രത്തിലെ നായകനായ ദിലീപിനൊപ്പം നമിത പ്രമോദാണ് ഈ ഗാനരംഗത്തിലുള്ളത്. 2016-ലാണ് സൈറത്ത് എന്ന സിനിമ പുറത്തിറങ്ങുന്നത്. 100 കോടി ക്ലബില്‍ കയറിയ ആദ്യ മറാഠി ചിത്രമായ സൈറത്തിലെ ഗാനത്തിനോടുള്ള സാമ്യം ചൂണ്ടിക്കാട്ടിയിട്ടും ഗോപി സുന്ദര്‍ ഇതു വരെ പ്രതികരിച്ചിട്ടില്ല. ചിന്മയിയും അജയ് ഗോഗ്വാലെയും ആലപിച്ചിരിക്കുന്ന സൈറത്തിലെ ഗാനവും ശ്രദ്ധ നേടിയതാണ്. നേരത്തെയും ഇത്തരത്തില്‍ ഒരുപാട് കോപ്പിയടി ആരോപണങ്ങള്‍ ഗോപി സുന്ദറിനു നേരെ ഉണ്ടായിട്ടുണ്ട്. ചിലപ്പോഴൊക്കെ പ്രതികരിച്ചും അല്ലാത്തപ്പോള്‍…

Read More

ചിരിപ്പിക്കാനൊരുങ്ങി തന്നെ പഞ്ചവര്‍ണ്ണത്തത്ത, ഏറ്റവും പുതിയ ടീസര്‍ പുറത്ത്

ചിരിപ്പിക്കാനൊരുങ്ങി തന്നെ പഞ്ചവര്‍ണ്ണത്തത്ത, ഏറ്റവും പുതിയ ടീസര്‍ പുറത്ത്

ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്തയിലെ ഏറ്റവും പുതിയ ടീസര്‍ പുറത്തുവിട്ടു. സപ്ത തരംഗ് സിനിമാസിനു വേണ്ടി മണിയന്‍ പിള്ളരാജുവാണ് ചിത്രം നിര്‍മിക്കുന്നത്. മണിയന്‍ പിള്ളരാജു, അനുശ്രീ, അശോകന്‍, മല്ലിക സുകുമാരന്‍, സലീം കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More

ഹിന്ദു സംഘടനകളുടെ ഭീഷണി; കത്വ പെണ്‍കുട്ടിയുടെ കുടുംബം പലായനം ചെയ്തു

ഹിന്ദു സംഘടനകളുടെ ഭീഷണി; കത്വ പെണ്‍കുട്ടിയുടെ കുടുംബം പലായനം ചെയ്തു

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ക്ഷേത്രത്തിനകത്തു കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസുകാരിയുടെ കുടുംബം പലായനം ചെയ്തതായി റിപ്പോര്‍ട്ട്. കൈയേറ്റം ഭയന്നാണു കുടുംബം രസാന ഗ്രാമത്തില്‍നിന്നു പലായനം ചെയ്തതന്നാണു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജമ്മു കാഷ്മീര്‍ പോലീസ് കേസ് വഴിതിരിക്കുകയാണെന്ന് ആരോപിച്ച് ജമ്മു കാഷ്മീര്‍ ബാര്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസം സമരത്തിന് ആഹ്വാനം നല്‍കിയിരുന്നു. കുട്ടിയുടെ പിതാവ് മുഹമ്മദ് യൂസഫ് പുജ് വാല ഭാര്യയ്‌ക്കൊപ്പമാണ് അജ്ഞാത കേന്ദ്രത്തിലേക്കു മാറിയിരിക്കുന്നത്. രണ്ടു കുട്ടികളെയും കന്നുകാലികളെയും ഇവര്‍ ഒപ്പം കൊണ്ടുപോയി. നേരത്തെ, ഹിന്ദു സംഘടനകളുടെ എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ അടുത്ത മാസം ആസിഫയുടെ കുടുംബം കാഷ്മീരില്‍നിന്നു പോകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മുഹമ്മദ് യൂസഫ് പുജ്വാലയും കുടുംബവും സാംബ ജില്ലയില്‍ പുജ്വാലയുടെ സഹോദരന്റെ വീട്ടിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എട്ടു വയസുകാരിയെ മയക്കുമരുന്നു നല്‍കി ഉറക്കിയശേഷമാണു കത്വയിലെ ക്ഷേത്രത്തിനകത്തുവച്ച് എട്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയത്….

Read More

ആസിഫയ്ക്ക് നീതി തേടി ഹോളിവുഡ്; അക്ഷയ് കുമാര്‍ മുതല്‍ കരണ്‍ ജോഹന്‍ വരെ

ആസിഫയ്ക്ക് നീതി തേടി ഹോളിവുഡ്; അക്ഷയ് കുമാര്‍ മുതല്‍ കരണ്‍ ജോഹന്‍ വരെ

കശ്മീരില്‍ ഹിന്ദുത്വ ത്രീവ്രവാദികള്‍ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി ഹോളിവുഡ്. സാമൂഹമാധ്യമങ്ങളില്‍ മുഴുവനും സംഘപരിവാറിനെതിരെയുള്ള പ്രതിഷേധം അലയടിക്കുകയാണ്. ഇതിനൊപ്പം ചേര്‍ന്നാണ് ഹോളിവുഡിലെ താരങ്ങളുടെ ഇടപെടലും. ട്വറ്ററിലൂടെയാണ് എല്ലാ താരങ്ങളും പ്രതികരിച്ചത്. താരങ്ങളുടെ പോസ്റ്റുകള്‍ Inhuman!!! Appalling !!!!! Justice has to has to be served!!!!! #Asifa — Karan Johar (@karanjohar) April 12, 2018 Yet again we've failed as a society. Can't think straight as more chilling details on little Asifa's case emerge…her innocent face refuses to leave me. Justice must be served, hard and fast! https://t.co/xrW5RVffLe — Akshay Kumar (@akshaykumar) April 12, 2018 Ashamed appalled and disgusted by fake…

Read More