ഗൂഗിള്‍ അസിസ്റ്റന്റിന് കല്യാണാലോചന, ആലോചിച്ചവരില്‍ നാലര ലക്ഷം ഇന്ത്യക്കാരും

ഗൂഗിള്‍ അസിസ്റ്റന്റിന് കല്യാണാലോചന, ആലോചിച്ചവരില്‍ നാലര ലക്ഷം ഇന്ത്യക്കാരും

ഗൂഗിളിന്റെ ജനപ്രിയ സേവനം ഗൂഗിള്‍ അസിസ്റ്റന്റിനെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് 4.5 ലക്ഷം ഇന്ത്യയ്ക്കാര്‍ എത്തിയെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ ഗൂഗിള്‍ ഹോം സ്പീക്കര്‍ അവതരിപ്പിക്കുന്ന വേദിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. വോയ്‌സ് സര്‍വീസായ ഗൂഗിള്‍ അസിസ്റ്റന്റ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അധികൃതര്‍ പറഞ്ഞു. ദിവസവും പുതുമയുള്ളതും അല്ലതാത്തതുമായ നിരവധി ചോദ്യങ്ങളാണ് വെര്‍ച്വല്‍ അസിസ്റ്റന്റിനോടു ഇന്ത്യയ്ക്കാര്‍ ചോദിക്കുന്നത്. OK Google, Will you marry me…?   ഇതായിരുന്നു പ്രധാനപ്പെട്ട തമാശ ചോദ്യം. 4.5 ലക്ഷം പേരാണ് സമാനമായ ചോദ്യവുമായ ഗൂഗിളിനെ സമീപിച്ചത്. ഇന്ത്യയില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ഗൂഗിള്‍ അസിസ്റ്റന്റ് ലഭ്യമാണ്. ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന സര്‍വീസ് കൂടിയാണ് ഗൂഗിള്‍ അസിസ്റ്റന്റ്.

Read More

ബിടെക് ട്രെയ്‌ലര്‍ പുറത്തിറങ്ങി, കട്ടക്കലിപ്പെന്നു പ്രേക്ഷകര്‍

ബിടെക് ട്രെയ്‌ലര്‍ പുറത്തിറങ്ങി, കട്ടക്കലിപ്പെന്നു പ്രേക്ഷകര്‍

ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ബിടെകിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, അജു വര്‍ഗ്ഗീസ്, സൈജു വര്‍ഗ്ഗീസ്, ശ്രീനാഥ് ഭാസി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണി നിരക്കുന്നത്. മാക്ട്രോ പിക്ചേര്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നതും മൃദുല്‍ നായര്‍ തന്നെ. തിരക്കഥയും സംഭാഷണവും രാമകൃഷ്ണ ജെ. കുളൂര്‍ ആണ്. രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീതം. മനോജ് കുമാര്‍ ഖട്ടോയ് ഛായാഗ്രഹണം.

Read More

ഭിന്നശേഷിക്കാര്‍ക്കു വീല്‍ചെയര്‍ സമ്മാനിച്ചു നടന്‍ ജയസൂര്യയും കുടുംബവും, തേടിയെത്തുന്നത് അഭിനന്ദന പ്രവാഹം

ഭിന്നശേഷിക്കാര്‍ക്കു വീല്‍ചെയര്‍ സമ്മാനിച്ചു നടന്‍ ജയസൂര്യയും കുടുംബവും, തേടിയെത്തുന്നത് അഭിനന്ദന പ്രവാഹം

സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന അഭിനേതാവാണ് ജയസൂര്യ. സിനിമയ്ക്കപ്പുറത്ത് നിന്നാണ് അദ്ദേഹം പ്രേക്ഷകരുമായി സംവദിക്കുന്നത്. നേരിട്ടും അല്ലാതെയും സഹായഹസ്തവുമായി അദ്ദേഹം സമൂഹത്തിലുണ്ട്. സാമൂഹിക വിഷയങ്ങളിലും ഇടപെടാറുള്ള അദ്ദേഹം സര്‍ക്കാരിന്റെ രക്ഷ എന്ന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ്. ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍ സമ്മാനിച്ചാണ് ഇത്തവണ ജയസൂര്യ മാതൃകയായത്. വഴിത്തല ശാന്തിഗിരി കോളജിലെ റിഹാബിലിറ്റേഷന്‍ സെന്റര്‍ അന്തേവാസികളായ മുപ്പത് ഭിന്നശേഷിക്കാര്‍ക്ക് നടന്‍ ജയസൂര്യ വീല്‍ചെയര്‍ സമ്മാനിച്ചു. പുതിയ സിനിമയായ ഞാന്‍ മേരിക്കുട്ടിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ശാന്തിഗിരിയില്‍ എത്തിയതായിരുന്നു അദ്ദേഹം. സ്ഥലത്തെത്തി അവിടെയുള്ള അന്തേവാസികളുമായി ഇടപഴകുകയും അവരുടെ ആവശ്യം തിരിച്ചറിഞ്ഞ ശേഷം കോളജ് മാനേജ്‌മെന്റിനോട് തന്റെ സഹായസന്നദ്ധത അറിയിക്കുകയുമായിരുന്നു. ശാന്തിഗിരി കോളജ്, ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയായാണ് ജയസൂര്യയുടെ സഹായഹസ്തം. ഭാര്യ സരിത ജയസൂര്യയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

Read More

മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്ലോഗില്‍ അതിഥിതാരം വിനീത് ശ്രീനിവാസന്‍

മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്ലോഗില്‍ അതിഥിതാരം വിനീത് ശ്രീനിവാസന്‍

ചിത്രീകരണം ആരംഭിച്ച മമ്മൂട്ടി ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. നവാഗതനായ സേതു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ അതിഥി വേഷത്തില്‍ വിനീത് ശ്രീനിവാസനാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ലണ്ടനില്‍ നിന്നും ഷൂട്ട് ചെയ്യുന്ന ഷെഡ്യൂളിലായിരിക്കും വിനീത് അഭിനയിക്കുന്നത്. നിലവില്‍ ആലപ്പുഴയില്‍ നിന്നുമാണ് സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി സിനിമ ഇക്കൊല്ലം തന്നെ തിയറ്ററുകളിലേക്ക് എത്തിക്കുമോ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നുമില്ല. കോഴിത്തങ്കച്ചന്‍ എന്നായിരുന്നു ആദ്യം സിനിമയ്ക്ക് പേരിട്ടിരുന്നത്. എന്നാല്‍ സിനിമയുടെ കഥയുമായി ബന്ധപ്പെട്ട് പേര് മാറ്റുകയായിരുന്നു. മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ നിരവധി താരങ്ങളും സിനിമയിലുണ്ട്. ഷംന കാസിം, റായ് ലക്ഷ്മി, അനു സിത്താര എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഒപ്പം സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയില്‍ നീന എന്ന പേരിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥയുടെ…

Read More

ഇത് ചരിത്രനിമിഷം… ; കിടംബി ശ്രീകാന്തിനു ബാഡ്മിന്റണിലെ ലോക ഒന്നാം നമ്പര്‍ സ്ഥാനം

ഇത് ചരിത്രനിമിഷം… ; കിടംബി ശ്രീകാന്തിനു ബാഡ്മിന്റണിലെ ലോക ഒന്നാം നമ്പര്‍ സ്ഥാനം

ഇന്ത്യന്‍ കായികമേഖലയ്ക്ക് ഇത് ചരിത്രനിമിഷം. കിടംബി ശ്രീകാന്തിനു ബാഡ്മിന്റണിലെ ലോക ഒന്നാം നമ്പര്‍ സ്ഥാനം. ഇന്ത്യന്‍ കായിക ചരിത്രത്തിലാദ്യമായാണിത്. 2018 കോമണ്‍ വെല്‍ത്ത് ഗെയിംസിലെ മികവുറ്റ പ്രകടനമാണ് 25 കാരനായ ശ്രീകാന്തിന് ഈ നേട്ടം സമ്മാനിച്ചത്. ഒപ്പം സീസണിലെ ഗംഭീരപ്രകടനവും. നാല് സൂപ്പര്‍ സീരീസ് കിരീടങ്ങള്‍ റാക്കറ്റിലാക്കിയ ശ്രീകാന്ത് 76895 പോയിന്റുകളുടെ റേറ്റിങുമായാണ് ലോക ഒന്നാം റാങ്കിലേക്ക് കുതിച്ചെത്തിയത്. ഡെന്മാര്‍ക്ക് താരം വിക്ടോക് ആക് സെല്‍സണിനെയാണ് താരം പിന്നിലാക്കിയത്. കോമണ്‍വെല്‍ത്ത് പോരാട്ടത്തില്‍ ശ്രീകാന്ത് സ്വര്‍ണം നേടുമെന്ന പ്രതീക്ഷയിലാണ് രാജ്യം. നേരത്തെ മിക്‌സ്ഡ് ടീം ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ സംഘത്തിലെ പ്രധാനിയായിരുന്നു ശ്രീകാന്ത്.

Read More

രണ്‍വീറിന്റെ ഞെട്ടിക്കുന്ന മാറ്റം.. ; പദ്മാവതിന്റെ മേക്കിംങ് വീഡിയോ വൈറലാവുന്നു

രണ്‍വീറിന്റെ ഞെട്ടിക്കുന്ന മാറ്റം.. ; പദ്മാവതിന്റെ മേക്കിംങ് വീഡിയോ വൈറലാവുന്നു

ചലച്ചിത്രാസ്വാദകര്‍ക്കിടയില്‍ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് പദ്മാവത്. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രാജ്യശ്രദ്ധയാകര്‍ശിച്ചിരുന്നു. വിവാദങ്ങള്‍ക്കപ്പുറം ചിത്രം തീയറ്ററുകളില്‍ വന്‍ വിജയം നേടി. ഇപ്പോള്‍ ചിത്രത്തിന്റെ മേയ്ക്കിങ്ങ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ താരം. അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്ന രണ്‍വീറിന്റെ അലാവുദ്ദീന്‍ ഖില്‍ജിയെന്ന കഥാപാത്രമായി പരിണമിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോ കാണാം;

Read More

‘മോഹന്‍ലാല്‍’ വിഷുവിനു തന്നെ എത്തും

‘മോഹന്‍ലാല്‍’ വിഷുവിനു തന്നെ എത്തും

തൃശൂര്‍: കോടതി സ്റ്റേയെ തുടര്‍ന്ന് റിലീസിങ് പ്രതിസന്ധിയിലായ മഞ്ജു വാര്യര്‍ ചിത്രം ‘മോഹന്‍ലാല്‍’ മുന്‍നിശ്ചയിച്ച പ്രകാരം വിഷുവിന് (14ാം തീയതി) തന്നെ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ കഥയെ കുറിച്ചുണ്ടായ പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയെന്ന് തിരക്കഥാകൃത്ത് കലവൂര്‍ രവി കുമാര്‍ പറഞ്ഞു. മോഹന്‍ലാലിന്റെ കഥക്ക് പ്രതിഫലമായി അഞ്ച് ലക്ഷം രൂപ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുമെന്നും രവികുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. സാജിദ് യഹിയ കഥയെഴുതി സംവിധാനം ചെയ്ത ‘മോഹന്‍ലാല്‍’ എന്ന സിനിമയുടെ റിലീസ് തൃശൂര്‍ ജില്ലാ കോടതിയാണ് കഴിഞ്ഞ ദിവസം തടഞ്ഞത്. തന്റെ കഥ മോഷ്ടിച്ചാതാണെന്ന് കാണിച്ച തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി. കേസ് പരിഗണിച്ച തൃശൂര്‍ അതിവേഗ കോടതി ഇരുഭാഗങ്ങളുടെയും വാദം കേള്‍ക്കുകയും തിരക്കഥ വായിക്കുകയും ചെയ്തിരുന്നു. ‘മോഹന്‍ലാലിനെ എനിക്ക് ഇപ്പോള്‍ ഭയങ്കര പേടിയാണ്..’ എന്ന തന്റെ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് കലവൂര്‍ രവികുമാര്‍ ആരോപിച്ചിരുന്നത്….

Read More

” കൊല്ലുന്നതിനു മുന്‍പും പ്രതികളിലൊരാള്‍ മറ്റുള്ളവരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട്, ഒരിക്കല്‍ കൂടി കുട്ടിയെ ബലാത്സംഗത്തിനിരയാക്കി.. ”

” കൊല്ലുന്നതിനു മുന്‍പും പ്രതികളിലൊരാള്‍ മറ്റുള്ളവരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട്, ഒരിക്കല്‍ കൂടി കുട്ടിയെ ബലാത്സംഗത്തിനിരയാക്കി.. ”

എട്ടു വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ കുഞ്ഞു ആസിഫാ ഭാനുവിന്. കാട്ടില്‍ മേയാന്‍ വിട്ട കുതിരയെ അന്വേഷിച്ച് പോയതാണ് അവള്‍. കൊടും കാടത്തമാണ് ആ പെണ്‍കുഞ്ഞിന് നേരെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് കാണിച്ചത്. അവസാനം ഒരു ബലിമൃഗത്തെപ്പോലെ അവളെ അവര്‍ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. നാടോടി മുസ്ലീമുകളായ ബേക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട എട്ടു വയസുകാരിയാണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. ജനുവരി പത്തിനായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോയത്. താമസസ്ഥലത്തിന് സമീപം കുതിരയെ അന്വേഷിച്ചുകൊണ്ടു നില്‍ക്കുന്ന സമയത്താണ് റിട്ടയേര്‍ഡ് റവന്യു വകുപ്പ് ഉദ്യോഗസ്ഥനായ സഞ്ജി റാമിന്റെ നേതൃത്വത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. കത്വാ ജില്ലയിലെ ഹിരാനഗറിലെ രസാന ഗ്രാമത്തില്‍ നിന്നും നാടോടി മുസ്ലീമുകളായ ബേക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ടവരെ തുരത്താനും അതിനവരെ ഭയപ്പെടുത്താനും വേണ്ടിയാണ് പ്രതികളായ സഞ്ജി റാമിന്റെ നേതൃത്വത്തില്‍ ഒരു എട്ടുവയസുകാരിയോട് ക്രൂരത കാണിച്ചത്. തട്ടിയെടുത്ത കുട്ടിയെ സഞ്ജി റാം നേതൃത്വം നല്‍കുന്ന…

Read More

തൊലി നിറത്തിന്റെ പേരില്‍ സിനിമയില്‍ നിന്ന് ഒഴിവാക്കി; ആഗോള പ്രശസ്തി ചൂഷണങ്ങളില്‍ നിന്ന് എന്നെ രക്ഷിച്ചിട്ടില്ല: പ്രിയങ്ക ചോപ്ര

തൊലി നിറത്തിന്റെ പേരില്‍ സിനിമയില്‍ നിന്ന് ഒഴിവാക്കി; ആഗോള പ്രശസ്തി ചൂഷണങ്ങളില്‍ നിന്ന് എന്നെ രക്ഷിച്ചിട്ടില്ല: പ്രിയങ്ക ചോപ്ര

ബോളിവുഡിലും ഹോളിവുഡിലും സൂപ്പര്‍താരമായി വിലസുന്ന നടിയാണ് പ്രിയങ്ക ചോപ്ര. ക്വാണ്ടിക്കോ എന്ന അമേരിക്കന്‍ സിരീസില്‍ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത് പ്രിയങ്കയാണ്. ഇതിലെ മികച്ച പ്രകടനമാണ് താരത്തിന് ബേവാച്ച് എന്ന ആദ്യ ഹോളിവുഡ് സിനിമയിലേക്ക് വഴിതുറന്നത്. എന്നാല്‍ മറ്റൊരു ഹോളിവുഡ് ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയത് നിറത്തിന്റെ പേരിലാണെന്ന് താരം വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷമാണ് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഞാന്‍ പോയത്. അപ്പോള്‍ സ്റ്റുഡിയോയില്‍ നിന്ന് പുറത്തുവന്ന ഒരു വ്യക്തി തന്റെ മാനേജരോട് പ്രിയങ്കയുടെ ശരീരത്തിന് എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞു. എന്താണ് അയാള്‍ ഉദ്ദേശിച്ചതെന്ന് എനിക്ക് അന്ന് മനസ്സിലായില്ല. വീണ്ടും ഞാന്‍ അയാളോട് ചോദിച്ചു. എന്താണ് എന്റെ ശരീരത്തിന്റെ കുഴപ്പമെന്ന്. അപ്പോഴാണ് തന്റെ ശരീരം തവിട്ട് നിറമാണെന്നും ഈ നിറമാണ് ഷൂട്ട് ചെയ്യാനുള്ള പ്രശ്നമെന്നും ആ ഏജന്റ് പറഞ്ഞു്. താനാകെ തകര്‍ന്നുപോയി. പ്രിയങ്ക പറഞ്ഞു. ആഗോള പ്രശസ്തിയൊന്നും…

Read More

ആമസോണില്‍ ‘ഐഫോണ്‍ ഫെസ്റ്റ് ‘

ആമസോണില്‍ ‘ഐഫോണ്‍ ഫെസ്റ്റ് ‘

ടെക് ലോകത്ത് ഏറ്റവും വലിയ ചര്‍ച്ചാ വിഷയമാണ് ആപ്പിളിന്റെ പുതിയ ഫോണുകള്‍. ഒരു ഐഫോണ്‍ കൈയ്യില്‍ വേണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരും തന്നെയുണ്ടാകില്ല. ഇവിടെയിതാ ഐ ഫോണ്‍ പ്രേമികള്‍ക്ക് മികച്ച അവസരമൊരുക്കിയിരിക്കുകയാണ് ആമസോണ്‍. ആമസോണിലെ ഐഫോണ്‍ ഫെസ്റ്റിലാണ് മികച്ച വിലക്കുറവില്‍ ഐഫോണ്‍ ലഭിക്കുന്നത്. ഐഫോണ്‍ എക്സ്, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ് പ്ലസ്, ഐഫോണ്‍ 6, ഐഫോണ്‍ എസ്ഇ എന്നിവയാണ് വിലക്കിഴിവില്‍ ലഭിക്കുക. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 5,000 രൂപ ഡിസ്‌കൗണ്ടും ലഭ്യമാകും. ഐ ഫോണുകള്‍ക്ക് പുറമെ ആപ്പിള്‍ വാച്ചുകളും വിലക്കിഴിവില്‍ ലഭ്യമാണ്.

Read More